Search This Blog

Saturday, April 19, 2014

മാര്‍കേസ് മാന്ത്രികത

ഓര്‍മ്മക്കേടിന്‍റെയും ഉറക്കമില്ലായ്‌മയുടെയും മഹാമാരികള്‍; മരണത്തിന്‍റെ
രഹസ്യങ്ങളടങ്ങിയ മാന്ത്രിക മുന്തിരിക്കുലകള്‍; രാത്രി മുഴുവന്‍ പെയ്ത മഞ്ഞപ്പൂമഴ; രക്തം കിനിയുന്ന ലില്ലിപ്പൂക്കളുടെ ചതുപ്പുനിലം; ലാറ്റിന്‍ അമേരിക്കന്‍ വനത്തില്‍ പെട്ടുപോയ സ്‌പാനിഷ് പടക്കപ്പല്‍; ഉടമസ്ഥമുദ്രയോടെ ജനിച്ച കന്നുകാലികള്‍... ഒക്കെയും
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ കല്‍പനാശക്തിയുടെ ചിഹ്നങ്ങള്‍
മാത്രമായിരുന്നില്ല, ഭൌമികതയില്‍ സ്വര്‍ഗീയത കണ്ടെത്തിയ എല്ലാം പുണരുന്ന
ഒരു കാഴ്‌ചയുടെ സാക്‌ഷ്യപത്രങ്ങള്‍ കൂടിയായിരുന്നു.

എഴുത്തില്‍ ഒരു ഭൂഖണ്ഡചരിത്രത്തെ പുരാവൃത്തവല്‍ക്കരിക്കുകയും അതേ സമയം മനുഷ്യാവസ്ഥയെ ഒരു റബലെയ്‌സിയന്‍ നീചഹാസ്യത്തിലൂടെ ചിത്രീകരിക്കുകയും ചെയ്തു ആ വിരുത്. പ്രണയവും, സഹനവും, മോക്ഷവും ഒരു മോബിയസ് സ്‌ട്രിപിലെന്ന പോലെ അവിരാമമായി തുടരുന്ന ജ്വരജന്യമായ സ്വ്‌പനമായിരുന്നു ആ സാഹിത്യത്തില്‍.

ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയില്‍ ലാറ്റിന്‍ അമേരിക്കന്‍
രാജ്യങ്ങളില്‍ ചരിത്രത്തിന്‍റെ ഭീകരതകളും സ്ഥാനഭ്രംശങ്ങളും എല്ലാ
ന്യായ-യുക്തികളുടെയും അതിരു കടന്നപ്പോള്‍ വ്യവസ്ഥാനുരൂപമായ
വിവരണരീതികള്‍ പോരായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷയില്‍ 'അസാമാന്യ
വലുപ്പമുള്ള യാഥാര്‍ത്ഥ്യ'ത്തെ ചിത്രീകരിക്കുവാന്‍. യാഥാര്‍ത്ഥ്യവും
അ-യാഥാര്‍ത്ഥ്യവും, സാധാരണതയും വിസ്‌മയവും തമ്മിലുള്ള ഇടപാടുകളായിരുന്നു മാജിക്കല്‍ റിയലിസത്തിന്‍റെ ഉപായങ്ങള്‍.

സ്വന്തം കുടുംബചരിത്രത്തിലെന്ന പോലെ കൊളംബിയയുടെ രാഷ്‌ട്രീയ കലാപങ്ങളിലും ആഭ്യന്തരയുദ്ധങ്ങളിലും ആഴ്‌ന്ന മോഹവേരുകള്‍ ലിവിങ്ങ് റ്റു റ്റെല്‍ ദ് റ്റെയ്‌ല്‍ എന്ന ഓര്‍മ്മപുസ്തകത്തില്‍ കാണാം. ലവ് ഇന്‍ ദ ടൈം ഒവ് കോളറ പലവിധ പ്രണയങ്ങളുടെ കീറിമുറിക്കലാവുമ്പോഴും അത് ഗാബോയുടെ മാതാവിന്‍റെയും, പിതാവിന്‍റെയും പ്രണയാപഗ്രഥനവുമായിരുന്നു.

കുട്ടി-മാര്‍കേസ് - ഗാബോ - ജനിച്ചു വളര്‍ന്ന അരകടാക്ക എന്ന
വിദൂരപട്ടണത്തില്‍ വരണ്ട ചുഴലിക്കാറ്റും കൊല്ലുന്ന ക്ഷാമവും
തല്‍ക്ഷണത്തിലുള്ള വെള്ളപ്പൊക്കവും വെട്ടുക്കിളികളുടെ ആക്രമണവും,
പട്ടണത്തിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലേക്ക് ഇലപൊഴിക്കും കാറ്റ് പോലെ
വന്ന ഭാഗ്യാന്വേഷികളും ഇടമുറിയാതെ വന്നു. അത്ഭുദവും പൈശാചികതയും ദൈനംദിന ജീവിത ഭാഗമായിരുന്ന ഈ സ്ഥലമാണ് സോളിറ്റ്യൂഡില്‍ മക്കോണ്ടയായത്. ആ പ്രദേശം ഒരേ സമയം ഒരു മാനസിക അവസ്ഥയും, ലാറ്റിനമേരിക്കയുടെ പര്യായവും, ഗാബോയുടെ ഗൃഹാതുരസ്‌മരണകളുടെ പ്രഭവവുമായി.

ഫോക്‌നറിനും ജോയ്‌സിനുമൊപ്പം താളത്തില്‍ ഒഴുകിയും, കാഫ്‌കയുടെ
ആലങ്കാരികതക്കൊപ്പം എത്തിയും ബോര്‍ഹസിന്‍റെ സ്വപ്‌നതുല്യ ഭാവനയിലും സഞ്ചരിച്ച ആദ്യകാല മാര്‍കേസ് ശൈലി പിന്നീട് സാധാരണ ജീവിതങ്ങളിലെ പ്രണയ-ക്‌ളേശങ്ങള്‍ക്ക് അസാധാരണതകളുണ്ടെന്ന് മൂകമായാവിദ്യയിലെന്ന പോലെ പറഞ്ഞു.

രാഷ്‌ട്രീയത്തേക്കാള്‍ പ്രണയവും, ഓര്‍മ്മയും, കാലവുമാണ്, ആ മായാരൂപനില്‍ ‍ ബാക്കിയാവുക.
-ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന്.

Tuesday, April 8, 2014

അന്‍വര്‍ സാദത്ത് പറഞ്ഞത്

ഒടുവില്‍ പാടിയത് അമൃത റിയാലിറ്റി ഷോ സൂപര്‍സ്റ്റാര്‍ ജോബ് കുരിയന്‍ സംഗീതം കൊടുക്കുന്ന രസം എന്ന രാജീവ്നാഥ്- മോഹന്‍ലാല്‍ ചിത്രത്തിലാണ്. 'ഉല്‍സാഹക്കമ്മിറ്റി'ക്ക് ബിജിബാല്‍ ചെയ്ത പാട്ടും പാടി. തിരുവനന്തപുരം ജൂപിറ്റര്‍ ട്രൂപ്പിലും മറ്റും പത്ത് വര്‍ഷത്തോളം സ്‌റ്റേജ് പാട്ടുകാരനായിരിക്കേ തബലിസ്‌റ്റ് സുരേഷാണ് മോഹന്‍ സിത്താരയോട് എന്നെക്കുറിച്ച് പറയുന്നത്. 'കാഴ്‌ച'ക്ക് മുന്‍പേ അവസരങ്ങള്‍ തന്നുവെങ്കിലും ജുഗുനൂരേ എന്ന ഗുജറാത്തി കച്ച് പാട്ടാണ് വഴിത്തിരിവ്. 'പോക്കിരിരാജ'യിലെ കേട്ടില്ലേ എന്ന ജാസി ഗിഫ്‌റ്റ് ഗാനവും  (വിജയ് യേശുദാസിനൊപ്പം പാടിയത്)  ജനം ഓര്‍ക്കുന്നു. ഇപ്പോഴും ഗാനമേളക്ക് പോകാറുണ്ട്. സ്‌റ്റേജ് പ്രോഗ്രാമുകള്‍ സ്വരത്തിന് ഇരുത്തമുണ്ടാക്കും. മലബാറിലാണ് കൂടുതല്‍ ഗാനമേളകള്‍. അവിടെ മാപ്പിളപ്പാട്ടുകളും, ഹിന്ദി ഗാനങ്ങളും പാടും.
-കുവൈറ്റില്‍ കോഴിക്കോട് ജില്ല അസോസിയേഷന്‍ പ്രോഗ്രാമിന് വന്നപ്പോള്‍ പറഞ്ഞത്.

Monday, April 7, 2014

Sound magic, an unusual mix by Prathijnan/പ്രതിജ്ഞന്‍


http://www.youtube.com/watch?v=1iSNt665jZ0
 Mimicry artiste and magician's entertainment never 'heard' before

It was a 20-minute show inserted in the Kozhikkode District  Association program at the Indian central School, Abbassiya on Friday  April, 4. But those 20 minutes were unforgettable, people who watched the show said.  Sounds of mosquito beeps-motor car race to 'Mummy Returns', spiced with real flute accompanied by drum sound by the  mouth were wonder to many ears on Friday.   The artiste, Prathijnan,  29, offered wonder to the eyes as well when he showed some of his
magic tricks like Chinese card manipulation and creating balls from the air and multiplying them. 'The magic for the kids and the sounds for the kids in the adults,' Prathijnan would say.

Born to a poor family in Engandiyoor, Thrisur, Prathijnan learned to  make the drum sound with his mouth because he 'could not afford to see  the real drums'. The observations went too sharp when he and his  mother, an Anganvadi teacher, took refuge under the table inside their  leaking house when it was raining. "I looked at the raindrops falling  on the mud floor as I sat under the table," Prathijnan said. Now that  sound is an item in his stage shows.

A BSc Chemistry graduate from Sri Krishna College, Guruvayoor,  Prathijnan never pursued academic studies. He went to magic shows of  Haridas, a local magician 'to observe and learn magic'. His ability to  amuse was caught by Vijaya TV which called him for an interview. The
time was 2006, the year Anyan, Shanker's blockbuster movie was  released. Prathijnan, already sporting a long-grown hair, imitated  Vikram, the Anyan star and was selected. Now Prathijnan works at Sun  TV doing a Rasikaraja show.

15 years into the limelight, Prathi, along with his juggler brother  Sreenadh, organizes a sound and magic show every year for his  villagers. The artiste also visits the old age home in Ramanattukara
to sing along with the mothers there.

Prathi who is never shy to reveal life's hard lessons said his  unforgettable moment on stage was in Mumbai. "On stage, flutist Navin  was playing the AR Rahman theme music of 'Bombay' on flute. I made the  sound of the waves with my mouth. As the audience clapped I told them:
 'On this beach, my father used to sell tender coconuts some years ago.'"

http://kuwaitindiainfo.com/?p=7917 

Sunday, April 6, 2014

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം അമര്‍-അക്‌ബര്‍-ആന്‍റണി

സിനിമ സംവിധാനം ചെയ്യാന്‍ പത്ത് വര്‍ഷം മുന്‍പ് ഗുഡ്‌നൈറ്റ് മോഹന്‍ അഡ്വാന്‍സ്‌ തന്നതാണ് . ഞാനത് തിരിച്ചു കൊടുത്തു. പിന്നീട് പലരും സമീപിച്ചിരുന്നു. എന്നെ സംവിധാനം ഏല്‍പ്പിച്ചാല്‍ ദിലീപിന്‍റെ ഡേറ്റ് കിട്ടുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ദിലീപിനെ വച്ച് പടം ചെയ്യുന്നതില്‍ അത്ഭുദമില്ല. അതെപ്പോഴും സംഭവിക്കാവുന്നതാണ്. എനിക്ക് സ്വന്തമായി ഒരു സംവിധായകന്‍റെ ലേബല്‍ വേണമായിരുന്നു. വിപിന്‍-വിഷ്‌ണു എന്നീ പയ്യന്‍മാര്‍ വന്നൊരു കഥ പറഞ്ഞപ്പോള്‍ കൊള്ളാമെന്നു തോന്നി. ഞാന്‍ ദിലീപിനെ വിളിച്ചു. ‍ പ്രൊഡ്യൂസ് ചെയ്യണോ എന്നവന്‍.

ദിലീപുമായി 23 വര്‍ഷത്തെ ബന്ധമുണ്ട്. (64 തരം പുട്ട് വിളമ്പുന്ന ദേ പുട്ട്, ദിലീപുമായി പങ്കാളിത്തമുള്ള സ്ഥാപനം എറണാകുളത്ത് ഹിറ്റാണ്. ഉടന്‍ കോഴിക്കോട്ട് തുറക്കും).  കളമശേരി സെയിന്‍റ് പോള്‍സില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പഴേ ഞാന്‍ പ്രഫഷണല്‍ മിമിക്രി താരമാണ്. മാള അരവിന്ദന്‍റെ കൊച്ചിന്‍ ഓസ്‌കറില്‍. പ്രഫഷണലുകാര്‍ക്ക് കോളജ് മല്‍സരങ്ങളില്‍ വിലക്കുള്ളതിനാല്‍ എനിക്ക് മല്‍സരിക്കാന്‍ നിര്‍വാഹമില്ല. കലാമണ്ഡലം ഹൈദരലിയുടെ ശിഷ്യനായി കഥകളി സംഗീതം പഠിച്ചിരുന്നു ഞാന്‍.

മഹാരാജാസില്‍ ഡിഗ്രിക്ക് ദിലീപ്, എന്നെ മിമിക്രിയിലേക്ക് കൊണ്ടു വന്ന രമേശ് കുറുമശേരി എന്നിവര്‍ മല്‍സരത്തിന്.   ജഡ്‌ജായി  ഞാന്‍ പോയി. ദിലീപിന് ഫസ്‌റ്റ്. ഗുരുവിന് തേഡ്. ദിലീപ് എന്‍റെ പിന്നാലെ കൂടി. ഞാന്‍ പാരഡി പാട്ടെഴുത്തും അവന്‍ മിമിക്രിയും. നാദ് ഓഡിയോസ് എന്ന കമ്പനി അങ്ങനെയാണ് വരുന്നത്.

അക്കാലത്ത് എന്നോട് ഒരാള്‍ മാവേലിയെക്കുറിച്ച് ഒരു കഥയെഴുതാന്‍ പറഞ്ഞു. ഞാന്‍ അന്നേ തലതിരിഞ്ഞാണ് ചിന്തിക്കുക.  മാവേലി തെരുവിലെ ഗട്ടറിലൂടെ അവതരിക്കുന്നതൊക്കെ എന്‍റെ ഭാവനയില്‍. അത്തരം കുറേ തലതിരിഞ്ഞ പാട്ടുകളും നുറുങ്ങുകളുമായി മാവേലി റെഡി.  ആര്‍ എസ് എസുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്ന് കസറ്റ് നിര്‍മ്മാതാവ്. പിന്നീട് ആ കസറ്റ് അവതരിച്ചു. ദേ മാവേലി കൊമ്പത്ത്. കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഇറക്കി. കലാഭവന്‍ മണിയുടെ ആദ്യത്തെ നാടന്‍പാട്ട്, റിമി ടോമി ആദ്യമായി പാടുന്നത്, കോട്ടയം നസീറിന്‍റെ ആദ്യപ്രകടനം ഞങ്ങളുടെ കസറ്റിലാണ്.

ഞാന്‍ ഒരു ദിവസം മൂന്നു സിനിമയെങ്കിലും കാണും. കണ്ട സിനിമകളാണെന്‍റെ ഗുരു. ഒരിക്കല്‍ ലാല്‍ജോസിന് ഒരു കഥ വേണം. ദിലീപിന്‍റെ എല്ലാ കഥകളും ചര്‍ച്ചക്ക് എന്‍റെ അടുക്കല്‍ വരും. ഞങ്ങളൊന്നിച്ച് ടൂര്‍ പോയപ്പോള്‍ പണ്ട് ഞാന്‍ കണ്ട ഒരു നാടകത്തിന്‍റെ കഥ പറഞ്ഞു. ചേര്‍ത്തല ജൂബിലി തീയറ്റേഴ്‌സിന്‍റെ അറബിക്കടലും അത്ഭുദവിളക്കും. രാജന്‍ പി ദേവിന്‍റെ ട്രൂപ്പ് അവതരിപ്പിച്ച നാടകത്തില്‍ ഒരു ചെറുപ്പക്കാരന്‍ പെണ്ണുവേഷത്തില്‍ അഭിനയിച്ചിരുന്നു. ആ വേഷം ദിലീപ് ചെയ്യട്ടെ എന്നു ഞാന്‍ പറഞ്ഞു. അതാണ് ചാന്തുപൊട്ട്.  നാടകത്തില്‍ പെണ്ണായി അഭിനയിച്ച ചെറുപ്പക്കാരന്‍ - ബെന്നി പി നായരമ്പലം - തിരക്കഥയെഴുതി.

ഞാനിപ്പോള്‍ സംവിധാനം ചെയ്യുന്ന അമര്‍-അക്‌ബര്‍-ആന്‍റണിയില്‍ ദിലീപ് ഇല്ല. ദിലീപിന്‍റെ ഹീറോ ഇമേജ് ആ കഥക്ക് ചേരില്ല. ഫെയ്‌സ്‌ബുക്ക് ജനറേഷന്‍റെ കഥയാണിത്. പ്രിഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ക്ക് തുല്യവേഷം. ഒരു കിലോ അരിയുടെ വില, ഒരു ഗ്യാസ് സിലിണ്ടറിന്‍റെ വില അറിയാന്‍ പാടില്ലാത്ത, പടിഞ്ഞാറ് നടക്കുന്ന എല്ലാം അറിയാവുന്ന, ചുറ്റും നടക്കുന്ന ഒന്നിനോടും ബാധ്യതയില്ലാത്ത ഉദാസീന ജനതയുടെ കഥയാണിത്.  ആറുകോടി പ്രൊജക്‌റ്റാണ്. ആല്‍വിന്‍ ആന്‍റണിയും അമേരിക്കയിലെ ഡോ സഖറിയയും നിര്‍മ്മിക്കുന്നു. സെവന്‍ ആര്‍ട്ട്‌സ് വിതരണം. പാട്ടെഴുത്തും സംഗീതവും ആരെയെങ്കിലും ഏല്‍പ്പിക്കും (മൂന്നാംനാള്‍ ഞായറാഴ്‌ചയാണ് ഞാന്‍ ഒടുവില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം).

ഇപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. അതാണ് താടി വളര്‍ത്തിയത്. വിവാദമായേക്കാവുന്ന ഒരു വേഷമാണ് ഞാന്‍ ചെയ്തത്. ആ റോള്‍ ചെയ്യട്ടേ എന്ന് എനിക്ക് ഒരാളോട് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്‍റെ രണ്ട് പെണ്‍കുട്ടികളുടെ അമ്മ ഷാഹിന.
http://kuwaitindiainfo.com/?p=7756 

Blog Archive