റുമൈലയിലെ കരിമഴ
കുവൈറ്റ്-ഇറാഖ് അതിര്‍ത്തിയിലെ എണ്ണപ്പാടമായ റുമൈലയില്‍ നിന്നും തങ്ങള്‍ക്കവകാശപ്പെട്ട എണ്ണ കുവൈറ്റ് ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് ഇറാഖ് നടത്തിയ അധിനിവേശം ഇംഗ്‌ളീഷില്‍ ലേഖന-വിശകലന കുറിപ്പുകളില്‍ പലകുറി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ അനുഭവ സാക്‌ഷ്യപത്രമെന്ന നിലയില്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. (ഡോ നന്ദകുമാര്‍ മൂര്‍ക്കത്ത്, ഹസന്‍ തിക്കോടി എന്നിവരും അധിനിവേശ നാളുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ബാലഗോപാലന്‍റെ പുറത്ത് വരാനിരിക്കുന്ന നോവലിലും അധിനിവേശനാളുകളിലെ അനുഭവമുണ്ട്.) കുവൈറ്റില്‍ 32 വര്‍ഷങ്ങളായി താമസിക്കുന്ന പ്രമുഖ എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍റേതാണ് സൈന്ധവ ബുക്ക്‌സ് പ്രസാധനമായ റുമൈലയിലെ കരിമഴ എന്ന 88 പേജ് പുസ്തകം. അധിനിവേശക്കാലത്തെ ചില അപൂര്‍വ കളര്‍ചിത്രങ്ങളും ഫ്‌ളെയിം, കേരളശബ്‌ദം വാരികകളില്‍ വന്ന കുറിപ്പുകളും പുസ്തകത്തിന്‍റെ അനുബന്ധമായി കൊടുത്തിരിക്കുന്നു. 90 ഓഗസ്‌റ്റ് മുതല്‍ 91 ഫെബ്രുവരിയില്‍ സഖ്യസേന കുവൈറ്റ് മോചിപ്പിക്കും വരെയുള്ള കാലത്ത് കുവൈറ്റില്‍ തുടര്‍ന്ന കൈപ്പട്ടൂര്‍ ഏഴുമാസക്കാലം അടിസ്ഥാനസൌകര്യങ്ങള്‍ക്ക് പോലും പരിമിതിയുണ്ടായിരുന്ന ജീവിതസാഹചര്യം മറന്ന് വസ്തുനിഷ്‌ഠമായ കഥനത്തിന് മുതിരുന്നുവെന്നതും ശ്രദ്ധേയമാണ്.
അയല്‍ക്കാരനായ ഇറാഖിനെ വിശ്വസ്‌തനായ നല്ല സഹോദരനായിട്ടായിരുന്നു കുവൈറ്റ് കരുതിയിരുന്നത് പോലുള്ള വ്യക്തിപര നിരീക്ഷണങ്ങളും, എട്ടു വര്‍ഷത്തോളം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം മൂലം സാമ്പത്തികമായി തകര്‍ന്ന ഇറാഖ് പതിനാല് ബില്യണ്‍ ഡോളര്‍ കുവൈറ്റിന് മാത്രം കടപ്പെട്ടിരുന്നു തുടങ്ങിയ ചരിത്ര പശ്ത്താല വിവരങ്ങളും, നായക്കു കുരക്കാന്‍ നിഴല്‍ പോലും ആവശ്യമില്ല പോലത്തെ കാല്‍പനികചേരുവകളും ഇടകലര്‍ത്തിയാണ് റുമൈല നമ്മെ കൊണ്ടു പോകുന്നത്.
പതിനാറായിരത്തോളം സൈനികര്‍ മാത്രമുണ്ടായിരുന്ന കുവൈറ്റിലേക്ക് സര്‍ക്കാര്‍ അവധി ദിവസമായ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് ഒരു ലക്ഷം ഇറാഖ് റിപ്പബ്‌ളിക്കന്‍ ഗാര്‍ഡ് 'മലവെള്ളപ്പാച്ചില് പോലെ' ഇരച്ചു കയറുന്നത്. അധിനിവേശവാര്‍ത്ത ചോര്‍ന്നു കിട്ടിയ കുവൈറ്റിലെ സബാ രാജകുടുംബം സൌദിയിലേക്ക് രക്ഷപെട്ടിരുന്നു - ഒരാളൊഴികെ. അദ്ദേഹത്തെ അധിനിവേശപ്പട്ടാളം വെടിവച്ച് കൊന്ന് ടാങ്ക് കയറ്റി അരച്ചു. ഒരുപാട് പേരെ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. എയര്‍പോര്‍ട്ട് കീഴടക്കി കുവൈറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ ഇറാഖിലേക്ക് പറത്തി. പല കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കുകയും കൊള്ളയടി തുടങ്ങുകയും ചെയ്തു. വ്യാഴാഴ്‌ച രാവിലെ കുവൈറ്റിന്‍റെ ആകാശം കറുത്തു. പതിവു പോലെ ജോലിക്ക് കാറോടിച്ച് പോയവര്‍ വാര്‍ത്ത കേട്ടും കണ്ടും കറുത്ത പുകയാല്‍ കാഴ്‌ച മങ്ങിയും നിയന്ത്രം വിട്ട് അപകടങ്ങളുണ്ടായി.
ബന്ധുവായ ജോയിയുടെ സഹായത്താല്‍ 80ല്‍ കുവൈറ്റിലെ മറാഫി ഗ്രൂപ്പില്‍ ജോലിക്കെത്തിയ കൈപ്പട്ടൂര്‍ അധിനിവേശം കാരണം കുവൈറ്റ് വിട്ട് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് മറാഫി മാനേജരുമായി ഫോണില്‍ ബന്ധപ്പെട്ട കൈപ്പട്ടൂരിനോട് വീട്ടിലേക്ക് ചെല്ലാമോ എന്ന് മാനേജര്‍ ചോദിച്ചു. വഴിയിലെ പരിശോധനാ കടമ്പയില്‍ കൈപ്പട്ടൂരിന്‍റെ പഴ്‌സിലുണ്ടായിരുന്ന മൂന്ന് കുവൈറ്റി ദിനാര്‍ ഇറാഖ് സൈനികര്‍ കീറി കാറ്റില്‍ പറത്തി.
അധിനിവേശകുവൈറ്റില്‍ ആദ്യം അടച്ച എംബസി ഇന്ത്യയുടേതായിരുന്നു. ഒഴിഞ്ഞു പോകേണ്ടവര്‍ക്ക് ഇറാഖ വഴി ജോര്‍ദ്ദാനിലെ അമ്മാനിലേക്ക് ബസിലും അവിടെ നിന്ന് വിമാനമാര്‍ഗം ബോംബെയിലേക്ക് പോകാനും ഏര്‍പ്പാടായി. യാത്രക്കിടയിലെ മോഷണം ഭയന്ന് സ്വര്‍ണ്ണമടക്കം പല വിലപിടിച്ച വസ്‌തുക്കളും താമസസ്ഥലങ്ങളില്‍ വച്ചവര്‍ മോഷ്‌ടാക്കള്‍ക്ക് ചാകരയൊരുക്കി. ജോര്‍ദ്ദാന്‍ യാത്രക്ക് പണം നല്‍കേണ്ട അവസ്ഥയില്‍ മലയാളികളടക്കം പലരും അടഞ്ഞുകിടന്ന ഫ്‌ളാറ്റുകള്‍ കുത്തിത്തുറന്നു. ഇറാഖി പട്ടാളം തുടങ്ങി വച്ച കവര്‍ച്ച താമസിയാതെ പടരുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുരന്ന ചിലര്‍ സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍ പാല്‍ക്കട്ടിയാണെന്ന് കരുതി ബ്രെഡുകളില്‍ പുരട്ടിക്കഴിച്ചു.... ഉപയോഗിച്ച അടിവസ്‌ത്രങ്ങള്‍ വരെ വാങ്ങുവാന്‍ വരെ ഇറാഖികള്‍ തയ്യാറായി. ഇറാഖി പട്ടാളക്കാരുടെ സാന്നിധ്യം ഉപയോഗപ്പെടുത്തി മോഷ്‌ടിച്ചു വിറ്റ് ചില മലയാളികള്‍ പണക്കാരായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏല്‍പ്പിച്ച വിശ്വാസത്തിനു മേല്‍ കരിനിഴല്‍ വീണത് എങ്ങനെയാണ് അളക്കേണ്ടതെന്ന ചോദ്യം റുമൈല ഉയര്‍ത്തുന്നു.
അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഐ കെ ഗുജ്‌റാള്‍ കുവൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ സദ്ദാമുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗുജ്‌റാളിന്‍റെ ചിത്രം പത്രങ്ങളില്‍ അടിച്ചു വന്നു. കുവൈറ്റികള്‍ക്ക് ഇന്ത്യാക്കാരോടുള്ള മനോഭാവത്തില്‍ മാറ്റം വന്നതിനൊപ്പം മറ്റൊരു കാര്യം കൂടി അണിയറയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കല്‍ സംബന്ധമായി രൂപീകൃതമായ സിറ്റിസണ്‍ ഫോറം, അവശേഷിച്ച ഇന്ത്യാക്കാരുടെ ക്ഷേമത്തിനായി പുതിയ സിറ്റിസണ്‍ കമ്മിറ്റിക്ക് കൈമാറിയ നാല്‍പതിനായിരത്തോളം ഇറാഖി ദിനാര്‍ പുതിയ സിറ്റിസണ്‍സ് അടിച്ചു പൊളിച്ചു...
കീഴ്‌പ്പെടുത്തിയ കുവൈറ്റ് പലസ്‌തീന്‍കാര്‍ക്ക് നല്‍കാമെന്ന സദ്ദാമിന്‍റെ മോഹന വാഗ്‌ദാനത്തില്‍ മതിമറന്ന പലസ്‌തീന്‍കാര്‍ വീട്ടുജോലിക്ക് കുവൈറ്റി സ്‌ത്രീകളെ ആവശ്യമുണ്ടെന്ന ബോര്‍ഡ് സാല്‍മിയയിലെ വഴിയോരങ്ങളില്‍ എഴുതി വച്ചു.....
ഭയവും ധൈര്യവും രാപകല്‍ പോലെ വന്ന നാളുകള്‍ ഓര്‍ത്തെടുക്കുന്ന കൈപ്പട്ടൂര്‍-പുസ്‌തകത്തിന്‍റെ ഒറ്റയിരിപ്പ് വായനയില്‍ യുദ്ധത്തിലെ കെടുതികളോടൊപ്പം മനുഷ്യന്‍റെ അസുരഭാവവും നമ്മില്‍ വിചാരണ ചെയ്യപ്പെടാതിരിക്കില്ല.
Search This Blog
Thursday, February 23, 2012
Sunday, February 19, 2012
കുവൈറ്റ് ചരിത്ര പശ്ചാത്തലത്തില്‍ മലയാള നോവല്‍
http://new.kuwaittimes.net/2012/02/19/kuwaits-50-year-history-backdrop-in-expat-novel/
1962ല്‍ എട്ട് ദിവസ കപ്പല്‍യാത്രയില്‍, മുലപ്പാല്‍ വരെ ഛര്‍ദ്ദിച്ച് കുവൈറ്റ് ഓയില്‍ കമ്പനിയില്‍ റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവാസിയായ ഇരുപതുകാരന്‍, സര്‍വ്വജ്ഞാനി 'ഞാന്‍' പറയുന്ന 50 വര്‍ഷത്തെ കഥ: പൊതുവിജ്ഞാനവും, ചരിത്രവും, പച്ചയായ ജീവിത നിരീക്ഷണങ്ങളും, ഹിന്ദി-തമിഴ് ഗാന ശകലങ്ങളും, ഭക്ഷണവര്‍ണ്ണനകളും റെസിപ്പികളും കൊണ്ട് സമ്പന്നമായ മൂന്ന് ഭാഗങ്ങളുമായി ഒരു നോവല്‍ - ഒരു പ്രവാസിയുടെ ഇതിഹാസം ഒരുങ്ങുന്നു. ഡിസി ബുക്ക്‌സ് പുറത്തിറക്കിയ രണ്ടു ചരിത്രപുസ്‌തകങ്ങളുടെ കര്‍ത്താവ് ബാലഗോപാലനാണ് (തൂലികാനാമം) നോവലിസ്‌റ്റ്. പൂര്‍ത്തിയായ ആദ്യഭാഗം 1962 മുതല്‍ 1990 കുവൈറ്റ് അധിനിവേശം വരെയും നിര്‍മ്മിതിയിലുള്ള രണ്ടും മൂന്നും ഭാഗങ്ങള്‍ യഥാക്രമം ഓപറേഷന്‍ ബ്‌ളൂ സ്‌റ്റാര്‍, വര്‍ത്തമാനകാലം എന്നിവ വരെയുമാണ്.
വെള്ളത്തിനരികില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ട എന്നര്‍ത്ഥമുള്ള കുവൈറ്റിലെ ആദ്യ സ്ഥിരതാമസക്കാര്‍ സൌദിയിലെ നജഢില്‍ നിന്നും കുടിയേറിയ ബനി വാലിദ് ഗോത്രക്കാര്‍. 1756ല്‍ സബാ ഒന്നാമന്‍ ആദ്യത്തെ ഭരണാധികാരി. 1962ല്‍ ഇന്ത്യക്കാരുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ. അന്ന് ഒരു ദിനാറിന് 13 രൂപ. 1964 വരെ മദ്യം പെര്‍മിറ്റനുസരിച്ച് കിട്ടുമായിരുന്നു. 'ഞാന്‍' കണ്ടുമുട്ടുന്ന മലയാളി അച്ചായന്‍മാര്‍ പൊതുവെ വീശുന്നവര്‍. ആഹാരത്തിന് മുന്‍പ് ജല്‍ദി 5 (അഞ്ച് മിനിട്ട് കൊണ്ട് ഒരു പെഗ്ഗ്) അടിക്കുന്നവര്‍. പൊടിയിലും ചൂടത്തും ഓടാനോ നടക്കാനോ മാര്‍ഗ്ഗമില്ലാതെ കോഴിയിറച്ചിയും മദ്യവുമായി പെണ്ണിന്‍റെ മണം പോലും കിട്ടാതെ ജീവിച്ച പലരും സ്ഥിരതാമസത്തിന് നാട്ടില്‍ ചെന്നാല്‍ താമസിയാതെ മരിക്കും. വേനലവധിക്ക് ഒഴിഞ്ഞ ഫാമിലി ക്വാര്‍ട്ടേഴ്സ് ലഭ്യമായതിനാല്‍ വിസായെടുത്ത് കൊണ്ടുവരുന്ന ഭാര്യ 'സമ്മര്‍ ബ്രൈഡ്' ആയിരുന്നു.
1967 ജൂണ്‍ 5ലെ ഇസ്രയേല്‍-ഈജിപ്‌റ്റ്, ജോര്‍ദ്ദാന്‍, സിറിയ യുദ്ധം; ടെഹ്‌റാനിലെ ബാങ്ക്മെല്ലിയുടെ നിലവറയില്‍ ഇരിക്കുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മയൂരസിംഹാസനം; യൂഫ്രട്ടീസ്-ടൈഗ്രിസ് ഷത്-അല്‍-അറബ് നദിയുമായി ചേര്‍ന്ന് ബസ്രയിലൂടെ ഒഴുകി കുവൈറ്റ് ഉള്‍ക്കടലില്‍ വീഴുന്നിടത്ത് നിന്നും പിടിക്കുന്ന നഗരൂര്‍ എന്ന മല്‍സ്യം; 1979 ജനുവരിയില്‍ ഒളിച്ചോടിയ ഷഹന്‍ഷാക്ക് പകരം ആയത്തൊള്ള ഖൊമൈനി പരമോന്നത നേതാവായത് (മുന്‍പ് നാടു കടത്തപ്പെട്ടിരുന്ന ഖൊമൈനി കോടിക്കണക്കിന് കസറ്റുകളിലൂടെ ഷിയാമതപ്രചാരത്തിലൂടെ വിപ്‌ളവം സൃഷ്‌ടിച്ചു); 1980-88 ഇറാന്‍-ഇറാഖ് യുദ്ധം; 90ലെ കുവൈറ്റ് അധിനിവേശം; അതിനോട് വിപി സിങ്ങ് സര്‍ക്കാര്‍ കാട്ടിയ ഉദാസീനത, കുവൈറ്റിലെ പലസ്‌തീനികള്‍ കാട്ടിയ നന്ദികേട് തുടങ്ങിയ ചരിത്രസ്‌മൃതികളും കൌതുകങ്ങളും സ്വാഭാവികമായി രംഗത്തു വരുന്ന കഥാപാത്രങ്ങളെപ്പോലെ.
ലോകമെമ്പാടും പരന്ന മലയാളപ്രവാസത്തിന്‍റെ വേദനകള്‍ വാങ്ങി സ്വതത്ര ചിന്തയാല്‍ ജീവിതത്തിന്‍റെ കരച്ചിലുകളെ മറികടക്കാന്‍ ശ്രമിക്കുന്ന 'ഞാന്‍'; ദിവസവും അര ഗ്‌ളാസ് ഒലിവെണ്ണ കുടിക്കുന്ന പലസ്‌തീന്‍കാരന്‍ അസീസ്; റോട്ടറി മഷീന്‍ ഉള്ളിലേക്ക് വലിച്ചെടുത്ത തമിഴന്‍ സ്‌റ്റുവര്‍ട്ട്; സായിപ്പ്‌മാരുടെ വീട്ടുവേലക്ക് നില്‍ക്കുന്ന ഗോവക്കാരികളുടെ പിറകേ നടക്കുന്ന കോഴിയായ ആയ ജോണി ('കോഴി'മാരെ അറബിയില്‍ ഗദ്ദി - കോലാട്, ഗ്രീക്ക് മിത്തോളജിയില്‍ സെയ്റ്റര്‍ satyr); ശമ്പളം ഹുണ്ടിയില്‍, ഇരട്ടി നാട്ടിലെത്തിച്ചിരുന്ന പ്രാര്‍ത്ഥനക്കാരന്‍ മത്തായി; അവധിക്ക് പോകുമ്പോള്‍ എല്ലാവരും കൊടുത്തുവിടുന്ന സ്വര്‍ണ്ണം ബന്ധുക്കളെ ഏല്‍പ്പിക്കുന്ന വിശ്വസ്തന്‍ ദാസ്; 64ല്‍ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ അത് കുവൈറ്റ് ടൈംസില്‍ വെണ്ടക്കായില്‍ നിരത്താമെന്ന് പറഞ്ഞ ജോയി; ഹുണ്ടി ബിസിനസ് ചെയ്ത് ബോംബെ അധോലോകം വരെ ചെന്ന് അപ്രത്യക്ഷനായ ഗോപാലന്‍ നായര്‍; അയാളുടെ ഹുണ്ടി ഏജന്‍റ്, ചാണ്ടിച്ചായന്‍; ചാണ്ടിച്ചായന്‍റെ സിനിമാ പിടിക്കാന്‍ നടക്കണ മകന്‍; ലെബനന്‍ മാറനൈറ്റ് ക്രിസ്ത്യാനിപ്പെണ്‍കൊടി അഫാഫ്, ഇന്ത്യന്‍ വീട്ടുവേലക്കാര്‍ ആര്‍ഷഭാരതത്തിന് നാണക്കേട് വരുത്തുന്നു എന്നഭിപ്രായമുള്ള ഇന്ത്യന്‍ അംബാസഡര്‍; കുവൈറ്റ് അധിനിവേശക്കാലത്ത് ആദ്യം അടച്ചുപൂട്ടിയ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ബഗ്‌ദാദിലെ ഷെറട്ടണില്‍ താമസിക്കുമ്പോള്‍ സൌകര്യം പോരെന്ന് പരാതിപ്പെട്ട ഇന്ത്യന്‍ അംബാസഡര്‍; സ്‌റ്റാലിനെ മനസാ വരിച്ച സദ്ദാം; അയാളുടെ കാമഭ്രാന്തനായ മകന്‍ ഉദ്ദയ്; ചാരിത്ര്യം രക്ഷിക്കാന്‍ ഹോട്ടലിന്‍റെ മുകളില്‍ നിന്നും താഴേക്ക് ചാടി മരിച്ച ആയിഷ; കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത് ടിവിയില്‍ കണ്ട് സമനില തെറ്റിയ സാദള്ള........
.......അടിയന്‍-തമ്പ്രാ പദങ്ങള്‍ ഇപ്പോള്‍ നിഘണ്ടുവിലില്ലാത്ത പ്‌ളാത്തിപ്പുലയന്‍; കൊച്ചിലേ ബോര്‍ഡിങ്ങിലാക്കപ്പെട്ട് വളര്‍ന്നപ്പോള്‍ ഹിപ്പിയായി മാറിയ മനോജ്; ഗ്‌ളാസ്സ്‌മുറികളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന നെതര്‍ലന്‍ഡ്‌സിലെ പല നിറങ്ങളിലുള്ള വേശ്യകള്‍; കുവൈറ്റ് അധിനിവേശക്കാലത്ത് ഇറാഖ്-ഇറാന്‍-പാക്കിസ്താന്‍ വഴി ഇന്ത്യയിലേക്ക് കാറില്‍ പോയി വഴിതെറ്റി ഇറാഖി പട്ടാളക്കാരാല്‍ കൊള്ളയടിക്കപ്പെട്ട നമ്പ്യാര്‍; ഡോക്‌ടറുടെയും നഴ്‌സിന്‍റെയും വേഷത്തില്‍ കപ്പലില്‍ രക്ഷപെട്ട നമ്പ്യാരുടെ ഭാര്യയും മകളും; ഖുബ്ബൂസ് വാങ്ങുവാന്‍ ക്യൂ നിന്ന കുവൈറ്റി കോടീശ്വരന്‍ അബ്ദുള്ള; അവന്‍റെ പിച്ചിച്ചീന്തപ്പെട്ട രണ്ട് സഹോദരിമാര്‍; അവരെ വളര്‍ത്തിയ തിരുവനനന്തപുരത്തുകാര്‍ ആയമാര്‍... അങ്ങനെ ഒരുപാടൊരുപാട് കഥാപാത്രങ്ങള്‍ മുഖം കാട്ടി മറയുന്നു ഇതിഹാസത്തില്‍.

Saturday, February 11, 2012
പ്രവാസിപ്പണം എവിടെ പോകുന്നു?
ലോകജനസംഖ്യയുടെ മൂന്ന് ശതമാനം (215 ദശലക്ഷം) അവരുടെ രാജ്യത്തിന് പുറത്ത് ജീവിക്കുന്നു. ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ പ്രവാസിപ്പണം അയച്ചു കിട്ടുന്ന രാജ്യം. മറുനാടന്‍ ഭാരതീയര്‍ നാട്ടിലയക്കുന്ന പണത്തിന് എന്ത് സംഭവിക്കുന്നു. കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച എന്‍ ആര്‍ ഐ കോണ്‍ഫറന്‍സില്‍ നിന്ന്:
എ എം ഹസന്‍, മുന്‍മന്ത്രി: കണക്കുകള്‍ പറയുന്നത് ഇന്ത്യയിലേക്ക് മൂന്നര ലക്ഷം കോടി രൂപയാണ് 2011ല്‍ പ്രവാസി ഇന്ത്യാക്കാര്‍ അയച്ചത്. കേരളത്തിലേക്ക് അമ്പതിനായിരം കോടി വന്നു. ആഗോളവല്‍ക്കരനം എന്ന പദം പ്രചാരത്തില്‍ വരുന്നതിനും എത്രയോ മുന്‍പ് മലയാളി അത് തുടങ്ങി. മലയാളികള്‍ അയക്കുന്ന പണമൊക്കെ എവിടെ പോകുന്നു? പണിത മണിമന്ദിരങ്ങള്‍ വൃത്തിയാക്കാതെ കിടക്കുന്നു. റോഡിലാണെങ്കില്‍ വാഹനങ്ങള്‍ തട്ടിയിട്ട് നടക്കാന്‍ വയ്യ. കേരളത്തിന് പുറത്തുള്ള ഒരു കോടി മലയാളികള്‍ തിരിച്ചു വരരുതേ എന്നാണ് സര്‍ക്കാര്‍ പ്രാര്‍ത്ഥിക്കുന്നത്. എന്‍ ആര്‍ ഐ എന്നത് നെവര്‍ റിട്ടേണ്‍ റ്റു ഇന്ത്യ എന്നാവുമോ?
സഗീര്‍ തൃക്കരിപ്പൂര്‍, കെ കെ എം എ ചെയര്‍മാന്‍: ഫൌണ്ടേഷന്‍ ഫൊര്‍ എന്‍ഹാന്‍സിങ്ങ് എക്‌സ്‌പാട്രിയേറ്റ് ലൈഫ് (ഫീല്‍) എന്ന ഞങ്ങളുടെ സഹോദര പ്രസ്ഥാനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഓരോ രണ്ടാം ശനിയാഴ്‌ചയും കുടുംബിനികള്‍ക്ക് സ്‌കില്‍സ് ഫൊര്‍ ബെറ്റര്‍ ലൈഫ് എന്ന വിഷയത്തില്‍ അതാത് മേഖലകളിലെ വിദഗ്‌ധര്‍ ക്‌ളാസെടുക്കും. 2015ല്‍ അമ്പതിനായിരം കുടുംബിനികളെ ജീവിതാഭിമുഖീകരണത്തിന് സജ്ജരാക്കും.
പത്മശ്രീ ഡൊക്‌ടര്‍ ആസാദ് മൂപ്പന്‍, ഡി എം ഹെല്‍ത്ത് കെയര്‍, യു എ ഇ: പ്രവാസികളേ, നിങ്ങള്‍ സാമ്പാദ്യം നാട്ടിലയക്കരുത്. അയച്ചാല്‍ അത് ഉല്‍പാദനക്ഷമതയില്ലാത്ത സ്‌കീമുകളില്‍ പോയി വൃഥാവിലാവും. ഓരോ പഞ്ചായത്തടിസ്‌ഥാനത്തിലും എന്‍ ആര്‍ ഐ സഹകരണ സംഘങ്ങള്‍ തുടങ്ങി കുറച്ച് പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന സ്‌ഥാപനങ്ങള്‍ തുടങ്ങുവാന്‍ പ്രവാസികള്‍ക്കാവണം. മലപ്പുറത്തെ 20% പേര്‍ പ്രവാസികളാണ്. ഇടുക്കിയില്‍ ഒരു ശതമാനത്തോളം പേരും. എന്‍ ആര്‍ ഐ കോ ഓപ് സൊസൈറ്റി കേരളമെങ്ങും വ്യാപിക്കട്ടെ. 40,000 പേര്‍ ഒരു പഞ്ചായത്തിലുണ്ട്. അവരില്‍ പതിനായിരം സ്‌ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എത്ര കോടിയുടെ മൂല്യമാണെന്ന് ആലോചിച്ച് നോക്കൂ.
ടൊയോട്ട സണ്ണി, സഫീന ജനറല്‍ ട്രേഡിങ്ങ്: ഞാന്‍ 55 വര്‍ഷമായി കുവൈറ്റില്‍. ഒരുപാട് ഡിസ്‌കഷന്‍സ് കേട്ടു. ഒന്നും നടക്കുന്നില്ല. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്ഥലമുള്ളത് സര്‍ക്കാരിനാണ്. കെ കെ എം എ അര്‍ഹരായ പ്രവാസികളെ കണ്ടു പിടിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ എസ് ബി ടി ലോണ്‍ തരുമോ? (SBT എംഡി നന്ദകുമാരന്‍ സദസിലുണ്ട്). സ്ഥലം സര്‍ക്കാര്‍ തരണം. 2 കോടി രൂപ ഞാന്‍ ഡെപോസിറ്റ് ചെയ്യാം.
ഇ ഡി ടൈറ്റസ്, ബഹ്‌റിന്‍ എക്‌സ്‌ചെയ്‌ഞ്ച് കമ്പനി: ഞാന്‍ 22 വര്‍ഷം മുന്‍പ് കുവൈറ്റില്‍ വന്നതാണ്. നാട്ടില്‍ 2 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റ് വാങ്ങണമെന്നുണ്ടായിരുന്നു. ആ ഫ്‌ളാറ്റിന് 2 കോടി രൂപയായി. ഞാനിപ്പോഴും ജോലി ചെയ്യുന്നു. എന്‍ ആര്‍ ഐക്കാരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ അമേരിക്കയെപ്പോലെയാണ്. അവര്‍ ചിലവഴിച്ചു കൊണ്ടേയിരിക്കുന്നു. എന്‍ ആര്‍ ഐക്കാര്‍ ഡെവലപിങ്ങ് രാജ്യങ്ങളെപ്പോലെയും - സേവ് ചെയ്തു കൊണ്ടിരിക്കുന്നു.
സുധീര്‍ കുമാര്‍ ഷെട്ടി, യു എ ഇ എക്‌സ്‌ചെയ്‌ഞ്ച്: കര്‍ണ്ണാടകയില്‍ ധര്‍മസ്ഥല എന്നൊരു ഗ്രാമമുണ്ട്. അവിടത്തുകാര്‍ മദ്യത്തെ നാടു കടത്തി. ഇപ്പോള്‍ അവര്‍ക്ക് മിച്ചമേറെയുണ്ട്. ഐശ്വര്യം വാഴുന്നൊരു സ്ഥലമാണത്. നമ്മുടെ മക്കളെ, യുവതയെ ബിരുദാനന്തരക്കാരാവാതെ ഇലക്‌ട്രീഷ്യന്‍മാരോ, പ്‌ളംബര്‍മാരോ ആക്കുകയാണെങ്കില്‍ ഒരു ജോലി പ്രശ്‌നവും ഉണ്ടാകില്ല.
ജോണ്‍ മാത്യു, അറബി എനര്‍ടെക്ക്: ഒരു വെല്‍ഡറിന് കിട്ടുന്നത് 120 ദിനാര്‍. ഡൊമസ്‌റ്റിക് ഹെല്‍പറിന്, 60 ദിനാര്‍. സാധരണക്കാരന്‍റെ ആവറേജ് ശമ്പളം 80 ദിനാറാണ്. അവന്‍ പത്ത് വര്‍ഷം കൊണ്ട് ബാങ്കിലിട്ട് സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ. മൂല്യശോഷണവും വിലക്കയറ്റവും ബാധിച്ച് അവന്‍റെ സാമ്പാദ്യം ഒരു വഹയാവും. ഡെപോസിറ്റ് ദിനാറില്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് പറ്റുമോ? Deposits should earn interest greater than inflation rate minus the devaluation rate. ഏറ്റവും അഭികാമ്യം 60 വയസു വരെ ഇവിടെ പിടിച്ചു നില്‍ക്കുക എന്നതാണ്. വാസ്‌തയുണ്ടെങ്കില്‍ 65 വരെ നില്‍ക്കുക.
http://new.kuwaittimes.net/2012/02/12/financial-literacy-vital-need-for-expats/

With added flavor, a mix of food, education
In a Web-program, teachers are gourmet literary chefs
It is from the known to the unknown and from the familiar to what is new. A literacy program that caters to the thirst of teachers and students alike has placed what else, food, as a learning method. Terming instructions as recipes and comprehension as consumption, the Web-based program adds flavor to the educational needs of people across the world. Just like Web forums can make an aspiring teacher familiar with the socio-cultural background of the place she is going to work, there is an array of teaching programs on the Net that offers ways to familiarize with the classroom. This 'food for thought' program, coordinated by Dr Dale Willows, a Canadian educator, tastes different because of the way it is served.
When the program, aptly named The Balanced Literacy Diet, was introduced at Fawsec Kuwait Educators' Conference recently at Bayan Bilingual School, Hawally, the participating teachers felt like they had a sumptuous meal. Dr Willows' presentation, 'A Recipe for Successful Literacy Education in Elementary Classrooms' cooked many ideas and methodologies that can be digested continentally. "In primary school, it doesn't matter what the first language or the second language of the students are," Dr Willows said. "It's about teaching. Learning to teach literacy is a seeing and doing activity". A participant-teacher agreed saying, "In Kuwait, children who start their education at foreign schools, in effect, learn three languages: English, classical Arabic they are taught and colloquial Arabic they pick up from their peers and outside classrooms".
Dr Willows who teaches at the Ontario Institute for Studies in Education, University of Toronto says Toronto speaks over a 100 languages. Her lit diet program, by the Miami based non-profit organization Melissa Institute for Violence Prevention and Treatment through education, speaks more visual, considering what is seen is more remembered. Thus the program (www.litdiet.org) has over 100 videos on teacher demonstrations and student learning. In one of the virtual classroom visit videos, a teacher asks his students to describe a photo, integrating art, technology and psychology. In another, a teacher demonstrates how to put on a jacket, engaging role play, costume, culture and occupation.
Teachers should be gourmet literary chefs, Dr Willows said, with a winked comparison between some educational programs and hospital food. When teaching is like medicine, education is a nightmare. Dr Willows' food pyramid has phonemic awareness as the basic. From letter sounds to reading comprehension through strategies, vocabulary and expression, it is a long way. But it is worth a healthy meal. Teachers enjoy serving it, learners enjoy having it. When you enjoy your work, you don't feel tired.
Dr Willows' youthful smile is the proof.
http://new.kuwaittimes.net/2012/02/09/in-a-web-program-teachers-are-gourmet-literary-chefs-in-a-web-program-teachers-are-gourmet-literary-chefs/

Wednesday, February 8, 2012
ബിസിനസ്-ചാരിറ്റി-സ്‌നേഹാന്വേഷി
വിര്‍ജിന്‍ മെഗാസ്‌റ്റോര്‍ (കുവൈറ്റില്‍ ഈ മാസമൊടുവില്‍ കടയടക്കും) ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍ ബലൂണില്‍ ലോകം കറങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഗൂഗ്‌ള്‍ സി ഇ ഓ ലാരി പെയ്‌ജിന് വെള്ളത്തില്‍ കൈറ്റ്ബോഡിങ്ങ് നടത്തുന്നതിലാണ് പ്രധാന ലഹരി. യു എസ് എയര്‍വെയ്‌സ് ഗ്രൂപ്പിന്‍റെ ഡോ പാര്‍ക്കര്‍ കാളയോട്ട മല്‍സരങ്ങളില്‍ പങ്കെടുത്തു. ഈയിടെ സ്വവിമാനാപകടത്തില്‍ കൊല്ലപ്പെട്ട മൈക്രോണ്‍ (കമ്പ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന) മുതലാളി ആപ്പിള്‍ടണ്‍ വായുവില്‍ യുദ്ധാഭ്യാസങ്ങള്‍ നടത്തുമായിരുന്നു. ഇത്തരം ഭ്രാന്തുകളുടെ ഭാഗം പേറുന്ന ഒരു മലയാളി ബിസിനസുകാരനെ പരിചയപ്പെടുക: ചെമ്മണൂര്‍ ജുവലേഴ്‌സിന്‍റെ ബോബി ചെമ്മണൂര്‍. മാരത്തണ്‍ ഓട്ടം, പഞ്ചഗുസ്തി, വോളിബോള്‍ ഹരങ്ങളായുള്ള ബിസിനസ്-ചാരിറ്റി-സ്‌നേഹാന്വേഷി.
പെരുമ്പാവൂരിനടുത്ത് കീഴില്ലം സ്‌കൂള്‍ ബോര്‍ഡിങ്ങിലായിരുന്നു, നന്നായി പഠിച്ചിരുന്നതു കാരണം!, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ഒമ്പതാം ക്‌ളാസിലൊക്കെ നല്ലപോലെ സിഗരറ്റ് വലിക്കും, ക്‌ളസ് കട്ട് ചെയ്യും. 500 രൂപയാണ് അപ്പന്‍ തരുന്ന പോക്കറ്റ് മണി. അത് പെട്ടെന്ന് തീരും. പിന്നെ പണം കണ്ടെത്തുന്നത് പഠിക്കുന്ന പുസ്തകങ്ങള്‍ വിറ്റാണ്. യൂണിഫോമും വില്‍ക്കും. പുസ്തകവും യൂണിഫോമും ചീത്തയായെന്നും പറഞ്ഞ് പിന്നേം വാങ്ങാമല്ലോ. 5 രൂപക്ക് കള്ള്. ഇതാണ് സഹപാഠികള്‍ യൂണിഫോം വിറ്റ് വാങ്ങിക്കൊണ്ടു വരുന്നത്.
ഏഴാം ക്‌ളാസിലേ ഡ്രൈവിങ്ങ് അറിയാം. ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് എന്നെ കൊണ്ടുപോകാന്‍ വന്ന ഡ്രൈവറുമായി തിരിച്ച് പോരുമ്പോള്‍ എനിക്ക് ഡ്രൈവ് ചെയ്യണമെന്ന് പറഞ്ഞ് ഉടക്കുണ്ടാക്കി. ഡ്രൈവര്‍ ഇറങ്ങിപ്പോയി. ഞാന്‍ വണ്ടിയെടുത്ത് ഓടിച്ചു പോയി. ഡ്രൈവറില്ലാതെ ഒരു വണ്ടി പോകണ കണ്ടെന്ന് വഴിപോക്കര്‍ പറഞ്ഞെന്നറിഞ്ഞു.
ഒരിക്കല്‍ ഡോര്‍മിറ്ററിയില്‍ അങ്ങനെ പുകച്ചു കൊണ്ടിരുന്നപ്പോഓള്‍ മദര്‍ തെരെസയുടെ ഒരു പുസ്‌തകം തറയില്‍ കിടക്കുന്നത് കണ്ടു. അതെടുത്ത് മറിച്ചു നോക്കിയപ്പോള്‍ അവര്‍ ഒരു വിഡ്ഢിയാണല്ലോ എന്ന് തോന്നി. പിറ്റേന്നും അങ്ങനെയിരുന്നപ്പോള്‍ ആ പുസ്തകം അങ്ങനെ തന്നെ കിടക്കുന്നു. അത് വായിച്ചു തീര്‍ത്തു. അവര്‍ ഒരു വ്യത്യസ്‌തയാണല്ലോ എന്ന് തോന്നി. വിഡ്ഢി ഞാനാണെന്നും. എനിക്കും വ്യത്യസ്തനാവണമായിരുന്നു. കോളജ് വിദ്യാഭ്യാസത്തോടെ (തൃശൂര്‍ ചിന്മയ മിഷന്‍) മറ്റീരിയല്‍ സുഖങ്ങളൊക്കെ അനുഭവിച്ചു തീര്‍ത്തു. പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണമെന്നു പറഞ്ഞ് വീട്ടിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ കല്യാണം വേണ്ടെന്ന ഒരു തീരുമാനത്തിലെത്തിയിരുന്നു. അമ്മ അതറിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു കളയുമെന്നൊക്കെപ്പറഞ്ഞ് 22 വയസില്‍ കെട്ടി. കൂടുതല്‍ അറ്റാച്ച്‌മെന്‍റ് ഇല്ലാതിരിക്കാന്‍ ഒരു കുട്ടിയില്‍ നിര്‍ത്തി. മകള്‍ ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുന്നു.
അള്‍ട്ടിമേറ്റ് ലവ് എന്നൊക്കെ പറയുന്നത് കുടുംബത്തിന്‍റെ ഠ വട്ടത്തില്‍ കിട്ടില്ല. അങ്ങനെയാണ് ചാരിറ്റി പ്രവര്‍ത്തനം തുടങ്ങുന്നത്. ഞാനത് എന്‍റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കി.(ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരിയാണ് ഭാര്യ). വഴിവക്കില്‍ വ്രണങ്ങളുമായി കാണുന്ന പാവങ്ങളെ കൊണ്ടു പോയി പാര്‍പ്പിക്കും. ഇപ്പോള്‍ മൂന്ന് സ്ഥലങ്ങളില്‍ ചെമ്മണൂര്‍ പുവര്‍ ഹോംസ് ഉണ്ട്. കോഴിക്കോട് 100 പേരുണ്ട്. ഞാന്‍ ഒരു മൂഡ് തോന്നിയാല്‍ അവരോടൊപ്പം ചെലവഴിക്കും, മുറിവുകളില്‍ മരുന്ന് വച്ച് കെട്ടും. ആദ്യമൊക്കെ പഴുത്ത വ്രണങ്ങളില്‍ നിന്ന് ചെലവും മറ്റും ഒലിക്കുന്നത് കാണുമ്പോള്‍ വല്ലായ്‌ക തോന്നിയിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. മുറിവ് ഡ്രസ്സ് ചെയ്യുമ്പോള്‍ ഗ്‌ളൌസ് പോലും ഇടാറില്ല. ചെമ്മണൂര്‍ ജുവലേഴ്‌സില്‍ ജോലിക്ക് അപേക്ഷിക്കുന്നവരോട് ഞാനാവശ്യപ്പെടുന്ന ആദ്യ യോഗ്യത അവര്‍ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവുമോ എന്നാണ്. കൈരളി ടിവിയിലുണ്ടായിരുന്ന ജി എസ് പ്രദീപ് ഞങ്ങളുടെ ടീമില്‍ ഉള്ളയാളാണ്. ഓരോ ചെമ്മണൂര്‍ ഉള്ളിടത്തും ഓരോ പുവര്‍ ഹോം തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പോകുന്നത്. ബിസിസ്നസില്‍ നിന്ന് കിട്ടുന്ന പണം ചാരിറ്റിക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാവുന്ന ട്രസ്‌റ്റിന് രൂപം കൊടിത്തു.

Subscribe to:
Posts (Atom)