Search This Blog
Saturday, June 19, 2010
Liberation for Ravan and Indian cinema
Bollywood's 2-year awaited Ravan is a director's film. Mani Ratnam, the techno savvy director, attempts to stand by the dejected and downfallen against the bureaucratic and powerful. The two and a quarter hour visual treat is capturing, much to the credit of cameramen Santhosh Sivan and Manikantan. They turn the breathtaking, lush green locales into portraits of beauty that fill your eye with every frame.
The first half is incredibly fast and it takes no time at all for you to feel for the heroine, played beautifully by Aishwarya Rai Bachan, when she is abducted by the village villain, Abhishek Bachan. The second half of the film has its moments as a psychological thriller and a suspense drama. Director Mani's social criticism here extends to self-discoveries and powerful feminine determinations. The rustic and rough villain is baffled by the damsel-not-in-distress' love for her husband and her fearlessness of death. "Take her home before the beast in me arises," he tells her husband, the police officer who comes to rescue her. It is a change for the uncivilized, uneducated and seemingly ruthless man.
The experience has left her changed too. Moved by her police officer husband's suspicion over her 14 day exile, she becomes daringly assertive. She understands the why and how of the making of a villain. In a touching scene she goes to the forest deity to pray for diligence because after listening to her abductor's side of the story she is afraid she will have a change of heart.
Mani Ratnam succeeds in making the audience feel one with the so called villain. For every act of villainy there is a cause. Also, it is amazing to see a female character exhibit such boldness over the male's supremacy, which is practically an unwritten law in Bollywood. Worth noting, one of Mani's own assistants is a woman.
So do we have a classic rewritten in Ravan? Unfortunately not. Mani's technician overpowers the screen writer and everything in the film is glorified, even a small fall is a great crash accompanied by the mammoth drum beats of AR Rahman. The film begins and ends with a descent, the first one an impossible plunge into a mighty river and the last into the proverbial abyss of problem solving.
Mani Ratnam, whose earlier works dealt with the enigmas of Sri Lankan rivals, suicide bombers, and underworld kings does put another feather in his director's cap. The downtrodden the film sympathizes with could very well be matched up to Maoist rebels.
Kuwait's cinema has two versions of the film, the Tamil version (the director's mother tongue) and the Hindi version. Both versions were coproduced by the director.
രാവണന്‍റെ മോക്ഷം; ഇന്ത്യന്‍ സിനിമയുടെയും
മഹത്വവല്‍ക്കരിച്ച ഹീറോയിസം, യാഥാര്‍ഥ്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വിവരണം, പതിന്‍മടങ്ങ് സൌന്ദര്യം, തന്‍മയത്വത്തേക്കാള്‍ അതിഭാവുകത്വത്തിന് പ്രാധാന്യം എന്നിങ്ങനെയൊക്കെയാണെങ്കിലും മണിയുടെ 'രാവണ' നമുക്കിഷ്ടപ്പെട്ടു പോകും. സിനിമയാണെന്നും കച്ചവടമാണെന്നൊക്കെ നമ്മള്‍ കോംപ്രമൈസ് ചെയ്താല്‍ മതി.
നിരാശകളേറെയുണ്ട് മണി തന്നെ പൈസായും മുടക്കിയ രാവണയില്‍. റഹ്‌മാന്‍ അതിലൊന്ന്. ഐശ്വര്യ റായി അഭിഷേകുമൊക്കെ തകര്‍ത്തങ്ങ് 'അഭിനയിക്കുക'യാണ്. നൂറു ശതമാനം തന്‍മയത്വം വേണ്ട കഥാപാത്രങ്ങളാണ് അവരുടേത്. അവരുള്‍പ്പെടെ എല്ലാവരും മണിയുടെ ചരടില്‍ നിയന്ത്രിതരായ പാവകളാകുന്നു. (പ്രിയാമണി പാവകളിയില്‍ നിന്നും അത്ഭുതകരമായി മറികടക്കുന്നത് സന്തോഷകരം. ചിത്രത്തിലെ റിയലിസ്‌റ്റിക് സീനുകളുള്ളതില്‍ അപ്പാടെയും ആ മണിയുടേതാണ്).
ചിത്രം സംവദിക്കുന്നത് കീഴാളവര്‍ഗ പക്ഷത്ത് നിന്ന് കൊണ്ടാണ്. മാവോയിസ്റ്റ് ഭാഗത്ത് നിന്നെന്നും പറയാം. വ്യവസ്ഥിതികളുടെ കുഴമറിച്ചിലുകള്‍ കൊണ്ടാണ് അഭിഷേക് അവതരിപ്പിക്കുന്ന ആന്‍റിഹീറോമാര്‍ ഉണ്ടാവുന്നതെന്ന് വ്യംഗ്യം. പക്ഷെ നിറവും നിണവും ഹൈ വോള്‍ട്ടേജിലായത് ചിത്രത്തിന്‍റെ സത്യസന്ധതയെ ബാധിക്കില്ലേ എന്ന് സന്ദേഹം. ചിരട്ടയില്‍ വിളമ്പിയ ചോക്കളേറ്റ് പോലെയാകണമോ സിനിമ?
എന്നിരുന്നാലും ഞാന്‍ മണിയെ നമിക്കുന്നു. നമിക്കേണ്ടവരുടെ കൂട്ടത്തില്‍ സന്തോഷ് ശിവന്‍ തുടങ്ങി ചിത്രത്തിന്‍റെ മൊത്തം യൂണിറ്റുണ്ട്. രാവണന്‍റെ - ദ്രാവിഡന്‍റെ, തിരസ്കരിക്കപ്പെട്ടവരുടെ, ദളിതരുടെ, നക്‌സലുകളുടെയൊക്കെ വശം മാനിച്ചാണ് സിനിമ, ഐശ്വര്യ റായിയെ പരിക്കേല്‍പ്പിച്ചും ഏല്‍പ്പിക്കാതെയുമാണെങ്കിലും, മുന്നോട്ട് പോകുന്നത്. മറ്റൊന്ന് പൊലീസുകാരന്‍ ഭര്‍ത്താവിനാല്‍ സംശയിക്കപെട്ട് അഗ്‌നിപരീക്ഷണത്തിലായ കാനനരാഗിണിയുടെ കരളുറപ്പാണ്. അഭിമാനിനിയായ അവള്‍ ആത്മഹത്യ ചെയ്യാതെ 'ഇന്‍വെസ്റ്റിഗേഷന്' മുതിരുന്നു. എത്ര ഭാരതീയ നാരികള്‍, തട്ടിക്കൊണ്ട് പോയവനില്‍ നിന്നും രക്ഷിച്ച ഭര്‍ത്താവിനെ വിട്ട് സത്യം അന്വേഷിച്ചു പോകുമെന്ന് ചോദിക്കരുത്. നമ്മുടെ നായിക ഇത്തിരി ബോള്‍ഡാണ്. എന്തുകൊണ്ട് വില്ലനായി എന്ന കഥ കേട്ട് കാനനമൂര്‍ത്തിയുടെ അടുത്ത് വന്ന് അവള്‍ പ്രാര്‍ഥിക്കുന്നുമുണ്ട്, മനസ്സിളക്കല്ലേ എന്ന്.
കാനനവും കാട്ടാറും കുന്നും താഴ്വരയും അഭിഷേക് നേതാവായ ജനവും തമ്മില്‍ ചേരുന്നുണ്ടോ എന്നും ചോദിക്കരുത്. ചിലപ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അസ്വദനീയം അത് വിളമ്പിയിരിക്കുന്ന പാത്രത്തിനാവാം.

Wednesday, June 16, 2010
സട കൊഴിഞ്ഞ അച്ഛന്‍
അച്ഛന്‍സ്ഥാനത്തിന്‍റെ പ്രാധാന്യക്കുറവിന് ഒരു കാലത്തെ നായര്‍ നാലുകെട്ടവസ്ഥ കാരണമായിരുന്നു. പിന്നീടൊരിക്കലും 'അച്ഛന്' ആ വേലി ഭേദിക്കാന്‍ കഴിഞ്ഞില്ല. പടിഞ്ഞാറ് എപ്പോഴും എലെക്‌ട്രാ പ്രതീകത്തിനൊക്കെയാണ് വില. ഞായറാഴ്ച (ജൂണ്‍ 20) അമേരിക്കയില്‍ ഫാദേഴ്‌സ് ഡേയാണ്. അച്ഛന്‍ ദിനത്തിന്‍റെ നൂറാം വാര്‍ഷികം. അന്ന് അത്തരമൊരു ദിനത്തിനായി കാംപെയ്‌ന്‍ ചെയ്തത് ഒരു സ്ത്രീയായിരുന്നു (സൊണോര സ്‌മാര്‍ട്ട് ഡോഡ്). അന്നത്തെ പുരുഷന്‍മാര്‍ക്ക് ഇന്നത്തെപ്പോലെ മടിയായിരുന്നു, അല്ലെങ്കില്‍ അവര്‍ ഇത്തരം ആചരണങ്ങളൊക്കെ കുട്ടിക്കളിയായി കണ്ടിരുന്നിരിക്കാം. മലയാളസിനിമയില്‍ അമ്മയെ മഹത്വവല്‍ക്കരിച്ചപ്പോള്‍ അച്ഛനെ അധികാരത്തിന്‍റെ മാര്‍ജിനിലിട്ടു. അല്ലെങ്കില്‍ ഡാഡി-പപ്പ കോളത്തില്‍ തള്ളി. ഒരു ലോഹിതദാസ് ചിത്രത്തില്‍ അച്ഛനെ മരിച്ചതായി കണക്കാക്കുന്നുണ്ട്. 'ഇരകളി'ലെ അച്ഛന്‍ തല്ലുകൊള്ളിയായ മകനെ വെടി വച്ചു കൊല്ലുകയാണ്. അച്ഛന്‍-മകന്‍ ഇനി ഓണപ്പതിപ്പിന് പോലും കൊള്ളില്ല.
Saturday, June 12, 2010
the story of a baby-bather
Working mothers keep a traditional job going; baby-bathing.
When summer vacation arrives with the scorching heat, Mary's hands will burn from constantly bathing newborn babies. In a single day her hands will rub, knead and squeeze several tiny, tender babes amid their heartrending squeals. For the bather, such shrieks are normal just like their alarmed mothers' stares. In fact, next in line to be massaged and pressed are, hold your breath, mothers.
Mary Paulin, 55, has been in the 'bathing field' for 15 years. Her job falls in the numerous uncategorized occupations of some of Kuwait's expats. She is not an average maid, though she is on 'qadim' visa. She is not a masseuse either. But, like many in her 'clan,' she does massaging, bathing, laundering and cooking. She is a 'baby-all' expert, rather than a bather. If you can extend her job description, she is, say, a mother.
Just as any woman is not born a mother one fine morning, gradually growing into the role, Mary gradually 'became' a baby expert. At 19, back home in India, she initiated herself into methods for bathing babies when these skills were required in her own family circle when a biological mother, Mary's cousin, had to take bed rest after undergoing a caesarean operation. It was teamwork, Mary admits. Somebody would carefully undress the baby, another person would apply the oil after laying the baby on a plastic mat, then the senior among them would do the massaging, bathing and wiping before others performed a small scale make-up on the now exhausted baby before handing the baby to the mother to feed and lull to sleep.
When Mary started her second job as a baby bather, she performed these 'bathing steps' for her first customer using the techniques remembered from her first experience and of course her memories of bathing her own four children. The first customer in Kuwait, an acquaintance of Mary, helped in the bathing process before asking Mary for a massage herself. Through word of mouth from one acquaintance to another and from one mother to a friend and her friend's friend, Mary established herself as the bather most
sought-after by Indian parents in Hawally-Salmiya area.
There are three phases, according to Mary, in a baby-bathing session, which lasts a minimum of two hours. The pre-bathing phase, usually carried out in the bedroom, includes oiling, massaging, stretching of the limbs and even shaping of the nose and chin. The bathing phase, in which the utmost care is needed because the screaming baby is held in the bather's hands, is completed in less than five minutes. The sweet-scented final stage occurs on the bed where the straightened baby is tied tightly with a soft cloth, not to make the tiny hands move while in sleep. The make-up, Mary says, depends on the tastes of the family. "Some mothers like eyeliners for the baby and some a 'bindi' (a black dot) on the baby girl's powdered forehead", she said. "Some parents like to make sure the baby has a 'bindi' on the cheek, so as not to get an evil eye. But it varies.
As the treatment varies, so does Mary's fee or rate. For one month of bathing, Mary charges KD60, which rises according to the requirements. Although bathers like Mary are busy throughout the year summer vacation, apparently a favorite time for women for delivery, calls for the Marys of Kuwait to multiply their shifts and duties.
Another hectic time for Mary is already at (her burning) hand!
http://www.kuwaittimes.net/read_news.php?newsid=MTI3ODk1NDY2Mw==

Monday, June 7, 2010
ബ്‌ളസ്സി 'ആടുജീവിതം' സംവിധാനം ചെയ്യും
'ആടുജീവിതം': ഒരു വായന
ദാരിദ്ര്യം അതിന്‍റെ മൂര്‍ത്തീമദ്ഭാവത്തില്‍ അനുഭവിക്കുന്ന ഒരു മലയാളിയുടെ ജീവിതകഥ, സ്വപ്നങ്ങളുടെ ചിറകിലേറി ആട്ടിടയനായി ജീവിക്കുന്ന പ്രവാസം, നമ്മെ അമ്പരപ്പിക്കാന്‍ പോന്ന രീതിയിലാണ് 'ആടുജീവിത'ത്തിന്‍റെ യഥാതഥകഥനം. വിശപ്പ് / ഒറ്റപ്പെടല്‍ / അരക്ഷിതാവസ്ഥ / പീഡനം മുതലായവ സഹിക്കുന്ന നജീബിന്‍റെ 'കരളലിയിക്കുന്ന' കഥ പറഞ്ഞ് ബെന്യാമിന്‍ നമ്മുടെ ദാരിദ്ര്യം എന്ന അനുഭവത്തോടുള്ള 'വിശപ്പ്' മാറ്റുന്നു. പൊള്ളുന്ന സത്യത്തിന്‍റെ ഏറ്റുപറച്ചിലുകളുടെ കാലത്ത് 'ആടുജീവിത'ത്തിന് നിഷേധിക്കാനാവാത്ത, ആകര്‍ഷണീയമായ പ്രമേയമാണുള്ളത്. നോവലിന് അവലംബമായ പ്രമേയം യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരു മലയാളിയുടെ ജീവിതമാണെന്നത് 'ആടുജീവിത'ത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
'മലയാളസാഹിത്യത്തെയും ഭാഷയെയും ഈ നോവല്‍ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു' (പി വല്‍സല); '..ജീവിതത്തിന്‍റെ സമസ്തതലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം' (എന്‍ ശശിധരന്‍); 'എന്നെ വിസ്‌മയിപ്പിച്ച മലയാളനോവല്‍' (എം മുകുന്ദന്‍) മുതലായ കമന്‍റുകളാലും സമ്പന്നമാണ്, ബെന്യാമിന്‍റെ നാലാമത്തെ നോവലായ ആടുജീവിതം. (ഗ്രീന്‍ ബുക്സ്, ചിത്രീകരണം: കെ ഷെരീഫ്, 200 പേജ്, 120 രൂപ).
നജീബ് സ്വന്തം കഥ പറയുന്നതായാണ് നോവലില്‍ പ്രഥമപുരുഷ വിവരണം. 1995ല്‍ നടന്നതാണെന്ന് പറയുന്ന സംഭവം നോവലായി പുറത്തു വരുന്നത് 2008ലാണ്. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് 'നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കു'മാണ്. പുസ്തകം പ്രകാശനം ചെയ്തതും നജീബിന് നല്‍കിക്കൊണ്ടായിരുന്നു എന്നും വിവരം. ആട്ടിടയജോലിയില്‍ നിന്നും ഓടി രക്ഷപെട്ട് നജീബ് പൊലീസിന് പിടികൊടുത്ത് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഫ്‌ളാഷ്ബാക്ക് നമ്മെ ഞെട്ടിക്കും- നജീബ് അനുഭവിച്ച ഭീകരയാഥാര്‍ഥ്യം സ്വപ്നങ്ങളില്‍ നമ്മെ ചിലപ്പോള്‍ പിടികൂടാതെയുമിരിക്കില്ല.
ബ്ളൂഫിലിമിലായാലും മാധ്യമറിപ്പോര്‍ട്ടുകളിലായാലും അനുവാചകന് വേണ്ടത് തോത് കൂടിയ സാധനങ്ങളാണ്. രാഷ്ട്രീയ അഭയാര്‍ഥികളാല്‍ ലോകം നിറഞ്ഞിരിക്കുകയാണെങ്കിലും കേരളേതര ഗ്രാമങ്ങളില്‍ ഏറെ നജീബുമാര്‍ ഭൂജന്‍മിമാരുടെ ദയാവായ്പില്‍ ജീവിക്കുന്നുണ്ടെന്നറിയാമെങ്കിലും നിരത്തുകളില്‍ അന്തിയുറങ്ങുന്നുണ്ടെന്നറിയാമെങ്കിലും മലയാളിക്ക് ദാരിദ്ര്യം ഇപ്പോള്‍ കെട്ടുകഥയായത് കൊണ്ടും നജീബിന്‍റേത് ഗള്‍ഫ്-കഥയായതിനാലും ഈ നോവല്‍ ഏറെ സ്വീകരിക്കപ്പെടും.
അമ്പരപ്പ് ചെറിയ തോതില്‍ നിന്നും വലുതുകളിലേക്ക് അനുക്രമം വികസിക്കുന്നതായാണ് ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്. തുറസ്സായ മരുഭൂവില്‍ വെളിക്കിരിക്കുന്നത് മുതല്‍ പാവം നജീബ് ഉള്‍ക്കൊള്ളുന്ന ഞെട്ടലുകള്‍ ഓരോന്നായി നമ്മെ നജീബുമായി അടുപ്പിക്കും. ആട് പ്രസവിക്കുന്നത് കണ്ട നജീബ് അത് സ്വന്തം ജീവിതവുമായി തദാദ്മ്യപ്പെടുത്തുന്നതും പിറക്കാന്‍ പോകുന്ന മകന് കരുതി വച്ചിരുന്ന പേര് ആട്ടിന്‍കുട്ടിക്ക് ഇട്ട് വിളിച്ചു. പോച്ചക്കാരി രമണി എന്ന നാട്ടിലെ വേശ്യയുടെ പേര് ഒരാടിനിട്ട് അവളുമായി സഹവസിക്കുന്നുമുണ്ട് ഇടയന്‍. (ആടുകളില്‍ ജഗതിയും മോഹന്‍ലാലും ഇ എം എസുമൊക്കെയുണ്ട്).
ചിലപ്പോള്‍ ബെന്യാമിന്‍ നജീബിന്‍റെ ഉള്ളില്‍ കയറിയിരുന്ന് സംസാരിക്കുന്നത് കാണാം: ഒന്നര ദിവസമായി പട്ടിണി കിടന്ന, യാത്രാക്ഷീണമുള്ള, തലേ രാത്രി ഉറക്കം കുറവായിരുന്ന, വന്നുപെട്ട സാഹചര്യമോര്‍ത്ത് വെളുപ്പിനേ കരഞ്ഞ, മുഷിഞ്ഞ ഉടുപ്പ് ധരിക്കേണ്ടി വന്നതിലെ നാറ്റം സഹിച്ച്, ആടുകള്‍ക്ക് വെള്ളം കോരിയൊഴിക്കുന്ന ജോലി ആരംഭിക്കുന്ന നായകന്‍ വിവരിക്കുന്നു: 'ഏകദേശം മൂന്ന് മീറ്ററോളം നീളവും ഒരു മീറ്റര്‍ വീതിയും ഒരു മുക്കാല്‍ മീറ്റര്‍ പൊക്കവുമുള്ള ഒരു സിമന്‍റുതൊട്ടിയായിരുന്നു അത്. ആടുകളെ ഇട്ടിരിക്കുന്ന കമ്പിവേലി പല കള്ളികളായി തിരിച്ചിട്ടുണ്ടായിരുന്നു. ഓരോ കള്ളിയിലും അന്‍പത് മുതല്‍ നൂറുവരെ ആടുകള്‍ ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ പത്തിരുപത്തഞ്ച് കള്ളികള്‍'. അഞ്ചാം ക്ളാസ് വിദ്യാഭ്യാസമേയുള്ളൂവെങ്കിലും നായകന്‍റെ നിരീക്ഷണം 'ഏതാണ്ട്' കിറുക്രുത്യം. മറ്റൊരിടത്ത് 'നജീബ്' ആത്മഗതം നടത്തുകയാണ്: 'എല്ലാ ഭാഷയിലെയും എല്ലാ മതത്തിലെയും എല്ലാ എഴുത്തുകാരും മരുഭൂമിയെ ബോധോദയത്തിന്‍റെയും ആത്മീയ ഉണര്‍വിന്‍റെയും ഇടമായിട്ടാണ് കണ്ടിട്ടുള്ളത്'.
ഒരേ പാരഗ്രാഫില്‍ രണ്ടുതരം ശൈലികള്‍ ബെന്യാമിന്‍ ഉപയോഗിച്ചിട്ടുണ്ട്. '...ഉച്ച തിരിഞ്ഞതോടെ ആടുകളെല്ലാം മുടിവെട്ടി കുട്ടപ്പന്‍മാരും കുട്ടപ്പികളുമായി' എന്ന് നാടന്‍ശൈലിയില്‍ തുടങ്ങുന്ന ഖണ്ഡിക 'എനിക്ക് മഴ പോലെ സങ്കടം വന്നു' എന്ന കാല്‍പനികതയില്‍ അവസാനിക്കുന്നു. 'പൂഴിമണ്ണിനടിയിലേക്ക് നൂണുമുങ്ങുന്ന ഒരു ആമയെപ്പോലെ അസ്തമനസൂര്യന്‍' എന്നും അതിരുകള്‍ നരച്ച ഒരു നീലക്കൊട്ട മുകളില്‍ കമിഴ്ത്തി വച്ചിരിക്കുന്നത് പോലെ ആകാശം എന്നും ആ 'കലാകാരന്‍'.
നോവലില്‍ ദുഷ്കരതയോടൊപ്പം മേദസ്സോടെ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ഘടകം ഭക്തിയാണ്. നജീബിന്‍റെ ദിനചര്യകളില്‍ നിസ്കാരം ബെന്യാമിന്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അള്ളാഹുവിനെ കൂടെക്കൂടെ വിളിക്കുന്നു നജീബ് - അയാളുടെ ജീവിതം തന്നെ വലിയൊരു പ്രാര്‍ഥനയായിരിക്കാം.
മേദസ്സുകള്‍ കണ്ടെത്തുന്ന തത്രപ്പാട് മാറ്റിവച്ചാല്‍ ഈ നോവല്‍ ഉള്‍ക്കൊള്ളുന്ന നന്‍മകള്‍ നമ്മെ ജീവിതത്തോട് ഏറെ അടുപ്പിക്കാതിരിക്കില്ല. ഹക്കീം ദാഹിച്ചു തളര്‍ന്ന് മണല്‍ വാരിത്തിന്ന് ചോര ഛര്‍ദ്ദിച്ച് മരിക്കുന്ന ഒറ്റ 'സീന്‍' മതി വിമര്‍ശനങ്ങള്‍ നിഷ്പ്രഭമാകുവാന്‍.
അനുബന്ധം: 'ആടുജീവിതം' സിനിമയാകുന്നു. പ്രിഥ്വിരാജ് നജീബായി വേഷമിടുന്ന ചിത്രം ബ്ളസ്സി സംവിധാനം ചെയ്യും.
http://chintha.com/node/76912

Saturday, June 5, 2010
യഥാര്‍ഥ ദത്തെടുക്കലിനെക്കുറിച്ച 'ബ്ളൈന്‍ഡ് സൈഡ്'
ഇപ്പോള്‍ 24കാരനായ മൈക്കിള്‍ ഓഹര്‍ എന്ന കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ റഗ്‌ബി താരത്തെക്കുറിച്ചും (യഥാര്‍ഥം), അവനെ ദത്തെടുത്ത വെള്ളക്കാരി (സാന്ദ്ര ബുള്ളക്ക്) യുടെയും അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള 'ഫീല്‍ ഗുഡ് സിനിമ'യാണ് സാന്ദ്രക്ക് മികച്ച നടി ഓസ്‌കര്‍ കൊടുത്ത 'ദ ബ്ളൈന്‍ഡ് സൈഡ്'. മൈക്കിളിനെക്കുറിച്ച് (അമേരിക്കന്‍ ഫുട്‌ബോളിനെക്കുറിച്ചും) മൈക്കിള്‍ ലൂയീസ് എഴുതിയ പുസ്തകം ചിത്രത്തിന് ആധാരമാണ്.
യഥാര്‍ഥ മൈക്കിളിന്‍റെ അമ്മ അവനെ ഉദരത്തില്‍ വഹിക്കവേ കൊക്കൈയ്‌ന്‍ ഉപയോഗിച്ചിരുന്നു. കൊച്ചു മൈക്കിള്‍ ഒന്നാം ക്ളാസ്സിലും രണ്ടിലും തോറ്റു. പിന്നീട് പതിനൊന്ന് സ്‌കൂളുകള്‍ മാറി. ഹൈസ്‌കൂളിലായിരിക്കെ പിതാവ് കൊല്ലപ്പെട്ടു. എതിരാളിയെ തടുത്ത്, ആക്രമിച്ച്, റഗ്‌ബി കളിക്കുന്നതില്‍ മൈക്കിള്‍ വിജയിക്കാന്‍ കാരണം അവന്‍റെ അമര്‍ഷമാണെന്ന് വിലയിരുത്തപ്പെടുന്നു.
സിനിമയില്‍ വെള്ളക്കാര്‍ ദമ്പതികള്‍ അവനെ കാണുന്നത് രാത്രിയില്‍ തണുപ്പത്ത് ഒറ്റക്ക് നടക്കുന്നതായാണ്. എവിടെ പോകുന്നു എന്ന ചോദ്യത്തിന് അവന്‍ പറയുന്നു: 'ജിംനേഷ്യത്തില്‍; കാരണം അവിടെ അല്‍പം ചൂട് കിട്ടും'. ദമ്പതികള്‍ അവന് അഭയം കൊടുത്തു, പഠിപ്പിച്ചു, കളിക്കാന്‍ പ്രോല്‍സാഹിപ്പിച്ചു.
'ഫോറസ്‌റ്റ് ഗംപ്' പോലുള്ള ചിത്രങ്ങളിലൂടെ നമുക്കറിയാം തിരസ്‌കരിക്കപ്പെട്ടവന്‍റെ ഐതിഹാസികവിജയം ഹോളിവുഡില്‍ എങ്ങനെ അമേരിക്കന്‍ ഡ്രീം എന്ന ബിംബത്തെ സാക്ഷാത്ക്കരിക്കുന്നെന്ന്. 'ബ്ളൈന്‍ഡ് സൈഡില്‍' കുടുംബം എന്ന മൂല്യത്തിനും വ്യക്തികളുടെ പരിവര്‍ത്തനത്തിന് പുറമേ പ്രാധാന്യമുണ്ട്.
യഥാര്‍ഥ മൈക്കിള്‍ ഓഹര്‍ കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ ജസ്‌റ്റീസില്‍ ബിരുദമെടുത്തു. '.. ദമ്പതികള്‍ അവരുടെ (ദത്തെടുക്കല്‍) പരീക്ഷണ ഫലത്തില്‍ സന്തുഷ്ടരായി വീണ്ടും അത്തരമൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു..' എന്നാണ് പുസ്തകം അവസാനിക്കുന്നത്. സിനിമ ദമ്പതികളിലെ അമ്മയുടെ മുഖത്തെ മന്ദഹാസത്തെ കേന്ദ്രീകരിക്കുന്നു.

Thursday, June 3, 2010
ഹയറുന്നീസയില്‍ നിന്നും ചക്കരഭരണി വരെ
‘നസ്രാണി’യില്‍ അഭിനയിക്കുന്നതിനിടെ മുക്തയുടെ ചവിട്ടേറ്റ് വീണ് പരിക്ക് പറ്റിയില്ലായിരുന്നെങ്കില്‍ കുറേക്കൂടി സീനുകളിലുണ്ടാവുമായിരുന്നു. ഞാനും സീനത്തും കൂടി മുക്തയെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതാണ് സീൻ. വാട്ടർ ടാങ്കിന് താഴെ കല്ലുകൾ ഇട്ടിരുന്നതിലൊന്നില്‍ മുക്തയുടെ ചവിട്ടേറ്റ് ഞാൻ വീണു. ഉടനെ എഴുന്നേല്‍ക്കണമായിരുന്നതിനാല്‍ വേദന മറന്ന് ഞാൻ അഭിനയിച്ചു. പിറ്റേന്ന് എനിക്ക് അനങ്ങാൻ വയ്യായിരുന്നു. ഷൂട്ടിങ്ങിന് പോവാനൊത്തില്ല.
(ജീജ സുരേന്ദ്രൻ (നേരത്തേ ജീജാഭായ് എന്നുമറിയപ്പെട്ടു): പ്രശസ്ത ടിവി സീരിയല്‍ ചലച്ചിത്ര നടിയും നർത്തകിയും. കലാമണ്ഡലം വനജയുടെ ശിഷ്യയായ ജീജ സ്‌കൂൾ തലം മുതല്‍ കോളജ് തലം വരെ എല്ലാ വർഷവും തുടർച്ചയായി തിലകപ്പട്ടമണിഞ്ഞു. കണ്ണൂർ എൻ എസ് എസ് കോളജിൽ ഇക്കണോമിൿസ് ബിരുദം കഴിഞ്ഞ് കലാരംഗത്തേക്കിറങ്ങി. ഇതിനോടകം 45 സീരിയലുകൾ, 24 സിനിമകൾ. ഇപ്പോൾ സൂര്യയിൽ സംപ്രേഷണം ചെയ്യുന്ന ചക്കരഭരണി സീരിയല്‍ നിർമ്മാതാവ്. കലാഭവൻ മണിയുടെ ‘തൃക്കണ്ണ്’, വിനു മോഹന്റെ ‘ഇങനെയൊരാൾ’ എന്നീ ചിത്രങ്ങളില്‍ ഒടുവിലഭിനയിച്ചു. ഭർത്താവ് ഗോകുലം ചായക്കമ്പനി മാനേജർ സുരേന്ദ്രൻ. ‘നിന്നെപ്പിഴിഞ്ഞാല്‍ ഡാൻസ് കിട്ടും’ എന്ന് കലാരംഗത്ത് ജീജക്ക് എല്ലാ പ്രോൽസാഹനവും കൊടുക്കുന്ന സുരേന്ദ്രൻ. ഏകമകൻ വിഷ്ണു വഞ്ചിയൂരില്‍ അഡ്വക്കേറ്റ്).
സിനിമയില്‍ അങ്ങനെയൊക്കെയാണ്. അയ്യായിരം രൂപ ടോക്കൺ അഡ്‌വാൻസ് തന്ന് എഗ്രിമെന്റിൽ ഒപ്പിടുവിക്കും. ഷൂട്ടിങ്ങിന് പോവുമ്പോൾ 2 ദിവസം റൂമില്‍ വെറുതെയിരിക്കും. മൂന്നാം ദിവസം രാവിലെ മേക്കപ്പിട്ട് ഉച്ചയാകുമ്പോഴേക്കും ഒരു ഷോട്ടെടുക്കും. പിന്നെ ഷൂട്ടിങ്ങ് അനന്തമായി നീണ്ടുപോയാലും ‘ചേച്ചീ, കണ്ടിന്യുവിറ്റി’ എന്നൊക്കെ പറഞ്ഞ് സിനിമ തീരുന്നത് വരെ നമ്മൾ കമ്മിറ്റഡാണ്. ഇടക്ക് സീരിയലുകാര് വന്ന് വിളിച്ചാലും പോവാനാവാത്ത അവസ്ഥ.
13 വർഷം മുൻപ് ശ്യാം സുന്ദറിന്റെ ‘ശ്രീരാമൻ ശ്രീദേവി’യില്‍ ഹയറുന്നീസയെന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് സീരിയല്‍ രംഗത്ത് തുടക്കം. കല്ലുവാതുക്കല്‍ കേസ് നടന്ന സമയമായതിനാല്‍ നാല്‍പത് എപിസോഡ് കഴിഞ്ഞപ്പോഴേക്കും എന്റെ കഥാപാത്രം അപ്രത്യക്ഷമായി.
കണ്ണൂർ ചൊവ്വക്കാരിയായ ഞാൻ ഭർത്താവ് സുരേന്ദ്രനുമൊത്ത് ഊട്ടിയിലായിരുന്നു താമസം. അദ്ദേഹത്തിന് അവിടെ ബ്രൂക്ക്ബോണ്ടിലായിരുന്നു ജോലി. ഞാൻ സ്‌കൂൾ കുട്ടികളെ ഡാൻസ് പഠിപ്പിച്ചു. ഊട്ടിയിലെ തണുപ്പ് എന്നെ പക്ഷെ രോഗിയാക്കി. മൂടിപ്പുതച്ച് കിടന്ന് ടിവി കണ്ടപ്പോൾ ഇതിലും നന്നായി എനിക്ക് അഭിനയിക്കാമല്ലോ എന്ന് തോന്നി. തിരുവനന്തപുരത്ത് താമസിച്ചാലേ സീരിയല്‍ അഭിനയം നടക്കൂ എന്ന പലരുടെയും ഉപദേശമനുസരിച്ചു. സുഷ കമ്മ്യൂണിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ടിവി താരങ്ങളുടെ ഡയറക്ടറിയില്‍ പേര് വരാൻ അപേക്ഷ കൊടുത്ത് മെരിലാന്റ് സുബ്രമണ്യം കുമാറിനെ കാണാൻ പോയപ്പോൾ കുടുംബവിളക്ക് എന്ന സീരിയലില്‍ സീനത്തിന് വച്ചിരുന്ന വേഷം കിട്ടി. ഇപ്പോൾ സീരിയല്‍ നിർമ്മാതാവുമായി. ദിവസേന 60 പേർക്ക് ചോറ് കൊടുക്കാൻ കഴിയുന്നതിന് ഗുരുവായൂരപ്പന്റെ പുണ്യം.
ഒരിക്കല്‍ താലോലം എന്ന സീരിയലിന്റെ ഷൂട്ടിങ്ങ് നടക്കുന്നു. ക്രൂരയായ ഒരു ഹിന്ദിക്കാരിയാണ് എന്റെ കഥാപാത്രം. എന്റെ അഭിനയം കണ്ടിട്ട് ഷൂട്ടിങ്ങ് കണ്ടുകൊണ്ട് നിന്ന ഒരു അമ്മൂമ്മ അവരുടെ കുടയെടുത്ത് എന്നെ തല്ലാൻ വന്നു. എന്റെ അഭിനയത്തിന് കിട്ടിയ സർട്ടിഫിക്കറ്റ്!
അത്ര സുന്ദരിയല്ല ഞാൻ. ഉയരവുമില്ല. (ഞാനും ബീന ആന്റണിയുമൊക്കെ ഹൈ ഹീലില്‍ രക്ഷപെടുന്നവരാണ്). ചില കഥാപാത്രങ്ങൾ എന്നെത്തേടി വരുന്നു.
(കുവൈറ്റില്‍ ബാബു ചാക്കോള അവതരിപ്പിച്ച സർഗക്ഷേത്രം നാടകത്തില്‍ അഭിനയിക്കാൻ വന്നപ്പോൾ കണ്ട് സംസാരിച്ചതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

Subscribe to:
Posts (Atom)