Search This Blog

Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Saturday, February 11, 2017

ലയൺ - ഇന്ത്യൻ അനാഥബാലന്റെ കഥ


മധ്യപ്രദേശിലെ ഗണേഷ് തലൈ എന്ന കുഗ്രാമത്തിൽ നിന്ന് 5 വയസിൽ - 1986 ൽ - അബദ്ധത്തിൽ ട്രെയിനിൽ കയറി (ചുമടെടുക്കാൻ പോയ ചേട്ടനെ അന്വേഷിച്ചതാണ്) കൽക്കട്ടയിൽ ചെന്ന് പെട്ട പയ്യൻ അനാഥാലയത്തിലായി. അവിടെ നിന്ന് ദത്തെടുക്കാൻ വന്ന ഓസ്‌ട്രേലിയൻ ദമ്പതികളുടെ കൂടെ ഓസ്‌ട്രേലിയയിലേക്ക്. 25 വർഷം കഴിഞ്ഞപ്പോൾ അമ്മയെയും ചേട്ടനെയും കാണണമെന്ന് ആഗ്രഹം. ഗൂഗ്ൾ എർത്ത് വഴി അമ്മ ഫാത്തിമ, കല്ല് പൊട്ടിച്ചിരുന്ന ഗ്രാമപ്രദേശം കണ്ടുപിടിച്ചു. വന്നു, അമ്മയെ കണ്ടു. 'എ ലോങ്ങ് വേ ഹോം' എന്ന ഓർമ്മക്കുറിപ്പെഴുതി (2013). പുസ്തകം സിനിമയായി - ലയൺ. (പയ്യന്റെ പേര് സറു അഥവാ ഷേരു ഖാൻ. ഷേരു എന്നാൽ സിങ്കം). പയ്യനായി ഒന്നാന്തരമായി അഭിനയിക്കുന്നത് ദേവ് പട്ടേൽ. ദത്തെടുത്ത അമ്മ നിക്കോൾ കിഡ്മാൻ. ഇന്ത്യൻ അഭിനേതാക്കൾ പ്രശസ്തരല്ലെന്ന് തോന്നുന്നു. അഞ്ചു വയസുകാരനും ചേട്ടനും അമ്മയും തകർത്തു. സിനിമയുടെ അവസാനം യഥാർത്ഥ ഷേരു വളർത്തമ്മയെയും കൊണ്ട് പെറ്റമ്മയെ കാണാൻ വന്ന യഥാർത്ഥ വീഡിയോ കൊടുത്തിട്ടുണ്ട്. (ചിത്രം).

Wednesday, January 18, 2017

ലാ ലാ ലാൻഡ് la la land


'ലാ ലാ ലാൻഡി'ന് ഓസ്‌കർ കിട്ടുകയാണെങ്കിൽ അതിലെന്ത് കുന്തമുണ്ടായിട്ടാണെന്ന് ഞാൻ മൂക്കത്ത് വിരൽ വയ്ക്കുമെന്ന് പടം തീർന്നുകൊണ്ടിരിക്കേ എന്റെ മലയാളി ആസ്വാദനശീലം വച്ച് ഞാനെന്നോട് പറഞ്ഞു. നമുക്ക് അവാർഡ് പടമെന്ന് പറഞ്ഞാൽ ഘടാമുണ്ടിയൻ സംഗതികളല്ലേ! ഇത്, ഒരു ചെറുക്കനും പെണ്ണും, പിയാനിസ്റ്റും നടിയും, തമ്മിൽ കണ്ടുമുട്ടുന്നതും പ്രേമത്തിലാവുന്നതും, അവരവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നതിനാൽ പിരിയേണ്ടി വരികയും ചെയ്യുന്ന 'സില്ലി, ഫീൽ ഗുഡ്, സിംപിൾ ബട്ട് പവർഫുൾ' കഥ. പക്ഷെ കഥയല്ല സിനിമ. ആദ്യന്തം സിനിമാറ്റിക്കായ അനുഭവമാണ് ലാ ലാ ലാൻഡ്. (ലോസ് ആഞ്ചലസിൽ നടക്കുന്നത് കൊണ്ട് ആ പേര്.) അത്രമേൽ യൗവന-ഊർജ്ജം പ്രസരിപ്പിക്കുന്ന നടനും നടിയും. (എമ്മ സ്റ്റോണിന് മികച്ച നടി കിട്ടിയിരിക്കണം.) സ്വപ്നസമാനമായ ഗാനചിത്രീകരണങ്ങൾ (ഒരെണ്ണത്തിൽ യുവമിഥുനങ്ങൾ ആകാശത്ത് നക്ഷത്രങ്ങളുടെയിടയിലേക്ക് പൊങ്ങുന്നു, ഒഴുകുന്നു, താഴുന്നു.) ജീവിതം, സാദാ സംഭാഷങ്ങൾ, സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണെന്ന്, സ്നേഹ-പരിഭവ-തെറ്റിദ്ധാരണകൾ അതിന്റെ ഭാഗമാണെന്ന്, വേർപിരിയുമ്പോഴും വെറുപ്പ് മനസിൽ സൂക്ഷിക്കേണ്ടതില്ലെന്ന്, ഇല്ലായ്മയിലും സ്വപ്നങ്ങളുണ്ടെങ്കിൽ സുന്ദരമായി ജീവിക്കാമെന്ന് രണ്ട് മണിക്കൂർ നിറഞ്ഞ് കാണാമെന്നതാണ് ആ സുന്ദര അനുഭവം. എമ്മയുടെ ചിരി കൂടെക്കൊണ്ടു പോരുകയും ചെയ്യാം.

ഹൈവേയിലെ ട്രാഫിക് ബ്ലോക്കിൽ പാട്ട് പാടി, നൃത്തമാടി ക്രൈസിസിനെ അട്ടിമറിക്കുന്ന സീനോടെ തുടങ്ങുന്ന ലാ ലാ, അമേരിക്കൻ ഡ്രീം സാക്ഷാത്ക്കരിക്കുന്ന സ്ഥിരം ഹോളിവുഡ് പദ്ധതിയുമായിത്തന്നെയാണ് മുന്നോട്ട് പോകുന്നത്. അതത്ര മോശം കാര്യമല്ലെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നത് സിനിമയുടെ വിജയം. ഒരു പക്ഷെ സിനിമയെന്ന കലയ്ക്ക് മാത്രം നൽകാൻ കഴിയുന്ന സ്വപ്നമാണ് ഈ രണ്ട് മണിക്കൂർ ലാ ലാ. റിയലിസം പറഞ്ഞ് പറഞ്ഞ്, അരച്ചതിൽ വീണ്ടും വീണ്ടും ചവിട്ടുന്ന മലയാളി-സൃഷ്ടികൾക്ക് മേൽ ഇതൊരു അഴിച്ചുപണിയനുഭവം തന്നെ. ഒരു സിനിമ കണ്ടിട്ട് പോസിറ്റീവ് എനർജി കിട്ടുന്നത് കുറെ നാൾക്ക് ശേഷമാണേ!

Thursday, July 21, 2016

kabali


കബാലിക്ക് നെഞ്ചിൽ വെടിയേൽക്കുമ്പോഴാണ് ഇടവേള. അപ്പൊ നമ്മൾ വിചാരിക്കുന്നതെന്താ? ഇനി പടം തുടരുമ്പോൾ ഹോസ്പിറ്റൽ സീൻ. ഞാൻ മൂത്രമൊഴിച്ചു വരുമ്പോഴുണ്ട് കബാലി സോഫയിലിരിക്കുന്നു. നെഞ്ചിൽ ഒരു ബാൻഡേജ് മാത്രം. കബാലിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ എന്നോ മറ്റോ ഫോണിലൂടെ പറയുന്നുമുണ്ട്. ഇത്തരം ആത്മധൈര്യപ്രയോഗങ്ങൾ മുഴുനീളമുണ്ട്. മഗിച്ചി (ചീയേഴ്സ്!) എന്ന് സ്യൂട്ടും സൺഗ്ളാസും നരച്ച താടിയുമായി കാലിന്മേൽ കാൽ കേറ്റി വച്ചിരുന്ന് ഇടയ്ക്ക് പറയുന്നുണ്ട്. ഇതിൽ അതിശയമില്ല. മലേഷ്യയിലെ കാട് വെട്ടിത്തെളിച്ച് ഫലഭൂമിയാക്കിയ തമിഴ്മക്കൾ എന്തിന് സ്യൂട്ടിടാതിരിക്കണം? ഇഗ്ളീഷ് പറയാതിരിക്കണം?

അതിശയമെന്താച്ചാ, ഡാൻസിന് വേണ്ടിയുള്ള പാട്ടില്ല. തണ്ണിമത്തനിൽ മുളക് വിതറും പോലത്തെ ഐറ്റമോ ബിറ്റുകളോ ഇല്ല; വളിച്ച കോമഡിയുമില്ല. ജയിലിൽ നിന്നിറങ്ങുന്ന കബാലിയെ വരവേൽക്കാൻ മലേഷ്യയിലെ പിള്ളാർസ് ചുവട് വയ്ക്കുന്നതിനിടയിൽ അരച്ചുവട് കുലുക്കുന്നതൊഴിച്ചാൽ ഡാൻസിന് ആ ഡോണിന് സമയമില്ല. മലേഷ്യയിലെ ഡ്രഗ്സ് ബിസിനസ് വെടിപ്പാക്കണം; ഭാര്യയെ 'കൊന്നവരുടെ' കൂട്ടത്തിലുണ്ടായിരുന്ന വേലുവിനെ തപ്പാൻ തായ്‌ലന്റിൽ പോണം; പ്രതിയോഗികൾ കൊല്ലാൻ നിയോഗിച്ച യുവസുന്ദരി സ്വ-ചോരയാണെന്ന് തിരിച്ചറിയണം; ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നറിയണം; അവളെ വീണ്ടെടുക്കാൻ പോണ്ടിചേരീപ്പോണം; തിരിച്ച് കെ എൽ -ൽ (കോലാലംപൂരിൽ) വന്ന് വെളുത്ത വില്ലനെ വെടിപ്പാക്കണം. കുടിപ്പകയും ഒറ്റിക്കൊടുക്കലും ബന്ധങ്ങളുടെ നഷ്ടവും നേടലും... ശേഷമെന്തുണ്ട് കൈയിൽ?

it's a well made movie sickened by an old fashioned story but survived by good story telling with lots of guns and blood making one wonder what does this signify.

Saturday, May 7, 2016

Where to invade next

ഹണിമൂണിന് പെയ്ഡ് സാലറിയുണ്ട് ഇറ്റലിയിൽ. ഡിസംബറിൽ രണ്ട് മാസത്തെ ശമ്പളം കിട്ടും. സാധാരണ മാസശമ്പളം സാധാരണ ബില്ലുകൾ കൊടുക്കാനുള്ളത് എന്നതിനാൽ പതിമൂന്നാം മാസശമ്പളം അടിച്ചു പൊളിക്കാൻ. പ്രസവാനന്തര അവധി 5 മാസം അമ്മമാർക്ക്. മൈക്ക്‌ൾ മൂർ ഇന്റർവ്യൂ ചെയ്ത ഇറ്റലിയിലെ കമ്പനികളിലെ (ലാർഡീനി) ജോലിക്കാർ വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ലഞ്ച് ബ്രെയ്ക്ക് രണ്ട് മണിക്കൂറാണ്. ലാർഡീനി സിഇഓ പറയുന്നു ചിരിക്കുന്ന ജോലിക്കാരുടെ കൂടെ ജോലി ചെയ്യുകയെന്നത് പ്രധാനം.

ജർമ്മനിയിൽ ആഴ്ചയിൽ 36 മണിക്കൂർ ജോലി ചെയ്‌താൽ 40 മണിക്കൂറിന്റെ ശമ്പളം കിട്ടും. ജർമ്മനിയിലെ ഫേബർ കാസ്‌റ്റെൽ പെൻസിൽ ഫാക്ടറി, ജനലുകളും വാതിലുകളും ധാരാളമുള്ള സുന്ദര ബിൽഡിങ്ങാണ്. തൊഴിലാളികളുടെ ആരോഗ്യം പ്രധാനമെന്ന് സിഇഓ. ഇറ്റലിയിലെ ഡയറി ഫാമുകളിൽ കറവ സമയത്ത് മ്യൂസിക് പ്ലേ ചെയ്യും. പശുക്കൾ കൂടുതൽ ചുരത്തുമത്രെ.

ഫ്രാൻസിൽ സ്‌കൂളുകളിൽ ലഞ്ച് ടൈം ഒരു പിരീയഡ് പോലെ കണക്കാക്കും. കഫറ്റീരിയയിൽ കുട്ടികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. പ്ലാസ്റ്റിക്, സ്റ്റൈറോഫോം പാത്രങ്ങളില്ല. കുട്ടികൾക്ക് മൈക്ക്ൾ മൂർ കൊക്കക്കോള കൊടുത്തു. ആർക്കും വേണ്ട. ഫ്രാൻസിലെ സ്കൂളുകളിൽ സെക്സ് എജ്യൂക്കേഷനുണ്ട്. ഉറകൾ, കോൺട്രസെപ്‌റ്റീവ് പിൽസ് ഉപയോഗിക്കുന്നത് കൂടാതെ ആദ്യസമാഗമത്തിലെ പാഷനെക്കുറിച്ചും ക്ളാസ്. ആബ്‌സ്റ്റിനെസ് (വർജനം) അപകടമാവുമെന്ന് ടീച്ചർ.

ടുണീഷ്യയിൽ അബോർഷൻ നിയമപരമാണ്. 'സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേൽ അധികാരമുണ്ടായിരിക്കു മ്പോൾ പുരുഷന്മാർ മനസിലാക്കും എല്ലാവർക്കും അവരവരുടെ ജീവിതത്തിന് മേൽ അവകാശമുണ്ടെന്ന്' എന്ന് ഒരു സ്ത്രീ പറയുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അസംബ്‌ളിയിൽ തുല്യ പ്രാതിനിധ്യമാണ് ടുണീഷ്യയിൽ. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ നിയമമുണ്ട് അവിടെ.

ഫിൻലൻഡിൽ സ്‌കൂളുകളിൽ ഹോം വർക്ക് ഇല്ല. പാശ്ചാത്യലോകത്ത് ഏറ്റവും കുറവ് സ്കൂൾ സമയമുള്ള രാജ്യമാണ് ഫിൻലൻഡ്. ടെസ്റ്റുകൾക്ക് വേണ്ടിയുള്ള അധ്യാപനമില്ല. സ്കൂളുകൾ തമ്മിൽ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. കിടമൽസരവുമില്ല. പണക്കാരുടെയും അത്ര പണമില്ലാത്തവരുടെയും മക്കൾ ഒരുമിച്ചിരുന്ന് പഠിക്കും. അർജന്റീന, ഓസ്ട്രിയ, ബ്രസീൽ, ക്യൂബ, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, ഇക്വഡോർ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഐസ്-ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മെക്സിക്കോ, മൊറോക്കോ, നോർവേ, പാനമ, സ്‌ലൊവേനിയ, സ്വീഡൻ, ടുണീഷ്യ, ഉറുഗ്വേ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ഫ്രീയാണ്.

അമേരിക്കയിൽ ഡ്രഗ് റിലേറ്റഡ് കെയ്സ് എന്നൊക്കെ പറഞ്ഞ് കറുത്തവരെ ജയിലിലടയ്ക്കും - പ്രത്യേകിച്ച് ഇലക്ഷൻ സമയത്ത്. നോർവേയിൽ ജയിൽപ്പുള്ളികൾ വോട്ട് ചെയ്യും. 'പുള്ളികൾ' താമസിക്കുന്നത് സെല്ലുകളിലല്ല, ചെറിയ വീടുകളിൽ. ശിക്ഷ എന്നാൽ ഇഷ്‌ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല, വീട്ടുകാരെയും നാട്ടുകാരെയും മിസ്‌ ചെയ്യും - അത്രയേയുള്ളൂ. റിവഞ്ച് അല്ല, റിഹബിലിറ്റേഷനാണ് ഉദ്ദേശിക്കുന്നത്. - മൈക്ക്ൾ മൂറിന്റെ വേർ റ്റു ഇൻവെയ്ഡ് നെക്‌സ്റ്റ് എന്ന ഡോക്യുമെന്ററിയിൽ നിന്ന്. (ചിത്രം ഫിൻലാൻഡിലെ വൈഫ് കാരീയിങ്ങ് മത്സരത്തിൽ നിന്ന്)

Saturday, April 16, 2016

Son of Saul, മികച്ച വിദേശഭാഷ ഓസ്കാർ

കാമറ സാവൂളിന്റെ പിന്നാലെ പോവുകയാണ്. കോൺസെന്‌ട്രേഷൻ ക്യാംപിലെ ഹംഗേറിയൻ ജൂതത്തടവുകാരനാണ് സാവൂൾ. നഗ്നമായ മൃതദേഹങ്ങൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും ഒക്കെ അയാൾടെ ദൃഷ്ടിയിൽ ഔട്ട്‌ ഒവ്‌ ഫോക്കസിലാണ് കാണുക. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കരച്ചിൽ പശ്ചാത്തലത്തിൽ. മൃതദേഹങ്ങൾ കത്തിച്ച ചാരക്കൂമ്പാരം പുഴയിലേക്ക് കോരിയെരിയുന്നതും സാവൂൾ ഉൾപ്പെട്ട തടവുകാരാണ്. അയാൾ ജോലിക്കിടയിലും ഓടി നടക്കും. കാമറയും പിന്നാലെ ഓടും. കാമറാമാൻ കാമറ തോളിൽ വച്ചിട്ടാണെന്ന് തോന്നുന്നു. ഡോക്യുമെന്ററി സ്വഭാവം കിട്ടാനായിരിക്കും. (യാഥാർത്ഥ്യത്തിനു നേരെ സാവൂൾ കണ്ണടയ്ക്കുന്നതുമാവാം.) സാവൂൾ ഓടുന്നത് ഒരു ആൺകുട്ടിയുടെ മൃതദേഹം ആചാരപ്രകാരം കുഴിച്ചിടാനാകുമോ എന്നറിയാനാണ്. കത്തിക്കേണ്ട ബോഡി ഒരു ചാക്കിൽ ഒളിപ്പിച്ച് ഒരു റബ്ബിയെ തേടുകയാണ് അയാൾ. ഒരു റബ്ബിയെ കണ്ടുപിടിച്ചു. അയാളാണെങ്കിൽ പുഴയിലേക്ക് പോയി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പിടിയിലായി പട്ടാളത്തിന്റെ തോക്കിനിരയായി. മൃതദേഹങ്ങൾ കത്തുന്ന പുകയിലും തോക്കിൻ കുഴലുകൾക്കിടയിലും സാവൂൾ എങ്ങനെ ഉദ്ദേശം നടത്തും എന്നതാണ് സിനിമയുടെ ചലനരസം.

നമ്മൾ ശീലിച്ച കലാപമോ കഷ്‌ടപ്പാടോ മികച്ച വിദേശഭാഷ ഓസ്കാർ നേടിയ ഈ സിനിമയുടെ (Son of Saul) പ്രശ്നം ആകുന്നില്ല. കഷ്ടപ്പാടൊക്കെ ബാക്ക്ഗ്രൗണ്ടിലാണ്. കലുഷിതമായൊരു സാഹചര്യത്തിൽ അസംഭാവ്യമായ ഒരു കാര്യം എങ്ങനെ നടത്താം എന്ന പഴയ വിഷയം ലോകചരിത്രം പശ്ചാത്തലമായതിനാലും മനുഷ്യത്വം നയിക്കുന്നതിനാലും പ്രത്യേകത തരുന്നു. സംഭാഷണം അധികമില്ലാത്തത് കൊണ്ട് സബ് ടൈറ്റിൽ വായിച്ച് കഷടപ്പെടേണ്ട.

സാവൂളിന് മറ്റൊരാളെ കിട്ടി. അപ്പോഴുണ്ട് ക്യാംപിൽ കലാപം. തടവുകാർക്ക് ഇതിനിടെ വെടിമരുന്നൊക്കെ കിട്ടുന്നുണ്ട്. സർവത്ര അഴിമതിയല്ലേ! കലാപക്കാർ - പട്ടാളക്കാർ ബഹളത്തിനിടയിൽ സാവൂൾ തോളത്ത് കുട്ടിയുടെ ബോഡിയും താങ്ങി റബ്ബിയെയും കൊണ്ട് പുഴക്കരയിലേക്ക് ഓടി. കുഴി മാന്തിയതിന് ശേഷം പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ... അയാൾ റബ്ബിയല്ല! ഓടി വരുന്നുണ്ട് ഒളിച്ചോടിപ്പോകുന്ന തടവുകാർ. അവർക്കൊപ്പം കള്ള റബ്ബി ആദ്യം ഓടി പുഴയിൽ ചാടി അക്കരയ്ക്ക് നീന്തി. പിന്നാലെ സാവൂളും ബോഡിയുമായി നീന്തിയെങ്കിലും 'മകനെ' പുഴ കൊണ്ടു പോയി. 'രക്ഷപെട്ടവർ' അക്കരെ തോക്കിനിരയാവുന്ന ശബ്ദം കേൾക്കാം. കാമറ പക്ഷെ ഇപ്പോൾ അവരെ ഒളിഞ്ഞ് നോക്കാൻ വന്ന ഒരു ആൺകുട്ടിയുടെ പിന്നാലെയാണ്. അവനെ കണ്ട് ആദ്യമായി, അവസാനമായും, സാവൂൾ ചിരിച്ചു. ഒരിക്കലും ചിരിക്കാനാവാതെ നമ്മൾ!

Friday, April 15, 2016

ദ ബക്കറ്റ് ലിസ്റ്റ് (the bucket list)

മരിക്കാൻ ഒരു വർഷം ബാക്കിയുള്ള ജാക്ക് നിക്കോൾസണും മോർഗൻ ഫ്രീമാനും ഇനി ചെയ്ത് തീർക്കേണ്ട  കാര്യങ്ങൾ ചെയ്യുന്നതും അത് അതിലപ്പുറം ഇരുവരെയും (നമ്മെയും) പഠിപ്പിക്കുന്നതുമാണ് ദ ബക്കറ്റ് ലിസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. ആശുപത്രിക്കിടക്കയിൽ  കണ്ടുമുട്ടിയ ഒരു മുതലാളിയും തൊഴിലാളിയും ശീഘ്രം കൂട്ടുകാരായി. റേഡിയോ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മാർക്കോണിക്കല്ല കൊടുക്കേണ്ടത്, മുതലാളി ഇഷ്ടപ്പെടുന്ന കോപി ലുവാക്ക് വാസ്തവത്തിൽ കാട്ടുപൂച്ച കഴിച്ച് അപ്പിയിടുന്ന കാപ്പിക്കുരു സംസ്ക്കരിക്കുന്നതാണ് എന്നൊക്കെ പിടിപാടുള്ളയാളാണ് തൊഴിലാളി. അയാൾടെ   തൊട്ടിപ്പട്ടിക (bucket list) കണ്ട് മുതലാളി ഒരു ലോകയാത്ര സ്‌പോൺസർ ചെയ്യുന്നു. താജ്മഹൽ ഉൾപ്പെടെ പലതും കണ്ടു. തൊഴിലാളി, പ്രത്യുപകാരമെന്നോണം മുതലാളിയുടെ പിണങ്ങിപ്പോയ മകളുമായി ഒരു കൂടിക്കാഴ്ച ശരിയാക്കിയതും, മുതലാളി ഉടക്കി, യാത്ര മുടക്കി പോയി. ഇരുവരും സ്വഭവനത്തിൽ ചെന്നു. മുതലാളി ഏകാന്തൻ; തണുത്ത ഭക്ഷണവുമായി നിന്ന് കരഞ്ഞു. കൂട്ടുകാരൻ ഗ്രേയ്റ്റ് ഫാമിലി റീയൂണിയനുമായി ചിരിച്ചു. അന്ന് രാത്രി അസുഖം മൂത്ത് മരിച്ചു. നേരത്തേ ലോകയാത്ര എതിർത്തിരുന്ന തൊഴിലാളി-ഭാര്യ മുതലാളിയോട് പറഞ്ഞു: നല്ല ഭർത്താവായിട്ടാണ് തിരികെ വന്നത്. മുതലാളി മകളുടെ അടുത്ത് പോയി രമ്യപ്പെട്ടു.  

ഈജിപ്തിൽ പിരമിഡ് കാൺകെ തൊഴിലാളി പറയുന്നുണ്ട്: ഈജിപ്തുകാർക്ക് ഒരു വിശ്വാസമുണ്ട്. മരിച്ച് മുകളിൽ ചെന്നാൽ രണ്ട് ചോദ്യങ്ങൾ ചോദിക്കും. നിങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നോ? മറ്റൊരാൾക്ക് സന്തോഷം കൊടുക്കാൻ  നിങ്ങൾക്ക് കഴിഞ്ഞോ? ഈ സിനിമ എന്നെ സന്തോഷിപ്പിച്ചു എന്ന് പറയാൻ ആഗ്രഹം. ഇനിയും ഇത്തരം സിനിമകൾ കാണണമെന്ന് എന്റെ തൊട്ടിപ്പട്ടികയിൽ. 

Monday, March 28, 2016

വിശാരണൈ (Visaranai)


കോയമ്പത്തൂരുകാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രകുമാർ ആന്ധ്രയിലെ ഗുണ്ടൂരിൽ അറസ്റ്റിലാവുന്നു, മൂന്ന് സുഹൃത്തുക്കൾക്കൊപ്പം. 1983-ലാണ്. ചെയ്യാത്ത കുറ്റത്തിന് പോലീസുകാര് ചതച്ച ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന ചേതന കൊണ്ട് ചന്ദ്രകുമാർ അനുഭവം പുസ്തകമാക്കി. സംവിധായകൻ വെട്രിമാരൻ അത് സിനിമയാക്കി. നിർമ്മാണത്തിൽ പങ്കാളിയായത് ധനുഷ്. ഫലം അസ്വസ്ഥപ്പെടുത്തുന്ന ഒരു സിനിമ (വിശാരണൈ). മുകുന്ദന്റെ ഒരു കഥയിൽ ഉത്തരേന്ത്യയിലെ പട്ടിണി കണ്ട് ചോറുണ്ണാനാവാതെ വിഷമിക്കുന്ന ഒരു കഥാപാത്രമുണ്ട്. അത് ഭാവനയല്ലെന്ന് ഉറപ്പിക്കാം. ഇനി മലയാള സിനിമ ആടുജീവിതം പറഞ്ഞിട്ടെന്ത്!

സിനിമയിൽ ലോക്കപ്പിലാണ് മൂന്ന് സുഹൃത്തുക്കളും കാണുന്നത്. അവർ തമ്മിൽ ചോദിച്ചു: എന്നടാ തപ്പ്? അറിയില്ല. നമുക്ക് പിടിയുള്ളത് എന്തെങ്കിലും കാരണം കാണും. അത് അസ്ഥാനത്താവും. ഡോക്യുമെന്ററിയുടെയും ഹിസ്റ്റോറിക്കൽ ഫിക്ഷന്റെയും ഇടയിൽ സിനിമ ടോർച്ചടിച്ച് തരുന്നത് ഇരുന്ന് കാണുക. ഒരു സീൻ നോക്ക്: പരമാവധി പതം വരുത്തിയതിന് ശേഷം പോലീസുകാർ ഹോട്ടലീക്കൊണ്ടു പോയി ചോറ് വാങ്ങിക്കൊടുത്തു. തിരിച്ച് വന്നപ്പോൾ പിന്നെയും ഇടി. 'പട്ടിണി കിടക്കണോരെ എങ്ങനാ തല്ലണേ' എന്ന് പോലീസ്.

തടവിൽ നിന്നും രക്ഷപെട്ടോടുമ്പോൾ കേന്ദ്ര കഥാപാത്രത്തിന്റെ കൈയിൽ തോക്ക് കിട്ടുമ്പോൾ നമ്മൾ വിചാരിക്കും, കമലും ധനുഷുമൊക്കെ അടി കൊണ്ട പാമ്പ്‌ പത്തി വിടർത്തിയാടിയ പോലെ ദാ ഇപ്പ വരും പകരമിടി! അതും അസ്ഥാനത്താണ്. പിന്നെയാണോർക്കുക, ഓ, ഇത് സംഭവ കഥയാണല്ലോ.

വിശാരണൈക്ക് മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാർഡ് കിട്ടി. ഓട്ടോക്കാരൻ ചന്ദ്രകുമാർ പറയുന്നത് 'ഈ സിനിമ കണ്ട് ഗുണ്ടൂരിൽ അന്ന് ഇടി കൊണ്ട സുഹൃത്തുക്കൾ, പിന്നെ കണ്ടിട്ടില്ലാത്തവർ, എന്നെ തേടി വരാതിരിക്കില്ല.'

Tuesday, February 9, 2016

'ദ റെവനന്റ്' (The Revenant)

സിനിമ കണ്ണിനുള്ളതാണെങ്കിൽ കാണേണ്ട സംഭവമാണ് 'ദ റെവനന്റ്'. ഓർത്ത് വെയ്ക്കാവുന്ന അഞ്ചെട്ട് പത്ത് സീനുകളുണ്ട് ഡികാപ്രിയോ താടി വച്ച് മൃതപ്പരുവമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതായി കാണിക്കുന്ന 100 ശതമാനം സിനിമാറ്റിക് ആയ സിനിമയിൽ. 1. കരടി ആക്രമണം. 2. മഞ്ഞ് കാട്ടിൽ വെടിയേറ്റ് വീണ കുതിരയുടെ വയറ് കീറി ആന്തരികങ്ങൾ പുറത്തെടുത്തിട്ട് ഉള്ളിൽ കയറിക്കിടക്കുന്ന ഡികാപ്രിയോ. (പിറ്റേന്ന് രാവിലെ ഐസ് കൊണ്ട് പാതി മൂടിപ്പോയ തോൽ പൊട്ടിച്ചാണ് അയാൾ പുറത്ത് വരുന്നത്.) 3. മഞ്ഞ് കാട്ടിൽ നായകനെ എതിരാളികൾ പിന്തുടരുകയാണ്. എല്ലാവരും കുതിരപ്പുറത്ത്. മഞ്ഞിലൂടെ ഓടിയ കാമറ പൊടുന്നനെ കാണുന്നത് പൈൻ മരങ്ങൾ അങ്ങ് താഴെയായി നിൽക്കുന്ന അഗാധ താഴ്‌വര. ഒരു സൂചികാഗ്ര മരത്തിലേക്ക് നിപതിക്കുന്ന കുതിരയും നായകനും. മരം ഒന്നുലഞ്ഞു. 4. കരടി കഴുത്തിൽ കടിച്ച മുറിവുണക്കാൻ വെടിമരുന്ന് (?) ആ മുറിവിലിട്ട് തീ കൊടുക്കുന്നത്. 5. ചത്ത കാട്ടുപോത്തിന്റെ വയർ തുരന്ന് ഇന്ത്യനോടൊപ്പം പച്ചയിറച്ചി കഴിക്കുന്നത്...
പിന്നെയും ഒരുപാട് സീനുകൾ. മൃതദേഹം തൂങ്ങിയാടുന്നതും, ബലാൽക്കാരം ചെയ്തവന്റെ ബോൾ മുറിക്കുന്നതും ഒക്കെ വെറും സാധാരണ കാഴ്ചകൾ. അച്ഛൻ-മകൻ ബന്ധം, വെറുപ്പ്, പ്രതികാരം ഒക്കെയാണ് മൂലകഥ. അത് സെറ്റ് ചെയ്തിരിക്കുന്നത് അത്യധികം സൌന്ദര്യവും ഭീതിയും ഉണർത്തുന്ന മഞ്ഞുമലകളിലും കുത്തൊഴുക്ക് നദികളിലും മറ്റും. അതിജീവനം ഏത് ദുർഘടാവസ്ഥയിലും സാധ്യമാവുന്ന ജീവിതത്തിന്റെ അപാരത! അത് ഇത്രയും മനോഹാരിതയോടെ കണ്ടിട്ടില്ല.
സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ ഭാര്യ ക്ലൈമാക്സ് കൃത്യമായി പ്രവചിച്ചു. അത്തരം പ്രെഡിക്റ്റബിലിറ്റി ഈ സിനിമയുടെ ദോഷമായി കാണുന്നില്ല. ക്ലൈമാക്സിലെ ട്വിസ്റ്റ് കൊണ്ട് ഞെട്ടിക്കാനല്ല സംവിധായകൻ ഇന്നാരിറ്റുവിന്റെ ഉദ്ദേശം. ഞെട്ടൽ നമുക്ക് തുടക്കം മുതലേ ഉണ്ട്. ഞാൻ ഒരുപാട് തവണ വായും പൊളിച്ചിരുന്നു. എനിക്ക് പക്ഷെ ഇഷ്ടപ്പെടാതിരുന്ന സീൻ ഒന്നേയുള്ളൂ: ഡികാപ്രിയോയുടെ കഥാപാത്രം അയാളുടെ മരിച്ചു പോയ നേറ്റീവ് ഇന്ത്യൻ ഭാര്യയെ ഓർക്കുന്ന ഒന്ന്. അവൾ ആകാശത്ത് കിടക്കുന്നു, ഭൂമിയിലേക്ക് നോക്കി. അത് പൂർണ ചന്ദ്രനിലെ ഒരേയൊരു കറുത്ത പൊട്ടാണ്.

Saturday, February 6, 2016

കാത്തലിക്ക് 'സ്‌പോട്ട്‌ലൈറ്റ്'.

2002-ൽ ബോസ്‌റ്റൺ ഗ്‌ളോബ് ദിനപ്പത്രം അപകീർത്തിപരമായ ഒരു വിഷയത്തെക്കുറിച്ച് 600 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ബോസ്‌റ്റണിലെ 87 കത്തോലിക്ക പുരോഹിതർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളവരാണെന്നും അതെക്കുറിച്ച് കർദ്ദിനാളിന് വിവരമുണ്ടായിട്ടും പുരോഹിതരെ ഔദ്യോഗിക രേഖകളില്‍ സിക്ക് ലീവ് എന്ന് കാണിച്ച് കൌൺസിലിങ്ങുകളിലും സ്ഥലം മാറ്റലുകളിലും സംഭവമൊതുക്കി എന്നതായിരുന്നു വിഷയം. കർദ്ദിനാള്‍ രാജി വച്ചു. പിന്നെ പൊങ്ങിയത് റോമിലെ ഒരു ബസിലിക്കയിലാണ്. ബോസ്‌റ്റൺ ഗ്‌ളോബിലെ സ്‌പോട്ട്‌ലൈറ്റ് എന്ന ഇൻവെസ്‌റ്റിഗെയ്‌ഷൻ ടീമാണ് പീഡിതരെ കണ്ടും കേട്ടും ആ വാർത്ത തയ്യാറാക്കിയത്. ളോഹയിട്ട പ്രതികള്‍ 249; ഇരകള്‍ ആയിരത്തിൽപരം. ഗ്‌ളോബിന് പിറ്റേ വര്‍ഷം പുലിറ്റ്‌സർ കിട്ടി. പത്രപ്രവർത്തന ചരിത്രത്തില്‍ തങ്കലിപികളിലെഴുതേണ്ട ആ അന്വേഷണത്മക പ്രവർത്തനം ഇപ്പോള്‍ സിൽവർ സ്‌ക്രീനില്‍ ആയിരിക്കുന്നു. കാത്തലിക്ക് പശ്ചാത്തലമുള്ള ടോം മക്‌കാർത്തി സംവിധാനം ചെയ്ത സ്‌പോട്ട്‌ലൈറ്റ്. ------------------------------------------------------------------------------------- ഒരു വിവാദ വിഷയത്തിന് പിന്നാലെ പോകുന്നതായാണ് സിനിമാഗതി. ഡോക്യുമെന്ററിയുടെയും ഫീച്ചറിന്റെയും ഇടയ്ക്ക് നില്‍ക്കുന്ന ട്രീറ്റ്‌മെന്റ്. പുറന്തോട് പൊളിച്ച് പൊളിച്ച് സത്യം പുറത്ത് കൊണ്ടു വരിക എന്ന ഫോക്കസിനേക്കാൾ വിഷയം തന്നെ പൊന്തി നിൽക്കുന്നതാകയാല്‍ അതാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ഇരകളില്‍ ഒരാള്‍ പറയുന്ന കാര്യമുണ്ട്: പാവപ്പെട്ട കുട്ടികളെയാണ് പുരോഹിതര്‍ നോട്ടമിടുക. ശിഥില കുടുംബമാവും. ഒരു അച്ചന്റെ പരിലാളനയ്ക്ക് വിലയേറെയാണ്. അടുത്തിടപഴുകുന്ന അവസരങ്ങള്‍ ഉണ്ടാവും. പിന്നെ ഒരു പോൺ മാഗസിന്‍ കൊടുക്കും. പൊട്ടിക്കാനാവാത്ത വിധം വലയിലായി. ഇരകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരാതിപ്പെടില്ല. പരാതിപ്പെടുന്നവരെ പള്ളി നഷ്‌ടപരിഹാരം കൊടുത്ത്, വിവരം ലീക്ക് ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ട്. സ്‌പോട്ട്‌ലൈറ്റ് ടീം വക്കീലന്‍മാരെയും ഇന്‍റര്‍വ്യൂ ചെയ്യുന്നുണ്ട്. അവര്‍ മിണ്ടില്ല. ബോസ്‌റ്റണിലെ പൌര പ്രമുഖര്‍ പറയും, ശരിയാണ്. പക്ഷെ, പള്ളി എത്രയോ സേവനങ്ങള്‍ ചെയ്യുന്നു! -------------------------------------------------------------------- പത്രമോഫീസില്‍ ടീമിനകത്തും ഉരസലുകള്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗ്‌ളോബിന് വിവരം കിട്ടിയിരുന്നു. അത് പത്രം തന്നെ മുക്കി. സിനിമ തുടങ്ങുമ്പോള്‍ ബോസ്‌റ്റൺകാരനല്ലാത്ത എഡിറ്റർ ചാർജെടുക്കുകയാണ്. അയാള്‍ 'ഒറ്റയ്ക്ക് നിന്ന്' അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്നു. പിന്നെ സിനിമ കാണുന്ന നമുക്കും സമയമില്ല. ഫോൺവിളികള്‍, കൂടിക്കാഴ്‌ച്ചകൾ, ചർച്ച... സ്വകാര്യ നിമിഷങ്ങൾ? എവിടെ നേരം? ഇത് സ്വകാര്യതകളുടെ ആഘോഷമല്ല. കാഴ്‌ചയുടെ ഉല്‍സവവുമല്ല. പരസ്യമായിക്കഴിഞ്ഞ ഒരു സ്വകാര്യത്തിന്‍റെ നേരാണ്. ളോഹാപീഡനം റിപ്പോർട്ട് ചെയ്യപ്പെട്ട ലോകത്തെ സ്ഥലങ്ങള്‍ സിനിമയ്ക്കൊടുവില്‍ പട്ടിക ചെയ്തിട്ടുണ്ട്. അതില്‍ നമ്മുടെ ഒല്ലൂരും.

Sunday, January 3, 2016

ഷൈ-റാഖ് chi-raq

ഷിക്കാഗോ തെരുവില്‍ ഒരമ്മ മകന്‍റെ രക്തം തുടച്ച് കഴുകി റോഡ് വൃത്തിയാക്കുകയാണ്. മരിച്ച കുട്ടി - ഗണ്‍ വയലന്‍സിന്‍റെ മറ്റൊരു ഇര. ഹോളിവുഡിന്‍റെ എന്‍റര്‍ടെയ്‌ന്‍മെന്‍റ് സംസ്‌ക്കാരത്തിന് പുറം തിരിഞ്ഞ് നിന്ന്, അമേരിക്കന്‍ നഗരങ്ങളില്‍ മരിച്ചു വീഴുന്ന ജീവിതങ്ങളെ രക്ഷിക്കാന്‍ സമരം ചെയ്യുന്ന സിനിമ - സ്‌പൈക്ക് ലീ സംവിധാനം ചെയ്ത  ഷൈ-റാഖ് (ഷിക്കാഗോ, ഇറാഖ് സമന്വയിപ്പിച്ച് ഇട്ട പേര്. ചിത്രത്തില്‍ അങ്ങനെയൊരു പേരിലായി ഒരു പാട്ടുകാരനുമുണ്ട്.)
ഗ്രീക്ക് നാടകകൃത്ത് ഏരിസ്‌റ്റോഫനസിന്‍റെ ലൈസിസ്‌ട്രാറ്റ എന്ന നാടകത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നായിക പറയുന്ന ഉപാധി, ഭാര്യമാരുടെ മേലുള്ള പുരുഷന്‍മാരുടെ കിടക്കയവകാശം നിഷേധിക്കുക എന്നതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌പൈക്ക് ലീയുടെ സിനിമയില്‍ ഷിക്കാഗോയിലെ സ്ത്രീകള്‍ അങ്ങനെയൊരു പ്രതിജ്ഞയെടുത്തു: 'നോ പീസ്, നോ പുസി'.
സാമ്പത്തിക-രാഷ്‌ട്രീയ ശക്തികള്‍ കളിക്കുന്ന ഗെയിം ആണ് തോക്കിനുള്ളത്. അത് വെള്ളപ്പോലീസുകാരന് കറുത്തവരെ കൊല്ലാനുള്ള ലൈസന്‍സാകുന്നു; ഷിക്കാഗോയിലെ ഗുണ്ടാസംഘങ്ങള്‍ക്ക് തെരുവില്‍ വീഴാനുള്ള കളിക്കോപ്പാവുന്നു. അധോലോക സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നതിന്‍റെ കാരണം ബാങ്കുകള്‍ പാവപ്പെട്ടവര്‍ക്ക് ലോണ്‍ കൊടുക്കാന്‍ മടിക്കുന്നു. ഇറാഖിലും അഫ്‌ഗാനിലും വീണതിനേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ ഷിക്കാഗോയില്‍ വീണിട്ടുണ്ടെന്ന് പറയുന്നു സിനിമ.
നാടകത്തിലെപ്പോലെ ഒരു സൂത്രധാരന്‍ സമരം ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് സപ്പോര്‍ട്ടുമായുണ്ട്. ഒരുപാട് സീനുകളില്‍ നാടകത്തെ ഓര്‍മ്മിപ്പിക്കുന്ന ശൈലിയും ഈ സിനിമ സ്വീകരിച്ചിട്ടുമുണ്ട്. 'നിങ്ങളുടെ മകളെ ഷൂട്ട് ചെയ്തത് ഞാനാണ്' എന്ന് പറഞ്ഞ് അമ്മയുടെ മുന്നില്‍ മുട്ടുകുത്തുന്ന ഗുണ്ട, പുരോഹിതന്‍ പള്ളിയില്‍ ചെയ്യുന്ന പ്രസംഗം ഒക്കെ നാടകീയം. അള്‍ത്താര ചുമരിലെ ആഫ്രിക്കന്‍-അമേരിക്കന്‍ യേശുക്രിസ്തുവിന്‍റെ മുഖത്തെ ദൈന്യം സത്യമാവുന്നു എന്ന് തോന്നിപ്പിക്കുന്ന നാടകീയത. പക്ഷെ ആ സീന്‍, ആ കഥാപാത്രം, ഫാദര്‍ മൈക്ക് ഫ്‌ളെഗര്‍ എന്നൊരു യഥാര്‍ത്ഥ ആക്‌റ്റിവിസ്‌റ്റ് പുരോഹിതനെ അടിസ്ഥാനമാക്കിയതാണെന്നറിയുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ തോന്നുന്നു.

Friday, January 1, 2016

'കോര്‍ട്ട്' - 2014-ലെ മികച്ച ദേശീയ ചിത്രം

'കോര്‍ട്ട്' - 2014-ലെ മികച്ച ദേശീയ ചിത്രം -  പോലെ റിയലിസ്‌റ്റിക്കായൊരു സിനിമ അധികം കണ്ടിട്ടില്ല. അതിലെ കാമറയ്ക്ക് ചലനമില്ല. മൂകമായി കണ്ടുകൊണ്ടിരിക്കുകയാണ്, കോടതിയിലും പുറത്തും നടക്കുന്നതൊക്കെ. കാസ്‌റ്റിങ് ഒന്നാന്തരം. വേറെ അഭിനേതാക്കളെ വച്ച് ഈ സിനിമ എടുക്കാന്‍ പറ്റില്ല എന്ന് തീര്‍പ്പാം. വീര സത്തിദാര്‍ എന്ന നടനാണ് നാരായണ്‍ കാംബ്‌ളെ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയാള്‍ തെരുവു കലാകാരന്‍ - പാട്ടുകളെഴുതി, പാടി അവതരിപ്പിക്കും -  ഇടയ്ക്ക് കുട്ടികള്‍ക്ക് ട്യൂഷന്‍. അയാള്‍ എഴുതാത്ത പാട്ടിലെ 'ആള്‍ക്കുഴി (മാന്‍ഹോള്‍) ജോലിക്കാരേ, നിങ്ങളുടെ ജീവിതം ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ, നിങ്ങള്‍ക്ക് ആദരം കിട്ടൂ' എന്ന വരി കേട്ട് വാസുദേവ് പവാര്‍ എന്ന ആള്‍ക്കുഴി-ജോലിക്കാരന്‍ ആത്മഹത്യ ചെയ്തു എന്നാണ് കേസ്.

കാംബ്‌ളെയ്ക്കായി കേസ് വാദിക്കുന്ന വക്കീല്‍ (ചിത്രത്തിന്‍റെ നിര്‍മ്മാതാവുമാണദ്ദേഹം) പറയുന്നത് വാസുദേവ് ആത്മഹത്യ ചെയ്തതല്ല, മദ്യപിച്ച് ജോലിക്കിറങ്ങിയ അയാള്‍ ദുര്‍ഗന്ധക്കുഴിയിലേക്ക് വീണ്, അപകടമരണമുണ്ടായെന്നാണ്. മരിച്ചയാളുടെ ഭാര്യ കോടതിയില്‍ പറഞ്ഞു: ദുര്‍ഗന്ധം സഹിക്കാന്‍ വേണ്ടി ജോലിക്ക് മുന്‍പ് ഭര്‍ത്താവ് മദ്യപിക്കാറുണ്ട്.

ഏതാണ്ട് ഒരു വര്‍ഷമെടുത്ത വാദം രോഗിയായ കാംബ്‌ളെയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ ഒടുങ്ങിയെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അയാള്‍ വീണ്ടും അറസ്‌റ്റ് ചെയ്യപ്പെടുകയാണ്. ഇതൊന്നുമറിയാത്ത ഇന്ത്യന്‍ മധ്യവര്‍ഗം മാസം നാല് ലക്ഷം കിട്ടുന്ന ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്തും, അവരുടെ കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കുന്നത് കണ്ടും ജീവിച്ച് പോകുന്നു. മിണ്ടാന്‍ വയ്യാതെ ജനിച്ച കുട്ടിക്ക് പരിഹാരം പുതിയ തെറാപിസ്‌റ്റിനേക്കാള്‍ ഒരു സംഖ്യാജ്യോതിഷിയാണെന്ന് ഉപദേശിക്കുന്നവരാണെന്ന വ്യംഗ്യത്തോടെ സിനിമ അവസാനിക്കുന്നു. നേരത്തേ സ്‌ലീവ്‌ലെസുമായി വന്ന പ്രതിയെ കണ്ട് നിങ്ങളുടെ കേസ് ഇന്ന് വാദിക്കാന്‍ പറ്റില്ല എന്ന് പറയുന്ന ന്യായാധിപനെയും നമ്മള്‍ പരിചയിക്കുന്നുണ്ട്.

നമ്മുടെ വായില്‍ പല്ലുകുത്തിയിട്ട് നമ്മെ മണപ്പിക്കുന്ന ഒരുപാട് സിനിമകകളുണ്ടായിട്ടുണ്ടെങ്കിലും, എന്താണ് കോര്‍ട്ടിന്‍റെ പ്രമേയപരിസരമെന്ന് അത്ഭുദപ്പെടുത്താതെ പിടികിട്ടുമെങ്കിലും, ചിത്രത്തിന്‍റെ ഹോ! സത്യസന്ധത അമ്പരപ്പിക്കുന്നതാണ്. ചൈതന്യ തമാനെ എന്ന യുവസംവിധായകന്‍ പിന്‍തുടരുന്നത് ആനന്ദ് പട്‌വര്‍ദ്ധനനെപ്പോലുള്ളവരുടെ ഡോക്യുമെന്‍ററികളാണെന്ന് തോന്നുന്നു.

Wednesday, September 30, 2015

ഇരുണ്ട ഫലിത ചിത്രം

അക്ഷരമുണ്ട്, വാക്കില്ല ഷോര്‍ട്ട് ഫിലിം. ഏറെയും കുവൈറ്റില്‍ ചിത്രീകരിച്ചത്.  ഒരു സംഘടനയുടെ ഓണാഘോഷഭാഗമായി സംഘടനാംഗങ്ങള്‍ എല്ലാവരും അഭിനയിക്കുന്ന പത്ത് മിനിറ്റ് ഇരുണ്ട ഫലിത ചിത്രം. 
https://www.youtube.com/watch?v=W3GQZrqsqrw 

Sunday, April 6, 2014

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം അമര്‍-അക്‌ബര്‍-ആന്‍റണി

സിനിമ സംവിധാനം ചെയ്യാന്‍ പത്ത് വര്‍ഷം മുന്‍പ് ഗുഡ്‌നൈറ്റ് മോഹന്‍ അഡ്വാന്‍സ്‌ തന്നതാണ് . ഞാനത് തിരിച്ചു കൊടുത്തു. പിന്നീട് പലരും സമീപിച്ചിരുന്നു. എന്നെ സംവിധാനം ഏല്‍പ്പിച്ചാല്‍ ദിലീപിന്‍റെ ഡേറ്റ് കിട്ടുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ദിലീപിനെ വച്ച് പടം ചെയ്യുന്നതില്‍ അത്ഭുദമില്ല. അതെപ്പോഴും സംഭവിക്കാവുന്നതാണ്. എനിക്ക് സ്വന്തമായി ഒരു സംവിധായകന്‍റെ ലേബല്‍ വേണമായിരുന്നു. വിപിന്‍-വിഷ്‌ണു എന്നീ പയ്യന്‍മാര്‍ വന്നൊരു കഥ പറഞ്ഞപ്പോള്‍ കൊള്ളാമെന്നു തോന്നി. ഞാന്‍ ദിലീപിനെ വിളിച്ചു. ‍ പ്രൊഡ്യൂസ് ചെയ്യണോ എന്നവന്‍.

ദിലീപുമായി 23 വര്‍ഷത്തെ ബന്ധമുണ്ട്. (64 തരം പുട്ട് വിളമ്പുന്ന ദേ പുട്ട്, ദിലീപുമായി പങ്കാളിത്തമുള്ള സ്ഥാപനം എറണാകുളത്ത് ഹിറ്റാണ്. ഉടന്‍ കോഴിക്കോട്ട് തുറക്കും).  കളമശേരി സെയിന്‍റ് പോള്‍സില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പഴേ ഞാന്‍ പ്രഫഷണല്‍ മിമിക്രി താരമാണ്. മാള അരവിന്ദന്‍റെ കൊച്ചിന്‍ ഓസ്‌കറില്‍. പ്രഫഷണലുകാര്‍ക്ക് കോളജ് മല്‍സരങ്ങളില്‍ വിലക്കുള്ളതിനാല്‍ എനിക്ക് മല്‍സരിക്കാന്‍ നിര്‍വാഹമില്ല. കലാമണ്ഡലം ഹൈദരലിയുടെ ശിഷ്യനായി കഥകളി സംഗീതം പഠിച്ചിരുന്നു ഞാന്‍.

മഹാരാജാസില്‍ ഡിഗ്രിക്ക് ദിലീപ്, എന്നെ മിമിക്രിയിലേക്ക് കൊണ്ടു വന്ന രമേശ് കുറുമശേരി എന്നിവര്‍ മല്‍സരത്തിന്.   ജഡ്‌ജായി  ഞാന്‍ പോയി. ദിലീപിന് ഫസ്‌റ്റ്. ഗുരുവിന് തേഡ്. ദിലീപ് എന്‍റെ പിന്നാലെ കൂടി. ഞാന്‍ പാരഡി പാട്ടെഴുത്തും അവന്‍ മിമിക്രിയും. നാദ് ഓഡിയോസ് എന്ന കമ്പനി അങ്ങനെയാണ് വരുന്നത്.

അക്കാലത്ത് എന്നോട് ഒരാള്‍ മാവേലിയെക്കുറിച്ച് ഒരു കഥയെഴുതാന്‍ പറഞ്ഞു. ഞാന്‍ അന്നേ തലതിരിഞ്ഞാണ് ചിന്തിക്കുക.  മാവേലി തെരുവിലെ ഗട്ടറിലൂടെ അവതരിക്കുന്നതൊക്കെ എന്‍റെ ഭാവനയില്‍. അത്തരം കുറേ തലതിരിഞ്ഞ പാട്ടുകളും നുറുങ്ങുകളുമായി മാവേലി റെഡി.  ആര്‍ എസ് എസുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്ന് കസറ്റ് നിര്‍മ്മാതാവ്. പിന്നീട് ആ കസറ്റ് അവതരിച്ചു. ദേ മാവേലി കൊമ്പത്ത്. കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഇറക്കി. കലാഭവന്‍ മണിയുടെ ആദ്യത്തെ നാടന്‍പാട്ട്, റിമി ടോമി ആദ്യമായി പാടുന്നത്, കോട്ടയം നസീറിന്‍റെ ആദ്യപ്രകടനം ഞങ്ങളുടെ കസറ്റിലാണ്.

ഞാന്‍ ഒരു ദിവസം മൂന്നു സിനിമയെങ്കിലും കാണും. കണ്ട സിനിമകളാണെന്‍റെ ഗുരു. ഒരിക്കല്‍ ലാല്‍ജോസിന് ഒരു കഥ വേണം. ദിലീപിന്‍റെ എല്ലാ കഥകളും ചര്‍ച്ചക്ക് എന്‍റെ അടുക്കല്‍ വരും. ഞങ്ങളൊന്നിച്ച് ടൂര്‍ പോയപ്പോള്‍ പണ്ട് ഞാന്‍ കണ്ട ഒരു നാടകത്തിന്‍റെ കഥ പറഞ്ഞു. ചേര്‍ത്തല ജൂബിലി തീയറ്റേഴ്‌സിന്‍റെ അറബിക്കടലും അത്ഭുദവിളക്കും. രാജന്‍ പി ദേവിന്‍റെ ട്രൂപ്പ് അവതരിപ്പിച്ച നാടകത്തില്‍ ഒരു ചെറുപ്പക്കാരന്‍ പെണ്ണുവേഷത്തില്‍ അഭിനയിച്ചിരുന്നു. ആ വേഷം ദിലീപ് ചെയ്യട്ടെ എന്നു ഞാന്‍ പറഞ്ഞു. അതാണ് ചാന്തുപൊട്ട്.  നാടകത്തില്‍ പെണ്ണായി അഭിനയിച്ച ചെറുപ്പക്കാരന്‍ - ബെന്നി പി നായരമ്പലം - തിരക്കഥയെഴുതി.

ഞാനിപ്പോള്‍ സംവിധാനം ചെയ്യുന്ന അമര്‍-അക്‌ബര്‍-ആന്‍റണിയില്‍ ദിലീപ് ഇല്ല. ദിലീപിന്‍റെ ഹീറോ ഇമേജ് ആ കഥക്ക് ചേരില്ല. ഫെയ്‌സ്‌ബുക്ക് ജനറേഷന്‍റെ കഥയാണിത്. പ്രിഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ക്ക് തുല്യവേഷം. ഒരു കിലോ അരിയുടെ വില, ഒരു ഗ്യാസ് സിലിണ്ടറിന്‍റെ വില അറിയാന്‍ പാടില്ലാത്ത, പടിഞ്ഞാറ് നടക്കുന്ന എല്ലാം അറിയാവുന്ന, ചുറ്റും നടക്കുന്ന ഒന്നിനോടും ബാധ്യതയില്ലാത്ത ഉദാസീന ജനതയുടെ കഥയാണിത്.  ആറുകോടി പ്രൊജക്‌റ്റാണ്. ആല്‍വിന്‍ ആന്‍റണിയും അമേരിക്കയിലെ ഡോ സഖറിയയും നിര്‍മ്മിക്കുന്നു. സെവന്‍ ആര്‍ട്ട്‌സ് വിതരണം. പാട്ടെഴുത്തും സംഗീതവും ആരെയെങ്കിലും ഏല്‍പ്പിക്കും (മൂന്നാംനാള്‍ ഞായറാഴ്‌ചയാണ് ഞാന്‍ ഒടുവില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം).

ഇപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. അതാണ് താടി വളര്‍ത്തിയത്. വിവാദമായേക്കാവുന്ന ഒരു വേഷമാണ് ഞാന്‍ ചെയ്തത്. ആ റോള്‍ ചെയ്യട്ടേ എന്ന് എനിക്ക് ഒരാളോട് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്‍റെ രണ്ട് പെണ്‍കുട്ടികളുടെ അമ്മ ഷാഹിന.
http://kuwaitindiainfo.com/?p=7756 

Saturday, January 18, 2014

സ്വരഭേദങ്ങള്‍, ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി, 52, പതിനൊന്നാം വയസില്‍ തുടങ്ങിയ ഡബ്ബിങ്ങ് 3,000 കഥാപാത്രങ്ങള്‍ക്ക് ശബ്‌ദമിട്ട് തുടരുന്നു. കോഴിക്കോട് വെള്ളിമാന്‍കുന്നിലെ ബാലമന്ദിരത്തില്‍ ബാല്യം. അച്ഛനെ കണ്ട ഓര്‍മ്മയില്ല. അമ്മ കാന്‍സര്‍ വന്ന് മരിച്ചതില്‍പ്പിന്നെ വല്യമ്മ സിനിമയില്‍ കൊണ്ടുപോയി. ആദ്യമായി നായികക്ക് ശബ്‌ദം കൊടുത്തത് 'തിരനോട്ട'ത്തില്‍ രേണുചന്ദ്രക്ക്. അന്ന് നായികാപ്രാധാന്യമില്ലാത്ത ഒരു റോള്‍ ഡബ്ബ് ചെയ്താല്‍ കിട്ടുന്നത് 250 രൂപയായിരുന്നു. വലിയ റെക്കോഡിങ്ങ് ആര്‍ട്ടിസ്‌റ്റുകള്‍ ചെറിയവരെ മൈന്‍ഡ് ചെയ്യില്ല. കോട്ടയം ശാന്തച്ചേച്ചി ഡബ്ബിങ്ങിനിടെ കരയുന്നതും മൂക്കു ചീറ്റുന്നതും കണ്ട് പഠിക്കാന്‍ അടുത്ത് ചെന്ന് നിന്നപ്പോള്‍ ഈ പെണ്ണിനെ മാറ്റി നിര്‍ത്തൂ എന്ന് ബഹളം വച്ചു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്‌റ്റായിരുന്ന സമയത്ത് എന്നെ 'അരഞ്ഞാണം' എന്ന സിനിമക്ക് ഡബ്ബ് ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ ഡബ്ബിങ്ങ് സെലെക്‌ഷനില്‍ നിന്നും പുറത്തായ ഒരു പെണ്‍കുട്ടിയും അവരുടെ അമ്മയും സ്‌റ്റുഡിയോയില്‍ കയറി ബഹളം വച്ചു. രവീന്ദ്രന്‍ മാസ്‌റ്ററാണ് അവരെ കഴുത്തിന് പിടിച്ച് പുറത്താക്കിയത്. എനിക്ക് തിരക്കായപ്പോള്‍ എവര്‍ഷൈന്‍ പിക്‌ചേഴ്‌സിന്‍റെ സ്ഥിരം ആര്‍ട്ടിസ്‌റ്റായി. മാസം ശമ്പളം പോലെ 5,000 രൂപാ തരുമായിരുന്നു. നോക്കെത്താ ദൂരത്ത് ആയിരുന്നു ഡബ്ബിങ്ങില്‍ വഴിത്തിരിവുണ്ടാക്കിയത്. ദേവദാസും ഫാസിലും എന്നെ ക്ഷമയോടെ പഠിപ്പിച്ചു. മദ്രാസില്‍ താമസിക്കുമ്പോള്‍ വല്യമ്മയോടൊത്ത് സിനിമ കാണാന്‍ പോകുന്നതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഒരു ആഡംബരം. സിനിമക്കു പോകുമ്പോള്‍ കാപ്പിയും ഗ്‌ളാസും മുറുക്കുമൊക്കെ ബാഗില്‍ കരുതും. സംവിധായകന്‍ രാജശേഖരന്‍ വഴി പരിചയപ്പെട്ട ഒരാള്‍ എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞു. തിരുവനന്തപുരത്ത് ഗവ ഉദ്യോഗസ്ഥന്‍. രണ്ട് ആണ്‍കുട്ടികളുണ്ടായി അദ്ദേഹം ഒരു സിനിമയും നിര്‍മ്മിച്ച് പൊളിഞ്ഞതോടെ ഞാനുണ്ടാക്കിയ വീട് - ശ്രീകുമാരന്‍തമ്പി പേരിട്ട വീട് 'സ്വരം' -വിട്ട് ഇറങ്ങിപ്പോന്നു. പണം മാത്രമായിരുന്നു ഭര്‍ത്താവിന് താല്‍പര്യം. പിന്നീട് ഒരു പ്രണയമുണ്ടായി. ഒരിക്കല്‍ അദ്ദേഹം പറയുന്നു, ലക്ഷ്മീ നമ്മളൊരുമിച്ച് നടക്കുന്നത് കണ്ടാല്‍ ആളുകള്‍ എന്തു പറയും? അതും നഷ്‌ടമായി. ഉള്ളടക്കം മദ്രാസില്‍ ഡബ്ബ് ചെയ്യുമ്പോള്‍ രണ്ടാമത്തെ മകന്‍ വയറ്റിലുണ്ട്. അമല ഫ്‌ളവര്‍വെയ്‌സ് എടുത്ത് ശോഭനയുടെ തലയില്‍ അടിക്കുന്ന ഭാഗമൊക്കെ അലറിക്കഴിഞ്ഞപ്പോഴേക്കും എനിക്ക് വയ്യാതായി. ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേക്ക്. 9.30ക്ക് ആശുപത്രിയിലെത്തി. 10.30ക്ക് പ്രസവിച്ചു. മൂന്നാം ദിവസം വീട്ടില്‍ വന്നു. 28 കഴിഞ്ഞപ്പോഴേ ഡബ്ബിങ്ങിന് പോയിത്തുടങ്ങി.--------------- സ്വരഭേദങ്ങള്‍, ആത്മകഥ, ഭാഗ്യലക്ഷ്മി. ഡിസി ബുക്ക്‌സിന്‍റെ ലിറ്റ്‌മസ് പ്രസിദ്ധീകരണം, സത്യന്‍ അന്തിക്കാടിന്‍റെ അവതാരിക, പ്രസക്തഭാഗങ്ങള്‍ ഭാഗ്യലക്ഷ്മി വായിച്ച ഓഡിയോ സിഡിയടക്കം 175 രൂപ.

Saturday, November 23, 2013

വി കെ പ്രകാശ്: സാങ്കേതികതയുടെ മുല്ലവള്ളികള്‍

എഴുന്നൂറോളം പരസ്യചിത്രങ്ങള്‍ക്കിടയില്‍ നിന്നാണ് പുനരധിവാസവും ബ്യൂട്ടിഫുളും നത്തോലിയും പടര്‍ന്നു കയറുന്നത്. കലയും ടെക്‌നോളജിയും കൈ കോര്‍ത്ത് ആ പടരല്‍ മമ്മൂട്ടിച്ചിത്രമായ സൈലന്‍സും കടന്ന് വളരുകയാണ്. പുതിയ ചിത്രത്തിന്‍റെ പേര്: അകുപു കോംപ്‌ളക്‌സ്. പ്രശാന്ത്, അമ്പാടി എന്നിവര്‍ ചേര്‍ന്നെഴുതുന്ന കഥ പഞ്ചവടിപ്പാലം സ്‌റ്റൈല്‍ സോഷ്യല്‍ സറ്റയറാണ്. സ്‌കൂള്‍ ഒഫ് ഡ്രാമ കാല സുഹൃത്തുക്കളായ പി ബാലചന്ദ്രനും ജോയ് മാത്യുവും അഭിനയിക്കുന്ന ഒരു കോമഡിയും സമീപപദ്ധതികളിലുണ്ട്. കോമഡിയാണ് ഓടുക എന്ന് ടെക്‌നോളജിയെ കലയുടെയും കച്ചവടത്തിന്‍റെയും തേന്‍മാവില്‍ പടര്‍ത്തിയ വീക്കേപി പറയും. ആ ക്രിയാത്മകതയിലെ ഒടുവിലത്തെ തൂവലാണ് വികെപി ഒരു സിനിമയില്‍ നായകവേഷം ചെയ്യുന്നു എന്നത്. ചിത്രം: വിദൂഷകന്‍. ഹാസസാഹിത്യകാരന്‍ സഞ്ജയന്‍റെ ജീവിതത്തെ ആസ്‌പദമാക്കി പുതുമുഖസംവിധായകന്‍ സന്തോഷ് ചെയ്യുന്ന പീരിയോഡിക് ബയോപിക്. വീക്കേപ്പി ആ പ്രശസ്ത മീശ കളയുന്നു 1943-ല്‍ അന്തരിച്ച സഞ്ജയന്‍ എന്ന എം ആര്‍ നായരാവാന്‍.
കുവൈറ്റില്‍ പാലക്കാട് അസോസിയേഷന്‍റെ പരിപാടിക്ക് വന്നപ്പോള്‍ 52-കാരന്‍ വികെപിയെ കണ്ടു. ഉപാസന ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സിനിമയുടെ ബഹുമുഖങ്ങളെക്കുറിച്ച് ക്‌ളാസുമെടുത്തു. വികെപിയുടെ പേരിലുള്ള റെക്കോഡുകളെക്കുറിച്ച് പിള്ളേര്‍ക്കെന്ന പോലെ എനിക്കുമറിഞ്ഞു കൂടായിരുന്നു. അവയില്‍ ഒന്ന് (ബാക്കി വിക്കിപീഡിയയില്‍ ഉണ്ട്): ഇന്ത്യയിലെ ആദ്യത്തെ ഹിന്‍ഗ്‌ളീഷ് (ഇംഗ്ളീഷും ഹിന്ദിയും ചേര്‍ന്ന മിശ്രഭാഷ) ചിത്രം ഫ്രീകി ചക്ര വികെപി എഴുതി സംവിധാനം ചെയ്തു. അകുപു: അസൂയ, കുശുമ്പ്, പുച്ഛം

Thursday, October 17, 2013

ഫ്രഞ്ച് സിനിമ അമൂര്‍

കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ കിട്ടിയ ഫ്രഞ്ച് സിനിമ അമൂര്‍ (സ്‌നേഹം) കണ്ടു. വാര്‍ദ്ധക്യകാലത്തും പരാശ്രയമില്ലാതെ തുടരാവുന്ന ഒന്നാണ് സ്‌നേഹം പോലെ ജീവിതവും എന്ന് ലളിതസുഭഗമായി കാണിച്ചു തരുന്നു സിനിമ. ഭൂരിഭാഗവും വൃദ്ധദമ്പതികള്‍ മാത്രമുള്ള ഷോട്ടുകളില്‍ മൌനത്തിനും ഏറെ സംസാരിക്കാനുണ്ട്. തളര്‍ന്ന് കിടക്കുന്ന അമ്മയെക്കുറിച്ച് ആശങ്കകളുണ്ട് എന്ന് സന്ദര്‍ശകയായ മകള്‍ പറയുമ്പോള്‍ അതുകൊണ്ട് എനിക്ക് പ്രയോജനമൊന്നുമില്ല എന്ന് പറയുന്ന പിതാവ്. കാരണം അയാള്‍ക്ക് സമയമില്ല വല്ലപ്പോഴും ഫോണില്‍ വിളിക്കുന്ന മകളുടെ ആശങ്കകള്‍ തീര്‍ക്കാന്‍. എല്ലാം ശരിയാണോ എന്ന് പരിശോധിക്കാനെന്ന പോലെയുള്ള അവളുടെ വരവും അയാള്‍ക്കിഷ്‌ടമല്ല.
"ഞാന്‍ രാവിലെ 5 മണിക്ക് ഉണരുമ്പോള്‍ അവള്‍ (85 വയസുകാരിയാണ് ഈ റോളില്‍. മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായമുള്ളയാള്‍) ഉറങ്ങാതെ കിടക്കുകയാവും. പിന്നെ ഞാന്‍ അവളുടെ നാപ്പി മാറും. പുറത്ത് ക്രീമിട്ട് തിരുമ്മും. ഏഴുമണിയോടെ അവളെ എന്തെങ്കിലും കഴിപ്പിക്കാന്‍ ഞാന്‍ പരിശ്രമിക്കും. അവള്‍ ചിലപ്പോള്‍ ബോധമില്ലാതെ പുലമ്പും. കരയും. അതെല്ലാം പുറത്ത് ആരെയും കാണിക്കാനുള്ളതല്ല" എന്ന് അയാള്‍ മകളോട്. കെയര്‍ ഹോമിലാക്കരുതെന്ന് അവളുടെ (85കാരിയുടെ) അഭ്യര്‍ത്ഥനയുണ്ടായിരുന്നു. പരിപാലിക്കുന്ന രീതി ശരിയല്ലാത്തതിനാല്‍ അയാള്‍ ഹോം നഴ്‌സിനെയും പിരിച്ചു വിട്ടു. രണ്ട് പ്രാവശ്യം സ്‌ട്രോക്ക് വന്ന്, ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച്, സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ അവള്‍ - ആന്‍ - അയാളുടെ പ്രേമഭാജനം. ബാല്യകാലത്തെ ഇഷ്‌ടമില്ലാത്ത ഒരു ജീവിതാവസ്ഥയുടെ ഓര്‍മ്മ അവളോട് പറഞ്ഞ് അയാള്‍ അവളെ ദയാവധം ചെയ്യുന്നു. വയസായവരോട് മക്കള്‍ അടക്കമുള്ളവരുടെ അവഗണനയില്‍ ശവസംസ്‌ക്കാര ചടങ്ങുകളുടെ ഭോഷത്വവും സിനിമ വിഷയമാക്കുന്നുണ്ട്. പൊള്ളയായ സ്‌നേഹാന്വേഷണങ്ങള്‍ നിരാകരിച്ച് വാര്‍ധക്യകാല വേദനകളെ ആവാഹിച്ച് ജീവിക്കുന്ന വൃദ്ധത്വമാണ് സിനിമയുടെ കാതല്‍. ജീവിതത്തെക്കുറിച്ച്, അതിന്‍റെ നശ്വരതയെക്കുറിച്ച്, അനശ്വരതയെക്കുറിച്ചും, ഏറെ പറയാതെ പറയുന്നു വൃദ്ധമന്ദഗതിയും കുട്ടിനിഷ്‌ക്കളങ്കതയും ഓരോ ഫ്രെയിമും നിറച്ച സിനിമ.

Tuesday, July 10, 2012

പൊക്കുടന്‍റെ ജീവിതം ആസ്‌പദമാക്കിയ 'സ്‌ഥലം'

Pokkudan, 75, lives his life on the edge, just like the mangroves he has been planting in the marshy northern Kerala land. A film based on his activism could not be otherwise. Director Shivaprasad attempts an environmentally burning and spiritually awakening plot – of a man whose life cannot overcome corporatocracy’s plan to convert the mangrove forest into an IT park – in the philosophical-moral movie Sthalam (The Place). This cinematic attempt is almost holy, like a parable that may have a worn-out form but rich in essence. And technically the film, produced under the banner Avagama Creations, joins the camera revolution too. It is shot by the handy Cannon 5D.


Kerala’s living mangrove legend Kallen Pokkudan is a character with a similar name in the 2-hour plus film. He is the chieftain who is surrounded by numerous warriors supposedly representing the labyrinths of a society that is intertwined with a plethora of problems that travel beyond space and time. Despite the daily glitches and hitches, people who live below the official geographical line are content materialistically. But they react only when they are uprooted out of their land with government intervention. Displacement, like ecological encroachment is an equal debate here.

Like the mangroves serve as habitat to poor beings from snakes to honeybees, the film tries to row through the tides of politics, bureaucracy, casteism and capitalism. Folksongs and folkdances (theyyam) are sprinkled as an array of characters come and go with missions ranging from failed Naxalism to flourishing foreign love. The director, who also scripted the movie based on real events, has intentionally tried to edutain the viewers with the importance of his topic: the mangroves play an essential part in the eco-system where human beings have no control over other animals. The theme takes a pan shot when the script broadens its boundaries from people’s space struggle to what can be achievable with their mental space.

As the audience of this environmentally moral movie, we will have to forego the flabs of the storyline. The writer in Shivaprasad dominates the director in him. Thus we have philosophical musings throughout the movie and they are taxed with deft dialogues too (The opposite of worst is not best but better and good; space is time and time is space). Shivaprasad reads Pokkudan like a book. Osho and IMF suddenly appear in a conversation.

We will have to forgive the director who narrates a sequence in order to bring a philosophical point. This is always a challenge for storytellers and filmmakers: how to show an inconvenient truth in a comfortable manner. Considering the relevance of the environment friendly theme, the film deserves an active applause than a Facebook like. My applause without borders goes to Mariam Anoop who assigned this tsunami-resistant like task to Shivaprasad by producing the docu-feature film.
http://news.kuwaittimes.net/2012/07/08/indian-environmental-film-out-spaces-cinema-culture/

തത്വശാസ്ത്രം ഡോക്യുമെന്‍ററി: പകല്‍ വിളക്കേന്തി ഒരാള്‍ നടന്നു പോകുന്നു

എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ അന്ന് സോക്രട്ടീസിന്‍റെ അടുക്കല്‍ വന്നിരുന്നു. ഇന്ന് ആഥന്‍സില്‍ ടൂറിസ്‌റ്റുകള്‍ മാത്രമേ വരുന്നുള്ളൂ എന്ന് ആഥന്‍സിലൂടെ കാമറ പാന്‍ ചെയ്ത് അലൈന്‍ ഡി ബോട്ടന്‍, ബ്രിട്ടീഷ് തത്വചിന്തകന്‍, ഗ്രന്‍ഥകാരന്‍, ഡോക്യുമെന്‍റേറിയന്‍, നമ്മോട് പറയുന്നു. വലരെ വ്യക്തിപരമാണ് ആ പറച്ചില്‍. ആറു ഭാഗങ്ങളിലായി ആറ് തത്വചിന്തകന്‍മാരിലെ ചില ഏടുകള്‍ ചീന്തി അവരുടെ മാറാല പിടിച്ച ആശയങ്ങളെ ഡിജിറ്റല്‍ കാലത്തേക്ക് പകര്‍ത്തുന്ന കാഴ്‌ച ആഹ്‌ളാദകരമാണ്. റഫ്രിജറേറ്ററുകളിലും മറ്റും  പതിപ്പിക്കാവുന്ന മാഗ്‌നറ്റുകളായി പാക്കറ്റുകളിലാക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിരസുകള്‍ മുതല്‍ ഒരു ഗ്‌ളോബല്‍ കഫേയില്‍ പാചകം ചെയ്ത തീന്‍ മേശയിലെ ആടിന്‍റെ ശിരസു വരെ പാന്‍ ചെയ്യുന്ന ബോട്ടന്‍റെ കാമറ നമ്മുടെ മനസുകളിലേക്കും സൂം ചെയ്യുന്നുണ്ടെന്ന് ഈ ഡോക്യുമെന്‍ററി കണ്ട് മനപരിവര്‍ത്തനം വന്ന ഞാന്‍ സാക്‌ഷ്യം പറയുന്നു.

ഫിലോസഫി: എ ഗൈഡ് റ്റു ഹാപ്പിനെസ്, സംവിധാനം: അലൈന്‍ ഡി ബോട്ടന്‍, ദൈര്‍ഘ്യം: ആറു ഭാഗങ്ങളിലായി രണ്ടര മണിക്കൂര്‍.  ഓരോ ചിന്തകരില്‍ നിന്നും തെരഞ്ഞെടുത്ത വിഷയങ്ങളാണ് പുതിയ കാലത്തിന്‍റെ കണ്ണുകളിലൂടെ കാണുന്നത്.

ഭാഗം ഒന്ന്: സോക്രട്ടീസ്, ആത്മവിശ്വാസം

തെളിക്കപ്പെട്ട് പോകുന്നതിലെ വിധേയത്വം മുഖത്തൊതുക്കി നീങ്ങുന്ന ആട്ടിന്‍പറ്റത്തിന്‍റെ ഷോട്ടില്‍ നിന്ന് എങ്ങോട്ടോ പോകുന്ന ഒരു പറ്റം മനുഷ്യരിലേക്ക്  കാമറ കട്ട് ചെയ്യുമ്പോള്‍ ബോട്ടന്‍റെ വോയ്‌സ് ഓവര്‍: അനുഗമിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമുക്ക് മുന്നില്‍ നടക്കുന്നവര്‍ക്ക് എവിടേക്കാണ് പോകുന്നതെന്ന് അറിയാമെന്നാണ്. അനുഗമിക്കാതിരിക്കുക നമുക്ക് ഭീതിജനകമാണ്. നേതാവോ ഭൂരിപക്ഷമോ പറഞ്ഞെന്ന് വച്ച് ഒരു കാര്യം ലോജിക്കലാവണമെന്നില്ല. അസത്യത്തിന്‍റെ അടരുകള്‍ പൊളിച്ച് കളഞ്ഞ് തെളിയുന്നതാണ് സത്യം.

വിവരണം പറയുന്ന തല കൊണ്ട് നീങ്ങുന്നതല്ല ഡോക്യുമെന്‍ററി. കടഞ്ഞെടുക്കേണ്ട ചിന്തയെക്കുറിച്ച് പറയുമ്പോള്‍ ഒരു കുശവന്‍  കളിമണ്‍പാത്രം നിര്‍മ്മിക്കുന്ന ശാലയിലാണ്, നമ്മള്‍.

സംവിധായകന്‍ ഒരാളെ ഇന്‍റര്‍വ്യൂ ചെയ്യുന്നു. ബ്രിട്ടീഷ് ബയോഗ്യാസ് എന്ന കമ്പനിയിലെ ക്‌ളിനിക്കല്‍ റിസേര്‍ച്ചര്‍ ആന്‍ഡ്രൂ മില്ലറാണ് സംസാരിക്കുന്നത്. അയാള്‍ കമ്പനിയില്‍ ഭൂരിപക്ഷത്തിനെതിരായി ഒരു നിലപാടെടുത്തു. സംവിധായകന്‍ ചോദിക്കുന്നു: സോക്രട്ടീസ് സത്യത്തിനായി ഹെംലോക്ക് വിഷം വരെ കുടിച്ചു. ഏതറ്റം വരെ താങ്കള്‍ക്ക് പോകാം? എനിക്ക് ഒരു കുടുംബമുണ്ടെന്ന് മറുപടി.

ഭാഗം രണ്ട്: എപിക്യൂറസ്, സന്തോഷം

ആഘോഷസുഖാനുഭൂതിയുടെ പര്യായമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന എപിക്യൂരിയനിസത്തിന്‍റെ സ്രോതസ്-ചിന്തകന്‍ വാസ്തവത്തില്‍ വീഞ്ഞിന് പകരം വെള്ളം കുടിച്ച് കഴിഞ്ഞവനായിരുന്നെന്ന് ബോട്ടന്‍. നമുക്കാവശ്യമുള്ളതല്ല നമ്മളാവശ്യപ്പെടുന്നത്. കണ്‍സ്യൂമറിസം പരസ്യങ്ങളാല്‍ നമ്മെ പറ്റിക്കുകയാണ്. സൌഹൃദം, സ്വാതന്ത്ര്യം, സഹൃദയചിന്ത മതി സന്തോഷത്തിന്.

എപിക്യൂറസിനെക്കുറിച്ച് വിവരിക്കുമ്പോള്‍ ബോട്ടന്‍ ലണ്ടനിലെ ഒരു ഷോപ്പിങ്ങ് മാളിലാണ്. പത്ത് വാച്ച് സ്വന്തമായുള്ള ഒരു യുവാവിനെ ബോട്ടന്‍ ഇന്‍റര്‍വ്യൂ ചെയ്യുന്നു. പണം സന്തോഷത്തിന്‍റെ മാനദണ്ഡമായി നമ്മള്‍ വേരുറപ്പിച്ചു കഴിഞ്ഞു. തത്വചിന്തക്ക് പകരം ക്രെഡിറ്റ് കാര്‍ഡിന് സന്തോഷം തരാനാവുമെന്ന് നമ്മള്‍ കരുതുന്നു. മനസിന്‍റെ സൌഖ്യമാണ് ശാരീരികാനുഭൂതികളേക്കാള്‍ സന്തോഷപ്രദമെന്ന് നമ്മള്‍ മറന്നു.

എന്താണ് ഭക്ഷിക്കുന്നത് എന്നതിനേക്കാള്‍ ആരുടെ കൂടെയാണ് ഭക്ഷിക്കുന്നത് പ്രധാനമായി കരുതിയ എപിക്യൂറസ് സുഹൃത്തുക്കളെയൊക്കെ കൂട്ടി ഗാര്‍ഡന്‍ എന്നൊരു വീട്ടില്‍ ഒരു കമ്യൂണ്‍ ആയി താമസിച്ചു. ആ ഗാര്‍ഡന്‍ ഇന്നൊരു ടാക്‌സി ശവപ്പറമ്പാണ്. ആ ദുരവസ്ഥയെ ചവിട്ടി മെതിക്കാനെന്നോണം ഡോക്യുമെന്‍ററികാരന്‍ മഞ്ഞ ടാക്‌സികള്‍ക്ക് മീതെ നടക്കുന്നു.

എപിക്യൂറസിന്‍റെ ശിഷ്യന്‍ ഡയോജനീസ് ഒരു കുന്നിന്‍മുകളിലെ വലിയൊരു ചുമരില്‍ എപിക്യൂറസ് വചനങ്ങള്‍ കൊത്തി വച്ചിരുന്നു. അന്ന് ആഴ്‌ചച്ചന്ത കൂടിയിരുന്ന കുന്ന്, ഭാഗ്യം, ഇപ്പോഴുമവിടെയുണ്ട്. ചന്ത നഗരത്തിലേക്ക് കുടിയേറി. കല്ലുവചനങ്ങള്‍ കാറ്റില്‍ പറക്കാതെ കഷണങ്ങളായി ഭൂമിയില്‍ കിടക്കുന്നു.

ഭാഗം മൂന്ന്: സെനക്ക, കോപം

നീറോ ചക്രവര്‍ത്തിയുടെ ബാല്യകാലത്തെ ട്യൂട്ടറായിരുന്ന സെനക്കയെ ചക്രവര്‍ത്തി സ്ഥാനാരോഹണത്തെ തുടര്‍ന്ന് സ്വന്തം വരുതിയില്‍ നില്‍ക്കില്ലെന്ന് കണ്ട് കുപിതനായ നീറോ സ്വയം മരിച്ചോളാന്‍ കല്‍പിച്ചു. ഭടന്‍മാര്‍ കൊണ്ടുവന്ന കത്തി നെഞ്ചിലേക്ക് ആഞ്ഞുകുത്താനുള്ള ആര്‍ജ്ജവം കാട്ടി സെനക്ക. കോപത്തിന് പാത്രമായവരെ കൊട്ടാരത്തിലെ ബെയ്‌സ്‌മെന്‍റില്‍ മുതലകള്‍ക്കും ചെന്നായ്‌ക്കള്‍ക്കും മറ്റും ഏറിഞ്ഞു കൊടുത്തു കോപത്തിന്‍റെ ചക്രവര്‍ത്തി.

ആ ബെയ്‌സ്‌മെന്‍റില്‍ നിന്നു കൊണ്ട് ബോട്ടന്‍ പറയുന്നു: ലോകം നമ്മുടെ വഴിക്ക് പോകുമെന്ന് നമ്മള്‍ വിചാരിക്കുന്നു. എപ്പോഴൊക്കെ അതിന് ഭംഗം വരുന്നുവോ അപ്പോഴൊക്കെ കോപം നമ്മെ കീഴ്‌പ്പെടുത്തും. പേടിക്കണ്ട, ഒന്നും സംഭവിക്കില്ല എന്നല്ല സെനക്ക നമ്മോട് പറയുക; കരുതിയിരിക്കുക, ലോകം നിങ്ങളെ അത്ഭുദപ്പെടുത്താന്‍ പോകുന്നു. ബീ പ്രിപ്പേര്‍ഡ് റ്റു ബീ സര്‍പ്രൈസ്‌ഡ്!

സംവിധായകന്‍ ഒരു സുന്ദരിയെക്കൊണ്ട് മുടിയൊക്കെ അലങ്കോലമാക്കി അത്യാവശ്യം പ്രാകൃതമാക്കി 'ഇന്ന് എല്ലാം കുളമാവുന്ന ലക്ഷണമാണ്' പോലുള്ള നെഗറ്റിവിസം പറയിപ്പിക്കുന്നു. അത് അന്നത്തെ ദിവസം നേരിടാനുള്ള തയ്യാറെടുപ്പാണ്. അങ്ങനെ ആ ആഴ്‌ച കുളമാവാതെ കടന്നു പോകുമ്പോള്‍ ആശ്വാസം, താങ്ക്‌സ് റ്റു സെനക്ക. സംഭവങ്ങളെ നമുക്ക് മാറ്റാന്‍ പറ്റില്ല; സംഭവങ്ങളോടുള്ള നമ്മുടെ ആഭിമുഖ്യം മാറ്റാം എന്ന് സെനക്ക.

(ആത്മവിശ്വാസത്തെക്കുറിച്ച് മൊണ്ടെയ്‌ന്‍; സ്‌നേഹത്തെക്കുറിച്ച് ഷോപ്പന്‍ഹോവര്‍; കഷ്‌ടപ്പാടിനെക്കുറിച്ച് നീച്ചേ എന്നിവരുടെ ചിന്താച്ചീളുകള്‍ അവരവരുടെ ഭൂമികയില്‍ നിന്നു കൊണ്ട് കാട്ടുന്ന ഡോക്യുമെന്‍ററി ഭാഗത്തെക്കുറിച്ച് തുടരും).
http://chintha.com/node/132820

Blog Archive