ഒടുവില്‍ പാടിയത് അമൃത റിയാലിറ്റി ഷോ സൂപര്‍സ്റ്റാര്‍ ജോബ് കുരിയന്‍ സംഗീതം കൊടുക്കുന്ന രസം എന്ന രാജീവ്നാഥ്- മോഹന്‍ലാല്‍ ചിത്രത്തിലാണ്. 'ഉല്‍സാഹക്കമ്മിറ്റി'ക്ക് ബിജിബാല്‍ ചെയ്ത പാട്ടും പാടി. തിരുവനന്തപുരം ജൂപിറ്റര്‍ ട്രൂപ്പിലും മറ്റും പത്ത് വര്‍ഷത്തോളം സ്‌റ്റേജ് പാട്ടുകാരനായിരിക്കേ തബലിസ്‌റ്റ് സുരേഷാണ് മോഹന്‍ സിത്താരയോട് എന്നെക്കുറിച്ച് പറയുന്നത്. 'കാഴ്‌ച'ക്ക് മുന്‍പേ അവസരങ്ങള്‍ തന്നുവെങ്കിലും ജുഗുനൂരേ എന്ന ഗുജറാത്തി കച്ച് പാട്ടാണ് വഴിത്തിരിവ്. 'പോക്കിരിരാജ'യിലെ കേട്ടില്ലേ എന്ന ജാസി ഗിഫ്‌റ്റ് ഗാനവും (വിജയ് യേശുദാസിനൊപ്പം പാടിയത്) ജനം ഓര്‍ക്കുന്നു. ഇപ്പോഴും ഗാനമേളക്ക് പോകാറുണ്ട്. സ്‌റ്റേജ് പ്രോഗ്രാമുകള്‍ സ്വരത്തിന് ഇരുത്തമുണ്ടാക്കും. മലബാറിലാണ് കൂടുതല്‍ ഗാനമേളകള്‍. അവിടെ മാപ്പിളപ്പാട്ടുകളും, ഹിന്ദി ഗാനങ്ങളും പാടും.
-കുവൈറ്റില്‍ കോഴിക്കോട് ജില്ല അസോസിയേഷന്‍ പ്രോഗ്രാമിന് വന്നപ്പോള്‍ പറഞ്ഞത്.
-കുവൈറ്റില്‍ കോഴിക്കോട് ജില്ല അസോസിയേഷന്‍ പ്രോഗ്രാമിന് വന്നപ്പോള്‍ പറഞ്ഞത്.
No comments:
Post a Comment