മജീദും സുഹ്‌റയും മജ്ജയും മാംസവുമായി വേദിയില്‍ സംഗമിക്കുന്നത് കണ്ട് ബഷീര്‍ സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവണം. തലയോലപ്പറമ്പില്‍ ജനിച്ച് അണ്ഡകടാഹത്തില്‍ വളര്‍ന്ന ബേപ്പൂര്‍ സുല്‍ത്താന്‍ കല്‍ക്കട്ടയും പശ്‌ചാത്തലമാവുന്ന ബാല്യകാലസഖി എന്ന ആത്മകഥാംശമുള്ള ചെറുകഥക്ക് കുവൈറ്റിലാണ് നാടകാവിഷ്‌ക്കാരം. കുവൈത്തിലെ എന്‍ചിനീയേഴ്‌സ് ഫോറത്തിന്‍റെ ഓണാഘോഷഭാഗമായി നവംബര്‍ അന്‍ചാം തീയതി നാടകം അരങ്ങേറി. ഫോറത്തിലെ ഏതാനും എന്‍ചിനീയര്‍മാരായിരുന്നു ബഷീര്‍ 1944 ല്‍ എഴുതിയ നോവലിന്‍റെ 70 മിനിറ്റ് നാടകരൂപത്തിന് പിന്നില്‍. കെ കെ ഷെമിജ്‌കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.
എന്താണ് സുഹറ പറയാന്‍ ബാക്കി വച്ചത് എന്ന മജീദിന്‍റെ ആത്മഭാഷണത്തോടെ തുടങ്ങുന്ന നാടകത്തിലെ സ്വപ്നജീവി മജീദായി കുവൈത്തിലെ അറിയപ്പെടുന്ന നടന്‍ രാജേഷ് കുമാറും, സുഹ്‌റയായി പ്രീതി സീനുവും, മജീദിന്‍റെ ബാപ്പയും ഉമ്മയുമായി യഥാക്രമം ജോജനും ജെസ്സി ജെയ്സണും വേഷമിട്ടു. കൌമാരത്തിലെ മജീദ്-സുഹ്‌റമാരെ സിദ്ധാര്‍ത്ഥ് ഹരികുമാര്‍, സെലിന്‍ വിന്‍സെന്‍റ് സന്തോഷ് എന്നിവര്‍ അവതരിപ്പിച്ചു.
Search This Blog
Monday, November 8, 2010
Subscribe to:
Posts (Atom)