Search This Blog

Friday, January 30, 2009

മദ്യം ഫ്യൂഷന്‍

കേരളത്തില്‍ പലതരത്തിലുള്ള മദ്യം ഉപയോഗിച്ചിരുന്നു: മൂക്കാത്ത നെല്ലില്‍ നിന്നും ഉണ്ടാക്കുന്നത്‌; കരിമ്പ്‌, ഇഞ്ചി, പഴം എന്നിവ ചേര്‍ത്തുള്ളത്‌; ഇഞ്ചി, നറുനണ്ടി, ഏലം മിശ്രിതം; സോമലത ചതച്ചുണ്ടാക്കുന്നത്‌... സംഘസാഹിത്യത്തില്‍ പറയുന്നത്‌ സ്ത്രീകള്‍, പനങ്കരിക്കും ഇളനീരും കരിമ്പും ചേര്‍ത്തുണ്ടാക്കുന്ന ലഹരി ഉപയോഗിച്ചിരുന്നു എന്നാണ്‌.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്നത്‌ ചാലക്കുടിയിലാണെന്നതിന്‌ ചാലക്കുടിക്കാര്‍ വിരല്‍ ചൂണ്ടുന്നത്‌ അതിരപ്പിള്ളി യാത്രക്കാരിലേക്കാണ്‌

Sunday, January 18, 2009

സ്‌ലംഡോഗ് മില്യണയര്‍

സ്‌ലംഡോഗ് മില്യണയര്‍: ഇന്ത്യന്‍ റിയലിസം, ബ്രിട്ടീഷ് റൊമാന്‍റ്റിസിസം, അമേരിക്കന്‍ ഡ്രീം മറ്റ് സസ്പെന്‍സ് മെലോഡ്രാമ ചേരുവകള്‍ സമര്‍ഥം ചേര്‍ത്ത് പാന്‍ ഇന്ത്യന്‍ അല്ല, പാന്‍ ചലച്ചിത്ര സമൂഹത്തിനായി ബുദ്ധിപൂര്‍വം ഒരുക്കിയ ചിത്രം. മുംബൈ ചേരിയെപ്പറ്റി ഒറിജിനല്‍ കഥയെഴുതിയ വികാസ് സ്വരൂപ് ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണെന്നും കേള്‍ക്കുന്നു. അദ്ദേഹത്തിന്‍റെ (ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണദ്യേം) ക്യു & എ എന്ന നോവലിലെ നായകന്‍റെ പേര്‍ റാം മുഹമ്മദ് തോമസ് എന്നാണത്രെ (സിനിമയില്‍ ജമാല്‍ മാലിക്ക്). ചേരിനായകനു പറ്റിയ നടനെത്തേടി ബോളിവുഡില്‍ വന്ന ബ്രിട്ടീഷ് സംവിധായകന്‍ ബോയ്‌ല്‍ പറഞ്ഞു: they are too tidy and well-fed!

Thursday, January 1, 2009

സാലിഞ്ജറുടെ 'ക്യാച്ചര്‍ ഇന്‍ ദ റൈ'

ജനുവരി 1, 1919, ഒരോര്‍മ്മ

ഒരു നോവലും 13 ചെറുകഥകളും മാത്രമെഴുതി, പ്രശസ്തിയെ കൂട്ടുകാരിയാക്കിയിട്ടെന്ന പോലെ ആര്‍ക്കും മുഖം കൊടുക്കാതെ ജീവിക്കുക. വരക്ധാന്യപ്പാടത്ത്‌ കുട്ടികള്‍ കളിക്കുമ്പോള്‍ വീഴാതെ പിടിക്കുന്ന ഒരാളായിത്തീരണമെന്ന്‌, വലുതാവുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിനുത്തരമായി സ്വയം കണ്ടെത്തിയ ടീനേജ്ബാലന്റെ കഥ പറഞ്ഞ 'ദ ക്യാച്ചര്‍ ഇന്‍ ദ റൈ' (1951) എന്ന നോവലിലൂടെ അമേരിക്കക്കന്‍ ഇരട്ടത്താപ്പുകള്‍ ഏറെ വൈകാരിതയോടെ തുറന്നെഴുതി, അമേരിക്കന്‍ പോസ്റ്റ്‌-വാര്‍ സാഹിത്യത്തെ സ്വാധീനിച്ച ജെ. ഡി. സാലിഞ്ജറുടെ ജന്‍മദിനമാണു ജനുവരി 1.

ആര്‍ത്തിയുള്ള തലമുറയായിപ്പോയതിനാല്‍ (ഗ്രീഡി ജനറേഷന്‍), പിന്‍തലമുറക്ക്‌ ഒന്നും കൊടുക്കാനായില്ലല്ലോ (കടമല്ലാതെ) എന്നു സ്വയം പഴിക്കുന്ന അമേരിക്കന്‍ തലമുറ, 'ക്യാച്ചറില്‍' നിന്നും ഒന്നും പഠിച്ചില്ല. അല്ലെങ്കില്‍ത്തന്നെ സാഹിത്യത്തിന്‌ ലോകത്തെ രക്ഷിക്കേണ്ട ബാധ്യതയുണ്ടോ?

Blog Archive