Search This Blog

Friday, April 30, 2010

സം‌ഗീതകാരൻ‌ ശരത്


‘ഹിസ് ഹൈനസ് അബ്ദുള്ള്’യിലെ ‘ദേവസഭാതലം‌’ പാടുമ്പോള്‍ ഇന്നത്തെ പ്രശസ്ത സം‌ഗീതകാരന്റെ പേര് സുജിത്ത് എന്നായിരുന്നു. ‘സമയം‌’ തെളിയാ‍നാണ് സം‌ഖ്യാശാസ്ത്രപ്രകാരം പേര് മാറ്റിയതെന്ന് ശരത്ത് (Sharreth). കുവൈറ്റില്‍ മാവേലിക്കര അസോസിയേഷന്റെ സം‌ഗീതക്കച്ചേരിക്ക് വന്നപ്പോഴാണ് തുറന്നടിക്കുന്ന, മൂന്നാം വാക്ക് തമാശ പറയുന്ന, ശരീരം കൊണ്ട് പൊക്കം കുറഞ്ഞവനെങ്കിലും സം‌ഗീതത്തില്‍ ആകാശദീപമെന്നുമുണരുമിടം കീഴടക്കിയ ശരത്തിനെ കണ്ടത്. സം‌സാരം കേട്ടിരുന്നാല്‍ ആ അനുപമ ലയഭര നാദം കേള്‍‌ക്കാത്തവര്‍ പോലും കീഴടങ്ങും‌. സ്‌റ്റാര്‍ സിം‌ഗറില്‍ ശിഖ പ്രഭാകര്‍ കരഞ്ഞിട്ട് ഒരു വര്‍‌ഷമായെന്ന് പറഞ്ഞപ്പോള്‍ അതു പോലെ ഞങ്ങള്‍ പ്രേക്ഷകര്‍ ഇനി ഒരു വര്‍‌ഷം കഴിഞ്ഞ് കാ‍ണുന്ന എന്തെങ്കിലും അനുഭവം പറയാമോ എന്നാരാഞ്ഞപ്പോള്‍ ആ വിശ്വപ്രസിദ്ധ മൂക്ക് ഉഴിഞ്ഞ് അണ്ണാച്ചി പറഞ്ഞു. ഷൂട്ടിങ്ങിനിടയില്‍ ഞങ്ങള്‍ തുമ്മി!


ആ പറഞ്ഞത് സത്യമായിരുന്നു. തിരുവനന്തപുരത്തെ പഴയ സിനിമാ തിയറ്ററിൽ സെറ്റിട്ട് മാസത്തിൽ നാലു ദിവസം ഷൂട്ടിങ്ങ് നടക്കുന്ന സ്‌റ്റാർ സിം‌ഗർ പ്രോഗ്രാമുകാർ പൊടി തുടക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ച് മെനക്കെടാറില്ല. ഞങ്ങളുടെ ൿളോസപ് കാണിച്ചാൽ മൂക്കിൻ തുമ്പത്ത് പൊടി കാണാമെന്ന് ജഡ്ജ്മാരുടെ കൂട്ടത്തിൽ ഇളയ തമ്പുരാനായ ശരത്ത് (1969ൽ ജനനം‌). എം‌ജിയണ്ണനെ അണ്ണാച്ചീ എന്ന് വിളിച്ച് അതിപ്പൊ എന്റെ പേരായി. ശിഖ കരഞ്ഞതു പോലുള്ള സം‌ഭവങ്ങൾ അവിടെ സ്ഥിരമാണ്. ശിഖയെ സമാധാനിപ്പിക്കാൻ ഒന്നര മണിക്കൂറെടുത്തു. പിള്ളേരങ്ങു പോകും‌. പിന്നേം പൊടീം തിന്ന് ഞങ്ങളവിടെ. എങ്ങനെയായാലും സിനിമയേക്കാൾ മെച്ചമാണ്. സിനിമയിൽ ഇതുവരെ ചെറ്യ്തതിനൊന്നും പറഞ്ഞ പോലെ പ്രതിഫലം തന്നിട്ടില്ല.

ഒന്നിങ്ങുവന്നെങ്കിൽ എന്ന ചിത്രത്തിനാണ് ആദ്യമായി പാടുന്നത്. ശ്യാമിന്റെ സം‌ഗീതം‌. ദൈവാധീനം കൊണ്ട് ആ പാട്ട് പടത്തിൽ വന്നില്ല! ഐസ്‌ക്രീം എന്ന ചിത്രത്തിനായി ജോൺ‌സന്റെ സം‌ഗീതത്തിൽ പാടിയതും ശ്രദ്ധിക്കപ്പെട്ടില്ല. നവോദയ ജിജോയാണ് എന്നെപ്പറ്റി രാജീവ്കുമാറിനോട് പറഞ്ഞത്. രാജീവ് ഗാന്ധർ‌വ്വം എന്നൊരു പടം പ്ലാൻ ചെയ്തിരുന്നു. ഞാൻ സം‌ഗീതം‌. ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴാണ് പപ്പേട്ടൻ ഞാൻ ഗന്ധർ‌വൻ ചെയ്യുന്നതായി അറിയുന്നത്. പപ്പേട്ടന്റേത് ഗന്ധർ‌വൻ‌, രാജീവിന്റേത് ഗന്ധർ‌വി! പിന്നെ രാജീവ് ചെയ്ത ‘ക്ഷണക്കത്തി’ൽ എന്റെ സം‌‌ഗീതത്തിൽ നാല് പാട്ടുകൾ‌. പിന്നെ ഒറ്റയാൾ‌പട്ടാളം‌, പവിത്രം‌, സാഗരം സാക്ഷി... ഒടുവിൽ പുള്ളിമാൻ വരെ. എന്റെ പാട്ട് ഒന്നും എനിക്ക് പിടിച്ചിട്ടില്ല. ചെയ്യുമ്പോൾ നല്ലതെന്ന് തോന്നും‌. പിന്നെ കേൾ‌ക്കുമ്പോൾ ഭേദമാക്കമായിരുന്നു എന്ന് തോന്നും‌. തിരക്കഥയിലെ ‘പാലപ്പൂവിതളിൽ‌‘ ഞാനേറ്റവും വെറുക്കുന്ന പാട്ടാണ്.

‘ദയ’ക്ക് വേണ്ടി പശ്ചാത്തല സം‌ഗീതം ചെയ്യുമ്പോൾ എന്റെ കല്യാണമായിരുന്നു. ആദ്യരാത്രി ഞാൻ ദയയിലായിരുന്നു. രണ്ടാം രാത്രി മുതൽ‌ക്കാണ് ഞങ്ങളുടെ ജീവിതം തുടങ്ങുന്നത്. സം‌ഗീതമുണ്ടാവുന്നത് ഒരു കുട്ടി ജനിക്കുന്നത് പോലെയാണ്. ഈശ്വരൻ വിചാരിക്കണം‌. ഞാൻ അനുഭവസ്ഥനാണ്. (ചെന്നൈയിൽ യുകെജി വിദ്യാർഥിനി ദിയ ഏക മകൾ‌).

ജിജോയോട് കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ അനുജൻ സം‌വിധാനം ചെയ്ത മാജിക് മാജിക് എന്ന ചിത്രത്തിൽ ഞാൻ വർ‌ക്ക് ചെയ്തു. (കണ്ണേ ചെല്ലക്കണ്ണേ എന്ന താരാട്ട്പാട്ട് ഓർ‌ക്കാം‌). കടപ്പാട് പിന്നെ മാമൻ‌മാർ‌ക്കാണ്. കൊല്ലത്തെ തറവാട്ടുവീട്ടിൽ ആറ് മാമൻ‌മാർ 62,000 മാമൻ‌മാരുടെ ഫലം ചെയ്തു. ആറുപേരും സം‌ഗീതകാരൻ‌മാർ‌. അവരിൽ നിന്ന് രക്ഷപെടാനാണ് പ്രീഡിഗ്രി കഴിഞ്ഞ് ഡോൿടർ ബാലമുരളീകൃഷ്ണയുടെ അടുത്ത് പോകുന്നത്. ശേഷം ചെന്നൈയിൽ‌. ക്ഷണക്കത്തിലെ പാട്ട് കേട്ട് മാമൻ‌മാർ ചോദിച്ചു എടാ ഇതെന്ത് പാട്ട്? അവരെ തൃപ്തിപ്പെടുത്തിയിട്ട് മരിച്ചാൽ മതി.

പുതിയ ചിത്രങ്ങൾ‌: പവിത്രത്തിന്റെ തിരക്കഥാകൃത്ത് പി ബാലചന്ദ്രൻ സം‌വിധാനം ചെയ്യുന്ന ചിത്രം‌, രഞ്ജിത്തിന്റെ ചിത്രം‌, ടി എസ് സുരേഷ്ബാബുവിന്റെ സുരേഷ്ഗോപി ചിത്രം കന്യാകുമാരി എൿസ്‌പ്രസ്സ്. പുതിയതായി രണ്ട് പാട്ടുകൾ പാടിയിട്ടുമുണ്ട്. കടാക്ഷം എന്ന ചിത്രത്തിനായി എം ജയചന്ദ്രന്റെ മ്യൂസിക്കിൽ ‘ഓമനപ്പെണ്ണല്ലേ‘.. പിന്നൊരു തമിഴ് ഗാനം‌: കൺ‌കൾ ഇരണ്ടാൽ ജെയിം‌സ് വസന്തന്റെ പൊലീസ് ക്വാർ‌ട്ടേഴ്സ് എന്ന തമിഴ് ചിത്രം‌.

മാമൻ‌മാർ വഴക്ക് പറഞ്ഞത് പെർ‌ഫക്ഷന് വേണ്ടിയായിരുന്നു. അക്കാര്യത്തിൽ ഞാനും അവരെപ്പോലെയാണ്.

Thursday, April 29, 2010

elastic fanni

പുതിയ texting നിഘണ്ടു

1. chexting ചീറ്റിങ്ങ്: ഭാര്യയറിയാതെ മറ്റേയാള്‍ക്ക് മെസ്സേജ് അയക്കുന്നത്.
2. sexting അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍
3. brexting ബ്രേക്കിങ്ങ് അപ്: ബന്ധം വേര്‍പെടുത്തല്‍ മെസ്സേജിലൂടെ. 'അപ് ഇന്‍ ദി എയറി'ല്‍ അങ്ങനെയൊരു സീനുണ്ട്.
4. drexting ഡ്രൈവ് ചെയ്യുമ്പോഴൊ ഡ്രങ്ക് ആയിരിക്കുമ്പോഴോ അയക്കുന്ന സന്ദേശം.
5. confexting കുമ്പസാരം ഇനി ടെക്‌സ്‌റ്റ് മെസ്സേജിലൂടെ.
6. fexting ഫെയ്ക് ടെക്‌സ്‌റ്റിങ്ങ് അഥവാ ടെക്‌സ്‌റ്റ് ചെയ്യുകയാണെന്ന നാട്യത്തില്‍ ബിസി ആയിരിക്കുക.
7. hexting തെറി അഥവാ ശാപവചനങ്ങള്‍ മെസ്സേജാമാവുമ്പോള്‍
8. terminexting തൊഴിലില്‍ നിന്നും പിരിച്ചു വിടുന്നത് മെസ്സേജിലൂടെ?
9. malayaxting മലയാളത്തില്‍ സന്ദേശങ്ങള്‍
10. fuxting ഊഹാപോഹത്തിന് വിടുന്നു.
മിക്കവാറും കടപ്പാട്: Txtng: The Gr8 Db8 എന്ന പുസ്തകത്തെക്കുറിച്ചുള്ള റിവ്യൂ, wordnik.com സ്ഥാപകന്‍ erin mckean newyork times-ല്‍ എഴുതിയ ലേഖനം.

Monday, April 26, 2010

ഗാന്ധിജിയുടെ ലൈംഗിക പരീക്ഷണങ്ങള്‍

ബ്രിട്ടീഷ് ചരിത്രകാരന്‍ ജാഡ് ആഡംസിന്‍റെ 'ഗാന്ധി: നേക്കഡ് അംബീഷന്‍' എന്ന പുതിയ പുസ്തകത്തില്‍ ജീവിതത്തിന്‍റെ ആദ്യ പകുതിയില്‍ സാധാരണ ലൈംഗിക ജീവിതം നയിച്ചിരുന്ന ഗാന്ധി പിന്നീട് വിവാഹപ്രായമെത്തിയ യുവതികളുമൊത്ത് കുളിച്ചിരുന്നെന്നും അവരെക്കൊണ്ട് മസ്സാജ് ചെയ്തിരുന്നെന്നും കിടക്കയില്‍ കൂടെ കിടത്തിയിരുന്നെന്നും മറ്റുമുള്ള 'വിവരങ്ങള്‍' വിവസ്ത്രമാക്കപ്പെടുന്നു. ഗാന്ധിയുടെ സെക്രട്ടറി സുശീല നയ്യാറിന്‍റെ സഹോദരി അത്തരം 'ലീല'കളില്‍ പങ്കെടുത്തിരുന്നുവെന്നും പുസ്തകം. ഗാന്ധി വാസ്തവത്തില്‍ ലൈംഗിക പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നെന്നും 'സ്വന്തം ചെറുത്തു നില്‍പ് പരീക്ഷിച്ചറിയാന്‍ ആ യുവതികളെ അദ്ദേഹം കരുവാക്കുകയായിരുന്നെന്നും' ലണ്ടന്‍ യൂണിവേഴ്സിറ്റി റിസേര്‍ച്ച് ഫെല്ലോയും നെഹ്‌റു ഡൈനാസ്‌റ്റിയെക്കുറിച്ച് നേരത്തേ പുസ്തകമെഴുതിയിട്ടുമുള്ള ആഡംസ്.
പുസ്തകം സത്യമോ മിഥ്യയോ ഭാവനയോ ആവട്ടെ, ഇതൊരു നടപ്പു മാര്‍ക്കറ്റിങ്ങ് രീതിയാണ്. വിഗ്രഹമാക്കലും തച്ചുടക്കലും തുണിയുടുപ്പിക്കലും ഉരിക്കലും. ..

Saturday, April 24, 2010

വിനയന്‍റെ 'യക്ഷി'യില്‍ ദുര്‍ബ്ബലന്‍-കപ്യാര്‍

സജി സബാന(1), ഷാജി, സെന്തില്‍ ('സന്‍മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലെ കപ്യാര്‍, ദുര്‍ബ്ബലന്‍, മാര്‍ക്കോസ് യഥാക്രമം) മൂവര്‍ സംഘത്തെ ഒരുമിച്ചാണ് കണ്ടത്. ടിയാന്‍മാര്‍ കുവൈറ്റില്‍ വന്നത് വിശ്വകര്‍മ്മയുടെ വാര്‍ഷികത്തിന്. മുന്നൂറ് രൂപാ ദിവസക്കൂലിയില്‍ തുടങ്ങിയ ടെലിവിഷന്‍ വേഷങ്ങള്‍ ഒരു ബുദ്ധിപൂര്‍വ തെരെഞ്ഞെടുപ്പായിരുന്നു. 750 ഒക്കുമായിരുന്ന സ്‌റ്റേജ് പരിപാടി കളഞ്ഞു കുളിച്ച് തോര്‍ത്തിയിട്ട് നടപ്പാക്കിയ ആ തീരുമാനം ഇപ്പോള്‍ അവരെ താരങ്ങളാക്കി- ഒപ്പം മുന്നൂറ്, 2,500 ലേക്ക് ചാടി. മൂവരും സിനിമയിലേക്കും ചാടി. സജി-ഷാജിമാര്‍ക്ക് വിനയന്‍റെ പുതിയ ചിത്രത്തില്‍ (യക്ഷിയും ഞാനും) അത്യാവശ്യം നീളവേഷങ്ങളാണ്. ഇവര്‍ക്കൊപ്പം കൊലുന്നന്‍ മണികണ്ഠനുമുണ്ട്. ജഗതി-ഹരിശ്രീ-ഇന്ദ്രന്‍സുമാരെ പരിഗണിച്ച റോളുകളിലേക്ക് വിനയന്‍പടത്തിലേക്ക് നിരോധനം വന്നതിനാല്‍ സിനിമാദേവത കടാക്ഷിച്ചതാണ്. വിനയന്‍റെ ഭാര്യയും മകളുമണ്, റെക്കമെന്‍ഡ് ചെയ്തതെന്നും അവരുടെ മൊഴി.

'യക്ഷി'യില്‍ രാജന്‍ പി ദേവിന്‍റെ മകന്‍ ജുബില്‍ രാജ് വില്ലനായി തകര്‍ത്തുവെന്നും ഒപ്പ്. രവീന്ദ്രന്‍റെ മകന്‍ സാജന്‍ മാധവ് ആണ്, സംഗീതം. മേഘന നായിഡു നായിക. ഷിബു തിലകനും പുതിയ വേഷം. ദുബായ് മലയാളി റൂബന്‍ ഗോമസ് എന്തിനും പോന്ന നിര്‍മ്മാതാവ്. സജി-ഷാജിമാര്‍ (സുന്ദരന്‍-രമണന്‍) രാഷ്ട്രീയ സംഭവങ്ങളാണ്, പടത്തില്‍. എന്തു കണ്ടാലും 'രക്തസാക്ഷികള്‍ സിന്ദാബാദ്' എന്ന് പറയും. അതിരപ്പള്ളി വനത്തിലെ പ്രേത ബംഗ്ളാവിലേക്ക് പോകുന്ന ഇവര്‍ക്ക് മരം കണ്ടാലും പേടി.

'മിന്നും താര'ത്തില്‍ സുരാജിന്‍റെ ഫിഗര്‍ റൌണ്ട് ചെയ്ത സെന്തില്‍ വെള്ളിത്തിരയില്‍ മുഖം കാട്ടിയത് കേരളം ഈയിടെ കണ്ടു. (ഉവ്വോ?) ലാല്‍ ജോസ് അസോസിയേറ്റ് അനില്‍ കെ നായര്‍ കഥയെഴുതി സംവിധാനിച്ച 'പുള്ളിമാനി'ല്‍ ബ്ളേഡ് രാമന്‍ എന്ന കഥാപാത്രം വീണു കിട്ടി തിരോന്തരം പള്ളിച്ചല്‍ സെന്തിലിന്. കപ്യാര്‍ സജിയും തിരോന്തരം കാരനാണ്. തോന്നയ്ക്കല്. അങ്ങേരാണ്‍ കാമഡിയുടെ തലച്ചോറും ബാക്കിയും. 'എല്ലാവര്‍ക്കുമറിയാവുന്നതും എന്നാല്‍ അത്ര ശ്രദ്ധിക്കാത്തതുമായ കാര്യങ്ങളാണ്, തമാശകളായി അവതരിപ്പിക്കുക' എന്ന് അങ്ങുന്ന്. തുടര്‍ന്ന് മൂവരാല്‍:
പഴയ ജഗപൊകയുടെ പുതിയ പതിപ്പ് 20-21 നിര്‍ത്തി. റേറ്റിങ്ങ് ഇല്ല. പ്രേക്ഷകര്‍ക്ക് ഒരു സെക്കന്‍ഡ് ബോറടിച്ചാല്‍ റിമോട്ട് വിവരമറിയും. കോമഡിയില്‍ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും, തറയാകേണ്ടി വരും. പണ്ടൊരു വീട്ടില്‍ ചക്കക്കൂട്ടാന്‍ വച്ച പോലെയാവും. ചക്ക അച്ചാര്‍, ചക്ക തോരന്‍, ചക്കേം ഇറച്ചീം, ചക്ക ഉപ്പിലിട്ടത്, ചക്ക പുളിശേരി...

കുവൈറ്റില്‍ വിശ്വകര്‍മ്മരുടെ അടുത്ത് വന്നതിനാല്‍ കഥാപാത്രങ്ങള്‍ ആശാരിമാരായിരിക്കട്ടെ എന്ന് നിരീച്ചു.
ഒരാള്‍ ഒരാശാരിയോട്: അപ്പോ മുരിങ്ങാത്തടി കൊണ്ട് കട്ടില്‍ പണിയാം. ആശാരി: പിന്നല്യോ!
മുരിങ്ങാത്തടി അങ്ങ് തെളപ്പിച്ച് പതം വരുത്ത്യാലോ?
ആശാരി: പിന്നല്യോ!
തെളപ്പിച്ചാല്‍ ചീയത്തില്ലേ ആശാരീ..
ആശാരി: പിന്നല്യോ!
അപ്പൊ നമുക്കീ കട്ടില്‍ പണി വേണ്ടെന്ന് വെയ്ക്ക. അല്യോ?
ആശാരി: പിന്നല്യോ!

ഞങ്ങളുടെ തന്നെ അബദ്ധങ്ങള്‍ സ്‌റ്റേജില്‍ കൊഴുക്കട്ട!
(1).(സബാന ഭാര്യയുടെ പേരാണ്)

Thursday, April 22, 2010

Expat theyyam artist in Kuwait

Swathed in crimson red, the performer on stage, looking like a silk effigy, transforms himself into a deity. His persona had come down on him conceivably after tapping his traditional roots and the dance is fused with martial arts and rituals. He seems in a trance as he sways slowly before flaring-up in front of the spell-bound audience. The artist, Sreeraj Vazhayil, 33, a machine operator in Kufuma upholstery company in Subhan, is performing 'theyyam' (a ritual art form in south Indian state Kerala) and arguably he is the only Indian in Kuwait trying to enliven this folk art form not to make it counted among the 'forgotten art of the bygone era'. He performs as if it were his duty and he does it between his work schedules and his cultural identities.


Theyyam, from the caste-system era of India, was performed under various trees and later in the Hindu temple premises by the lower castes in the days following the harvests. The poor and lower caste artists symbolizing epic characters and legendary figures usually took pride in becoming who they are not in real life. The performances, arranged by upper caste people were often part of ritual and many communities have made scores of facets of this art. Mixing devotion and fear, beauty and beast, this transcending art now has crossed over continents.

Sreeraj, born into a lower caste family of traditional art performers, has been witnessing the art form dying slowly in the economic upsurge of developing India. Many art performers left the village in search of 'more income assured professions'. Sreeraj, in tune with the Diaspora, was no different except that he rekindled his art in Kuwait. His first performance was last summer at American International School, Maidan Hawally when his native expat association (Friends of Kannur) celebrated its cultural fest. Many took notice. Some found it gruesome. Some, awesome. Many came to him, thanked him and said they saw such kind of dance for the first time. Many spectators video graphed the entire 20-minute show and the last man with a video said, 'something to keep for my children’.

Last week, Sreeraj was at Da'yya auditorium giving another life to the traditional art. This time, he said, many of his friends and their friends offered help: to bring the requirements from his hometown in north Kerala; to arrange costumes, ornaments and other bits and pieces and to help with the make-up. "Back home we used to make our own make-up," he said. Charcoal for eyeliner, rice powder, turmeric and lime for mascara and tender coconut leaves for apparel over silk attire. "That was a time," he said, "Our bangles and anklets were made of wood and then we would paint them gold. My people back home are so happy that I perform here. So they send me everything I require for the performance except the coconut leaves, since we have plenty of palm trees around".

The 20-minute dance is a delight to watch. Accompanied by traditional percussion drum, Sreeraj steps like a swan, then like peacock followed by cuckoo and elephant style steps. Gradually the rhythm becomes swift and the steps turn to jigs and bounds, the 'hysteric' dancer shaking his red-draped body frantically. He is embodying Hindu lord Shiva, particularly his fuming and fiery demeanour over the evils of the world. "If I were symbolizing a woman figure I wouldn't jump like this," he said, suggesting the graceful postures in the dance.

"I make myself available for a performance like this," Sreeraj said. "Preparations start with a one month diet control, for the body and mind. Now this ritual dance has become a stage art and a showpiece. But I'm happy that at least the art is still living and I feel at home. That feeling is an improvisation for an artist, to perform better".

"So what would be the improvisation for the next performance?" I asked him.

"Next time I want to have fire poles around my waist".

Monday, April 12, 2010

മാര്‍പാപ്പയെ അറസ്‌റ്റ് ചെയ്യുമെന്ന്

എഴുത്തുകാരായ റിച്ചാഡ് ഡോക്കിന്‍സും ക്രിസ്‌റ്റഫര്‍ ഹിച്ചെന്‍സും ചേര്‍ന്ന് ബ്രിട്ടനിലെ മനുഷ്യാവകാശ നിയമജ്ഞരോട് മാര്‍പ്പാപ്പക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് പത്രവാര്‍ത്ത (ലിങ്ക് ചുവടെ). മാര്‍പാപ്പയെ അറസ്‌റ്റ് ചെയ്യുമെന്നാണ്, ദ ഗോഡ് ഡെല്യൂഷന്‍, ഗോഡ് ഇസ് നോട്ട് ഗ്രെയ്റ്റ് എന്നീ പുസ്തകങ്ങളുടെ കര്‍ത്താക്കളായ (യഥാക്രമം) ഡോക്കിന്‍സ് ഹിച്ചെന്‍സുമാര്‍ പറയുന്നത്. കുട്ടികളെ പീഡിപ്പിച്ചു എന്ന അപരാധ വിധേയനായ അമേരിക്കന്‍ പുരോഹിതനെ 'രക്ഷിക്കാന്‍' ശ്രമിച്ചുവെന്നാണ് പോപിനെതിരെയുള്ള അരോപണം. മധ്യസെപ്‌റ്റംബറില്‍ കാര്‍ഡിനല്‍ ജോണ്‍ ഹെന്‍ റി ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ പോപ്പ് ഇംഗ്ളണ്ടില്‍ വരുമ്പോഴാവും അറസ്‌റ്റ് എന്നും റിപ്പോര്‍ട്ട്.

ഓക്‌ലന്‍ഡ് രൂപത 1981ല്‍ ഫാദര്‍ സ്‌റ്റീഫന്‍ കീസലിനെ (38) പുരോഹിതവ്രുത്തിയില്‍ നിന്നും നീക്കണമെന്ന് ശുപാര്‍ശ ചെയ്തത് അന്നത്തെ കാര്‍ഡിനല്‍ റാറ്റ്സിങ്ങര്‍-ഇപ്പോഴത്തെ പോപ് ബെനഡിക്‌റ്റ് ഗൌരവമായി പരിഗണിച്ചില്ലെന്ന് മാത്രമല്ല രൂപതക്ക് മറുപടി ശുപാര്‍ശ എഴുതുകയും ചെയ്തു: പുരോഹിതന്‍റെ ചെറു പ്രായം കണക്കിലെടുത്ത് ആവുന്നത്ര പിത്രുസംരക്ഷണം കൊടുക്കുക; സാര്‍വ്വത്രിക സഭയുടെ നന്‍മയെക്കരുതി. സഭയില്‍ ലൈംഗികാരോപണ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രിഗേഷന്‍ ഒഫ് ദ ഡോക്‌ട്രിന്‍ ഒഫ് ദ ഫെയിത് വകുപ്പ് മേധാവിയായിരുന്നു പോപ്പ് ബെനഡിക്‌റ്റ് അന്ന് (1985). ഇപ്പോള്‍ അത്തരം കേസുകള്‍ സെക്കുലര്‍ കോടതിയുടെ പരിഗണനക്ക് വിടാന്‍ സഭ അനുശാസിക്കുന്നുവെന്നാണ് വിവരം.

കത്തോലിക്കാ പുരോഹിതര്‍ക്ക് വിവാഹാനുമതി കൊടുക്കാന്‍ ഈയിടെ സഭക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ നിമിത്തമാവുമോ?
http://www.timesonline.co.uk/tol/comment/faith/article7094310.ece

Wednesday, April 7, 2010

സ്‌മരണപ്പെടാനുള്ള എളുപ്പവഴികള്‍

ജീവിച്ചിരിക്കേ നിലവാരം പോരാതെ വന്ന്, മണ്‍മറഞ്ഞ് ഒരു മഞ്ഞുകാലവും കഴിഞ്ഞ്, മക്കള്‍ക്കീശ വഴി പട്ടുതൂവാലയില്‍ എഴുതപ്പെട്ടാനുമുള്ള യോഗത്തിലേക്ക് സംവരണം ചെയ്യപ്പെടാനുമിടയായ സാഹിത്യനായകന് ഇക്കഥയുമായി ബന്ധമുണ്ടെന്ന് തോന്നിയാല്‍, വെല്‍, അതിനേക്കാള്‍ പുലബന്ധമുള്ളൊരു ഐതിഹ്യ മാഹാത്മ്യം ഒടുവില്‍ പറയുന്നുണ്ട്. ഒരു സമുദായത്തെ ഭള്ളി അപഹാസ്യം നിര്‍മ്മിക്കുക എന്നു തോന്നിയാലും, ദേണ്ടെ ഈ പോസ്റ്റ്-സക്കറിയാ കാലത്തെ പുരാണനിരൂപണങ്ങള്‍ എന്ന് തോന്നിപ്പിക്കുക.
മുട്ടിന്‍മേല്‍പുള്ളി മാക്കച്ചനെ ഒത്താല്‍ വിശുദ്ധപദവിലേക്ക് ഉയര്‍ത്താന്‍ പോന്ന കാശ് മൂത്ത മകന്‍ ചൌരിക്ക് വന്ന് ചേര്‍ന്നപ്പോഴാണ്, നാടിനെ നടുക്കിയ ആ പ്രചോദനം വെളിപ്പെടുന്നത്. മുട്ടിന്‍മേല്‍പുള്ളി കുടുംബയോഗത്തില്‍ മധ്യാഹ്നത്തില്‍ മുന്നാമ്പുറത്ത് കൂടിയ സേവയില്‍ ആരോ കാര്യം പൊട്ടിച്ചു. മാക്കനച്ചയാന്‍റെ പേര്‍ക്ക് സ്‌മാരകം വരുന്നൂ. ചൌരിച്ചായന്‍ പിള്ളേര്‍ക്കായി ഒരു കോംപിറ്റീഷന്‍ ഏര്‍പ്പാട് ചെയ്തതില്‍ നിന്ന് വെളിപെടല്‍ തുടക്കം. മാക്കനപ്പൂപ്പനെ എന്നെന്നും ഓര്‍ക്കാന്‍ പോന്ന സ്‌മാരകത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു ചോദ്യം. ഉത്തരങ്ങള്‍ ഇങ്ങനെ വളഞ്-ഞ് പോയി:
1. അപ്പൂപ്പന്‍റെ പേരില്‍ തിരുനാള്‍ കഴിക്കാം. മിമിക്രിപ്രോഗ്രാമിനു ശേഷം ആര്‍ക്കെങ്കിലും ജീവന്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ വെടിക്കെട്ട് നടത്താം.
2. ബാങ്ക് കവല മുതല്‍ മള്‍ട്ടിപ്ളക്‌സ് വരെയുള്ള വളവുകളില്‍ അപ്പൂപ്പന്‍റെ പ്രതിമ സ്‌ഥാപിക്കാം. കാക്കയെ ഓടിക്കാന്‍ പ്രതിമയുടെ തലയില്‍ ഓരോ കഴുകന്‍ എക്‌സ്ട്രാഫിറ്റിങ്ങ് ഫിറ്റ് ആവാം.
3. മാക്കന്‍ മെമ്മോറിയല്‍ കല്യാണമണ്ഡപം, ബാര്‍, അവാര്‍ഡ്, സമൂഹവിവാഹം, ടിവി ചാനല്‍... ഒക്കുമെങ്കില്‍ തമിഴ്നാട്ടില്‍ ഒരു ക്ഷേത്രവും ആവാം.
4. മാക്കന്‍ ഡേ! അന്ന് പൊതു അവധി. മുട്ടിന്‍മേല്‍പുള്ളിക്കുടിയില്‍ പുഷ്പ അര്‍ച്ചന, കൊടിയേറ്റം ഗോപിയുടെ സിനിമ, വൈകിട്ട് വഴക്ക്, വാള്...
5. (ചൌരിച്ചായന്‍ തെരെഞ്ഞെടുത്തത് അഥവാ സമ്മാനാര്‍ഹം) മാക്കനപ്പൂപ്പന്‍റെ വടി, കോളാമ്പി, മുറുക്കാന്‍ പൊതി, ഈരഴ, കാലു പോയ കണ്ണട, മീശയുടെ പൊട്ടും പൊടിയും, കാര്‍ക്കിച്ചു തുപ്പിയത് അര കഴന്‍ച്, ഇത്യാദി ഒരു ബിനാമിയെക്കൊണ്ട് മില്യണ്‍ ഡോളര്‍ കാശിനു വാങ്ങിപ്പിക്കുക. ശേഷം മാധ്യമങ്ങള്‍ നോക്കിക്കോളും.
ആ നിര്‍ദ്ദേശം വളരെ സമകാലികമാണെന്ന് ഒരു ജഡ്‌ജ്, നിര്‍ദ്ദേശം എഴുതിയ ചെക്കന്‍റെ അമ്മ, അഭിപ്രായപ്പെട്ടു.
ഓ, ഇനി എന്നാ കൂടുതല്‍ പറയാനാ!

Saturday, April 3, 2010

US musician in Kuwait looks for integration through music

Singing answers in the wind
The students sang the Bob Dylan refrain, along with the guitarist-singer on the stage: ‘the answer, my friend, is blowin’ in the wind’. The stage, the students could see, as they sat on the carpeted floor, was made from their study desks. On the stage she was alone, with a dobro-guitar, in white pants and shirt, singing the Bob Dylan number, swaying a bit and saying a lot about American classical music. They listened, yodeled along as the ‘musical journey’ went on, clapped deafeningly at the end of the show and mobbed her just out of praise. The musician-Ruth Wyand- stood ‘blown in the wind’.



Ruth was in Jahra on Thursday. At Kuwait Bilingual School, the students for the first time were introduced to history of American music: country, blue, rock, jazz, they had it all. The pop hall of fame from history books came unfolding: Stephen Foster, WC Handy, Bessie Smith, Jimmy Rogers, Billie Holiday, jimi Hendrix, Bill Monroe, Hank Williams, Johnny Cash, Patsy Cline, Bob Dylan and of course the king of rock and roll Elvis Presley.

Ruth, guitarist, songwriter and singer, hailing from North Carolina and runs Carolinian Music School for three years, admits her musical journey to introduce American classical music stems from ‘an urge to do something meaningful to our tradition’. She questions why history books portray only Beethoven, Mozart et al and why not American classicist. Ruth has a degree in music from Stockton University, New Jersey and has not been happy about what the world actually knows about the culture of music and how culture and music are interrelated. “The African-American slave music has its own culture, history and spirituality, so as Arabic, Indian and Brazilian music,”, she said. In most of the music cultures, she added, rhythm is the base from which sprouts the tree of music and rhythm takes us back to our primitive roots.

The show, at Jahra school, was a miniature history of music with audio-video aids. Chris Creighton, Ruth’s husband as part of the team did the video presentation of musicians as Ruth introduced them. She sang a number of each musician as the ‘lesson’ advanced to the present day music. She taught the students new words like yodeling as she made the kids to ‘hey-hoo’ with her and encouraged the audience to scat singing or singing at random.

“The new generation wants to learn a music instrument as they perform”, she said, taking examples from her music school at Kitty Hawk, North Carolina. “Today the world is open to anybody who wants to learn anything and one way why the world is small because we all share music”, she beamed as she plucked on her dobro and made the whining sound with her little finger and the bottle neck on it.
Ruth thanks the US Embassy in Kuwait for making this trip possible for her to come to Kuwait and share the cultural exchange. “When I’m going back I’m going to do a fusion of Arabic music and the western”, she said.

Blog Archive