Search This Blog

Monday, May 31, 2010

റഹ്‌മാന്‍റെ വിദേശ ടൂര്‍; പ്രാദേശികതയുടെയും

എ ആര്‍ റഹ്‌മാനെക്കുറിച്ച് അസോഷ്യേറ്റഡ് പ്രസ്സ് വാര്‍ത്ത: 'സ്പാര്‍ക് പ്ളഗ്' പോലെ ഇരിക്കുന്ന, പിറകോട്ട് ചീകിയൊതുക്കിയ കറുത്ത തലമുടിയുമായി ഈ 44കാരന്‍, നടപ്പു പാശ്ചാത്യ ഇമേജുകള്‍ക്ക് യോജിച്ചയാളല്ല. 'ഞാനൊരു അന്തര്‍മുഖനായിരുന്നു' എന്ന് റഹ്‌മാന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. റഹ്‌മാന്‍റെ അടുത്തയാഴ്ച തുടങ്ങുന്ന അമേരിക്കന്‍, യൂറോപ്പ് സംഗീതടൂര്‍ ജൂലൈയില്‍ ലണ്ടനില്‍ അവസാനിക്കും. 45 ഡോളര്‍ മുതല്‍ ആയിരം ഡോളര്‍ വരെയാവും ടിക്കറ്റ് നിരക്ക്. വാഷിംഗ്‌ടണില്‍ ജൂണ്‍ 13ന് നടക്കുന്ന സംഗീതപരിപാടിയുടെ 90% ടിക്കറ്റ് വിറ്റു കഴിഞ്ഞു.

20 പേരടങ്ങുന്ന ട്രൂപ്പില്‍ വിദേശികളാണേറെയും. മംഗോളിയന്‍ അഭ്യാസി 'കാഴ്ച വെക്കുന്ന' യോഗമുറകളും, ഡാന്‍സും മറ്റും കൊഴുപ്പ് കൂട്ടുന്ന പരിപാടിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന ലൈറ്റ് ഷോയില്‍ ഹിമാലയ, ഗംഗ, മുംബയ് ചേരികളുടെ ചിത്രങ്ങള്‍ ത്രിമാനങ്ങളായി പ്രൊജക്‌റ്റ് ചെയ്യുന്നു. റഹ്‌മാന്‍റെ സംഗീത പരിപാടി വിജയിച്ചാല്‍ അത് ഒരു പ്രാദേശിക, വംശീയ സംസ്‌കാരത്തിന്‍റെ ആഗോള വിജയമായിരിക്കും. പടിഞ്ഞാറിന് ഇത്തരം പ്രാദേശിക സംഗീതം പുതിയതല്ല. റഹ്‌മാന്‍ മുന്‍പും വിദേശഷോകള്‍ നടത്തിയിട്ടുമുണ്ട്. ഇത് കുറേക്കൂടി വന്‍കാന്‍വാസിലാണെന്ന് മാത്രം.

പോയ വര്‍ഷം ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെയിടയില്‍ റഹ്‌മാനെ ഉള്‍പ്പെടുത്തിയിരുന്നു.

4 comments:

വിചാരം said...

സുനില്‍ ഭായ് ഈ സായിപ്പെങ്ങനെ മലയാളം പഠിച്ചു .... നന്നായിരിക്കുന്നുവെന്ന് പറയണമെങ്കില്‍ മലയാളം പോസ്റ്റ് വായിക്കണമല്ലോ .... പോസ്റ്റിലെ വിഷയം തികച്ചൂം വാര്‍ത്തയിലില്ലാത്ത വാര്‍ത്തയാണ് നന്നായിരിക്കുന്നു

ManojMavelikara said...

kollammmm....

പ്രവാസം..ഷാജി രഘുവരന്‍ said...

സുനില്‍ ......ആശംസകള്‍ ....

Biju said...

May be he is doing some charity work????

Blog Archive