1. വീട്ടിൽ മൂന്ന് 'ഓമനകൾ' ഉണ്ട്. രാവിലെ മുരളുന്ന പട്ടി, ഉച്ചകഴിഞ്ഞ് ചീത്ത പറയുന്ന തത്ത, രാത്രി വൈകി വീട്ടിലെത്തുന്ന പൂച്ച. അതുകാരണം ഒരു ഭർത്താവിനെ വേണമെന്ന് തോന്നിയിട്ടില്ല.
2. വിശാലമായ മനസും ഇടുങ്ങിയ അരക്കെട്ടും പരസ്പരം സ്ഥാനം മാറുമ്പോൾ വയസായെന്ന് ഉറപ്പിക്കാം.
3. ദൈവം പള്ളി പണിയുന്നിടത്ത് സാത്താൻ കപ്പേള പണിയും. ആൾത്തിരക്ക് മുഴുവൻ പിന്നെ കപ്പേളയിലും.
4. ദാമ്പത്യത്തിന്‍റെ മെച്ചമെന്ന് പറയുന്നത് വലിയവർ കുട്ടികളെ സൃഷ്ടിക്കുന്നതല്ല, കുട്ടികൾ വലിയവരെ സൃഷ്ടിക്കുന്നതാണ്.
5. സമയം കടന്ന് പോകുന്നെന്നോ? സമയം ഇവിടെത്തന്നെയുണ്ട്. നമ്മളാണ് കടന്നു പോകുന്നത്.
6. സുഹൃത്തിനെ കണ്ടുപിടിക്കാൻ ഒരു കണ്ണടയ്‌ക്കേണ്ടി വരും. നില നിർത്താൻ രണ്ട് കണ്ണും.
7. ടിവിയുടെയും ഫ്രിഡ്ജിന്‍റെയും അകലം കുറയുന്തോറും വ്യായാമത്തിന്‍റെ അളവും കുറയും.
8. മലയാളി ഓടുമ്പോൾ അമ്മയ്ക്ക് മരുന്ന് മേടിക്കാനാണെന്നും ബംഗാളി ഓടുമ്പോൾ വല്ലതും കട്ടെടുത്ത് ഓടുന്നതാണെന്നും നിങ്ങൾ വിചാരിക്കുന്നതെന്ത്?
9. ആരും നിങ്ങളുടെ വഴി മുടക്കാറില്ലെന്നോ? അതിന് നിങ്ങൾ എവിടെയെങ്കിലും പോയിട്ട് വേണ്ടേ?
10. നിങ്ങളുടെ വേഷത്തെ കാമുകി കളിയാക്കുകയാണെങ്കിൽ വേഷം മാറ്റൂ. എന്നിട്ടും കളിയാക്കുകയാണെങ്കിൽ കാമുകിയെ മാറ്റൂ.
No comments:
Post a Comment