മലയാളത്തിലെ
ആദ്യ കാർട്ടൂൺ നാടക പരമ്പര വരുന്നു.
ഒരേ സ്റ്റേജ് സെറ്റിങ്ങിൽ,
ഒരേ കഥാപാത്രങ്ങൾ, ഒരേ വേദിയിൽ,
വ്യത്യസ്ത എഴുത്തുകാരുടെ വിവിധ കഥകൾ അവതരിപ്പിക്കുന്ന പരമ്പരയാണിത്.
ചായക്കടക്കഥകൾ എന്ന് പേരിട്ടിരിക്കുന്ന ഈ റിയലിസ്റ്റിക് കാർട്ടൂൺ-നാടക
പരമ്പരയുടെ സാക്ഷാത്ക്കാരം സൂര്യ കൃഷ്ണമൂർത്തി. ഒരു ഗ്രാമത്തിലെ ചായക്കടയ്ക്കുള്ളിൽ
നടക്കുന്ന സംഭവങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. കേന്ദ്രകഥാപാത്രങ്ങൾ: ചായക്കടക്കാരൻ, സഹായി, വെളിച്ചപ്പാട്, പഞ്ചായത്ത് പ്രസിഡണ്ട്, ബാർബർ, പോലീസുകാരൻ, തയ്യൽക്കാരൻ തുടങ്ങിയവർ.
മേയ്
26-ന് ഉദ്ഘാടന അവതരണം തിരുവനന്തപുരത്ത് തൈക്കാട് ഗവ. ഗസ്റ്റ് ഹൌസിന്
സമീപമുള്ള സൂര്യ അവന്യൂവിൽ. എംടി വാസുദേവൻ നായർ
എഴുതിയ ഭീമൻ രാവുണ്ണി നായർ
എന്ന 45 മിനിറ്റ് നാടകം ഉദ്ഘാടനത്തിന്. തുടർന്ന് ബഷീർ മണക്കാട് എഴുതിയ
'തീറ്റ റപ്പായി'. പിറ്റേന്ന് സൂര്യ കൃഷ്ണമൂർത്തി എഴുതിയ 'അമ്മ തങ്കമ്മ'. ജൂലൈ
മുതൽ എല്ലാ മാസം ഒന്നാം തീയതി
രണ്ട് ചായക്കട നാടകങ്ങൾ വീതം അവതരിപ്പിക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി
പറഞ്ഞു. ടിക്കറ്റ് 20 രൂപ.
No comments:
Post a Comment