ഐവറി കോസ്‌റ്റിലെ ബാഗ്‌ബോ, സിറിയയിലെ ആസാദ്, അറബ് വസന്തത്തിന്‍റെ അടുത്ത കൊഴിഞ്ഞ ഇലകളാവും. യമനിലെ അലി അബ്‌ദുള്ള സാലെക്കെതിരെ വനിതകള്‍ മൂടുപടം കത്തിച്ചത്, പോകും-വര്‍ഷത്തിലെ മറക്കാനാവാത്ത ഇമേജാണ്. സ്‌റ്റേജില്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞെന്ന പോലെ പ്രത്യക്ഷയായ പോപ് ഗായിക ലേഡി ഗാഗ,
കെയ്‌റ്റ് മിഡ്‌ല്‍ടണിന്‍റെ വിവാഹവസ്‌ത്ര വാല്‍ താങ്ങിപ്പിടിച്ച അനിയത്തിപ്പിപ്പി മുതലായവരുടെ ഇമേജുകള്‍ക്കൊപ്പം പതിനാറായിരം പേര്‍ മരിച്ച ജപ്പാനിലെയും കെട്ടിടങ്ങളുടെ മൂടുപടം മാത്രം കാണിച്ച് കവിഞ്ഞൊഴുകിയ മിസ്സിസ്സിപ്പിയുടെയും ചിത്രങ്ങള്‍ ലോകമാധ്യമങ്ങളില്‍ ഒഴുകി. സൊമാലിയ-ക്ഷാമത്തിന് ഏഴര ലക്ഷത്തില്‍പ്പരം പേരെ കൊല്ലാം. അല്‍-ഷബാബ് എന്ന സൊമാലിയന്‍ സംഘം മൂലം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപ് കെനിയയിലെ ദദാബ് ആയി.
സ്‌റ്റീവ് ജോബ്‌സ്, എയ്‌മി വൈന്‍ ഹൌസ് എന്നിവര്‍ മറഞ്ഞത് പോലെ വാര്‍ത്തയായി ഇന്‍റര്‍നാഷനല്‍ മൊണാട്ടറി ഫണ്ട് മുന്‍ തലവന്‍ സ്‌ട്രോസ് കാന്‍ ഹോട്ടല്‍ മെയ്‌ഡിനെ പ്രാപിക്കാന്‍ പോയി തൊലിയുരിഞ്ഞ കഥ. ഗദ്ദാഫി-ലാദന്‍ നിലംപൊത്തലുകള്‍ ആഘോഷമായിരുന്നു. കേരളത്തിന്‍റെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ ഗോവിന്ദച്ചാമിയാകുമോ?
സെര്‍ബിയന്‍ ടെന്നിസ് താരം ജോക്കോവിച്ച് ഗ്രാന്‍ഡ് സ്‌ലാം നേടുന്നതും സേവാഗ് ഏകദിന റെക്കഡ് പറത്തുന്നതും മാത്രമായി ആഹ്‌ളാദങ്ങള്‍ ചുരുങ്ങിപ്പോകുന്നു. അപ്പോള്‍ സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമ സാധുതയോ?
അറബ് വസന്തത്തിന്‍റെ പാശ്‌ചാത്യന്‍ മുഖമാണോ ലണ്ടനിലെ ജോലിയില്ലായുവത്വങ്ങളിലും വോള്‍സ്‌ട്രീറ്റിലും കണ്ടത്? ചൈനീസ് കലാകരന്‍ അയ് വെയ് വെയ് പ്രകടിപ്പിക്കുന്നതും പ്രതിരോധച്ഛായ തന്നെ. 2011 പോകുമ്പോള്‍ ബാക്കി വെക്കുന്നത് പ്രതിഷേധത്തിന്‍റെ വിവിധ നിറങ്ങളിലുള്ള ഒരേ മുഖമാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ന്യൂസ്‌വീക്ക്
Search This Blog
Wednesday, December 14, 2011
Subscribe to:
Post Comments (Atom)
3 comments:
ഗാഗയുടെ ചിത്രത്തിന് താഴെ ഇല വിരിച്ച പോലെയുള്ളത് മിസ്സിസ്സിപ്പി കവിഞ്ഞത്
kolllaamm.......
Adutha varshathekku...!
Manoharam, Ashamsakal...!!!
Post a Comment