Search This Blog

Wednesday, October 8, 2014

Ravivarma Thampuran’s Bhayankaraamudy

A call amid communal complexities
Ravivarma Thampuran’s debut novel mirrors a scary face of Kerala


Bhayankaraamudy (The alarming mount), the not much explored place in southern Kerala, is the title of a novel that very much explores a theme that many writers decline to tread: the growing communal disharmony in Kerala. The point, the first time novelist Ravivarma Thampuran is making is worthy of note that we are all bound by our own human nature despite our color and creed. Heard this thousand times over? Varma asserts his positive premise apophatically, attaining his point through negation, by detailing the blemished chapters of a 100 years long history – from Tipu Sultan’s divide and rule policy through Narendra Modism’s hold in Kerala, a state once resistant to communal politics. His intentions are pure even when he imagines that Kerala, like Kashmir, might ask for independence by its own destructive forces conditioned by external power brokers who script a divided nation vulnerable for invasions of many kind. His logic that we were all once one-culture people before we became Muslims, Christians and Hindus may not be approved by all, a point that in a way can only strengthen his point.


The 150-page Malayalam novel, published early this year, had its second edition released in Kuwait in September during Venmany Association program in which Varma was the chief guest. “My aim is that we, as responsible people, do not turn a blind eye to the dividing forces”, said Varma, a journalist and an author of a couple of short stories and studies. 
At heart the novel is about the decadence of Malayali society that is prone to detachment and exclusion of others that are even facilitated by the media. The setting, a newspaper office where an editor is killed at the eerie hours of the night, could be possible anywhere. The eeriness is translated into the language of the rowdies and the radicals for the democratic reader. Varma does not spare any forces that have left their evil footprints in the otherwise refined society whether it be the moral police, or the charismatic movement or the young militia who have been practicing their shooting skills on wooden figures.


Abundant references, brief quotes and quips, and relevant newspaper stories blood the body of a novel that is written from an investigator’s angle. The journalists who form a resisting alliance are frustrated by their discovery of their fiery editor’s unholy links. But the killer is yet another frustrated both on a personal and social level.


Varma does not offer solutions nor does he intimidate the reader. He does find fear as the root cause of evil then of the rulers and now of the separatists. The novel is rather a signboard than an in depth treatise or critique on the communally-corrupted society. Perhaps that is the author’s tactic for the novel to reach a greater audience which is the purpose of such a theme.

Tuesday, July 15, 2014

നദീന്‍ ഗോദിമര്‍ nadine gordimer

മാറി നില്‍ക്കേണ്ടി വരുന്നതും എന്നാല്‍ ഇടപെടേണ്ടി വരുന്നതും തമ്മിലുള്ള ടെന്‍ഷനാണ് എഴുത്തുകാരിയെ സൃഷ്‌ടിച്ചതെന്ന് നദീന്‍ ഗോദിമര്‍ ഒരിക്കല്‍ പറഞ്ഞു. അപാര്‍ത്തീഡ് ഗോദിമര്‍ പ്രധാനവിഷയമായി എടുത്തിരുന്നില്ല.
പക്ഷെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെ കുഴിക്കുമ്പോള്‍ ആ അടിച്ചമര്‍ത്തല്‍ പറയാതിരിക്കുക അസാധ്യമായിരുന്നു. രാഷ്‌ട്രീയവും അവര്‍ ഒഴിവാക്കാനാഗ്രഹിച്ച വിഷയമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ചത് കൊണ്ട് മാത്രം  അപാര്‍ത്തീഡും രാഷ്‌ട്രീയവും അവരുടെ മുഖ്യവിഷയങ്ങളായി. ബ്‌ളാക്ക് ടൌണ്‍ഷിപിലെ വേനല്‍ച്ചൂട് കട്ട കുത്തി നിന്ന ഹോളോബ്രിക്‌സ് പരിസരം മുതല്‍ വെള്ളക്കൊളോണിയല്‍ ലോകത്തെ അപരാഹ്ന സദ്യകള്‍, നീന്തല്‍ക്കുളക്കരയിലെ ചുട്ടിറച്ചിപ്പാര്‍ട്ടികള്‍, വേട്ടവിളയാടലുകള്‍ വരെ അവര്‍ എഴുത്തില്‍ വെറുതെ വിട്ടില്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി.) മെംബറുമായിരുന്നു അവര്‍.

സാമൂഹ്യചരിത്രം എഴുതിയ വ്യക്തിചിത്രങ്ങളാണ് ഗോദിമര്‍-രചനകള്‍ എന്ന് നിരൂപകര്‍ വരച്ചിട്ട എഴുത്തുകാരി രാഷ്-ട്രീയ വിമോചനങ്ങളെക്കുറിച്ച് എഴുതിയതത്രയും സ്വകാര്യമോചനം മൂടുപടമിട്ടതാണെന്നും ചിലര്‍ പറഞ്ഞു. അച്ഛനുമായി ബന്ധം വേര്‍പെടുത്തിയ അമ്മയുടെ നിശിതരീതികളില്‍ വളര്‍ന്ന ഗോദിമറിന്‍റെ ബാല്യമായിരുന്നു ആ പറഞ്ഞതിന്‍റെ പശ്ചാത്തലം.

കറുത്ത ദക്ഷിണാഫ്രിക്കയോട് വാല്‍സല്യ വീക്ഷണത്തിന്‍റെ മുഖംമൂടിയണിഞ്ഞ വാക്കുകള്‍ ഉപയോഗിച്ച കപടവെള്ളക്കാരിയായിരുന്നു അവര്‍ എന്ന് ചിലര്‍.

ദക്ഷിണാഫ്രിക്കയിലെ ട്രാന്‍വോളില്‍ കുടിയേറിയ യഹൂദ ദമ്പതികളുടെ മകളായിരുന്നു അവര്‍. ലിത്വാനിയയില്‍ വാച്ച് റിപയറര്‍ ആയിരുന്ന അച്ഛന്‍ പിന്നീട് ജ്വല്ലറി തുടങ്ങിയതാണ് കുടുംബകഥയിലെ ഒരു പരിണാമഗുപ്തി. അമ്മ ഇംഗ്‌ളീഷുകാരിയായിരുന്നു. അസംതൃപ്‌തമായ ദാമ്പത്യത്തില്‍ അമ്മ എല്ലാ ഊര്‍ജ്ജവുമൊഴുക്കിയത് രണ്ട് പെണ്‍മക്കളെ - നദീനും ചേച്ചിയും - വളര്‍ത്താനായിരുന്നു.

മൂന്ന് പുസ്തകങ്ങള്‍ നിരോധിച്ച ഭരണകൂടം അവരെ പക്ഷെ ശിക്ഷിച്ചില്ല. ഒരു നിശ്ചിത വീക്ഷണത്തിന്‍റെ തീവ്രസ്വരമായിരുന്നില്ല അവരുടേത്. വെള്ള-കറുത്ത വര്‍ഗവിവേചനത്തേക്കാള്‍ അവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇന്ത്യന്‍ മുസ്‌ലിം കുടുംബമാണ് ഒരു കഥാപരിസരം (എ ചിപ് ഒവ് ഗ്‌ളാസ് റൂബി). ഒരു കഥയില്‍ ജൂലൈ എന്ന കറുത്തവന്‍ അവന്‍റെ വെള്ള യജമാനരെ കലാപസമയത്ത് ആരുമറിയാതെ സൊവെറ്റോയിലെ ബ്‌ളാക്ക് ടൌണ്‍ഷിപില്‍ രഹസ്യമായി കൊണ്ടുവന്ന് താമസിപ്പിക്കുന്നു. അപാര്‍ത്തീഡിന്‍റെ അന്ത്യവും ദക്ഷിണാഫ്രിക്കയുടെ പുനര്‍ജന്‍മവും അവര്‍ നേരത്തേ പ്രവചിച്ചതാണ്, കഥകളിലൂടെ.     ന്യൂനപക്ഷ വെള്ളക്കാര്‍ കറുത്തവരുടെയിടയില്‍ മനുഷ്യര്‍ കാട്ടില്‍ മരങ്ങളുടെ ഇടയില്‍ കഴിയുന്നതുപോലെ ജീവിച്ചു എന്നവര്‍ എഴുതി.

 (കുവൈറ്റ് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ)

Monday, July 7, 2014

കെ ആര്‍ മീരയുടെ ആരാച്ചാര്‍

കെ ആര്‍ മീരയുടെ ആരാച്ചാര്‍, കഥകളുടെ വയറിളക്കത്താല്‍ അതിസ്ഥൂലതയും ഉപരിപ്‌ളവതകളുടെ മേനിപറച്ചിലുകളാല്‍ മോടിയും കൈവരിച്ച ഗംഭീര സൃഷ്‌ടിയാണ്. ഈ 552-പേജ് നോവലിന്‍റെ ഗുണ അ-ഗുണങ്ങള്‍ വായനക്കാരനെന്ന നിലയില്‍ പറയാനാഗ്രഹിക്കുന്നു:

ഗുണങ്ങള്‍
1. മിത്തുകള്‍, ഐതിഹ്യങ്ങള്‍, പഴംപുരാണങ്ങള്‍, പാട്ടുകള്‍ എന്നിവ ചരിത്രവുമായി കൈകോര്‍ക്കുന്ന രചനാരീതി. മിഡ്‌നാപ്പൂരില്‍ നിന്നും ഹൌറയില്‍ ഉപജീവനം തേടി വന്ന ഒരു കുടുംബത്തിലെ മകന്‍റെ കണ്ണില്‍ നിന്ന് ചിതലുകളും മൂക്കില്‍ നിന്ന് ഉറുമ്പുകളും വമിക്കുന്നതും, ടിപ്പു സുല്‍ത്താന്‍റെ അനന്തരാവകാശികള്‍ റിക്ഷ വലിച്ചും വീട്ടുജോലിക്കാരായും ജീവിക്കുന്നതും നോവലിലെ എണ്ണമറ്റ ആകര്‍ഷക കഥകളില്‍ ഉദാഹരണങ്ങള്‍.

2. ഒരു സ്ത്രീ ആരാച്ചാരായി നിയമിതയാവുന്നതിന്‍റെ പുതുമ. നോവലിലെ നായിക ചേതനക്ക് മുന്‍പ് അവരുടെ മല്ലിക് കുടുംബത്തിലെ ആദ്യ സ്ത്രീ-ആരാച്ചാര്‍ പിംഗളകേശിനി തന്‍റെ  യജമാന ഭര്‍ത്താവ് തുഘന്‍ ഖാനില്‍ പിറന്ന ഒന്‍പത് കുഞ്ഞുങ്ങളെയും പൊക്കിള്‍ക്കൊടി കൊണ്ട് തൂക്കിലേറ്റിയ ആളാണ്. (തൊണ്ണൂറാം വയസില്‍ അന്നത്തെ പുരുഷനോടൊപ്പം രമിക്കവേ ആയിരുന്നു അവരുടെ മരണം.)  ചേതനയും കാലത്തിനൊത്ത ധൈര്യം കാട്ടുന്നതില്‍ 'മിടുക്കി' തന്നെ.

3. കൊല്‍ക്കൊത്തയുടെ കുഴഞ്ഞു മറിഞ്ഞ കഥാപരിസരവും ഇന്ത്യനവസ്ഥയുടെ സാംസ്‌ക്കാരിക പശ്ചാത്തലവും. പകുതി മലയാളിയായ വില്ലന്‍ കഥാപാത്രം സഞ്ജീവ്കുമാര്‍ മിത്ര, അയാളോടൊപ്പം ചേതന നടത്തുന്ന നഗരക്കറക്കം, ചേതനയുടെ തന്നെ ചായക്കടയും ചായ്‌പും ചാരവും ചാലുകളും ചേര്‍ന്ന കൂട്ടുകുടുംബാന്തരീക്ഷം.   ബ്രിട്ടീഷിന്ത്യ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ മുഖം കാട്ടുന്ന മഹാവേദി.

4. വ്യവസ്ഥിതിക്കെതിരെ ഒരു 22കാരി  നടത്തുന്ന ഒറ്റയാള്‍ച്ചങ്കൂറ്റം - അവളുടെ പ്രശസ്ത ആരാച്ചാര്‍ അച്ഛന്‍ ഫണിഭൂഷണ്‍ മല്ലിക്കിനെതിരെ (അച്ഛന് സാധിക്കാത്തത് എനിക്ക് സാധിക്കും), പാരമ്പര്യത്തിനെതിരെ (എനിക്ക് നിന്നെ അനുഭവിക്കണം എന്ന് സഞ്ജീവിനോട്),  മുതലാളിത്ത പീഡനങ്ങള്‍ക്കെതിരെ  (നിനക്കൊരാളെ തൂക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോഴേക്കും അയാളുടെ കഴുത്തില്‍ ദുപ്പട്ടക്കുരുക്ക് വീണു)കച്ചവടതാല്‍പര്യങ്ങള്‍ക്ക് ടോര്‍ച്ചടിക്കുന്ന മാധ്യമസംസ്ക്കാരത്തിനെതിരെ (മായയും യുക്തിയും മുക്തിയും കലരുന്ന ക്‌ളൈമാക്‌സ്).

5. ഒറ്റ ആംഗിളില്‍ വര്‍ത്തമാനകാലത്തിന്‍റെ വര്‍ത്തമാനം പറയുകയുമ്പോള്‍ത്തന്നെ  കഥാപാത്രത്തിന്‍റെ മനസില്‍ പഴംകഥകള്‍ ഓടുകയും അവ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന് പാഠമാവുകയും ചെയ്യുന്ന കഥനം.  ബംഗാളിലെ പട്ടിണിയെക്കുറിച്ച് പറയുമ്പോള്‍ രംഗം ടിവി സ്‌റ്റുഡിയോ ആണ്. അവിടെ സുന്ദരി-വാര്‍ത്താവായനക്കാരി മരണം പട്ടിണി കൊണ്ടല്ലെന്ന മന്ത്രി പ്രസ്താവന വായിക്കുന്നതും നായികയുടെ മനസില്‍ ഭിക്ഷ തേടിയെത്തിയ ആദിവാസി കുടുംബമാണ്. വീണ്ടും മന്ത്രിപ്രസ്താവനയും ടിവി-സുന്ദരിയും ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ എണ്ണം 22% വര്‍ദ്ധിച്ചതായുള്ള യുഎസ് ബാങ്ക് സര്‍വേ വാര്‍ത്തയും. അതില്‍ നിന്നും കട്ട് റ്റു നായികയുടെ ധര്‍മ്മസങ്കടങ്ങളിലേക്ക്.

അലോസരങ്ങള്‍

1. കഥകള്‍ എത്ര തന്നെയുണ്ടെന്നാലും എല്ലാറ്റിന്‍റെയും നിറം ഒന്നുതന്നെയാണെങ്കില്‍ എന്ത് ചെയ്യും? പ്രേമലത ചാറ്റര്‍ജി ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് ക്വട്ടേഷന്‍ കൊടുക്കുന്ന കഥയിലും പ്രണയം നിരസിച്ചതിനാല്‍ തൂങ്ങിമരിച്ച മകന്‍റെ വിയോഗത്താല്‍ ബിസിനസ് പൊളിയുന്ന മുതലാളി, കമ്പനി വില്‍ക്കുന്നതും, വാങ്ങാന്‍ വന്ന സേട്ടുവിന്‍റെ ഭാര്യ, മകന്‍റെ കാമുകിയായിരുന്നു എന്ന് വെളിപ്പെടുന്ന കഥയിലുമൊക്കെ സീരിയല്‍ക്കഥകളുടെ കുരുക്കുകളാണ്.

2. അതിനാടകീയതയാണ് നോവലിന്‍റെ വലിയ പോരായ്‌മ. എപ്പോഴെന്നില്ലാതെ പ്രത്യക്ഷപ്പെടുന്ന സഞ്ജീവ് കുമാര്‍ (അയാളുടെ വായില്‍ നിന്നും ചീഞ്ഞളിഞ്ഞവ ഇടയ്ക്കിടെ പുറപ്പെടുവിച്ചിട്ട് വേണം നായികാരോഷത്തിന് കാരണമൊരുക്കാന്‍),  ടിവി വാര്‍ത്ത കേള്‍പ്പിക്കാന്‍ വേണ്ടിയെന്നോണം കുട്ടി വന്ന് ടിവി ഓണ്‍ ചെയ്യുന്നത്, സഞ്ജീവ്-ചേതനാ സമാഗമത്തിന് വിഘാതമായി പ്രധാനപ്പെട്ട ഫോണ്‍ വരുന്നത്... ഒക്കെ പഴയ നമ്പരുകള്‍!  

3. വിവരണങ്ങളില്‍ മുങ്ങിപ്പോയ കാഴ്‌ചപ്പാടുകളും അനുഭവങ്ങളും തീവ്രതയും.  രാമുദാ എന്നൊരു സഹോദരന്‍ ചേതനയ്ക്കുണ്ട്. ചേതനയുടെ അച്ഛന്‍ ഫണിഭൂഷന്‍ മല്ലിക് തൂക്കിലേറ്റിയ അമര്‍ത്ത്യ ഘോഷിന്‍റെ അച്ഛന്‍, പ്രതികാരമായി ആരാച്ചാരുടെ മകന്‍റെ കൈകാലുകള്‍ വെട്ടി.  നോവലില്‍ മുക്കാല്‍ഭാഗത്തോളം ആ വികലാംഗന്‍റെ  സാന്നിധ്യം മനസിലാവുന്നില്ല. ഒരു കുടുംബവഴക്കിനിടെ കൈകാലുകള്‍ ഇല്ലാത്ത അയാള്‍ തറയില്‍ തലയിടിച്ച് മരിക്കുന്ന ഭാഗമൊക്കെ ഓടിച്ച് വിവരിച്ച് പോവുകയാണ്  നോവലിസ്റ്റ് - അടുത്ത കഥ പറയാന്‍. നോവലിലാകെ കഥയുള്ളവരേക്കാള്‍ കഥ പറയുന്നവരാണ്.

4. ജീര്‍ണിച്ച മാധ്യമസംസ്‌ക്കാരം എത്രയോ ജീര്‍ണിച്ച വിഷയമാണ്! ജീര്‍ണതയെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് പറച്ചില്‍ തന്നെ ജീര്‍ണമാവുന്ന ദൌര്‍ഭാഗ്യം നോവലിന്‍റെ കഴുത്തിലെ ഊരാക്കുടുക്കായി.  ശശി വാര്യര്‍ 13 വര്‍ഷം മുന്‍പ് ഹാങ്‌മാന്‍സ് ജേണല്‍ എഴുമ്പോള്‍ വിഷയത്തിന് പുതുമയുണ്ടായിരുന്നു.  2004-ല്‍ ജോഷി ജോസഫിന്‍റെ സിനിമയും വന്നു. ഇതിനിടയില്‍ മലയാളത്തില്‍ കാമറക്കായി അഭിനയിക്കേണ്ടി വരുന്നവരും സ്‌കൂപ്പുകളാകാന്‍ ചമക്കുന്ന വാര്‍ത്തകളും റേറ്റിങ്ങില്‍ തമസ്‌ക്കരിക്കുന്ന വാസ്തവങ്ങളും എത്രയോ ഒഴുകിപ്പോയി!

5. എല്ലാമറിയുന്ന, എല്ലായിടത്തും സാന്നിധ്യമുള്ള, സര്‍വശക്തരുമായ കഥാപാത്രങ്ങളാണ്, യാദൃശ്ചികതയുടെ ഔദാര്യം കൊടുത്താല്‍പോലും,  അവിശ്വസനീയതയുടെ മുഖങ്ങളുമായി നോവലിസ്‌റ്റിന്  തോന്നുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചേതന ടിവി-കാമറക്കൊത്ത് നീങ്ങണമെന്ന് ഡിമാന്‍ഡ് ചെയ്യുന്ന സഞ്ജീവിനെപ്പോലെ നോവലിസ്‌റ്റ് കഥാപാത്രങ്ങളുടെ മേല്‍ കുരുക്കിട്ട് ചലിപ്പിക്കുന്ന കാഴ്ച അരോചകമാണ്. എണ്‍പത്തിയെട്ട് വയസുള്ള, 451 പേരെ തൂക്കിക്കൊന്ന, ടിവി ഷോകളില്‍ കാശ് മേടിച്ച് പങ്കെടുത്ത് ഡയലോഗ് റൈറ്റ് ഹേ ന? എന്ന് ചോദിക്കുന്ന ഫണിഭൂഷണ്‍ മല്ലിക് - നായികയുടെ അച്ഛന്‍ - എന്തിന്, ഒരു സുപ്രധാന തൂക്കിക്കൊല നടത്താനുള്ള ദിവസം അടുക്കേ സ്വന്തം അനുജനെയും അനുജപത്നിയെയും വെട്ടിക്കൊലപ്പെടുത്തണം? ഭര്‍ത്താവിന്‍റെ ചികില്‍സക്കുള്ള പണത്തിനായി മാംസം വിറ്റതാണ് അനുജഭാര്യയെ കൊല്ലാന്‍ കാരണം. അനുജനെയോ? അത് നായികക്ക് ഒറ്റക്ക് തൂക്കിക്കൊല നടത്താന്‍ നോവലിസ്‌റ്റ് സൌകര്യം ചെയ്ത് കൊടുത്തതാണെന്ന് വരുന്നു. അങ്ങനെ നോക്കുമ്പോള്‍ മൌലികതയില്ലായ്മയുടെ തൂക്കിലേറേണ്ടി വരും നോവലിസ്‌റ്റിന്.  എല്ലാം പറഞ്ഞു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ലക്ഷ്മി മിത്തലിന്‍റെ വിവാഹത്തിന്‍റെ മുന്നൊരുക്കങ്ങളീക്കുറിച്ചുള്ള വാര്‍ത്തയുമുണ്ട്.  ആര്‍ഭാട വിവാഹം മിത്തലിന്‍റെ മകളുടേതായിരുന്നു എന്ന് കൃത്യതയോടെ പറയാന്‍ തിരക്കിനിടയില്‍ നോവലിസ്‌റ്റ്,
അതോ പ്രസാധകരോ, വിട്ടുപോയി.

Saturday, May 3, 2014

കേരള സംഗീത നാടക അക്കാദമി ഗള്‍ഫ് നാടക മല്‍സരവിശേഷങ്ങള്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി മികച്ച നടി, ഗള്‍ഫിലെ ആദ്യത്തെ സ്ത്രീ നാടക
സംഘം, പിന്നെ മറ്റ് അത്ഭുദങ്ങള്‍

കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ പതിനേഴ് നാടകങ്ങള്‍
മല്‍സരിക്കാനുണ്ടായിരുന്നു എന്നത് ആദ്യത്തെ അത്ഭുദം. നാടക രംഗത്ത് ശക്തി
തെളിയിച്ചിട്ടുള്ള അബുദാബി പോലുള്ള സ്ഥലങ്ങളില്‍ നിന്നും
ഒന്നുമില്ലാതിരുന്നിട്ടും ഫെബ്രുവരിയില്‍ മല്‍സരിച്ച  നാടകങ്ങളുടെ എണ്ണം
പതിനേഴായി.  നാട്ടില്‍ നിന്നും ഒരു മാസത്തോളം ഗള്‍ഫ് നാടകങ്ങള്‍
വിലയിരുത്താന്‍ വന്ന അക്കാദമി ഭാരവാഹികളായ വിധികര്‍ത്താക്കള്‍ - ടി എം എബ്രാഹാം, പിവി കൃഷ്‌ണന്‍നായര്‍, മീനമ്പലം സന്തോഷ് - അഭിപ്രായപ്പെട്ടത് നാട്ടിലെ അക്കാദമി മല്‍സരത്തില്‍ അവതരിപ്പിച്ച നാടകങ്ങളോടൊപ്പമോ അതിനും മേലെയോ ആണ് ഗള്‍ഫ് നാടകങ്ങളെന്നാണ്.

മികച്ച അവതരണം അവാര്‍ഡ് ബഹ്‌റൈന്‍ വടകര സഹൃദവേദി അവതരിപ്പിച്ച മണ്ണൊന്ന്, മനുഷ്യനൊന്ന് എന്ന നാടകത്തിനാണ്. നാടക കര്‍ത്താവ് ജയന്‍ തിരുമന പത്ത് ദിവസത്തേക്ക് ബഹ്‌റൈനില്‍ പോയി പരിശീലിപ്പിച്ചു എന്നാണ് വിവരം. അതില്‍ അത്ഭുദമില്ല. അവതരിപ്പിക്കപ്പെട്ട പല നാടകങ്ങളും നാട്ടില്‍ നിന്നും കടം കൊണ്ടവയാണെന്ന് അണിയറക്കാര്‍ തന്നെ പറയുന്നുണ്ട്. മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട 'അപ്പുണ്ണിയും കടുവയും' കെ പി ഏ സി കലേഷിന്‍റെ ഏകാങ്കം വികസിപ്പിച്ചതാണ്. മികച്ച സംവിധായകനുള്ള അവാര്‍ഡ് പങ്കിട്ട 'മാംസഗണിതം' നാട്ടില്‍ നിന്നും വരുത്തിയ സ്‌ക്രിപ്‌റ്റ് അഴിച്ചു പണിതത്. കുവൈറ്റില്‍ നിന്നും കലാശ്രീ പട്ടം നേടിയ ബാബു ചാക്കോള നേതൃത്വം നല്‍കുന്ന സമിതി - കല്‍പക് - അവതരിപ്പിച്ച 'അമ്മേ മാപ്പ്' നാട്ടില്‍ 20 വര്‍ഷം മുന്‍പ് എഴുതപ്പെട്ടതാണെന്ന് പറയുന്നു.

5 നാടകങ്ങള്‍ വീതം മല്‍സരിച്ച ബഹ്‌റൈനും കുവൈറ്റും 2 അവാര്‍ഡുകള്‍ വീതം നേടി. മികച്ച-നടന്‍ അവാര്‍ഡ് രണ്ടു പേര്‍ പങ്കിട്ടു. ബഹ്‌റൈന്‍
മുസിരിസ് അവതരിപ്പിച്ച വൈബ്രന്‍റ് സോഫ്‌റ്റ് എന്ന നാടകത്തിലെ ജോണ്‍ സി
കുരുവിളയായി വേഷമിട്ട മനോജ് മോഹനും മസ്‌കറ്റ് നാടകവേദിയുടെ അപ്പുണ്ണിയും കടുവയും എന്ന നാടകത്തിലെ ടൈറ്റില്‍ 'വേഷങ്ങള്‍' ചെയ്ത റിജു റാമും.

ഏഴ് നാടകങ്ങള്‍ മല്‍സരിച്ച മസ്‌കറ്റിലേക്ക് നാല് അവാര്‍ഡുകള്‍ പോയി.
മികച്ച സംവിധായകരില്‍ ഒരാളും മികച്ച നടന്‍മാരില്‍ ഒരാളും മസ്‌കറ്റിലാണ്.
മികച്ച നടി - ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഗോപിക ഗംഗ നായര്‍ -,
സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ഡോ ആര്‍ രാജഗോപാല്‍ എന്നിവരും
മസ്‌കറ്റില്‍ത്തന്നെ.

അപ്പുണ്ണിയും കടുവയും ആഗോളീകരണകാലത്തെ ഗ്രാമങ്ങളുടെ
ചെറുത്തുനില്‍പ്പിന്‍റെ  കഥയാണ് പറഞ്ഞത്. രണ്ട് മണിക്കൂര്‍ നാടകത്തിന്‍റെ
ആദ്യപകുതിയില്‍ നിസഹായനായി അന്തംവിട്ടു നിന്ന അപ്പുണ്ണി കടുവയുടെ
വേഷപ്പകര്‍ച്ച നടത്തുന്ന കാഴ്‌ചയാണ് അവസാന പകുതിയില്‍. പലതരം കൊടികള്‍ നാട്ടിയിരുന്ന ഗ്രാമത്തില്‍ ഒരു വെള്ളക്കൊടി മതി എന്ന നാട്ടുകാരുടെ
തീരുമാനത്തില്‍ നാടകം അവസാനിക്കുന്നു.  അപ്പുണ്ണിയില്‍ പതിനൊന്ന്
സ്ത്രീകള്‍ ഉള്‍പ്പെടെ 32 കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍
നിന്നും ഇന്‍റര്‍നെറ്റിലേക്ക് പടരുന്നത് കണ്ട് ഉന്‍മാദാവസ്ഥയിലെത്തിയ
കുട്ടിയെ 'മാംസഗണിത'ത്തില്‍ അവതരിപ്പിച്ച ഗോപിക ഗംഗ നായര്‍ മികച്ച
നടിയായി. മസ്‌കറ്റ് ഇടം അവതരിപ്പിച്ച ഈ നാടകത്തിന്‍റെ സംവിധായകന്‍
സുനില്‍ ഗുരുവായൂര്‍ മികച്ച സംവിധാനവും പങ്കിട്ടു.

സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ഡോ രാജഗോപാല്‍ 'ജീവന്‍റെ
അവശിഷ്‌ട'ത്തിലൂടെ ഒരു പ്രവാസകഥയാണ് പറഞ്ഞത്. കഥ അവതരിപ്പിച്ചത് ടീം മസ്‌കറ്റ്. ആളു മാറി ആക്രമിക്കപ്പെട്ട ഒരു ഹതഭാഗ്യനാണ്, ജീവന്‍റെ അവശിഷ്‌ടമായി ജീവിക്കുന്നത്. താമസിക്കുന്ന മുറിയില്‍ ഉറക്കത്തിനിടയില്‍ ബങ്ക് ബെഡില്‍ നിന്നും വീണ് നട്ടെല്ലൊടിഞ്ഞു എന്ന് കരുതുന്ന നായകനെ വാസ്തവത്തില്‍ തെറ്റിദ്ധാരണയാല്‍ കെട്ടിടത്തില്‍ നിന്നും ശത്രു താഴേക്കെറിയുകയായിരുന്നു. കഴുത്തിന് താഴെ തളര്‍ന്ന അയാള്‍ക്ക് അവസാനം 'മോക്ഷം' കൊടുക്കുന്നത് അമ്മ തന്നെയാണ്, ദയാവധത്തിലൂടെ. മസ്‌കറ്റില്‍ ഡോക്‌ടറായ രാജ്‌ഗോപാല്‍ പറയുന്നത് പുതിയ കാലത്ത് ദയാവധം മെഡിക്കല്‍ എത്തിക്‌സിന് എതിരല്ലെന്നാണ്.

മറ്റൊരു പ്രവാസ കഥ - കുവൈറ്റ് നിര്‍ഭയ തീയറ്റര്‍ അവതരിപ്പിച്ച പശു -
മികച്ച രചനക്കുള്ള അവാര്‍ഡ് ഇതെഴുതുന്നയാള്‍ക്ക് നേടിത്തന്നു. ഗള്‍ഫിലെ
ആദ്യ സ്ത്രീനാടകസംഘമായ നിര്‍ഭയ വതരിപ്പിച്ച പശുവില്‍ പത്ത്
സ്ത്രീകളാണുണ്ടായിരുന്നത്. കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്ത് ഷെയറിങ്ങ് അക്കമഡേഷന്‍ വ്യവസ്ഥയില്‍ താമസിക്കുന്ന  സ്ത്രീകള്‍ അവരുടെ ദൈനംദിന ജീവിത വെല്ലുവിളികള്‍ ആത്മവിശ്വാസത്തോടെ നേരിടുന്നതാണ് കഥാപശ്‌ചാത്തലം. ഒരു സിറിയന്‍ അഭയാര്‍ത്ഥിക്ക് അഭയം കൊടുക്കാനുള്ള അവരുടെ തീരുമാനം അവരുടെ കാഴ്‌ചപ്പാടുകളെ മാറ്റുന്നതാണ് നാടകത്തിന്‍റെ ക്‌ളൈമാക്‌സ്. ആറാം ക്‌ളാസുകാരി അമൃത രാജന്‍ മുതല്‍ അന്‍പത്തിയൊന്ന് വയസുകാരി ശോഭ നായര്‍ വരെ അഭിനയിച്ച പശു കുവൈറ്റില്‍ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും ഹ്രസ്വവും ചിലവു കുറഞ്ഞതുമായ നാടകമാണ്. ഒരു മണിക്കൂറായിരുന്നു അവതരണ സമയം.

മികച്ച സംവിധാനം പങ്കിട്ട ഷെമെജ് കുമാര്‍ 'ഉഷ്‌ണമേഖലയിലെ
പെണ്‍കുട്ടി'യിലൂടെ പറഞ്ഞത് മൈസൂര്‍ കല്യാണത്തിന്‍റെ കഥയാണ്. കുവൈറ്റ്
ഫ്യൂച്ചര്‍ ഐ തിയറ്റര്‍ അവതരിപ്പിച്ച ഒന്നര മണിക്കൂര്‍ നാടകത്തില്‍
മണിയറയിലെ രതി, ബലാല്‍സംഗം, കൊലപാതകം, പ്രസവം, ശവഘോഷയാത്ര എന്നീ സീനുകള്‍ ഉണ്ടായിരുന്നു. കല്‍പക് കുവൈറ്റിന്‍റെ 'അമ്മേ മാപ്പ്', തനിമയുടെ 'കൊട്ടുകാരനും കുറേ തുള്ളല്‍ക്കാരും', കലയുടെ 'രണ്ടാം ഭാവം'
എന്നിവയായിരുന്നു കുവൈറ്റില്‍ മല്‍സരിച്ച മറ്റ് നാടകങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്‍റെ മറ്റേത് അവാര്‍ഡും പോലെ ഗള്‍ഫ് നാടക അവാര്‍ഡും
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്നില്ല. കുവൈറ്റില്‍ കലയുടെ
പ്രവര്‍ത്തകര്‍ ഫെയ്‌സ്‌ബുക്കിലൂടെ അവാര്‍ഡ് നിര്‍ണ്ണയത്തോടുള്ള അവരുടെ
ആദ്യ പ്രതിഷേധം അറിയിച്ചു. അക്കാദമി ചെയര്‍മാന്‍ കുവൈറ്റില്‍ വന്നപ്പോള്‍ അവാര്‍ഡുകള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഖത്തറിലെ നാടകസംഘാടകരുടെ ഉത്തരവാദിത്വമില്ലായ്‌മയില്‍ അവിടെ നാടകങ്ങള്‍ നടക്കാതെ പോയതാണ് ഗള്‍ഫ് നാടകരംഗത്തെ ഈ വര്‍ഷത്തെ കളങ്കം. എങ്കിലും അക്കാദമിയുടെ മല്‍സരം ഗള്‍ഫിലാകെ ഉണ്ടാക്കിയിട്ടുള്ള പുത്തനുണര്‍വ് നാടകം ഊര്‍ജ്ജ്വസ്വലതയോടെ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ ശംഖ്‌നാദമാണ്.

Saturday, April 19, 2014

മാര്‍കേസ് മാന്ത്രികത

ഓര്‍മ്മക്കേടിന്‍റെയും ഉറക്കമില്ലായ്‌മയുടെയും മഹാമാരികള്‍; മരണത്തിന്‍റെ
രഹസ്യങ്ങളടങ്ങിയ മാന്ത്രിക മുന്തിരിക്കുലകള്‍; രാത്രി മുഴുവന്‍ പെയ്ത മഞ്ഞപ്പൂമഴ; രക്തം കിനിയുന്ന ലില്ലിപ്പൂക്കളുടെ ചതുപ്പുനിലം; ലാറ്റിന്‍ അമേരിക്കന്‍ വനത്തില്‍ പെട്ടുപോയ സ്‌പാനിഷ് പടക്കപ്പല്‍; ഉടമസ്ഥമുദ്രയോടെ ജനിച്ച കന്നുകാലികള്‍... ഒക്കെയും
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ കല്‍പനാശക്തിയുടെ ചിഹ്നങ്ങള്‍
മാത്രമായിരുന്നില്ല, ഭൌമികതയില്‍ സ്വര്‍ഗീയത കണ്ടെത്തിയ എല്ലാം പുണരുന്ന
ഒരു കാഴ്‌ചയുടെ സാക്‌ഷ്യപത്രങ്ങള്‍ കൂടിയായിരുന്നു.

എഴുത്തില്‍ ഒരു ഭൂഖണ്ഡചരിത്രത്തെ പുരാവൃത്തവല്‍ക്കരിക്കുകയും അതേ സമയം മനുഷ്യാവസ്ഥയെ ഒരു റബലെയ്‌സിയന്‍ നീചഹാസ്യത്തിലൂടെ ചിത്രീകരിക്കുകയും ചെയ്തു ആ വിരുത്. പ്രണയവും, സഹനവും, മോക്ഷവും ഒരു മോബിയസ് സ്‌ട്രിപിലെന്ന പോലെ അവിരാമമായി തുടരുന്ന ജ്വരജന്യമായ സ്വ്‌പനമായിരുന്നു ആ സാഹിത്യത്തില്‍.

ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയില്‍ ലാറ്റിന്‍ അമേരിക്കന്‍
രാജ്യങ്ങളില്‍ ചരിത്രത്തിന്‍റെ ഭീകരതകളും സ്ഥാനഭ്രംശങ്ങളും എല്ലാ
ന്യായ-യുക്തികളുടെയും അതിരു കടന്നപ്പോള്‍ വ്യവസ്ഥാനുരൂപമായ
വിവരണരീതികള്‍ പോരായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷയില്‍ 'അസാമാന്യ
വലുപ്പമുള്ള യാഥാര്‍ത്ഥ്യ'ത്തെ ചിത്രീകരിക്കുവാന്‍. യാഥാര്‍ത്ഥ്യവും
അ-യാഥാര്‍ത്ഥ്യവും, സാധാരണതയും വിസ്‌മയവും തമ്മിലുള്ള ഇടപാടുകളായിരുന്നു മാജിക്കല്‍ റിയലിസത്തിന്‍റെ ഉപായങ്ങള്‍.

സ്വന്തം കുടുംബചരിത്രത്തിലെന്ന പോലെ കൊളംബിയയുടെ രാഷ്‌ട്രീയ കലാപങ്ങളിലും ആഭ്യന്തരയുദ്ധങ്ങളിലും ആഴ്‌ന്ന മോഹവേരുകള്‍ ലിവിങ്ങ് റ്റു റ്റെല്‍ ദ് റ്റെയ്‌ല്‍ എന്ന ഓര്‍മ്മപുസ്തകത്തില്‍ കാണാം. ലവ് ഇന്‍ ദ ടൈം ഒവ് കോളറ പലവിധ പ്രണയങ്ങളുടെ കീറിമുറിക്കലാവുമ്പോഴും അത് ഗാബോയുടെ മാതാവിന്‍റെയും, പിതാവിന്‍റെയും പ്രണയാപഗ്രഥനവുമായിരുന്നു.

കുട്ടി-മാര്‍കേസ് - ഗാബോ - ജനിച്ചു വളര്‍ന്ന അരകടാക്ക എന്ന
വിദൂരപട്ടണത്തില്‍ വരണ്ട ചുഴലിക്കാറ്റും കൊല്ലുന്ന ക്ഷാമവും
തല്‍ക്ഷണത്തിലുള്ള വെള്ളപ്പൊക്കവും വെട്ടുക്കിളികളുടെ ആക്രമണവും,
പട്ടണത്തിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലേക്ക് ഇലപൊഴിക്കും കാറ്റ് പോലെ
വന്ന ഭാഗ്യാന്വേഷികളും ഇടമുറിയാതെ വന്നു. അത്ഭുദവും പൈശാചികതയും ദൈനംദിന ജീവിത ഭാഗമായിരുന്ന ഈ സ്ഥലമാണ് സോളിറ്റ്യൂഡില്‍ മക്കോണ്ടയായത്. ആ പ്രദേശം ഒരേ സമയം ഒരു മാനസിക അവസ്ഥയും, ലാറ്റിനമേരിക്കയുടെ പര്യായവും, ഗാബോയുടെ ഗൃഹാതുരസ്‌മരണകളുടെ പ്രഭവവുമായി.

ഫോക്‌നറിനും ജോയ്‌സിനുമൊപ്പം താളത്തില്‍ ഒഴുകിയും, കാഫ്‌കയുടെ
ആലങ്കാരികതക്കൊപ്പം എത്തിയും ബോര്‍ഹസിന്‍റെ സ്വപ്‌നതുല്യ ഭാവനയിലും സഞ്ചരിച്ച ആദ്യകാല മാര്‍കേസ് ശൈലി പിന്നീട് സാധാരണ ജീവിതങ്ങളിലെ പ്രണയ-ക്‌ളേശങ്ങള്‍ക്ക് അസാധാരണതകളുണ്ടെന്ന് മൂകമായാവിദ്യയിലെന്ന പോലെ പറഞ്ഞു.

രാഷ്‌ട്രീയത്തേക്കാള്‍ പ്രണയവും, ഓര്‍മ്മയും, കാലവുമാണ്, ആ മായാരൂപനില്‍ ‍ ബാക്കിയാവുക.
-ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന്.

Tuesday, April 8, 2014

അന്‍വര്‍ സാദത്ത് പറഞ്ഞത്

ഒടുവില്‍ പാടിയത് അമൃത റിയാലിറ്റി ഷോ സൂപര്‍സ്റ്റാര്‍ ജോബ് കുരിയന്‍ സംഗീതം കൊടുക്കുന്ന രസം എന്ന രാജീവ്നാഥ്- മോഹന്‍ലാല്‍ ചിത്രത്തിലാണ്. 'ഉല്‍സാഹക്കമ്മിറ്റി'ക്ക് ബിജിബാല്‍ ചെയ്ത പാട്ടും പാടി. തിരുവനന്തപുരം ജൂപിറ്റര്‍ ട്രൂപ്പിലും മറ്റും പത്ത് വര്‍ഷത്തോളം സ്‌റ്റേജ് പാട്ടുകാരനായിരിക്കേ തബലിസ്‌റ്റ് സുരേഷാണ് മോഹന്‍ സിത്താരയോട് എന്നെക്കുറിച്ച് പറയുന്നത്. 'കാഴ്‌ച'ക്ക് മുന്‍പേ അവസരങ്ങള്‍ തന്നുവെങ്കിലും ജുഗുനൂരേ എന്ന ഗുജറാത്തി കച്ച് പാട്ടാണ് വഴിത്തിരിവ്. 'പോക്കിരിരാജ'യിലെ കേട്ടില്ലേ എന്ന ജാസി ഗിഫ്‌റ്റ് ഗാനവും  (വിജയ് യേശുദാസിനൊപ്പം പാടിയത്)  ജനം ഓര്‍ക്കുന്നു. ഇപ്പോഴും ഗാനമേളക്ക് പോകാറുണ്ട്. സ്‌റ്റേജ് പ്രോഗ്രാമുകള്‍ സ്വരത്തിന് ഇരുത്തമുണ്ടാക്കും. മലബാറിലാണ് കൂടുതല്‍ ഗാനമേളകള്‍. അവിടെ മാപ്പിളപ്പാട്ടുകളും, ഹിന്ദി ഗാനങ്ങളും പാടും.
-കുവൈറ്റില്‍ കോഴിക്കോട് ജില്ല അസോസിയേഷന്‍ പ്രോഗ്രാമിന് വന്നപ്പോള്‍ പറഞ്ഞത്.

Monday, April 7, 2014

Sound magic, an unusual mix by Prathijnan/പ്രതിജ്ഞന്‍


http://www.youtube.com/watch?v=1iSNt665jZ0
 Mimicry artiste and magician's entertainment never 'heard' before

It was a 20-minute show inserted in the Kozhikkode District  Association program at the Indian central School, Abbassiya on Friday  April, 4. But those 20 minutes were unforgettable, people who watched the show said.  Sounds of mosquito beeps-motor car race to 'Mummy Returns', spiced with real flute accompanied by drum sound by the  mouth were wonder to many ears on Friday.   The artiste, Prathijnan,  29, offered wonder to the eyes as well when he showed some of his
magic tricks like Chinese card manipulation and creating balls from the air and multiplying them. 'The magic for the kids and the sounds for the kids in the adults,' Prathijnan would say.

Born to a poor family in Engandiyoor, Thrisur, Prathijnan learned to  make the drum sound with his mouth because he 'could not afford to see  the real drums'. The observations went too sharp when he and his  mother, an Anganvadi teacher, took refuge under the table inside their  leaking house when it was raining. "I looked at the raindrops falling  on the mud floor as I sat under the table," Prathijnan said. Now that  sound is an item in his stage shows.

A BSc Chemistry graduate from Sri Krishna College, Guruvayoor,  Prathijnan never pursued academic studies. He went to magic shows of  Haridas, a local magician 'to observe and learn magic'. His ability to  amuse was caught by Vijaya TV which called him for an interview. The
time was 2006, the year Anyan, Shanker's blockbuster movie was  released. Prathijnan, already sporting a long-grown hair, imitated  Vikram, the Anyan star and was selected. Now Prathijnan works at Sun  TV doing a Rasikaraja show.

15 years into the limelight, Prathi, along with his juggler brother  Sreenadh, organizes a sound and magic show every year for his  villagers. The artiste also visits the old age home in Ramanattukara
to sing along with the mothers there.

Prathi who is never shy to reveal life's hard lessons said his  unforgettable moment on stage was in Mumbai. "On stage, flutist Navin  was playing the AR Rahman theme music of 'Bombay' on flute. I made the  sound of the waves with my mouth. As the audience clapped I told them:
 'On this beach, my father used to sell tender coconuts some years ago.'"

http://kuwaitindiainfo.com/?p=7917 

Sunday, April 6, 2014

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം അമര്‍-അക്‌ബര്‍-ആന്‍റണി

സിനിമ സംവിധാനം ചെയ്യാന്‍ പത്ത് വര്‍ഷം മുന്‍പ് ഗുഡ്‌നൈറ്റ് മോഹന്‍ അഡ്വാന്‍സ്‌ തന്നതാണ് . ഞാനത് തിരിച്ചു കൊടുത്തു. പിന്നീട് പലരും സമീപിച്ചിരുന്നു. എന്നെ സംവിധാനം ഏല്‍പ്പിച്ചാല്‍ ദിലീപിന്‍റെ ഡേറ്റ് കിട്ടുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ദിലീപിനെ വച്ച് പടം ചെയ്യുന്നതില്‍ അത്ഭുദമില്ല. അതെപ്പോഴും സംഭവിക്കാവുന്നതാണ്. എനിക്ക് സ്വന്തമായി ഒരു സംവിധായകന്‍റെ ലേബല്‍ വേണമായിരുന്നു. വിപിന്‍-വിഷ്‌ണു എന്നീ പയ്യന്‍മാര്‍ വന്നൊരു കഥ പറഞ്ഞപ്പോള്‍ കൊള്ളാമെന്നു തോന്നി. ഞാന്‍ ദിലീപിനെ വിളിച്ചു. ‍ പ്രൊഡ്യൂസ് ചെയ്യണോ എന്നവന്‍.

ദിലീപുമായി 23 വര്‍ഷത്തെ ബന്ധമുണ്ട്. (64 തരം പുട്ട് വിളമ്പുന്ന ദേ പുട്ട്, ദിലീപുമായി പങ്കാളിത്തമുള്ള സ്ഥാപനം എറണാകുളത്ത് ഹിറ്റാണ്. ഉടന്‍ കോഴിക്കോട്ട് തുറക്കും).  കളമശേരി സെയിന്‍റ് പോള്‍സില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പഴേ ഞാന്‍ പ്രഫഷണല്‍ മിമിക്രി താരമാണ്. മാള അരവിന്ദന്‍റെ കൊച്ചിന്‍ ഓസ്‌കറില്‍. പ്രഫഷണലുകാര്‍ക്ക് കോളജ് മല്‍സരങ്ങളില്‍ വിലക്കുള്ളതിനാല്‍ എനിക്ക് മല്‍സരിക്കാന്‍ നിര്‍വാഹമില്ല. കലാമണ്ഡലം ഹൈദരലിയുടെ ശിഷ്യനായി കഥകളി സംഗീതം പഠിച്ചിരുന്നു ഞാന്‍.

മഹാരാജാസില്‍ ഡിഗ്രിക്ക് ദിലീപ്, എന്നെ മിമിക്രിയിലേക്ക് കൊണ്ടു വന്ന രമേശ് കുറുമശേരി എന്നിവര്‍ മല്‍സരത്തിന്.   ജഡ്‌ജായി  ഞാന്‍ പോയി. ദിലീപിന് ഫസ്‌റ്റ്. ഗുരുവിന് തേഡ്. ദിലീപ് എന്‍റെ പിന്നാലെ കൂടി. ഞാന്‍ പാരഡി പാട്ടെഴുത്തും അവന്‍ മിമിക്രിയും. നാദ് ഓഡിയോസ് എന്ന കമ്പനി അങ്ങനെയാണ് വരുന്നത്.

അക്കാലത്ത് എന്നോട് ഒരാള്‍ മാവേലിയെക്കുറിച്ച് ഒരു കഥയെഴുതാന്‍ പറഞ്ഞു. ഞാന്‍ അന്നേ തലതിരിഞ്ഞാണ് ചിന്തിക്കുക.  മാവേലി തെരുവിലെ ഗട്ടറിലൂടെ അവതരിക്കുന്നതൊക്കെ എന്‍റെ ഭാവനയില്‍. അത്തരം കുറേ തലതിരിഞ്ഞ പാട്ടുകളും നുറുങ്ങുകളുമായി മാവേലി റെഡി.  ആര്‍ എസ് എസുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്ന് കസറ്റ് നിര്‍മ്മാതാവ്. പിന്നീട് ആ കസറ്റ് അവതരിച്ചു. ദേ മാവേലി കൊമ്പത്ത്. കഴിഞ്ഞ രണ്ട് വര്‍ഷം വരെ ഇറക്കി. കലാഭവന്‍ മണിയുടെ ആദ്യത്തെ നാടന്‍പാട്ട്, റിമി ടോമി ആദ്യമായി പാടുന്നത്, കോട്ടയം നസീറിന്‍റെ ആദ്യപ്രകടനം ഞങ്ങളുടെ കസറ്റിലാണ്.

ഞാന്‍ ഒരു ദിവസം മൂന്നു സിനിമയെങ്കിലും കാണും. കണ്ട സിനിമകളാണെന്‍റെ ഗുരു. ഒരിക്കല്‍ ലാല്‍ജോസിന് ഒരു കഥ വേണം. ദിലീപിന്‍റെ എല്ലാ കഥകളും ചര്‍ച്ചക്ക് എന്‍റെ അടുക്കല്‍ വരും. ഞങ്ങളൊന്നിച്ച് ടൂര്‍ പോയപ്പോള്‍ പണ്ട് ഞാന്‍ കണ്ട ഒരു നാടകത്തിന്‍റെ കഥ പറഞ്ഞു. ചേര്‍ത്തല ജൂബിലി തീയറ്റേഴ്‌സിന്‍റെ അറബിക്കടലും അത്ഭുദവിളക്കും. രാജന്‍ പി ദേവിന്‍റെ ട്രൂപ്പ് അവതരിപ്പിച്ച നാടകത്തില്‍ ഒരു ചെറുപ്പക്കാരന്‍ പെണ്ണുവേഷത്തില്‍ അഭിനയിച്ചിരുന്നു. ആ വേഷം ദിലീപ് ചെയ്യട്ടെ എന്നു ഞാന്‍ പറഞ്ഞു. അതാണ് ചാന്തുപൊട്ട്.  നാടകത്തില്‍ പെണ്ണായി അഭിനയിച്ച ചെറുപ്പക്കാരന്‍ - ബെന്നി പി നായരമ്പലം - തിരക്കഥയെഴുതി.

ഞാനിപ്പോള്‍ സംവിധാനം ചെയ്യുന്ന അമര്‍-അക്‌ബര്‍-ആന്‍റണിയില്‍ ദിലീപ് ഇല്ല. ദിലീപിന്‍റെ ഹീറോ ഇമേജ് ആ കഥക്ക് ചേരില്ല. ഫെയ്‌സ്‌ബുക്ക് ജനറേഷന്‍റെ കഥയാണിത്. പ്രിഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ക്ക് തുല്യവേഷം. ഒരു കിലോ അരിയുടെ വില, ഒരു ഗ്യാസ് സിലിണ്ടറിന്‍റെ വില അറിയാന്‍ പാടില്ലാത്ത, പടിഞ്ഞാറ് നടക്കുന്ന എല്ലാം അറിയാവുന്ന, ചുറ്റും നടക്കുന്ന ഒന്നിനോടും ബാധ്യതയില്ലാത്ത ഉദാസീന ജനതയുടെ കഥയാണിത്.  ആറുകോടി പ്രൊജക്‌റ്റാണ്. ആല്‍വിന്‍ ആന്‍റണിയും അമേരിക്കയിലെ ഡോ സഖറിയയും നിര്‍മ്മിക്കുന്നു. സെവന്‍ ആര്‍ട്ട്‌സ് വിതരണം. പാട്ടെഴുത്തും സംഗീതവും ആരെയെങ്കിലും ഏല്‍പ്പിക്കും (മൂന്നാംനാള്‍ ഞായറാഴ്‌ചയാണ് ഞാന്‍ ഒടുവില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം).

ഇപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. അതാണ് താടി വളര്‍ത്തിയത്. വിവാദമായേക്കാവുന്ന ഒരു വേഷമാണ് ഞാന്‍ ചെയ്തത്. ആ റോള്‍ ചെയ്യട്ടേ എന്ന് എനിക്ക് ഒരാളോട് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്‍റെ രണ്ട് പെണ്‍കുട്ടികളുടെ അമ്മ ഷാഹിന.
http://kuwaitindiainfo.com/?p=7756 

Wednesday, March 19, 2014

9th class student best actress, 11 women in a drama and other pleasant surprises


Kerala Sangeetha Nataka Akademy Gulf Drama Awards

That there were 17 dramas presented in competition in the first ever Gulf Drama competition held by Kerala Sangeetha Nataka Akademy is the first surprise, at least for people who thought drama is a dying art. The best presentation award went to Bahrain Vadakara Sauhruda Vedi for their drama Mannonnu Manushyanonnu. The drama was scripted by Jayan Thirumana who reportedly flew to Bahrain and spent 10 days with the crew. There were 5 dramas presented in Bahrain, some of them, according to reports, were not up to the mark. However, Manoj Mohan of Bahrain who acted in Vibrant Soft shared the best actor award with Riju Ram of Muscat for his role in Appunniyum Kaduvayum (Appunni and the Tiger).

Muscat had many surprises. Four awards went to Muscat for the 7 dramas competed there. Best actor Riju who acted as Appunni, a character that transforms into a tiger-like figure in his demeanor after seeing the invasion of globalization into villages, also directed the nearly 2-hour drama Appunniyum Kaduvayum. Based on a one-act play written by KPAC Kalesh, the story of Appunni was developed, adding current affairs by Saritha Mohan, a member of Muscat Natakavedi, the group that presented the drama. The climax was when the villagers erect a flag instead of many that had mushroomed in the village. “The audience took the drama into their hearts”, said Riju, “so much so that I was scared they would attack the villain character ûa politician – who áis thrown out of the stage by my character”. A group of Sri Lankan expats who went to watch the drama has taken interest in presenting the drama in Sinhalese because they said this is what happening in Sri Lankan villages, Riju said. Appunni had 32 characters, 11 of them women.

The Best Actress award went to Gopika Ganga Nair, a 9th grader at an Indian school in Muscat. Her character in Maamsaganitham (The Arithmetic of Flesh) is a high school student who is treated as a sensual object by the men in her life including her father. The girl goes hysteric after the video of her privacies shot by her male friend goes viral. The drama, presented by Muscat Idam, áwas penned by the organization’s friend in Kerala and was reworked as the troupe was rehearsing. “It was a team work with of course director Sunil Guruvayoor at the forefront”, said Abdul Gafoor of Idam. Sunil shared the best director’s award with Shemej Kumar of Future Eye, Theatre, Kuwait.

Muscat also bagged the special jury award for Dr R Rajagopal’s drama Jeevante Avasishtam (The Balance of Life) that spoke about an expat who is paralyzed because of his estranged life. Not many gulf based stories were explored in the dramas presented this year.

Pasu (The Cow) written by me for Nirbhaya Theater, Kuwait, GCC’s first women theater group was one of the few exceptions. The one-hour plus drama said the story of some women staying together in a flat in Jleeb Al-Shuyoukh facing their daily tragedies in a confident manner. Their bond was about to be broken when a Syrian refugee approaches them for a night’s shelter. The drama climaxes in the change of attitude of the tenants and an eventual acceptance of the refugee. The drama won the best script award.

Shemej Kumar who shared the director’s award wrote and directed Ushnamekhalayile Penkutty (The Girl of the Hot Region). The drama talked about Mysore wedding, a practice in some parts of northern Kerala where poor Muslim girls are married off to older men coming from Karnataka. áThe one and a half hour drama had rape, intercourse, violence, delivery and a funeral among other things. There were 3 more dramas presented in Kuwait: Amme maappu by Kalpak, áKottukaaranum Kure Thullalkkaarum by Thanima and Rantaam Bhaavam by Kala. The plays were judged by TM Abraham (jury chairman), PV Krishnan Nair (member secretary), and Meenampalam Santhosh (Jury member). The awards will be given on March 27 at Kanakakkunnu Palace, Thiruvananthapuram.

Sunday, March 2, 2014

വല്‍സല മേനോന്‍: കുശുമ്പിത്തള്ള, പടുമുത്തശ്ശിമാരുടെ കാലം കഴിഞ്ഞു

ഇപ്പോള്‍ 70 വയസായി. തൃശൂരാണ് ജനിച്ചത്. 16 വയസില്‍ കല്യാണം കഴിഞ്ഞു. അദ്ദേഹത്തിന് ബോംബെയിലായിരുന്നു ജോലി. ഞങ്ങള്‍ ബോംബെ ഘാട്‌കോപ്പറില്‍ താമസം തുടങ്ങി. നൃത്തം പഠിച്ചിരുന്നത് കൊണ്ട് മലയാളി സമാജങ്ങളിലെ കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ നാടകങ്ങളില്‍ അഭിനയിക്കാനും. കലാമന്ദിര്‍ എന്ന ട്രൂപ്പൊക്കെ ഉണ്ടായിരുന്നു.

മൂന്ന് ആണ്‍കുട്ടികളുണ്ടായിക്കഴിഞ്ഞ് ഒരു വിഷുവിന് നാട്ടില്‍ വന്ന ഞാന്‍ സൌന്ദര്യമല്‍സരത്തില്‍ കോളേജ് പെണ്‍കുട്ടികളോട് മല്‍സരിച്ച് മിസ് തൃശ്ശൂരായി. ഒരിക്കല്‍ ബോംബെയില്‍ വന്ന രാമു കാര്യാട്ടും ശോഭനാ പരമേശ്വരന്‍നായരും എന്നെ കാപാലിക എന്ന ചിത്രത്തിലേക്ക് വിളിച്ചു. (മുന്‍പ് ബേബി വല്‍സലയായി തിരമാല എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്). കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞാനും ഭര്‍ത്താവും വിഷമിച്ചു. എന്‍റെ സിനിമാ താല്‍പര്യം കണ്ട് അദ്ദേഹം പറഞ്ഞു നമുക്ക് കുട്ടികളെ ബോര്‍ഡിങ്ങിലാക്കാം. എനിക്കതിന് മനസ് വന്നില്ല. സ്‌കൂള്‍കാലം വരെയെങ്കിലും മക്കള്‍ മാതാപിതാക്കളുടെ കൂടെ നില്‍ക്കണമെന്നാണ് എന്‍റെ പക്ഷം. ആ ഓഫര്‍ അങ്ങനെ നിരസിച്ചു.
ബോംബെ കലാജീവിതം തുടരുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം, കുട്ടികളോക്കെ വലുതായതില്‍പ്പിന്നെ, എന്‍റെ ഒരു നാടകാഭിനയം കണ്ട് ഒരാള്‍ പറഞ്ഞു എന്തുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്നില്ല. നോക്കാമെന്ന് ഞാനും. ഭീമന്‍ രഘുവിന്‍റെ കിരാതത്തില്‍ അഭിനയിച്ചു. പിന്നെ ഉപ്പ്, ഒരിടത്ത്, ജനകിക്കുട്ടി, പരിണയം, ഒളിംപ്യന്‍ അന്തോണി... ഒടുവില്‍ അഭിനയിച്ചത് ക്രിക്കറ്റ് ഗാഥ 1983. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ നായകനായ തമിഴ് സിനിമയിലും അഭിനയിച്ചു.

ആദ്യമൊക്കെ കുശുമ്പിത്തള്ളയുടെ വേഷമാണ് കിട്ടിയിരുന്നത്. പിന്നെ മുത്തശ്ശിയായി. മോഹന്‍ലാലിന്‍റെ ദുഷ്‌ടയായ രണ്ടാനമ്മയായി വേഷമിട്ടതിന് ഭീഷണിക്കത്ത് കിട്ടിയിട്ടുണ്ട്. ലാല്‍ ഫാന്‍സുകാരുടെ വക. ഇപ്പോള്‍ ന്യൂ ജനറേഷന്‍ പടങ്ങളിലൊക്കെ അമ്മവേഷങ്ങളില്ല. അത് ആ ചിത്രങ്ങള്‍ക്കും ഞങ്ങളെപ്പോലുള്ള അഭിനേതാക്കള്‍ക്കും ഒരു പ്രശ്‌നമാണ്.

ഭര്‍ത്താവ് 1990-ല്‍ മരിച്ചു. ഇപ്പോള്‍ എറണാകുളത്ത് പനമ്പിള്ളി നഗറില്‍ ഒറ്റക്കാണ് താമസം. 66-ആമത്തെ പിറന്നാളിന് രണ്ടാമത്തെ മകന്‍ സമ്മാനിച്ച ഫ്‌ളാറ്റില്‍.

കല്‍പക് കുവൈറ്റിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വന്നപ്പോള്‍ കണ്ട് സംസാരിച്ചത്.
http://timeskuwait.com/Times_South-Indian-film-actress-Valsala-Menon-still-active-at-70

Saturday, February 15, 2014

കോര്‍പറേറ്റുകള്‍ ഇലക്‌ഷന്‍ ഭരിക്കുമെന്ന് വി എസ് സുനില്‍കുമാര്‍


കേരള അസോസിയേഷന്‍ കുവൈറ്റിന്‍റെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന് കുവെറ്റില്‍ വന്ന കയ്‌പമംഗലം എംഎല്‍എ വി എസ് സുനില്‍കുമാര്‍ പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുടെ പ്രസക്തി വര്‍ദ്ധിക്കുമെന്നാണ്. ആന്ധ്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസോ ബിജെപിയോ എന്ന ചോദ്യത്തിന് ബദലായി മൂന്നാം മുന്നണി എന്ന ഉത്തരമുണ്ടാവും. കോണ്‍ഗ്രസിന് മൂന്നാംമുന്നണിയെ പുറത്തു നിന്നും പിന്താങ്ങേണ്ടിയും വന്നേക്കാം. നേരത്തേ ഇടതുകക്ഷികള്‍ ബിജെപിക്കെതിരായി കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്‍റെ റിവേഴ്‌സ് ആയിരിക്കും ഇത്തവണ.

കോര്‍പറേറ്റ് ശക്തികളുടെ ആധിപത്യം കൂടുതല്‍ പ്രകടമാവുന്ന ഇലക്‌ഷനാണ് വരാന്‍ പോകുന്നതെന്നും സിപിഐ എംഎല്‍എ സുനില്‍കുമാര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ കോര്‍പറേറ്റുകള്‍ അവരുടെ പിടി മുറുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ മുറുകിയിരിക്കുന്ന പിടി വിടാതിരിക്കാനുള്ള ശ്രമമാവും പ്രകടമാവുക. നമ്മുടെ കാര്‍ഷികോല്‍പാദനവും വിളകളുടെ സംഭരണവും വില്‍പനയുമെല്ലാം നിയന്ത്രിക്കുന്നത് കോര്‍പറേറ്റ് ശക്തികളായി. ഫുഡ് കോര്‍പറേഷന്‍റെ ഗോഡൌണുകളില്‍ പുറത്തിരിക്കുന്ന വിത്തുകള്‍ കാണാം. അവ ചീഞ്ഞളിഞ്ഞു പോവും. അകത്ത് സംരക്ഷിക്കപ്പെടുന്നത് റിലയന്‍സിന്‍റെ ഉല്‍പന്നങ്ങളാണ്. തൊണ്ണൂറുകള്‍ മുതല്‍ നമ്മള്‍ കണ്ടു വരുന്ന സ്വകാര്യവല്‍ക്കരണത്തിന്‍റെ ഒടുവിലത്തെ ഉദാഹരണം. ഭക്ഷ്യ-നാണ്യ വിളകളില്‍ മാത്രമല്ല, ധാതുസമ്പത്തിലും സേവനമേഖലകളിലും വരെ കോര്‍പറേറ്റുകളുടെ പിടിത്തം മുറുകുന്നത് കാണാം.

ആം ആദ്‌മി പാര്‍ട്ടിക്ക് ഐഡിയോളജി ഇല്ല. ഡല്‍ഹിയിലെ വിജയമെന്നു പറയുന്നത് സേഫ്‌റ്റി വാല്‍വ് പ്രതിഭാസമാണ്. ഗ്‌ളോബലൈസേഷന്‍റെയും മറ്റും എതിര്‍സ്‌ഫുരണങ്ങള്‍ ജനങ്ങള്‍ പ്രകടിപ്പിച്ചത്. ഒരു പ്രസ്ഥാനത്തിന് ഒരു ഐഡിയോളജി വേണം. ഒരു രാജ്യത്തിന് വേണം. ഇന്ത്യയുടെ ഐഡിയോളജിയാണ് ലോകാ സമസ്ത സുഖിനോ ഭവന്തു (എന്‍റെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും സംഭാവന‍ ചെയ്യട്ടെ). എന്നാല്‍ സിദ്ധാന്തം കൊണ്ട് മാത്രം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് വിജയിക്കാനാവില്ല. ഇന്ത്യയുടെ മണ്ണിലേക്ക് മാര്‍ക്‌സിസം പ്രയോഗിച്ചതിന്‍റെ പ്രായോഗികഫലങ്ങള്‍ ഇടതുപാര്‍ട്ടികള്‍ പഠിക്കുന്നുണ്ട്. ഹരീന്ദ്രനാഥ് ചട്ടോപാധ്യായ, സുനില്‍ മുഖോപാധ്യായ തുടങ്ങിയ മാര്‍ക്‌സിസ്‌റ്റ് ചിന്തകര്‍ മാര്‍ക്‌സിസത്തേക്കാള്‍ ആഴത്തില്‍ പഠിച്ചത് ഭാരതീയ തത്വചിന്തയാണ്. ഘടനാപരമായ പുനര്‍നിര്‍മ്മാണം ഇടതുപാര്‍ട്ടികള്‍ക്ക് ആവശ്യമാണെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞിട്ടുണ്ട്.

ഭാരതീയ തത്വചിന്തയെ ഹൈന്ദവവല്‍ക്കരിച്ചു ബിജെപി. ഉപനിഷത്തുക്കളും ദര്‍ശനങ്ങളും ഹിന്ദുത്വമല്ല പറയുന്നത്. നെഹ്‌റുവും ഗാന്ധിയും ഭാരതീയ തത്വചിന്ത അവരുടെ എഴുത്തുകളിലും ജീവിതത്തിലും വരെ പ്രകടമാക്കിയിട്ടുണ്ട്. രാജീവ്ഗാന്ധിയുടെ കാലം മുതല്‍ക്ക് തത്വചിന്തക്ക് കാവി നിറം വന്നു. ഞാന്‍ കാവി മുണ്ടും ഷേര്‍ട്ടും ധരിക്കുന്ന ആളാണ്.

ഒഡീഷയിലെ പോസ്‌കോ സമരം ഞങ്ങളുടെ പാര്‍ട്ടിയാണ് നയിക്കുന്നത്. 12 കോടിയോളം തൊഴിലാളികള്‍ പങ്കെടുത്ത സമരം നമ്മുടെ രാജ്യ ത്തുണ്ടായിട്ടുണ്ട്. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കും സ്വകാര്യവല്‍ക്കരണത്തിനും, വര്‍ഗീയതക്കും അഴിമതി ക്കുമെതിരെയായിരുന്നു ആ സമരം. പത്ത് ലക്ഷം പേര് പാര്‍ലമെന്‍റ്, മാര്‍ച്ച് നടത്തി. ഇതൊന്നും മീഡിയക്ക് വേണ്ട. അവര്‍ക്ക് കേജ്‌രിവാളിന്‍റെയും ഹസാരെയുടെയും പതിനായിരങ്ങളെ മതി.

Friday, January 31, 2014

കഥക്കൂട്ടുകാരന്‍റെ വാമൊഴിക്കൂട്ട്: തോമസ് ജേക്കബ് സംസാരിക്കുന്നു


• കഥക്കൂട്ട് എന്ന പേരിട്ടത് മനോരമയിലെ ഞങ്ങളുടെ സ്‌റ്റാഫ് ഹരികൃഷ്‌ണനാണ്. ഒരു ലക്കം കഥക്കൂട്ടിനു വേണ്ട വിഷയസംബന്ധമായി ചിലപ്പോള്‍ ഒരുപാട് സമയമെടുക്കും. ഒറ്റക്കാര്യമാണെങ്കില്‍ എളുപ്പം തീരും. ബാലചന്ദ്രമേനോന്‍റെ ആത്മകഥയെ പരാമര്‍ശിക്കുന്ന കഥക്കൂട്ട് വന്നപ്പോള്‍ അതും മേനോന്‍റെ തടിച്ച പുസ്തകവും വായിച്ച ഒരാള്‍ പറഞ്ഞു മേനോന്‍റെ പുസ്തകത്തില്‍ അങ്ങനെയൊന്ന് ഉണ്ടായിരുന്നതായി കഥക്കൂട്ടില്‍ നിന്നാണറിഞ്ഞത്! • കഥകള്‍ക്ക് പിന്നിലെ കഥകളനേഷിക്കുന്നത് ചിലപ്പോള്‍ വലിയ വാര്‍ത്തകളിലേക്ക് നയിച്ചേക്കും. കേരളത്തില്‍ എക്‌സലന്‍സ് ഉണ്ടാക്കിയ ആളുകളെ അന്വേഷിച്ചു പോവുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ഒരുപാട് പേരുകളുണ്ട്. ഒരാള്‍ കോട്ടയത്ത് 1821 -ല്‍ പ്രസ് തുടങ്ങിയ ബെഞ്ചമിന്‍ ബെയ്‌ലി എന്ന മിഷണറിയാണ്. • പിന്നൊരാള്‍ കുഞ്ചന്‍ നമ്പ്യാര്‍. ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട ഒരു ആശാരി ഒറ്റ രാത്രി കൊണ്ട് ഒരു കമ്പ്യൂട്ടര്‍ ഉണ്ടാക്കുന്നു എന്നൊക്കെ പറയുന്നതു പോലെയുള്ള അത്ഭുതമാണ് നമ്പ്യാര്‍ ചെയ്തത്. കാലനില്ലാത്ത കാലം എന്ന് നമ്പ്യാര്‍ എഴുതിയത് അനശ്വരമാണ്. • പിന്നെ ഒരു അത്ഭുദം മനുഷ്യച്ചങ്ങലയാണ്. ഡി വൈ എഫ് ഐയുടെ മനുഷ്യച്ചങ്ങലക്ക് തലേന്ന് ഞങ്ങളൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ നടത്തിയ മനുഷ്യച്ചങ്ങലയെക്കുറിച്ച്. അതിന് ജയരാജന്‍ എന്നോട് ഇതുവരെ ക്ഷമിച്ചിട്ടില്ല. തെക്ക് കളിയിക്കാവിള മുതല്‍ വടക്ക് മഞ്ചേശ്വരം വരെ തീര്‍ത്ത ചങ്ങല ഒരു സംഭവമായിരുന്നു. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ചെയ്ത മനുഷ്യച്ചങ്ങല പലയിടത്തും മുറിഞ്ഞു പോയി. അതില്‍ എക്‌സലന്‍സ് ഇല്ലായിരുന്നു. • ഞാന്‍ അമേരിക്കയില്‍ പത്രപ്രവര്‍ത്തകരുടെ ഒരു സെമിനാറില്‍ പ്രസംഗിച്ചപ്പോള്‍ ഇത് സൂചിപ്പിച്ചു. ഭക്ഷണ സമയത്ത് ഒരു സ്ത്രീ എന്നോട് വന്ന് പറയുന്നു കേരളത്തിലെ ആദ്യത്തെ മനുഷ്യച്ചങ്ങല ഡി വൈ എഫ് ഐ യുടേതാണോ? അത് എന്ന് ഞാന്‍. കൂനന്‍കുരിശ് സത്യമല്ലേ ആദ്യത്തേത് എന്ന് ആ സ്ത്രീ. ഞാന്‍ ഞെട്ടി. ശ്ശെടാ എനിക്ക് ഈ കണക്‌ഷന്‍ തോന്നിയില്ലല്ലോ. ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ഇവിടെ ഏത് പത്രത്തിലാണ് ജോലി ചെയ്യുന്നത്? ഞാന്‍ വീണ്ടും ഞെട്ടി. അവര്‍ പറയുന്നു അവര്‍ ഒരു നഴ്‌സ് ആണെന്ന്. • ഡിസി കിഴക്കേമുറി ചെയ്ത ഒരു എക്‌സലന്‍സ് ഓര്‍മ്മ വരുന്നു. ഒവി വിജയന്‍റെ 'തലമുറകളു'ടെ 2,000 കോപ്പികള്‍ക്ക് 2,000 വ്യത്യസ്ത കവര്‍ അടിക്കുക എന്നതായിരുന്നു അത്. കാസര്‍ഗോഡുകാരനായ ഭാസ്‌ക്കരന്‍ എന്ന ആര്‍ട്ടിസ്‌റ്റ് 8 ദിവസം കൊണ്ട് പണി തീര്‍ത്തു. ഇന്ന് കോട്ടയത്ത് വീക്കിലെ സ്‌റ്റാഫാണ് ഭാസ്‌ക്കരന്‍. ഒന്നിലധികം കവര്‍ പക്ഷേ ഡിസിക്ക് മുന്‍പ് ആലുവ യുസി കോളേജുകാര്‍ ചെയ്തിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായി. തോമസ് ഐസക് യുസിയില്‍ പഠിക്കുമ്പോള്‍ അടിച്ച കോളേജ് മാഗസിന്‍റെ 400 കോപ്പികള്‍ക്കും 400 വ്യത്യസ്ത കവറുകളായിരുന്നു. • അമ്പലമുകളിലെ എഫ് എ സി ടിയില്‍ പോയാല്‍ അത് ഫാക്‌ടറിയാണെന്ന് തോന്നില്ല. കേരളീയ ശൈലിയിലുള്ള കെട്ടിടങ്ങള്‍. അവക്ക് നടുക്കുള്ള കൃത്രിമ തടാകം മറ്റൊരു അത്ഭുദം. സൈബീരിയായില്‍ തണുപ്പ് തുടങ്ങുമ്പോള്‍ എരണ്ടപ്പക്ഷികള്‍ മൂന്നു മാസത്തേക്ക് ഇടത്താവളമായി തെരഞ്ഞെടുക്കുന്നത് ആദ്യം ഈ തടാകമാണ്. പിന്നെയവര്‍ കുമരകത്തേക്ക് പോകും. • പ്‌ളാസ്‌റ്റിക് വരുന്നതിന് മുന്‍പ് കസേരകളുടെ കാര്യം ആലോചിച്ചു നോക്കൂ. ഷിപ്പിങ്ങ് മുതല്‍ കയറ്റിറക്ക് വരെയും ഇടാനുള്ള സ്ഥലവും നോക്കുമ്പോള്‍ ഒന്നിനു മീതെ കയറ്റി വക്കാവുന്ന പ്‌ളാസ്‌റ്റിക് കസേരകള്‍ മറ്റൊരത്‌ഭുദമാണ്. ആരോ ഒരാള്‍ പ്‌ളാസ്‌റ്റിക് കസേരകളെ ഉടുപ്പീടിക്കാന്‍ തീരുമാനിച്ചത് എക്‌സലന്‍സാണ്. ലോഡും വഹിച്ചു കൊണ്ടുപോകുന്ന കണ്ടെയ്‌നറുകളുടെ കണ്ടുപിടിത്തവും വേറൊരത്ഭുദം. ടേബിള്‍ ഫാന്‍ ആദ്യം ചുറ്റും കറങ്ങില്ലായിരുന്നു. കാറ്റ് ഒരേ ദിശയിലായിരിക്കും. ആരോ ഒരാള്‍ ഫാന്‍ ഓസിലേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു. • എക്‌സലന്‍സ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരുത്താം. എന്‍റെ മകള്‍ ഇടംകൈക്കാരിയാണ്. ചെറുപ്പത്തില്‍ ഇടതുകൈ കൊണ്ട് അവള്‍ ഊണ് കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയുമായിരുന്നു അയ്യേ ഈ കൈ കൊണ്ടോ? അപ്പോള്‍ ഞാന്‍ പറയും ഈ കൈ കൊണ്ട് തന്നെ അവള്‍ ഭര്‍ത്താവിനെയും താങ്ങും. ഇപ്പോള്‍ രണ്ട് കൈ കൊണ്ടും ബാറ്റും ബോളും ചെയ്യുന്നവരെ ക്രിക്കറ്റില്‍ പരിശീലിപ്പിക്കുന്നു. ഗാന്ധിജി വലതുകൈ കൊണ്ട് എഴുതി മടുക്കുമ്പോള്‍ ഇടതുകൈ കൊണ്ട് എഴുതുമായിരുന്നു. വീരേന്ദര്‍ സേവാഗ് ഒരു പുറമ്പോക്കില്‍ ജീവിച്ച് ക്രിക്കറ്റ് കളിക്കാന്‍ 85 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്തിരുന്ന ആളാണെന്ന കഥ വേറെ. • കുമ്പളങ്ങിയില്‍ ഞങ്ങള്‍ക്കൊരു ഏജന്‍റുണ്ടായിരുന്നു, പൈലിച്ചേട്ടന്‍. കൊച്ചിയില്‍ മാതൃഭൂമി അവരുടെ രണ്ടാമത്തെ എഡിഷന്‍ തുടങ്ങിയപ്പോള്‍ - ഒരു പത്രത്തിന്‍റെ രണ്ടാം എഡിഷന്‍ വേറൊരു സ്ഥലത്തു നിന്ന് തുടങ്ങുന്നതിന്‍റെ ആദ്യ റെക്കോഡ് മാതൃഭൂമിക്കാണ്. ഇപ്പോള്‍ മനോരമയും മാതൃഭൂമിയും കേരളത്തില്‍ പതിനൊന്ന് സ്ഥലങ്ങളില്‍ അടിക്കുന്നു. - കുമ്പളങ്ങിക്കാരൊക്കെ പുതിയ പത്രം വരുത്താന്‍ തുടങ്ങി. പൈലിച്ചേട്ടന്‍ പത്രത്തില്‍ മനോരമ എന്നെഴുതിരിക്കുന്നതിന്‍റെ ഇരുവശവും രാവിലെ കേട്ട റേഡിയോ വാര്‍ത്തകളും പേനാ കൊണ്ട് കുറിച്ചിട്ടു. കുമ്പളങ്ങിയില്‍ മനോരമ വീണ്ടും ഹിറ്റ്. • മാതൃഭൂമിയാണ് ആദ്യമായി വിശേഷാല്‍പ്രതികള്‍ രണ്ടായി കൊടുത്തത്. അപ്പോള്‍ ഞങ്ങളും തുടങ്ങി രണ്ട്, ഇപ്പോള്‍ മൂന്നും, പതിപ്പുകള്‍. മാതൃഭൂമിയില്‍ അന്വേഷിച്ചപ്പോഴാണ് അവരുടെ കുറവ് അവര്‍ വില്‍പനയാക്കി മാറ്റിയതറിയുന്നത്. അവര്‍ക്ക് 400 പേജുള്ള ബുക്ക് ഒന്നായി ബൈന്‍ഡ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടായിരുന്നു രണ്ട് പ്രതികളാക്കിയത്. • തൊണ്ണൂറുകളില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ വന്നപ്പോഴാണ് പത്രങ്ങള്‍ മാല്‍സര്യബുദ്ധിയോടെ കളര്‍ പേജുകള്‍ അടിക്കാന്‍ തുടങ്ങിയത്. ടിവി പത്രങ്ങളെയും വിഷ്വല്‍ ആക്കി. വിഷ്വല്‍ ബ്യൂട്ടി വാര്‍ത്തകള്‍ എഴുതുന്ന രീതിക്കും വന്നു. പണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ ആറും എട്ടും കോളം പടങ്ങള്‍ അടിക്കണമെന്നായി. അതിന് പുതിയ പ്രസ് വേണം. മനോരമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍വെസ്‌റ്റ്മെന്‍റുകള്‍ നടത്തുന്ന വര്‍ഷങ്ങളാണിപ്പോള്‍. 106 കോടി മുടക്കിയാണ് പുതിയ പ്രസ് സ്ഥാപിച്ചത്. • വിഷ്വല്‍ ബ്യൂട്ടി റിപ്പോര്‍ട്ടിങ്ങിന്‍റെ കാര്യത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് വള്ളത്തോള്‍ മരിച്ചപ്പോള്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയതാണ്: ഏഴുതിരിയിട്ട നിലവിളക്കിന് ചുവടെ ചുട്ടി കുത്താനെന്ന വണ്ണം വള്ളത്തോള്‍ നീണ്ടു നിവര്‍ന്ന് കിടന്നു. വിഷ്വല്‍ റൈറ്റിങ്ങിന്‍റെ വേറൊരു ഉദാഹരണം ഞങ്ങളുടെ മൂര്‍ക്കോത്ത് കുഞ്ഞപ്പ പറഞ്ഞതാണ്: ഫുട്‌ബോള്‍ കളിക്കാരന്‍ സൈലന്‍ മന്നാ കറുത്തിട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കുഞ്ഞപ്പ പറയുന്നു: കറുത്തിട്ടാണോ എന്നോ? മന്നായുടെ ദേഹത്ത് തൊട്ടാല്‍ നമ്മുടെ വിരലില്‍ കരി പുരളുന്ന വിധം കറുത്തിട്ട്! • സെബാസ്‌റ്റ്യന്‍ പോള്‍ ജി സുധാകരനെക്കുറിച്ച് പറഞ്ഞ ഒരു കഥയുണ്ട്. അവരുടെ ഒരു സംഘം ഒരു മീറ്റിങ്ങിന് പോയി ജനശതാബ്‌ദിയില്‍ തിരിച്ചു വരുന്നു. ഇഷ്‌ടംപോലെ ഭക്ഷണം. ബാക്കി വരുന്ന ഭക്ഷണം സുധാകരന്‍ ഒരു പ്‌ളാസ്‌റ്റിക് കൂട്ടില്‍ ശേഖരിക്കുന്നു. ട്രെയിന്‍ ഭോപ്പാലില്‍ നിര്‍ത്തിയപ്പോള്‍ സുധാകരന്‍ ആ ഭക്ഷണവുമായി പുറത്തിറങ്ങി പ്‌ളാറ്റ്‌ഫോമില്‍ കണ്ട ഒരു ഭിക്ഷക്കാരി സ്ത്രീക്ക് കൊടുത്തു. സുധാകരനെക്കുറിച്ച് ഞാന്‍ വായിച്ച ഒരു കഥയുമുണ്ട്. സുധാകരന്‍ ചെറുപ്പമായിരിക്കുമ്പോള്‍ നാട്ടിലെ ചില വീടുകളില്‍ ശകുനം കാണാനായി മാസാദ്യം വിളിക്കുമായിരുന്നു. നല്ല ശകുനമായി പേരെടുത്ത സുധാകരന്‍ 40 വീടുകളില്‍ എല്ലാ ഒന്നാംതിയതിയും കയറും. ഓരോ വീട്ടില്‍ നിന്നും ഒരു വെള്ളി രൂപ വീതം കിട്ടും. • ഓഎന്‍വി ഭാര്യയെ കണ്ടെത്തിയത് മഹാരാജാസില്‍ നിന്നായിരുന്നു. അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിനിയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കല്യാണം കഴിച്ച അങ്ങനെ 5 പേരെ കണ്ടെത്തിയാല്‍ ഒരു ഫീച്ചറായി. പത്രമാഫീസുകളിലും ചാനലുകളിലും ഇത്തരം വിഷയങ്ങളില്‍ റിസേര്‍ച്ച് നടത്തുന്നവരുണ്ട്. തൊടുപുഴയില്‍ ഒരമ്മച്ചി മരിച്ച വിവരം ചരമകോളത്തില്‍ വന്നപ്പോള്‍ അമ്മച്ചിക്ക് ഒന്‍പത് പെണ്‍മക്കള്‍. ഒരു മകന്‍. പെണ്‍മക്കളെല്ലാം കന്യാസ്‌ത്രീകള്‍. മകന്‍ ബിസിനസ്, കൊച്ചി. സ്‌റ്റോറിയന്വേഷിച്ചു ചെന്ന ഞങ്ങളുടെ ലേഖകന്‍ അറിയുന്നു കന്യാസ്ത്രീകളുടെ സഹോദരന് കൊച്ചിയില്‍ മദ്യവില്‍പനയാണ്. • ചേര്‍ത്തലയില്‍ മരിച്ച ഒരാളുടെ ചരമവാര്‍ത്ത വന്നപ്പോള്‍ മക്കളുടെ പേരുകള്‍: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം. പിന്നീട് സമത്വം കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോള്‍ ഈ പേരിന്‍റെ പിന്നിലെ കഥയെക്കുറിച്ച് പത്രക്കാര്‍ നെട്ടോട്ടമായി. അച്ഛന്‍റെ ചരമവാര്‍ത്ത വന്ന അന്ന് ആരും ഓടിയില്ല. • മാര്‍ ഇവാനിയോസ് കോളേജ് ഇലക്‌ഷനില്‍ ടി എം ജേക്കബ്ബിനെ തോല്‍പ്പിച്ച ആളായിരുന്നു ജഗതി ശ്രീകുമാര്‍ എന്ന വിവരം നമ്മെ പുതിയ സ്‌റ്റോറികളിലേക്ക് കൊണ്ടുപോകും. -കുവൈറ്റില്‍ മലയാളി മീഡിയ ഫോറത്തിന്‍റെ ക്ഷണമനുസരിച്ച് വന്നപ്പോള്‍ പറഞ്ഞത്.

Saturday, January 18, 2014

സ്വരഭേദങ്ങള്‍, ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി, 52, പതിനൊന്നാം വയസില്‍ തുടങ്ങിയ ഡബ്ബിങ്ങ് 3,000 കഥാപാത്രങ്ങള്‍ക്ക് ശബ്‌ദമിട്ട് തുടരുന്നു. കോഴിക്കോട് വെള്ളിമാന്‍കുന്നിലെ ബാലമന്ദിരത്തില്‍ ബാല്യം. അച്ഛനെ കണ്ട ഓര്‍മ്മയില്ല. അമ്മ കാന്‍സര്‍ വന്ന് മരിച്ചതില്‍പ്പിന്നെ വല്യമ്മ സിനിമയില്‍ കൊണ്ടുപോയി. ആദ്യമായി നായികക്ക് ശബ്‌ദം കൊടുത്തത് 'തിരനോട്ട'ത്തില്‍ രേണുചന്ദ്രക്ക്. അന്ന് നായികാപ്രാധാന്യമില്ലാത്ത ഒരു റോള്‍ ഡബ്ബ് ചെയ്താല്‍ കിട്ടുന്നത് 250 രൂപയായിരുന്നു. വലിയ റെക്കോഡിങ്ങ് ആര്‍ട്ടിസ്‌റ്റുകള്‍ ചെറിയവരെ മൈന്‍ഡ് ചെയ്യില്ല. കോട്ടയം ശാന്തച്ചേച്ചി ഡബ്ബിങ്ങിനിടെ കരയുന്നതും മൂക്കു ചീറ്റുന്നതും കണ്ട് പഠിക്കാന്‍ അടുത്ത് ചെന്ന് നിന്നപ്പോള്‍ ഈ പെണ്ണിനെ മാറ്റി നിര്‍ത്തൂ എന്ന് ബഹളം വച്ചു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്‌റ്റായിരുന്ന സമയത്ത് എന്നെ 'അരഞ്ഞാണം' എന്ന സിനിമക്ക് ഡബ്ബ് ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ ഡബ്ബിങ്ങ് സെലെക്‌ഷനില്‍ നിന്നും പുറത്തായ ഒരു പെണ്‍കുട്ടിയും അവരുടെ അമ്മയും സ്‌റ്റുഡിയോയില്‍ കയറി ബഹളം വച്ചു. രവീന്ദ്രന്‍ മാസ്‌റ്ററാണ് അവരെ കഴുത്തിന് പിടിച്ച് പുറത്താക്കിയത്. എനിക്ക് തിരക്കായപ്പോള്‍ എവര്‍ഷൈന്‍ പിക്‌ചേഴ്‌സിന്‍റെ സ്ഥിരം ആര്‍ട്ടിസ്‌റ്റായി. മാസം ശമ്പളം പോലെ 5,000 രൂപാ തരുമായിരുന്നു. നോക്കെത്താ ദൂരത്ത് ആയിരുന്നു ഡബ്ബിങ്ങില്‍ വഴിത്തിരിവുണ്ടാക്കിയത്. ദേവദാസും ഫാസിലും എന്നെ ക്ഷമയോടെ പഠിപ്പിച്ചു. മദ്രാസില്‍ താമസിക്കുമ്പോള്‍ വല്യമ്മയോടൊത്ത് സിനിമ കാണാന്‍ പോകുന്നതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഒരു ആഡംബരം. സിനിമക്കു പോകുമ്പോള്‍ കാപ്പിയും ഗ്‌ളാസും മുറുക്കുമൊക്കെ ബാഗില്‍ കരുതും. സംവിധായകന്‍ രാജശേഖരന്‍ വഴി പരിചയപ്പെട്ട ഒരാള്‍ എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞു. തിരുവനന്തപുരത്ത് ഗവ ഉദ്യോഗസ്ഥന്‍. രണ്ട് ആണ്‍കുട്ടികളുണ്ടായി അദ്ദേഹം ഒരു സിനിമയും നിര്‍മ്മിച്ച് പൊളിഞ്ഞതോടെ ഞാനുണ്ടാക്കിയ വീട് - ശ്രീകുമാരന്‍തമ്പി പേരിട്ട വീട് 'സ്വരം' -വിട്ട് ഇറങ്ങിപ്പോന്നു. പണം മാത്രമായിരുന്നു ഭര്‍ത്താവിന് താല്‍പര്യം. പിന്നീട് ഒരു പ്രണയമുണ്ടായി. ഒരിക്കല്‍ അദ്ദേഹം പറയുന്നു, ലക്ഷ്മീ നമ്മളൊരുമിച്ച് നടക്കുന്നത് കണ്ടാല്‍ ആളുകള്‍ എന്തു പറയും? അതും നഷ്‌ടമായി. ഉള്ളടക്കം മദ്രാസില്‍ ഡബ്ബ് ചെയ്യുമ്പോള്‍ രണ്ടാമത്തെ മകന്‍ വയറ്റിലുണ്ട്. അമല ഫ്‌ളവര്‍വെയ്‌സ് എടുത്ത് ശോഭനയുടെ തലയില്‍ അടിക്കുന്ന ഭാഗമൊക്കെ അലറിക്കഴിഞ്ഞപ്പോഴേക്കും എനിക്ക് വയ്യാതായി. ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേക്ക്. 9.30ക്ക് ആശുപത്രിയിലെത്തി. 10.30ക്ക് പ്രസവിച്ചു. മൂന്നാം ദിവസം വീട്ടില്‍ വന്നു. 28 കഴിഞ്ഞപ്പോഴേ ഡബ്ബിങ്ങിന് പോയിത്തുടങ്ങി.--------------- സ്വരഭേദങ്ങള്‍, ആത്മകഥ, ഭാഗ്യലക്ഷ്മി. ഡിസി ബുക്ക്‌സിന്‍റെ ലിറ്റ്‌മസ് പ്രസിദ്ധീകരണം, സത്യന്‍ അന്തിക്കാടിന്‍റെ അവതാരിക, പ്രസക്തഭാഗങ്ങള്‍ ഭാഗ്യലക്ഷ്മി വായിച്ച ഓഡിയോ സിഡിയടക്കം 175 രൂപ.

Saturday, January 11, 2014

ഡോ വിപി ഗംഗാധരന്‍ - ജീവിതമെന്ന അത്ഭുദം


കെ എസ് അനിയന്‍റെ ഭാര്യ നിഷിയാണ് ജീവിതമെന്ന അത്ഭുതം എഴുതാന്‍ കാരണം. നിഷിക്ക് ഒവേറിയന്‍ കാന്‍സറായിരുന്നു. അങ്ങനെയാണ് അനിയനെ പരിചയപ്പെടുന്നത്. ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കേ നിഷി മരിച്ചു. ഭാര്യയുടെ മരണത്തെക്കുറിച്ച് അനിയന്‍ എഴുതിയത് അന്ന് ഞങ്ങള്‍ക്ക് കൂട്ടിരുന്ന ഒരാള്‍ ഇടക്കുവച്ച് സ്വന്തം വേഷം മതിയാക്കി ഇറങ്ങിപ്പോയി എന്നാണ്. പിന്നീട് എഴുതുവാന്‍ ഒരു ഡ്രൈവ് കിട്ടിയില്ല. പലതും ആവര്‍ത്തനവിരസങ്ങളായി. അത് കണ്ട് എന്‍റെ മകന്‍ - അന്ന് പ്‌ളസ് 2, ഇപ്പോള്‍ ബോസ്‌റ്റണില്‍ എംബിഎ - പറഞ്ഞു ഇത് നിര്‍ത്താന്‍ സമയമായി. അങ്ങനെ അത് നിന്നു. അല്ലെങ്കില്‍ ഇപ്പോഴും തുടരുമായിരുന്നു. ഇനി രണ്ടാം ഭാഗം എഴുതുന്നുണ്ട്. ഇത്തവണ അനിയനല്ല കേട്ടെഴുതുന്നത്. ഇരിങ്ങാലക്കുടയാണ്എന്‍റെ വീട്. ഇപ്പോള്‍ എറണാകുളത്ത് താമസം. ലെയ്‌ക്‌ഷോറിലും കൊച്ചിന്‍ വെല്‍കെയറിലും ഏറ്റുമാനൂര്‍ കാരിത്താസിലും മെഡിക്കല്‍ ഒങ്കോളജിസ്‌റ്റായി രാത്രി പതിനൊന്ന് വരെ നീളുന്ന ജോലി. ഭാര്യ ചിത്ര സര്‍ജിക്കല്‍ ഒങ്കോളജിസ്‌റ്റാണ്. കാന്‍സര്‍ ചികില്‍സാ വിഭാഗത്തില്‍ മൂന്നു തരം ഒങ്കോളജിസ്‌റ്റുകള്‍ ഉണ്ട്. മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷണല്‍. എനിക്ക് അറുപത് വയസാവുന്നു. ഈ രംഗത്ത് 25 വര്‍ഷമായി. ലെയ്‌ക്‌ഷോറിലും (കൂടുതല്‍ ഷെയര്‍ യൂസഫലിയുടേത്) മറ്റും മാനേജ്‌മെന്‍റുകള്‍ എനിക്ക് ഫ്രീഡം തരുന്നു. ഞാന്‍ ഒരു ഹോസ്‌പിറ്റല്‍ തുടങ്ങുകയാണെങ്കില്‍ എന്‍റെ ഉദ്ദേശം മാറും. അത് കൊണ്ട് സ്വന്തമായി തുടങ്ങിയില്ല. മലയാളിയുടെ ആരോഗ്യവും രോഗവും താരതമ്യം ചെയ്യുന്നത് വികസിതരാജ്യങ്ങളിലേതിനോടാണ്. രണ്ട് വയസുകാരന് കാന്‍സര്‍ വന്നത് പൂര്‍വജന്‍മ പാപങ്ങളാലാണെന്ന കണ്ടുപിടിത്തം പക്ഷെ നമ്മുടെ നാട്ടില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കാന്‍സര്‍ ഭീതി നമ്മുടെ നാട്ടില്‍ മാറിത്തുടങ്ങിയിട്ടുണ്ട്. എന്നാലും ഇന്നസെന്‍റിനെപ്പോലെ അധികമാരും തുറന്നു പറയില്ല. അതവരുടെ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന്. ഇന്നസെന്‍റിനെ ഞാനാണ് ചികില്‍സിച്ചത്. കീമോ കഴിഞ്ഞ് മുടിയൊക്കെ പോയി ഒരിക്കല്‍ ഗള്‍ഫ് ഗേറ്റ് വച്ചുകൊണ്ട് ഒരു പരിപാടിക്ക് പോയി ഇന്നസെന്‍റ്. തിരിച്ചു വന്നു പറഞ്ഞു: ഇന്ന് എന്‍റെ കള്ളി വെളിച്ചത്തായി. അമിത കൊഴുപ്പും കാലറിയും അടങ്ങുന്ന ഭക്ഷണമാണ്, ഇന്നത്തെ കാന്‍സറുകള്‍ക്ക് കാരണം. വ്യായാമമില്ലാത്ത ജോലിജീവിതരീതിയും അര്‍ബുദസാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. പുകവലി മൂലമൂണ്ടാവുന്ന ശ്വാസകോശാര്‍ബുദവും മദ്യോപഭോഗം മൂലമുണ്ടാവുന്ന ആമാശയാര്‍ബുദവുമാണ് പുരുഷന്‍മാരില്‍ കൂടുതല്‍. സ്ത്രീകളില്‍ സ്തനാര്‍ബുദം വ്യാപകമാണ്. നേരത്തേ ഋതുമതിയാവുക, വൈകി ആര്‍ത്തവവിരാമം വരിക എന്നത് ഇക്കാലത്തെ സവിശേഷതയാണ്. മുലയൂട്ടല്‍ കുറക്കുന്നത് ബ്രെസ്‌റ്റ് കാന്‍സറിന് ഹേതുവാകും. മുപ്പതാം വയസിന് താഴെ ആദ്യകുട്ടി ഉണ്ടാവുന്നവരേക്കാള്‍ കാന്‍സര്‍ സാധ്യത ആദ്യഗര്‍ഭധാരണം മുപ്പതു കഴിഞ്ഞവരില്‍ നടക്കുന്നവര്‍ക്കാണ്. ആല്‍ക്കഹോളിസം സ്ത്രീകളിലും കാന്‍സറിന് കാരണമാവുന്നത് ഇക്കാലത്തെ പ്രത്യേകതയാണ്. മലയാളികള്‍ക്ക് ഹോസ്‌പിറ്റലില്‍ പോകാന്‍ ഒരു മടിയുമില്ല. ബാറില്‍ നിന്നിറങ്ങി നേരെ ഹോസ്‌പിറ്റലില്‍ പൊയ്‌ക്കോളും. രോഗനിര്‍ണയം സ്വയം നടത്തുന്നവരും ധാരാളം. മലത്തിലൂടെ രക്തം പോകുന്നത് കണ്ടാല്‍ ഉടനെ പൈല്‍സ് ആണെന്ന് വിധിയെഴുതി മൂലക്കുരുമരുന്ന് കഴിച്ചു തുടങ്ങും. ഏറെ കഴിഞ്ഞായിരിക്കും ഹോസ്‌പിറ്റലില്‍ വരിക. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിട്ടുണ്ടാവും. നമ്മള്‍ ചെയ്യേണ്ടത് ബിപി, ഷുഗര്‍ ടെസ്‌റ്റ് നടത്തുന്നത് പോലെ കാന്‍സര്‍ ടെസ്‌റ്റും നടത്തുക എന്നതാണ്. സ്ത്രീകള്‍ക്ക് വര്‍ഷാവര്‍ഷം മാമോഗ്രാം ചെയ്യാം. സ്വയം പരിശോധനയും നന്ന്. ജീവിതമെന്ന അത്ഭുദം സുഖലോലുപയായ മകള്‍ക്ക് മനസ് മാറാന്‍ വായിക്കാന്‍ കൊടുത്തുവെന്ന് ഒരമ്മ എന്നോട് പറഞ്ഞു. അത് തന്നെയാണ്, ആ പുസ്തകത്തിന്‍റെ ലക്‌ഷ്യം. അതിലെ കഥകള്‍ വായിച്ച് എന്‍റേതാണ്, ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്ന മനോഭാവം മാറണം എന്ന് ഞാന്‍ ആശിക്കുന്നു. -ഡോ വിപി ഗംഗാധരന്‍ കുവൈറ്റില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരിപാടിക്ക് വന്നപ്പോള്‍ കണ്ട് സംസാരിച്ചത്. http://news.kuwaittimes.net/diet-lifestyle-main-causes-cancer-oncologist-early-detection-best-prevention/

Blog Archive