Search This Blog

Saturday, April 25, 2009

The lonely life of a camel shepherd

His name is Moorthy, a synonym for God in his native south Indian language. He is, in fact, the all-knowing and omnipotent force to a flock of sheep and eight camels in a desert farm near Jahra. What is amazing about Moorthy is that a day in his life is the sum total of his four year career. For him, there is no difference between Friday or Monday. Every day is the same sun, the same landscape, the same smell and the same faces. Err, correction for the 'same faces' part. One of his sheep was run over by a
speeding bandit about two months ago. Moorthy admits that he still looks for him by instinct, thinking that he may be grazing off the boundary. Then he comes to terms with the fact that he is no longer around.

A day starts very early for Moorthy. Cleaning the pen takes the majority of dawn to accomplish. Breakfast is served to the very impatient flock -oats and packed grains for camels and grass for the rest. After his own breakfast - mostly kuboos and cucumber - Moorthy and his gang will set off for the grazing journey. That expedition takes place in less than a one kilometer area on the farmland that belongs to Moorthy's 'kafeel' (boss/sponsor). Grazing takes up the whole morning.

It's the only time I meet my friend," said Moorthy. His friend, a Bangladeshi shepherd from the neighboring farm, is the only human being Moorthy meets during the long course of a normal day. "We talk for a while, about mobile phones; how much talking time was on offer on special days; about kafeel and the family who comes to spend some weekends and the barbeque diwaniyas..." On such occasions, he said, he turns into a cook as well. "I'm really proud of those nights," said Moorthy with a contented face.

The afternoons are dizzy and drowsy. But Moorthy can't sleep. He has to be like a watchdog. While talking, his eyes are constantly on the lookout. He has a piece of rubber hose in his hand that looks like a cane. "I never beat them," he said, "but it (the rubber hose) gives them a sense of direction and assures my authority," he said with a laugh. You can tell by the way Moorthy treats the flock that their relation is not a master and slave type; rather, it is a master and disciple kind.

However, in the deathly silent farm, Moorthy does have a grumbling rebel. It's the only male camel on the farm. He is a one-camel army, continuously chewing with a vicious look. He is chained in at a fenced area. "He is well kept for mating," Moorthy said, adding, "he has no bad record, but I've chained even his legs just to be on the safe side. As you can see, he jumps every other second." On close observation, you can see a ball-sized hardened skin on the camel's knees - an after-effect of the constant f
ight with the earth.

There are three tents erected on the farm. One is Moorthy's living quarters. The bigger one is exclusively for the sponsor's family and the smallest one is the mosque. Moorthy goes to the tent mosque every evening, around Maghreb time, to meditate. His Hindu background doesn't interfere even in his reading of the Quran, a gift one of his friends gave him a long time ago. "I believe work is worship," he said.

And it's literally true. When you shake hands with him, you feel you are touching a piece of rock. And you really are touched by its warmth.

http://kuwaittimes.net/read_news.php?newsid=MTE5MzY0MDY4Nw==

Wednesday, April 22, 2009

ഇറാഖ് കല്യാണച്ചടങ്ങില്‍ (ചിത്രം‌)


ജീവിതം ഇന്ന് കുഴപ്പമില്ല, നാളത്തെ കാര്യം അറിഞ്ഞു കൂടാ. അതുകൊണ്ട് ഇന്ന് കല്യാണം കഴിച്ചേക്കാമെന്ന് പറഞ്ഞ് വിവാഹിതരാകുന്നവരുണ്ടത്രേ ഇറാഖില്‍‌. ബാഗ്ദാദിലെ ഷെറട്ടന്‍ ബോള്‍‌റൂമില്‍ ഈയിടെ നടന്ന കല്യാണച്ചടങ്ങില്‍ (ചിത്രം‌), പരമ്പരാഗതരീതിയനുസരിച്ച് വധൂവരന്‍‌മാര്‍ വാള്‍ കൊണ്ട് കല്യാണ കേക്ക് മുറിച്ചു. ഷാം‌പെയിന്‍ ഗ്ലാസ്സില്‍ പെപ്സി ഒഴിച്ചു കുടിച്ചു (ഇസ്ലാമികരീതിയനുസരിച്ച് മദ്യം പാടില്ലാത്തതിനാല്‍‌).ക്ഷണിതാക്കളിലെ ആണുങ്ങള്‍ കൈകോര്‍ത്ത് ‘ദബ്ക’ എന്ന ഡാന്‍സ് കളിക്കുന്നതിനിടെ വെളിച്ചം അപ്രത്യക്ഷമായി. പവര്‍ കട്ട്! (അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ നിന്ന്).

Saturday, April 18, 2009

അനീഷ് ചോപ്രയുടെ നിയമനം പോലെ ഒരു കഥ

ഒരു കഥയെഴുതാമെന്ന് വിചാരിക്കുകയാണ്. കാലികപ്രസക്തി എന്നൊരു സം‌ഗതിയുള്ളതിനാല്‍ സാമ്പത്തികമാന്ദ്യം കഥാബീജത്തില്‍ മോരില്‍ പുളിയെന്നപോല്‍ ഉണ്ടാവണം‌. കഥ ഐ പി എല്‍ പോലെ ബോറാവരുത്; ഇറാനിലെ തൂക്ക് പോലെ സര്‍വസാധാരണമാവരുത്; ആഞ്ജലീന ജോളിയുടെ ഗര്‍ഭം പോലെ ‘അതിന് ഞാനെന്ത് വേണം’ ആവരുത്; ഡേവിഡ് ബെക്കാം മോട്ടോറോള പരസ്യത്തിനായി ടെര്‍‌മിനേറ്റര്‍ ആയതു പോലെ വേഷം കെട്ടലാവരുത്. ബട്ട്, അമേരിക്കന്‍ ടെക്നോളജി ഓഫീസര്‍ അനീഷ് ചോപ്രയുടെ നിയമനം പോലെ ‘!’ തോന്നിപ്പിക്കണം, പോസ്റ്റ്-റിസഷന്‍ കഥ.

ഒരുത്തന് ജോലി പോകുന്നതാവും കഥാ ഉള്ളടക്കം എന്നാവും എല്ലാരും കരുതുക. അത് മലര്‍ത്തിയടിക്കണം‌. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരുടെ പ്രശ്നമല്ല, പിരിച്ചുവിടല്‍ കല്‍പ്പന പുറപ്പെടുവിക്കുന്നവനും ഒരു വേദന കാണുമല്ലോ. ഏറെ നാള്‍ ഒരുമിച്ച് ചായകുടിച്ച്, കല്‍പ്പനകളൊക്കെ ശിരസാവഹിച്ച്, പറയുന്ന തമാശക്കൊക്കെ ചിരിച്ച ഒരു കീഴ്ജീവനക്കാരനോട് നാളെ മുതല്‍ വരേണ്ട എന്നു പറയുന്നതിലെ മാനേജരുടെ ഒരു ‘ഇത്’ആവണം ഫോക്കസ്. വേണമെങ്കില്‍ ഈ മാനേജര്‍ മിക്കപ്പോഴും കീഴന്‍‌ എം‌പ്ലോയിയുടെ വീട്ടീന്ന് ശാപ്പാടുന്നവനും, വിഭാര്യനും വിമക്കളനും ആയതിനാല്‍ കീഴന്‍-വീട്ടില്‍ സന്തോഷം കണ്ടെത്തുന്ന വിഭീഷണനുമാവട്ടെ. ആദ്ദേഹത്തിന് കീഴന്‍-ഭാര്യയോട് അവിഹിതം‌? കള! അത് ചിദം‌ബരത്തിലെ മുനിയാണ്ടി പോലാവും. സിവി ശ്രീരാമനും അരവിന്ദനും പോയിട്ട് കാലമെത്രയായി!

അങ്ങനെ നേരം പുലരുന്നു. ഉറക്കമൊഴിഞ്ഞ രാത്രിപിറ്റേന്ന് മനേജര്‍ വധശിക്ഷ വിധിക്കാനുള്ള തയ്യാറെടുപ്പോടെ ഓഫീസിലേക്ക്. അവിടെ ചെന്നപ്പോള്‍ ഒരു കഷണം ട്വിസ്റ്റ്. പിരിച്ചുവിടല്‍ ഭീഷണി ഭയപ്പെട്ട കുറേ കീഴന്‍‌മാര്‍ ചേര്‍ന്ന് മാനേജരെ ഒരു മുറിയിലിട്ട് പൂട്ടട്ടെ. ‘ബോസനാപ്പിങ്ങ്’ എന്നോ മറ്റോ പറയും. പ്രിയ ബോസിനെ പ്രിയ കീഴന്‍ പിന്‍‌വാതില്‍ തുറന്ന് സ്വതന്ത്രനാക്കുന്നിടത്ത് കഥ തീരുന്നില്ല. അത് വായനക്കാരുടെ മനസിലും തീരില്ലല്ലോ.

Monday, April 13, 2009

who r these celebrities?

ഫ്രീ ചും‌ബനവാഗ്ദാ‍നങ്ങള്‍‌

1. കുവൈത്തിലെ കേരളമെന്നറിയപ്പെടുന്ന അബ്ബാസിയായില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്കായി പ്രതീകാത്മക ഇലക്‌ഷന്‍ നടന്നു. ആയിരത്തിലേറെ പേര്‍ വോട്ട് ചെയ്ത മോക്ക് ഇലക്‍ഷനിലെ ബാലറ്റ് പേപ്പറില്‍ യു പി എ, എന്‍‌ ഡി എ, മൂന്നാം മുന്നണി എന്നിവര്‍ക്കായുള്ള കോളത്തിനു പുറമെ പ്രതിഷേധ വോട്ട് രേഖപ്പെടുത്താനുള്ള കോളവുമുണ്ടായിരുന്നു. 102 വോട്ട് ഭൂരിപക്ഷത്തോടെ പ്രതിഷേധ വോട്ട് വിജയിച്ചു. പ്രവാസികളുടെ വോട്ടവകാ‍ശം ആഭ്യര്‍ഥിക്കുന്ന ഭീമഹര്‍‌ജി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്ന് ‘ജനത്തനിമ’ ഭാരവാഹികള്‍ അറിയിച്ചു.

2. ബിഹാറിലെ പാറ്റ്നയില്‍ മത്സരിക്കുന്ന പ്രഫസര്‍ മഥുക്ക് നാഥ് ചൌധരിയുടെ വാഗ്ദാനം കമിതാക്കളുടെ വികാരപ്രകടനത്തിനു സ്ഥലവും സൌകര്യവുമൊരുക്കുമെന്നാണ്. അദ്ദേഹം തന്നെ ടിയാന്‍‌റ്റെ ലവ് ഫിലോസഫിയുടെ ജീവിക്കുന്ന ഉദാഹരണമാണുതാനും‌. ഭാര്യക്കു പുറമേ സ്വന്തം വിദ്യാര്‍ഥിനിയുമായാണു ലവ് ഗുരുവിന്‍‌റ്റെ തുറന്ന ബന്ധം‌. ഇനി, ജീവിക്കുന്ന രക്തസാക്ഷിയുമാവും പ്യാവം പ്രഫസര്‍.

3. ബഹന്‍‌ജി മായാവതി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുമെന്ന് വിദേശമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അവര്‍‌ക്കൊരു ഹരം‌, 17 കോടി ‘അണ്‍‌ടച്ചബ്‌ള്‍‌സില്‍’നിന്നും ഇന്ത്യക്കൊരു വനിതാനേതാവെന്ന് വിഭാവന‍ ചെയ്യുന്നത്. മദാം തുസ്സാദ് മ്യൂസിയത്തില്‍ സച്ചിന്‍‌റ്റെ മെഴുകുപ്രതിമയെന്ന പോലെ മാ കുമാരിക്ക് അവര്‍ ഒരു സ്‌ലം‌ഡോഗ് പ്രതിമ പണിയുകയാണ്‌.

Tuesday, April 7, 2009

'ഇന്‍‌ട്രിയപ്പം‌’ INRI കൂട്ടി വായിക്കുന്നത്

ഈ ഇന്‍‌റ്റെര്‍‌നാഷണല്‍ മസാല റോയിട്ടേഴ്സ്, അസ്സോഷ്യേറ്റഡ് പ്രസ്സ് എന്നിവന്‍‌മാരില്‍ നിന്ന് (അവസാനത്തേത് വേറെയെവിടെയോ കേട്ടത്)
1. വാഷിങ്ങ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍‌ഥിനി ബ്രിട്ടീഷ് വിദ്യാര്‍‌ഥിനിയെ ഇറ്റലിയില്‍‌ വച്ച് ‘സെക്സ് ഗെയിമില്‍‌‘ കൊലപ്പെടുത്തിയ കേസില്‍‌ കോടതിയില്‍‌ ഹാജരായപ്പോള്‍‌ ‘കൂളാ’യിരുന്നു എന്നത് അമേരിക്കയിലേയും ഇറ്റലിയിലേയും പത്രങ്ങള്‍‌ക്ക് അല്‍‌ഭുതവാര്‍‌ത്തയായിരുന്നു ഈയാഴ്ച. ഐവറി കോസ്റ്റ്കാരനായ മറ്റൊരു വിദ്യാര്‍‌ഥി സെക്സ് ഗെയിം സീരിയസ്സായി എടുത്ത് ബലാല്ക്കാരത്തിനു മുതിര്‍‌ന്നപ്പോള്‍ അമേരിക്കക്കാരി, ‘ഇരയെ’ കൊന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. കേസ് അടുത്ത വാദത്തിന് മാറ്റി.
2. വിഖ്യാത ഹോളിവുഡ് നടി മെറില്‍‌ സ്ട്രീപ് ഈയിടെ മാറോടടക്കിപ്പിടിച്ചിരുന്ന ഒരു രഹസ്യം വെളിപ്പെടുത്തി. ഉയര്‍‌ന്ന മാറിടത്തിനായി കടലാസു തൂവാലകള് ബ്രാക്കുള്ളില് വച്ചിരുന്നത്രേ ഈ ഓസ്കാറ് നടി (ഔട്ട് ഒഫ് ആഫ്രിക്ക). ബസ്റ്റ് ബൂസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ 59 വയസുള്ള നടിയെ പ്രേരിപ്പിച്ചത് ശില്പിയായ ഭര്ത്താവാണോ എന്നത് തല്ക്കാലം വെളിയിലാക്കിയിട്ടില്ല കക്ഷി.

3. കനേഡിയന്‍ എഴുത്തുകാരി മാര്‍‌ഗരറ്റ് അറ്റ്വുഡ് സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് കഴിഞ്ഞ ഒക്ടോബറില്‍ എഴുതിയ പുസ്തകം, ‘പേബാക്ക്: ഡെറ്റ് ആന്‍‌ഡ് ദ ഷാഡോ സൈഡ് ഒഫ് വെല്‍‌ത്ത്’ ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്. പുസ്തകമിറങ്ങിയ സമയത്ത് മാന്ദ്യം തല പൊക്കി തുടങ്ങിയിട്ടേ ഉള്ളൂ. അവരുടെ ‘ഹാന്‍‌ഡ്മെയ്ഡ്സ് ടെയില്‍‌’ താലിബാന്‍‌ ടൈപ്പ് സമൂഹത്തെ 1984 ലേ വിവരിച്ചു. അമിതനികുതി ചുമത്തിയ രാജാവിന്‍‌റ്റെ സാമ്രാജ്യം വിപ്ലവത്താല്‍ തകര്‍‌ന്നുവെന്ന സിമ്പിള്‍ ലോജിക്കാണ് പുതിയ ഹിറ്റിനും നിദാനമെന്നും അവര്‍ പറയുന്നു.

4. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ തത്വചിന്തകന്‍ തോമസ് ഹോബ്ബ്സിന്‍‌റ്റെ ജന്മദിനം ഈയാഴ്ചയായിരുന്നു (ഏപ്രില് 5). ഭരണാധികാരികളുടെ അധികാരദുര്‍‌വിനിയോഗങ്ങള്‍ കുറേയൊക്കെ സാധാരണ പൌരന്മാര് ക്ഷമിക്കണമെന്ന്- അവരില്ലാത്ത കാടന്‍ സ്ഥിതി ആലോചിച്ചെങ്കിലും-അദ്ദേഹം ‘ലെവിയത്താനന്‍‌’ എന്ന പുസ്തകത്തില്‍ പറഞ്ഞു.

5. പെസഹ വ്യാഴാഴ്ചയുടെ പുളിപ്പില്ലാത്ത അപ്പത്തിന് ‘ഇന്‍‌ട്രിയപ്പം‌’ എന്ന പേര് INRI കൂട്ടി വായിക്കുന്നതാണത്രെ.

Blog Archive