കബാലിക്ക് നെഞ്ചിൽ വെടിയേൽക്കുമ്പോഴാണ് ഇടവേള. അപ്പൊ നമ്മൾ വിചാരിക്കുന്നതെന്താ? ഇനി പടം തുടരുമ്പോൾ ഹോസ്പിറ്റൽ സീൻ. ഞാൻ മൂത്രമൊഴിച്ചു വരുമ്പോഴുണ്ട് കബാലി സോഫയിലിരിക്കുന്നു. നെഞ്ചിൽ ഒരു ബാൻഡേജ് മാത്രം. കബാലിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ എന്നോ മറ്റോ ഫോണിലൂടെ പറയുന്നുമുണ്ട്. ഇത്തരം ആത്മധൈര്യപ്രയോഗങ്ങൾ മുഴുനീളമുണ്ട്. മഗിച്ചി (ചീയേഴ്സ്!) എന്ന് സ്യൂട്ടും സൺഗ്ളാസും നരച്ച താടിയുമായി കാലിന്മേൽ കാൽ കേറ്റി വച്ചിരുന്ന് ഇടയ്ക്ക് പറയുന്നുണ്ട്. ഇതിൽ അതിശയമില്ല. മലേഷ്യയിലെ കാട് വെട്ടിത്തെളിച്ച് ഫലഭൂമിയാക്കിയ തമിഴ്മക്കൾ എന്തിന് സ്യൂട്ടിടാതിരിക്കണം? ഇഗ്ളീഷ് പറയാതിരിക്കണം?
അതിശയമെന്താച്ചാ, ഡാൻസിന് വേണ്ടിയുള്ള പാട്ടില്ല. തണ്ണിമത്തനിൽ മുളക് വിതറും പോലത്തെ ഐറ്റമോ ബിറ്റുകളോ ഇല്ല; വളിച്ച കോമഡിയുമില്ല. ജയിലിൽ നിന്നിറങ്ങുന്ന കബാലിയെ വരവേൽക്കാൻ മലേഷ്യയിലെ പിള്ളാർസ് ചുവട് വയ്ക്കുന്നതിനിടയിൽ അരച്ചുവട് കുലുക്കുന്നതൊഴിച്ചാൽ ഡാൻസിന് ആ ഡോണിന് സമയമില്ല. മലേഷ്യയിലെ ഡ്രഗ്സ് ബിസിനസ് വെടിപ്പാക്കണം; ഭാര്യയെ 'കൊന്നവരുടെ' കൂട്ടത്തിലുണ്ടായിരുന്ന വേലുവിനെ തപ്പാൻ തായ്‌ലന്റിൽ പോണം; പ്രതിയോഗികൾ കൊല്ലാൻ നിയോഗിച്ച യുവസുന്ദരി സ്വ-ചോരയാണെന്ന് തിരിച്ചറിയണം; ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നറിയണം; അവളെ വീണ്ടെടുക്കാൻ പോണ്ടിചേരീപ്പോണം; തിരിച്ച് കെ എൽ -ൽ (കോലാലംപൂരിൽ) വന്ന് വെളുത്ത വില്ലനെ വെടിപ്പാക്കണം. കുടിപ്പകയും ഒറ്റിക്കൊടുക്കലും ബന്ധങ്ങളുടെ നഷ്ടവും നേടലും... ശേഷമെന്തുണ്ട് കൈയിൽ?
it's a well made movie sickened by an old fashioned story but survived by good story telling with lots of guns and blood making one wonder what does this signify.
No comments:
Post a Comment