1. നവതി (90 വയസ്സ്)കാരന് വൈദ്യപരിശോധന. എല്ലാം ഓകെയാണ്. ഇനി ആത്മീയ ആരോഗ്യം കൂടി ടെസ്റ്റ് ചെയ്താല്‍ മതി. “ദൈവവുമായുള്ള ബന്ധമെങ്ങനെ?” ഡോക്ടര്‍ ചോദിച്ചു. “ഓ! അത്ഭുതകരമായ ബന്ധമാണ്”, നവതികാരന്‍ പറഞ്ഞു, “രാത്രി ഇടക്ക് മൂത്രമൊഴിക്കുമ്പോള്‍ വീട്ടുകാരെ ശല്യപ്പെടുത്തേണ്ടി വരുന്നില്ല. സ്വിച്ച് തപ്പിത്തടയേണ്ടതില്ല. ഞാന്‍ ബാത്ത് റൂമിന്റെ വാതില്‍ തുറക്കുന്നതും ഓട്ടോമാറ്റിക്കായി ലൈറ്റ് തെളിയുന്നു, വാതിലടക്കുമ്പോള്‍ വെളിച്ചം താനേ അപ്രത്യക്ഷമാകുന്നു. പവര്‍ കട്ട് സമയത്തും ഈ അത്ഭുതം സംഭവിക്കുന്നു!” അത്ഭുതപരതന്ത്രജ്ഞനായ ഡോക്ടര്‍ വീട്ടുകാരെ വിളിച്ചന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി: “ഓ, അങ്ങേര് ഫ്രിഡ്ജിലാണ് മൂത്രിക്കുന്നത്!”
2. കരാട്ടേ ബ്ലാക്ക് ബെല്‍റ്റ്കാരന്‍ മിലിട്ടറിയില്‍ ജോയിന്‍ ചെയ്ത ദിവസം തന്നെ മരിച്ചു പോയത്രേ. രാവിലെ രജിസ്റ്ററില്‍ ഒപ്പ് വച്ച് മേലധികാരിയെ സല്യൂട്ട് ചെയ്തതാണ് കാരണമെന്ന് പറയുന്നു!
3. (ചെമ്മനം ചാക്കോയുടെ ഒരു കവിതയില്‍ നിന്ന്) തെരുവു നായ ചത്ത് മലച്ച് കിടക്കുന്നു. കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. പട്ടീടെ മോന്റെ ബോഡി കിടക്കുന്ന റോഡിനരികത്തെ പള്ളിയിലെ പുരോഹിതന്‍ കോര്‍പറേഷനില്‍ വിളിക്കുന്നു: “നായയുടെ മൃതദേഹത്തോട് നീതി പുലര്‍ത്താത്തതെന്ത്?” “ശേഷക്രിയ ചെയ്യേണ്ടത് പുരോഹിതരല്ലേ?” എന്ന് കോര്‍പറേഷന്‍. അച്ചന്‍ വിട്ടില്ല “ഏറ്റവും അടുത്ത ബന്ധുക്കളെ അറിയിച്ചുവെന്നേയുള്ളൂ!”
Search This Blog
Thursday, June 5, 2008
Wednesday, June 4, 2008
Monday, June 2, 2008
സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പറയുന്നത്..
സ്വാമി വിവാദത്തില്‍ ഞാനും പെട്ടു. അനാഥാലയത്തിന്റെ ഉദ്ഘാടനം എന്ന് പറഞ്ഞാണ് എന്നെ ഒരു സ്ഥലത്ത് ക്ഷണിച്ചത്. അവിടെ പോയി പ്രസംഗിച്ചതിന് ഞാനും സ്വാമിഭക്തനായി. എനിക്ക് സ്വാമി അദ്ദേഹതിന്റെ ഒരു പുസ്തകം സമ്മാനിച്ചു. ഒരു അനുഗ്രഹം തരുന്ന ഭാവചേഷ്ടകളോടെയാണ് സ്വാമി ആ പുസ്തകം തന്നത്. മാധ്യമങ്ങളില്‍ വന്ന വിഷ്വല്‍ കണ്ടാല്‍ ഞാന്‍ അനുഗ്രഹം വാങ്ങുന്ന പോലെ! മറ്റൊരു സ്വാമിതട്ടിപ്പിന് സാക്ഷിയാവേണ്ടിയും വന്നു. ഒരു അന്ധവിദ്യാലത്തില്‍ സമ്മാനദാനച്ചടങ്ങ് നടക്കുകയാണ്. അവാര്‍ഡ് നല്‍കുന്നത് ഞാന്‍. ഒട്ടിച്ച കവറുകള്‍ കണ്ട് ഞാന്‍ സംഘാടകരോട് ചോദിച്ചു, എന്താണ് കവറിനുള്ളില്‍? അവര്‍ പറഞ്ഞു, സാറ് അതങ്ങോട്ട് ഓരൊ കുട്ടിയുടെ കൈയിലും കൊടുത്താല്‍ മതി. അത്തരം 150 തടിച്ച കവറുകളുണ്ടായിരുന്നു. ഒരെണ്ണം ഞാന്‍ പൊട്ടിച്ചു. അതിനകത്ത് പ്രോഗ്രാം നോട്ടീസ് മടക്കി വച്ചിരിക്കുന്നു. അതാണ് അന്ധ വിദ്യാര്ഥികള്‍ക്കുള്ള സമ്മാനം.
നിയമഭാ സ്പീക്കറിന്' 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1. സമയത്തിന്' സഭ തുടങ്ങുക 2. അധികം സംസാരിക്കാതിരിക്കുക 3. അധികം സംസാരിക്കുന്നവരെ നിയന്ത്രിക്കുക. (അതുകൊണ്ട് ഞാനധികം നീട്ടുന്നില്ല)
(കുവൈത്തില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്)
നിയമഭാ സ്പീക്കറിന്' 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1. സമയത്തിന്' സഭ തുടങ്ങുക 2. അധികം സംസാരിക്കാതിരിക്കുക 3. അധികം സംസാരിക്കുന്നവരെ നിയന്ത്രിക്കുക. (അതുകൊണ്ട് ഞാനധികം നീട്ടുന്നില്ല)
(കുവൈത്തില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്)
Thursday, May 29, 2008
കടംകഥ/ക്വിസ്:ഉത്തരം അറിയാമായിരിക്കും!
1. ഇപ്പോഴത്തെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ പാടുന്ന പാട്ട്?
2. ചരണത്തില്‍ (ഗാനത്തിന്‍റെ ആദ്യഭാഗത്ത്) 2 വാക്കുകള്‍ മാത്രമുള്ള മലയാള സിനിമാഗാനം?
3. കാലില്‍ പിടിച്ചാല്‍ വാ തുറക്കും; വായില്‍ കൊടുത്താല്‍ രണ്ടാക്കി തുപ്പും?
4. കണക്കറിയാവുന്ന ഉറുമ്പ്? (ഉത്തരം ഇംഗ്ളീഷില്‍ )
2. ചരണത്തില്‍ (ഗാനത്തിന്‍റെ ആദ്യഭാഗത്ത്) 2 വാക്കുകള്‍ മാത്രമുള്ള മലയാള സിനിമാഗാനം?
3. കാലില്‍ പിടിച്ചാല്‍ വാ തുറക്കും; വായില്‍ കൊടുത്താല്‍ രണ്ടാക്കി തുപ്പും?
4. കണക്കറിയാവുന്ന ഉറുമ്പ്? (ഉത്തരം ഇംഗ്ളീഷില്‍ )
Wednesday, May 28, 2008
തമാശക്കഥകള്‍ 2 (കേട്ടതെങ്കില്‍ ക്ഷമി)
1. 'കണ്ണാ ഗുരുവായൂരപ്പാ' എന്ന ഗാനം ഗാനമേള സംഘാടകന്‍റെ ടീനേജ്കാരി മകള്‍ക്ക് പാടണം. ഇംഗ്ളീഷ് മീഡിയം 'ആക്സന്‍റുള്ള' കുട്ടിക്ക് കുരുവായൂരപ്പാ എന്നേ വായില്‍ വരുന്നുള്ളൂ. റിഹേഴ്സലി'ന്‍ പല തവണ പലരും തിരുത്തിയതിനാലോ കുട്ടിക്കാകെ കണ്‍ഫ്യൂഷന്‍. ഗാനമേള സ്റ്റേജില്‍ ഗുരുവായൂരപ്പ ഭക്തിഗാനം ആദ്യത്തേതാണ്'. കുട്ടി സ്റ്റേജില്‍ കയറിയതും കീബോര്‍ഡുകാരന്‍ പറഞ്ഞു, കുരുവല്ല, ഗുരു. ഗിത്താറിസ്റ്റ് ഓര്‍മ്മിപ്പിച്ചു, ക അല്ല ഗു. പലരുടേയും ശിക്ഷണം കഴിഞ്ഞ് കുട്ടി പാടിത്തുടങ്ങി, 'കുണ്ണാ...!
2. ഓല്' എന്നാല്‍ വടക്ക് ചിലയിടത്ത് അവള്. തെങോല വീണ കാര്യം പറയുകയാണിവിടെ ഒരാള്. 'ഓല്ടെ പറമ്പില്‍ വീഴാത്ത ഓലയെടുത്ത് ഓല്' ഓലോട് പറയുന്നു, ഓല്' ഓല്ടേതാന്ന്.
3. ഇലക്ട്രീഷ്യന്‍ വീട്ടില്‍ റിപ്പയറിങ്ങിനായി വന്ന കാര്യം പറയുകയാണൊരു വീട്ടമ്മ: അയാള്‍ വന്നിട്ടപ്പൊ അകത്തും പോയി, പുറത്തും പോയി, കാല്‍ക്കലും പോയി (പോസ്റ്റ് ആണുദ്ദേശിക്കുന്നത്). പുതിയാള്‍ വന്ന് ഇട്ടപ്പഴേ അടിച്ചു പോയി!
2. ഓല്' എന്നാല്‍ വടക്ക് ചിലയിടത്ത് അവള്. തെങോല വീണ കാര്യം പറയുകയാണിവിടെ ഒരാള്. 'ഓല്ടെ പറമ്പില്‍ വീഴാത്ത ഓലയെടുത്ത് ഓല്' ഓലോട് പറയുന്നു, ഓല്' ഓല്ടേതാന്ന്.
3. ഇലക്ട്രീഷ്യന്‍ വീട്ടില്‍ റിപ്പയറിങ്ങിനായി വന്ന കാര്യം പറയുകയാണൊരു വീട്ടമ്മ: അയാള്‍ വന്നിട്ടപ്പൊ അകത്തും പോയി, പുറത്തും പോയി, കാല്‍ക്കലും പോയി (പോസ്റ്റ് ആണുദ്ദേശിക്കുന്നത്). പുതിയാള്‍ വന്ന് ഇട്ടപ്പഴേ അടിച്ചു പോയി!
Sunday, May 25, 2008
Tuesday, May 20, 2008
ബാലഭാസ്കര്‍ പറയുന്നത്
വയലിനിലെ ഉയിര് കുവൈത്തിലെ റാഡിസണ്‍ സാസ് ഹോട്ടലിലെ റിയല്‍ എസ്റ്റേറ്റ് ഷോയില്‍ ക്ഷണിതാക്കളെ എന്‍റര്‍ടെയിന്‍ ചെയ്യാന്‍ ബാലുവും സംഘവും നില്‍ക്കുന്നു. കീ ബോര്‍ഡ് വായിക്കുന്നത് പ്രകാശ് ഉള്ള്യേരി (സ്കെച്ച് എന്ന മലയാള സിനിമക്ക് സംഗീതം നല്‍കി). ഡ്രംസിന്' നിര്‍മ്മല്‍ എന്ന പയ്യന്‍ ലുക്കുള്ളയാള്‍. തബലയും ഘടവും 'ഫ്യൂഷന്' എരിവു പകരാനായി ഉണ്ട്. ബാലു പതിവു പോലെ വയലിനില്‍ വിസ്മയങ്ങള്‍ തീര്‍ത്തു. ആദ്യകാല റഹ്മാന്‍ നമ്പരുകളായിരുന്നു ബാലു കൂടുതലും വയലിനില്‍ വായിച്ചത്. കാതല്‍ റോജാവേ, സ്നേഹിതനേ തുടങ്ങിയവ. ഇടക്ക്, ഏറ്റവും സ്വാധീനിച്ച പാട്ടെന്ന് പിന്നീട് സമ്മതിച്ച ഉയിരേ എന്ന ബോംബെ ഗാനം. (ബേക്കല്‍ കോട്ടയില്‍ അരവിന്ദ് സ്വാമിയും മനീഷ കൊയ്'രാളയും ഒളിച്ചു കളിക്കുന്നത് ഓര്‍മ്മ വരുന്നു).
ബാലുവിന്' 'ഉയിരേ' ഇത്ര ഇഷ്ടപ്പെടാന്‍ കാരണം?
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രി ചെയ്യുമ്പോഴാണ്' ഇപ്പോള്‍ സഹധര്‍മ്മിണിയായ കാമുകിയെ കാണുന്നത്. ‘ഉയിരേ’ ആ സമയത്ത് ഹിറ്റായ കാലം. അവളെ ഓര്‍ക്കുമ്പോഴൊക്കെ ആ പാട്ടും എന്‍റെ തലയില്‍ കയറി മൂളാന്‍ തുടങ്ങും. അങനെ ആ പാട്ട് ഉപേക്ഷിക്കാന്‍ പറ്റാതായി.
വയലിന്‍ വായിക്കുമ്പോള്‍ സദാ ചിരിക്കുന്ന മുഖത്തോടെ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. മനപൂര്‍വം ഫോട്ടോക്ക് പോസ് ചെയ്യുകയാണോ?
ചിരിക്കുന്നത് സന്തോഷം കൊണ്ടാണ്'. ഐ എന്‍ജോയ് പ്ലെയിങ്ങ് വയലിന്‍. കാണികള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഊര്‍ജ്ജസ്വലനാകുന്നു. അതെന്‍റെ മുഖത്ത് പ്രതിഫലിക്കുന്നു. ഞാന്‍ ചിരിക്കുന്നു.
ഇടക്ക് ഉയര്‍ന്നു ചാടുന്നു?
അതെയതെ (ചിരി). ഞാന്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യപ്പെടുകയാണ്'. ലുക്ക്, നമ്മുടെയിടയില്‍ അധികവും നെഗറ്റീവ് എനര്‍ജിയാണുള്ളത്. ഞാനത് കൊണ്ടാണ്' പുസ്തകവായന നിര്‍ത്തി വച്ചിരിക്കുന്നത്. പണ്ടൊക്കെ ഒത്തിരി വായിക്കുമായിരുന്നു. എന്‍റെ ശ്രോതാക്കള്‍ എനിക്ക് പോസിറ്റീവ് എനര്‍ജി തരുന്നു. അതുകൊണ്ടാണ് ജനപ്രിയഗാനങ്ങള്‍ വയലിനില്‍ വായിക്കുന്നത്. കേള്‍ക്കുമ്പോള്‍ അത് ഇന്ന പാട്ടല്ലേ എന്ന് ജനം (ഉള്ളാലെ)ചോദിക്കണം. പോപ്പുലര്‍ പാട്ടുകളെ കൂടാതെ ഗഹനമായ ഫ്യൂഷനും ഞങ്ങളുടെ ടീം ചെയ്യുന്നുണ്ട്. ‘തീ’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫ്യൂഷനില്‍ എന്‍റെ വയലിനെ അക്കമ്പനി ചെയ്യുന്നത് വീണ, പുല്ലാങ്കുഴല്‍, തബല, ഘടം, ഡ്രംസ് എന്നിവയാണ്. കേള്‍ക്കാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ!
തിരക്കു പിടിച്ച യാത്രകളും സ്റ്റേജ് പ്രോഗ്രാമുകളും; ഇതിനിടയില്‍ എങ്ങനെ റിലാക്സ് ചെയ്യുന്നു?
വീണു കിട്ടുന്ന നിമിഷങ്ങളില്‍, ആളുകളുടെ ഇടയിലായാലും കണ്ണടച്ചിരുന്ന് ധ്യാനിക്കും. ‘ഓം ഭവാനി ത്വം ദാസേ’ എന്നു ചൊല്ലും. മുന്‍പ് reiki പരിശീലിച്ചിരുന്നു. ഞാനൊത്തിരി അശുഭാപ്തി വിശ്വാസിയായിരുന്നു. സംഗീതവും, വിവാഹവും എന്നെ ഓപ്റ്റിമിസ്റ്റിക് ആക്കി. അമ്പലങ്ങളില്‍ പൂജ ചെയ്യുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന സ്നേഹം pure ആയി തിരിച്ചു കിട്ടുമെന്നാണ്. അതു തന്നെയാണ് സംഗീത ജീവിതം കൊണ്ട് ഞാന്‍ നേടിയിട്ടുള്ളത്.
Subscribe to:
Posts (Atom)

