Search This Blog

Monday, July 25, 2011

ചലച്ചിത്രകാരന്‍റെ സമീക്ഷ: വിജയകൃഷ്‌ണന്‍ സംസാരിക്കുന്നു

സലിം അഹമ്മദിന്‍റെ അവാര്‍ഡ് ചിത്രത്തെ വിമര്‍ശിച്ചെഴുതാമെന്ന വിചാരത്തോടെയാണ് സിനിമ കാണാന്‍ പോയത്. കണ്ട് കലാകൌമുദിയിലെഴുതിയത് സത്യമാണ്. അത് വായിച്ച് ഒരു സുഹൃത്ത് പറഞ്ഞു, സലിം അഹമ്മദിനെക്കുറിച്ച് നല്ലത് പറയണമെങ്കില്‍ എന്തിന് ടിവി ചന്ദ്രനെയും മറ്റും കുറ്റം പറയണം? പണ്ടേ ഞാനങ്ങനെയാണ്. മലയാളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്ന് എലിപ്പത്തായമാണെന്ന് കരുതുന്നവനാണ് ഞാന്‍. പക്ഷെ ചില അടൂര്‍ ചിത്രങ്ങളെ വിമര്‍ശിച്ചതോടെ അടൂര്‍ എന്‍റെ ശത്രുവായി. എഴുത്ത് കൊണ്ട് സിനിമാരംഗത്തും സാഹിത്യരംഗത്തും ഒത്തിരി ശത്രുക്കളെ സമ്പാദിച്ചു.

'ഉമ്മ'യുടെ റിലീസിങ്ങ് ജോലികളാണിനി. മാക്ഷിം ഗോര്‍ക്കിയുടെ അമ്മയില്‍ നിന്നും പ്രചോദനമുണ്ടെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉമ്മ ചെറിയ ബജറ്റില്‍ ചെയ്ത ചിത്രമാണ്. ദലമര്‍മ്മരങ്ങള്‍ പോലെ. ഒരിക്കല്‍ മൂന്നുനാല് സുഹൃത്തുക്കളൊരുമിച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സിനിമക്ക് കോടികളാവുമോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. താരങ്ങള്‍ പല രീതിയില്‍ ബാധ്യതയാവുന്ന കാര്യം പറഞ്ഞ് ഞാന്‍ കൂട്ടിച്ചേര്‍ത്തു, ഇരുപത് ലക്ഷത്തിന് പടം ചെയ്യാവുന്നതേയുള്ളൂ. ആ യാത്ര കഴിഞ്ഞ് അല്‍പനാളുകള്‍ക്കകം അന്ന് കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു. അല്ല സാറ് പറഞ്ഞത് സത്യമാണെങ്കില്‍ നമുക്കൊരു പടം ചെയ്യാം. അങ്ങനെയാണ് ദലമര്‍മ്മരങ്ങള്‍ ഉണ്ടാവുന്നത്. അതിന്‍റെ ഷൂട്ട് നടക്കുമ്പോള്‍ ഒരു സീന്‍ ഇങ്ങനെ വേണമെന്ന് പറഞ്ഞപ്പോള്‍ സാറിനത് പറയാം പൈസ എന്‍റെയാണ് പോകുന്നത് എന്ന് പറഞ്ഞു എന്‍റെ സുഹൃത്ത് കൂടിയായ നിര്‍മ്മാതാവ്. അങ്ങനെ ഒരുപാട് നീക്കുപോക്കുകള്‍ നടത്തിയാണ് ഞാന്‍ പടം ചെയ്യുന്നത്. നിര്‍മ്മാതാവിന് പണം ലാഭിക്കുവാന്‍ ചിത്രത്തിലെ ഒരു ഗാനവും ഞാന്‍ തന്നെ എഴുതി. നിര്‍മ്മാതാവിന് നഷ്‌ടമുണ്ടാക്കുന്ന പരിപാടിയോട് എനിക്കും യോജിപ്പില്ല. ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ പല ചിത്രങ്ങള്‍ ഞാന്‍ ‍ ചെയ്തിട്ടുണ്ട്. 'മയൂരനൃത്തം' അത്തരത്തിലൊന്നാണ്.

സിനിമാസംവിധായകനാകാന്‍ മോഹിച്ച എനിക്ക് അത് സാധിക്കാതെ വന്നപ്പോഴായിരുന്നു നിരൂപണത്തില്‍ ശ്രദ്ധ വച്ചത്. പ്രീഡിഗ്രി കാലം വരെ ആകെ 5 സിനിമകളെ കണ്ടിട്ടുള്ളൂ. അതും ഭക്തസിനിമകള്‍. സ്‌കൂളില്‍ പഠിക്കുമ്പഴേ സാഹിത്യത്തില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ എഴുത്തുകാരനാവണമെന്ന് വിചാരിച്ച് പത്താംക്‌ളാസില്‍ നല്ല മാര്‍ക്കുണ്ടായിട്ടും പ്രീഡിഗ്രിക്ക് സംസ്‌കൃതമാണെടുത്തത്. തിരുവനന്തപുരം ഗവ. സംകൃത 'കാ'ളേജില്‍. സാഹിത്യകാരനാവണമെങ്കില്‍ അന്ന് സംസ്‌കൃതം അത്യന്താപേക്ഷിതം. ഒത്തിരിയൊന്നും പഠിക്കേണ്ടാഞ്ഞതിനാല്‍ സിനിമക്ക് പോയിത്തുടങ്ങി. ശ്രീകുമാര്‍ തിയറ്ററില്‍ സൌണ്ട് ഒഫ് മ്യൂസിക് കണ്ട് അന്തം വിട്ടു. പിന്നീട് റാഷോമോണ്‍, സെവന്‍ത് സീല്‍, അങ്ങനെ എത്രയോ ചിത്രങ്ങള്‍! മലയാളത്തില്‍ ഇപ്പോഴും ആദിമധ്യാന്തകഥനം വിട്ടുള്ള പറച്ചിലില്ല. ഇന്ത്യന്‍ സിനിമ ഇതു വരെയും പഥേര്‍ പാഞ്ചാലിയെ മറികടന്നിട്ടില്ല. ജോണ്‍ ഏബ്രഹാം കഥാകൃത്തായി കൂടുതല്‍ അറിയപ്പെടുമായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. അയ്യപ്പന്‍റെ പോലെ. സിനിമാസംവിധാനത്തിന് അച്ചടക്കം വേണം.

പഠനകാലത്തെ ലൈബ്രറിയാണ് എന്നിലെ നിരൂപകനെ വാര്‍ത്തത്. പണ്ടൊക്കെ മലയാളസിനിമകള്‍ തീയറ്ററില്‍ വരുമ്പോള്‍ കിട്ടുമായിരുന്ന പാട്ടുപുസ്തകത്തില്‍ കഥാസാരവും ക്രെഡിറ്റുകളും കാണും. പാട്ടുപുസ്തകം പിന്നെ നോട്ടീസായി മാറി. ഇന്നിപ്പോള്‍ നോട്ടീസില്ലെങ്കിലും ഇതിവൃത്തമെന്താണെന്ന് നമുക്കറിയാം. പഴയ 'നല്ല തങ്ക'യെയും 'ജീവിതനൌക'യെയും ചുറ്റിപറ്റി നില്‍ക്കുകയാണിന്നും മലയാളം. പരിണാമമെന്ന് പറയുന്നത് ഉല്‍സവപ്പറമ്പ് കോലാഹലങ്ങളില്‍ നിന്നും ഏകാന്തധ്യാനത്തിലേക്ക് വന്നതാണ്. എംടി ചെറുകഥയുടെ ഏകാഗ്രതയെ സിനിമയിലേക്ക് ആവാഹിച്ചപ്പോള്‍ ഉല്‍സവബഹളം നിലച്ചു. പിന്നെ കോലാഹലം പല രീതിയിലാണ് തല പൊക്കുന്നത്.

ലോകപ്രശസ്ത ചെറുകഥകള്‍ മലയാളത്തില്‍ എത്രയോ തവണ വേഷം മാറി വന്നിരിക്കുന്നു. തോമസ് ഹാര്‍ഡിയുടെ മേയര്‍ ഒഫ് കാസ്‌റ്റര്‍ ബ്രിഡ്‌ജ് - മേയര്‍ നായര്‍ (1966); ആര്‍.എല്‍.സ്‌റ്റീവന്‍സന്‍റെ ഡോ ജെക്കിള്‍ ആന്‍ഡ് മി ഹൈഡ് - കറുത്ത രാത്രികള്‍; എച്ച്.ജി. വെല്‍സിന്‍റെ ദി ഇന്‍വിസിബ്‌ള്‍ മാന്‍ - മിസ്‌റ്റര്‍ കേരള; ഓസ്‌കര്‍ വൈല്‍ഡിന്‍റെ ദ പിക്‌ചര്‍ ഒഫ് ഡോറിയന്‍ ഗ്രേ - വയനാടന്‍ തമ്പാന്‍; ജോണ്‍ സ്‌റ്റെയിന്‍ബെക്കിന്‍റെ ദ പേള്‍ - കടല്‍; വിക്‌റ്റര്‍ യൂഗോയുടെ ലാ മിറാബ്‌ല - നീതിപീഠം; അലക്‌സാണ്ടര്‍ ഡ്യുമയുടെ കൌണ്ട് ഒഫ് മോണ്ടി ക്രിസ്‌റ്റോ ആദ്യം ശുദ്ധികലശവും പിന്നീട് പടയോട്ടവുമായി. ജോണ്‍ കീറ്റ്‌സിന്‍റെ ഇസബെല്ല - കറുത്ത പൌര്‍ണ്ണമി; ദാഫ്‌നേ ദുമോറിയേയുടെ റബേക്ക, സ്‌കേപ്‌ഗോട്ട്, - യഥാക്രമം ഉറങ്ങാത്ത സുന്ദരി, മധുവിധു; ദുമോറിയേയുടെ മറ്റൊരു കഥ എംടി ഉത്തരമാക്കി (സംവിധാനം പവിത്രന്‍).

എംടിയുടെ തിരക്കഥ ചില സംവിധായകര്‍ക്കെങ്കിലും സഹായകരമാണെങ്കിലും സംവിധായകമുദ്ര പതിയാന്‍ സാധ്യത കുറവായ കഥകളാണ് കേട്ടിട്ടുള്ളത്. 'വളര്‍ത്തുമൃഗങ്ങള്‍' അരവിന്ദന് സിനിമയാക്കാന്‍ പരിപാടിയുണ്ടായിരുന്നു. അരവിന്ദന് തന്‍റേതായ രീതിയില്‍ ചെയ്യാന്‍ പറ്റാതിരുന്നത് കൊണ്ട് ആ പദ്ധതി ഉപേക്ഷിച്ച് 'തമ്പ്' ചെയ്തു. എംടിയുടെ കഥകളുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ എഴുതി വച്ചതില്‍ നിന്നും സംവിധായകന്‍ വ്യതിചലിക്കുന്നുണ്ടോ എന്നറിയാന്‍ ഉണ്ണിനാരായണന്‍ എന്നൊരാള്‍ ലൊക്കേഷനിലുണ്ടാവുമത്രെ.

ചില സംവിധായകര്‍ക്ക് സ്‌ക്രിപ്‌റ്റ് റൈറ്ററെയല്ല ആവശ്യം. സ്‌ക്രിപ്‌റ്റ് ഡോക്‌ടറെയാണ്. ശ്യാമപ്രസാദിന് ഒരേ കടലിനായി വേണ്ടിയിരുന്നതും സ്‌ക്രിപ്‌റ്റ് ആവശ്യാനുസരണം മാറ്റി മേല്‍നോട്ടം വഹിക്കുന്ന ഡോക്‌ടറെയായിരുന്നു. അത് മനസിലാക്കാതിരുന്നത് കൊണ്ടാവണം സുഭാഷ് ചന്ദ്രന്‍ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയത്.

ദലമര്‍മ്മരങ്ങളില്‍ അഭിനയിക്കാന്‍ വന്ന ഒരു വികലാംഗനോട് ഒരു സീന്‍ ചെയ്യുന്നതിനിടെ മുഖത്ത് ദേഷ്യം വരുത്താന്‍ പറഞ്ഞു. വീട്ടില്‍ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതോര്‍ത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ആക്‌ഷന്‍ പറഞ്ഞതും അയാള്‍ ഉറക്കെ ഒരു തെറി! ആരെയാണ് വഴക്ക് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറയുന്നു, അച്ഛനെ!

എന്‍റെ അച്ഛന്‍ സാധുശീലന്‍ പിള്ള സന്യാസിയായിരുന്നു. മൂന്ന് സ്ഥലങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. കൊടകര ആശ്രമത്തിലെ മറ്റൊരു സന്യാസി അച്ഛനെ പറ്റിച്ച് ആശ്രമം വിറ്റ് ഗൃഹസ്ഥാശ്രമത്തിലേക്ക് മടങ്ങി. അച്ഛന്‍റെ വല്ലതും എന്നില്‍ ബാക്കിയുണ്ടോ? അറിഞ്ഞു കൂടാ.

Sunday, July 24, 2011

Saturday, July 16, 2011

conceptual choreography by kuwait-malayalees

http://www.kuwaittimes.net/read_news.php?newsid=Nzg2NDU3NDk0Nw==

Gobsmacked" - a word used among freaky-wacky youths to denote "amazing" - would fit these young dancers' efforts in body movements or conceptual choreography. The founders of this new Indian dance movement in Kuwait, a clinical psychologist, a software engineer and a dance teacher at a school are a blend of bond, balance and blooming creativity. They show what traditional stage performers do not dare to do onstage, like incorporating martial arts into dance, and continue experimenting with new concepts offstage, making modern story concepts into various dance forms.

Their two dance numbers, performed with 10 student-dancers last Friday at American International School, Maidan Hawally, as part of the Al-Mulla-Jeevan TV program before an awestruck audience, have made them go home with several offers in the coming months. Sleeves up and pants tightened, they have begun practicing for their next show, utilizing the summer vacation as most of the "gang members" are school-going.

Ambili Babu, the psychologist of 'Ground Zero', as they have named their team, said she sees dance as a therapy. Dance is not just a movement of body, she said, but an effective form of communication. "There's rhythmic movement in everything. Our heart beats to a rhythm. Through dance, these movement-patterns emerge as a flow of energy, letting go of our negative energy and sustaining at the same time positive vibes".

For their performance last Friday, Ambili & Co had a surprise member who literally stole the show whenever he appeared on stage - Achu (Ajith), her chubby younger brother who just completed his doctoral studies in China. For their art loving parents - their father has been in Kuwait for more than three decades - the children's dance shows are their own dreams realized.

Renji Mathew Thomas, another Kuwait-born-and-brought-up member of Ground Zero, and a software engineer with the Al-Sayer Group, insists on body stretching exercises, yoga and quta, a derivative of kung-fu. Our dance is a creative flow of emotions, he said. "People have seen different stories in the form of dance in ballets. But our experiment is with the form where the hero is not shy to express his angst and aggression".

Anything goes well with their next flexible member Bivin KS, the dance instructor at Khaitan Indian School. He is a curious mix of a street dancer, an actor portraying the romantic and the depressed and a playmate for kids. Along with Ambili last Friday, he breathed positive life into a popular sad song through his agile, spirited and graceful movements while the remix of the sad song was played - an altogether new experience for much of the audience.

The dynamism and the chemistry between the three is a delight to watch. Onstage, they are 100 percent professionals. Offstage, they tease, play, listen and respect one another. The three are familiar with various dance forms - retro, rave, break and free style, Bollywood, contemporary, classical, hip-hop, and salsa. But as choreographers, ego far aside, they choose what is best for the team, for wholeness.

Perhaps that attitude is their best contribution to the younger generation - their own student-members. As Nithya, a student-member of the team recalled: "The other day while we were practicing for the new show, Bivin nose landed bleeding to our fret. But after wiping his nose, Bivin said, 'let's continue'. Wow! I've never seen such dedication!

Sunday, July 10, 2011

ജയസൂര്യയുടെ കാമുകനായി പൃഥ്വി


1. ജയസൂര്യ പെണ്‍വേഷം കെട്ടുന്ന അര്‍ദ്ധനാരീശ്വരന്‍ എന്ന ചിത്രത്തില്‍ കാമുകവേഷം പൃഥ്വിരാജിന്. നടന്‍ അനൂപ് മേനോന്‍ കഥയെഴുതുന്ന ചിത്രത്തിന്‍റെ സംവിധാനം രതീഷ് രവിയാണ്. വാരണാസി, ഹംപി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന അര്‍ദ്ധനാരീശ്വരനില്‍ മറ്റ് പെണ്‍വേഷങ്ങളുമുണ്ട്. ജയസൂര്യയുടെ ചേച്ചിയായി കോമഡിതാരം സൂര്യ (യഥാര്‍ത്ഥ പേര് വിനോദ് വി. യു.) അഭിനയിക്കുന്നു.

2. കോമഡി താരം പുന്നപ്ര പ്രശാന്ത് ആദ്യമായി അയ്യപ്പബൈജുവിനെ അവതരിപ്പിക്കുന്നത് കുവൈറ്റിലെ ഒരു പരിപാടിക്കിടയിലാണ്. ഒരു യാത്രക്കിടെ അങ്കമാലിയില്‍ വച്ച് ഒരാള്‍ ഫിറ്റായി 'വഴിയരികില്‍ ..' പാടുന്നത് കണ്ടാണ് ആ കഥാപാത്രം ജനിക്കുന്നത്. അക്കാലത്ത് ബൈജു എന്ന പേരിന് പാവത്താന്‍-വിഡ്ഡ്യാന്‍ പരിവേഷമുണ്ടായിരുന്നു. (ശശി മറ്റൊരു പേര്). ഗള്‍ഫില്‍ അയ്യപ്പബൈജുവിന് പ്രതിഫലം 75,000 രൂപയാണെന്ന് കേള്‍ക്കുന്നു. നാട്ടിലെ ഒരു സ്‌റ്റാര്‍ ഗാനമേളക്ക് ഒരു തബലിസ്‌റ്റിന് മൂവായിരം രൂപ. വിദേശത്താണെങ്കില്‍ പതിനയ്യായിരം. പ്രതിഫലം തീര്‍ച്ചയായും ഏറിയും കുറഞ്ഞുമിരിക്കും.

3. ഏഷ്യനെറ്റിലെ മുന്‍ഷിയുടെ ആശാന്‍ അനില്‍ ബാനര്‍ജി പുതിയൊരു വെബ് പത്രത്തിനും തിരി കൊളുത്തിയിട്ടുണ്ട്. അലക്ക്‌കമ്പനി എന്ന സൈറ്റ് വാര്‍ത്തകളെ അലക്കി വെളുപ്പിക്കുമെന്ന് വാഗ്‌ദാനം. ദാനം കിട്ടുന്ന പശുവിന്‍റെ അകിടില്‍ എത്ര മുലകളുണ്ടെന്ന് ഇപ്പോള്‍ ഫ്രീയായി വായിക്കുന്നവര്‍ക്ക് നോക്കണ്ട. http://www.alakkucompany.com/

Saturday, July 9, 2011

ഇനി ജ്യേഷ്ഠന്‍റെ വഴി: എംജി ശ്രീകുമാര്‍


ചിത്രയെ വീട്ടില്‍ പോയി ഒത്തിരി നിര്‍ബന്ധിച്ചിട്ടാണ് വീണ്ടും പാടിയത്. സ്‌നേഹം + ഇഷ്‌ടം = അമ്മ എന്ന ചിത്രത്തിനായി താരാട്ട് പാട്ട് ഞാന്‍ ട്രാക്ക് പാടി അയച്ചു കൊടുക്കുകയായിരുന്നു. റെക്കഡ് ചെയ്യുമ്പോള്‍ സംഗീതസംവിധായകനായ ഞാന്‍ സ്‌റ്റുഡിയോയില്‍ ഉണ്ടായിരുന്നില്ല. നന്നായി പാടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രയുടെ എസ്.എം.എസുമുണ്ടായിരുന്നു. രാജീവ് ആലുങ്കലിന്‍റെയാണ് വരികള്‍. യേശുദാസും ഹരിഹരനും മറ്റ് രണ്ട് ഗാനങ്ങള്‍ പാടിയിരിക്കുന്നു. ഞാന്‍ പാടിയിട്ടില്ല. എനിക്ക് പാടാമല്ലോ, അതെന്‍റെ മക്കളല്ലേ!

അറബിയും ഒട്ടകവും എന്ന ചിത്രത്തിനായി ചെയ്ത പാട്ടുകള്‍ പ്രിയദര്‍ശന്‍റെ സ്ഥിരം ഫോര്‍മാറ്റിലാണ്. സംഗീതം ചെയ്യാമെന്നേറ്റിരുന്ന പുതിയ ചിത്രം താമരശേരി റ്റു തായ്‌ലന്‍റ് കാന്‍സല്‍ ചെയ്തു. ചലച്ചിത്രരംഗത്ത് അതൊക്കെ പതിവാണ്. ചില പാട്ടുകള്‍ക്ക് രാശിയുണ്ടാവില്ല. സംഗീതസംവിധാന രംഗത്ത് ഇനി എന്‍റെ ശ്രമം എംജി രാധാകൃഷ്‌ണന്‍ ചെയ്തത് പോലെ ഓര്‍മ്മിക്കത്തക്ക മെലഡികള്‍ ചെയ്യുക എന്നതാണ്. അടിച്ചുപൊളി പാട്ടുകള്‍ വേണ്ട എന്നല്ല. ഇതുപോലുള്ള ഗാനമേളകള്‍ക്ക് കുറച്ച് അടിച്ചുപൊളിയൊക്കെ വേണ്ടേ? ഗാനമേള എന്നത് എന്‍റര്‍ടെയിന്‍മെന്‍റാണ്. അതുകൊണ്ടാണ് സംഘാടകരോട് അയ്യപ്പ ബൈജു പോലുള്ള കോമഡിക്കാരെ വേണമെന്ന് ഞാന്‍ പറഞ്ഞത്.

ചില നിര്‍മ്മാതാക്കള്‍ വന്നിട്ട് ഞങ്ങള്‍ക്ക് സൂര്യകിരീടം പോലൊരു പാട്ട് വേണമെന്ന് പറയും. എംജി ശ്രീകുമാറിന് ചെയ്യാവുന്നത് ചെയ്യാമെന്ന് ഞാന്‍ പറയും. കൂലി എന്ന ചിത്രത്തിനായ് ആദ്യമായി മദ്രാസില്‍ പോയി 'വെള്ളിക്കൊലുസോടെ' പാടുമ്പോള്‍ രവിച്ചേട്ടന്‍ (രവീന്ദ്രന്‍) തന്ന ഒറ്റരൂപ വെള്ളിനാണയം മനസിലുണ്ട്. രവിച്ചേട്ടന്‍ ഒരു മാസ്-ടറായിരുന്നു. മലയാളത്തില്‍ നമുക്ക് കുറേ മാസ്‌ടേഴ്‌സുണ്ട്. എ ആര്‍ റഹ്‌മാന്‍ മാസ്റ്റേഴ്‌സിനപ്പുറം പോകുന്ന ഒരു തലത്തിലാണ്.

എന്‍റെ വെബ്‌സൈറ്റ് നവീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. പുതിയ രൂപത്തില്‍ അത് നിങ്ങള്‍ക്ക് താമസിയാതെ കാണാം.
(കുവൈറ്റില്‍ ജീവന്‍ ടിവി പ്രവാസി പുരസ്‌ക്കാര സന്ധ്യക്ക് വന്നപ്പോള്‍ പറഞ്ഞത്.)

Blog Archive