ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് ആപ്തവാക്യമാണ് 'അത് ഏറ്റവും നല്ല സമയവും ഏറ്റവും മോശം സമയവുമായിരുന്നു' എന്ന് ചാള്‍സ് ഡിക്കന്‍സ് (രണ്ട് നഗരങ്ങളുടെ കഥയില്‍) പറഞ്ഞത്. മാധ്യമങ്ങള്‍ ഇപ്പോള്‍ സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അപഹരിക്കുന്നു, ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്നു. ആരാണിവിടെ അതിരുകള്‍ നിശ്ചയിക്കുന്നത്? ആരാണ് അജണ്ട സജ്ജീകരിക്കുന്നത്? ആഗോളരാഷ്ട്രീയാധികാര ശക്തികളുടെ സ്വാധീനം മാധ്യമങ്ങളില്‍ പ്രകടമാണ്. മാധ്യമങ്ങള്‍ക്ക് ആരെ വേണമെങ്കിലും കുറ്റവാളിയാക്കാം; ആരെ വേണമെങ്കിലും കുറ്റവിമുക്തനാക്കാം. അല്ലെങ്കില്‍ വാലും മടക്കി ഓടാം. (മറിയം റഷീദ സംഭവം ഓര്‍ക്കുക). ഇടിച്ചിട്ട് ഓടിപ്പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ പരിപാടിയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. നോം ചോംസ്കി പറയുന്നു, അമേരിക്കയിലെ 5 മാധ്യമങ്ങള്‍ തീരുമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുക. യുദ്ധപ്രതിരോധ ആയുധ ഇടപാടുകള്‍ നടത്തുന്നയാള്‍ തന്നെ മാധ്യമവും കൈയാളുമ്പോള്‍ കച്ചവടവും താല്പര്യങ്ങളും മാധ്യമങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് പറയേണ്ട. ജനത്തിന് മാധ്യമം തിരഞ്ഞെടുക്കാന്‍ സ്വാതത്ര്യമുണ്ടെന്ന് പറയുകയും തിരഞ്ഞെടുക്കുന്നത് ഒരാളില്‍ നിന്ന് തന്നെയാവുകയും ചെയ്യുമ്പോള്‍ ഹെന്റി ഫോഡ് പറഞ്ഞത് ഓര്‍ക്കാം. 'ഏത് മോഡല്‍ കാര്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം, ഫോര്‍ഡ് ആയിരിക്കണമെന്ന് മാത്രം'.
നിര്‍ഭാഗ്യകരമായ കാര്യം അച്ചടിമാധ്യമങ്ങളുടെ ആസന്നമരണമാണ്. കൊളംബിയ സ്കൂള്‍ ഒഫ് ജേണലിസം സ്റ്റുഡന്റ് അഫയേഴ്സ് ഡീന്‍ ശ്രീ ശ്രീനിവാസന് പറയുന്നത് ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും, അച്ചടി മാധ്യമങ്ങള്‍ കുറേക്കൂടിക്കാലം ജീവിച്ചേക്കുമെന്നാണ്. ജനസംഖ്യയുടെ പെരുപ്പമാണ് അതിന് കാരണം. ഇന്ത്യ റ്റുഡേയുടെ ഹിന്ദി പതിപ്പാണ് കൂടുതല്‍ വിറ്റു പോകുന്നത്. നിരക്ഷരത ആളുകളെ ടിവി എന്ന മാധ്യമത്തിലേക്കാകര്‍ഷിക്കുന്നതും അച്ചടിമാധ്യമ മരണത്തിന് കാരണമാവും. ചുരുക്കം ചിലയാളുകള്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പരിപാടി മാധ്യമരംഗത്ത് ആയിക്കഴിഞ്ഞു. ഏഷ്യനെറ്റ് വരെ മര്‍ഡോക്കിന്റെ കൈയിലായി. വൈദേശികസംസ്ക്കാരം ഇന്ത്യന്‍ ജനതക്ക് അടിച്ചേല്‍പ്പിക്കുമെന്ന് ചിലരെങ്കിലും കരുതിയ വൈദേശിക മുതലാളിത്തം പക്ഷെ ഇന്ത്യയുടെ അധമവശങ്ങളെ സൌന്ദര്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു.
ഈ മാധ്യമ കൊടുങ്കാറ്റില്‍ കൈത്തിരി തെളിയിച്ച് നില്ക്കുനത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയാണെന്നത് ആശ്വാസകരമാണ്. പ്രത്യേകിച്ചും നമ്മുടെ അയല്പക്കങ്ങളില് സ്ഥിതി അങ്ങനെയാല്ലാതിരിക്കെ. ആദര്‍ശ്, 3ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഉള്‍ക്കളികളൊക്കെ പൊളിക്കാനായത് ഇന്ത്യന്‍ മാധ്യമനേട്ടമാണ്. മാധ്യമ സ്വേച്ഛാധിപതികളുടെ അടിച്ചേല്‍പ്പിക്കലിനെ ചെറുത്തു നില്‍ക്കുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ളോഗുകളും സിറ്റിസണ്‍ ജേണലിസവുമാണ്. ഒരു ജൂലിയന്‍ അസാഞ്ഞിന് പെന്റഗണില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനായി. അതൊരു പുതിയ ആരംഭമാണ്. സ്വേച്ഛാധികാരത്തെ ചോദ്യം ചെയ്യുന്നതും നമ്മുടെ പൌരാവകാശത്തില്‍ പെടും.
(കുവൈറ്റില്‍ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചതില്‍ നിന്ന്)
Search This Blog
Subscribe to:
Post Comments (Atom)
3 comments:
" ഏഷ്യനെറ്റ് വരെ മര്‍ഡോക്കിന്റെ കൈയിലായി"
മാധ്യമങ്ങൾ മാത്രമല്ല മാധ്യമ പ്രവർത്തകരും കുത്തകകളുടെ കൈകളിൽ എത്തിച്ചേരുന്നില്ലെ? ഒരു ജനതയുടെ ആത്മാവിഷ്ക്കാരമെന്നു പറയുന്ന ചാനലിന്റെ തലപത്തിരുന്ന പ്രശസ്ത മാധ്യമപ്രവർത്തകൻ അവസാനം എത്തിചേർന്നതും ഈ മർഡോക്കിന്റെ കയ്യിൽ തന്നെ....
ഇന്ത്യന്‍ മാധ്യമ രംഗത്തും കുത്തകകള്‍ വിലക്കെടുക്കുകയും സത്യാസന്ധരായ മാധ്യമ പ്രവര്തകേര്രുടെ വംശം ക്ഷയിച്ചു കൊണ്ടിരിക്കുകയും കുത്തകകള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ ,ചാനലിന്റെ ,പത്രത്തിന്റെ[സ്പോന്സര്മാരുടെ ] അജണ്ടയില്‍ കവിഞ്ഞു പറയാത്ത വെളിപെടുതലുകള്‍ പൂഴ്ത്തി വയ്കുഉന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം കൂടിവരുന്ന ഈ കാലത്ത് മാധ്യമ സ്വേച്ഛാധിപതികളുടെ അടിച്ചേല്‍പ്പിക്കലിനെ ചെറുത്തു നില്‍ക്കുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ളോഗുകളും സിറ്റിസണ്‍ ജേണലിസവുമാണ്.ലോക ജനതയുടെ ,ഇന്ത്യന്‍ ജനതയുടെ അറിയാനുള്ള അവകാശത്തിന്റെ ആഘോഷമാന്നു ,സ്വാതന്ധ്ര്യമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ളോഗുകളും.
nicceee...sunill
Post a Comment