Search This Blog

Saturday, March 27, 2010

homeless, a maid lives her dreams

Looking from the mountain in Sri Lanka's Kurunegala town, one could find the spot where Chithra Gamage once had a house. Married off to a government employee at 20, Chithra spent eight years in that home, giving birth to four children during her time there. Then the domestic dream went sour: her husband was caught taking bribes, a practice he had been indulging in for many years.


Thanks to his contacts, he managed to avoid being jailed, but worse, the savings he had faithfully invested in a local private company were totally lost, leading him to descend into a semi-insane state, wandering lost and confused around the town.

Collecting herself, Chithra realized that everything was now dependent on her and she had to take on the role of sole breadwinner. This led her to take the most immediately available job, then as now: housemaid.

Chithra, now 52, is now in the 25th year of her life as a maid. After eight years in Dubai and now in her 17th consecutive year in Kuwait, she is contented, in stark contrast to her still disoriented husband. Thanks to her Kuwaiti sponsor and her frugal living, all four children are educated and employed and two of her daughters are married off. Chithra has asked her only son to wait to settle down until her youngest daughter's marriage is completed. Her son, who was working in Singapore with a computer ha
rdware business, returned home for the sake of his ready-to-be-married sister and is now in a laptop merchandising business, in their hometown, Kurunagela.

Recalling her years of sleepless nights away from home, Chithra particularly remembers one terrible occasion when her family's home was broken into, burgled and vandalized by hooligans while she was in Dubai. She went home, moving her family to her mother's house before arranging a visa for herself to travel to Kuwait to work.

When my first daughter [who is now a nurse] turned 18, she told me, 'Now you can send money to me, I'll take care of the family,'" she recalls. Chithra who used to draft her salary to her elderly mother proudly concurred. Her mature and hardworking daughter also made extra money by giving private tuition to high school students while she was in the college.

The more highly educated second daughter, now well settled in Japan with her family, has repeatedly asked Chithra to give her work as a maid and return to Sri Lanka, but Chithra has resolutely refused.

Now I dream of rebuilding the wrecked house", she explains. "I don't want to rely on my children. My husband is still around. Although we haven't so much communication, he's still my husband".

In Sinhalese, the language of Chithra's homeland, the word 'Kurunagela' means 'elephant rock,' and Chithra's roots certainly seem to have influenced her indomitable, rock-solid character.

http://www.kuwaittimes.net/read_news.php?newsid=OTYyMDAxODEw

Saturday, March 20, 2010

US woman on Kuwaiti mothers

For 65-year-old American Susan Thomson, what strikes most in her recent visit to Kuwait is the family values upheld here. "Before I came here, I looked in the bookstore about something on Kuwait society like those books on Saudi and even Afghanistan," Susan said.

Her book hunt was in vain. "I don't think there's any," she said, after visiting a number of bookshops in Kuwait. "Or there may have but nothing caught my eye," the avid reader on culture said, adding "What actually caught my attention was outside bookshops: Families walking together.


Susan is in Kuwait to be with her son and his Columbian wife and their two-year-old child. Her family back in Florida is an 'international community', as her friends say. Her second son is married to an African-American and her daughter-in-law's brother is married to a Vietnamese who is a frequenter at their house.

For me, family is what makes my life full and it only makes me happy when I see the large families here. Parents with a lot of children and all living under one roof! Wow!" she exclaims. Susan discloses her 'envy' at the women in Kuwait who are well taken care of the family. "In the US what we've is a nuclear family with two children, and the poor children have to accept the absence of a parent if they are divorced.

Familial bonds
Susan, who divorced her husband when her youngest child was four, had to work all her life long to support the family. Working as an administrator for research at the University of Pennsylvania, it was her dream to explore on culture and family in different parts of the world.

My visits to various parts of the world have unbolted a world of family values to me in one way or the other. In Spain, a friend of the family member becomes part of the family; in Thailand, they teach young children to place palms together, bow and greet 'Savaadi'; in Kuwait you are invited to dine with the family and the big rooms in Kuwaiti houses, I guess, is for being together.

In Kuwait, if a woman is divorced she can always go back to her parents' place. All lifelong, women are protected by the family circle. I'm amazed to learn that just like the men who gather at diwaniyas, women and children also have a weekend gathering at the grandparents' house. Well, in my part of the world, we see our relatives once a year perhaps for Christmas.

Similarities
Susan thinks it is a myth that American and Kuwaiti cultures are poles apart. A black and white world. She sees shades of grey. There are many US women who are into blogging and it's not something alien here.

It's economy that liberates women wherever they're. In the US, true, women are more for standing on their own feet whereas here they're always in the security ring, she argues. Culture and religion are so intertwined here, she says.

Susan also has this to add. What is common between American and Kuwaiti society is the materialistic culture, wanting more and more. Interestingly in the US, we are becoming aware of what we can afford to have. But what is so optimistic is both in America and Kuwait, more and more women are entering into the workforce, in many ways becoming the backbone of the family.

http://kuwaittimes.net/read_news.php?newsid=MTAyMDQ5NTI2NQ==

ആലീസ്, ട്യൂണ,

വാര്‍ത്ത: ന്യൂയോര്‍ക്കില്‍ ചെടികള്‍ക്കായി സിനിമാ പ്രദര്‍ശനം. ആകാശത്തെക്കുറിച്ചുള്ളൊരു സിനിമയാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി ഒരു നിര ചെടികള്‍ കണ്ടത്. സസ്യങ്ങളോട് മനുഷ്യന് ഇങ്ങനെയും കാരുണ്യം, സംവേദനം?

നിരീക്ഷണം: (പത്രത്തില്‍ വായിച്ചത്) ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് പോലുള്ള സിനിമകള്‍ നമ്മുടെ ഭാവനയെ കെടുത്തുന്നു. പുസ്തകം വായിക്കുമ്പോഴത്തെ ഭാവനയുടെ സ്‌പേസ് ഇല്ലാതാക്കിക്കളയുകയാണ്, സിനിമാക്കാര്‍. ഹാരിപോട്ടറിലും എല്ലാം എഴുതപ്പെട്ടിരിക്കുകയാണ്, വരികള്‍ക്കിടയില്‍ പോലും ചിന്തിക്കാനിടം തരാതെ.

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പരസ്യം: (വംശനാശം നേരിടുന്ന) ബ്ളൂഫിന്‍ ട്യൂണയെ മെനുവില്‍ നിന്ന് ഇപ്പോഴേ എടുത്തു കളയുക; അല്ലെങ്കില്‍ എന്നെന്നേക്കുമായി എടുത്തു കളയേണ്ടി വരും.

Saturday, March 13, 2010

ഓസ്‌കര്‍-ഹര്‍ട്ട് ലോക്കര്‍

ഹര്‍ട്ട് ലോക്കറിലേക്ക് - വേദനാ സംഭരണിയിലേക്കോ ബോംബ് സ്‌ഫോടനത്തിലേക്കോ- അടുത്ത 365 ദിവസത്തേക്ക് 'എടുത്തെറിയപ്പെട്ട' മറ്റൊരു സാര്‍ജന്‍റ് ഭാവിയിലേക്ക് നടന്നകലുമ്പോഴും സിനിമ അവസാനിക്കുന്നില്ല. അപ്പോള്‍ ടിവി വച്ചാല്‍ കാണാമല്ലൊ സൂയിസൈഡ് ബോംബറിന്‍റെയും പട്ടാളക്കാരുടെയും സാധാരണ ജനങ്ങളുടെയും ചിതറിയ വാര്‍ത്തകള്‍. ബോംബ് നിര്‍വീര്യമാക്കുന്ന പട്ടാളസംഘവും കോണ്‍ട്രാക്‌റ്റര്‍മാരും അനേകം സാധാരണക്കാരും -ഡിവിഡി വില്‍പ്പനക്കാര്‍ മുതല്‍ കെട്ടിടജനാലകളിലൂടെ ഒളിഞ്ഞു നോക്കുന്നവര്‍ വരെ; മരുഭൂവിലെ ആട്ടിന്‍പറ്റം മുതല്‍ ബാഗ്‌ദാദ് തെരുവിലൂടെ ഞൊണ്ടിപ്പോകുന്ന പൂച്ച വരെ- നിറഞ്ഞ് 'അഭിനയിക്കാത്ത' ഹര്‍ട്ട് ലോക്കര്‍ നമുക്ക് ടെന്‍ഷന്‍ പകരുന്നതില്‍ വിജയിക്കുന്നത് അതൊരു ദൈനംദിന യാഥാര്‍ഥ്യമായതിനാലാണ്. തിരക്കഥ എഴുതിയ മാര്‍ക്ക് ബോവല്‍ നൂറോളം പട്ടാളക്കാരുമായി അഭിമുഖം നടത്തിയിട്ടാണെന്ന് കേള്‍ക്കുന്നു സിനിമ ജനിക്കുന്നത്. ബാഗ്‌ദാദിലെ ബോംബ് നിര്‍വീര്യ സംഘത്തിന്‍റെ കഥ ഷൂട്ട് ചെയ്തത് ജോര്‍ദാനിലും കാനഡയിലുമാണ്. ക്രെഡിറ്റില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ളക്കും രാജകുമാരന്‍മാര്‍ക്കും കുമാരിക്കും ഒഫീഷ്യലുകള്‍ക്കും നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.

പട്ടാളക്കാരുടെ പിരിമുറുക്കങ്ങള്‍, നാട്ടുകാരുടെ കൌതുകവും പുച്ഛവും അമര്‍ഷവും, പട്ടാളക്കാരിലൊരാള്‍ കൊല്ലപ്പെടുമ്പോള്‍ അത് കുടുംബത്തെ അറിയിക്കാന്‍ പ്രയാസപ്പെടുന്ന സഹജീവി, പട്ടാളക്കാരുടെ നിര്‍വികാര കുടുംബം, മദ്യലഹരിയില്‍ പട്ടാളക്കാര്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധം (അതിലും വര്‍ണ ചേരിതിരിവ്?)- ഹര്‍ട്ട് ലോക്കര്‍ ആരുടെ കാഴ്ചപ്പാടില്‍ നിന്നാണെന്ന ചോദ്യം സിനിമ നമ്മെ ഗ്രസിക്കുന്നതിന് തടസമാവുന്നില്ല. ലോക്കല്‍ പയ്യനുമായി ഫുട്‌ബാള്‍ കളിക്കുന്ന സാര്‍ജന്‍റ്, പിന്നീട് അവന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് തെറ്റിദ്ധരിച്ച് രാത്രി അലഞ്ഞു നടക്കുന്ന സീന്‍ സിനിമാറ്റിക്ക് സ്വാതന്ത്ര്യമാണ്. സാര്‍ജന്‍റ് തിരിച്ചു വരുമ്പോള്‍ അവനെ കുറ്റവാളിയെപ്പോലെ സമീപിക്കുന്നുമുണ്ട് ക്യാംപിലെ മറ്റുള്ളവര്‍.

മരുഭൂമിയിലെ ഏറ്റുമുട്ടലില്‍ കണ്ണിമക്കാതെ ജാഗരൂകനായിരിക്കുന്ന പട്ടാളക്കാരുടെ മുഖത്തെ ഈച്ച, ആട്ടിന്‍പറ്റത്തിനിടയിലൂടെ ഇഴഞ്ഞു വരുന്ന 'ഭീകരന്‍', അന്വേഷണത്തിനെന്നും പറഞ്ഞ് ഏതോ വീട്ടില്‍ കയറിയ പട്ടാളക്കാരനെ ആട്ടിയോടിക്കുന്ന വീട്ടമ്മ, ഏറ്റുമുട്ടലിലാവാം കൊല്ലപ്പെട്ട ബോംബറുടെ വയര്‍ കീറി ബോംബ് പുറത്തെടുക്കുന്നത്, ദേഹമാസകലം ബോംബ് വരിഞ്ഞുകെട്ടിയ നിലയില്‍ കാണപ്പെട്ട നിരപരാധിയും അയാളെ ബോംബ് വിമുക്തനാക്കാന്‍ കഴിയാതെ സോറി പറയുന്ന പട്ടാളക്കാരനും തെല്ലിടക്ക് കഷണങ്ങളായി ചിതറുന്ന 'നിരപരാധി'യും...

ഇത്തരമൊരു അവസ്ഥയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ച ഉത്തരവാദിത്തമോ സാഹചര്യങ്ങളോ സംവിധായിക കാതറീന്‍ ബൈഗ്‌ലോ വിഷയവിധേയമാക്കുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്, എന്ന് യഥാതഥമായി നമ്മോട് പറയുന്നു.

ബൈഗ്‌ലോ ഓസ്‌കര്‍ നേടുന്ന ആദ്യ സംവിധായിക ആയിരിക്കാം. ഒരു സ്ത്രീ പക്ഷപാതമോ വീക്ഷണകോണോ ഈ സിനിമയിലില്ല. അവര്‍, മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ പോലെ തഴക്കമുള്ള വ്യക്തിയായി തോന്നുന്നു. അവര്‍ സ്ത്രീയായിപ്പോയത് ഓസ്‌കര്‍ ചരിത്രത്തിനാണ്, താല്‍പര്യം. മലയാളത്തില്‍ സത്യന്‍ അന്തിക്കാടിന്‍റെ സഹായി ശ്രീബാലയും പ്രിയനന്ദനന്‍ അടക്കമുള്ളവരുടെ സ്ത്രീ സഹായികളും വരും നാളുകളില്‍ സ്‌ക്രീനില്‍ പേര്‍ തെളിച്ചേക്കാം.

Sunday, March 7, 2010

നിരോധന ഉറകളും ഗുളികകളും വിപ്ളവം കൊണ്ടുവന്നെന്ന്

അടുക്കളയില്‍ നിന്ന് അങ്ങാടിയിലേക്ക്

നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ സാമൂഹിക മാറ്റം സ്ത്രീകളുടെ 'മള്‍ട്ടി ടാസ്കിങ്ങ്' ഇടപെടലുകളാണ്. ഒരിക്കല്‍ രണ്ടാംതരക്കാരായി പരിഗണിച്ച സ്ഥാപനങ്ങളെ ഭരിക്കുകയെന്ന മാറ്റത്തിലേക്ക് പഴയ 'അവള്‍' വളര്‍ന്നു. അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ സ്ത്രീകള്‍ അമ്പത് ശതമാനത്തില്‍ കവിഞ്ഞുവെന്ന് പുതിയ റിപോര്‍ട്ട്. മാന്ദ്യശേഷം ജോലി നഷ്ടപ്പെട്ടവരില്‍ നാലില്‍ മൂന്ന് പേര്‍ പുരുഷന്‍മാരാണത്രെ. സാമ്പത്തികശാസ്ത്രത്തിലെ ഡിമാന്‍ഡ് ആന്‍ഡ് സപ്ളൈ തിയറിയോട് സ്ത്രീകള്‍ നീതി കാട്ടിയതിലൂടെയാണ് ചരിത്രം ഗതി മാറി ഒഴുകിയത്. ലോകത്ത് പലയിടത്തും യൂണിവേഴ്സിറ്റി ബിരുദക്കാര്‍ ഏറെയും പെണ്‍കുട്ടികളാണ്. പെപ്സി കമ്പനിയുടെ മേധാവി ഇന്ത്യാക്കാരി ഇന്ദ്ര മുതല്‍ ചില ഏഷ്യന്‍ രാജ്യങ്ങളെ ഭരിക്കുന്നവര്‍ വരെ വനിതാ മേധാവിത്വത്തിന്റെ നക്ഷത്രോദാഹരണങ്ങളാണെന്ന് ലോകത്തിനറിയാം. കോസ്‌റ്റ റിക്ക അവരുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തതും ഈയിടെയാണ്. ജര്‍മ്മനിയും സ്വീഡനുമടക്കമുള്ള ചില രാജ്യങ്ങള്‍ സൌകര്യാനുകൂല്യങ്ങള്‍ കൊടുത്തും, വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതുള്‍പ്പെടെ, അവരുടെ വനിതാസേനയുടെ സേവനം നോക്കിയിരിപ്പാണ്. സാമൂഹിക ശാസ്ത്രത്തിലെ പുതിയ മുന്നറിയിപ്പ്: സ്ത്രീകളുടെ ശക്തിസ്രോതസ്സ് ഉപയോഗിക്കാത്ത രാജ്യങ്ങള്‍ സമീപഭാവിയില്‍ പാഠം പഠിക്കും!

സ്ത്രീകള്‍ വരുമാനം കുറവുള്ള പുരുഷന്മാരാണെന്ന സാമ്പത്തികലോകത്തെ പഴംചൊല്ല്, ക്ളാസിക്കല്‍ ഫെമിനിസകാലത്തെ നാടോടിക്കഥ മാത്രമാണ്. സന്തുലിതം, സഹകരണം, സഹാനുഭൂതി, സഹനം, തുടങ്ങിയ വാക്കുകള്‍ വനിതാമേധാവിത്വത്തിന്റെ പര്യായങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. അതിസാഹസികത, അപകടതരണം എന്നിങ്ങനെയുള്ള 'പുരുഷകേന്ദ്രീക്രുത' വാക്കുകള്‍ ബിസിനസില്‍ 'ഓള്‍ഡ് ഇസ് ഗോള്‍ഡ്, ബട്ട് നെവര്‍ സോള്‍ഡ്' എന്ന് പറയുന്നത് പോലെയായി. എയര്‍ ഹോസ്റ്റസുമാര്‍ ഫെയര്‍ ഹോസ്റ്റസുമാരായതും സൌന്ദര്യത്തിന്റെ വ്യാകരണം അപ്പാടെ മാറിപ്പോയതിനും സമകാലം സാക്ഷിയാണ്.

സാമൂഹികമായ ഒരു 'വിപത്തിന്' സ്ത്രീശാക്തീകരണം വഴി തുറക്കുമെന്നും പഠനങ്ങളുണ്ട്. അതായത് കുട്ടികളെ പോറ്റലും ഓഫീസ് ഭരിക്കലും എന്ന അമ്മാനമാടലില്‍ മടുത്ത് ചിലര്‍ അമ്മമാരാവുന്നില്ല എന്ന് തിരഞ്ഞെടുത്തിരിക്കുകയാണത്രെ. അതിന് സമ്മതിക്കുന്ന ഭര്‍ത്താക്കന്‍മാരെ അവര്‍ക്ക് മതി. സ്വിറ്റ്സര്‍ലണ്ടിലെ നാല്‍പത് ശതമാനം ഉദ്യോഗസ്ഥകള്‍ക്ക് കുട്ടികളില്ല. സാമ്പത്തിക രാജ്യങ്ങളിലെ സ്ത്രീകള്‍ ഇത്തരം കടുത്ത തീരുമാനത്തില്‍ കടിച്ചു തൂങ്ങുമ്പോള്‍ ഇന്ത്യടക്കമുള്ളയിടങ്ങളിലെ വനിതകള്‍ക്ക് മറ്റൊരു 'തൊഴില്' സാധ്യതയുണ്ട്. ഔട്ട്സോഴ്സിങ്ങ് ഗര്‍ഭധാരണം! സായിപ്പിന്റെ കുട്ടിയെ ഉദരത്തില്‍ വഹിക്കുക, സസന്തോഷം തിരിച്ചേല്‍പ്പിക്കുക എന്ന ജോലി. അമ്മപ്പണി എന്ന പുതിയ ഇനം ജോലിക്കും ഇനി ലോകസാധ്യത. ജര്‍മ്മനിയില്‍ രക്ഷിതാക്കള്‍ക്ക് ശമ്പളം കൊടുക്കുന്ന ബില്ല് പാസ്സായിട്ടുണ്ടത്രെ. ബില്ല് കൊണ്ടുവന്ന വനിതാമന്ത്രിക്ക് ഏഴ് മക്കളുണ്ട്.

അടുക്കളയില്‍ നിന്ന് അങ്ങാടിയിലേക്കാണ് പുതിയ സ്ത്രീയുടെ പോക്ക്. ഗര്‍ഭ നിരോധന ഉറകളും ഗുളികകളും എന്തുമാത്രം സാമൂഹിക വിപ്ളവം കൊണ്ടുവന്നെന്ന് ഓര്‍ക്കുക.

വാല്:'വര്‍ക്കി ആന്‍ഡ് സണ്‍സ്' പോലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇനി 'വര്‍ക്കി ആന്‍ഡ് ഡോട്ടേഴ്സ്' എന്ന തിരുത്തലുണ്ടാവുമോ?

സ്ത്രീ:പിൻ‌പടവുകൾ‌
1910: കോപ്പൻ‌‌ഹേഗനിൽ (സോഷ്യലിസ്റ്റ് കോൺ‌ഫറൻ‌സിൽ‌)പതിനേഴ് രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം സ്ത്രീകൾ അന്തരാഷ്ട്ര വനിതാദിനത്തിനായി വോട്ട് ചെയ്യുന്നു.

1913: സ്ത്രീകൾ‌ക്ക് വോട്ടവകാശം നോർ‌വേയിൽ. ന്യൂസിലന്റിൽ 1893ൽ. റഷ്യയിലും അമേരിക്കയിലും വനിതാവോട്ട് 1917ലും
1920ലും‌. ഇന്ത്യയിൽ 1950ൽ‌.

1935: മാർ‌ഗരറ്റ് മീഡ് എഴുതിയ ‘സെൿസ് ആൻ‌ഡ് ടെം‌പറമെന്റ് ഇൻ 3 പ്രിമിറ്റീവ് സൊസൈറ്റീസ്’ പ്രസിദ്ധപ്പെടുത്തുന്നു. 1949ൽ സീമോൻ ദ ബൊവ്വാറിന്റെ ‘ദ സെക്കൻ‌ഡ് സെൿസ്’. 1963ൽ ബെറ്റി ഫ്രീഡാൻ എഴുതിയ ‘ദ ഫെമിനിൻ മിസ്റ്റിക്’അമേരിക്കൻ സ്ത്രീകളുടെ സാമൂഹിക പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നു.

1953: വിജയലക്ഷ്മി പണ്ഡിറ്റ് യുണൈറ്റഡ് നേഷൻ‌സ് ജനറൽ അസം‌ബ്ലി പ്രസിഡണ്ട്.

1955: അലബാമയിൽ റോസ പാർ‌ൿസ് എന്ന കറുത്ത വനിത വെള്ളക്കാരന് ബസിൽ സീറ്റ് കൊടുക്കാൻ വിസമ്മതിച്ചത് വിപ്ലവത്തിന് മരുന്നിട്ടു.

1960: സിലോണിൽ സിരിമാവോ ബണ്ഡാരനായകെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി.

1963: റഷ്യൻ വലെന്റിന ടെറെഷ്കോവ ആദ്യത്തെ ബഹിരാകാശ വനിത.

1975: ജാപ്പനീസ് ജുങ്കോ ടാബേയി എവറസ്‌റ്റിലെ ആദ്യവനിത.

1980: (ഐസ്‌ലാൻ‌ഡ്) വിജ്ദിസ് ഫിൻബൊഗദോറ്റിർ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട വനിതാ പ്രസിഡണ്ട്. മുൻ‌പേ അർ‌ജന്റീനയിൽ ഭർ‌ത്താവിന്റെ മരണശേഷം മരിയ എസ്‌റ്റെല പ്രസിഡണ്ടായി.

1988: (പാക്കിസ്ഥാൻ) ബേനസീർ ഭൂട്ടോ ഇസ്ലാമിക രാജ്യം ഭരിക്കുന്ന ആദ്യവനിത.

2001: ആം‌നസ്‌റ്റി ഇന്റർ‌നാഷണൽ സെക്രട്ടറിയായി ബം‌ഗ്ലാദേശി ഐറീൻ സുബൈദ ഖാൻ.

2003: (ഇറാൻ‌)ഷിറീൻ എബാദിക്ക് നൊബേൽ സമാധാന സമ്മാനം‌. 802 പേർ‌ക്ക് കിട്ടിയ നൊബേലിൽ 40 സ്ത്രീകൾ‌.

2005: (ലൈബീരിയ) എലെൻ ജോൺ‌സൺ സർ‌ലീഫ് ആദ്യത്തെ കറുത്ത പ്രസിഡണ്ട്.

2010: (യു എസ്) തൊഴിൽ ചെയ്യുന്നവരിൽ പകുതിയും സ്ത്രീകൾ‌.

കേരളത്തിൽ‌
1924: ടി വി നാരായണിയമ്മ തിരുവനന്തപുരത്ത് താഴ്ന്ന ജാതിക്കാരായ പെൺ‌കുട്ടികൾ‌ക്ക് താമസിക്കാൻ സദനം ഹോസ്‌റ്റൽ തുടങ്ങി. മുസ്ലിം സമുദായത്തിലെ ആദ്യത്തെ എം എ ക്കാരി അയിഷാബീവി, ഈഴവരിലെ ആദ്യ നിയമ ബിരുദ ധാരിണി കെ ആർ ഗൌരിയമ്മ തുടങ്ങിയവർ സദനത്തിൽ പഠിച്ചവരാണ്.

1929: അന്നാചാണ്ടി ഏഷ്യയിലെ ആദ്യത്തെ വനിതാ ജഡ്ജി.

1931: സത്യാഗ്രഹകാലത്ത് അറസ്‌റ്റ് ചെയ്യപെട്ട കമലാപ്രഭുവിന്റെ പിഴത്തുകക്ക് പകരം ബ്രിട്ടീഷ് ജഡ്‌ജി കമലയുടെ കെട്ടുതാലി അഴിച്ചു വാങ്ങിച്ചത് ഇം‌ഗ്ലണ്ടിൽ പോലും ഒച്ചപ്പാടുണ്ടാക്കി.

1936: മുക്കാപ്പുഴ കാർ‌ത്ത്യായനി അമ്മ, വനിതാ സത്യാഗ്രഹി, അറസ്‌റ്റ്.

1937: എ വി കുട്ടിമാളു അമ്മ, സാമൂഹികപ്രവർ‌ത്തക, കോഴിക്കോട്ടെ അനാഥമന്ദിര സമാജത്തിന്റെ അധ്യക്ഷയായി.

1938: തിരുവിതാം‌കൂറിലെ സ്‌റ്റേറ്റ് കോൺ‌ഗ്രസ് പ്രവർ‌ത്തക അക്കമ്മ ചെറിയാൻ ദിവാനെതിരെ പ്രക്ഷോഭണം നയിച്ച് കൊട്ടാരവാതിൽ‌ക്കൽ നിറതോക്കിന് മുന്നിലേക്ക് നടന്നു ചെന്നു അറസ്‌റ്റ് വരിച്ചു. ഇതേ വർ‌ഷം മറ്റൊരു കോൻ‌ഗ്രസ് പ്രവർ‌ത്തക ആനി മസ്‌ക്ര്രീനും അറസ്റ്റ് വരിച്ചു.

1961(?) പാർ‌വതി നെൻ‌മേനി മം‌ഗലം‌, ആര്യാപള്ളം‌, പാർ‌വതി നിലയങ്ങോട് തുടങ്ങി ഏറ്റാനും അന്തർ‌ജ്ജനങ്ങൾ പ്രേം‌ജിയുടെ ഇല്ലത്തെ അന്തർ‌ജ്ജനസമാജ സമ്മേളനം കഴിഞ്ഞ് ഒരു പൊതു സമ്മേളന സ്ഥലത്തേക്ക് മറക്കുട ഇല്ലാതെ കയറിച്ചെന്നു. നമ്പൂതിരി സമുദായത്തിൽ ആദ്യ മിശ്രവിവാഹം നടത്തിയത് ഐ സി പ്രിയദത്ത. ട്രേഡ് യൂണിയൻ നേതാവ് കല്ലാട്ട് കൃഷ്ണനെയാണ് അവർ വിവാഹം ചെയ്തത്.

1977: സസ്യ ശാസ്ത്രജ്ഞ ഇ കെ ജാനകിയമ്മാൾ‌ക്ക് പത്മശ്രീ. കൊയമ്പത്തൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ പരവർ‌ത്തിക്കുമ്പോൾ പുതിയ ഇനം കരിമ്പ് സൃഷ്ടിച്ചത് നേട്ടം‌.

(പിലാവുള്ള കണ്ടി തെക്കേപ്പരമ്പിൽ ഉഷ, അജിത, സികെ ജാനു, ഫാത്തിമാബീവി, അരുന്ധതി റോയ് തുടങ്ങി ഒട്ടേറെ പേർ ഇല്ലാത്ത ഈ ലിസ്‌റ്റ് അപൂർ‌ണ്ണമാണ്).

http://chintha.com/node/69008

Saturday, March 6, 2010

പുതിയ സിനിമ, പുസ്തകം

പുതിയ സിനിമ: മോള്‍ ഗേള്‍സ്. പോളിഷ് ഷോപ്പിങ്ങ് മോളുകളില്‍ ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്കായി ശരീരം വില്‍ക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് 29കാരിയായ സിനിമാ വിദ്യാര്‍ഥിനി കറ്റര്‍സൈനയുടെ ഡോക്യു-ഫിക്‌ഷന്‍. ഷോപ്പിങ്ങിന് വരുന്ന മോടിപിടിപ്പിച്ച സമ്പന്നരെ പിന്‍തുടര്‍ന്ന് വലയിലാക്കുകയെന്നതാണ് ആദ്യതന്ത്രം. ബാത്ത് റൂമിലോ സന്ദര്‍ശകന്‍റെ കാറിലോ 'ഇടപാട്' നടത്തും. പ്രതിഫലമായി മൊബൈല്‍, വാച്ച്, ജീന്‍സ് എന്നിങ്ങനെ.. സിനിമ ഇപ്പോള്‍ ദേശീയവിവാദത്തിന് മരുന്നിട്ടിരിക്കുകയാണ്. ഷോപ്പിങ്ങ് സെന്‍ററുകളില്‍ കറങ്ങുന്ന ഓരോ പെണ്‍കുട്ടിയെയും സംശയം, വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ടീനേജുകാരികളെ സംശയം..., മുതലാളിത്തത്തിന്‍റെ പെണ്‍മക്കള്‍ ആണത്രെ മോള്‍ ഗേള്‍സ് അതോ കമ്യൂണിസ്‌റ്റ്-അനന്തര കാലത്തെ ലക്ഷണങ്ങളോ അങ്ങനെ ചര്‍ച്ചകള്‍ പുതിയ വിശകലനങ്ങളിലേക്കും നീങ്ങുന്നു.

പുതിയ പുസ്തകം: ഐ ആം നുജോദ്, 10, ഡൈവോഴ്സ്‌ഡ്: യമനി പെണ്‍കുട്ടി നുജോദ് അലിയെ പത്താം വയസില്‍ കല്യാണം കഴിച്ചയച്ചു. തുടര്‍ന്ന് പഠിക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. രണ്ടാം ക്ളാസിലായിരുന്നു അവളപ്പോള്‍. ഋതുമതിയാകും വരെ അവളെ തൊടരുതെന്ന് അവളുടെ പിതാവ് പറഞ്ഞത് എല്ലാ രാത്രിയിലും ഭര്‍ത്താവ് മറക്കുമായിരുന്നു എന്നൊക്കെ ഇപ്പോള്‍ ബെസ്‌റ്റ് സെല്ലറായ ജീവചരിത്രത്തിലുണ്ട് (ഇംഗ്ളീഷ്). പുതിയ വീട്ടില്‍ നിന്നും ഓടിപ്പോയ നുജോദ് ഒരു ജഡ്‌ജിയുടെ അടുത്ത് പോയതില്‍പ്പിന്നെയാണ്, കാര്യങ്ങള്‍ ലോകമറിഞ്ഞത്. യമനി പത്രക്കാര്‍ നുജോദ് ഒരു സംഭവമാക്കി. മാത്രുഭാഷയായ അറബിക് ഉള്‍പ്പെടെ 18 ഭാഷകളില്‍ നുജോദ് ജീവചരിത്രം വരുന്നു.

Blog Archive