Search This Blog

Tuesday, September 6, 2011

ആലീസിന്‍റെ പേരിലൊരു രോഗം

ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രം പിടിപെട്ടാല്‍ നിങ്ങളുടെ കൈ തലച്ചോറിനെ അനുസരിക്കില്ല. നിങ്ങള്‍ക്കെതിരെ അപകടപരമായി ഓങ്ങാനും മതി നിങ്ങളുടെ സ്വന്തം കൈപ്പത്തി. അന്യഗ്രഹജീവികരരോഗത്തിന് കാരണം തലച്ചോര്‍ ക്ഷതം തന്നെ. സ്‌ട്രോക്ക്, ബ്രെയിന്‍ സര്‍ജറി കഴിഞ്ഞുള്ള കുഴപ്പങ്ങള്‍ തുടങ്ങിയവയും എ എച്ച് എസിന് ഹേതുവാകും. ഇടത്തേക്കൈയ്യന്‍മാര്‍ക്ക് വലത്കൈയിലാവും രോഗം വരിക. അനുസരിക്കാത്ത കൈയില്‍ വടി പോലെ എന്തെങ്കിലും പിടിക്കാന്‍ കൊടുക്കുന്നതിലൂടെ 'അവനെ' കണ്‍ട്രോള്‍ ചെയ്യാം.

അന്തോണീസ് പുണ്യവാളന്‍റെ തീ എന്ന ഭക്‌ഷ്യവിഷബാധക്ക് അര്‍ഗെറ്റിസം എന്നും പേര് (എര്‍ഗറ്റ് എന്ന ഫംഗസില്‍ നിന്നും വരുന്നു; ബാര്‍ലി, ഗോതമ്പ് ധാന്യങ്ങളില്‍ വളരുന്നു). തീയിലകപ്പെട്ടതുപോലെ തോന്നും എന്നതാണ് ലക്ഷണം. ചൊറിച്ചിലും ഇക്കിളിയുമായി ആരംഭിക്കുന്ന രോഗം ആളിത്തുടങ്ങും. വ്രണങ്ങളിലേക്ക് ചോരയോട്ടം നില്‍ക്കുമ്പോള്‍ ഒരവയവം തന്നെ മുറിഞ്ഞു പോകുന്ന അവസ്ഥ വരാം.

അന്തോണീസ് പുണ്യവാളന്‍റെ ചേട്ടനാണ് എന്നന്നത്തേക്കും ഇരുട്ട് എന്ന സൂര്യാഘാതം. കണ്‍ജെനിറ്റല്‍ എറിത്രോ പോയെറ്റിക് പോര്‍ഫിയറ എന്നോ മറ്റോ ആണ് ശാസ്ത്രനാമം. കേട്ടിട്ട് പൊള്ളുന്നു. പൊള്ളി ഭസ്‌മമാകുന്നതാണ് രോഗം. സൂര്യവെളിച്ചത്തോട്
സൂപര്‍സെന്‍സിറ്റിവിറ്റിയുള്ള സി ഇ പി ക്കാര്‍ രാത്രി പുറത്തിറങ്ങിയാല്‍ മതി. പകല്‍ പുറത്ത് പോകണമെങ്കില്‍ ചന്ദ്രനില്‍ പോകുന്ന പോലെ വേണം. രക്തത്തിലെ പോര്‍ഫിയറിന്‍സ് കളയണമെങ്കില്‍ ബ്‌ളഡ് ട്രാന്‍സ്‌ഫ്യൂഷന്‍ നടത്താമെന്ന പ്രതിവിധിയുണ്ട്.

ഇരട്ട അസ്ഥികൂടം എന്ന ഫൈബ്രോ ഡിസ്‌പ്‌ളേഷ ഓസിഫിക്കാന്‍സ് പ്രോഗ്രെസ്സെവ എന്ന എഫ് ഓ പി പിടിപെട്ടാല്‍ എല്ലുകള്‍ വളര്‍ന്ന് തുടങ്ങുകയായി. ആവശ്യമില്ലാത്തിടത്തും വളര്‍ന്ന് ശരീരം ഒരു കൂട്ടിനകത്താവും. അധിക എല്ലുകള്‍ സര്‍ജറിയിലൂടെ നീക്കാമെന്ന് വച്ചാല്‍ കമ്യൂണിസ്‌റ്റ് പച്ച പോലെ ദാ വളരുന്നു എല്ല്. പ്രോമിത്യൂസിന്‍റെ കരള്‍ പക്ഷി കടിച്ചാലും വളരുന്നു എന്ന കഥയോര്‍ക്കാം ഈ കരള്‍ പിളരും കാലത്ത്.

നമ്മുടെ തലച്ചോറും മാംസവും ശാപ്പിടുന്ന ബാക്‌റ്റീരിയകളാലും പ്രീയോണ്‍സുകളാലും സമൃദ്ധമാണ് ലോകമിന്ന്. അത്ഭുദലോകത്തെ ആലീസിന്‍റെ മായക്കാഴ്‌ചകള്‍ സമ്മാനിക്കുന്ന ലോകം നമുക്ക് ഒരു ലോകം തരികയും നമ്മെ ലോകത്ത് ഒറ്റപ്പെട്ടവരാക്കുകയും ചെയ്യുന്നു.

Friday, September 2, 2011

കുവൈറ്റില്‍ ചിത്രീകരിക്കുന്ന ആല്‍ബത്തിലേക്ക് ആവശ്യമുണ്ട്

ഓ.എന്‍.വി, റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍ തുടങ്ങിയവര്‍ എഴുതി വിശ്വജിത്ത് ഈണമിട്ട് ഹരിഹരന്‍, ശരത്, കാവാലം ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ തുടങ്ങിയവര്‍ ആലപിക്കുന്ന രാഗസൂത്ര മ്യൂസിക് കമ്പനിയുടെ മ്യൂസിക് ആല്‍ബത്തിന്‍റെ പ്രൊമോ ഷൂട്ടിങ്ങ് കുവൈറ്റില്‍ വച്ച് നടത്തുന്നു. പത്ത് മുതല്‍ അറുപത് വയസു വരെ പ്രായമുള്ള പുരുഷന്‍മാരെയും സ്‌ത്രീകളെയും അഭിനയിക്കുന്നതിലേക്കും പ്രായപരിധിയില്ലാതെ ടെക്‌നീഷ്യന്‍മാര്‍, അസിസ്‌റ്റന്‍റുമാര്‍ തുടങ്ങിയവരെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്കും രാഗസൂത്ര ക്ഷണിക്കുന്നു. തെരെഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ ഫോട്ടോ സഹിതം ഈ വിലാസത്തില്‍ ബന്ധപ്പെടുക: ragasuthra@gmail.com

Saturday, August 27, 2011

ദൈവത്തെ അവള്‍ എന്ന് വിളിക്കുന്നതാവും...

1. കസേരനിര്‍മ്മാതാക്കളുടെ ഗൂഢാലോചനയാണ് നമ്മുടെ ഇരിപ്പ്‌സംസ്‌ക്കാരം എന്ന് എവിടെയോ വായിച്ചു. അതുകൊണ്ട് നമുക്കിനി നിന്ന് ഭക്ഷിച്ച് ടിവി കണ്ടാലോ?
2. വീട് നിലം പൊത്താറായി. ഒരു പ്‌ളാസ്‌റ്റിക് സര്‍ജറി നടത്തണം.
3. ടീവീം കൊണ്ട് കക്കൂസില്‍ പോവാന്‍ പറ്റുമോ എന്ന് പത്രക്കാര്‍ ചോദിക്കുന്നു. ടിവി തന്നെ കക്കൂസായ സ്‌ഥിതിക്ക്...
4. വയസായി. പണിയാനൊന്നും പറ്റുന്നില്ല. അതിന് വല്ല ആപ്പ് (app) ഉണ്ടോ?
5. അതേയ്, നിങ്ങളുടെ ചിരി കണ്ടിട്ടാണ് ചിമ്പാന്‍സി ചിരിക്കുന്നത്.
6. പീഡനം മറ്റൊരു നെറ്റ്‌വര്‍ക്ക് ചെയ്‌ന്‍ ഇടപാടാണ്.
7. സ്‌ത്രീശാക്തീകരണത്തിന്‍റെ മൂര്‍ത്തീമദ്‌ഭാവം ദൈവത്തെ അവള്‍ എന്ന് വിളിക്കുന്നതാവും.
8. എട്ടുകെട്ട് പൊളിച്ച് ഫ്‌ളാറ്റ് പണിയുന്നത് പോലെ ഓണസദ്യ ഇനി ഗുളികയാക്കിയാലോ?
9. ഒട്ടകത്തിന് സ്ഥലം കൊടുത്ത് പുറത്താക്കപ്പെട്ടതിന്‍റെ ഓര്‍മ്മ പുതുക്കാനാണത്രെ ഗള്‍ഫ് പ്രവാസികള്‍ ഒട്ടകത്തോട് സ്ഥലം ചോദിച്ച് വരുന്നത്.

Saturday, August 20, 2011

a bookshop breathes its last

http://kuwaittimes.net/read_news.php?newsid=NTkwMTgyOTUyNA==

After customers took to browsing on the internet, Al-Zamel Bookshop in Al-Rai began to experience a painful reality - a dying community of readers. The bookshop, mainly catered to the reading appetites of the Indian community with its Malayalam books section, in addition to stocking 9,000 English and 6,000 Arabic titles will down its shutters next week.

The only sales generated during the past six months was in the form of periodicals that flew off the shelves. But that's not enough for us survive, said Manager Alexander Chacko. Struggling to pay rent and salaries to its two employees, the bookshop has met its demise, he added.

Inaugurated two years ago, the bookshop had attracted customers thanks to the varied sections it offered, from Walt Disney books to Vampire stories to Indian fiction and non-fiction. Children's books were popular, said Alexander who loves to read classics, Once children bought their favorite books, that was end of it. Looks like parents are not encouraging their children to cultivate a reading habit.

What is worse, Alexander notes, is the hypocrisy of the literati he knew personally, The self-proclaimed saviors of literature have not turned out to buy a single book. A library in Jleeb Al-Shuyoukh, that Alexander had taken an initiative to open two months ago, faced a setback too. It was inaugurated by an award-winning Indian writer, Bahrain based Benyamin, amid much fanfare.

After kicking up a metaphorical storm to revive the vanishing habit of reading, none of them visited the library again although its boasted of a sizable collection, of books he said. The only saving grace, he said, were the students that passed by occasionally.

Meanwhile, Al-Zamel's bookshop's building owner has bought most of books in preparation for its impending closure, But the shop will no longer be in operation. The dwindling number of readers is a world-wide phenomenon in the age of Kindle. We have to take a step back for the time being. Next week 15,000 books will be stashed away in the storeroom. The first shelf to be emptied will be the classic books section.

Friday, August 19, 2011

ഉടുപ്പൂരിയ അച്ചന്‍റെ തുറന്നെഴുത്ത്

വിന്‍സെന്‍ഷ്യന്‍ സഭാജീവിതത്തിലെ പൊരുത്തക്കേടുകളാലും ഒറ്റപ്പെടലുകളാലും മുറിവേറ്റ് സഭയുടെ ചെലവില്‍ എംഎ സോഷ്യോളജിയും എംഎഡും മറ്റുമെടുത്ത് സ്വതന്ത്രനായി ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി കരയാംപറമ്പ്‌കാരന്‍ മുന്‍ഫാദര്‍ ഷിബു കെപിയുടെ ഗ്രീന്‍ ബുക്ക്‌സ് ആത്മകഥ, എന്‍റെ വൈദികജീവിതം ഒരു തുറന്നെഴുത്ത്, നമുക്കറിയാവുന്ന ആത്മീയപല്ലിടകുത്തലുകള്‍ വിവരിക്കുന്നു. 146 പേജുകള്‍ കുമ്പസാരരഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല ഗോസിപ്പുകളും പാരക്കഥകളും തന്‍സുരക്ഷാക്കഥകളും വിവരിച്ചിട്ടും ഷിബു ആത്മീയസ്വാതന്ത്ര്യം നേടിയോ എന്ന സംശയം പുസ്‌തകത്തിന്‍റെ മാത്രം പോരായ്‌മയല്ല. പിന്നെന്തിന് ഗ്രീന്‍ ബുക്ക്‌സ് കൃഷ്‌ണദാസ് ഈ തുറന്നെഴുത്തലിന് മുതിര്‍ന്ന് എന്നാണെങ്കില്‍ അത്തരമൊരു കാലമാണല്ലോ നാമിപ്പോള്‍ പിന്നിടുന്നത് എന്ന് സമാധാനം.


പത്താംക്‌ളാസില്‍ ഉന്നതവിജയം നേടിയതിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന കാളാംപറമ്പില്‍ ഷിബുവിനെ അരയില്‍ പട്ട കെട്ടുന്ന സഭയില്‍ എന്തിന് ചേരണം എന്ന കാരണം പറഞ്ഞ് ഒരു പുരോഹിതന്‍ വിന്‍സെന്‍ഷ്യന്‍ സഭയില്‍ ചേര്‍ത്തു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന സന്ന്യാസ സമൂഹമാണ് വിന്‍സെന്‍ഷ്യന്‍ സഭ. സെമിനാരി ജീവിതത്തിലെ ഗുണ്ടായിസവും അടിമപ്പണിയും വിവരിക്കുന്ന ഷിബുവിലെ താത്വികനും സാമൂഹ്യശാസ്‌ത്രജ്ഞനും കൂടെക്കൂടെ തലപൊക്കുന്നുമുണ്ട്. സെമിനാരിയിലെ സുരക്ഷാജീവിതം ഒരാളെ യഥാര്‍ത്ഥ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടാനേ സഹായിക്കൂ; സഭാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ ഉപയോഗശൂന്യമായാല്‍ ചണ്ടി പോലെയാവുമെന്നൊക്കെ ഷിബു പറയുന്നു.

സെമിനാരിയിലെ കക്കൂസ് കുഴിയിലേക്ക് വിറക് ലോറി ചെരിഞ്ഞ് വിറക് മുഴുവന്‍ 'അച്ചന്‍കുഞ്ഞുങ്ങള്‍' കയറ്റേണ്ടി വന്നതോര്‍ത്ത് ഇപ്പോഴും ഛര്‍ദ്ദി വരുമെന്നെഴുതിയ ഷിബു പില്‍ക്കാലത്ത് മൂന്ന് നാല് വാഹനാപകടങ്ങള്‍ സഹിച്ചത് ദൈവപരിപാലനമായി കരുതുന്നു. ബെഡ്‌സോറും പിടിച്ച് കിടന്ന ഷിബുവിനെ സഭാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത് (രണ്ടവസരങ്ങളിലും വിജാതീയരാണ് ഭക്ഷണം തന്നത്) 40ല്‍ താഴെ പ്രായമുള്ളപ്പോള്‍ സഭ വിടാന്‍ ഷിബുവിനെ പ്രേരിപ്പിച്ച ഘടകമാണ്.

പുരോഹിത പരിശീലനകാലത്തെ പ്രാരംഭഘട്ടങ്ങളിലൊന്നായ നൊവിഷ്യേറ്റും മറ്റും വിവരിക്കുമ്പോള്‍ ഷിബു കാട്ടുന്ന വിശദാംശക്കണ്ണ് പിന്നീട് ലോപിച്ചു വരുന്നു. അത് കാഴ്‌ചപ്പാടിന്‍റെ കുഴപ്പമായി വായനക്കാര്‍ ശരിധരിക്കില്ലെങ്കില്‍ ഷിബുവിന്‍റെ ഭാഗ്യം!

തുറന്നുപറച്ചിലില്‍ നമ്മള്‍ കാണുന്ന കഥാപാത്രങ്ങള്‍- അച്ചന്‍റെ വീട്ടിലാരൊക്കെയുണ്ടെന്ന് നൊവിഷ്യേറ്റ് ഗുരുവിനോട് തിരിച്ചു ചോദിച്ചവന്‍, ശവാസന ധ്യാനരീതി ഇഷ്‌ടപ്പെട്ട് ഉറങ്ങുന്ന വിദ്വാന്‍മാര്, കക്കൂസില്‍ കാല് പോയി, സര്‍ജറി കഴിഞ്ഞ് കാല് ശരിയായിട്ടും പരിലാളനകള്‍ക്കായി വീല്‍ചെയര്‍ തുടര്‍ന്ന അച്ചന്‍, പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ (ജ്ഞാനദീപ വിദ്യാപീഠ്) റാഗിങ്ങ് ഭാഗമായി കണ്ണ്കെട്ടി തലയണയുദ്ധം നടത്തുന്ന ജൂനിയര്‍-സീനിയര്‍കാര്, ഓഷോപാര്‍ക്കില്‍ പോയി രമിക്കുന്ന അച്ചന്‍കന്യാസ്‌ത്രീക്കുഞ്ഞുങ്ങള്‍, സമ്മാനമായി കിട്ടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒറ്റക്ക് കക്കൂസില്‍ പോയി കഴിക്കുന്ന അച്ചന്‍, തുടങ്ങിയവരെ ഉദ്ദേശിച്ചാകാം പുസ്‌തകത്തിന്‍റെ പുറംചട്ടയില്‍ സക്കറിയ ഈ ആത്മകഥാകഥനത്തിന്‍റെ പാരായണപരതയെക്കുറിച്ച് പറഞ്ഞത്.

പുരോഹിതപട്ടത്തിന് ശേഷം മുരിങ്ങൂര്‍ ഡിവൈനില്‍ ജോലി ചെയ്ത ഭാഗം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്: പത്ത് വര്‍ഷം മുന്‍പ് അവിടെ പോയ ഒരാള്‍ ഇപ്പോള്‍ പോയാലും അന്ന് കേട്ടത് തന്നെ കേള്‍ക്കാം. പക്ഷെ, നമുക്കറിയാന്‍ സാധ്യതയില്ലാത്ത ഒരു കുമ്പസാര രഹസ്യം ഷിബു വെളിപ്പെടുത്തുന്നു: മാനന്തവാടി രൂപതയില്‍ വച്ച് പോപ്പുലര്‍ മിഷന്‍ ധ്യാനത്തിനിടെ ഒരു ചേച്ചി കുമ്പസാരിച്ചത് അവര്‍ ഒരു പന്തക്കോസ്‌ത് പാസ്‌റ്റര്‍ അവരുടെ സഭയില്‍ നിന്ന് പുറത്തുപോകാനൊരുങ്ങിയ ഒരു പെണ്‍കുട്ടിയെ കൊന്നതിന് സാക്ഷ്യം വഹിച്ചുവെന്നാണ്.

മാസം അയ്യായിരം രൂപ വരുമാനമുള്ള വൈദികര്‍ ഇടവകഭരണത്തിന്‍റെ മൂന്നാംവര്‍ഷം ബൈക്കും ടിവിയും വാങ്ങുന്നതെങ്ങനെയെന്ന് ചോദിച്ച് ഷിബു പറയുന്നു നാല് കുര്‍ബ്ബാനക്കുള്ള കാശ് വാങ്ങി ഒറ്റക്കുര്‍ബ്ബാനയില്‍ ഒതുക്കിക്കളയും! ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരില്‍ ഒരു നൊവേന തുടങ്ങിയാലും മതി!

അച്ചന്‍പണി ഉപജീവനമാര്‍ഗമായി കരുതുന്നവര്‍, ദാസ്യമനോഭാവക്കാര്‍, സുഖസുരക്ഷാന്വേഷകര്‍, എന്നിവരുടെയിടയില്‍ നിന്നും രക്ഷപെട്ട ഷിബു പറയുന്നത് സഭയിലെ 70% പേരും മന്ദബുദ്ധികളാണെന്നാണ്. ബുദ്ധിമാന്‍മാര്‍ പിന്‍സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നു.

ഡീക്കന്‍പട്ടം സ്വീകരിക്കാന്‍ മനശ്ചാഞ്ചല്യം തോന്നിയ ഷിബു ദൈവത്തിന്‍റെ മുന്നില്‍ വക്കുന്ന ഡിമാന്‍ഡ് ബാലിശമാണ്. മുറിക്ക് പുറത്തിറങ്ങുമ്പോള്‍ രണ്ട് കന്യാസ്‌ത്രീകളെ കാണിച്ചുതരണേ എന്നാണ്, ആ ലക്ഷണം ചോദിക്കല്‍. ഷിബു സ്‌റ്റെയര്‍കെയ്‌സില്‍ നിന്നിറങ്ങിയതും രണ്ട് കന്യാസ്‌ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു.

പൌരോഹിത്യജീവിതത്തെ ജന്മി-കുടിയാന്‍ ബന്ധമായി വിശേഷിപ്പിക്കുന്ന ഷിബുവിന്‍റെ അച്ചന്‍പട്ടത്തിന് പോക്കറ്റിലെ 3,000 ചെലവാക്കി ബിഷപ്പിന് കഴിക്കാന്‍ വാങ്ങിയ പലഹാരങ്ങള്‍ ഗായകസംഘം തിന്നത് വലിയ മുറിവാണ് ഷിബുവിനിന്നും! എംഎഡ് കഴിഞ്ഞ് സഭ മഹാരാഷ്‌ട്രയിലെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിച്ചത് കുറച്ചിലാണ് അനുസരണം വ്രതമായി അഭ്യസിച്ച ഷിബുവിന്. എവിടെയാണ് ബഹു മുന്‍അച്ചാ നിങ്ങളുടെ സമര്‍പ്പണം?

പുസ്‌തകത്തുടക്കത്തില്‍ സിസ്‌റ്റര്‍ ജെസ്‌മി പ്രശംസിച്ച ഷിബുവിന്‍റെ നിര്‍ദ്ദേശങ്ങളിലൊന്ന് 21 വയസായതിന് ശേഷം മതി സെമിനാരി പ്രവേശനം എന്നാണ്. അങ്ങനെയാണെങ്കില്‍ ഷിബുവിനെപ്പോലൊരാള്‍ സെമിനാരിയില്‍ ചേരുമായിരുന്നോ? ഷിബു പറയുംപോലെ കാലം ഉത്തരം പറയട്ടെ.

ഒരു സംശയം കൂടി: ഹോസ്‌പിറ്റലില്‍ കിടന്നപ്പോള്‍ ട്രിപ്പ് ഇട്ടു എന്ന് പറയുന്നു ഷിബു. ഡ്രിപ് അല്ലേ സര്‍ അത്? ഗ്രീന്‍ ബുക്ക്‌സാണോ ഷിബുവാണോ ഇതിനുത്തരം പറയുക!

Thursday, August 18, 2011

ജോണ്‍സന്‍റെ പാട്ടുകളെക്കുറിച്ച്

സംഗീതസംവിധായകന്‍ ജോണ്‍സന്‍റെ പാട്ടുകളെക്കുറിച്ച് നേരത്തെ ചെയ്ത ഒരു പോസ്‌റ്റ്

Tuesday, August 16, 2011

കുവൈറ്റില്‍ ഒരു സംഘടന കൂടി

ഡൈന എന്ന പേരില്‍ ജാതി, പ്രാദേശിക ഭേദമന്യേ ഒരു സംഘടന പിറവിയെടുക്കുന്നു. ഡൈന എന്നാല്‍ ഡ്രീംസ് ഒഫ് യൂത്ത് ഇന്‍ഡ്യ നാഷണല്‍ അസോസിയേഷന്‍. കുവൈറ്റിലും ഇന്ത്യയൊട്ടുക്കുമുള്ള പ്രദേശങ്ങളിലും‍ ജീവിക്കുന്ന മലയാളി യുവത്വത്തിന്‍റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍റെ ഭാഗമായാണ് സംഘടന രൂപീകരിക്കുന്നതെന്ന് ഡൈന വക്താവ് കുവൈറ്റിലെ മംഗഫില്‍ താമസിക്കുന്ന പൌലോസ് തെക്കേടത്ത് പറഞ്ഞു.

യുവജനങ്ങളിലാണ് ഇനി ലോകത്തിന്‍റെ തന്നെയും പ്രതീക്ഷയെന്ന് കരുതുന്ന പൌലോസ് ഡൈനയുടെ പ്രഥമ പ്രവര്‍ത്തനമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്‌തകദാനം നിര്‍വഹിക്കുമെന്ന് പറഞ്ഞു. ലേബര്‍ ക്യാംപുകളിലെ മലയാളി വായനക്കാര്‍ക്ക് പത്ര മാഗസിനുകള്‍ വായിക്കുന്നതിനുള്ള സൌകര്യമേര്‍പ്പെടുത്തും. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, വ്യക്തിവികസന കളരികള്‍, തുടങ്ങി ഒട്ടേറെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ് ഡൈന. ഉദ്‌ഘാടന മാമാങ്കവും ഓണാഘോഷ പകിട്ടുകളും മറ്റും ഡൈനയുടെ അവസാന പരിഗണനകളാണെന്നും ഡൈനപൌലോസ് പറഞ്ഞു.

Blog Archive