അറബ് വസന്തത്തിന്‍റെ സുവര്‍ണ്ണ നാളുകളെ കൊഞ്ഞനം കുത്തുന്നു ബ്രിട്ടീഷ് ചലച്ചിത്രതാരം സച്ച ബാരന്‍ കോഹന്‍ 'ദ ഡിക്‌റ്റേറ്ററി'ലൂടെ. മോക്ക് ഷോ ഇത് പോലെ അസ്വാദ്യകരമായി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. എണ്ണരാജാക്കന്‍മാരുടെ സ്വഭാവ'ദു'വിശേഷതകള്‍ പഠിച്ച് തയ്യാറാക്കിയ തിരക്കഥ (കോഹന്‍ ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് സ്‌ക്രിപ്‌റ്റ്) ഡയലോഗ് കോമഡിയുടെ ഏറുപടക്കങ്ങളാണ്. ഏറെയും തിയറ്ററില്‍ത്തന്നെ ഉപേക്ഷിക്കാവുന്നവ. ചില ഉദാഹരണങ്ങള്‍:
1. 'ഞാന്‍ വിചാരിക്കുന്നത് അവളൊരു 14 വയസുള്ള ആണ്‍കുട്ടിയാണെന്നാണ്'.
'അങ്ങേക്ക് അതും പ്രിയങ്കരമാണല്ലോ'.
2. ഭീകരവാദത്തിന്‍റെ ശരിക്കും രുചിയറിയണമെങ്കില്‍ ബിന്‍ ലാദന്‍ കക്കൂസില്‍ പോയതിന് ശേഷം നമ്മള്‍ ആ കക്കൂസില്‍ പോണം.
3. ഒരു പുരുഷന് ഒരു വജൈന കൊടുക്കൂ, അവന്‍ ഒരു ദിവസത്തേക്ക് ഹപ്പിയാവും. അവനെ കൈക്രിയ ചെയ്യാന്‍ പഠിപ്പിക്കൂ, അവന്‍ ജീവിതകാലം മുഴുവന്‍ ഹാപ്പിയാവും.
4. ഗര്‍ഭിണിയാണല്ലേ. എന്താണ് വേണ്ടത്? ആണ്‍കുട്ടിയോ അബോര്‍ഷനോ?
കോമഡി ബാത്ത്‌റൂമില്‍ മാത്രം ഒതുങ്ങുന്നില്ല എന്നത് ചിത്രത്തിന്‍റെ തിയറ്ററിന് പുറത്തെ ആയുസ്, ശുക്രഭാവിയില്ലെങ്കിലും, കൂട്ടുന്നുണ്ട്. ഏതാനും ഉദാഹരണങ്ങള്‍:
1. ഏഴാം വയസില്‍ വാഡിയ (ലിബിയയോട് സാമ്യമുള്ള സാങ്കല്‍പിക)രാജ്യത്തിന്‍റെ ഭരണമേറ്റ എണ്ണരാജാവ് അലാദീന്‍, വാഡിയന്‍ ഭാഷയിലെ ഏതാനും വാക്കുകള്‍ സ്വന്തം പേരാക്കി മാറ്റി. അങ്ങനെ അലാദീന്‍ എന്ന വാക്കിന് ഉണ്ടായ അര്‍ത്ഥങ്ങളിലൊന്നാണ് പൊസിറ്റീവ്. അപ്പോള്‍ എച്ച് ഐ വി അലാദീന്‍ എന്നു പറയേണ്ടി വരും.
2. അലാദീന്‍ സ്വന്തമായി ഒളിമ്പിക്‌സ് നടത്തി. 100 മീറ്റര്‍ ഓട്ടത്തിന് അലാദീന്‍ തോക്കും പിടിച്ച് ഓടാനുണ്ടാവും. മൈക്കിലൂടെ ഗെറ്റ് സെറ്റ് കേട്ടതിന് ശേഷം രാജാവ് ഓടിത്തുടങ്ങും. ഓട്ടത്തിനിടയില്‍ തിരുമനസ് തന്നെ വെടിയുതിര്‍ക്കും. അപ്പോഴാണ് മറ്റ് മല്‍സരാര്‍ത്ഥികള്‍ ഓട്ടം തുടങ്ങുക. ആരെങ്കിലും തൊട്ടു പിന്നാലെ എത്തുന്നുണ്ടെങ്കില്‍ തിരുമനസ് തിരിഞ്ഞ് വെടി വച്ച് വീഴ്‌ത്തും.
3. രാജാവിന് അമേരിക്കക്കാരി അഭിസാരികയുണ്ടായിരുന്നു. ഒരു ദിവസം ഇടപാട് കഴിഞ്ഞ് രാജാവ്: സ്വന്തമായി കുറച്ചു നേരം കൂടി നില്‍ക്കുമോ? എന്നെ ഒന്നുകൂടി കെട്ടിപ്പുണരാന്‍?
ഇല്ല എനിക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കേണ്ടതുണ്ട്.
4. നെഞ്ചില്‍ വെടിയേറ്റിട്ടും രാജാവിന്‍റെ ഡ്യൂപ് മരിച്ചില്ല. തലക്ക് വെടിയേറ്റ് മരിക്കാന്‍ പറഞ്ഞാണ് അവനെ അപ്പോയിന്‍റ് ചെയ്തത്!
5. വാഡിയയെ ഡെമോക്രസിയാക്കുന്ന യുഎന്‍ പ്രമേയത്തില്‍ ഞാന്‍ ഒപ്പു വയ്ക്കുക എന്ന് പറഞ്ഞാല്‍ വിദേശരാജ്യങ്ങളുടെ എണ്ണതാല്‍പര്യങ്ങള്‍ക്ക് ഒപ്പുവക്കുകയെന്നതാണ്. അമേരിക്കയെന്ന കറുത്ത വര്‍ഗ്ഗക്കാരാല്‍ സ്ഥാപിക്കപ്പെട്ട് ചൈനക്കാരാല്‍ ഭരിക്കപ്പെടുന്ന രാജ്യത്തിലെ ഒരു ശതമാനം ആളുകള്‍ എല്ലാ സ്വത്തും കൈയടക്കി വച്ചിരിക്കുന്നു. ജനാധിപത്യമെന്നാല്‍ ഓരോ വിഡ്ഡിത്തങ്ങളെയും പരിഗണിക്കുകയെന്നാണ്. (യുഎന്‍ പ്രസംഗത്തിനിടെ വെജിറ്റേറിയന്‍ ആക്‌റ്റിവിസ്‌റ്റ് നായികയെ കണ്ടപ്പോള്‍) എന്നാലും ഞാന്‍ ഡെമോക്രസിയെ എന്‍റെ ഭാര്യമാരില്‍ ഒരാളാക്കുന്നു.

രണ്ട് അംബരചുംബികള്‍ക്കിടയില്‍ റോഡിന് കുറുകേ കമ്പിയിലൂടെ പാസ് ചെയ്യുമ്പോള്‍ ശരീരത്തിന്‍റെ ഭാരം കുറക്കാനായി മൂത്രം പാസ് ചെയ്യുന്നതും പോരാഞ്ഞ് അപ്പിയിടുന്നതും, സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ഒരു അടിയന്തിര പ്രസവമെടുക്കുന്നതിനിടെ ഫോണ്‍ വരുന്നതും തിരക്കില്‍ മൊബൈല്‍ ഫോണ്‍ വയറ്റിനകത്താകുന്നതും തുടങ്ങിയ കാടു കയറിയ തമാശകളും നിറഞ്ഞ ചിത്രം സോദ്ദേശ്യ ദുരുദ്ദേശ്യ കളങ്ങള്‍ക്ക് പുറത്താണ്. ആ സിനിമയുടെ വ്യാകരണം അങ്ങനെയാണ്. എങ്കിലും കുവൈറ്റ് ടൈംസ് റിവ്യൂവില്‍ ഞാനിങ്ങനെ എഴുതി. ചലച്ചിത്രകലക്കെതിരെ സച്ച ബാരന്‍ കോഹന്‍ കുറ്റം ചെയ്തിരിക്കുന്നു. അയാളുടെ തലയറുക്കുക! (ഞാന്‍ കണ്ണിറുക്കുന്നു, തിരുമനസ് ചെയ്യാറുള്ളതു പോലെ).
http://news.kuwaittimes.net/2012/06/06/supreme-leader-the-dictator-is-offensively-funny-dictator-pokes-at-prototypes/
No comments:
Post a Comment