ഓര്‍മ്മക്കേടിന്‍റെയും ഉറക്കമില്ലായ്‌മയുടെയും മഹാമാരികള്‍; മരണത്തിന്‍റെ
രഹസ്യങ്ങളടങ്ങിയ മാന്ത്രിക മുന്തിരിക്കുലകള്‍; രാത്രി മുഴുവന്‍ പെയ്ത മഞ്ഞപ്പൂമഴ; രക്തം കിനിയുന്ന ലില്ലിപ്പൂക്കളുടെ ചതുപ്പുനിലം; ലാറ്റിന്‍ അമേരിക്കന്‍ വനത്തില്‍ പെട്ടുപോയ സ്‌പാനിഷ് പടക്കപ്പല്‍; ഉടമസ്ഥമുദ്രയോടെ ജനിച്ച കന്നുകാലികള്‍... ഒക്കെയും
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ കല്‍പനാശക്തിയുടെ ചിഹ്നങ്ങള്‍
മാത്രമായിരുന്നില്ല, ഭൌമികതയില്‍ സ്വര്‍ഗീയത കണ്ടെത്തിയ എല്ലാം പുണരുന്ന
ഒരു കാഴ്‌ചയുടെ സാക്‌ഷ്യപത്രങ്ങള്‍ കൂടിയായിരുന്നു.
എഴുത്തില്‍ ഒരു ഭൂഖണ്ഡചരിത്രത്തെ പുരാവൃത്തവല്‍ക്കരിക്കുകയും അതേ സമയം മനുഷ്യാവസ്ഥയെ ഒരു റബലെയ്‌സിയന്‍ നീചഹാസ്യത്തിലൂടെ ചിത്രീകരിക്കുകയും ചെയ്തു ആ വിരുത്. പ്രണയവും, സഹനവും, മോക്ഷവും ഒരു മോബിയസ് സ്‌ട്രിപിലെന്ന പോലെ അവിരാമമായി തുടരുന്ന ജ്വരജന്യമായ സ്വ്‌പനമായിരുന്നു ആ സാഹിത്യത്തില്‍.
ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയില്‍ ലാറ്റിന്‍ അമേരിക്കന്‍
രാജ്യങ്ങളില്‍ ചരിത്രത്തിന്‍റെ ഭീകരതകളും സ്ഥാനഭ്രംശങ്ങളും എല്ലാ
ന്യായ-യുക്തികളുടെയും അതിരു കടന്നപ്പോള്‍ വ്യവസ്ഥാനുരൂപമായ
വിവരണരീതികള്‍ പോരായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷയില്‍ 'അസാമാന്യ
വലുപ്പമുള്ള യാഥാര്‍ത്ഥ്യ'ത്തെ ചിത്രീകരിക്കുവാന്‍. യാഥാര്‍ത്ഥ്യവും
അ-യാഥാര്‍ത്ഥ്യവും, സാധാരണതയും വിസ്‌മയവും തമ്മിലുള്ള ഇടപാടുകളായിരുന്നു മാജിക്കല്‍ റിയലിസത്തിന്‍റെ ഉപായങ്ങള്‍.
സ്വന്തം കുടുംബചരിത്രത്തിലെന്ന പോലെ കൊളംബിയയുടെ രാഷ്‌ട്രീയ കലാപങ്ങളിലും ആഭ്യന്തരയുദ്ധങ്ങളിലും ആഴ്‌ന്ന മോഹവേരുകള്‍ ലിവിങ്ങ് റ്റു റ്റെല്‍ ദ് റ്റെയ്‌ല്‍ എന്ന ഓര്‍മ്മപുസ്തകത്തില്‍ കാണാം. ലവ് ഇന്‍ ദ ടൈം ഒവ് കോളറ പലവിധ പ്രണയങ്ങളുടെ കീറിമുറിക്കലാവുമ്പോഴും അത് ഗാബോയുടെ മാതാവിന്‍റെയും, പിതാവിന്‍റെയും പ്രണയാപഗ്രഥനവുമായിരുന്നു.
കുട്ടി-മാര്‍കേസ് - ഗാബോ - ജനിച്ചു വളര്‍ന്ന അരകടാക്ക എന്ന
വിദൂരപട്ടണത്തില്‍ വരണ്ട ചുഴലിക്കാറ്റും കൊല്ലുന്ന ക്ഷാമവും
തല്‍ക്ഷണത്തിലുള്ള വെള്ളപ്പൊക്കവും വെട്ടുക്കിളികളുടെ ആക്രമണവും,
പട്ടണത്തിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലേക്ക് ഇലപൊഴിക്കും കാറ്റ് പോലെ
വന്ന ഭാഗ്യാന്വേഷികളും ഇടമുറിയാതെ വന്നു. അത്ഭുദവും പൈശാചികതയും ദൈനംദിന ജീവിത ഭാഗമായിരുന്ന ഈ സ്ഥലമാണ് സോളിറ്റ്യൂഡില്‍ മക്കോണ്ടയായത്. ആ പ്രദേശം ഒരേ സമയം ഒരു മാനസിക അവസ്ഥയും, ലാറ്റിനമേരിക്കയുടെ പര്യായവും, ഗാബോയുടെ ഗൃഹാതുരസ്‌മരണകളുടെ പ്രഭവവുമായി.
ഫോക്‌നറിനും ജോയ്‌സിനുമൊപ്പം താളത്തില്‍ ഒഴുകിയും, കാഫ്‌കയുടെ
ആലങ്കാരികതക്കൊപ്പം എത്തിയും ബോര്‍ഹസിന്‍റെ സ്വപ്‌നതുല്യ ഭാവനയിലും സഞ്ചരിച്ച ആദ്യകാല മാര്‍കേസ് ശൈലി പിന്നീട് സാധാരണ ജീവിതങ്ങളിലെ പ്രണയ-ക്‌ളേശങ്ങള്‍ക്ക് അസാധാരണതകളുണ്ടെന്ന് മൂകമായാവിദ്യയിലെന്ന പോലെ പറഞ്ഞു.
രാഷ്‌ട്രീയത്തേക്കാള്‍ പ്രണയവും, ഓര്‍മ്മയും, കാലവുമാണ്, ആ മായാരൂപനില്‍ ബാക്കിയാവുക.
-ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന്.

No comments:
Post a Comment