Search This Blog

Monday, January 30, 2012

ദി ആര്‍ട്ടിസ്‌റ്റ്: മാറ്റത്തിന് വഴിമാറുക

സാങ്കേതികമേന്‍മകള്‍ അവയുടെ കുതിച്ചുചാട്ടങ്ങള്‍ നടത്തുന്ന ഇക്കാലത്ത് കളഞ്ഞു പോയേക്കാവുന്ന മാനുഷിക നന്‍മകള്‍ സൌന്ദര്യപൂര്‍വം തിരികെ പിടിക്കുന്നു ദി ആര്‍ട്ടിസ്‌റ്റിലൂടെ ഫ്രഞ്ച് സംവിധായകന്‍ ഹസാനിവിസ്യസ്. 1929 ഹോളിവുഡില്‍ നിശബ്‌ദ ചിത്രങ്ങളിലെ നായകന്‍ ശബ്‌ദസാങ്കേതികതയെ സ്വീകരിക്കാന്‍ വിമുഖനായതിന്‍റെ പേരില്‍ എഴുതിത്തള്ളപ്പെടുകയും അയാള്‍ വഴി കാണിച്ച എക്‌ട്രാ നടി പുതിയ നക്ഷത്രമായി ഉദിച്ചപ്പോള്‍ തകര്‍ന്നു പോയ നടന്‍ നന്‍മയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്ന മെലോഡ്രാമയാണ് ആര്‍ട്ടിസ്‌റ്റിന്‍റെ കഥാതന്തു. മാറ്റത്തെ നിഷേധിക്കുന്നവര്‍ നിഷേധിക്കപ്പെടുമെന്നോ, പഴയവര്‍ പുതിയവര്‍ക്ക് വഴി മാറുകയെന്നത് അനിവാര്യമാണെന്നോ പുതിയ ടെക്‌നോളജികള്‍ നമ്മുടെ ഇന്നിനെ ഇനിയും എത്ര മാറ്റി മറക്കില്ലയെന്നോ പഠനങ്ങള്‍ എഴുതാവുന്ന ആര്‍ട്ടിസ്‌റ്റ് പക്ഷെ അവതരണപരമായി മന:പൂര്‍വം, ലളിതസുന്ദരമാണ്. മുട്ടത്തു വര്‍ക്കിയില്‍ ഒവി വിജയന്‍ കലര്‍ത്തിയാലെന്ന പോലെ ആസ്വാദ്യകരവുമാണ്.


അനിഷേധ്യനായകന്‍ ജോര്‍ജ്ജ് വാലന്‍റൈന്‍ നടിച്ച ഒരു ചിത്രത്തിന്‍റെ പ്രഥമ പ്രദര്‍ശനത്തില്‍ നായകന് ഷോക്ക് ട്രീറ്റ്‌മെന്‍റ് കൊടുക്കുന്ന സീനോടെ തുടങ്ങുന്ന ചിത്രം ദിശാസൂചിയാണ്. (ഫിലിമോഗ്രഫിയില്‍ അത്തരം ഷോട്ടിന് ഒരു പ്രത്യേക പേരുണ്ട്. മറന്നു പോയി). അയാളുടെ മന്നന്‍സ്‌റ്റൈല്‍ ചടുലത കവര്‍ന്നെടുത്ത വേലക്കാരി നടി, മിസ് പെപ്പി മില്ലര്‍, നായകനെയും ഹോളിവുഡിനെയും അമ്പരപ്പിച്ച് വളര്‍ന്നു. കിനോഗ്രാഫ് സ്‌റ്റുഡിയോയിലെ സ്‌റ്റെയര്‍കെയ്‌സില്‍ അവര്‍ വീണ്ടും കാണുമ്പോള്‍ അയാള്‍ താഴേക്കും അവള്‍ മുകളിലേക്കുമാണ് പോകുന്നത്. സൌണ്ട് ടെക്‌നോളജിയോട് മല്‍സരിച്ച് അയാള്‍ നിര്‍മ്മിച്ച നിശബ്‌ദചിത്രം, സ്‌നേഹത്തിന്‍റെ കണ്ണുനീര്‍, അവളുടെ മെഗാഹിറ്റ് സംസാരചിത്ര ലഹരിയില്‍ മൂക്കുപൊത്തി. പ്രതാപം വിടാന്‍ ഈഗോ അനുവദിക്കാതിരുന്ന അയാള്‍ ലേലത്തില്‍ വിറ്റ സാമ്പാദ്യങ്ങള്‍ വാങ്ങുന്നത് അവളാണ്. കണ്‍മഷിപ്പെന്‍സില്‍ കൊണ്ട് തീര്‍ത്ത മറുക് ഉള്‍പ്പെടെ അവള്‍ക്ക് അയാളോട് കടപ്പാടുണ്ടായിരുന്നല്ലോ.

1930കളിലെ പുരുഷനാണ്. സ്‌ത്രീകളോട് പരിഹാസം നിറഞ്ഞ അവജ്ഞയാണ് നായകന്. ചിത്രാരംഭത്തില്‍ നായികക്ക് പകരം സഹവേഷമാടിയ പട്ടിയെ ആണ് അയാള്‍ പ്രഥമപ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക. ഭാര്യക്ക് സ്വര്‍ണ്ണം വാങ്ങിക്കൊടുത്തേക്കൂ എന്ന് ഡ്രൈവറോട് അയാള്‍. നിങ്ങളെ സഹായിക്കാന്‍ എന്നെ നിങ്ങള്‍ അനുവദിച്ചിരുന്നെങ്കില്‍ എന്ന നായികയുടെ പരിവേദനത്തില്‍ അയാള്‍ വീണതല്ല. അപ്പോഴേക്കും മാറ്റത്തിന് അയാള്‍ ഹൃദയത്തില്‍ സ്ഥലമനുവദിച്ചിരുന്നു.

ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സംഭാഷണരഹിതമായി അങ്ങിങ്ങ് സബ്‌ടൈറ്റിലുകളോടെ നമ്മുടെ ഹൃദയത്തില്‍ വളരുന്നുണ്ടെങ്കില്‍ അതിന്‍റെ മിടുക്ക് ഒരു ടീം വര്‍ക്കിനാണെന്നതും ആര്‍ട്ടിസ്‌റ്റിന്‍റെ പ്രത്യേകതയാവും.

http://varthapradakshinam.blogspot.com/2012/01/artist-larger-than-life-shorter-than.html

2 comments:

kanakkoor said...

ഈ പരിചയപ്പെടുത്തലിന് നന്ദി.

toashes said...

check these guys out this contact form click resources this page read this article Visit Your URL

Blog Archive