35-കാരി ചന്ദ്രലേഖയെ കണ്ടപ്പോള്‍ ഭര്‍ത്താവ് രഘുവും മൂന്നര വയസുകാരന്‍ ഏകമകന്‍ ശ്രീഹരിയും രാജഹംസമേ യൂട്യൂബിലിട്ട ദര്‍ശനും (രഘുവിന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകന്‍) ഉണ്ടായിരുന്നു. കുവൈറ്റില്‍ വെല്‍ഫെയര്‍ കേരളയുടെ പരിപാടിക്ക് വന്നതായിരുന്നു അവര്‍.
ദുബായിലും അബുദബിയിലും പോയിട്ടുണ്ടെങ്കിലും ആദ്യമായി ഓര്‍ക്കെസ്‌ട്രയോടു കൂടി ഗാനമേള അവതരിപ്പിക്കുന്നത് കുവൈറ്റിലാണ്. ദര്‍ശന്‍റെ ജ്യേഷ്‌ഠന്‍ നന്നായി പാടും. ബന്ധുക്കളില്‍ ചിലര്‍ സ്വാതിതിരുനാള്‍ കോളജില്‍ പഠിച്ചവരുണ്ട്. കൊച്ചിയില്‍ അനിമേറ്ററായ ദര്‍ശന്‍ വീട്ടുകാര്‍ക്കായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. പേര് ഫോക് സ്‌റ്റുഡിയോ, ഇന്ത്യ. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണത്. കുറച്ചു പാട്ടുകള്‍ ഷൂട്ട് ചെയ്തു. വടശേരിക്കരയിലെ രഘുവിന്‍റെ വീട്ടില്‍ ചന്ദ്രലേഖ ഇപ്പോഴും ഏറ്റവും ഇഷ്‌ടമുള്ള രാജഹംസമേ പാടി.
ആദ്യം 400 ഹിറ്റുകള്‍. പിന്നെ അനക്കമില്ല. ഗള്‍ഫ്‌മലയാളിയായ ഏതോ ഒരു പ്രവീണ ആ പാട്ട് ഷെയര്‍ ചെയ്തതില്‍ നിന്ന് ഹിറ്റുകള്‍ ഉയര്‍ന്നു. (ആ പ്രവീണ നാട്ടില്‍ ലീവിന് വന്നപ്പോള്‍ ചന്ദ്രലേഖയെ ഫോണില്‍ വിളിച്ചിരുന്നു). പിന്നെ ഒരു രാജേഷ് ഇ.കെ. ഈ പാട്ട് അവതരിപ്പിച്ചതോടെ ഹിറ്റുകള്‍ 8 ലക്ഷത്തോളം ഉയര്‍ന്നു. ദര്‍ശന്‍ ഈ രാജേഷിനെഴുതി: രാജഹംസമേ പോസ്‌റ്റ് കൊണ്ട് താങ്കള്‍ക്ക് ഗൂഗിളില്‍ നിന്നും മറ്റും പ്രതിഫലമുണ്ടെങ്കില്‍ ആ പാട്ടുകാരിയെ സഹായിക്കണം. മറുപടിയൊന്നും ഉണ്ടായില്ല. പിന്നെ ഒന്നും ചോദിക്കാന്‍ പോയില്ല. രാജഹംസമേ നമ്മുടെ റോയല്‍റ്റിയിലുള്ള പാട്ടല്ല. മാത്രമല്ല നമുക്ക് മെച്ചമേ ഉണ്ടായിട്ടുള്ളൂ.
ജോണ്‍സേട്ടന്‍റെ മകള്‍ ഷാന്‍ സംഗീതം പൂര്‍ത്തിയാക്കിയ പാട്ട് - താലോലം എന്നു തുടങ്ങുന്നത് - ചെന്നൈയില്‍ ചിത്രച്ചേച്ചിയോടൊപ്പം പാടി. മൈ നെയിം ഇസ് ജോണ്‍ എന്ന് പേരിട്ട ആ സിനിമയില്‍ ഒരു സോളോയും പാടിയിട്ടുണ്ട്. (ഒഎന്‍വിയുടെ വരികള്‍). അടുത്ത അവസരം തമിഴിലാണ്. മലയാളത്തില്‍ ആദ്യ അവസരം (ലവ് സ്‌റ്റോറി) തന്ന സംഗീതസംവിധായകന്‍റെ (ഡേവിഡ് ഷിനോ) തമിഴ് ചിത്രത്തില്‍.
അടൂരിനടുത്ത് പറക്കോടാണ് ചന്ദ്രലേഖയുടെ വീട്. ഭര്‍ത്താവ് രഘു വടശേരിക്കര സ്വദേശി. എല്‍ഐസിയിലാണ് രഘു. എം എ ഹിസ്‌റ്ററിക്കാരിയാണ് ചന്ദ്രലേഖ.
1 comment:
നല്ല സന്തോഷമുള്ള വാര്‍ത്ത
Post a Comment