1. സ്ഥലത്തെ പ്രധാന ഗുണ്ടയുടെ മകന് ബാങ്കിൽ ജോലി വേണം.
അതിന് അവന് ബാങ്കിങ്ങ് വല്ലതും അറിയാവോ?
ഇല്ല. പക്ഷെ ജോലി കൊടുത്താൽ ബാങ്ക് കുത്തിത്തുറക്കുന്ന ഏനക്കേട് ഒഴിവാക്കാലോ!
2. ജോബ് ഇന്റർവ്യൂ: അപ്പൊ കഴിഞ്ഞ കമ്പനിയിൽ എത്ര നാൾ ജോലി ചെയ്തു? അൻപത്തിയഞ്ച് വർഷം. ഇപ്പൊ എത്ര വയസായി? അൻപത്. 50 വയസുള്ള നിങ്ങൾ 55 വർഷമെങ്ങനെ ജോലി ചെയ്തു? ഓവർടൈം!
3. സമ്പന്ന യുവതി മകനെ സ്‌കൂളിൽ ചേർക്കുന്നു: അവൻ വികൃതി കാട്ടുകയാണെങ്കിൽ അടുത്തിരിക്കുന്നവനിട്ട് ഒന്നു പെടച്ചാൽ മതി. അവൻ പേടിച്ചോളും!
4. ഒരു പുസ്തകത്തീന്ന് കോപ്പിയടിച്ചാലേ മോഷണമാവൂ. രണ്ട് പുസ്തകങ്ങളിൽ നിന്ന് കോപ്പിയടിക്കുന്നത് റിസർച്ച് ആണ്. നാല് പുസ്തകങ്ങളീന്ന് കോപ്പിയടിച്ചാൽ പ്രഫസറായി.
5. ഈ കവിത സ്വന്തമായി എഴുതിയതാണോ? അതേ. നൂറ് ശതമാനം. എങ്കിൽ നമസ്കാരം മിസ്റ്റർ കുമാരനാശാൻ! ഞാൻ വിചാരിച്ചു അദ്ദേഹം മരിച്ചു പോയെന്ന്!
6. അപ്പാപ്പന് ഒരു ഹിയറിങ്ങ് എയ്ഡ് വച്ചു കൂടെ? വേണ്ട മോനേ. മനസിലാക്കാവുന്നതിലധികം ഇപ്പൊ കേൾക്കണ് ണ്ട്.
7. അമിതവണ്ണത്തിനെന്താ ചികിത്സ? ദിവസം മുന്നൂറ് രൂപയിൽക്കൂടുതൽ ചിലവാക്കരുത്. അത് അധ്വാനിച്ച് സമ്പാദിക്കേം വേണം.
8. ഹലോ ഫയർ സ്റ്റേഷനാണോ? അതെ. ശരി. ഇക്കാലത്ത് ചെടി നട്ടു നനച്ച് പൂക്കൾ പരിപാലിക്കാൻ കാശെത്ര വേണമെന്നറിയോ? ഇത് ഫയർ സ്റ്റേഷനാണ്. ഒരു ഗാർഡൻ മെയിന്റയിൻ ചെയ്യാന്നു വച്ചാ... നിങ്ങൾക്ക് പൂക്കടയോ നഴ്‌സറിയോ ആണോ വേണ്ടത്? അല്ല. എന്റെ അയല്പക്കത്തെ വീടിന് തീ പിടിച്ചേ. നിങ്ങള് വരുമ്പോ എന്റെ ഗാർഡനോന്നും ചവിട്ടി നശിപ്പിക്കരുത്.
9. നിങ്ങളുടെ രോഗം മാറിക്കഴിഞ്ഞെന്ന് നിങ്ങൾക്ക് ധൈര്യമായി വിശ്വസിക്കാം. താങ്ക് യൂ ഡോക്ടർ. ഡോക്ടറുടെ ഫീസ് ഞാൻ തന്നു കഴിഞ്ഞെന്ന് ഡോക്ടർ വിശ്വസിച്ചോളൂ.
10. രണ്ട് കള്ളന്മാർ രാത്രി ഒരു കടയിൽ മോഷ്ടിക്കാൻ കയറി. ഒരു കള്ളനതാ കാല് കൊണ്ട് സേയ്ഫ് തുറക്കാൻ ശ്രമിക്കുന്നു. എന്തായീ കാട്ടണേ? വേഗം പണി തീർത്ത് സ്ഥലം വിടണ്ടെ? കാല് കൊണ്ട് സെയ്ഫ് തുറക്കാൻ പറ്റിയാൽ ഫിംഗർ പ്രിന്റ്കാര് പകച്ച് പണ്ടാരമടങ്ങും!

No comments:
Post a Comment