Search This Blog
Wednesday, January 4, 2012
ആണ്‍പെണ്‍ 'സാധനങ്ങള്‍'; ആലിബാബ 1001 രാക്കളില്‍
ഒരു യുവാവും മൂന്ന് തരുണീമണികളും ജലക്രീഡ നടത്തുന്നതിനിടെ ഒരുവള്‍ സ്വന്തം 'ഊരുക്കള്‍ക്കിടയിലെ രഹസ്യസ്ഥാനത്തേക്ക്' വിരല്‍ ചൂണ്ടി ചോദിക്കുന്നു, ഇതിന്‍റെ പേരെന്താണെന്നറിയുമോ? ശ്രീകോവില്‍, സാധനം, കടന്നല്‍ക്കൂട്, ഗിരികന്ദരം എന്നിങ്ങനെ പേരുകള്‍ അയാള്‍ പറഞ്ഞു. കടല്‍പ്പാലം, കുത്തിപ്പാറ്റിയ എള്ള്, അബു മന്‍സൂറിന്‍റെ ഇടനാഴി എന്നിങ്ങനെ അവളുമാരുടെ ഉത്തരങ്ങള്‍. അവന്‍റെ 'പുരുഷത്വത്തെ' ചൂണ്ടി അവന്‍ പറഞ്ഞു: ഇവന്‍ കോവര്‍ കഴുത. കുത്തിപ്പാറ്റിയ എള്ള് തിന്ന് കടല്‍പ്പാലം കടന്ന് അബു മന്‍സൂറിന്‍റെ ഇടനാഴിയില്‍ ഇവന് വിശ്രമിക്കണം.
ആലിബാബ കഥാരേഖ
ദരിദ്രരായി ജനിച്ച ആലിബാബ-കാസിം സഹോദരങ്ങളില്‍ കാസിം ധനികസ്‌ത്രീയെ വിവാഹിച്ച് വാണു. വിറകുവെട്ടിയുടെ മകളെ കല്യാണിച്ച ആലിബാബക്ക് മൂന്ന് കഴുതകള്‍ സാമ്പാദ്യം. കാട്ടില്‍ വിറക് വെട്ടാന്‍ പോയ ആലിബാബ നാല്‍പത് കള്ളന്‍മാര്‍ ഓപണ്‍ സിസേം പറഞ്ഞ് ഗുഹക്കകത്ത് കയറി സ്വര്‍ണ്ണം വച്ച് പുറത്തു വന്ന് ഷട്ട് സിസേം പറഞ്ഞ് പോയി. ആലിബാബ കുറച്ച് സ്വര്‍ണ്ണമെടുത്ത് വീട്ടില്‍ക്കൊണ്ടു പോയി, അളക്കാന്‍ വേണ്ടി കാസിമിന്‍റെ ഭാര്യയോട് പറ കടം വാങ്ങി. പറയുടെ അടിയില്‍ പശ തേച്ചിരുന്നതിനാല്‍ തിരികെ കിട്ടിയപ്പോള്‍ പറ്റിപ്പിടിച്ചിരുന്ന നാണയം കണ്ട് കാര്യം ഗ്രഹിച്ച കാസിം പിറ്റേന്ന് ഗുഹയിലേക്ക് പുറപ്പെട്ട് ഓപണ്‍ സിസേം പറഞ്ഞ് അകത്ത് കയറി ഭ്രമിച്ച് ഷട്ട് സിസേം മറന്നു പോയതിനാല്‍ കൊള്ളക്കാര്‍ ആറു കഷണങ്ങളാക്കി. പിറ്റേന്ന് ആലിബാബയുടെ വേലക്കാരി മാര്‍ജാനയുടെ ബുദ്ധിയില്‍ ഒരു തുന്നല്‍ക്കാരനെ കണ്ണ് മൂടി ആലിബാബയുടെ വീട്ടില്‍ വന്ന് കണ്‍കെട്ടഴിച്ച് കാസിമിന്‍റെ മൃതദേഹം തുന്നിക്കെട്ടി. വഴിയറിയാതിരിക്കാന്‍ തിരിച്ച് പോയപ്പോഴും കണ്ണ് മൂടി. കാസിമിന്‍റെ വിധവയെ ആലിബാബ വിവാഹിച്ചു. കൊള്ളക്കാരിലൊരാള്‍ വേഷം മാറി കമ്പോളത്തില്‍ വന്ന് തുന്നല്‍ക്കാരനെ കണ്ട് പിടിച്ച് സ്വര്‍ണ്ണ നാണയം കൊടുത്ത് കണ്ണ് മൂടി പോയ വഴിയേ പോയി ആലിബാബയുടെ വീട് കണ്ടു പിടിച്ചു. പകരം വീട്ടാനായി വീട്ടുപടിയില്‍ ചോക്ക് കൊണ്ട് അടയാളം വച്ചു. ഇത് കണ്ടു പിടിച്ച മാര്‍ജാന സമീപത്തെ വീട്ടുപടിക്കലെല്ലാം ചോക്ക് കൊണ്ട് വരച്ചതിനാല്‍ കൊള്ളക്കാരില്‍ മറ്റൊരാള്‍ വന്ന് ചുവന്ന അടയാളം വച്ചു. ഈ പദ്ധതിയും പാളിയതിനാല്‍ ആ രണ്ട് കൊള്ളക്കാരെയും തലവന്‍ വധിച്ചു. ശേഷം തലവന്‍ 37 കല്‍ഭരണികളില്‍ കൊള്ളക്കാരെ നിറച്ച് ഒരു ഭരണിയില്‍ ഒലിവെണ്ണയുമായി വേഷം മാറി ആലിബാബയുടെ വീട്ടില്‍ ചെന്ന് ഈ എണ്ണ രാത്രിയാകും വരെ സൂക്ഷിക്കാന്‍ സഹായിക്കണമെന്നപേക്ഷിച്ചു. അതും കണ്ടു പിടിച്ച മാര്‍ജാന തിളച്ച എണ്ണ തലയിലൊഴിച്ച് കൊള്ളക്കാരെ കൊന്നു. തലവന്‍ പിന്നീട് വേഷം മാറി ആലിബാബയുടെ അതിഥിയായി വന്നപ്പോള്‍ അരയില്‍ കഠാരയുമായി മാദകനൃത്തം ചെയ്ത് കാശു വാങ്ങാനെന്ന നാട്യേന അതിഥിയുടെ അടുക്കല്‍ ചെന്ന് കഠാര നെഞ്ചില്‍ കുത്തിയിറക്കി. ശേഷം ആലിബാബയുടെ പുത്രനെ കല്യാണിച്ച് സസുഖം വാണു.
കടപ്പാട്: ആയിരത്തൊന്ന് രാത്രികള്‍, ഡിസി ബുക്ക്‌സ്
Subscribe to:
Post Comments (Atom)
No comments:
Post a Comment