മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്)
ഏറ്റവും പ്രിയപ്പെട്ടത് ദോശ. രണ്ടാമത് പുട്ട്. ഇഡ്ഢലി മുഖ്യമായും സവര്‍ണ വിഭാഗങ്ങളുടെ പലഹാരമാണത്രെ.
ദക്ഷിണേന്ത്യന്‍ പ്രാതല്‍ ശീലങ്ങളെ അധിനിവേശപ്പെടുത്താന്‍ ബ്രഡിനും ബട്ടറിനും കഴിഞ്ഞിട്ടില്ല.
95% പേരും ഉച്ചക്ഷണത്തിന് ചോറ്' കഴിക്കുന്നു. വൈകുന്നേരം കപ്പയെ ചപ്പാത്തി കടത്തി വെട്ടി.
40% പേര്‍ റേഷനരിയെ ആശ്രയിക്കുന്നു. പക്ഷെ, സാമ്പത്തിക വിഭാഗങ്ങളില്‍ 80% പേര്‍ക്കും അരിയുടെ സ്രോതസ് പൊതുവിപണിയാണ്.
മാംസ്യാഹാരങ്ങളില്‍ മത്സ്യം മുഖ്യം. രണ്ടാമത് മാംസം. മൂന്നാമത് മുട്ട .
മധ്യകേരളത്തിലുള്ളവരാണ് വലിയ തീറ്റക്കാര്. 66% പേരും ഒരു ദിവസത്തെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നു. തെക്കന്‍ വടക്കന്‍ പ്രദേശത്തുള്ളവരുടെ മത്സ്യ ഉപയോഗം 59%.
(പരിഷത്തിന്‍റെ 'കേരളപഠനം' എന്ന പുസ്തകത്തില്‍ നിന്ന്)
വാര്‍ത്താപ്രദക്ഷിണം
1. ചൂട് വര്‍ത്തമാനങ്ങള്‍
ഷോപ്പനോവര്‍ പറഞ്ഞു ക്ളേശവും സഹനവുമായി നാം ഇണങ്ങിയില്ലെങ്കില്‍ നമുക്ക് ലോകത്തോട് താദാത്മ്യം പ്രാപിക്കാനാകാതെ വരുമെന്ന്. പരിപൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഒരാള്‍ തന്‍റെ ആരോഗ്യാവസ്ഥയെ മറന്ന് കാലില്‍ ഷൂ നോവിക്കുന്നയിടം മാത്രം ശ്രദ്ധിക്കുന്നതു പോലെയാണ് മനുഷ്യജീവിതത്തില്‍ ക്ളേശമെന്നൊക്കെ പറയുന്നത്. ഷോപ്പനോവര്‍ ഗള്‍ഫിലെ ചൂട് അറിഞ്ഞിട്ടില്ല. (ഭാരതീയ സാംഖ്യകാരികയെല്ലാം നല്ല പിടിത്തമ്). അറിഞ്ഞിരുന്നെങ്കില്‍ ആഗോളതാപവും ആഗോളസമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉപന്യസിക്കുമായിരുന്നു. (ജര്‍മന്‍ തത്വചിന്തകന്‍ ആര്‍തര്‍ ഷോപ്പനോവറിന്‍റെ പ്രബന്ധങ്ങള്‍ പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
2. വേനല്‍ക്കാലത്ത് ഓഫീസുകളില്‍ കോട്ടും സ്യൂട്ടിനും പകരം ടി ഷര്‍ട്ട് ധരിക്കാമെന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു. എ.സി. കുറച്ച് അത്രയും ഊര്‍ജം ലാഭിക്കാമെന്ന് കണക്ക് കൂട്ടല്‍.
ചൂടത്ത് തൊലിയഴിച്ചു വച്ച് എല്ലുംപുറത്ത് തെല്ലുമിരുന്നു ഞാന്‍ എന്ന നവീന കവിത വായിക്കുന്നതിലും നന്ന് ഉഷ്ണം ഉഷ്ണേന ശാമ്യതി (ഒരു ശക്തി അതേ ശക്തി കൊണ്ട് തന്നെ ശമിക്കപ്പെടുന്നു) എന്ന് ഉറക്കെ ചൊല്ലുന്നതാണ്.
വേനലില്‍ കാലം ചൂട് പിടിക്കുന്നതിന്‍റെ ചിത്രം മറ്റൊരു ചൊല്ലിലുണ്ട്: വേരറ്റ മരം, നീരറ്റ നദി, പേരറ്റ മനുഷ്യന്‍.
3. പുസ്തക പ്രദക്ഷിണം: എ തൌസന്‍ഡ് സ്പ്ളെന്‍ഡിഡ് സണ്‍സ് (ഖാലിദ് ഹുസൈനി, ബ്ളൂംസ്ബെറി പ്രസാധനം, 372 പേജ്, 514 രൂപ).
പരദേശീയത, സ്ത്രീവിമോചനം, അസ്തിത്വദുഃഖം, മുത്തശ്ശിക്കഥാചാരുത സമരസം ചേര്‍ന്നാല്‍ ഖാലിദ് ഹുസൈനിയുടെ നോവലായി. താലിബാന്-നിര്‍ദ്ദയകാലത്തോട് നിര്‍ഭയം നില കൊള്ളുന്ന മറിയത്തിനും ലൈലക്കുമറിയാം ഒരാള്‍ക്ക് അവളുടെ നിഴല്‍ പോലും കൂട്ടിന് വരില്ലെന്ന്. രണ്ട് പേരുടെയും വയസന്‍ ഭര്‍ത്താവ് റഷീദിന്‍റെ താടി വച്ച ക്രൂരതകളില്‍ നിന്നും അവരെ രക്ഷിക്കാന്‍ ഒരായിരം സൂര്യന്മാര്‍ വിടരുമെന്ന പ്രതീക്ഷ പല ആയിരം ഹ്ര്^ദയങ്ങളെ തൊടുന്നുണ്ട്.
2. ഗുന്തര്‍ ഗ്രാസിന്‍റെ പുതിയ പുസ്തകം: പീലിങ്ങ് ദി ഒനിയന്‍.
യുദ്ധാനന്തര ജര്‍മ്മനിയുടെ സ്വയാവരോധിത മനഃസാക്ഷിയും നാസി കാലഘട്ടത്തിന്റെ വിമര്‍ശകനുമായ ഗുന്തര്‍ ഗ്രാസ് ഹിറ്റ്ലറുടെ സേനയില്‍ ടാങ്ക് ഗണ്ണറായിരുന്നു. സോവിയറ്റ് പട്ടാളം കൊന്നിട്ട സഹചാരികളുടെ മ്ര്^തദേഹങ്ങള്‍ക്കിടയിലൂടെ ഓടുന്ന യുദ്ധകാലാനുഭവങ്ങള്‍ മുതല്‍ ടിന്‍ ഡ്രം മൂലക്ര്^തി 1959 ല്‍ പ്രസിദ്ധീകരിക്കുന്നതു വരെ ഖനി തൊഴിലാളി, ആശാരി, കവി, ശില്‍പി വേഷങ്ങളണിഞ്ഞ 32 വയസ് വരെയുള്ള ജീവിതത്തിന്‍റെ ഉള്ളിത്തൊലി പൊളിക്കുന്നു ഗുന്തര്‍ ഗ്രാസ്. ഓര്‍മപുസ്തകത്തില്‍ ഭാവന കൂടിപ്പോയെന്നും ആത്മകഥാകാരന്‍ വെറും കഥാകാരനായെന്നും ആരോപിക്കുന്നുണ്ട് ചില റിവ്യൂകാരന്മാര്‍.
ഇന്റര്‍നെറ്റില്‍ കണ്ടത്:
ജോര്ജ് ബുഷ് സ്കൂള്‍ കുട്ടികളുമായി സംസാരിക്കുകയായിരുന്നു. എനി ക്വസ്ച്യന്‍സ്? ലിറ്റില്‍ ജോ കൈയുയര്‍ത്തി. എന്തിനാണ് യു. എന്‍. ന്‍റെ പിന്തുണ തേടാതെ ഇറാഖ് ആക്രമിച്ചത്? പെട്ടെന്ന് ഇന്‍റര്‍വെല്‍ ബെല്ലടിച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് തുടരാമെന്ന് ബുഷ്. ഇന്‍റര്‍വെലിന് ശേഷം എനി ക്വസ്ച്യന്സ് കേട്ട ടോം പറഞ്ഞു. എനിക്ക് രണ്ട് ചോദ്യങ്ങളുണ്ട്. ഒന്ന്, എന്തിനാണ് ഇന്‍റര്‍വെല്ലിനുള്ള മണി അര മണിക്കൂര്‍ നേരത്തേ അടിച്ചത്? രണ്ട്, എവിടെ എന്‍റെ സുഹ്ര്^ത്ത് ജോ?
Search This Blog
Friday, March 28, 2008
Monday, March 24, 2008
ചലച്ചിത്രഗാനങ്ങളിലെ ഓണം: മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത് തന്നെ അവ ഉള്‍ക്കൊള്ളുന്ന
'മാനത്തെ പൊന്നോണം മനസില്‍ വന്നെങ്കില്‍, നമ്മളാ താരങ്ങളായ് മാറിയെങ്കില്‍' എന്ന് രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയെന്ന ഗാനത്തില്‍ ശ്രീകുമാരന്‍തമ്പി പാടുന്നു. അത് 'കന്യാദാനം' എന്ന ചിത്രത്തിന് വേണ്ടി എഴുപതുകളിലായിരുന്നു. ഇന്ന് ഓണച്ചിത്രങ്ങള്‍ മെഗാ പൂക്കളവട്ടത്തില്‍ വട്ട് ചുറ്റുമ്പോള്‍ ഓണപ്പാട്ടുകള്‍ പരിപൂര്‍ണമായും ഫെസ്റ്റിവല്‍ ആല്‍ബങ്ങളില്‍ കുടിയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
ഓണപ്പാട്ടുകള്‍ അല്ലെങ്കിലും ഗാനമേളക്കാര്‍ക്ക് ഓണസീസണില്‍ പാടാനുള്ളൊരു ആരംഭനമ്പരായി മാറിയിട്ട് വര്‍ഷങ്ങളായി. തിരുവോണ ദിവസം ടിവി-റേഡിയോ ചാനലുകള്‍ ഓണപ്പാട്ടുകളെ അവരുടെ ഫയല്‍ക്കൂട് തുറന്ന് പുറത്ത് വിടും. പാതിരാത്രിയോടെ തിരിച്ചു കയറ്റും. പായസവും സൌഹ്ര്^ദ സംഗമങ്ങളും പോലെ ഓണപ്പാട്ടുകളും വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ഓര്‍മ്മപ്പെട്ടികളിലായിക്കഴിഞ്ഞു.
ദേശം വിട്ടു പോന്നവര്‍ക്ക് നാടന്‍ ഓര്‍മ്മകള്‍ എടുത്ത് താലോലിക്കാവുന്ന ചിറ്റമ്ര്^താണ് ഓണപ്പാട്ടുകള്‍. 'പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും പുന്നെല്ലിന്‍ പാടത്തിലൂടെ നടക്കാനും മാവേലി മന്നന്‍റെ മാണിക്യത്തേര്' വരുന്നത് കാണാനും' ക്ഷണിക്കുന്നത് പഴയ പാട്ടുകളുടെ സ്വഭാവമാണ്. തുമ്പപ്പൂക്കള്‍, നന്ത്യാര്‍വട്ടം, ചെത്തി-ചെമ്പരത്തികളുടെ പൂവിളിക്ക് കൂട്ട് പോരാന്‍ പൊന്നോണത്തുമ്പിയെ വിളിക്കാനും അവ മറക്കുന്നില്ല. കോടിമുണ്ടുടുത്ത് ഓണക്കിളി ഓടി നടക്കുന്നത്; കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നത്; തിരുവോണപ്പുലരിയിലെ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങുന്നത്; ഏത് ഹ്ര്^ദയങ്ങളെയും അണിഞ്ഞൊരുക്കാന്‍ പോന്ന കാഴ്ചകള്‍! മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത് തന്നെ അവ ഉള്‍ക്കൊള്ളുന്ന ഓണപ്പാട്ടുകളാലാണ്.
കേരളതീരത്തേക്ക് ഓണപ്പൂവിനെ മാടി വിളിക്കുന്ന ഒ. എന്‍. വി. യുടെ പാട്ടാണ് ഇന്നും ഗാനമേള സദസുകള്‍ക്ക് പ്രിയങ്കരം (ഓണപ്പൂവേ, പൂവേ..). വില്ലും, വീണ, പൊന്‍തുടിയും, പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും കവിതന്‍ ശാരിക കളമൊഴിയാല്‍ നറുതേന്‍ ചൊരിയുന്ന തീരത്തിന്‍റെ ഗാനം മലയാളികള്‍ മറക്കാത്തതിന് ബംഗാളിയായ സലീല്‍ ചൌധുരിയുടെ ഇമ്പമെന്ന കാരണവുമുണ്ട്. ഒ. എന്‍. വി. യുടെ തന്നെ ഓന്നാം തുമ്പീ നീയോടി വാ എന്ന ഗാനത്തിനും (ചിത്രം: സമയമായില്ലാ പോലും) സലീല്‍ദായുടേതായിരുന്നു ഈണം.
ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍ കാറ്റു വന്നു തട്ടി ഓണപ്പാട്ട് പാടുന്നതും ഉത്ത്ര്'ട്ടാതി ഓണവെയിലില്‍ കുളിച്ചു നില്‍ക്കുന്നതുമായ കാഴ്ച മോഹിനിയാട്ടം എന്ന ചിത്രത്തിലുണ്ട് (രചന: ശ്രീകുമാരന്‍ തമ്പി). തെളിഞ്ഞു പുഴയും വെയിലും പൊന്നോണം കാത്ത നെഞ്ചും എന്ന് 'ഏതോ ഒരു സ്വപ്ന'ത്തില്‍ തമ്പി.
'ഇടിമുഴക്ക'ത്തിലെ നായകന്‍റെയും നായികയുടെയും കല്യാണം ഓണത്തെ ആശ്രയിച്ചാണിരിക്കുന്നത്. കള്ളീ നിന്‍റെ കള്ളച്ചിരി പോലെ കാലം തെളിഞ്ഞെന്ന് (മഴ മാറി!) നായകന്‍ പാടുമ്പോള്‍ തുമ്പപ്പൂ കൂന കൂട്ടി തുമ്പിത്തുള്ളിയോണം വരുമെന്ന് നായിക. പൊന്നോണം വിരുന്ന് വരുമ്പോള്‍ അരവയര്‍ നിറവയറാകും അപ്പോള്‍ നമുക്ക് കല്യാണം!
വയലാറിന്‍റെ 'ഓണം പിറന്നാലും ഉണ്ണി പിറന്നാലും മണ്ണിനോരോ കുമ്പിള്‍ കണ്ണീര്' എന്ന ഗാനം (ചിത്രം: തുലാഭാരം). പഞ്ഞം സര്‍വകാലീന പ്രതിഭാസമാണെന്ന് പാടുന്നു. അന്ന് പക്ഷെ, പൊന്നുഷസ് കണി കണ്ടുണരാന്‍ ഒന്നുറങ്ങൂ എന്നെങ്കിലും വയലാര്‍ സ്വപ്നം കണ്ടു. ചിങ്ങനിലാവത്ത് മുണ്ടകപ്പാടത്ത് കിങ്ങിണി കെട്ടുന്ന നെല്ലോലയുടെ ഗ്രാമ്യചിത്രം തരുന്നെങ്കിലും ഓണം ആഘോഷിക്കപ്പെടുന്നില്ല വയലാറില്‍.
മരിക്കുതിന് തൊട്ട് മുമ്പ് സലീല്‍ ചൌധുരി സംഗീതം നല്‍കിയ തുമ്പോളി കടപ്പുറം എന്ന ജയരാജ് ചിത്രത്തില്‍, തീരത്തേക്ക് അടുക്കാന്‍ വെമ്പുന്ന ഹ്ര്^ദയങ്ങളുടെ നോവുപാട്ടാണ് ഒ. എന്‍. വി. എഴുതിയതെന്നത് കാലത്തിന്‍റെ അവരോഹണം. കടല്‍ത്തിരയാടുന്നീ 'തീ'മണലില്‍ എന്ന് ഒരു പാട്ടില്‍. ഓളവും തീരവും മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടു നാട്ടില്‍, സ്വപ്നം കാണാനെങ്കിലും ഓണപ്പാട്ടുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

Thursday, March 20, 2008
ഹോര്‍മോണുകള്‍ കുത്തിവച്ച് ആയുസ് നീട്ടാമെന്ന തട്ടിപ്പുകള്‍ക്ക്..
1. കൊഴുപ്പ് കൂടിയ ഭക്ഷണ ഇനങ്ങള്‍ക്ക് ഇംഗ്ളണ്ടില്‍ കൊഴുപ്പ് നികുതി (ഫാറ്റ് ടാക്സ്) വരുന്നു.
ഭക്ഷണത്തിലെ കൊഴുപ്പ് സംബന്ധമായ അസുഖങ്ങളാല്‍ ഓരോ വര്‍ഷവും 3,200 പേര്‍ മരിക്കുന്നു ഇംഗ്ളണ്ടില്‍. നികുതി കൊണ്ട് വായടപ്പിക്കാന്‍ പറ്റുമോ? (ആര്‍ക്കാണ് കുന്ന് പോലെ ചോറ്' വിളമ്പി വച്ചിരിക്കണത് എന്ന് കേരളത്തിലൊരു കാരണവര്‍ ചോദിച്ചു. തന്‍റെ തന്നെ ഇലയിലാണത് എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: മോര്' കൂട്ടിക്കുഴച്ചാല്‍ കുറച്ചേ ഉള്ളൂ)
2. വികസിത രാജ്യങ്ങളില്‍ നൂറ്' വയസു വരെ ജീവിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. അതില്‍ 80% പേരും സ്ത്രീകള്‍.
കേരളത്തില്‍ ഇത് നടക്കില്ല. മദ്യപാനവും പുകവലിയും ഇല്ലെങ്കിലും അവര്‍ സീരിയല്‍ കാണുന്നുണ്ടല്ലോ. വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ച് ആയുസ് നീട്ടാമെതു പോലുള്ള തട്ടിപ്പുകള്‍ക്ക് കേരളത്തില്‍ ആയുസുണ്ട്.
3. കുളിമുറിപ്പാട്ടുകാരെപ്പറ്റി റിയാലിറ്റി ടെലിവിഷന്‍ പ്രോഗ്രാം. ഷൈലേഷ് കപൂര്‍ ഒരുക്കുന്ന പരിപാടിയില്‍ കുളിച്ചും പാടിയും ഓന്നാം സ്ഥാനത്തെത്തിയാല്‍ 25 ലക്ഷം രൂപ.
പ്രേക്ഷകര്‍ക്ക് അങ്കവും കാണാം താളിയുമൊടിക്കാം. ഇനി ഏറ്റവും നന്നായി ഇണ ചേരുന്ന ദമ്പതികളുടെ മത്സരത്തിനായി കാത്തിരിക്കാം.
4. എം ബി എ വിദ്യാര്‍ത്ഥികള്‍ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് എം എല്‍ എ മാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന പാഠ്യപദ്ധതി ആന്ധ്രയില്‍.
മാനേജ്മെന്റ് ഗുരുക്കള്‍ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ കണ്ടെത്തുന്നത് വിപ്ളവകരമായിരിക്കും. അലഞ്ഞുപഠിത്തം മൂലം ആ ഗ്രീന്‍ കോളര്‍ ജോലി വേണ്ടെന്ന് വയ്ക്കാതിരുന്നാല്‍ മതി ഭാവി വാഗ്ദാനങ്ങള്‍.
5. ടെക്സാസില്‍ വധശിക്ഷ കാത്തു കഴിയുന്ന ഒരാളുടെ അവസാന ആഗ്രഹം: തമാശ കേട്ട് ചിരിച്ചു കൊണ്ട് മരിക്കണം!
മൈസ്പേസ് ഡോട്ട് കോമില്‍ അയാള്‍ക്കായി തമാശാവാതായനങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരെണ്ണമിങ്ങനെ: അമേരിക്കയില്‍ പൊതുസ്ഥലത്ത് ചുംബിക്കാം; വിസര്‍ജ്ജനം പാടില്ല. ഇന്ത്യയില്‍ പൊതുസ്ഥലത്ത് വിസര്‍ജ്ജിക്കാം; ചുംബിക്കാന്‍ പാടില്ല.
(അനുബന്ധം: ഇന്ത്യന്‍ സിനിമകളില്‍ പണ്ട് മുഖത്ത് മാത്രമായിരുന്നു ചുംബനം; ഇപ്പോള്‍ ചുംബനം മുഖത്ത് മാത്രമില്ല!)
6. ജര്‍മ്മനിയിലെ മ്യൂസ്റ്ററില്‍ ഈയിടെ നടന്ന ശില്പ പ്രദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ശില്പം ഗോതമ്പ് വയലില്‍ അറുത്തിട്ട പുല്ല് കൊണ്ട് തീര്‍ത്ത വഴി (പാത്ത്).
ശില്പമേള നടക്കുന്ന പ്രദേശത്തോട് താദാത്മ്യം പ്രാപിച്ച സ്ര്^ഷ്ടിയെന്നതിലുപരി ആസ്വാദനത്തിന്‍റെ പുതിയ വഴികള്‍ നിര്‍മ്മിച്ചതിനാലാണ് പോളണ്ടുകാരനായ പാവല്‍ അല്‍ത്താമറിന്‍റെ 'പാത്ത്' അനന്യസാധാരണമാകുന്നത്. (സ്ര്^ഷ്ടിയേക്കാള്‍ ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന കണ്‍സെപ്ച്വല്‍ കലയുടെ വക്താവാണ് പാവല്‍).
7. കമ്പ്യൂട്ടര്‍ മഷീന്‍ പൊടി പിടിക്കുന്നതിനൊരു ആന്‍റി..പൊടി പ്രോഗ്രാം! ബെല്‍കിന്‍ കമ്പനിയുടെ കഴുകാവുന്ന മൌസ് (വാട്ടര്‍ റെസിസ്റ്റന്റ് മൌസ്) വിപണിയില്‍.
മൌസ് കഴുകുന്ന കൂട്ടത്തിലെങ്കിലും കമ്പ്യൂട്ടര്‍ പിരാന്തന്‍മാരും കുളിക്കണമെന്ന് പ്രോഗ്രാമില്‍ ഇല്ല.
8. ദേശീയ സ്പിരിച്വല്‍ ചാനലുകളിലൊന്നായ ആസ്ത യുവജനങ്ങള്‍ക്കായി ഭക്തിഗാന മത്സരം നടത്തുന്നു. കാഷ് പ്രൈസുകള്‍ തീര്‍ത്ഥയാത്രകള്‍ക്ക് വഴി മാറും.
റിലിജിയസ് ഇന്ത്യന്‍ ഐഡല്‍ ഷോ-വിജയികള്‍ തീര്‍ത്ഥയാത്രാ ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കാതെ നോക്കണം.

Wednesday, March 19, 2008
കേരളത്തിലെ 47% പേര്‍ക്ക് ഓടിട്ട വീടുകളാണ്. ഓലയോ പുല്ലോ കൊണ്ട് മേഞ്ഞത് 9 % വീടുകള്‍
കേരളം: കണക്കുകള്‍:
1. കേരളത്തിലെ കര്‍ഷകത്തൊഴിലാളികളില്‍ 35.5% പരമദരിദ്രരാണ്. അവരുടെ ശരാശരി മാസവരുമാനം 363 രൂപ.
2. സംസ്ഥാനത്തെ 18-60 വയസിനിടയിലുള്ളവരില്‍ 11 ശതമാനത്തിനേ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളൂ. അവരില്‍ 34 % പേര്‍ക്കും തൊഴിലില്ല.
3. ബിരുദബിരുദാനന്തര തലങ്ങളില്‍ പെണ്‍കുട്ടികള്‍ നേടുന്ന മേല്‍ക്കൈ അവരുടെ തൊഴില്‍ പങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നില്ല.
4. അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമാണോ നടക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമുള്ളപ്പോള്‍ത്തന്നെ അവിടെ പഠിക്കു കുട്ടികളാണ് മിക്കപ്പോഴും മത്സരപ്പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുകയും മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയും ചെയ്യുന്നത്.
5. മുസ്ളിം വിഭാഗത്തില്‍ നിന്നും 8% പേരാണ് കോളേജില്‍ പഠിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ 20.5 ശതമാനവും, മുന്നോക്ക ഹിന്ദുവില്‍ 28%, പിന്നോക്ക ഹിന്ദുവില്‍ 17 ശതമാനവും കോളേജില്‍ പഠിക്കുന്നു.
6. കേരളത്തിലെ 47% പേര്‍ക്ക് ഓടിട്ട വീടുകളാണ്. 43% വീടുകള്‍ക്ക് കോണ്‍ക്രീറ്റ് മേല്‍ക്കൂര. ഓലയോ പുല്ലോ കൊണ്ട് മേഞ്ഞത് 9 % വീടുകള്‍.
7. 1987 ല്‍ 48% വീടുകളിലാണ് കക്കൂസ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 93% വീടുകളില്‍ കക്കൂസ് ഉണ്ട്.
8. വാസയോഗ്യമായ വീടുകള്‍ കൂടുതലും എറണാകുളം, ത്ര്^ശൂര്‍ ഭാഗത്താണ്. മോശം വീടുകള്‍ ഇടുക്കിയിലും വയനാട്ടിലും.
9.ആലപ്പുഴയും തിരുവനന്തപുരവും കൊതുകുശല്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കോഴിക്കോടും കാസര്‍ഗോഡുമാണ് അക്കാര്യത്തില്‍ ആശ്വാസം.
10. 51 % പേര്‍ക്കാണ് സ്വന്തമായി കിണര്‍ ഉള്ളത്. വീടിനുള്ളില്‍ പൈപ്പ്- വെള്ളം ലഭ്യമാകുന്ന കാര്യത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
(കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സര്‍വേയില്‍ നിന്ന്)

Tuesday, March 18, 2008
ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകുന്നയിടമ്
1. സൌദിയിലെ മലയാളി വീട്ടുജോലിക്കാരികള്‍ നേരിടുന്ന പീഡനാനുഭവങ്ങള്‍ റിയാദിലെ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് സൌദി ഭരണകൂടം സ്പോസര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു.
ഓര്‍ത്തു പോവുന്നതാണ്. 16 ആം നൂറ്റാണ്ടിലൊരു ഹംഗേറിയന്‍ പ്രഭ്വി, എര്‍സബത്ത് ബത്തോറി, സൌന്ദര്യ സംരക്ഷണത്തിനായി കന്യകകളായ വീട്ടുജോലിക്കാരെ കൊന്ന് അവരുടെ രക്തത്തില്‍ കുളിച്ചിരുന്നത്രെ.
'അവന്‍ എനിക്ക് കമ്മല്‍ തരാമെന്ന് പറഞ്ഞു. എന്നാല്‍ അവനെന്‍റ്റെ ചെവി കുത്തിക്കീറുക മാത്രമേ ചെയ്തൊള്ളൂ!' (അറബിക് പഴഞ്ചൊല്ല്).
2. പുസ്തക പ്രദക്ഷിണം: ദൈവത്തിന്‍റ്റെ അഭാവം നിറഞ്ഞ, വരണ്ട, മൂകമായ പ്രദേശത്ത് കൂടെ പേരില്ലാത്ത അച്ഛനും മകനും നടത്തുന്ന എങ്ങോട്ടെ'റിയില്ലാ യാത്രയാണ് കോര്‍മാക് മക്കാര്‍ത്തിയുടെ പുലിറ്റ്സര്‍ സമ്മാനിതമായ നോവല്‍, ദ റോഡ്. ടി. എസ്. ഏല്യറ്റിന്റെ വേസ്റ്റ്ലാന്‍ഡും ജോസഫ് കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നെസും, ഡാന്‍റ്റെയുടെ ഇന്‍ഫെര്‍ണോയും 'റോഡില്' ദര്‍ശിക്കാമെന്ന് റിവ്യൂകാരന്‍മാര്‍.
3. ആഗോളതാപത്തെപ്പറ്റിയുള്ള ഡോക്യൂമെന്ററി 'ആന്‍ ഇന്‍കണ്‍വീനിയന്‍റ്റ് ട്രൂത്ത്': മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് അല്‍ ഗോറാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് മുറിയിപ്പ് തരുന്ന ഡോക്യൂമെന്ററിയുടെ അവതാരകന്‍.
നമുക്ക് ഗ്ളോബല്‍ വാമിങ്ങ് മായയാണെന്ന് വിശ്വസിക്കാനാണ് താല്‍പര്യം. പെണ്ണല്ലേ, പ്രസവിക്കും എന്ന് പറയുന്നത് പോലെ പ്രക്ര്^തിയല്ലേ, മാറിക്കൊണ്ടിരിക്കും!
4. പിന്‍വലിച്ചു: ലിംബോ, ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകുന്നയിടമെന്ന് കത്തോലിക്കാ സഭ പഠിപ്പിച്ചിരുന്ന കണ്‍സെപ്റ്റ്, പിന്‍വലിച്ചു. 13 ആം നൂറ്റാണ്ടില്‍, ദൈവശാസ്ത്രകാരനായിരുന്ന സെന്‍റ്റ് തോമസ് അക്വിനാസ് ആണ് ലിംബോ സങ്കല്പത്തെപ്പറ്റി ആഴത്തില്‍ പഠിപ്പിച്ചത്. ലിംബുസ് ഇന്‍ഫാന്റും എന്ന മാമ്മോദീസ മുക്കാത്ത കുഞ്ഞാത്മക്കളുടെ ഇടം ദൈവത്തിന്റെ അനന്തകാരുണ്യത്തില്‍ വേര്‍തിരിക്കപ്പെടേണ്ട കാര്യമില്ലെന്ന് പോപ്പ് ബനഡിക്റ്റ്.
അങ്ങനെ പരിണാമസിദ്ധാന്തം ദൈവശാസ്ത്രത്തിലും.
5. പുസ്തകപ്രദക്ഷിണം: കാബൂള്‍ ബ്യൂട്ടി സ്കൂള്‍, ഡെബോറ റോഡ്‌റീഗ്സ്, റാന്‍ഡം ഹൌസ് പ്രസാധനം. മിച്ചിഗണില്‍ ഹെയര്‍ഡ്രസ്സറായി ജോലി ചെയ്തിരുന്ന ഗ്രന്‍ഥകാരിയുടെ അഫ്ഗാനിസ്ഥാന്‍ അനുഭവങ്ങള്‍. താലിബാന്‍ ദേശത്ത് ബ്യൂട്ടീഷന്മാരെ സ്ര്^ഷ്ടിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് പണവും പദവിയും ആത്മവിശ്വാസവും നല്‍കിയ സൌന്ദര്യവിപ്ളവത്തിന്റെ ആകര്‍ഷകമായ ആഖ്യാനമെന്ന് നിരൂപകര്‍. അഫ്ഗാനിയെ കല്യാണം കഴിച്ച് കാബൂളില്‍ ഇപ്പോഴും ബ്യൂട്ടി സ്കൂള്‍ നടത്തി ജീവിക്കുന്നു ക്രേസി ഡെബ് എന്ന് അമേരിക്കന്‍ സുഹ്ര്^ത്തുക്കളുടെയിടയില്‍ അറിയപ്പെടുന്ന വിപ്ളവ എഴുത്തുകാരി.
പെണ്ണുങ്ങള്‍ക്ക് തലമുടിയുടെയത്രയും വിലയില്ലാത്ത ദേശത്തെ തലമുടി വിപ്ളവത്തിന് നീളമെത്ര?

Monday, March 17, 2008
കസാന്‍ദ് സാക്കീസിന്‍റ്റെ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍, കുന്ദേരയുടെ ദ കര്‍ട്ടന്‍
1. കസാന്‍ദ് സാക്കീസിന്‍റ്റെ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ വായിക്കാനുള്ള ത്യാഗം ഈ ലെന്‍റ്റ് സീസണിലെങ്കിലും ഉണ്ടാവേണ്ടതാണ്. മനുഷ്യനായിരിക്കുമ്പോള്‍ത്തന്നെ എങ്ങനെ ദൈവികത സാധ്യമാവുമെന്ന് ആ നോവല്‍ നെഞ്ച് പിളര്‍ത്തി കാണിച്ചു തരുന്നു. മാനുഷിക ഘടകങ്ങള്‍ ദൈവികത്വത്തില്‍ സന്നിവേശിപ്പിക്കുന്ന ആന്ത്രോപ്പോമോര്‍ഫിക്ക് ടെക്നിക് ഇല്ലാതെ പച്ചയായി ക്രിസ്തുവിനൊപ്പം നടക്കുകയാണ് കസാന്‍ദ് സാക്കീസ്. ആ യാത്രയില്‍ കുന്നുകളും കുഴികളും ദുഃഖവെള്ളികളും ഉയിര്‍പ്പുഞായറുകളുമുണ്ട്. കളിക്കൂട്ടുകാരിയായിരുന്ന മഗ്ദലന മറിയം വേശ്യയായത് താന്‍ ആത്മീയപാത തെരഞ്ഞെടുത്തതു കൊണ്ടാണെന്ന് പരിതപിക്കുന്ന, മനുഷ്യരുടെ അക്ഷമ പെരുത്ത് മശിഹാ സ്ഥാനം ആരോപിക്കപ്പെട്ട', തുടര്‍ ജീവിതം തന്നെ കുരിശിന്‍റ്റെ വഴിയായി ഭവിച്ച, ഭൂമിയെ തൊട്ടു നടന്ന് സഹജപ്രലോഭനങ്ങളെ അതിജീവിച്ച ഒരു മനുഷ്യന്‍റ്റെ അസാധാരണമായ കഥയാണ് അന്ത്യപ്രലോഭനം. ഇത് വായിച്ചാല്‍ ഇത്തിരിയെങ്കിലും സ്നേഹം നമ്മില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കില്ല. ദുഃഖവെള്ളിയാഴ്ച കുടിച്ചു പൂസായി മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഘോഷമായി ഈസ്റ്റര്‍ പരിണമിച്ചിരിക്കുന്നു പലര്‍ക്കും!
2. ജോണ്‍ മില്‍ട്ടന്‍റ്റെ പറുദീസ നഷ്ടം (പാരഡൈസ് ലോസ്റ്റ്) ഹോളിവുഡില്‍ സിനിമയാകുന്നു.
പറുദീസസംബന്ധമായ ഒരു കച്ചവടവും നഷ്ടമാവാറില്ല. കേന്ദ്രകഥാപാത്രമായ ലൂസിഫറെ അവതരിപ്പിക്കാന്‍ പുതിയ ജയിംസ് ബോണ്ട് ഡാനിയേല്‍ ക്രെയിഗിനു വരെ താല്‍പര്യമാണത്രെ. അങ്ങനെ ഒരു ദേവാസുര യുദ്ധകഥ കൂടി. നോക്കുക, നന്‍മയും തിന്‍മയും തമ്മിലുള്ള സംഘട്ടനമെന്ന് പേര്'. കൂടുതല്‍ കാണിക്കുന്നത് തി്‌ന്മ. ഒടുവില്‍ നന്‍മയുടെ റൊമാന്‍റ്റിക് വിജയമ്. നമുക്ക് ത്ര്^പ്തി, ബോക്സ് ഓഫീസിന് മുക്തി!
3. മിലാന്‍ കുന്ദേരയുടെ പുതിയ പുസ്തകം ദ കര്‍ട്ടന്‍, ആന്‍ എസ്സേ ഇന്‍ സെവന്‍ പാര്‍ട്സ്.
നോവലെഴുത്തും വായനയും എന്ന കലയെപ്പറ്റിയുള്ള ഒരു ധ്യാനമാണ് കുന്ദേരയുടെ തന്നെ സാഹിത്യാസ്വാദന ക്ര്^തിയായ ദി ആര്‍ട്ട് ഓഫ് ദ നോവലിന്‍റ്റെ (1988) തുടര്‍ച്ചയായ കര്‍ട്ടന്‍ (റിവ്യൂകാരന്മാര്). ഒരു നോവലിസ്റ്റ് പ്രസംഗപീഠത്തില്‍ നില്‍ക്കുന്ന പ്രഫസര്‍ അല്ല; മറിച്ച് സ്വന്തം സ്റ്റുഡിയോയിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന ചിത്രകാരനെപ്പോലെയാണ്. ആധുനികതക്കെതിരായ പുതു ആധുനികതയാണ് നോവലുകള്‍ സാധ്യമാക്കേണ്ടത്. അന്നകരിനീനയുടെ ആത്മഹത്യാചിന്തകള്‍ക്ക് പകരം വക്കാന്‍ മനോവിവരണത്തിന്റെ കാര്യത്തില്‍ ലോകസാഹിത്യത്തിലൊന്നുമില്ലെന്നാണ് കുന്ദേരയുടെ അഭിപ്രായം. ദുരന്തചിത്രീകരണങ്ങളുടെ മുന്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് തുന്നിയ കര്‍ട്ടനുകള്‍ കീറേണ്ടതുണ്ടെന്നും കുന്ദേര ഓര്‍മ്മപ്പെടുത്തുന്നു. ചരിത്രം, സാഹിത്യം, സംഗീതം, രാഷ്ട്രീയം, കിഴക്കും പടിഞ്ഞാറും തമ്മിലെ അന്തരം.. കര്‍ട്ടനില്‍ ചര്‍ച്ചക്കായി കടന്നു വരുന്നു. ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്ങിന്റെയും ദി അണ്‍ബെയറബിള്‍ ലൈറ്റ്നസ് ഓഫ് ബീയിങ്ങിന്റേയും കര്‍ത്താവ് പറയുന്നതില്‍ കനവും കാര്യവുമുണ്ടെന്ന് നിരൂപകര്‍.
4. ഷേക്സ്പിയറിന്‍റ്റെ എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം ലണ്ടനില്‍ അവതരണമാരംഭിച്ചു. നാടകം പകുതി ഇംഗ്ളീഷിലും പകുതി മലയാളമടക്കമുള്ള ആറ്' ഇന്ത്യന്‍ ഭാഷകളിലും.
ഇതാണ് ഗ്ളോബലൈസ്ഡ് നാടകം. 412 വര്‍ഷം മുന്പ് അരങ്ങേറിയ ഒറിജിനല്‍ മിഡ്സമ്മറിനെ ഹാരിപോട്ടര്‍ തലമുറക്കായി ആഗോള ഉടുപ്പിടീച്ച അണിയറക്കാര്‍ക്ക് ഹാറ്റ്സ് ഓഫ്!

Sunday, March 16, 2008
ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല് തെറിച്ച് പോകുമെന്നാണ് ചിലരുടെ കണ്ടുപിടിത്തം! ഒരു ഡോക്ടറുടെ വ്ര്^ക്കദിനചിന്തകള്‍
ഒരു ഡോക്ടറുടെ വ്ര്^ക്കദിനചിന്തകള്‍
അടുത്ത രണ്ട് വര്‍ഷത്തിനകം ഇന്ത്യ ലോകത്തിന്റെ പ്രമേഹരോഗ തലസ്ഥാനമാകുമെന്നണ് പഠനങ്ങള്‍ പ്രവചിക്കുത്. ഇപ്പോള്‍ത്തന്നെ നമ്മളൊരു ദിവസം കാണുന്ന അഞ്ച് പേരിലൊരാള്‍ വ്ര്^ക്കരോഗിയാണെന്ന് വച്ചാലോ? വ്ര്^ക്കരോഗത്തിന്റെ ഒരു കുഴപ്പമതാണ്. രോഗം ഉണ്ടെന്നാലും ലക്ഷണങ്ങള്‍ കാണിക്കില്ല. വ്ര്^ക്കകളുടെ തകരാറ്' വളരെയധികം സംഭവിച്ച് കഴിഞ്ഞു മാത്രം പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്ന വ്ര്^ക്കരോഗത്തിന്റെ ഇരകളായി 79 ലക്ഷത്തോളം ഇന്ത്യാക്കാരുണ്ട്!
പറയുന്നത് ഡോക്ടര്‍ നാരായണന്‍ നമ്പൂരി, കണ്‍സല്‍ട്ടന്‍റ്റ് നെഫ്രോളജിസ്റ്റും ട്രാന്സ്പ്ളാന്റ് ഫിസിഷ്യനും. ജോലിത്തിരക്കും മറ്റും മൂലം നമുക്ക് ശരീരത്തിനാവശ്യമായ വെള്ളം കൊടുക്കാന്‍ കഴിയാത്തതും, ശരീരത്തിന് വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണക്രമവും വ്യായാമമില്ലായ്മയും വ്ര്^ക്കരോഗത്തിന്‍റ്റെ ക്ഷണപത്രങ്ങളാണ്. ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല് തെറിച്ച് പോകുമെന്നാണ് ചിലരുടെ കണ്ടുപിടിത്തം! തികച്ചും തെറ്റിദ്ധാരണ. ഒരു കുപ്പി വെള്ളം കുടിച്ചാലും നന്നായി മൂത്രം പോകും. ശരീരത്തിന്റെ ഫില്‍ട്ട'റാണ് വ്ര്^ക്ക അഥവാ കിഡ്നി. കേവലം 150 ഗ്രാം തൂക്കം വരുന്ന, പയര്‍മണി പേലിരിക്കു ഈ ഇരട്ട അവയവങ്ങളാണ് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ ശരീരത്തെ രോഗം മണക്കും.
വ്ര്^ക്കകളുടെ തകരാറ്' പല ലക്ഷണങ്ങളിലൂടെയാണ് അവതരിക്കുക. മൂത്രത്തിന്റെ അളവ് കുറയുന്നത്, നിറം മാറുന്നത്; മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന പുകച്ചില്, നടുവിന്റെ മധ്യഭാഗത്ത് നിന്ന് മുന്നിലെ തുടയിലേക്കോ ജനനേന്ദ്രിയ ഭാഗത്തേക്കോ ഇടവിട്ട് വരുന്ന വേദന.. ആദിയായവയുടെ അര്‍ത്ഥം മൂത്രക്കല്ലാകാം (കിഡ്നി സ്റ്റോണ്‍). ലക്ഷണങ്ങള്‍
തല പൊക്കിയിട്ടും, രോഗിയാണെന്ന് സമ്മതിക്കാതെ രോഗം വച്ച് കൊണ്ടിരുന്നാല്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തും. ഫലം: കിഡ്നിയുടെ മരണം. ഓര്‍ക്കുക: ഹ്ര്^ദയം ഓരോ മിനിട്ടിലും ശരീരഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്ന രക്തത്തിന്റെ നാലിലൊരു ഭാഗം വ്ര്^ക്കകളിലാണ് എത്തുന്നത്. കിഡ്നി കേടായാല്‍ രക്തസംക്രമണം നേരാംവണ്ണം നടക്കില്ലെന്ന് സാരം.
തെറിച്ച് പോകുന്ന മൂത്രത്തിന് പുല്ല്‌വില കല്‍പ്പിച്ച്, വെള്ളം കുടിക്കേണ്ടിടത്ത് പെപ്സി കുടിച്ച്, ദൈന്യത അറിയിച്ച വ്ര്^ക്കക്ക് തുള്ളി ചെവി കൊടുക്കാതിരുന്നാല്‍ വ്ര്^ക്കരോഗം സീനിയറാകും. അപ്പോള്‍ ലക്ഷണങ്ങള്‍, മറ്റുള്ളവര്‍ കൂടി ശ്രദ്ധിക്കുന്ന തരത്തില്, കുറേക്കൂടി വ്യക്തമാണ്. ഉന്മേഷക്കുറവാകാം, കലശലായ ക്ഷീണമാകാം; വിശപ്പില്ലായ്മയോ ഉറക്കമില്ലായ്മയോ ആകാം; കാല്‍പ്പാദങ്ങളിലെ നീര്', മാംസപേശികളുടെ വലിച്ചില്, കണ്‍പോളകളിലെ നീരുവീക്കം തുടങ്ങിയവയാകാം. വ്ര്^ക്ക മാറ്റി വക്കുക എന്ന പോംവഴിയേ ബാക്കിയുള്ളൂ.
പ്രമേഹരോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുമാണ് കൂടുതല്‍ കരുതേണ്ടതെന്ന് ഡോക്ടര്‍ പറയുന്നു. അവര്‍ക്കും, വ്ര്^ക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് അറിയാതെയോ അറിയിക്കാതെയോ നടക്കുന്നവര്‍ക്കും ഡോക്ടറുടെ വക നാല് ടിപ്പുകള്‍:
1. ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 3 ലിറ്റര്‍ വെള്ളം.
2. ഭക്ഷണക്രമത്തില്‍ അവശ്യം വേണ്ട ക്രമീകരണം.
3. പതിവു വ്യായാമം.
4. വൈദ്യസഹായം.
വ്ര്^ക്കകളെ സംബന്ധിച്ച് ശരീരത്തോടൊപ്പം സമൂഹത്തേയും ഗ്രസിച്ചിരുന്ന കിഡ്നിറാക്കറ്റുകളുടെ കാലം നമുക്കത്ര പഴങ്കഥയല്ല. രക്തബന്ധമുള്ളവരുടേയോ, വൈകാരികബന്ധമുള്ളവരുടേയോ, ബ്രെയിന്‍ഡെഡ് ആയവരുടേയോ വ്ര്^ക്കകള്‍ മാത്രമേ ലോകാരോഗ്യസംഘടനയുടെ നിയമമനുസരിച്ച് ഒരു വ്ര്^ക്കരോഗി വ്ര്^ക്ക സ്വീകരിക്കാവൂ. രോഗത്തിലെ പോലെ കച്ചവടത്തിലും തെറ്റിദ്ധാരണകളും എളുപ്പവഴി-മനോഭാവവും ലാഭത്തേക്കാളേറെ നഷ്ടങ്ങളാണ് ബാക്കി വക്കുക.
മാര്‍ച്ച് 13നാണ് ലോകവ്ര്^ക്കദിനം. ബോധവല്‍ക്കരണങ്ങള്‍ അധികം നടന്നിട്ടില്ലാത്ത സര്‍വസാധാരണമായ ഒരു രോഗത്തിനായി പയര്‍മണിയോളം സഹായം ചെയ്താല്‍ അത്രയുമായെന്ന് ഡോക്ടര്‍.

Saturday, March 15, 2008
വാര്‍ത്താപ്രദക്ഷിണം:സ്ത്രീകള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ലോകം സ്തംഭിക്കും.
വാര്‍ത്താപ്രദക്ഷിണം
1. മാര്ച്ച് എട്ടിന് വനിതാദിനമായിരുന്നു.
സ്ത്രീശാക്തീകരണത്തിന്റെ ഇക്കാലത്തും സ്ത്രീകള്ക്ക് അവരര്‍ഹിക്കു പദവി സമൂഹം കൊടുക്കുന്നില്ലെന്ന് തെളിയിക്കുന്നതാവും അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പാര്ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വ യുദ്ധം . അമേരിക്കയില്‍ വര്‍ണലിംഗഭേദമന്യേ എല്ലാവരും തിരഞ്ഞെടുപ്പിനേയും സ്വാതന്ത്ര്യത്തേയും മാനിക്കുന്നുങ്ക്ലും വര്‍ണവും ലിംഗവും തമ്മിലുള്ള പോരാട്ട'ത്തില്‍ ഹിലരി ക്ളിന്റണ്‍ കറുത്ത വര്‍ഗക്കാരനായ ബരാക്ക് ഒബാമയോട് അടിയറവ് പറയുമെന്ന് വിദഗ്ദ്ധ (പുരുഷ) കണക്കുകൂട്ടല്‍. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക് വേണ്ട അവശ്യം ഘടകങ്ങളിലൊന്നായ കരിസ്മ ഹിലരിക്കും ഒബാമക്കുമുണ്ടെങ്കിലും ഒബാമയുടെ ദാരിദ്ര്യനിര്‍മാര്‍ജ്ജനാഹ്വാനങ്ങളും (അമേരിക്കയില്‍ ദാരിദ്ര്യം? അതൊരു പുതിയ പ്രഹേളികയായി കരുതപ്പെടുന്നു) ഉത്തരവാദിത്വ രക്ഷാകര്‍ത്ര്^ത്വം പോലുള്ള സാംസ്കാരിക ഇടപെടലുകളും ഒബാമയുടെ രാഷ്ട്രീയ പരിചയക്കുറവിനെ നിഷ്പ്രഭമാക്കും. ഇന്തോനേഷ്യയില്‍ ചിലവഴിച്ച കുട്ടിക്കാലം ഒബാമക്ക് ലോകപരിചയമെന്ന പ്ളസ് പോയിന്റും നേടിക്കൊടുക്കും. (ഒബാമയുടെ അച്ഛന്‍ കെനിയക്കാരനും അമ്മ വെള്ളക്കാരിയുമാണ്). ഇന്തോനേഷ്യയില്‍ വച്ച് വിശുദ്ധ ഖുറാനും പഠിച്ചത്രേ ഒബാമ. ലോകപോലീസിന്റെ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മറ്റുള്ളവരെപ്പറ്റി മനസു വക്കുകയെന്നത് നിസ്സാര കാര്യമല്ല. വിശേഷിച്ചും ദ അദര്‍ ഈസ് എ ഹെല്‍ മനോഭാവമാക്കിയ അസ്തിത്വവാദത്തിന്റെ ഹാങ്ങ് ഓവറുള്ള ഇക്കാലത്ത്.
ഇപ്പോള്‍ തോമസ് ഐസക്കിനോട് നിര്‍ദ്ദേശിക്കാനുള്ളത് ഇതാണ്: ജോലിയായി വീടുപണി മാത്രമുള്ള വീട്ടമ്മമാര്ക്ക് ശമ്പളം കൊടുക്കുക (ശമ്പളത്തിന് പകരം പുതിയൊരു വാക്ക് കണ്ട് പിടിക്കണം); വീട്ടുജോലിയില്‍ നിന്നും പ്രായാധിക്യമനുസരിച്ച് റിട്ടയര്‍മെന്റും തുടര്‍ന്നുള്ള പെന്‍ഷനും അനുവദിക്കുക. ഓര്‍ക്കുക, സ്ത്രീകള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ലോകം സ്തംഭിക്കും.
2. വേനല്‍ കടുപ്പമാകുതോടെ പലയിടത്തും ജലക്ഷാമം രൂക്ഷം.
ഇനിയത്തെ യുദ്ധം വെള്ളം മൂലമെന്ന് എല്ലാവര്‍ക്കും വെള്ളം പോലെയറിയാമെങ്കിലും വെള്ളത്തിന്റെ ദുരുപയോഗം കൂടുതല്ലാതെ കുറയുന്നില്ല. രാജസ്ഥാനില്‍ സ്ത്രീകള്‍ കിലോമീറ്ററുകളോളം നടന്ന് ചുമന്ന് കൊണ്ടു വരുന്ന വെള്ളം തിരികെയെത്തുമ്പോഴേക്കും പകുതി കുടം വെള്ളം ആവിയായിപ്പോകുമെന്ന് ഐ. ജി. ഋഷിരാജ് സിങ്ങ് പറയുന്നു. ഗള്‍ഫിലാകെ ചൂടിനൊപ്പം ജലദൌര്‍ലഭ്യവും പരക്കുകയാണ്. എങ്കിലും കാറ്' കഴുകുന്ന വെള്ളം മതി മനുഷ്യര്‍ക്ക് കാക്കക്കുളിയെങ്കിലും നടത്താന്‍.
വെള്ളം മോഷണം: രണ്ട് പേര്‍ അറസ്റ്റില്‍ എന്ന് ഭാവി വാര്‍ത്ത.
3. സേതുരാമയ്യര്‍ സി. ബി. ഐ. യുടെ അഞ്ചാം ഭാഗം നോവല്‍ രൂപത്തില്‍. പ്രസാധനം, ഒലിവ് പബ്ലിക്കേഷന്‍സ്; നോവലിസ്റ്റ്, അന്‍വര്‍ അബ്ദുള്ള.
അതിമോഹമാണ് മോനേ, അതിമോഹം! മലയാളികളുടെ വായനാശേഷി നിലനില്‍ക്കും വരെ സേതുരാമയ്യര്‍ ജീവിച്ചിരിക്കും എന്ന അതിമോഹം! ഒരു പിടി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ മലയാളനോവലിന്റെ കാലിലെ പെരുവിരലിലെ നഖം കൊണ്ടുപോയി ചന്ദനമുട്ടിയില്‍ വച്ച് കത്തിച്ച് ആശ തീര്‍ക്ക്, മോനേ ദിനേശാ!
4. കാണ്‍പൂരില്‍ ഒരു ദിവസം ഒരു രൂപയുടെ കമ്പ്യൂട്ടര്‍ കോഴ്സ്. പഠിക്കുന്നത് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൂലികളുടെയും മറ്റും മക്കള്. മൂന്നു മാസത്തെ കോഴ്സ് കഴിഞ്ഞ് മൂവായിരം രൂപ ശമ്പളത്തിന്റെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടിയവര്‍ നിരവധി. മൈക്രോസോഫ്റ്റ് ഫണ്ട് സഹായത്തോടെ ലക്നൌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡാറ്റാമേഷന്‍ ട്രസ്റ്റ് ഇന്ത്യയിലുടനീളം കൂടുതല്‍ സെന്‍റ്ററുകള്‍ തുറക്കുന്നു.
കമ്പ്യൂട്ടര്‍ രണ്ടുതരം പൌരന്‍മാരെ സ്ര്^ഷ്ടിക്കുമെന്ന വാദം ഡിലീറ്റ് ചെയ്യപ്പെടുന്നു. പതിയെയാണെങ്കിലും.

വാര്‍ത്താപ്രദക്ഷിണം 1. സിനിമയില്‍ മുസ്ളിം കഥാപാത്രങ്ങളെ വില്ലന്മാരാക്കുന്നതില്‍..
വാര്‍ത്താപ്രദക്ഷിണം
1. സിനിമയില്‍ മുസ്ളിം കഥാപാത്രങ്ങളെ വില്ലന്മാരാക്കുതില്‍ അമേരിക്കയില്‍ പ്രതിഷേധം.
പ്രത്യേകിച്ചും ഫോക്സ് ടിവിയിലെ 24 എന്ന സീരിയലിനെതിരെ.
*നമ്മുടെ നാ'ട്ടിലും അങ്ങനെയല്ലേ? അയ്യര്‍മാര്‍ ബുദ്ധിശാലികള്, കലാകാരന്മാര്‍
താടിജുബ്ബാക്കാര്, സ്ത്രീകള്‍ കരിനീലക്കണ്ണും കവിള്‍മുല്ലപ്പൂവുമായി പുരുഷമേധാവിത്വത്തിന് വെണ്‍ചാമരം വീശുന്നവര്.. കേരളത്തിലെ ജയിലുകളിലുള്ള കുറ്റവാളികളില്‍ ഭൂരിഭാഗവും ഈഴവരാണെന്ന് വെള്ളാപ്പള്ളി .
2. അലഹബാദിലെ ഗംഗായമുനാ സംഗമത്തില്‍ തീര്‍ത്ഥാടകര്‍ എറിയുന്ന നാണയങ്ങള്‍ അവിടത്തുകാര്‍ കാന്തമുപയോഗിച്ച് മുങ്ങിത്തപ്പിയെടുക്കുന്നു.
പൊന്നും പൂവും പുല്ലും പുഴയും മനുഷ്യരും ഓന്നാണ്
3. ഭാരതീയര്ക്ക് പൊതുവിജ്ഞാനം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതര രാജ്യങ്ങളുമായുള്ള സാമ്സ്‌കാരിക കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള അജ്ഞത പക്ഷപാതപരവും
പകുതിവെന്ത പരുവത്തിലുള്ള കാഴ്ചപ്പാടുകള്ക്ക് കാരണമാകുന്നു. കോളമിസ്റ്റ് ശോഭന സക്സേനയുടെ അഭിപ്രായമനുസരിച്ച് നാം ഭാരതീയര്ക്ക് ചൈനയെന്നു പറഞ്ഞാല്‍ ചീപ്പ് സാധനങ്ങള്‍ ഉണ്ടാക്കുവര്; ജപ്പാനെന്നു വെച്ചാല്‍ കാറ്'; ബ്രസീല്, ഫുട്ബോള്‍ ഭ്രാന്തന്മാര്; അര്‍ജന്റീന, മറഡോണ; റഷ്യ, വോഡ്ക; ഫ്രാന്സ്, വൈന്‍; അമേരിക്ക, ചായകുടി (!); ആഫ്രിക്ക, എയിഡ്സ്; ഗള്‍ഫ്, എണ്ണ; ഓസ്ട്രേലിയ, ക്രിക്കറ്റ്; ഓസ്ട്രിയ, അങ്ങനെയൊരു രാജ്യമുണ്ടോ?
ഇതര രാജ്യങ്ങളിലേക്കെന്തിന് പോകണം? ഉത്തരേന്ത്യന് ദക്ഷിണേന്ത്യനെ അറിയാമോ? വടക്കുകിഴക്കേ ഇന്ത്യയെന്നൊരു പ്രദേശമുണ്ടോ? അയല്‍ക്കാരന്‍ മരിച്ചതറിയണമെങ്കില്‍ പത്രം വരണം!
4. നിങ്ങളുടെ പ്രണയപരവശജീവിതപ്രയാസങ്ങള്‍ പെന്‍സില്‍വാനിയയിലെ ബുക്ക് ബൈ യൂ പ്രസാധക കമ്പനി നോവലാക്കും. ചിലപ്പോള്‍ അത് സിനിമയുമായേക്കും. നിങ്ങളുടെ ജീവിതകഥയിലെ എരിവുപുളിയുടെ തോതനുസരിച്ച്. പത്രാധിപരുടെ അന്‍പത് ചോദ്യങ്ങള്‍ പൂരിപ്പിച്ചു കൊടുത്താല്‍ മതി. ഒപ്പം സന്തുഷ്ടദാമ്പത്യം വഴിഞ്ഞൊഴുകുന്ന ഫോട്ടോയും. ബാക്കിയെല്ലാം ബുക്ക് ബൈ യൂവിലെ എഡിറ്റര്‍മാര്‍ ചെയ്തോളും. ഫിക്ഷനുകളില്‍ റൊമാന്സ് സാഹിത്യമാണ് വിറ്റുപോവുകയെന്ന പ്രമാണത്തിന് പുതിയൊരു വഴി. ആരും വായിച്ചില്ലേലും നായികാനായകന്മാര്‍ സുഹ്ര്^ത്തുക്കള്‍ക്കായി കെട്ടുകണക്കിന് വാങ്ങുകയും ചെയ്യും.
സമ്മതിച്ചു. എണ്ണമറ്റ ഓഫറുകളാണുണ്ടാവുകയെന്ന് വിചാരിക്കുക. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കാലത്തെങ്കിലും പുസ്തകമിറങ്ങുമോ?
5. ലൈംഗികബന്ധത്തിനു ശേഷം സംഭവിക്കാവുന്ന ഹാര്‍ട്ട് അറ്റാക്ക് മുതല്‍ കൊളസ്ട്രോള്‍ ലൈംഗിക ഹോര്‍മോണുകളുടെ അടിസ്ഥാനമാവുന്നത് വരെയുള്ള കാര്യങ്ങളും 80 വയസിന് മേല്‍ പ്രായമുള്ളവരില്‍ 63% പുരുഷന്മാരും 30% സ്ത്രീകളും സുരതം സ്ഥിരം ചര്യയായി കൊണ്ടു നടക്കുന്നുവെന്ന കണക്കുകളുമടങ്ങിയ സെക്സ് ഈസ് നോട്ട് ഏ ഫോര്‍ ലെറ്റര്‍ വേഡ് എന്നൊരു കൊച്ചു പുസ്തകം ദല്‍ഹി രൂപാ ബുക്ക്സ് പുറത്തിറക്കി. (95 രൂപായും 222 പേജുമുള്ളത് എന്ന അര്‍ത്ഥത്തില്‍ കൊച്ചു പുസ്തകം). ഗ്രന്‍ഥകര്‍ത്താവ് ആന്‍ഡ്രോളജിസ്റ്റ് സുധാകര്‍ ക്ര്^ഷ്ണമൂര്‍ത്തി. ലൈംഗികവിദ്യാഭ്യാസത്തിനുതകും പുസ്തകമെന്ന് റിവ്യൂകാരന്മാര്.
പഴയൊരു തമാശയാണ്. ഞാനെങ്ങനെ ജനിച്ചെന്ന് കു'ട്ടിയുടെ ചോദ്യം. വെള്ളപ്പൊക്കത്തിലൊഴുകി വന്നപ്പോള്‍ അമ്മക്ക് കിട്ടിയതാണെന്ന് അപ്പന്‍. അപ്പോള്‍ അമ്മയോ? അമ്മമ്മയ്ക്ക് കാറ്റത്ത് കിട്ടിയത്. അപ്പോള്‍ നിങ്ങടെ കാലത്ത് പേറും പ്രസവമൊന്നും ഇല്ലായിരുന്നോയെന്ന് കുട്ടി. ലൈംഗികവിദ്യാഭ്യാസവും തക്ക സാഹിത്യവും അത്യന്താപേക്ഷിതം.

Friday, March 7, 2008
നര്‍മ്മാദി നിഘണ്ടു: വയല്: നികത്തി വീട് വയ്ക്കാനുള്ള സ്ഥലം.
നര്‍മ്മാദി നിഘണ്ടു
അതുകൊണ്ടുതന്നെ: ഏതുകൊണ്ടുതന്നെയെന്ന് പറയുന്നയാള്‍ക്ക് പിടിത്തമുണ്ടാവണമെന്നില്ല. പ്രസംഗം ലോജിക്കലാണെന്ന് സ്ഥാപിക്കാന്‍ പറ്റിയ അത്യൂഗ്രന്‍ പ്രയോഗം.
എങ്കിലും: തെറ്റ് കണ്ടുപിടിക്കാന്‍ എള്ള് കീറി പരിശോധിക്കുന്ന മലയാളിയുടെ രക്ഷക്കെത്തിയ പ്രയോഗം. ഉദാഹരണം: ഈ വീട് കൊള്ളാം, എങ്കിലും പൊളിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
ഏതായാലും: എനിവേ എന്ന് (എന്യൌ എന്നും) മലയാളത്തില്‍ പറയുന്ന ആശയച്ചാട്ടപ്രയോഗം. ഗാംബിറ്റ്.
ഒരുതരം: ലേലംവിളിയിലെ പ്രെമിസ് അല്ല. ക്ര്ത്യമായി പറയാനറിയാത്ത കാര്യം അവതരിപ്പിക്കാന്‍ പറ്റിയത്. ദ്രമിളം എന്ന് കേട്ടാല്‍ ആര്‍ക്കാണ് ഒരുതരം ഇത് തോന്നാത്തത്?
കടപ്പാട്: എംടിക്കഥകളിലെ ഒരു എലമെന്റ്. ഇപ്പോള്‍ ശ്രോതാക്കളുടെ മനഃസാക്ഷിക്ക് കുത്ത് കൊടുക്കാന്‍ ഉപയോഗിക്കുന്നു. ഉദാ: നാം നമ്മുടെ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന് പകരം സമൂഹം, സര്‍വശക്തന്‍ എന്നിങ്ങനെ അവസരം പോലെ മാറി ഉപയോഗിക്കാം.
ക്ഷണനം: കൊല. ചില കലാ(പ)പരിപാടികളിലേക്കുള്ള ക്ഷണക്കത്തുകള്‍ നമ്മെ കൊല്ലാതെ കൊല ചെയ്യുന്നതിലേക്കുള്ള വിജ്ഞാപനങ്ങളാണ്.
ഖജനാവ്: താനെന്താടോ ഖജനാവ് പോലെ ക്ഷീണിച്ചിരിക്കണെ? എന്ന് പറയാന്‍ പറ്റിയ പണ്ടോര ബോക്സ്.
ചങ്ങാത്തം: ആഗോളമനുഷ്യതാപം മൂലം ലോകത്ത് വംശനാശം നേരിടുന്ന സംഗതി. ചതി, ചപലത, ചമല്കരണം മുതലായവ കൊണ്ട് ചളമായത്.
ഛിന്നഭിന്നം: കണ്ടിക്കപ്പെട്ടത് എന്നു പറഞ്ഞാല്‍ നിങ്ങളെ ആരും മൈന്‍ഡ് ചെയ്യാത്തതു കൊണ്ട് പകരം പറയാന്‍ പറ്റിയത്.
ജീവിതം: എന്ത് പഠിപ്പിച്ചു എന്നൊക്കെ പറയാവുന്നതിന്റെ മുന്നില്‍ ചേര്‍ക്കാം. പണ്ടത്തെ ഗാനരചയിതാക്കളുടെ ഇഷ്ടവാക്ക്. അതിര്‍ത്തികള്‍ എന്ന സിനിമയിലെ 'ജീവിതം നായ നക്കി' ഗാനത്തോടെ അറം പറ്റി.
ജീവചരിത്രം: പണ്ട് ജീനിയസുകള്‍ എഴുതിയിരുന്നത്. ഇപ്പോള്‍ ആര്‍ക്കും ആരെപ്പറ്റിയും പറ്റിച്ചും എഴുതാമ്.
ഝടിതി: പെട്ടെന്ന്. ടിവി സീരിയലുകള്‍ക്കായുള്ള കഥകളില്‍ സംഭവിക്കാന്‍ പാടില്ലാത്തത്.
ടിപ്പണി: കവിതകള്‍ക്ക് അന്തസും ഛന്ദസും വരാനായി കീഴെ കൊടുക്കുന്ന ദുര്‍ഘടവ്യാഖ്യാനങ്ങള്.
ഠാണാ: പോലീസ് സ്റ്റേഷന്‍. ഈ വാക്കിനര്‍ത്ഥമറിയാവുവരുടേതല്ലാത്ത സ്ഥലം.
തരംതാഴ്ത്തല്: കേരളത്തിന് പുറത്ത് മലയാളിക്ക് കുഴപ്പമില്ലാത്ത കാര്യം.
ദൈവം: മനുഷ്യരാശിയുടെ ഏറ്റവും വലിയ ഉല്‍പന്നം.
ധാര്‍മ്മികരോഷം: ഒരു പുരുഷനും സ്ത്രീയും അടുത്തിടപഴുകിയാല്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്നത്. ധാര്‍മ്മികദോഷം ശരി.
നിക്ഷേപം: മലയാളി സ്വന്തം മക്കളില്‍ കാണുന്നത്.
പ: നവോത്ഥാന ജീവിതമൂല്യങ്ങള്‍ പകാരത്തില്‍ സംഗ്രഹിച്ചിരിക്കുന്നു; പണം, പദവി, പരസ്യം, പാനം, പായ്, പരാശ്രയം, പറ്റിക്കല്‍. ഇതോടൊക്കെ പാം പറ എന്നതും ചിലരുടെ ജീവിതമൂല്യമാണ്
പ്രവാസി: ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്ക്. നാടു കടത്തപ്പെട്ടവരെന്ന് പ്രവാസികള്‍ സ്വയം വിചാരിക്കുന്നു. വാസ്തവത്തില്‍ അവര്‍ നാടു കടന്നവരാണ്.
ഫലേച്ഛ: ഏതൊരു കാര്യവും ചെയ്യാനും പിന്നെ ആത്മഹത്യ ചെയ്യാനുമുള്ള കാരണം.
ഭാഷ: പണ്ട് ആശയപ്രകാശനത്തിന് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ആശയമില്ലാത്തതിനാല്‍ പ്രകാശനം മാത്രമേയുള്ളൂ.
മുടിചൂടാമന്നന്‍: കിരീടവും രാജാവൊന്നുമില്ലേലും കേള്‍ക്കാന്‍ രുചിയുള്ളൊരു പ്രയോഗം. തിരുവനന്തപുരം നഗരത്തില്‍ മരം കോച്ചും മഞ്ഞ് എന്നു പറയാമെങ്കില്‍പ്പിന്നെ!
രക്ഷപെടല്‍: മലയാളിയുടെ രക്തത്തിലുള്ള ജീവിതപോംവഴിപ്രതിഭാസം. മറുനാടുകളിലേക്കും വിവാഹത്തിലേക്കും രക്ഷാകര പദ്ധതികളിലേക്കുമുള്ള ഒളിച്ചോട്ടം. പരീക്ഷ പാസായതിനെ കുട്ടികള്‍ എസ്കേപ്ഡ് എന്ന് പറയാറുണ്ട്.
വയല്: നികത്തി വീട് വയ്ക്കാനുള്ള സ്ഥലം.
ശകുനം. ദുരവസ്ഥയെ പഴിക്കാന്‍ പറ്റിയ കാരണം. ശുഭശകുനങ്ങള്: മദ്യം, പൊരിച്ചയിറച്ചി, വെളുത്ത കുസുമം (മേരിയോ, ആമിനയോ ആയാലും കുഴപ്പമില്ല), പച്ച ട്രാഫിക് സിഗ്നല്, ലക്കി പ്രൈസ് അടിച്ചെന്ന് മൊബൈലില്‍ ആരെങ്കിലും വിളിച്ചു പറയുന്നത്. ദുശ്ശകുനങ്ങള്: വടികുത്തി നടക്കുന്നവള്, അറ്റത്ത് പോത്തില്ലാത്ത കയര്‍, തരി ഉപ്പിടാത്ത ആംപ്ളെയിറ്റ്, ലക്കി പ്രൈസ് അടിച്ചെന്ന് മൊബൈലില്‍ ആരെങ്കിലും വിളിച്ചു പറയുന്നതിനൊപ്പം ആദ്യഗഡുവായി 25,000 രൂഭാ അയക്കണമെന്ന്....
സത്യം പറഞ്ഞാല്: മുന്പ് പറഞ്ഞതൊക്കെ അസത്യങ്ങളായിരിക്കും. സത്യം പറഞ്ഞാല്‍ പ്രയോഗശേഷം പറയുന്നത് കരിങ്കല്ല് വച്ച നുണ.

Monday, March 3, 2008
കുനിഞ്ഞു നിന്ന് കാല്‍വിരലുകളിലൊന്ന് തൊടാമായിരുന്നു, കാല്‍മുട്ടിലായിരുന്നു അവയെങ്കില്‍.
1. വഴിയാത്രക്കാരനെ പിടിച്ചുപറിക്കാരന്‍ ആക്രമിക്കുന്നത് കണ്ടാല്‍ ചാനലുകാരന്‍/കാരി പടം പിടിക്കുമോ സഹായിക്കുമോ?
2. യുദ്ധചരിത്രമില്ലാത്ത മലയാളികള്‍ ഇതുവരെ യുദ്ധം ചെയ്തിരുന്നത് ആശയങ്ങള്‍ കൊണ്ടായിരുന്നു. ഇപ്പോള്‍ തെറിയൊക്കെ വിളിക്കാന്‍ തുടങ്ങി. ഇനി താമസിയാതെ പേനയോ പേനാക്കത്തിയോ ഉപയോഗിച്ച് മഹായുദ്ധം തുടങ്ങാം.
3. കുനിഞ്ഞു നിന്ന് കാല്‍വിരലുകളിലൊന്ന് തൊടാമായിരുന്നു, കാല്‍മുട്ടിലായിരുന്നു അവയെങ്കില്‍.
4. അദ്ദേഹം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. എവിടെ നിന്ന്? ആ....
5. ഒരു പുസ്തകത്തില്‍ നിന്നും മോഷ്ടിക്കുന്ന എഴുത്തുകാരന്' സാഹിത്യചോരണം ചാര്‍ത്തുമ്പോള്‍, പല പുസ്തകങ്ങളില്‍ നിന്നും മോഷ്ടിക്കുന്നവര്‍ക്ക് സാഹിത്യതോരണം ചാര്‍ത്തിക്കിട്ടും.

Sunday, March 2, 2008
പിടിയെടാ സ്റ്റാര്‍ സിംഗര്‍ ഗള്‍ഫില്‍
തിരക്കഥ
പിടിയെടാ സ്റ്റാര്‍ സിംഗര്‍ ഗള്‍ഫില്‍
സുനില്‍ കെ. ചെറിയാന്‍
ഒരു ഇടത്തരം ഹോട്ടലിന്റെ മേല്‍ത്തരം ഹോള്. പഴയകാല തമിഴ് സിനിമാഗാനരംഗങ്ങളിലെന്ന പോലെ പുക ഉയരുന്ന വേദി. തൂണുകള്‍ക്കിടയില്‍ തുമ്മാനൊരുങ്ങിയും വായില്‍ ചൂടുചേമ്പിന്‍ കഷണമിട്ടൂം നില്‍ക്കുന്നു അവതാരക. ചൈനാക്കാരിക്ക് ഇന്ത്യാക്കാരനിലുണ്ടായി ജമ്മുകശ്മീരില്‍ വളര്‍ന്ന പോലെ ഒരു പെണ്‍ശിങ്കം. അവള്‍ വെല്‍കം സ്പീച്ച് പറയുന്നിടത്ത് ടൈറ്റില്‍സും ഉച്ചസ്ഥായിയില്‍ അറബിക് പശ്ചാത്തലസംഗീതവുമിട്ടാല്‍ നന്ന്. ജഡ്ജസായി രണ്ട് അച്ചായന്മാരും ഒരു ചേച്ചിയുമാണ്. അവരുടെ വയര്‍ കാരണമാവാം അവര്‍ ആസനസ്ഥരായിരിക്കുന്ന കസേരകളും മേശകളും തമ്മില്‍ ഒരു ഫര്‍ലോങ്ങ് ദൂരമെത്രയാണെന്നച്ചാല്‍ അത്രയും അകലം.
സീന്‍ 1
ആദ്യം പാടാന്‍ വരുന്നത് തന്‍വീര്. (അപ്ളോസ്)
അവതാരക: തന്‍വീറിന്റെ നൂറ്റിപ്പതിനാറാമത്തെ റൌണ്ടാണല്ലേ?
തന്‍വീര്: ഓര്‍മ്മയില്ല, മ്യാമ്.
അവതാരക: ഏത് പാട്ടാണ് പാടുന്നതെന്ന് ഓര്‍മ്മയുണ്ടോ?
തന്‍വീര്: കേരളമ്.. കേളി കൊട്ടുയരുന്ന കേരളമ്..
അവതാരക: പ്രവാസികള്ക്ക് ഏശുന്ന പാട്ടാണ്.
(ചിരി. അവളുടെ ചിരി കാരണമാവാം ട്യൂബ്ലൈറ്റൊന്ന്@് പൊട്ടിച്ചിതറുന്നു. കട്ട്@്).
തന്‍വീറിന്റെ കേരളമ്... എന്ന പാട്ട്. ആളെണ്ണം എടുക്കും പോലെ മുഖങ്ങള്‍ കടന്നും, ചില മുഖങ്ങള്‍ കവര്‍ന്നും പോകുന്ന കാമറ. പാട്ട്@് തീര്ന്ന്‌തും ബ്രേക്ക്. പരസ്യവാചകങ്ങള്.
ഓന്നാം സമ്മാനമ്: നാല്‍പ്പത് ദിനാറിന്റെ മണല്‍ നാട്ടിലെ വീട്ടിലെത്തിക്കുമ്. രണ്ടാം സമ്മാനമ്: നാട്ടിലേക്ക് കുടുംബാംഗങ്ങള്ക്ക് എയര്‍ ടിക്കറ്റ് (എയര്‍ ഇന്ത്യക്കല്ല).
അവതാരക: ഇനി ജഡ്ജസിന്റെ അഭിപ്രായമറിയാമ്. ഇച്ചായേട്ടന്?
ഇച്ചായന്: തന്‍വീര്‍ ഏത് പാട്ടാണ് പാടിയത്?
തന്‍വീര്: കേരളമാണ് സര്.
ഇച്ചായന്: ഓ! വൈകിട്ടെ'ന്താ പരിപാടി?
തന്‍വീര്: വൈകിട്ട്@് ഗാനമേളയുണ്ട് സര്.
ഇച്ചായന്: ഈ പാട്ട്@് അഞ്ചെട്ട്@് പ്രാവശ്യം പാടി വാ.
തന്‍വീര്: താങ്ക്‌യൂ സര്.
അവതാരക: താങ്ക്‌യൂ ഇച്ചായേട്ടന്. അച്ചായന്‍ സര്?
അച്ചായന്: മോനേ, മോന്‍ ഈ പാട്ട്@് എത്ര തവണ പാടിയെന്നോര്‍മ്മയുണ്ടാവില്ല, അല്ല്യോ?
തന്‍വീര്: ഇല്ല സാര്‍.
അച്ചായന്: ങാ, ആ പൂവിളി പൊക്കിയിടത്ത് കൂക്കിവിളി പോലെ തോന്നി കേട്ടാ.
തന്‍വീര്: എനിക്കും തോന്നി സര്.
അവതാരക: താങ്ക്‌യൂ അച്ചായന്‍ സര്. ചേച്ചി?
ചേച്ചി: ഹൌ ഫാബ്യൂലസ്ലി യൂ മെയ്ഡ്..
അവതാരക: താങ്ക്‌യൂ ചേച്ചി. ഇനി സ്കോര്‍ നോക്കാമ്.
കട്ട്. ക്ഷമയുടെ നെല്ലിപ്പലകയോ മറ്റോ കാണും വരെ പരസ്യങ്ങളാവാമ്.
സീന്‍ 2
അടുത്ത പാട്ടുകാരന്റെ ഊഴമ്.
അവതാരക: ജൈജു ഒത്തിരി ക്ഷീണിച്ചു പോയല്ലോ.
ജൈജു: പാടുന്നത് കാരണം രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല.
അവതാരക: സാരമില്ല. അത്രേം കൂടി ശ്വാസമെടുത്ത് പാടാമല്ലോ. ഓള്‍ ദ ബെസ്റ്റ്!
ജൈജുവിന്റെ ഗംഗേ എന്ന പാട്ട്. കാമറക്ക് വീണ്ടും പഴയ പണി. പരസ്യങ്ങള്‍ക്കും അങ്ങനെ.
അവതാരക: ജഡ്ജസിനോട് ചോദിക്കാമ്. ഇച്ചായേട്ടന്?
ഇച്ചായന്: ജൈജു ഈ ഷേര്ട് എവിട് വാങ്ങി?
ജൈജു: ഇത് ഷര്ട്ടല്ല സര്. ഹാഫ് ജൂബ്ബാ. പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണ്.
ഇച്ചായന്: എനിവേ, നന്നായിരിക്കുന്നു.

അച്ചായന്: ഗംഗേയുടെ നീട്ടലുണ്ടല്ലോ മോനേ, ഒന്നു കൂടെ നീട്ടിക്കേ.
ജൈജു: അതിനുള്ള ശേഷിയില്ല സര്. ദിവസത്തില്‍ ഒരു പ്രാവശ്യത്തിലധികം ബുദ്ധിമുട്ടാഅണ്.
അച്ചായന്: എങ്കില്‍ ഈ പാട്ട് ഒരു തവണ കൂടി പാടൂ.
ജൈജു: ഒകെ. സര്‍.
സീന്‍ 3
അവതാരക: ഗസ്റ്റ് ജഡ്ജായി ഇന്ന് മെഗാതാരം മമ്മൂക്കയെ അനുകരിച്ച് ഗള്‍ഫിലെങ്ങും നിര്‍ത്താതെ പ്രോഗ്രാമുള്ള അമ്മൂക്കയാണ്. അമ്മൂക്കാ?
അമ്മൂക്ക: ഇതോ പാട്ട്? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിയോ പാട്ട്? ഷഡ്ജമായി തുടങ്ങി ഋഷഭമാണെ് തോന്നിക്കുന്ന പഴയ പൂത്തൂരം അടവോ പാട്ട്? പാട്ടുകാര്‍ മറ്റാരും കാണാത്തത് കാണും; ശപിച്ചു കൊണ്ട് കൊഞ്ചും; ചിരിച്ചു കൊണ്ട് കരയുമ്; മോഹിച്ചു കൊണ്ട് വെറുക്കും. ശേഷമെന്തുണ്ട് കൈയില്?
അവതാരക: താങ്ക്‌യൂ അമ്മൂക്ക. ഇനി ഫൈനല്‍ റൌണ്ട് ഫലപ്രഖ്യാപനം.
അച്ചായന്: മത്സരത്തില്‍ വികലാംഗനോ ഏതെങ്കിലും തരത്തില്‍ പ്രേക്ഷകരുടെ സഹാനുഭൂതി പിടിച്ചു പറിക്കുവനോ, ദളിതനോ ഉണ്ടാകാതിരുന്നതിനാല്‍ എല്ലാവരേയും എലിമിനേറ്റ് ചെയ്തതായി സസന്തോഷം പ്രഖ്യാപിക്കുന്നു. ഇനി മറ്റെന്തെങ്കിലും നമ്പരുകളുമായി അടുത്താഴ്ച കാണാമ്.
അവതാരകയുടെ കണ്ണില്‍ രണ്ട് തുള്ളി കണ്ണുനീര്.
(ശുഭം

Saturday, March 1, 2008
Subscribe to:
Posts (Atom)
Blog Archive
-
▼
2008
(61)
-
▼
March
(14)
- മലയാളിയുടെ ഭക്ഷണം; (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത...
- Naked Christ; Michael Angelo’s painting
- ചലച്ചിത്രഗാനങ്ങളിലെ ഓണം: മിനിമോള്‍, വിഷുക്കണി എന്ന...
- ഹോര്‍മോണുകള്‍ കുത്തിവച്ച് ആയുസ് നീട്ടാമെന്ന തട്ട...
- കേരളത്തിലെ 47% പേര്‍ക്ക് ഓടിട്ട വീടുകളാണ്. ഓലയോ ...
- ജ്ഞാനസ്നാനം ചെയ്യാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ പോകു...
- കസാന്‍ദ് സാക്കീസിന്‍റ്റെ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍...
- ബീയര്‍ കുടിച്ചാല്‍ മൂത്രത്തില്‍ക്കല്ല് തെറിച്ച് ...
- വാര്‍ത്താപ്രദക്ഷിണം:സ്ത്രീകള്‍ ഹര്‍ത്താല്‍ നടത്തിയ...
- വാര്‍ത്താപ്രദക്ഷിണം 1. സിനിമയില്‍ മുസ്ളിം കഥാപാത്ര...
- നര്‍മ്മാദി നിഘണ്ടു: വയല്: നികത്തി വീട് വയ്ക്കാനുള...
- കുനിഞ്ഞു നിന്ന് കാല്‍വിരലുകളിലൊന്ന് തൊടാമായിരുന്നു...
- പിടിയെടാ സ്റ്റാര്‍ സിംഗര്‍ ഗള്‍ഫില്‍
- സാഹിത്യം 2 തരം : അശ്ലീലം , ദുശീലം .
-
▼
March
(14)