വിവേകത്തെ മതസാരങ്ങളില്‍ നിന്നും അകറ്റി സമാഹരിച്ച ഒരു സെക്കുലര്‍ കൊളാഷ്
മുപ്പത് വര്‍ഷമെടുത്ത് ബ്രിട്ടീഷ് തത്വചിന്തകന്‍ എ സി ഗ്രെയ്‌ലിങ്ങ് തയ്യാറാക്കിയ ബൈബിള്‍ പാരഡിയുടെ പേര് ദ ഗുഡ് ബുക്ക്: എ ഹ്യൂമനിസ്‌റ്റ് ബൈബിള്‍ - വാക്കര്‍ & കമ്പനി പ്രസാധനം, 35 ഡോളര്‍, 597 പേജ് -. ബൈബിളിലേതു പോലെ ഉല്‍പ്പത്തിയും (ന്യൂട്ടന്‍തലയില്‍ ആപ്പിള്‍ വീഴുന്ന ഭാഗവും മറ്റും) സുഭാഷിതങ്ങളും അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍ (എപിസല്‍സ്), വിലാപങ്ങള്‍ (ലാമന്‍റേഷന്‍സ്) അധ്യായങ്ങളായും വാക്യങ്ങളായും തിരിച്ചിരിക്കുന്ന പുതിയ ആന്‍റി-ബൈബിള്‍ പ്രധാനമായും അരിസ്‌റ്റോട്ടില്‍, ഡാര്‍വിന്‍, വോള്‍ട്ടയര്‍ തുടങ്ങിയവരുടെ ക്വട്ടേഷനുകളാലും മറ്റനേകം ചരിത്ര ജ്ഞാന ശകലങ്ങളാലും നിറയുന്നു.
സാക്ഷാല്‍ ബൈബിള്‍ രൂപപ്പെടുത്തിയവര്‍ ഗ്രീക്ക്-റോമന്‍-ചൈനീസ് തത്വചിന്തകള്‍ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന ചോദ്യത്തില്‍ നിന്നാണ്, ഇപ്പോള്‍ 62കാരനും ലണ്ടന്‍ യൂണിവേഴ്സിറ്റി ഫിലോസഫി പ്രഫസറും ബ്രിട്ടീഷ് ഹ്യൂമനിസ്‌റ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ഗ്രെയ്‌ലിങ്ങ് ബൈബിള്‍ രചന അഥവാ സമാഹരണം തുടങ്ങുന്നത്. ബൈബിള്‍ എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം പുസ്തകം എന്നാണെന്ന് ഗ്രെയ്‌ലിങ്ങ്. മതത്തിനപ്പുറത്തും ധാര്‍മ്മികചിന്തകളുണ്ടെന്ന കണ്ടെത്തല്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം മാത്രം അനുശാസിക്കുന്ന മതഗ്രന്‍ഥങ്ങളുടെ പരിമിതികള്‍, ദിവ്യപ്രമാണങ്ങളില്‍ ഒതുങ്ങിയ ബോധനങ്ങള്‍ തുടങ്ങിയവയും ഈ ഹ്യൂമനിസ്‌റ്റ് ബൈബിളിന്‍റെ രചനക്ക് കാരണമായി. സാക്ഷാല്‍ ബൈബിളിന്‍റെ നന്‍മകളൊന്ന് ഗ്രെയ്‌ലിങ്ങ് ബൈബിളിലുണ്ട്. ഏത് ഭാഗമെടുത്ത് വായിച്ചാലും മുന്‍പിന്‍ഭാഗങ്ങള്‍ വായനാവിഘ്‌നം ഉളവാക്കുന്നില്ല എന്നതാണത്.
ഹ്യൂമനിസ്‌റ്റ് ബൈബിളില്‍ നിന്ന്: (സ്വതന്ത്ര വിവര്‍ത്തനം)
വസ്‌ത്രം, തിരയടിയുന്ന തീരത്ത് തൂക്കിയിരിക്കുന്നത്, നനയുന്നു;
അത്, സൂര്യന് മുന്‍പാകെ വിരിച്ചാല്‍ ഉണങ്ങുന്നു;
ആരും കണ്ടില്ല, ഈര്‍പ്പം എങ്ങനെയാണ് വസ്‌ത്രത്തില്‍ മുങ്ങിയതെന്ന്,
ഉഷ്‌ണത്താല്‍ എവിടെപ്പോയെന്നും.
സെനെക്ക, മില്‍, ഹ്യൂം, പ്‌ളേറ്റോമാരെ ദീപക് ചോപ്രാ സ്‌റ്റൈലിലാക്കി പുതിയ ബൈബിളെന്ന് റിവ്യൂകാരന്‍മാര്‍. ആരുടെ ശവസംക്കാരച്ചടങ്ങിനിടക്കാവും ഈ പുതിയ ബൈബിള്‍വായന എന്നും ഒരു കുത്തിച്ചോദ്യവും!
Search This Blog
Sunday, May 15, 2011
Monday, May 9, 2011
മലയാളം മണക്കുന്ന 'മനുഷ്യന് ഒരു ആമുഖം'
സുഭാഷ് ചന്ദ്രനെ പുതിയ എംടി എന്ന് വിളിക്കേണ്ട കാര്യമില്ല. എഴുത്തിന്‍റെ ഗൌരവഗരിമയാല്‍ സ്വന്തം കസേര പണ്ടേ വലിച്ചിട്ട സുഭാഷിന്‍റെ പുതിയ നോവല്‍ - മലയാളം മണക്കുന്ന 'മനുഷ്യന് ഒരു ആമുഖം' - വായിച്ചു കഴിയുമ്പോള്‍ പക്ഷെ എംടി മാര്‍കേസിന്‍റെ ഉടുപ്പുമിട്ട് ഒളിഞ്ഞു നോക്കുന്നത് കാണാം. നായര്‍ത്തറവാടുകളിലെ പുരാണം പറഞ്ഞതു കൊണ്ടോ തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളി തലമുറച്ചരിതം പാടിയതു കൊണ്ടോ അല്ല; പൈങ്കിളിയില്‍ എംടി ബുദ്ധി കലര്‍ത്തിയെങ്കില്‍ സുഭാഷ് തത്വശാസ്ത്രം ഇറ്റുന്നു. പത്ത് വര്‍ഷം മുന്‍പേ വന്നിരുന്നെങ്കില്‍ സവിശേഷമാര്‍ന്നതാവുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന സാംസ്‌ക്കാരിക-വ്യക്തിപ്രസ്ഥാനങ്ങളുടെയിടയില്‍ സുഭാഷിന്‍റെ പ്രഥമനോവലും മിക്കവാറും പെട്ടുപോകുന്നല്ലോ എന്ന തോന്നല്‍ അമ്പരപ്പോടെയാവും വായനക്കിടയില്‍ പലപ്പോഴും വെളിപ്പെടുക. കഥാസാഹിത്യത്തില്‍ ഈ യുവാവ് നിര്‍മ്മിച്ച ബ്രേക്ക്‌ത്രൂ നോവലില്‍ ഏറെ പരന്നു പോയതാവാം അതിന് കാരണം. നവാഭിരുചിയുടെ വണ്ടി പിടിക്കാന്‍ കഥ നടക്കുന്ന തച്ചനക്കരയെപ്പോലെ നോവലും വൈകിയെന്ന തോന്നലിലും 372 പേജുകളില്‍ ഇടക്ക് ചിതറുന്ന ധിഷണാധൂളികളും 'സുഭാഷിതങ്ങളും' സുഗതകുമാരി പ്രശംസിച്ച ധ്വനിഭംഗികളും നടപ്പുമരിപ്പ്സാഹിത്യത്തിലെ ചിത അണയാതെ കാക്കുന്നുവെന്നത് 'മനുഷ്യനെ' മറ്റ് മ്രുഗപുസ്തകങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു.
പങ്കജാക്ഷന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മ വേണുവിനെയും ശശിയെയും സോമനെയും പെറ്റത് പോലുള്ള രേഖാചരിത്ര സാഹിത്യത്തിന് പകരം എഴുത്തിലെ കരവിരുതും ക്രാഫ്‌റ്റുമൊക്കെ വസൂലാക്കി കുറേക്കൂടി നാടകീയത നോവലില്‍ തിരുകി വെക്കാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ സുഭാഷിന് മറുപടിയുണ്ട്: സര്‍ഗാത്മകനായ മനുഷ്യശിശു എഴുപത് വര്‍ഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സ്രുഷ്‌ടിപരത വംശവ്രുദ്ധിക്ക് വേണ്ടിമാത്രം ചെലവിടുന്നു. സമാനസ്വഭാവമുള്ള കാര്യങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ജീവിതങ്ങളില്‍ എന്തൂട്ട് നാടകീയത! മലയാളിയുടെ സ്വതവേ വളഞ്ഞ നട്ടെല്ല് ഒടിച്ചു മടക്കി കശക്കി എറിയുന്നുണ്ട് നോവലില്‍ പലയിടത്തും. ജാതി-ദൈവ സങ്കല്‍പങ്ങളെയും പുരുഷാധിഷ്‌ഠിത സമൂഹത്തെയും നന്ത്യാര്‍വട്ടത്തെ തോല്‍പ്പിക്കുന്ന നന്‍മ കാണാതിരുന്ന പാഴ്‌കാലത്തെയും സുഭാഷ് പരിഹസിക്കുന്നു, പ്രകോപനമില്ലാതെ.
അങ്ങനെയാണ് സൂപ്പര്‍നായകന്‍ വരുന്നു എന്ന മട്ടില്‍ ജിതേന്ദ്രന്‍ എന്ന കഥാപാത്രം അവതരിക്കപ്പെടുന്നത്. 'പഠനത്തിനും ജോലിതേടലിനും വിവാഹത്തിനും വീടുകെട്ടലിനുമപ്പുറത്ത് മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു പുരുഷായുസ്സില്‍ കുടുങ്ങി പലതരം ഭോഗങ്ങള്‍ സ്വപ്‌നം കണ്ട് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് യുവാക്കളുടെ ഇടയില്‍ ഉന്തും തള്ളുമുണ്ടാക്കുന്ന ഒരുവനായി സ്വയം കണ്ടെത്തിയ' ആളാണ് നായര്‍-അയ്യാട്ടുമ്പിള്ളി മഹിമ അക്കരെയെറിഞ്ഞ് ആന്‍മേരിയെ പ്രണയിച്ച് വിവാഹിച്ച ജിതന്‍. നോവലിലെ നൂറില്‍പരം കഥാപാത്രങ്ങളില്‍ സുഭാഷ് കൂടുതല്‍ മഷിയൊഴുക്കിയ നാറാപിള്ളയുടെ പൌത്രന്‍. 'മനുഷ്യന്‍' സിനിമയാവുകയാനെങ്കില്‍ തിലകന് അവതരിപ്പിക്കാവുന്ന ഉഗ്രപ്രതാപിയാണ് ഭാര്യ കുഞ്ഞുവിന്‍റെ മുന്നില്‍ തോറ്റുപോയ നാറാപിള്ളയെന്ന ഷോവിനിസ്‌റ്റ്. മകന്‍ ഗോവിന്ദന്‍ ഒരു ചോത്തിപ്പെണ്ണിനെ കെട്ടാന്‍ പോണ കാര്യം സൂചിപ്പിക്കവെ അലറിയ നാറാപിള്ളയെ 'അസ്തപ്രജ്ഞനാക്കി' അപ്പൊ നമ്മുടെ ചായ്‌പില്‍ താമസിപ്പിച്ചിരിക്കുന്ന പെലക്കള്ളിയോ എന്ന് ചോദിച്ച പുള്ളിയാണ് കുഞ്ഞുവമ്മ.
നാറാപീഡനം സഹിക്ക വയ്യാഞ്ഞ് ചുമരില്‍ ശിരസിടിച്ച് മരിച്ച കുഞ്ഞുവമ്മ. അവരുടെ മകന്‍ ചന്ദ്രന്‍ ഒരുപ്പോക്ക് പോയപ്പോള്‍ ചുമരില്‍ എഴുതി വച്ചു: ഈ വീട് നരകമാണ്. പക്ഷേ, അമ്മയുള്ളപ്പോള്‍ എനിക്കതു സഹിക്കാമായിരുന്നു.
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്ന് ഭാഗിച്ച നോവലിലെ പിന്നീടൊരധ്യായത്തില്‍ ഈ ചന്ദ്രന്‍ തിരിച്ചു വരുന്നുണ്ട്, അച്ഛനെയും നമ്മെയും ഞെട്ടിച്ച്. ഭാര്യയോട് പ്രയോഗിച്ച ഒറ്റച്ചവിട്ടിലൂടെ സ്വന്തം ജീവിതം കഴിഞ്ഞുവെന്ന് നിരീച്ചെന്ന് സന്യാസിയോട് കുമ്പസാരിക്കുന്ന നാറാപിള്ള. ആ സന്യാസി പുറപ്പെട്ടു പോയ മകനായിരുന്നെന്ന് തച്ചനക്കര അടക്കം പറഞ്ഞു. 82 വയസില്‍ നാറാപിള്ളയുടെ 'മൂത്രമദ്‌ഭാവം' നാളുകള്‍ ദയനീയമായിരുന്നു. കട്ടിലിലെ സ്വന്തം വിസര്‍ജ്യങ്ങള്‍ കൈപ്പത്തിയില്‍ പുരട്ടി ചുമരില്‍ അയാള്‍ മഞ്ഞ പതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അന്നേരമൊക്കെ അയാള്‍ക്ക് തുണ നിന്നിരുന്നത് ചോത്തിപ്പെണ്ണിനെ കെട്ടിയ മകന്‍ ഗോവിന്ദനായിരുന്നു. പണ്ട്, തന്നെ തല്ലിയ ശീമക്കൊന്നയെടുത്ത് അച്ഛനെ തിരിച്ചടിച്ച മകന്‍. അച്ഛനെ ശുശ്രൂഷിക്കുന്നതിലൂടെ ഗോവിന്ദന്‍ ചുഴലിക്കാരനായ തന്‍റെ മകനെ സ്‌നേഹിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ട് സുഭാഷ് എഴുതുന്നു: ഒരു കാലില്‍ അച്ഛന്‍റെയും മറുകാലില്‍ മകന്‍റെയും ചെരുപ്പുകള്‍ ധരിച്ച് ഗോവിന്ദന്‍മാഷ് വിചിത്രമായൊരു തീര്‍ത്ഥയാത്ര നടത്തുകയായിരുന്നു...
മാറാല പിടിച്ച കഥാപാത്രങ്ങളുടെയിടയിലൂടെ വിളക്കുപിടിച്ചു നടക്കുന്ന കഥാകാരനെ നോവലില്‍ പലയിടത്തും കാണാം. കഥാകാരന്‍ തന്നെ വിളക്കായി വായനയുടെ തെളിച്ചം അവിടവിടെയായി വിതറിയിരിക്കുന്നതും 'നിലാവിന്‍റെ തേന്‍ പുരട്ടിയ കല്ലുകള്‍ പോലെ' ധാരാളം. ചില ഉദാഹരണങ്ങള്‍:
1. ശാശ്വതമെന്ന മിഥ്യാബോധം പുരണ്ട് തിളങ്ങി നില്‍ക്കുന്ന ചിലത് പൊടുന്നനേ പൊലിഞ്ഞ് ശൂന്യതയില്‍ വിലയം കൊള്ളുന്നു.
2. പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍.
3. നഗരത്തിലെ ഓടകള്‍ കടലിലേക്ക് തുറക്കുന്നത് മനുഷ്യജീവിതം ദൈവത്തില്‍ ലയിക്കുന്നതിന്‍റെ ജലച്ഛായാചിത്രമാണ്.
4. സ്ഥാനക്കയറ്റം ലഭിക്കുന്തോറും സ്വയമൊരു താഴ്‌ത്തിക്കെട്ടല്‍ അനുഭവിക്കുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ: ജീവിതം.
5. മഹിതമായ ഒന്നിന് സാധ്യാമാകാതെ അന്ത:സാരശൂന്യതയില്‍ മുങ്ങി ഒരു തലമുറ കടന്നു പോകുമ്പോള്‍ മൌലികമായതൊന്ന് നിറവേറ്റാനാകാതെ തളരുമ്പോള്‍, കൊല്ലൂ, വിജയിക്കൂ എന്നല്ല, ഉണരൂ, സ്രുഷ്‌ടിക്കൂ എന്ന് ഊര്‍ജ്ജം പകരുന്ന പുതിയ ഗീതയാണ് നമുക്കാവശ്യം.
തച്ചനക്കര എന്നാല്‍ പെരുംതച്ചന്‍റെ നാടായ ഉളിയന്നൂര്‍ അക്കരെയായ സ്ഥലം. അക്കരെയൊരു കലാലോകമുണ്ടായിട്ടും ഇടക്കുള്ള ചളിയില്‍ മുങ്ങിത്താഴുന്ന ജീവിതങ്ങളുടെ ചരിത്രം വായിച്ചു കഴിയുമ്പോഴേക്കും നമ്മള്‍ അപ്പുനായരുടെ ഭാഷയില്‍ ഹരിഹരപ്പെട്ടു പോകും.
http://chintha.com/node/105455

Friday, May 6, 2011
മുഹൂര്‍ത്തം മൂത്രമായത്
മുഹൂര്‍ത്തം മൂത്രമായത്
പ്രശസ്തമായൊരു അമേരിക്കന്‍ സ്‌കൂളില്‍ പേരന്‍റ്-ടീച്ചര്‍ കോണ്‍ഫറന്‍സ് നടക്കുന്നു. അമേരിക്കന്‍ ടീച്ചറെ സഹായിക്കാന്‍ ദ്വിഭാഷിയായ മറ്റൊരു ടീച്ചറുമുണ്ട്. സ്‌കൂളിലെ കുപ്രശസ്തനായ എട്ടാം ക്‌ളാസ്സുകാരന്‍റെ, മര്യാദയുടെ ഒരു ഗുളികയെങ്കിലും കഴിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന ബാബ കയറി വന്നു. ഇരിക്കാന്‍ പറയുന്നതിന് മുന്‍പേ അത് മരത്തില്‍ കണ്ട്, ഓള്‍റെഡി വലിഞ്ഞ കസേര ഒന്നുകൂടെ വലിച്ചിട്ട് ബാബയങ്ങിരുന്നു. ടിവി വച്ചപ്പോള്‍ അറിയാതെ വന്ന ആര്‍ട്ട്‌പടം കണ്ട മിഡില്‍ക്‌ളാസ് വീട്ടമ്മയെപ്പോലെയായ ടീച്ചര്‍ പറഞ്ഞു തുടങ്ങി: നിങ്ങളുടെ മകനെപ്പോലൊരു അഗ്രസ്സീവ് ബിഹേവിയറുകാരനെ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. (അവര്‍ കണ്ടിട്ടുണ്ട്, ഡൈവോഴ്‌സിന് മുന്‍പ്). പരസ്യപ്രസ്താവന കേട്ട് ദ്വിഭാഷി ഞെട്ടി. എങ്ങനെ ഇത് ട്രാന്‍സ്‌ലൊക്കേറ്റ് ചെയ്യും? സമാധാനപ്രാവ് അവരുടെയുള്ളില്‍ കുറുകാന്‍ തുടങ്ങിയപ്പോള്‍ ആ ദ്വിഭാഷി ഇങ്ങനെ പറഞ്ഞു: അല്ലയോ അങ്ങുന്നേ, ഈ ടീച്ചര്‍ പറയുന്നു നിങ്ങളുടെ മകന്‍റെ അഗ്രിഗേറ്റ് മാര്‍ക്ക് ശ്രമിച്ചാല്‍ നന്നാക്കാവുന്നതേയുള്ളൂ.
ശരി എന്നായി ബാബ.
ടീച്ചര്‍: ഈ സ്‌കൂളിലേ അവന്‍റെ വെളച്ചല്‍ നടക്കൂ. എന്‍റെ വീട്ടില്‍ ഒരു ദിവസം കൊണ്ടുവന്ന് നിര്‍ത്ത്. ഞാനെന്‍റെ മക്കളെ മര്യാദ പഠിപ്പിക്കുന്നതെങ്ങനെയെന്ന് അവന്‍ കാണട്ടെ.
ദ്വിഭാഷി: മകനെ ഒരു ദിവസം ടീച്ചറിന്‍റെ വീട്ടിലയച്ചാല്‍ പഠിപ്പിക്കാമെന്ന് പറയുന്നു.
ബാബ: ഓ, പണം എത്രയാണെന്ന് വച്ചാല്‍..
ടീച്ചര്‍: എന്ത്?
ദ്വിഭാഷി: എത്ര തവണ അവന്‍ അപമര്യാദിച്ചിട്ടുണ്ടെന്ന്..
ടീച്ചര്‍: എത്ര തവണ അവന്‍ നോര്‍മലായിട്ടുണ്ടെന്ന് പറയുന്നതാവും എളുപ്പം.
ദ്വിഭാഷി: നോര്‍മലായ തുക മതിയാവും.
(ഈ സംഭാഷണം ചില അധ്യാപക നിയമനം പോലെ നീളാവുന്നതാണ്).
ദ്വിഭാഷി പറയുന്നതിനൊക്കെ തല കുലുക്കിയ ബാബയില്‍ ടീച്ചര്‍ പ്രതിരുക്തയായി. (അതെന്തൂട്ടാ സാധനം!) ഇയാള്‍ടെ ചോരക്ക് പിറന്ന മകനല്ലേ ഇത്? അവസാന ശരി കുലുക്കി ബാബ മറഞ്ഞതും ടീച്ചര്‍ ദ്വിഭാഷിയെ വാട്ടര്‍ ബോഡ് ചെയ്തു. സത്യം പറ ഞാന്‍ പറഞ്ഞത് നീ നാറ്റിപ്പറഞ്ഞു?
ദ്വി: സത്യം, സത്യം, സത്യം! അതേയ്, നീ പറഞ്ഞത് വെര്‍ബാറ്റിം പറഞ്ഞാല്‍ അങ്ങേര് നിന്നെയൊന്നും ചെയ്യില്ല. എനിക്ക് കൊറച്ച് മക്കളുണ്ടേ! അവര് നോക്കില്ലാ എന്നുറപ്പുള്ളതു വരെയെങ്കിലും എനിക്ക് ജീവിക്കണം!
shhh... it's PT conference time!
This is a true story recounted to me years ago by a friend who heard it from someone else. At a foreign school in Kuwait, an American teacher was rather angry with a parent who appeared to be as self-important as his troublesome 8th grade son. "Your son," the teacher told the disgruntled father, "is the most aggressive student in the whole school and I think you as a parent also have a role in causing and remedying his conduct". Translating her words for the father, another teacher was bewildered at first but rose to the occasion, using her creative abilities to interpret this rebuke for the parent in question.
The teacher says," the translator said politely, "your son can improve a lot if he tries his best." The parent nodded and appeared to agree. After the father left, the teacher, sensing some amendments to her actual words, asked of her friend and translator, "Hey, did you really translate what I said?" The translator replied, "If I translated what you had said, he wouldn't do anything to you because you are an American, but what would happen to me cannot be translated.
At parent-teacher meeting time, usually twice a year at most schools, the tension is heightened mainly through arguments between parents and teachers about the children's grades, with the parents disputing the teachers' assessment and the teachers defending their appraisal. The parents are sometimes pushed to bargain for the missed grades out of pressure from the child, appearing for the first time to stand up for a noble cause. One father recently told me that he did not want to go to meet his son's teachers because he's happy with his 6th grader son's marks, including an excellent 99.5 marks for his Arabic. "My son insists on knowing why he lost that half mark".
I would leave my children's educational affairs to my wife", said a businessman father. He represents most fathers, who believe that their children's education is not their business, seeing it as the mother's duty, among hundreds of others, to sit with their children, and help with their homework, only reminding the father to pay the fees and meet the teachers to argue about the child's falling grades. "Even if both the parents come for the meetings, it is the mother who does the talking because the father won't have any idea of his children's falling or flourishing grades," said a teacher.
It was a refreshing change to hear about parents bringing flowers and chocolates for the teachers as tokens of love and appreciation for their hard work and help with their child's educational development! "These are the golden moments," a teacher said, "They wake me up from the fatigue of fighting and frustration and forget them as trivial traffic blocks in the great journey of education.
Recently I asked the friend who told me about the wise and diplomatic translator what had happened thereafter. "Oh well, the American teacher is gone," she revealed. "The translator has become the head of the department." So she doesn't do any more of those sensible translations, I asked. "Nope," my friend said. "Apparently their school doesn't need translators now. All parents can now understand English!
Wow! Sometimes the value of education can't be translated.
http://kuwaittimes.net/read_news.php?newsid=OTE2OTE1MzI=

Tuesday, May 3, 2011
ബിന്‍ലാദന്‍ ബയോ
യാഥാസ്‌ഥിതിക-ഉത്തരാധുനിക ഭീകരലാദന്‍
1989ല്‍ അമേരിക്കന്‍ സഹായത്തോടെ അഫ്‌ഗാനിസ്ഥാന്‍ റഷ്യയെ ചെറുത്തതിലൂടെയാണ് ബിന്‍ ലാദന്‍റെ വഴിത്തിരിവ്. അമേരിക്കയെയും ചെറുക്കാമെന്ന് ലാദന്‍ കരുതി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ക്വയ്ദ (അടിസ്ഥാനം എന്നര്‍ത്ഥം) ഇന്‍ഫ്രാ സ്‌ട്രക്‌ചറായി. പാക്കിസ്ഥാന്‍ ഇടനിലക്കാരിലൂടെയായിരുന്നു അമേരിക്കയും ലാദനും സോവിയറ്റിനെതിരെ പൊരുതിയത്. ആയുധങ്ങള്‍ അമേരിക്കയില്‍ നിന്നും പണം സൌദിയില്‍ നിന്നും എന്ന് ലാദന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടത്രെ. അഫ്‌ഗാനിസ്ഥാനിലെ തോറാബോറാ മലനിരകളില്‍ ഒളിത്താവളങ്ങള്‍ പണിതത് സി ഐ എ വഴിയായിരുന്നു.
ഫത്‌വ ഫാക്‌സിലൂടെ പുറപ്പെടുവിച്ചും അമേരിക്കക്കെതിരെ ഇ-മെയിലിലൂടെ യുദ്ധം പ്രഖ്യാപിച്ചും രാഷ്‌ട്രീയ വസൂരി ഭീതി പടര്‍ത്തിയ ലാദന്‍റെ ശബ്‌ദം, മുഴക്കമില്ലാതെ നേര്‍ത്ത് ക്ഷീണിതമെങ്കില്‍ക്കൂടി, ലോകപോലീസിനെ വിറപ്പിച്ചു. ഒരു റഷ്യന്‍ പട്ടാളക്കാരനെ കൊന്നപ്പോള്‍ കിട്ടിയ കലാഷ്‌നിക്കോള്‍വായിരുന്നു ലാദന്‍റെ ആദ്യസഹചാരി. 1990ല്‍ ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോള്‍ ലാദന്‍ സഹായം വാഗ്‌ദാനം ചെയ്തതാണ്. അവസരം അമേരിക്കക്ക് പോയത് എത്രയോ ചൊടിപ്പിച്ചിരിക്കാം!
തെക്കന്‍ യമനില്‍ നിന്ന് സൌദിയിലേക്ക് കുടിയേറിയ പിതാവിന്‍റെ ഏഴാമത്തെ മകനും പതിനേഴാമത്തെ കുട്ടിയുമായ (പിന്നീടുണ്ടായ സഹോദരങ്ങളെല്ലാം കൂടി അമ്പത്തിനാല്) ഒസാമക്ക് (സിംഹക്കുട്ടി എന്നര്‍ത്ഥം) രക്തത്തില്‍ ദാരിദ്ര്യമെന്തെന്ന് അറിയാം. പിതാവ് ജിദ്ദയില്‍ പോര്‍ട്ടറായിരുന്നു. അമ്പതുകളില്‍ സൌദ് രാജാവിനു വേണ്ടി കൊട്ടാരം കുറഞ്ഞ ചെലവില്‍ പണിയാമെന്ന കരാര്‍ പോര്‍ട്ടറുടെ ചുമലില്‍ ഭാഗ്യം കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സൌദിയിലെ ഏറ്റവും വലിയ കണ്‍സ്‌ട്രക്‌ഷന്‍ കമ്പനി സ്വന്തമാക്കിയതിന് ശേഷം താമസിച്ച കൊട്ടാരവീട്ടില്‍ ആ പോര്‍ട്ടര്‍-ബാഗ് കാഴ്‌ചവസ്‌തുവായി വച്ചിരുന്നു.
ബിന്‍ ലാദന്‍ ജനിക്കുമ്പോള്‍ അമ്മക്ക് 15 വയസ്. പിതാവിന്‍റെ നാലാമത്തെ ഭാര്യ സിറിയക്കാരിയായിരുന്നു. യമനി-സിറിയ മേല്‍വിലാസം ലാദന് സ്വന്തം വീട്ടില്‍ അന്യനാണെന്ന തോന്നലുണ്ടാക്കിയെന്ന് അഭിപ്രായം. (പിന്നീട് ബിന്‍ ലാദന്‍ കുടുംബം ഒസാമയെ പരസ്യമായി തള്ളിപ്പറഞ്ഞു). ചെറുപ്പത്തില്‍ അമ്മയുടെ പാദങ്ങളില്‍ വീണ് നമസ്‌കരിക്കുമായിരുന്നു ലാദനെന്ന് സ്‌റ്റീവ് കോള്‍ എഴുതിയ ദ ബിന്‍ ലാദന്‍സ്: ആന്‍ അറേബ്യന്‍ ഫാമിലി ഇന്‍ ദി അമേരിക്കന്‍ സെന്‍ച്വറി എന്ന ജീവചരിത്രത്തിലുണ്ടെന്ന് പത്രങ്ങള്‍. 9 വയസില്‍, അതു വരേയും ലാദന്‍ വല്ലപ്പോഴും കണ്ടിരുന്ന, പിതാവ് മരിച്ചു. സൌദിയില്‍ വച്ച് വിമാനാപകടത്തില്‍. പൈലറ്റ് ഒരു അമേരിക്കക്കാരനായിരുന്നു. യൂറോപ്യന്‍ സ്‌കൂളില്‍ പഠിച്ച നാണംകുണുങ്ങിയായിരുന്ന ലാദനെ ടിവിയില്‍ വന്ന അമേരിക്കന്‍ ഷോ, 'ഫ്യൂറി' - ഒരു അമേരിക്കന്‍ അനാഥബാലന്‍ വന്യ കുതിരകളെ മെരുക്കുന്ന കഥ - സ്വാധീനിച്ചിരുന്നു. 15 വയസില്‍ സ്വന്തമായി കുതിരാലയവുമുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 14കാരി കസിനെ 17 വയസില്‍ കല്യാണം കഴിച്ച് രതിയിലും കാറുകളിലും ജോലിയിലുമുള്ള താല്‍പര്യങ്ങളെ ഊട്ടി വളര്‍ത്തി. പിന്നീട് മൂന്നു വിവാഹങ്ങള്‍. സിംഹം വളര്‍ന്നപ്പോള്‍ കര്‍ശനക്കാരനായ വഹാബിസം വക്താവായി. മുഖം മറക്കാതെ സ്‌ത്രീകള്‍ അടുത്തുകൂടെ പോയാല്‍ ലാദന്‍ കണ്ണ് ഇറുക്കിയടക്കും. വാര്‍ത്തകള്‍ക്കായി ടിവി ഓണ്‍ ചെയ്‌തിരുന്ന കുടുംബത്തില്‍ ലാദന്‍റെ മക്കള്‍ നിന്ന് ടിവി കണ്ടു. മ്യൂസിക്ക് വന്നാല്‍ ടിവിയുടെ ശബ്‌ദം കുറച്ചിരുന്നു. അന്യരെ അപമാനിച്ച് സംസാരിക്കാതിരിക്കലും അതിക്രമിച്ച് സംസാരിക്കുന്നവരോട് ക്ഷമിക്കലും മാര്‍ദ്ദവമുള്ള ഷേക്ക്‌ഹാന്‍ഡുകള്‍ കൊടുത്തിരുന്ന ലാദന്‍റെ സൌമ്യതയായിരുന്നു. ലാദന്‍ ഒരേ സമയം പുരാതനീയനും ഉത്തരാധുനികനുമായി.
സൌദി ഭരണകൂടത്തിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയതിനാല്‍ മുഖം കറുപ്പിച്ച ജിദ്ദ വിട്ട് ലാദന്‍ പോയത് സുഡാനിലേക്കാണ്. അവിടെ അഞ്ഞൂറോളം മുജാഹിദ്ദീനുകളെ ഊട്ടി. സൌദിയിലെ രണ്ട് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം സുഡാന്‍റെയും മുഖമിരുണ്ടു. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനിലെ തോറബോറാ നിരകളിലേക്കും തുടര്‍ന്ന് കുടുംബസമേതം തോക്കിന്‍കുഴല്‍ നിഴലിലൂടെ രാത്രിമറവില്‍ മലകള്‍ താണ്ടി പാക്കിസ്‌ഥാനിലേക്കും.
ബിന്‍ ലാദന്‍ മരിച്ചു. ബിന്‍ ലാദനിസമോ?എന്ന് ചോദിക്കുന്നുണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍.

Saturday, April 30, 2011
സദ്ദാം ഹുസൈന്‍ ഫോണ്‍ വിളിച്ചെന്ന് കിംവദന്തി
2006 ഡിസംബറില്‍ സാക്ഷാല്‍ സദ്ദാം ഹുസൈന്‍ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടിട്ടില്ലെന്നും അന്ന് കൊല്ലപ്പെട്ടത് സദ്ദാമിന്‍റെ അപരനായിരുന്നെന്നും ചുരുങ്ങിയ പക്ഷം കുറച്ചു പേരെങ്കിലും വിശ്വസിക്കുന്നു ഇറാഖില്‍. ഹസന്‍ അല്‍-അല്ലാവി, ഇറാഖി പാര്‍ലമെന്‍റംഗം, പറയുന്നത് പോയ വാരം മുന്‍മിത്രം സദ്ദാം ഹുസൈന്‍ ഫോണില്‍ വിളിച്ചുവെന്നാണ്. ആ സ്വരം സദ്ദാമിന്‍റേതെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ലെങ്കിലും ആ പഴയ വാക്കുകളും വികാരപ്രകടനങ്ങളും ഈ ഫോണ്‍വിളിയിലുമുണ്ടായിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അല്ലാവി മീഡിയാലേഖകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാദ്യം ഡിന്നര്‍ സമയത്ത് വന്ന ഫോണില്‍ സദ്ദാമാണെന്ന് പറഞ്ഞപ്പോള്‍ ഡിന്നര്‍ അതിഥികള്‍ക്കായി സ്‌പീക്കര്‍ഫോണില്‍ വച്ച അല്ലാവിയുടെ അതിഥികളും അത്ഭുതത്തോടൊപ്പം ഭയവും മറച്ചു വെച്ചില്ല. അമേരിക്കന്‍ സേന തൂക്കിലേറ്റിയത് സദ്ദാം അപരന്‍ മിഖായിലിനെയാണെന്നും ബാത്ത് പാര്‍ട്ടി ഉയര്‍ത്തെണീക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞതായി അല്ലാവി വെളിപ്പെടുത്തി.
ഏപ്രില്‍ 28 വ്യാഴാഴ്‌ച സദ്ദാമിന്‍റെ ജന്‍മദിനമായിരുന്നു. അതോടനുബന്ധിച്ച് പ്രചരിച്ച കിംവദന്തിയായി ഈ ഫോണ്‍വിളിയെ കാണുന്നവരും കുറവല്ല. ഫോണ്‍വിളി പക്ഷെ യുട്യൂബടക്കം വെബ്‌ലോകത്ത് ഹിറ്റാണ്.

Friday, April 29, 2011
Eye for art
Amidst too much too see around an artist draws only one theme: eyes
Colors in chaos? Or lines in a labyrinth? Art lovers could interpret these sketches as their eyes tell them. MV John, who was featured in Foote, Cone & Belding's (FCB) anniversary poster in 1998, would not reveal what the overflowing eyes in his drawings are meant to be. Eye him with another perspective, what made him focus on human eyes, he would reply without a wink: 'That's a point of view'.

John's infatuation with human eyes began while he was working at FCB, Kuwait for 7 years in early 90's. The FCB photo mosaic poster, designed as part of the US ad agency's 125th anniversary, featured 1302 company employees from 73 countries. Among the myriad photos was John, now 49, who marveled at the amount of information and images that were cascading around that time. He wanted something unique to be part of the image revolution that was taking place on the Internet. As a trained photographer and artist his eyes stuck on the everyday scenes and sights, eventually focusing on the most used human organ in a voyeuristic world, the eye.
From then on John’s sketch pens, acrylic and oil media saw sleepless nights resulting in a panorama of eyes-sketches against the backdrop of human abstract figures. Deep, doleful, beady, bubbly and watery eyes. Now over 100 such eye series drawings, some of them adorning his living room in his Salmiya flat, John looks brooded over the ever increasing bustle of life around him. He lives the life of a bachelor after his family left for India for his children's higher education. Between being a businessman and an artist, he is happy, he said, to use time creatively, without eying a market or publicity for his artwork. “I’ve been an observer all my life,” he said.
True. This interview did not go a easy as a stroke. John looked at me more than he talked. He spoke more with his wide, red and deep eyes. In the third sitting he said, “Most of my drawings are black and white because our eyes are black and white”.
Recipient of Al-Anba award, John has played key roles in the advertising field in Kuwait before he started his own enterprise, Al-Arab United Trading and Contracting Company. John's creative energy does not stop at his eye series sketches. He has produced an Indian ghazal songs album, a rare track to tread in music industry. The songs, portraying expat life, are penned by India's highest literary award Jnanapith award winner ONV Kurupp, among others. The online brand directory is another endeavor. Named ezeebrands.com, the website is a window to the world of business brands with logos, links and sites attached. Another online attempt is an online gallery in the making dedicated to any artist who wants to tell the world about his or her art. Artists will have the facility to upload images of works which are then shown to the world for sale. "I'll get only the commission," John said. "But it's not for business, it's for artists who cannot find their space in the world, like me."
http://kuwaittimes.net/read_news.php?newsid=NzcxOTExNzIw

Sunday, April 24, 2011
റുഷ്‌ദി ഐക്ക് വേണ്ടി
ചൈനീസ് അധികാരികള്‍ ഐ വെയ് വെയ് എന്ന ചൈനീസ് ആര്‍ട്ടിസ്‌റ്റിനെ തടങ്കലിലാക്കിയതിനെതിരെ രോഷം കൊള്ളുന്നു സല്‍മാന്‍ റുഷ്‌ദി ന്യൂയോര്‍ക്ക് ടൈംസില്‍. ലണ്ടനിലെ ടര്‍ബൈന്‍ ഹോളില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഐയുടെ സണ്‍ഫ്‌ളവര്‍ സീഡ്‌സ് എന്ന കലാസ്രുഷ്‌ടി അനുഭവിച്ചതോര്‍മ്മിക്കുന്നതിലൂടെയാണ് റുഷ്‌ദി കലാകാരനെ പരിചയപ്പെടുത്തുന്നത്. ഐ കൈ കൊണ്ട് നിര്‍മ്മിച്ച കോടിക്കണക്കിന് പോര്‍സലൈന്‍ ചെറുതുകള്‍ തറയില്‍ വിതറിയിരുന്നു. കലാസ്വാദകര്‍ക്ക് അതിലൂടെ നടക്കാം, കിടക്കാം. ചവിട്ടിയാല്‍ പൊട്ടിപ്പോകുന്ന ആ 'സൂര്യകാന്തി വിത്തുകള്‍' ബഹിര്‍സ്‌ഫുരിക്കുന്ന പൊടി ശ്വസിച്ചാല്‍ ശ്വാസകോശത്തിന് കേടാണ്. ജീവിതത്തെ പ്രതിനിധീകരിക്കുന്ന 'വിത്തുകള്‍'ക്ക് ചുറ്റും പൊലീസ് വലയമുണ്ടാക്കിയതും കാണികള്‍ ചുറ്റും നടന്ന് കണ്ട കാഴ്‌ചയുമോര്‍മ്മിച്ച് റുഷ്‌ദി പറയുന്നു: കല അപകടകാരിയാണ്, കലാകാരനും.
ബെയ്ജിങ്ങ് ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിന്‍റെ ഡിസൈന്‍ കണ്‍സല്‍ട്ടന്‍റായിരുന്ന ഐ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടത് അധികാരികളെ ചൊടിപ്പിച്ചിരുന്നു. നികുതി വെട്ടിപ്പെന്നും ആരോപിച്ച് ഈ മാസമാദ്യമാണ് ചൈനയുടെ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ട് കലാകാരനെ കാണാതാവുന്നത്. ആ വാര്‍ത്തക്ക് പുറമേ ഭയപ്പെടുത്തുന്നത് അദ്ദേഹം കുറ്റം ഏറ്റു പറഞ്ഞുതുടങ്ങിയെന്ന വാര്‍ത്തയും. കലാകാരന്‍മാരുടെ ജീവിതം അവരുടെ സ്രുഷ്‌ടികളേക്കാള്‍ ദുര്‍ബലമാണെന്ന് പറഞ്ഞ് റുഷ്‌ദി റോമന്‍ കവി ഒവിഡിനെ അഗസ്‌റ്റസ് ചക്രവര്‍ത്തി നാടു കടത്തിയത് ഉദാഹരിക്കുന്നു. റോമാ സാമ്രാജ്യത്തേക്കാള്‍ അതിജീവിച്ചത് ഒവിഡായിരുന്നു. സ്‌റ്റാലിനിസ്‌റ്റ് വര്‍ക്ക് ക്യാംപില്‍ വച്ച് മരിച്ച റഷ്യന്‍ എഴുത്തുകാരന്‍ ഒസിപ് മണ്‍ഡെല്‍സ്‌റ്റാം എഴുതിയത് സോവിയറ്റ് റഷ്യയെ അതിജീവിക്കുന്നു. ലോര്‍ക്ക ഇന്നും സ്‌മരിക്കപ്പെടുന്നു. ലോര്‍ക്കയെ കൊന്നവരോ?
സരയേവോ സ്വന്തമെന്നു കരുതി സംസാരിച്ച സൂസന്‍ സൊണ്ടാഗ് അപഹസിക്കപ്പെട്ടു. ഹരോള്‍ഡ് പിന്‍ററുടെ അമേരിക്കന്‍ വിദേശനയ വിമര്‍ശനം ഷാംപെയ്‌ന്‍ സോഷ്യലിസമായി. ഗുന്തര്‍ ഗ്രസ് നാസികളോടൊത്ത് ജോലി ചെയ്ത ചരിത്രം ഷാഡന്‍ഫ്രായ്‌ഡ് അഥവാ ആളുകള്‍ക്ക് അപഹസിക്കാവുന്ന കളങ്കമായി. മാര്‍കേസിന്‍റെ ഫിഡല്‍ കാസ്‌ട്രോ കൂട്ട്‌കെട്ട് മറ്റൊരു ആക്ഷേപ വിഷയം.
സോവിയറ്റ് യൂണിയനിലെ ചീത്ത പുറത്തു കാണിക്കുവാന്‍ സമിസ്‌ഡാറ്റ് (രഹസ്യ പത്രപ്രവര്‍ത്തനം) സത്യം വിളിച്ചു പറയുന്നവര്‍ വേണമായിരുന്നു. വാക് സ്വാതന്ത്ര്യത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണി ചൈനയാണ്. നമുക്ക് അതിനാല്‍ ഐമാരെ തീര്‍ച്ചയായും വേണം.

Subscribe to:
Posts (Atom)