Search This Blog

Saturday, March 12, 2011

a bedoon woman's story

Amna Latif Al-Shemmery completed high school a few years ago, and at that time, believed that all doors have been closed, in terms of pursuing higher studies. A studious young girl from Jahra, Amna saw her Kuwaiti classmates go to college while waiting to enroll into a suitable college. Amna who lost her mother when she was in grade two, had never fallen into a depression except during the four-year waiting period. "That was the time," Amna recollected, "I hated myself for being a bedoon.


Four years later, Amna enrolled into a Bachelor's Degree program in Education at the Public Authority for Applied Education and Training (PAAET). Now working as a teacher, Amna serves as a role model to her two younger sisters, supports her unemployed father and student brother. She was promoted to a higher position last year, bought a car last year, an iPhone last month, and has just applied to pursue a Masters degree.

My dream," Amna told me, "is to secure a scholarship which I'll not get. If I were a Kuwaiti, the situation would have been different - I'd receive all kinds of support." Now that Amna has to set aside a lion's share from her earnings for her family, she believes it may take a longer time to complete her Masters degree. Her two working sisters, great friends and co-supporters have fully supportive of their older sister, except for Amna's decision to delay her marriage.

Marriage is an issue," a thoughtful Amna said, "I don't want to talk about it." Amna who is thankful to her father who has, in her words, 'played both father and mother's role' in her life has a pleasant disposition towards life. Her bedoon father remained a widower after his Kuwaiti wife's untimely death, "No, it's not that I'm against men. I don't want to get married to someone who is less qualified than I am. It can create issues." Several of her friends, Amna told me, remain unmarried. Right now, marriage is not a priority. Studies are, she said.

Amna represents a large population of women who are educated, employed, independent and ambitious and prefer to choose partners from an equal, if not higher, social strata. Some women suffer because of their decision to remain spinsters and feel better about it. For most others, 'it's not the end of the world,' as Amna puts it.

But don't you want to continue the good family tradition?," I asked her.
I don't know, but I'm willing to be surprised.

http://kuwaittimes.net/read_news.php?newsid=MTEyNDE4MDA3

Wednesday, March 9, 2011

തവളയും രാജകുമാരിയും തിരുത്തിയ കഥ

കേക്ക് ഉണ്ടാക്കുന്ന മണം പിടിച്ച് അടുക്കളയില്‍ കുട്ടികള്‍ വന്നപ്പോള്‍ കേക്കിന് സന്തോഷമായി. അമ്മ പറഞ്ഞു: തണുക്കട്ടെ, നമുക്കെല്ലാവര്‍ക്കും കഴിക്കാം. ഇത് കേട്ട കേക്ക് എല്ലാവരും മറഞ്ഞപ്പോള്‍ ചട്ടിയില്‍ നിന്നും ചാടി ഓടിപ്പോയി! ജിഞ്ചര്‍ ബ്രെഡ് മാന്‍ ഇങ്ങനെ ചാടിയോടിയ മറ്റൊരു കഥാപാത്രമാണ്. 'Run, run, as fast as you can, you can't catch me' എന്ന് വിളിച്ച്കൂവി ഓടിയ ജിഞ്ചര്‍ ബ്രെഡ് മാന്‍ കര്‍ഷകര്‍, കരടി, ചെന്നായ് എന്നിവരെ തളര്‍ത്തി പിന്നെയും ഓടി ഒരു കുറുക്കന്‍റെ മുന്നില്‍ ചെന്നുപെട്ടു. പല്ലവി ആവര്‍ത്തിക്കവെ കുറുക്കന്‍ ചെവി കേള്‍ക്കാത്ത പോലെ അഭിനയിച്ച് തൊട്ടടുത്ത് ചെന്ന് ജിഞ്ചറിനെ ശാപ്പിട്ടു.

ഇസുംബോഷി എന്നൊരു കുള്ളന്‍ ജപ്പാനിലുണ്ടായിരുന്നു. ഒന്നിനും കൊള്ളില്ലല്ലോ എന്നെല്ലാവരും വിധിച്ച ഇസുംബോഷിയെ ഒരു യോദ്ധാവാക്കാനായിരുന്നു അപ്പൂപ്പന്‍റെ പദ്ധതി. സമുറായി ആക്കുവാന്‍ അവനെ നഗരത്തിലേക്ക് പറഞ്ഞു വിട്ടു അപ്പൂപ്പന്‍. നദി കടക്കാന്‍ ഒരു മരക്കപ്പ്, തുഴയാന്‍ രണ്ട് അരിമണികള്‍, കുന്തമായി മൊട്ടുസൂചി. നഗരത്തില്‍ ചെന്നപ്പോള്‍ ഒരു ജയന്‍റ് ഭീകരാവസ്ഥ ഉണ്ടാക്കിയിരിക്കുന്നത് മനസിലാക്കിയ ഇസുംബോഷി ഭീമാകാരനായ ഭീകരന്‍റെ കാലുകള്‍ക്കിടയില്‍ ചെന്ന് മൊട്ടുസൂചി കൊണ്ട് പതിനായിരം തവണ കുത്തി. ഭീകരന്‍ താഴേക്ക് നോക്കിയപ്പോള്‍ ഒന്നും കാണാഞ്ഞ് അരിശവും മൂത്ത് നിലം പൊത്തി.

യുവരാജാവിനെ ശത്രുരാജ്യം തടവുകാരനായി കൊണ്ടുപോയപ്പോള്‍ അദ്ദേഹം കണ്ണുനിറയെ കണ്ടിട്ടില്ലാത്ത ഭാര്യക്ക് എഴുതി: മോചനദ്രവ്യം കൊടുത്ത് എന്നെ മോചിപ്പിക്കുക. കുറിമാനം കൈയില്‍ കിട്ടിയപ്പോള്‍ നവവധു പൊട്ടിക്കരഞ്ഞു - പാപ്പരായ ഖജനാവില്‍ എങ്ങനെ ദ്രവ്യം കാണാന്‍? ഏറെ നാള്‍ കഴിയാതെ ശത്രുകൊട്ടാരത്തില്‍ ഒരു പുല്ലാങ്കുഴല്‍ വിദ്വാനെത്തി. ശത്രുരാജാവിന്‍റെ മനം കവര്‍ന്ന വിദ്വാന്‍ സമ്മാനമായി ഒരു അടിമയെ ആവശ്യപ്പെട്ടു - യുവരാജാവിനെ. ശത്രുഭടന്‍മാര്‍ യുവരാജാവിനെയും പുല്ലാങ്കുഴലനെയും അതിര്‍ത്തി വരെ അനുഗമിച്ചു. അതിര്‍ത്തിയില്‍ യുവനെ വരവേല്‍ക്കാന്‍ അവരുടെ പട. സ്വീകരണച്ചടങ്ങ്. ഭാര്യയെ ശിക്ഷിക്കുമെന്നാണ് യുവന്‍ പ്രസംഗിച്ചത്. കാണികളില്‍ നിന്ന് പുല്ലങ്കുഴല്‍ കേട്ട് എല്ലാവരും തിരിഞ്ഞു നോക്കവേ പുല്ലാങ്കുഴല്‍ വിദ്വാന്‍ തുണിയുരിയാനും തുടങ്ങി. യഥാര്‍ത്ഥ വേഷം കണ്ട രാജാവ് മിടുക്കിയായ ഭാര്യയെ ആശ്‌ലേഷിച്ചു.

വെള്ളത്തില്‍ ദ്വാരമുണ്ടാക്കാന്‍ കഴിയുന്ന ഒരാളെ മാത്രമേ വിവാഹിക്കുകയുള്ളൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ ഇഷ്‌ടവരന്‍ മഞ്ഞുകട്ട കൊണ്ടുവന്ന് അതില്‍ കുന്തം കൊണ്ട് കുത്തി കാര്യം സാധിച്ചതാണ് എന്നന്നേക്കും സന്തോഷമായി ജീവിച്ച മറ്റൊരു കല്യാണക്കഥ.

തവളയും രാജകുമാരിയും കഥയില്‍ രാജകുമാരി പന്ത് കളിച്ചപ്പോള്‍ പന്ത് കിണറ്റില്‍ വീഴുകയും അതെടുത്ത് കൊടുത്ത തവള ഒരു വാഗ്‌ദാനം ആവശ്യപ്പെടുകയും ചെയ്യുകയാണ്: രാജകുമാരിയോടൊപ്പമിരുന്ന് ഭുജിക്കണം, കിടക്കണം! തവളക്ക് കിണറ് തന്നെയെന്ന് മനസില്‍ വിചാരിച്ച രാജകുമാരി പക്ഷെ പ്രോമിസ് കൊടുത്തു, പന്ത് കിട്ടിയ ഉടനെ മടങ്ങുകയും ചെയ്തു. വൈകുന്നേരമായപ്പോള്‍ സ്‌പ്‌ളിഷ്, സ്‌പ്‌ളാഷ് എന്നും പറഞ്ഞ് തവള കൊട്ടാരത്തില്‍ വന്നു. പ്രോമിസ് ചെയ്തതാണെങ്കില്‍ അങ്ങനെ തന്നെ വേണമെന്ന് കഥ കേട്ട രാജാവ് പറഞ്ഞതനുസരിച്ച് ഡൈനിംഗ് ടേബിളിലും മറ്റും തവളയങ്ങ് കൂടി. കൂടെ കിടക്കാനുമൊരുമ്പെട്ടപ്പോള്‍ രാജകുമാരി തവളയെ എടുത്ത് ഒരേറ്! അല്‍ഭുതം! ചുമരില്‍ തട്ടി വീണ തവള രാജകുമാരനായി. ശാപമോക്ഷം കിട്ടിയതാണ്. സ്‌നേഹിക്കപ്പെട്ടാല്‍ തവളയും രാജകുമാരനാവും എന്ന് ഗുണപാഠം.

ഈ കഥയെ Valjean McLenighan എന്നൊരാള്‍ തിരുത്തിയെഴുതി. കഥാന്ത്യം രാജകുമാരനായി മാറിയ തവളയോട് കുമാരി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ടിയാന്‍ പറയുന്നു: കഴിഞ്ഞ കുറേ നാള്‍ ഞാന്‍ കിണറ്റില്‍ കിടന്ന് ചാടി. ഇനി നീ ചാട്! You Can Go Jump.

Thursday, March 3, 2011

വാര്‍ത്തകള്‍ (പഴകിയ രത്ന)ച്ചുരുക്കത്തില്‍..

നിന്‍റെ പേര്, എന്‍റെ പ..
ഡിന്നര്‍ ചെലവ് കൂടുതലാണ്. അടിവസ്‌ത്രങ്ങള്‍ ചിലപ്പോള്‍ അടിയില്‍ കലാശിക്കും. പൂക്കള്‍ വാടും, ചോക്കലേറ്റ് ഉരുകും, ആശംസാകാര്‍ഡുകള്‍ മുഷിയും, പോരാത്തതിന് പുതുമയുമില്ല. അപ്പോള്‍പ്പിന്നെ വാലന്‍റൈന്‍ ദിനത്തില്‍ എന്ത് സമ്മാനിക്കും? ന്യൂയോര്‍ക്കിലെ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പുതുമയാര്‍ന്ന ഒരു വാലന്‍റൈന്‍ സമ്മാനം കൊണ്ടുവന്നു. പാറ്റകള്‍, നല്ല സുന്ദരന്‍ പാറ്റകള്‍! പത്ത് ഡോളര്‍ സൊസൈറ്റിക്ക് കൊടുത്താല്‍ നിങ്ങളുടെ പ്രാണപ്രേയസിയുടെയോ പ്രേയസന്‍റെയോ പേര് പാറ്റക്കിടും. അതല്ലേ നിലനില്‍ക്കുക? ചോദ്യം പ്രസക്തം.

പാണ്ടയും ജാക്കും പിന്നെ..
മെയ് മാസം ഒടുവില്‍ കുങ്ങ്‌ഫു പാണ്ട രണ്ടാം ഭാഗം റിലീസ് ചെയ്യും. ചിത്രത്തിലെ അഭിനേതാവ് ജാക്ക് ബ്‌ളാക്ക് പ്രമോഷനുമായി നടക്കവെ അറ്റ്‌ലാന്‍റ കാഴ്‌ചബംഗ്‌ളാവില്‍ നിന്നൊരു ക്ഷണം. അവിടത്തെ പാണ്ടക്ക് ഒരു പേര് വേണം. സംശയമെന്ത്? പോ എന്ന് തീരുമാനിക്കപ്പെട്ടു. നൂറാം ദിവസം തികച്ച പാണ്ടക്ക് നാലര കിലോ തൂക്കമുണ്ട്. കുങ്ങ്‌ഫു പാണ്ട ചിത്രത്തിലെ പാണ്ടയുടെ പേര് ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധമുണ്ടോ? അതിനുത്തരം പറയാന്‍ ഒരു ജാക്കുമില്ല.

ഫ്രീ കോണ്‍ഡം ആപ്പ്
ഗര്‍ഭനിരോധന ഉറകള്‍ എവിടെ കിട്ടുമെന്നറിയാന്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷന്‍. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് വക സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്‌ളിക്കേഷന്‍ ഫ്രീ കോണ്‍ഡം എവിടെ കിട്ടുമെന്ന് പറഞ്ഞു തരും. ന്യൂയോര്‍ക്ക് നഗരത്തില്‍ ഫ്രീ ഉറകള്‍ കൊടുക്കുന്ന ആയിരം സെന്‍ററുകളുണ്ടത്രെ. മുപ്പത് ലക്ഷം ഉറകള്‍ ഒരു മാസമെന്ന കണക്കിലാണ് ഡെലിവറി. വലിയൊരു ഡെലിവറിയില്‍ നിന്ന് രക്ഷ. സെക്‌സ് പ്രമോട്ട് ചെയ്യുകയാണോ എന്ന വിമര്‍ശനത്തിന് മറുപടി: അല്ല, സേഫ് സെക്‌സ് പ്രമോട്ട് ചെയ്യുകയാണ്.

പുതിയ ഹിറ്റ് ചിത്രകഥ
കെയ്‌റ്റ് ആന്‍ഡ് വില്യം: എ വെരി പബ്‌ളിക് ലവ് എന്ന ചിത്രകഥ ഏപ്രില്‍ ആദ്യം ഇറങ്ങും. നായികാ നായകന്‍മാര്‍ രാജകീയ ഇണകള്‍ തന്നെ. സാധാരണ പെണ്‍കുട്ടി പ്രശസ്‌തനായ ഒരാളെ പ്രേമിച്ച് വിവാഹിക്കുന്നതില്‍ വിജയിക്കുന്നത് ചിത്രകഥ-സിനിമകളുടെ വിജയ ഫോര്‍മുല ആയതിനാല്‍ ഈ അമര്‍ ചിത്രകഥയും ഹിറ്റാവുമെന്നുറപ്പ്. ബ്രിട്ടീഷ് പ്രസാധകരാണ് റോയല്‍ കമിതാക്കളെ കഥാപാത്രങ്ങളാക്കി വരച്ച് വില്‍ക്കുന്നത്. ദേ , കേള്‍ക്കണ്‍ണ്ടോ? ദാ വരുന്നൂ മറ്റൊരു ചിത്രകഥ. ഒരേ കടല്‍. ഒരേ പാത്രങ്ങള്‍. പ്രസാധകര്‍ അമേരിക്കയില്‍ നിന്നെന്ന വ്യത്യാസം!

ഹാ പശൂ!
ഇന്‍റര്‍നാഷണല്‍ ലൈവ്-സ്‌റ്റോക്ക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് വളര്‍ത്തുമ്രുഗങ്ങള്‍ മൂലം ഒരോ നാലു മാസത്തിനിടയിലും ഓരോരോ രോഗങ്ങള്‍ ഉല്‍ഭവിക്കുന്നുവെന്നാണ്. പശുക്കളും പന്നികളുമാണത്രെ പ്രധാനപ്രതികള്‍. സാര്‍സ്, പന്നിപ്പനി മുതലായ മാരകരോഗങ്ങള്‍ കൊണ്ട് കൂടുതലും ബുദ്ധിമുട്ടിലാവുന്നത് വികസ്വര രാജ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍. ചൈനയില്‍ പരീക്ഷിച്ചത് പോലെ ഇനി ഡ്യൂപ്‌ളിക്കേറ്റ് പാലും മുട്ടയും മാര്‍ക്കറ്റ് കീഴടക്കുന്ന കാലം വരുമോ?

മദ്യകാലന്‍
ലോകത്ത് നാലു ശതമാനത്തോളം മരണത്തിനുത്തരവാദി മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. എയിഡ്‌സിനേക്കാള്‍, ടിബിയേക്കാള്‍, ഹിംസയേക്കാള്‍ വില്ലനാകുന്നു മദ്യം. 25ലക്ഷം പേരാണ് ലോകത്ത് മദ്യം മൂലം ഓരോ വര്‍ഷവും മരണമടയുന്നത്. 15 മുതല്‍ 60വയസു വരെയുള്ളവരാണത്രെ കൂടുതലും കുടിച്ച് കുടിയൊഴിക്കപ്പെടുന്നവര്‍. പാര്‍ട്ടിയിലോ സാന്ദര്‍ഭികമായോ അല്ല, ഫിറ്റാവാന്‍ വേണ്ടി കുടിക്കുന്നവരുടെ എണ്ണം ലോകത്ത് വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍. വിവിധ തരം കാന്‍സറുകള്‍, കരള്‍രോഗങ്ങള്‍, അപസ്‌മാരം, മുതലായവയാണ്, മദ്യപാനത്തിന്‍ വഹ ബൈ പ്രൊഡക്‌റ്റുകള്‍.

അഫ്‌ഗാനിസ്ഥാനില്‍ ഭര്‍ത്താവിനാല്‍ മൂക്കും ചെവിയും ഛേദിക്കപ്പെട്ട അയിഷ ബിബിയുടെ ഫോട്ടോക്ക് വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ്. ജൂഡി ബീബര്‍ എന്ന സൌത്ത് ആഫ്രിക്കന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എടുത്ത അയിഷയുടെ ചിത്രം ടൈം മാഗസിന്‍റെ കവറായി പ്രസിദ്ധീകരിച്ചിരുന്നു. താലിബാന്‍ നിയമത്താല്‍ ശിക്ഷയേറ്റ അയിഷയെ യുഎസ് സേന രക്ഷിക്കുകയും അമേരിക്കയിലേക്ക് ചികില്‍സക്കായി അയക്കുകയും ചെയ്തിരുന്നു. അയിഷ ഇപ്പോള്‍ അമേരിക്കയിലാണ്.

മാര്‍ഗരറ്റ് താച്ചര്‍ സിനിമ
അമേരിക്കന്‍ നടി മെറിള്‍ സ്‌ട്രീപ് മാര്‍ഗരറ്റ് താച്ചറായി അഭിനയിക്കുന്ന വാര്‍ത്ത മാധ്യമലോകം ഹര്‍ഷാരവങ്ങളോടെയാണ്, എതിരേറ്റത്. ദി അയേണ്‍ ലേഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്നെ വാര്‍ത്തയാണ്. ദ കിങ്ങ്‌സ് സ്‌പീച്ച് എന്ന ജോര്‍ജ്ജ് ആറാമന്‍റെ വിക്ക് ചിത്രം ഓസ്‌കര്‍ നിശയില്‍ കസറുമെന്നത് ഒരു കാരണം. ഇപ്പോള്‍ ബ്രിട്ടീഷ് രാജാവ്, അടുത്തത് ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് പറയുന്നവര്‍ ഇല്ലാതില്ല. ഉരുക്കു വനിതയുടേതു പോലെ ഹെയര്‍ സ്‌റ്റൈലില്‍ മാറ്റം വരുത്തി ഹോളിവുഡ്‌കാരി റെഡിയായിക്കഴിഞ്ഞു. മുന്‍ ചിത്രങ്ങളിലൊക്കെ പല ഉച്ചാരണം പറയുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ക്രെഡിറ്റ് മിസ് സ്‌ട്രീപിന്, സ്വന്തം.

പുതിയ ഫാരന്‍ഹീറ്റ്
2004ല്‍ ഏറെ ചൂടുണ്ടാക്കിയ ഫാരന്‍ഹീറ്റ് 9/11 എന്ന മൈക്കിള്‍ മൂര്‍ ഡോക്യുമെന്‍ററി ഇപ്പോള്‍ പുതിയ ചൂട് വീശിയിരിക്കുന്നു. ഡോക്യുമെന്‍ററി സംവിധായകന്‍ മൈക്കിള്‍ മൂര്‍ വിതരണക്കാര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. 27 ലക്ഷം ഡോളര്‍ വിതരണക്കമ്പനി പറ്റിച്ചു എന്നാണ് മൂര്‍ ആരോപിക്കുന്നത്. ഫാരന്‍ഹീറ്റില്‍ ഇറാഖ് അധിനിവേശവും ജോര്‍ജ്ജ് ബുഷും ഏറെ വിമര്‍ശന വിധേയമാക്കിയിരുന്നു. മൂറിന്‍റെ ഏറ്റവും പ്രശസ്തവും പണം വാരി ഡോക്യുമെന്‍ററിയും ഫാരന്‍ഹീറ്റ് തന്നെ. 222 മില്യണ്‍ ഡോളര്‍ ആണ് ലോകവരുമാനം.

ഒരു നാടകവും ഒരു പെണ്ണും
ഓജസ് സുനിതി വിജയ് ഒറ്റയാള്‍ നാടകം കളിക്കുന്ന കലാകാരിയാണ്. അവരുടെ ടോര്‍ച്ച്‌ബെയറര്‍ എന്ന ഏകാങ്കം ഡല്‍ഹി കോളജുകളില്‍ നിരവധി തവണ അവതരിപ്പിക്കപ്പെട്ടു. മണിപ്പൂരില്‍ സെക്യൂരിറ്റി ഫോഴ്‌സ് സ്‌ത്രീകളോട് പെരുമാറുന്നത് അവര്‍ വര്‍ണ്ണിക്കുന്ന ഡയലോഗ് 21 വയസിന് മുകളിലുള്ളവര്‍ക്ക് പോലും ദഹിക്കില്ല. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി നിരാഹാരം ആരംഭിച്ച, പത്ത് വര്‍ഷമായി ഉപവസിക്കുന്ന ഇറോം ഷര്‍മ്മിളയുടെ കഥയാണ് ഓജസ് നാടകവല്‍ക്കരിക്കുന്നത്. വടക്കുകിഴക്കന്‍ പ്രതീകം ഇപ്പോള്‍ ലോകത്തോളം വലുപ്പമാര്‍ജ്ജിച്ചിരിക്കുന്നു.

ദുബായ് - ഹോളിവുഡ് കല
സൌദി അറേബ്യയില്‍ അന്താരാഷ്‌ട്ര സ്‌പോര്‍ട്ട്‌സ് അക്കാദമി വരുന്ന വാര്‍ത്തക്ക് പിറകേ വരുന്നു ദുബായ് ആര്‍ട്ട്‌സ് അക്കാദമി വാര്‍ത്ത. ഹോളിവുഡ് താരം കെവിന്‍ സ്‌പേസി നായക്ത്വം വഹിക്കുന്ന തിയറ്റര്‍ ആര്‍ട്ട്‌സ് അക്കാദമി സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒരു ദുബായ് എണ്ണ ബിബിസിനസുകരനാണ്. സ്‌പേസിക്ക് ലണ്ടനില്‍ ഒരു തിയറ്റര്‍ സ്ഥാപനം ഉണ്ട്.

Wednesday, February 16, 2011

പി എ ഉത്തമന്‍ ചാവൊലി

നെടുമങ്ങാടന്‍ കുറവ നാട്ടുമൊഴി ഭാഷ, വര്‍ത്തമാനകാലത്തെ അക്ഷരതെറ്റുകളെന്ന് മുന്‍മൊഴിയില്‍ നോവലിസ്‌റ്റ്, നിറഞ്ഞു തൂവുന്ന ചാവൊലി, 2007 ഡിസി പ്രസിദ്ധീകരണം, നാട്ടുമൊഴിക്കൂട്ടം എന്ന നിഘണ്ടുവടക്കം 152 പേജ്, കേരള സാഹിത്യ അക്കാദമിയുടെ നോവല്‍ അവാര്‍ഡ് (2008) ലഭിച്ചു, എട്ട് വര്‍ഷമെടുത്താണ് ഉത്തമന്‍ വഴി നീളെ നടന്നും പഴമകളില്‍ തപ്പിയും എട്ടോ പത്തോ തലമുറകളുടെ കഥയായി പൂര്‍ത്തിയാക്കിയത്. 'നിങ്ങളുടെ സഭ്യതയുടെ കസവുകരയുള്ള ഭാഷയെ ഞെട്ടിപ്പിക്കുന്ന ഒരു കൊടുതിയിലേക്ക് ഉത്തമന്‍ ക്ഷണിക്കുന്നു'വെന്ന് അവതാരികയില്‍ പികെ രാജശേഖരന്‍. ഭൂസ്വത്തിനാലും വര്‍ണവ്യവസ്ഥയാലും സമൂഹം വരച്ച വരകളില്‍ പൊങ്ങിയും താണും ജീവിച്ചവരുടെ ചരിത്രവും മിത്തുകളുമാണ് ചാവൊലി എന്ന ദളിതനോവല്‍. വാഴക്കുലയുടെ അസുരരൂപം. പാര്‍ശ്വവല്‍ക്കരണവും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും ഇടമില്ലായ്മയും കുടിയിറക്കങ്ങളും ദളിതസാഹിത്യമായി അരങ്ങുതകര്‍ത്തിരുന്ന ആകര്‍ഷണത്തില്‍ നിന്നും ഈ നോവല്‍ അല്‍ഭുതകരമായി വിടുതി നേടിയിരിക്കുന്നു. ചുരുങ്ങിയപക്ഷം അതിന്‍റെ സ്വരത്തിലെങ്കിലും.

വെളുത്ത മുത്തിയും അവരുടെ മകള്‍ തേയിയുടെ മകന്‍ പെരുമാളിന്‍റെ മകന്‍ ചങ്കരനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ തുടങുന്ന നോവല്‍ കൊച്ചേമ്പി, നീലേമ്പി, ആതിച്ചന്‍, കുറുമ്പന്‍, ചിന്നന്‍, കുഞ്ഞിരാമന്‍, വേലായുധന്നായര്‍, രഘൂത്തമന്‍ എന്നിവരിലൂടെ കയറിയിറങ്ങി, തുടിമുഴങ്ങി, തൂറിമെഴുകി, വെട്ടിവെടുപ്പാക്കി, ചേരിയില്‍ - ചേരേണ്ട ഇടം - അന്തരാഷ്‌ട്ര മാര്‍ക്കറ്റ് വരുന്ന അടുത്ത കുടിയിറക്കത്തില്‍ അവസാനിക്കുമ്പോള്‍ നമുക്ക് മലയാളത്തിന്‍റേതല്ലാത്ത ചൂര് അനാസ്വദിച്ച് ഉറങ്ങാതിരിക്കാം. നടപ്പുമലയാളത്തിന് തീര്‍ത്തും അപരിചിതമായ ഒരു ഇടം നിര്‍മ്മിച്ചതില്‍ നിന്നും ഉത്തമനെ മുഖ്യധാരാസാഹിത്യവും കുടിയിറക്കിയെന്ന് തോന്നുന്നു. ഉത്തമന്‍ അതിനിടെ ജീവിതത്തില്‍ നിന്നും കുടിയിറങ്ങിപ്പോവുകയും ചെയ്തു.

കുന്നെടുത്തതാര്, കുഴി, മണ്ണെടുത്തതാര്, പച്ച നട്ടതാര്, പഴമെടുത്തതാര്, എന്ന പഠിച്ച് മറന്ന പാഠം ചുട്ടെടുത്ത് വിളമ്പുന്ന നോവലില്‍ നിന്ന് ഒരു കഷണം: കറ്റയടിക്കണതാണുങ്ങള്, കറ്റ കൊടുക്കണത് പെണ്ണുങ്ങള്, പാതിരാവ് കയ്യും പൊലിയളക്കാന്‍. പൊലിയളന്ന്, പൊലി ചൊമന്ന്, തൊലിയടന്ന് പൊളിഞ്ഞ പൊറോം പതം (കൊയ്ത്തുകൂലിയായി കിട്ടിയ ധാന്യം) കിട്ട്യ കൊറ്റുമായി വീടെത്ത്യ മാണ്ടു പോം. അരമയക്കം കയിഞ്ഞ് എയുന്നേറ്റ് പൊലിപാറ്റി പതിര്, മാറ്റി കൊറ്റെടുത്താ വാക്കിയെന്തര്? ഒന്നൊണക്കി, ഓട്ടിലിട്ട് വറുത്തെടുത്ത്, മര ഒരലീ ഇടിച്ചെടുത്ത് ഉമി മാറ്റി, തവിട് പേണി, ഒരു കുത്ത് അരി കഞ്ഞിയാക്കി ഒരു പ്‌ലാവെല എറക്കുമ്പം എല്ലാം നെറയും. എല്ലാം മറക്കും.

കള്ളൊലിച്ചെത്തുമ്പോലെ വരുന്ന കൊച്ചമ്പ്‌രാന്‍റെയും അമ്മക്കുരുപ്പ് പൊട്ടിയൊലിച്ച മനുഷ്യരുടെയും ഈറ്റ കൊണ്ട് തലമുടി വെട്ടുന്നവരുടെയും കഥ നമ്മുടെ വായനയില്‍ മതിയായ ഇടം നേടിയോ?

Tuesday, February 15, 2011

Cupid if you like

Friendship is what you make of it, says a youngster building cross-cultural friendships.

"Call me Cupid if you like", the young man told me over a cup of coffee at a mall where he was awaiting the arrival of a newfound friend. "But my idea of friendship is not sitting at a laptop and sending electronic messages. Instead, meet in person, experience something together, maybe some food, a movie and share the opinions". This 21-year-old US-born man, Steve Sapp, 21, has innumerable friends and continues to main tain these relationships, while always happily on the lookout for new friendships which are new experiences for him. He does have a Facebook account though, 'to reinforce, to keep the flame of friendship glowing, not to send hollow friend requests," as he put it.

How do you find new friends?" I asked him. "Easy. If you commit yourself to one friendship, that's the end of your network. Be open. Friendship is contagious; you have a friend and that friend's friend becomes your friend and that friend's friend's friend joins as well, and so it goes".

Cupid is Steve's favorite character, he explains: "He has got a bow and arrows by which he triggers the spark of love". Steve recalled a bit of Shakespeare he had to learn while at school in the US: 'I swear to thee by Cupid's strongest bow; By that which knitteth love'.

My golden arrows are three", Steve said. Talk and listen to your friends; give feedback; and lastly, surprise them. Top off your relationship with a spicy touch of humor. That works wonders. Feel left out, ignored, forgotten? Talk, talk, talk! Talk about the current Jasmine Revolution? That depends. But mostly talk about everyday life, what is available where, who is coming to town and the like. Listen to whatever stupid things your acquaintances are saying. What sounds rubbish to you may be gold for them.

Over the years, Steve told me, he's also built up a taste for a fifty-fifty casual-executive sense of what to wear, 'which is well liked by pals." He explained with a smile, "I would wear colorful clothes, contrasting tie and an altogether different scarf around my neck. At a recent gathering I was the one people competed to have their photo taken with because that photo would look more colorful." This is how you surprise your friends; change the way you appear one fine morning, surprise yourself, and share it with your friends.

If you ask me about the cultural implications of friendship, well I don't know. I find people here very pampered. But the advantage is that they'll show the same affection to you. If friendship is not expressed, what's the point?," Steve argues. "What does the diversity of friends tell you?" I asked him. "More is less, I guess," was the friendly reply.

http://kuwaittimes.net/read_news.php?newsid=ODc2NDU0ODYx

Sunday, February 6, 2011

കിങ്ങ്‌സ് സ്‌പീച്ച്; വിക്കും നോക്കും മാറ്റിയ രാജാവ്

വിക്ക് മാറ്റിയതിലൂടെ നോക്കും മാറ്റിയ ഒരു രാജമനുഷ്യന്‍റെ കഥ

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ അവാര്‍ഡ് വേദികളില്‍ - തിയറ്ററുകളിലും - തിളങ്ങുന്നത് കറന്റ് കാഴ്‌ചയാണ്. രണ്ടാം ലോകമഹായുദ്ധം മുരടനക്കുമ്പോള്‍ ജോര്‍ജ്ജ് ആറാമന്‍ ചെയ്ത കിങ്ങ്‌സ് സ്‌പീച്ച് - യുദ്ധകാലത്ത് കരുതിയിരിക്കണമെന്ന ആഹ്വാനം - നമ്മുടെ യുദ്ധകാലത്തും പ്രസക്തം ടച്ചുമുണ്ട് ചിത്രത്തിന്. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് രണ്ടാമത്തെ മകന്‍ ഡ്യൂക്ക് ഒഫ് യോര്‍ക്കിനോട് (പിന്നീട് ജോര്‍ജ്ജ് ആറാമന്‍, കഥാപുരുഷന്‍, ഇന്ത്യക്ക് സ്വാതത്ര്യം കിട്ടുമ്പോഴത്തെ ബ്രിട്ടീഷ് രാജാവ്, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്‍റെ അപ്പന്‍ രാജാവ്, കുട്ടി എലിസബത്തുമുണ്ട് ചിത്രത്തില്‍) ജനങ്ങളെ സംബോധന ചെയ്യാന്‍ (1925) പറഞ്ഞിടത്തു തുടങ്ങിയ പ്രശ്‌നത്തില്‍ രാജാവ് വിജയശ്രീലാളിതനായി തീര്‍ന്നു; രാജാവിന്‍റെ വിക്ക് മാറ്റാന്‍ സഹായിച്ചയാളും രാജാവും എന്നന്നേക്കും സന്തോഷകരമായി മിത്രങ്ങളായി ജീവിച്ചു! ദ കിങ്ങ്‌സ് സ്‌പീച്ച് ഒരു വിക്ക് മാറ്റല്‍ ചിത്രം മാത്രമല്ല. കാഴ്‌ചകളേക്കാള്‍ കാഴ്‌ചപ്പാടുകളുടെ അഴിച്ചുപണിയാണ് തിരക്കഥാകാരന്‍ ഡേവിഡ് സീഡ്‌ലറും സംവിധായകന്‍ ടോം ഹൂപ്പറും 'സ്‌പീച്ചി'ലൂടെ പറയുന്നത്.



ഭീമാകാരമായ മൈക്രോഫോണ്‍, സ്‌പീച്ച് ടൈപ്പ് ചെയ്ത കടലാസ് പിടിച്ച ഡ്യൂക്ക്, വെണ്‍ചാമരം പോലെ ഭാര്യ (ഭാവി എലിസബത്ത് 1, ഇപ്പോഴത്തെ എലിസബത്തിന്റെ അമ്മ), ഭയപ്പെടുത്തി ആശീര്‍വദിക്കുന്ന കൊട്ടാരം വിദ്വാന്‍മാര്‍ എന്നിവയിലൂടെ നീങ്ങുന്ന പ്രഥമ ഷോട്ടുകള്‍ ഡ്യൂക്കിന്‍റെ പകുതി മുറിഞ്ഞ പ്രസംഗത്തോടെ - സാമ്രാജ്യത്തിന്‍റെ മാനവും പകുതി മുറിഞ്ഞല്ലോ - മൂഡ് മാറി കളിക്കും. ഭാര്യ റോയല്‍ ഹൈനസിനെ കഴുത്ത് തൂങ്ങിക്കിടക്കുന്ന ഒരു ഡോക്‌ടറുടെ അടുത്ത് കൊണ്ടു പോയി. പുരാതന ഗ്രീസില്‍ ചെയ്തിരുന്ന മാതിരി ഐസ് കട്ടകള്‍ രോഗിയുടെ വായില്‍ വച്ചുള്ള ചികില്‍സയാണദ്ദേഹത്തിന്‍റേത്. പിന്നീട് ഭാര്യ ഒരു ക്‌ളാസിഫൈഡ് പരസ്യത്തില്‍ നിന്നും സ്‌പീച്ച് തെറാപിസ്‌റ്റിനെ - പേര് ലോഗ്; കോളിന്‍ ഫിര്‍ത്തിന് രാജാവിനെ അവതരിപ്പിച്ചതിന്‍റെ പേരില്‍ അംഗീകാരങ്ങള്‍ കിട്ടുമെങ്കില്‍ ലോഗിനെ പുനര്‍ജീവിപ്പിച്ച ജോഫ്‌റി റഷിനായിക്കൂടാ? (മക്കളോടൊത്ത് ഷേക്‌സ്‌പിയര്‍ കളിക്കുന്നത് മുതല്‍ ശിഷ്യന്‍ രാജാവിന് മുന്നില്‍ അപമാനിതനായും മിത്രമായും മാറുന്ന പകര്‍ച്ചകള്‍..) - കണ്ടു പിടിച്ചു. റോയല്‍ ഹൈനസ് എന്ന് സംബോധന ചെയ്താല്‍ മതി എന്നു പറഞ്ഞ രാജാവിനോട് ഡോ്‌ക്‌ടര്‍ ലോഗ് പറഞ്ഞു എനിക്ക് പേര് വിളിക്കുന്നതാണിഷ്‌ടം. (ബേര്‍ട്ടിയെന്ന് രാജാവിന്‍റെ ചെല്ലപ്പേര്). കുട്ടികളാരും വിക്കോടെ ജനിക്കുന്നില്ലെന്ന് പറഞ്ഞ് ഡോക്‌ടര്‍ ചോദിച്ചു: സ്വയം സംസാരിക്കുമ്പോള്‍ വിക്കുണ്ടോ?

കുറേ നാവുകുഴങ്ങി ചൊല്ലുകള്‍, കളികള്‍, പാട്ടു പാടല്‍ തുടങ്ങിയവയൊക്കെയാണ് ഡോക്‌ടറുടെ പൊടിക്കൈകള്‍. ഭാവിരാജാവ് ക്രുദ്ധനായി കോച്ചിങ്ങ് അവസാനിപ്പിച്ചതാണ്. പക്ഷെ ഡോക്‌ടര്‍ സംഗീതാകമ്പടിയോടെ റെക്കഡ് ചെയ്യിപ്പിച്ച് സുവനീറായി കൊടുത്തുവിട്ട റ്റു ബീ ഓര്‍ നോട്ട് റ്റു ബീ എന്ന ഡിസ്‌ക് കേട്ട് ഹൈനസ് പിന്നെയും ഹാജരായി, വിദ്യാര്‍ത്ഥിയായി. ഭാവിരാജ്ഞി ഹൈനസിന്‍റെ വയറ്റത്ത് ഇരിക്കുന്നതു പോലുള്ള വ്യായാമ മുറകള്‍ മുതല്‍ ഹൈനസ് പുകവലി ഉപേക്ഷിക്കുന്നത് ഒക്കെയായി അഭ്യാസം തുടങ്ങി.

ഡോക്‌ടറുടെ ചോദ്യങ്ങള്‍ കൊട്ടാര സ്വകാര്യതകളിലേക്ക് വരുമ്പോള്‍ രാജാവ് പാടും (പാട്ട് ചികിത്സാവഴിയാണ്): തെറ്റായ മരത്തെ നോക്കി കുരക്കല്ലേ! സ്വകാര്യം പറച്ചിൽ പക്ഷെ വിക്കിലേക്കുള്ള താക്കോലായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ നാനി നുള്ളിയിരുന്നു, ചേട്ടന്‍ ഡേവിഡ് (എഡ്വേഡ് 8)കളിയാക്കിരുന്നു ബെ..ബേ..ബേര്‍ട്ടി.., അപ്പന്‍ രാജാവ് അത് കണ്ട് ചിരിക്കുമായിരുന്നു..

ഡോക്‌ടര്‍ രാജകീയ നാവിനെക്കൊണ്ട് തെറി പറയിപ്പിച്ചു, ഒരുമിച്ച് നടക്കാന്‍ പോയി, അദ്ദേഹം സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്നെന്ന് ശിഷ്യനെക്കുറിച്ച് ഡോക്‌ടര്‍. സര്‍ട്ടിഫിക്കറ്റല്ല, അനുഭവം ഗുരുവാക്കിയ അളാണ് 'ഡോക്‌ടര്‍'. ക്രെഡെന്‍ഷ്യല്‍ ഇല്ലാത്ത തെറാപിസ്‌റ്റിനെ നീക്കം ചെയ്യുമെന്ന് ആര്‍ച്ച്‌ബിഷപ്പ് പറഞ്ഞതാണ്. രാജാവ് അത് വിലക്കി.

(1936) അപ്പന്‍ രാജാവ് നാടുനീങ്ങി. (കപ്പടാമീശയുമൊക്കെയായി എഡ്‌വേഡ് എട്ടാമന്‍ തകര്‍ത്തു). രാജാവായി വാഴിക്കപ്പെട്ട ചേട്ടന്‍ ഡേവിഡിന് രണ്ടു തവണ ഡിവോഴ്‌സ് നേടിയ സ്‌ത്രീയുമായി ബന്ധം. അത് ബക്കിങ്ങ്‌ഹാം സമ്മതിക്കില്ല. ജര്‍മ്മനിയുമായി യുദ്ധം വരുന്നു. രാജ്യത്തിനൊരു രാജാവ് വേണം. നറുക്ക് നമ്മുടെ കഥാപുരുഷന്. പ്രസംഗം പഠിപ്പിക്കാനുള്ള യോഗം ലോഗിനും.

അഭ്യാസത്തിനൊടുവില്‍, എല്ലാം മറന്നേക്കൂ, എന്നോട് ഒരു കൂട്ടുകാരനോടെന്ന പോലെ (പ്രസംഗം) പറയൂ എന്ന് ലോഗ്. പിന്നെ ചരിത്രപ്രസിദ്ധമായ ആ പ്രസംഗം, ഇന്‍ ദിസ് ഗ്രേവ് അവര്‍.... ആ മണിക്കൂര്‍ സാമ്രാജ്യത്തെ സംബന്ധിച്ച് മാത്രമായിരുന്നില്ലല്ലോ. വിക്കും നോക്കും മാറിയ ഒരു മനുഷ്യന്‍റെ കൂടി സുവര്‍ണ്ണനിമിഷമായിരുന്നല്ലോ. സ്പീച്ച് ഷോട്ട് അവസാനിക്കുന്നത് രാജ്ഞിയുടെ കലങ്ങിയ കണ്ണുകളില്‍. (റാണിയായി ഹെലേന കാര്‍ട്ടര്‍; എന്തൊരു ക്രേസിയല്ലാത്ത സുന്ദരി!)

സ്‌പീച്ച് അവസാനിച്ചപ്പോള്‍ ആര്‍ച്ച്‌ബിഷപ്പ് പറഞ്ഞു, 'ഐ ആം സ്‌പീച്ച്‌ലെസ്സ്!' നമുക്കത് ഉറക്കെ പറയാം!

Saturday, February 5, 2011

From dog to thief: an actor's journey

This carpenter sacrifices paid work for art's sake.

Paulose leads a double life - he works as a carpenter at a workshop in Shuwaikh during day, and takes up multiple roles an actor, director, theater activist, singer and storyteller by evening. A Bible skit he wrote and directed was performed last month at the cost of overtime pay at work. These days, he takes half days off with loss of pay from work to prepare for a theater ensemble that will be performed today at the Indian Central School, Jleeb.


Your story is exceptional," I said, after meeting up with him at the play's rehearsal camp at 11 pm, "because while many people extend their work to receive overtime benefits or take up part-time jobs, you take up an activity for no material benefit.

He smiled and showed me his amputated middle finger on the right hand. "I lost my finger at work," he said, "And I endured the pain because of art, because of the spirituality it fills me with".

Paulose, 49, had to discontinue his studies in 11th grade. He attended a sculpture course for a while, but when his mason father fell ill, "I had to do something that would guarantee me a sure income," he said. His love for carpentry took him to India's high-tech city Bangalore, then to an American military camp in Baghdad.

He has been in Kuwait for the past ten years. After fulfilling familial responsibilities - marrying off three sisters, setting up his own family, and marrying off his daughter, he says, "Now it is time to strike a balance," he said. "I'm not for all work and no play, neither am I for all play and no work.

Like many expats, Paulose has not spent much time with his family. Separation, exhaustion, anxiety over children growing up back home, ageing parents and a struggling wife are issues this actor-activist has faced just like everybody else. "Art has opened the door toward stardom for some, but for me it is the way to freedom," he added.

Being handicapped, Paulose accepts characters that are Dostoyevskian - those of the downtrodden. Last year, Paulose enacted the role of a dog. Today, he will play a thief in a skit presented by Future Eye Theater, Kuwait. The protagonist is a person who achieves a fine balance in life. That holds true for the actor as well.

Blog Archive