http://www.youtube.com/watch?v=AiGWnv-npx8
രതിയുടെ പ്രവാസാനുഭവം ഗള്‍ഫ് നാടുകളിലെ മരുഭൂമികളില്‍ മാത്രമല്ല, നാട്ടില്‍ത്തന്നെ, അവനവനില്‍ത്തന്നെ പല അളവുകളിലും കാലങ്ങളിലും തുളുമ്പുന്നുണ്ട്. പൂര്‍ത്തീകരിക്കപ്പെടാത്ത മൂര്‍ച്ഛകളില്‍ ഒന്നു മാത്രമാണത്. വിവാഹിത ബാച്ച്‌ലേഴ്‌സ് കൂടുതല്‍ പാര്‍ക്കുന്ന ഒരു പ്രവാസപ്രദേശമെന്ന നിലയില്‍ ഗള്‍ഫ് പ്രവാസികളില്‍ അത് കൂടുതലായി ഹോമിക്കപ്പെടുന്നു. ഉപവാസങ്ങളിലും ത്യാഗങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന ഉപേക്ഷയാണത്. ഫ്രോയ്‌ഡിന്‍റെ ജീവചരിത്രകാരന്‍ ഏണസ്‌റ്റ് ജോണ്‍സ് പറഞ്ഞ അഫാനിസിസ് - രതിചോദനകളുടെ അഭാവം; ഒരിക്കലും അവസാന പടവുകളിലെത്താതെ സിസിഫസീകരിക്കപ്പെടുന്ന അനോര്‍ഗാസം; ജീവന്‍ വെടിയുന്ന നിമിഷങ്ങള്‍ പോലും ഉത്തേജനം കൊണ്ടുവരുമെങ്കില്‍ അത് - ഇതൊക്കെ പ്രവാസരതിയുടെ അതിഭാവുകത്വങ്ങളാവാം. എങ്കിലും ബാഷ്‌പീകരിക്കപ്പെട്ട് പോകുന്ന വികാരങ്ങള്‍ ഉച്ചച്ചൂട് പോലെ സത്യമായി നില്‍ക്കുന്നു. അതിന്‍റെ പോക്കുവെയിലില്‍ പിറന്നതാണ് ഈ വീഡിയോ - മണല്‍പെയ്‌ത്ത്. http://www.youtube.com/watch?v=AiGWnv-npx8 വേഷമിട്ട പൌലോസില്ലായിരുന്നെങ്കില്‍ സത്യമാകാതെ പോകുമായിരുന്ന എന്‍റെ വീഡിയോ ശ്രമം.
Search This Blog
Sunday, April 22, 2012
Subscribe to:
Post Comments (Atom)
1 comment:
niceee.......sunil & poulooseeeee
Post a Comment