Search This Blog
Sunday, August 30, 2009
രണ്ടുമണിവെളുപ്പിന്, ഓണസദ്യ
കുവൈത്തിലെ ഒരു ഫുഡ് കമ്പനിയിലെ എണ്‍പതോളം വരുന്ന തൊഴിലാളികള്‍ അവരുടെ ഫ്ളാറ്റ് വരാന്തയില്‍ ബുധനാഴ്ച വെളുപ്പിനു രണ്ടു മണിക്ക് ഓണസദ്യ ഉണ്ണും. റമദാന്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്നവര്‍ വൈകുന്നതിനാലും ഉച്ചനേരത്ത് നോമ്പിനെ മാനിച്ചും അത്താഴ സമയത്ത് മിക്ക ജോലിക്കാരും ഡ്യൂട്ടിയിലാരിക്കുന്നതിനാലുമാണ്, എല്ലാവര്‍ക്കും കണ്ടുമുട്ടാവുന്ന രണ്ടുമണി സമയം സദ്യക്കായി തെരെഞ്ഞെടുത്തതെന്ന് ഗാസ്ട്രോണോമിക്ക ഫുഡ് കമ്പനിയിലെ ഒരു തൊഴിലാളി അറിയിച്ചു. കമ്പനി വക ഭക്ഷണശാലയില്‍ പണിയെടുക്കുന്നവര്‍ ജോലി കഴിഞ്ഞെത്തുന്നത് രാത്രി ഒരു മണിക്കാണ്. അറുപതോളം മലയാളികളും ഇരുപതോളം ഫിലിപ്പീനുകളുമാണ്, ബുധനാഴ്ച വെളുപ്പിന്, ഓണസദ്യ ഉണ്ണുകയും വിളമ്പുകയും ചെയ്യുന്ന തൊഴിലാളികള്‍. മലയാളി തൊഴിലാളികള്‍ ഒരു ബെഡ്റൂം കാലിയാക്കി അരിയും പച്ചക്കറിയും അടുപ്പിച്ചിട്ടുണ്ട്. രണ്ട് അടുക്കളകളിലായിരിക്കും പാചകം. പതിനാറു കൂട്ടം കറികളും രണ്ട് പായസവും കോരിത്തരിപ്പിച്ചിരിക്കുന്നത് കൂടുതലും ഫിലിപ്പീനി സഹോദരങ്ങളെയാണത്രെ. കമ്പനി വക അക്കമഡേഷന്‍ കെട്ടിടത്തില്‍ വരാന്ത മാത്രമാണു എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഇടം. രണ്ടു പന്തികളിലായാണു സദ്യ; ഒരു കൂട്ടര്‍ വിളമ്പാനും മറ്റുള്ളവര്‍ ഭക്ഷിക്കാനും; നേരെ തിരിച്ചും.
Wednesday, August 26, 2009
കോഴിയോട് ചോദിച്ച് കറി വക്കലും രഞ്ജിനി-മലയാളവും
1. 'പെരുന്തച്ചനില്‍' വെട്ടാന്‍ പോണ മരത്തോട് അനുവാദം വാങ്ങണമെന്ന് തിലകന്‍ പറഞ്ഞത് ഓര്‍ത്ത്, ഇത്തവണ കോഴിക്കറി വെയ്ക്കുന്നതിനു മുന്‍പ് കോഴിയോട് കാര്യം പറഞ്ഞ് വാങ്ങാമെന്ന് കരുതി കടയില്‍ ചെന്നപ്പോള്‍ അവിടെ ഫ്രോസണ്‍ കോഴി മാത്രേ ഉള്ളൂ.
2. സ്‌കൂളില്‍ ചീഫ് ഗസ്റ്റ് വരുന്ന പരിപാടിക്ക് കുട്ടികളുടെ അച്ചടക്കം നോക്കണമെന്ന് ടീച്ചേഴ്‌സിനോട് കര്‍ക്കശിച്ചിരുന്നു പ്രധാനാധ്യാപകന്‍. പരിപാടിക്കിടയില്‍ ഒരു കുട്ടി ദീര്‍ഘമായി നിശ്വസിച്ചതും അധ്യാപകസൈന്യങ്ങളെല്ലാം കൂടി ഉച്ചസ്വരത്തില്‍ .. ശ് ശ് ശ് ശ്..
3. പാര്‍ട്ടിക്കിടെ കേട്ടത്:'രഞ്ജിനിയുടെ ആങ്കറിങ്ങ് എനിക്കങ്ങ് ടച്ച് പോര. എന്നാ മലയാളമാ ഷീ ഈസ് യൂസിങ്ങ്'!
4. മരിക്കാന്‍ കിടക്കുന്ന അച്ഛനെ കാണാന്‍ വരുന്നവരോട് അച്ഛന്‍ 'ഞാന്‍ എയിഡ്‌സ് വന്ന് മരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല' എന്ന് ആവര്‍ത്തിക്കുന്നത് കേട്ട് മകന്‍ ചോദിച്ചു: അച്ഛന്‍ എയിഡ്‌സ് ഉണ്ടെന്ന് കള്ളം പറയുന്നത് എന്തിനാണ്?
അച്ഛന്റെ മറുപടി: എന്റെ മരണശേഷം നിന്റെ അമ്മയെ അവരു തൊടാണ്ടിരിക്കാനാടാ..

Saturday, August 22, 2009
കേട്ട കഥകള്‍ 3
1. വെള്ളാനയെക്കുറിച്ച് കേട്ട രാജാവ് കല്‍പ്പിച്ചു, കൊട്ടാരം-ആനയെ വെളുപ്പിക്കുക. മന്ത്രി തല പുകഞ്ഞാലോചിച്ചിട്ട് പോംവഴിയൊന്നുമില്ലാതിരുന്നതിനാല്‍ ഒരു പാവത്തിനിട്ട് പണിയാമെന്ന് വിചാരിച്ചു. ആനയെ അലക്കി വെളുപ്പിക്കുന്ന പണി നമ്മുടെ കൊട്ടാരം വെളുത്തേടനെ ഏല്‍പ്പിക്കാം, മന്ത്രി പറഞ്ഞു. വെളുത്തേടന്‍ സംഗതി കുശവന്, കൈമാറാമെന്ന് കരുതി പറഞ്ഞു: ആനയെ അലക്കണമെങ്കില്‍ പുഴുങ്ങണം, അത്രേം വലിയ കലം വേണം!
കുശവന്‍ വിചാരിച്ചു: തല പോയി! ഭാര്യയോട് കാര്യം പങ്കു വച്ചു. ഭാര്യ ഉപദേശിച്ചു: ആനയെ പുഴുങ്ങുന്ന കലമുണ്ടാക്കണമെങ്കില്‍ നൂറു വര്‍ഷം വേണമെന്നു ആവശ്യപ്പെടുക. അത്രേം കാലം കഴിയുമ്പോള്‍ ആന ചെരിയും; അല്ലെങ്കില് രാജാവ് മരിക്കും; അതുമല്ലെങ്കില്‍ നിങ്ങള്‍ മരിക്കും!
2. കാലടി ശ്രീശങ്കര കോളേജില്‍ ഇന്റര്‍വ്യൂവിനായി ചെന്ന ഉദ്യോഗാര്‍ഥിയോട് ബോര്‍ഡ് ചോദിച്ചെന്ന് പറയപ്പെടുന്ന ചോദ്യവും ഉത്തരവും: കോളേജിരിക്കുന്ന കുന്ന് എത്ര കൊട്ട മണ്ണ്, ഉണ്ടാവും?
ഉത്തരം: ഒരു കൊട്ട. അത്രയും വലിയ കൊട്ടയായിരിക്കണം!
3. ക്ഷേത്രത്തിലെ ഊട്ടുപുര. സദ്യ നടക്കുകയാണ്. 'ഒരു കുന്ന് ചോറു വിളമ്പി വച്ചിരിക്കുന്നത് ആര്‍ക്കാണ്' എന്ന് തിരുമേനിയുടെ ഉച്ചത്തിലുള്ള ചോദ്യം. 'അത് തിരുമേനിക്ക് തന്നെ'യാണെന്ന് അറിഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു, മോരു കൂട്ടിക്കുഴച്ചാല്‍ സ്വല്‍പേയുള്ളൂ!

'അവതാര്‍' ഡിസം 18ന്
ടൈറ്റാനിക് സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷിക്കപ്പെടുന്ന സയന്‍സ് ഫിക്‌ഷന്‍ മഹാകാവ്യം, 3 ഡി-അനിമേഷന്‍-സ്പെഷ്യല്‍ ഇഫക്‌റ്റ്സ് സമ്പന്നമായ അവതാര്‍ റിലീസിനു തയ്യാറെടുക്കുന്നു.
പന്‍ഡോറ എന്ന സ്വപ്നഭൂമിയില്‍ അധിവസിക്കുന്ന ജീവികളുടെ ബ്രെയിന്‍ ക്ളോണുകളുമായി ഒരു കൂട്ടം മനുഷ്യരുടെ തലച്ചോര്‍ ബന്ധിപ്പിച്ച് പരീക്ഷണം നടത്തുന്നതിനെക്കുറിച്ചാണ്, ഡൈനോസറും പുലിയും പറക്കുന്ന ഡ്രാഗണുകളുമൊക്കെ പുതിയ രീതിയില്‍ അവതരിക്കുന്ന, മനുഷ്യരും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ജീവികളും 'മല്‍സരിച്ചഭിനയിക്കുന്ന' 'അവതാറി'ലുള്ളത്.

Wednesday, August 19, 2009
ടെലിഫിലിമിനു പറ്റിയ കഥ
ഒരു റസ്റ്ററന്റ്. കോര്‍ണര്‍ ടേബിളില്‍ യുവമിഥുനങ്ങള്‍ പ്രേമസല്ലപിക്കുകയാണ്. അവരുടെ ലീലകള്‍ നോക്കിനുണഞ്ഞ് ഭക്ഷണം വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് ടേബിളിലുള്ളവരിലൂടെ പാന്‍ ഷോട്ട്. കമിതാക്കളുടെ ലീലകള്‍ ചിലപ്പോള്‍ അതിരു കടക്കും. ആളുകള്‍ വെയിറ്റ് ചെയ്യുന്നു, കഴിഞ്ഞെങ്കില്‍ എണീറ്റ് പോകൂ എന്ന് മറ്റ് ടേബിളുകരോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്ന ബെയറര്‍. ഇണയരയന്നങ്ങളെ ബെയറര്‍ മൈന്‍ഡ് ചെയ്യുന്നില്ല. മറ്റുള്ളവര്‍ വന്നും പോയുമിരിക്കുന്നു. വൈകിട്ട് അവരുടെ കൂലിയും വാങ്ങിപ്പോകുന്ന 'യുവമിഥുനങ്ങള്‍' എന്ന അഭിനേതാക്കള്‍!
Friday, August 14, 2009
നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ നുള്ളിപ്പറിച്ചു
പത്മരാജന്റെ പോസ്റ്റ്മോർട്ടം സമയത്ത് നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ കവിളത്ത് നുള്ളിപ്പറിച്ചു.
ഡോ ഷെർലി വാസുവിന്റെ ‘പോസ്റ്റ്മോർട്ടം അവസാനഘട്ടം‘:
തൂങ്ങിമരണത്തില്‍ LAND എന്നൊരു രീതിയാണു അഭിലഷണീയം. Ligature material തൂങ്ങാനുപയോഗിച്ച വസ്തുവിന്റെ കടുപ്പം; സസ്പെന്‍സ് ഹുക്കില്‍ നിന്ന് കഴുത്തിലെ കെട്ട് വരെയുള്ള Axis വഴി തൂങ്ങുന്ന ശരീരത്തിന്റെ ഭാരം; Noose കഴുത്തിലെ കുടുക്കിന്റെ മുറുക്കം; Drop നിപാതാഘാതം. പല തൂങ്ങിമരണങ്ങളിലും കഴുത്തിലെ പാടുകള്‍ - ലിഗേച്ചര്‍ മാര്‍ക്ക് - വ്യത്യസ്തങ്ങളായിരിക്കും. തൂങ്ങിമരണങ്ങള്ക്കിടയില്‍ ശിരസ്സറ്റ് ഗളച്ഛേദം സംഭവിക്കുന്നതും അപൂര്‍വമല്ല (സദ്ദാം ഹുസ്സൈനുണ്ടായ പോലെ).
ടാക്സി ഡ്രൈവറെ കൊലപ്പെടുത്തുന്ന രീതി - ഗരൊറ്റിങ്ങ് - പിന്നില്‍ നിന്ന് കഴുത്തില്‍ കുടുക്കിട്ട് മുറുക്കുക; ജ്യൂ-ജില്‍സു വില്‍ സ്വയം ആഘാതമേറ്റും മരിക്കാം; കഴുത്തില്‍ നിന്ന് നെന്‍ചിലേക്കിറങ്ങുന്ന ചരകനാഡി, രണ്ടായിപ്പിരിഞ്ഞ ശ്വസന നാളികളോരോന്നിന്റെയും പിന്നില്ക്കൂടിയാണു താഴേക്കിറങ്ങുന്നത്. ഈ നാഡികളെ ശ്വസനം വഴി - താളനിബദ്ധമായ ശ്വസനമാണു പ്രാണായാം - ഉത്തേജിപ്പിച്ച് മസ്തിഷ്കത്തിന്റെ സമസ്തഭാഗങ്ങളെയും ഉത്തേജിപ്പിക്കാം. പരുത്ത രുദ്രാക്ഷമാലയും ഗുണം ചെയ്യും;
നിമഗ്നതാ -മുങ്ങി-മരണങ്ങളില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ നേരത്തേ പൊന്തും; ജഡം പൊതുവേ കമിഴ്ന്നു പുല്ലു മേയുന്ന പശു പോലെ കിടക്കും; എല്ല്-പേശി ഭാരം കൂടിയവര്‍ വെള്ളത്തിന്റെ അടിത്തട്ടിലെത്തും; കമിഴ്ന്ന ജഡം ജീര്‍ണ്ണാവസ്ഥയില്‍ മലര്‍ന്നാവാറുണ്ട്;
തീമരണങ്ങളിൽ ഒരു പടിഞ്ഞാറൻ കൌതുകകഥയാണ് മദ്യപിച്ച വൃദ്ധ കിടക്കയിൽ കിടന്ന് സിഗരറ്റ് വലിച്ച് വീട് കത്തിപ്പോയത്. നമ്മുടെ മഹാരാജ്യത്താണെങ്കിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് എന്ത്എങ്കിലുമൊക്കെ വേവിച്ചുണ്ടാക്കുമ്പോൾ തീ പാളി കത്തിയമർന്ന ചെറുവീടുകൾ ചേരികളുടെ നിത്യഭയവും. ചെറുപട്ടണങ്ങളുടെ പേടിസ്വപ്നം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണെങ്കിൽ വങ്കിട വ്യാപാരസ്ഥാപനങ്ങളിൽ തീ ഇൻഷുറൻസിനായുള്ള നാടകമായി അരങേറുന്നു. കോഴിക്കോട് മെഡി കോളേജിലെ അധ്യാപികയായിരുന്ന ഡോ പുഷ്പ വീട്ടിൽ ചായ ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ ഗ്യാസ് സ്റ്റൌവിനപ്പുറം ഭിത്തിയിലെ ടൈൽസിലൂടെ നിരനിരയായിപ്പോവുന്ന ഉറുമ്പുകളെ കണ്ട് മണ്ണെണ്ണ ചീറ്റിയത് അബദ്ധമായി. തീ മുഖത്തേക്കാളി ശ്വസനനാളിയിൽ നീർക്കെട്ടുണ്ടായി ഡോ പുഷ്പ മരണപ്പെട്ടു.
കോട്ടയം കളക്റ്ററേറ്റ് കിഴക്കേനടയിൽ പവർകട്ട് സമയം. രാത്രി സ്കൂട്ടർ മറിഞ്ഞ് അബോധാവസ്ഥയിലായ സ്ക്റ്റൂട്ടർകാരന്റെ മുഖം കാണുവാൻ അതിലേ വന്നയാൾ തീപ്പെട്ടിയുരച്ചതാണ്. തീ കെടാത്ത കൊള്ളിയിൽ നിന്നും പടർന്നൊഴുകിയ പെട്രോളിലേക്ക് ആളിയ രണ്ടു പേരേയും വിഴുങ്ങി.
കത്തിക്കുത്ത്: മലപ്പുറം കത്തിക്ക് ഒരു തല മൂർച്ചയും 5 ഇഞ്ച് നീളവും ഒരു ഇഞ്ച് അലക് വീതിയും 3 ആണികൾ രുദ്രാക്ഷത്തിൽ പതിച്ച് അലങ്കാരപ്പിടിയുള്ള കത്തിയാണ്. stilleto knife taper എന്നീ കത്തികളും സാധാരണം. കത്തി കൊണ്ടുള്ള സ്വയംഹത്യയിൽ ആഴത്തിലുള്ള കുത്തിന് മുൻപായി ധൈര്യം സംഭരിക്കാൻ ആത്മഹത്യാകാരൻ/കാരി ചെറിയ hesitation cut നടത്താറുണ്ട്. മണിബന്ധം മുറിച്ച് ‘ആത്മഹത്യക്ക്’ ശ്രമിക്കുന്നവർക്ക് വേണ്ടത് സഹതാപം മാത്രമാണ്. ഇതിനെ delibarate self harm ആയി കരുതി വിഷാദരോഗത്തിനുള്ള ചികിത്സയാണ് കൊടുക്കേണ്ടത്.
അബദ്ധത്തിലുള്ള വെടിവയ്പിൽ പാലക്കട് പൊലീസ് വെടിവയ്പിൽ ഇലക്ട്രിക് പോസ്റ്റിൽ തട്ടിയ ഉണ്ട വ്യതിചലിച്ച് , മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ചതിച്ച റികാഷേ (richochet) സംഭവിക്കാം.
ഫൊറൻസിക് പഥോളജിയുടെ ആചാര്യൻ സിഡ്നി സ്മിത്ത് പറഞ്ഞു: truth is an ecentricity and evidence under oath is a marketable commodity.
http://varthapradakshinam.blogspot.com/2009/08/blog-post_13.html

Thursday, August 13, 2009
ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ ഡോ. ഷെർലി വാസു കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വിവൃതം ചെയ്യുന്നു ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലൂടെ. സ്വാഭാവികമരണങ്ങളും കത്തിക്കുത്തും തൂങ്ങിമരണവും ഗളതാഡനവും മുങ്ങിമരണവും തീമരണവുമൊക്കെയാണ് വിഷയങ്ങൾ - ചെറിയൊരു കൈപ്പിഴയാൽ അധമസാഹിത്യത്തിലേക്ക് കൂപ്പ്കുത്തുമായിരുന്ന അസംസ്കൃത മരണങ്ങൾ ഷെർലിയുടെ കൃതഹസ്തതയാൽ ജീവിതത്തെക്കുറിച്ചുള്ള പഠനപ്രബന്ധമാകുന്നു. അതിൽ കണ്ടുമുട്ടുന്ന കഥകളിലും കഥാപാത്രങ്ങളിലും ഒരു പക്ഷേ നാം തട്ടിവീണേക്കാം.
15 വർഷം മുൻപ് കാസർകോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ദേഹത്ത് ADIS എന്നെഴുതി വച്ചത് കണ്ടത് എയിഡ്സ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട അജ്ഞാതസുന്ദരിയുടെ മൃതദേഹം; ഓർത്തോപീഡിക്സ് പ്രഫസറായിരുന്ന ഡോ പി എ അലക്സാണ്ടർ, യൂറിത്രോസ്കോപ്പി എന്ന സർജറി നടത്തിക്കൊണ്ടിരുന്ന ഒരു ഡോക്ടറിന്റെ കൂടെ കൌതുകത്തിനു പരിശോധനയിൽ ചേരുകയും മൂത്രത്തിൽ ചോര വരുന്ന പ്രശ്നമുണ്ടായിരുന്ന അലക്സാണ്ടർ അതേ ടേബിളിൽ കിടക്കുകയും, ബ്ലാഡറിനകത്തെ പാപ്പില കരിച്ചു കളയുന്ന പ്രക്രിയയിൽ ബ്ലീഡിങ്ങ് ഉണ്ടാവുകയും രക്തം മാറിയ കൂട്ടത്തിൽ ഒരു എയിഡ്സ് രോഗിയുടെ രക്തം ചേരുകയും മരണമടയുകയും ചെയ്ത സംഭവം നമ്മുടെ മെഡിക്കൽ രംഗത്തെ കെടുകാര്യസ്ഥതയെ ഓർമ്മിപ്പിക്കുന്നത്; പോസ്റ്റ്മോർട്ടത്തെ എം.ജി.ആരിന്റെ വാൾപറ്യറ്റിനോടുപമിച്ച് ഒരിക്കൽ പോസ്റ്റ്മോർട്ടത്തിനിടെ, ‘എം. ജി. ആർ. പോസ്റ്റ്മോർട്ടം ചെയ്യുകയാണ് മാറിനിന്നോളൂ ’ എന്ന് പറഞ്ഞ ഒരു ഡോക്ടർ;
സുഷുപ്തിമരണം (ടഗലോഗ് ഭാഷയിൽ ബാൻബൻഗട്ട്)സംഭവിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും തിങ്ങി നിറഞ്ഞ മുടിയും താടിയും അലങ്കോലപ്പെടാതെയും പോസ്റ്റ്മോർട്ടം ടെബിളിൽ കിടന്ന പത്മരാജൻ; ടി.പി.കിഷോറിന്റെ കഥകളിലെന്ന പോലെ ഭയചകിതയാക്കുന്ന പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ പത്മരാജനുമായി ‘ബന്ധ’മുണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാനാവാതെ പോയത്; പോകേണ്ടിയിരുന്ന ബസ് കിട്ടാഞ്ഞതിനാൽ പിന്നാലെ വന്ന സ്കൂട്ടർ യാത്രികനെ കൈ കാട്ടി നിർത്തി അതിന്റെ പിന്നിൽ കയറി അതേ ബസിനെ ഓവർടേക്ക് ചെയ്യുകയും ബസിൽ കയറുകയും ആ ബസ് അല്പസമയത്തിനകം അപകടത്തിൽപ്പെടുകയും മരണമടയുകയും ചെയ്ത സി.എച്ച്. ഹരിദാസ്; മലപ്പുറം പൂക്കിപ്പറമ്പിൽ ഗുരുവായൂർ-കോഴിക്കോട് ബസ് കത്തിയപ്പോൾ (2001 ൽ) ബസിലുണ്ടായിരുന്ന ഒരമ്മ തന്റെ ശിശുവിനെ പുറത്തേക്കെറിഞ്ഞു കൊടുക്കാൻ ശ്രമിച്ചെങ്കിലും ചൂട് കാരാണം ആർക്കും അടുത്തെത്താൻ പറ്റാത്തതിനാൽ ദൌത്യം പരാജയപ്പെട്ടത്; കത്തിക്കരിഞ്ഞ ഒരു ജഡത്തിന്റെ ശാരീരികവിവരങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ, ‘ശരിയാണ് നൂറു ശതമാനം ശരിയാണ്’ എന്നു പറഞ്ഞ് ബോധശൂന്യനായി വീണത്; പിന്നീട് പത്രത്തിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ ആ മകന്റെ ഛായയിലുള്ള അച്ഛന്റെ ചിത്രം വന്നത്;
തിക്കുറിശ്ശിയുടെ മകൾ കനകശ്രീ ഭർത്താവിന്റെ ബൈക്ക്വീലിൽ സാരി കുടുങ്ങി മരിച്ചത്; വളപട്ടണത്ത് വാഹനം നിരോധിച്ച ഒരു രാത്രിയിൽ നടുറോഡിൽ ഷർട്ടഴിച്ച് തലയണയാക്കി ഉറങ്ങിയ ആളെ വണ്ടി കയറി മരിച്ച നിലയിൽ കണ്ടതും നിരോധിത സമയമായതിനാൽ ലൈറ്റിടാതെ പോയ ഡ്രൈവർ കുറ്റം സമ്മതിച്ചതും; നിരന്തരമായ രാഷ്ട്രീയ സംഘർഷങ്ങളും മനുഷ്യക്കുരുതികളും കാരണം തലശേരിയിലെ കതിരൂരിൽ കല്യാണാലോചനകളൊന്നും കടന്നു ചെല്ലാത്തതിൽ പരിഭവിച്ച് ‘ചെറുവാല്യക്കാരുടെ കളി കാരണം നാട്ടിലൊരു മംഗലം കൂടിയ കാലം മറന്നു’ എന്നാരോ പറഞ്ഞത്; അങ്ങനെ ഒരുപാട് സംഭവങ്ങൾ, ചിത്രങ്ങൾ.. (അവസാനിക്കുന്നില്ല)

Monday, August 10, 2009
ദൈവവും ഒബാമയും തമ്മില്‍..
ദൈവവും ഒബാമയും തമ്മിലുള്ള സാമ്യം: രണ്ടു പേര്‍ക്കും ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ല. ദൈവവും ഒബാമയും തമ്മിലുള്ള വ്യത്യാസം: ദൈവം വിചാരിക്കുന്നില്ല അദ്ദേഹം ഒബാമയാണെന്ന്! മറ്റൊരു വ്യത്യാസമ്: അമേരിക്കക്കാര്‍ കൂടുതലും അറിയുന്നത് ഒബാമയെയാണ് (പത്രത്തില്‍ വായിച്ചത്)
Friday, August 7, 2009
accountant-store keeper-barber
http://kuwaittimes.net/read_news.php?newsid=NTk5NjAzNDEx
Sorry! No heated arguments are entertained at this barbershop in Jleeb. Not because the TV-set placed at a corner plays Indian, Pakistani, Bangladeshi and Arab channels. However, the young barber has the final word in any debate that might crop up. Raju, the 31-year-old Indian hairdresser, a graduate in commerce, subscribes to glossy magazines and Hindi film periodicals stacked up on a sofa.
In Raju's native south India, professions like hairdressing are mostly reserved for certain castes. Raju, a middle class Hindu would have ended up in a sedentary job but fate had something else in store for him.
Those days I worked as an accountant," says Raju when he recollected reading an inspirational newspaper report. "It was in one of the Sunday Times of India's issues that I read about a clerk who learnt the art of haircutting and opened a shop in his village. If he could do that I thought I might as well do the same.
A ride of fate
Raju, who had come to Kuwait in 2004 expecting to land a desk job soon ran out of luck. After working as an accountant for a private firm in Mirqab for ten months, he was transferred to the company's warehouse in Shuwaikh. "To be honest, I wasn't happy as a storekeeper and the money wasn't lucrative," he says. A taxi driver once told him that his job was so 'hectic that he didn't even have time to cut his hair.' Raju derived his inspiration from here.
Raju's next step was to learn haircutting and make some money during free time. Although pulled back by self-doubt as to whether he would make it, his determination made pushed him ahead. "I decided not to discuss that I am going to be a part-time haircutter primarily because I didn't want anyone to tell me 'Hey, you are not from a barber's family.
When Raju approached a familiar salon, the hairdresser agreed to take him in as an apprentice. He was surprised when one of the main hairdressers asked him, "Why don't you work here full time?
Raju didn't achieve success overnight. "It took me more than a week to snip the scissors," recollects Raju. "I was first asked to do some shaving first then a close crop-cut for children. Using a machine is easier than handling scissors, one would think. Not for me. I use the same control tactics." Now that he has donned the new role for three years, he will be all the more confident and happy. He gets six to eight customers a day; 16 to 20 on weekends.
So how has life changed? "Better pay, less expenses," he says. "Most of our customers want a medium type of cut, what we call 'brush cut'. When I started I had nightmares as to how I would create beehives or even spiky hairstyles but now I can create just about anything," smiles Raju adding, "The best part of the job is I enjoy it".
One of Raju's bitter experiences was when a customer once demanded that he massage his head. "I said that it would cost half a KD". Infuriated, the customer complained about his rude behavior to the boss who was seated in the next chair. "The boss, who had been watching all this, winked at me.
When this reporter probed what he would do if customers stopped getting regular haircuts because of baldness? "I'll concentrate on the face," he said. "Today men also need to get a facial done.

Monday, August 3, 2009
today's maxim
Shoppers of the world unite; you’ve nothing to lose but your chain stores. –Neal Lawson, author, All Consuming
Subscribe to:
Posts (Atom)
Blog Archive
-
▼
2009
(85)
-
▼
August
(10)
- രണ്ടുമണിവെളുപ്പിന്, ഓണസദ്യ
- കോഴിയോട് ചോദിച്ച് കറി വക്കലും രഞ്ജിനി-മലയാളവും
- കേട്ട കഥകള്‍ 3
- 'അവതാര്‍' ഡിസം 18ന്
- ടെലിഫിലിമിനു പറ്റിയ കഥ
- നീതിഷ് ഭരദ്വാജിനെ നഴ്സിങ്ങ് വിദ്യാർഥിനികൾ നുള്ളിപ...
- ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ
- ദൈവവും ഒബാമയും തമ്മില്‍..
- accountant-store keeper-barber
- today's maxim
-
▼
August
(10)