കൊച്ചി-മുസിരിസ് ബിയനാലെ-2014 ഡിസംബര്‍ 12-ന് തുടങ്ങും. മൂന്ന് മാസത്തേക്കാണ്. വേദികള്‍ നിശ്‌ചയിച്ചു വരുന്നു. ജിതിഷ് കല്ലാട്ട് ആണ് പുതിയ ക്യുറേറ്റര്‍. ഇന്ത്യയില്‍ മികച്ച ക്യുറേറ്റര്‍മാര്‍ കുറവാണ്. ചിത്രകലാ മ്യൂസിയത്തിനും മറ്റും ഗവ. ഭാഗത്ത് നിന്നും കിട്ടുന്ന പ്രോല്‍സാഹനവും കുറവ്. ചൈനയില്‍ 2011-ല്‍ മാത്രം 390 മ്യൂസിയം തുറന്നു. വെനീസ് ബിയെനാലെക്ക് സ്ഥിരം വേദികളുണ്ട്.
സൌത്ത് കൊറിയ ബിയെനാലെക്ക് 13 മില്യണ്‍ ഡോളറാണ് ചിലവ്. കൊച്ചി ബിയെനാലെക്ക് പതിനാറര കോടിയോളം ചിലവായി. അത് ഓണ്‍ഗോയിങ് ആണല്ലൊ. ഇപ്പോഴും ശമ്പളം കൊടുത്തു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ബിയെനാലെ കഴിഞ്ഞപ്പഴേ തുടങ്ങിയതാണ് അടുത്തതിന്‍റെ ആലോചന. പുതിയതിന് 20 കോടിയാണ് പ്രതീക്ഷിക്കുന്ന ചിലവ്. കഴിഞ്ഞതിന് സര്‍ക്കാര്‍ 9 കോടി തന്നു. ബാക്കി ഡച്ച്, പോര്‍ച്ചുഗീസ് എംബസികള്‍ സഹായിച്ചിട്ടുണ്ട്. ഞാനും റിയാസും രണ്ടര കോടിയോളം സംഭാവന ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ പണം അമിതമായി ഉപയോഗിച്ചു, മദ്യത്തിനായി ചിലവിട്ടു എന്നൊക്കെ ആരോപിക്കുന്നവര്‍ ലോകം കാണാതെയാണ് സംസാരിക്കുന്നത്. വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ സുഹൃത്തായിരുന്ന വിജു വി നായരുടെ ആരോപണങ്ങള്‍ വേദനിപ്പിച്ചു. എന്നോട് ഒരു വാക്ക് പോലും അന്വേഷിക്കാതെയാണ് വിവാദലേഖനം പടച്ചത്. മറ്റു ചിലരും, ചിത്രകാരന്‍മാര്‍ ഉള്‍പ്പെടെ, വാസ്‌തവമറിയാതെ ആരോപണങ്ങള്‍ എഴുതി. ഞാന്‍ 255 കോടിയുടെ മാനനഷ്‌ടക്കേസ് കൊടുത്തു. മുംബയ് അഭിഭാഷകന്‍ ടോണി ജത്‌മലാനി വഴി. പിന്നെ പിന്‍മാറുകയായിരുന്നു.
കൊച്ചി ബിയെനാലെ പ്രതീക്ഷിച്ചതിലും വിജയമായി. ഗൂഗ്‌ള്‍ ആര്‍ട്ട് പ്രൊജക്‌റ്റില്‍ ഇപ്പോള്‍ കൊച്ചി ബിയെനാലെയുടെ വിര്‍ച്വല്‍ ടൂര്‍ കാണാം. കെപിഎംജി എന്ന കണ്‍സല്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ കൊച്ചി ബിയെനാലെ മൂലം ആരംഭിച്ച അനുബന്ധ വ്യവസായങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. കലൂരിലെ കഫേ പപ്പായ, കൊച്ചിയിലെ ബുദ്ധ ആര്‍ട്ട് ഗാലറി, ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍,
എക്‌സിബിഷനുകള്‍ ഇതൊക്കെ റിപ്പ്‌ള്‍ ഇഫക്‌റ്റുകളാണ്. ഞാന്‍ കൊച്ചിയില്‍ പോയാല്‍ ആളുകള്‍ ചോദിക്കും എന്നാണ് അടുത്ത ബിനാലെ? എന്നെ ബിനാലെ എന്നാണ് ആളുകള്‍ റോഡില്‍ കണ്ടാല്‍ വിളിക്കുന്നത്. ക്യുറേറ്റര്‍ സുമന്‍ ഗോപിനാഥ് ഷാര്‍ജ ബിയെനിയലിന് പോയപ്പോള്‍ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു: കൊച്ചി ബിയെനാലെ കണ്ടോ?
2010-ല്‍ ചിത്രകാരന്‍മാരുടെ വര്‍ക്കുകള്‍ ചാരിറ്റിക്കായി ലേലം ചെയ്യാന്‍ പറ്റുന്ന സാധ്യതയന്വേഷിച്ച് എം എ ബേബി സര്‍ മുംബയില്‍, ബോറിവലിയില്‍ എന്‍റെ വീട്ടില്‍, ഞാനും റിയാസുമായി ചര്‍ച്ച ചെയ്തു. പ്രൊപോസല്‍ ഡല്‍ഹിക്ക് പോയപ്പോള്‍ കെവി തോമസ് എംപി താല്‍പര്യമെടുത്തു. സര്‍ക്കാര്‍ സമിതി കേരളത്തില്‍ വന്ന് അന്വേഷിച്ചാണ് പദ്ധതി മുന്നോട്ട് പോയത്. അത് വിജയച്ചതില്‍ സന്തോഷം.
മുംബയ് ആണ് എന്നെ മാറ്റിയത്. ആശാരി കുടുംബത്തില്‍ ജനിച്ചതിനാല്‍ വര കൈമുതലായി ഉണ്ടായിരുന്നു. ബോസ് കൃഷ്‌ണനാചാരി എന്നാണ് പേര്, വേണ്ടത്. പാസ്‌പോര്‍ട്ടില്‍ ചെമ്പകശേരി കൃഷ്‌ണന്‍ ബോസ് എന്നാണ്. അങ്കമാലിക്കടുത്ത് മങ്ങാട്ടുകരയാണ് സ്വദേശം. 38 വയസില്‍ കല്യാണം കഴിച്ചു. മക്കള്‍ ആര്യന്‍ (10), കണ്ണകി (7).
http://news.kuwaittimes.net/beyond-biennale-bose-krishnamachary-art-life/
3 comments:
Nice!
Need free mobile apps? Visit http://www.vrad.in
navigate to this website Dolabuy Dior you can look here replica ysl handbags helpful site replica gucci
b4r72u4n85 i1z00x6k96 j0d46f8w25 o4x58z6g40 b0r73l4z66 n7m63n4x93
Post a Comment