Search This Blog

Saturday, April 30, 2011

സദ്ദാം ഹുസൈന്‍ ഫോണ്‍ വിളിച്ചെന്ന് കിംവദന്തി

2006 ഡിസംബറില്‍ സാക്ഷാല്‍ സദ്ദാം ഹുസൈന്‍ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടിട്ടില്ലെന്നും അന്ന് കൊല്ലപ്പെട്ടത് സദ്ദാമിന്‍റെ അപരനായിരുന്നെന്നും ചുരുങ്ങിയ പക്ഷം കുറച്ചു പേരെങ്കിലും വിശ്വസിക്കുന്നു ഇറാഖില്‍. ഹസന്‍ അല്‍-അല്ലാവി, ഇറാഖി പാര്‍ലമെന്‍റംഗം, പറയുന്നത് പോയ വാരം മുന്‍മിത്രം സദ്ദാം ഹുസൈന്‍ ഫോണില്‍ വിളിച്ചുവെന്നാണ്. ആ സ്വരം സദ്ദാമിന്‍റേതെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ലെങ്കിലും ആ പഴയ വാക്കുകളും വികാരപ്രകടനങ്ങളും ഈ ഫോണ്‍വിളിയിലുമുണ്ടായിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അല്ലാവി മീഡിയാലേഖകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാദ്യം ഡിന്നര്‍ സമയത്ത് വന്ന ഫോണില്‍ സദ്ദാമാണെന്ന് പറഞ്ഞപ്പോള്‍ ഡിന്നര്‍ അതിഥികള്‍ക്കായി സ്‌പീക്കര്‍ഫോണില്‍ വച്ച അല്ലാവിയുടെ അതിഥികളും അത്ഭുതത്തോടൊപ്പം ഭയവും മറച്ചു വെച്ചില്ല. അമേരിക്കന്‍ സേന തൂക്കിലേറ്റിയത് സദ്ദാം അപരന്‍ മിഖായിലിനെയാണെന്നും ബാത്ത് പാര്‍ട്ടി ഉയര്‍ത്തെണീക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞതായി അല്ലാവി വെളിപ്പെടുത്തി.

ഏപ്രില്‍ 28 വ്യാഴാഴ്‌ച സദ്ദാമിന്‍റെ ജന്‍മദിനമായിരുന്നു. അതോടനുബന്ധിച്ച് പ്രചരിച്ച കിംവദന്തിയായി ഈ ഫോണ്‍വിളിയെ കാണുന്നവരും കുറവല്ല. ഫോണ്‍വിളി പക്ഷെ യുട്യൂബടക്കം വെബ്‌ലോകത്ത് ഹിറ്റാണ്.

Friday, April 29, 2011

Eye for art

Amidst too much too see around an artist draws only one theme: eyes

Colors in chaos? Or lines in a labyrinth? Art lovers could interpret these sketches as their eyes tell them. MV John, who was featured in Foote, Cone & Belding's (FCB) anniversary poster in 1998, would not reveal what the overflowing eyes in his drawings are meant to be. Eye him with another perspective, what made him focus on human eyes, he would reply without a wink: 'That's a point of view'.

John's infatuation with human eyes began while he was working at FCB, Kuwait for 7 years in early 90's. The FCB photo mosaic poster, designed as part of the US ad agency's 125th anniversary, featured 1302 company employees from 73 countries. Among the myriad photos was John, now 49, who marveled at the amount of information and images that were cascading around that time. He wanted something unique to be part of the image revolution that was taking place on the Internet. As a trained photographer and artist his eyes stuck on the everyday scenes and sights, eventually focusing on the most used human organ in a voyeuristic world, the eye.

From then on John’s sketch pens, acrylic and oil media saw sleepless nights resulting in a panorama of eyes-sketches against the backdrop of human abstract figures. Deep, doleful, beady, bubbly and watery eyes. Now over 100 such eye series drawings, some of them adorning his living room in his Salmiya flat, John looks brooded over the ever increasing bustle of life around him. He lives the life of a bachelor after his family left for India for his children's higher education. Between being a businessman and an artist, he is happy, he said, to use time creatively, without eying a market or publicity for his artwork. “I’ve been an observer all my life,” he said.

True. This interview did not go a easy as a stroke. John looked at me more than he talked. He spoke more with his wide, red and deep eyes. In the third sitting he said, “Most of my drawings are black and white because our eyes are black and white”.

Recipient of Al-Anba award, John has played key roles in the advertising field in Kuwait before he started his own enterprise, Al-Arab United Trading and Contracting Company. John's creative energy does not stop at his eye series sketches. He has produced an Indian ghazal songs album, a rare track to tread in music industry. The songs, portraying expat life, are penned by India's highest literary award Jnanapith award winner ONV Kurupp, among others. The online brand directory is another endeavor. Named ezeebrands.com, the website is a window to the world of business brands with logos, links and sites attached. Another online attempt is an online gallery in the making dedicated to any artist who wants to tell the world about his or her art. Artists will have the facility to upload images of works which are then shown to the world for sale. "I'll get only the commission," John said. "But it's not for business, it's for artists who cannot find their space in the world, like me."

http://kuwaittimes.net/read_news.php?newsid=NzcxOTExNzIw

Sunday, April 24, 2011

റുഷ്‌ദി ഐക്ക് വേണ്ടി

ചൈനീസ് അധികാരികള്‍ ഐ വെയ് വെയ് എന്ന ചൈനീസ് ആര്‍ട്ടിസ്‌റ്റിനെ തടങ്കലിലാക്കിയതിനെതിരെ രോഷം കൊള്ളുന്നു സല്‍മാന്‍ റുഷ്‌ദി ന്യൂയോര്‍ക്ക് ടൈംസില്‍. ലണ്ടനിലെ ടര്‍ബൈന്‍ ഹോളില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഐയുടെ സണ്‍ഫ്‌ളവര്‍ സീഡ്‌സ് എന്ന കലാസ്രുഷ്‌ടി അനുഭവിച്ചതോര്‍മ്മിക്കുന്നതിലൂടെയാണ് റുഷ്‌ദി കലാകാരനെ പരിചയപ്പെടുത്തുന്നത്. ഐ കൈ കൊണ്ട് നിര്‍മ്മിച്ച കോടിക്കണക്കിന് പോര്‍സലൈന്‍ ചെറുതുകള്‍ തറയില്‍ വിതറിയിരുന്നു. കലാസ്വാദകര്‍ക്ക് അതിലൂടെ നടക്കാം, കിടക്കാം. ചവിട്ടിയാല്‍ പൊട്ടിപ്പോകുന്ന ആ 'സൂര്യകാന്തി വിത്തുകള്‍' ബഹിര്‍സ്‌ഫുരിക്കുന്ന പൊടി ശ്വസിച്ചാല്‍ ശ്വാസകോശത്തിന് കേടാണ്. ജീവിതത്തെ പ്രതിനിധീകരിക്കുന്ന 'വിത്തുകള്‍'ക്ക് ചുറ്റും പൊലീസ് വലയമുണ്ടാക്കിയതും കാണികള്‍ ചുറ്റും നടന്ന് കണ്ട കാഴ്‌ചയുമോര്‍മ്മിച്ച് റുഷ്‌ദി പറയുന്നു: കല അപകടകാരിയാണ്, കലാകാരനും.

ബെയ്ജിങ്ങ് ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിന്‍റെ ഡിസൈന്‍ കണ്‍സല്‍ട്ടന്‍റായിരുന്ന ഐ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടത് അധികാരികളെ ചൊടിപ്പിച്ചിരുന്നു. നികുതി വെട്ടിപ്പെന്നും ആരോപിച്ച് ഈ മാസമാദ്യമാണ് ചൈനയുടെ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ട് കലാകാരനെ കാണാതാവുന്നത്. ആ വാര്‍ത്തക്ക് പുറമേ ഭയപ്പെടുത്തുന്നത് അദ്ദേഹം കുറ്റം ഏറ്റു പറഞ്ഞുതുടങ്ങിയെന്ന വാര്‍ത്തയും. കലാകാരന്‍മാരുടെ ജീവിതം അവരുടെ സ്രുഷ്‌ടികളേക്കാള്‍ ദുര്‍ബലമാണെന്ന് പറഞ്ഞ് റുഷ്‌ദി റോമന്‍ കവി ഒവിഡിനെ അഗസ്‌റ്റസ് ചക്രവര്‍ത്തി നാടു കടത്തിയത് ഉദാഹരിക്കുന്നു. റോമാ സാമ്രാജ്യത്തേക്കാള്‍ അതിജീവിച്ചത് ഒവിഡായിരുന്നു. സ്‌റ്റാലിനിസ്‌റ്റ് വര്‍ക്ക് ക്യാംപില്‍ വച്ച് മരിച്ച റഷ്യന്‍ എഴുത്തുകാരന്‍ ഒസിപ് മണ്‍ഡെല്‍സ്‌റ്റാം എഴുതിയത് സോവിയറ്റ് റഷ്യയെ അതിജീവിക്കുന്നു. ലോര്‍ക്ക ഇന്നും സ്‌മരിക്കപ്പെടുന്നു. ലോര്‍ക്കയെ കൊന്നവരോ?

സരയേവോ സ്വന്തമെന്നു കരുതി സംസാരിച്ച സൂസന്‍ സൊണ്ടാഗ് അപഹസിക്കപ്പെട്ടു. ഹരോള്‍ഡ് പിന്‍ററുടെ അമേരിക്കന്‍ വിദേശനയ വിമര്‍ശനം ഷാംപെയ്‌ന്‍ സോഷ്യലിസമായി. ഗുന്തര്‍ ഗ്രസ് നാസികളോടൊത്ത് ജോലി ചെയ്ത ചരിത്രം ഷാഡന്‍ഫ്രായ്‌ഡ് അഥവാ ആളുകള്‍ക്ക് അപഹസിക്കാവുന്ന കളങ്കമായി. മാര്‍കേസിന്‍റെ ഫിഡല്‍ കാസ്‌ട്രോ കൂട്ട്‌കെട്ട് മറ്റൊരു ആക്ഷേപ വിഷയം.

സോവിയറ്റ് യൂണിയനിലെ ചീത്ത പുറത്തു കാണിക്കുവാന്‍ സമിസ്‌ഡാറ്റ് (രഹസ്യ പത്രപ്രവര്‍ത്തനം) സത്യം വിളിച്ചു പറയുന്നവര്‍ വേണമായിരുന്നു. വാക് സ്വാതന്ത്ര്യത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണി ചൈനയാണ്. നമുക്ക് അതിനാല്‍ ഐമാരെ തീര്‍ച്ചയായും വേണം.

Wednesday, April 20, 2011

രമേഷ് നാരായണ്‍ പറഞ്ഞത്


കുവൈറ്റില്‍ ഇന്തോ-അറബിക് ഫ്യൂഷന്‍ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ സംസാരിക്കുന്നു:

'ആദാമിന്‍റെ മകന്‍ അബു'വാണ് ഇപ്പോള്‍ ചെയ്തു കഴിഞ്ഞ ചിത്രം. ഹരിഹരന്‍ പാട്ട് ഇ-മെയില്‍ വഴി അയച്ചു തരികയായിരുന്നു. പണ്ട് ചിത്ര അയ്യര്‍ വേനല്‍മഴ എന്ന ടിവി സീരിയലിനു വേണ്ടി ഒരു പാട്ട് പാടിയപ്പോള്‍ താര എന്ന വാക്കിന് പകരം താഴ എന്നായിപ്പോയതിന് സൌണ്ട് റെക്കോഡിസ്‌റ്റുകള്‍ വിഷമിച്ചു. പല തവണ പാടിച്ചിട്ടും ആ ടേക്കായിരുന്നു എനിക്കിഷ്‌ടമായത്. ഴ മാറ്റി ര ആക്കിയത് സൌണ്ട് എന്‍ജിനീയര്‍. ആദാമിന്‍റെ മകന്‍ അബു സംവിധാനം ചെയ്യുന്നത് സലിം അഹമ്മദാണ്. രസകരമായ കഥ. മക്കക്ക് പോകാനൊരുങ്ങുന്ന പാവം ചായക്കടക്കാരനായി സലിംകുമാര്‍. ഉള്ള് പൊള്ളയായ പിലാവ് പോലെ കുറേ ജീവിതങ്ങളുടെ കഥ. ഡോക്‌ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയാണ് മറ്റൊരു പുതിയ ചിത്രം. പിന്നൊരു ബംഗാളി ചിത്രവുമുണ്ട്.

ഏറ്റവും കൂടുതല്‍ സമയമെടുത്ത പാട്ടേതെന്ന് ചോദിച്ചാല്‍ പി റ്റി കുഞ്ഞുമുഹമ്മദിന്‍റെ 'വീരപുത്രനി'ലെ കണ്ണോട് കണ്ണായി കണ്ണോരം എന്ന പാട്ട്. വീരപുത്രനായ മുഹമ്മദ് അബ്ദുറഹ്‌മാനായി നരേന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ വരികള്‍ റഫീഖ് അഹമ്മദിന്‍റേത്. വരികള്‍ എനിക്ക് കിട്ടിയപ്പോള്‍ ഞാനത് മടക്കി വച്ചു. കുഞ്ഞുമുഹമ്മദും റഫീഖും വിളിച്ചു ചോദിച്ചപ്പോള്‍ പിന്നെയാവാമെന്ന് പറഞ്ഞു. ട്യൂണിടാന്‍ മൂഡ് വന്നില്ലെന്നത് വാസ്തവം. കുഞ്ഞുമുഹമ്മദാണെങ്കില്‍ പാട്ട് മൂളാത്തയാളാണ്. അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള സങ്കല്‍പം പിടിച്ചെടുക്കണം. ഏറെക്കുറെ ഇപ്പോഴെനിക്കത് സാധിക്കുന്നുണ്ട്. 'മഗ്‌രിബ്' മുതല്‍ തുടങ്ങിയ ബന്ധമല്ലേ? ചെയ്യാന്‍ ഏറ്റവും എളുപ്പം കഴിഞ്ഞത് തട്ടം പിടിച്ച് വലിക്കല്ലേ എന്ന പാട്ടാണ്. അതങ്ങ് വീണു കിട്ടുകയായിരുന്നു. ചിത്രയെക്കൊണ്ട് 'പറയാന്‍ മറന്ന പരിഭവങ്ങള്‍' പാടിക്കാന്‍ സമയമെടുത്തു. ഈയിടെ റെക്കഡ് ചെയ്തതില്‍ ഏറ്റവും കുറച്ച് സമയമെടുത്തത് വീരപുത്രനില്‍ യേശുദാസ് പാടിയതാണ്. ഇടശ്ശേരിയുടെ വരികള്‍. ദാസേട്ടന്‍ സ്‌റ്റുഡിയോയില്‍ വന്നിരുന്ന് കുറേ നേരം വര്‍ത്തമാനം പറഞ്ഞു. പിന്നെ ഒറ്റ ടേക്കില്‍ പാട്ട്!

കൂത്തുപറമ്പില്‍ ഇപ്പോള്‍ വീടൊന്നുമില്ല. തിരുവനന്തപുരത്ത് സെറ്റ്‌ല്‍ ചെയ്തു. വീടിന്‍റെ പേര് ജസ്‌രംഗി ഒരു സംഗീതരൂപത്തിന്‍രേ പേരാണ്. മക്കള്‍ മധുവന്തി പ്‌ളസ് ടൂ കഴിഞ്ഞു. ഇളയവള്‍ മധുശ്രീ ഏഴാം ക്‌ളാസിലായി. രണ്ടു പേരും ടാലന്‍റഡാണ്. നന്നായി പാടും. കച്ചേരികള്‍ക്ക് എന്‍റെ കൂടെ പാടാറുണ്ട്. തിരുവനന്തപുരത്തെ വീടിന്‍റെ മുകളിലാണ് മേവാത്തി ഘരാന പഠിപ്പിക്കുന്ന സ്‌കൂള്‍ പണ്ഡിറ്റ് മോത്തിറാം നാരയണ്‍ സംഗീത് വിദ്യാലയ്. കേരളത്തിലെ നാല് ബ്രാന്‍ചുകളിലായി നൂറ്റമ്പത് കുട്ടികളുണ്ട്.

മ്രുദുമല്‍ഹാര്‍ എന്ന മലയാളം ഗസല്‍ ആല്‍ബം ശ്രദ്ധിച്ചോ? ഞാനും സുജാതയുമാണ് പാടിയിരിക്കുന്നത്. മലയാളത്തില്‍ ആരാധകരുണ്ടായിട്ടും നല്ല ഗസല്‍ ശ്രമങ്ങള്‍ നടക്കുന്നില്ല. ഭാഷയാണ് പ്രശ്‌നം. അതിനായി പുതിയ മലയാളം ഉണ്ടാക്കേണ്ടിയിരിക്കുന്നു. നമ്മുടെ അറബി മലയാളത്തിന്‍റെ ലിറിക്കല്‍ രൂപം. ഉത്തരേന്ത്യന്‍ സംസ്‌കാരം ആഴത്തില്‍ രുചിച്ച ഒരു മലയാളിക്കേ മലയാളം ഗസല്‍ എഴുതാനാകൂ. എന്‍റെ വിജയസേനന്‍ എന്ന മലയാളി ശിഷ്യന്‍ - പൂനെയില്‍ താമസം; വിജയ് സുര്‍സേന്‍ എന്ന് ഞാന്‍ പേര്‍ കൊടുത്തു - നിമിഷമേ നില്‍ക്കൂ, നിന്നെ ഞാനൊന്ന് കണ്ടോട്ടെ എന്ന് മരണാസന്നനായ ഒരാള്‍ പാടുന്നതായി എഴുതി. അദ്ദേഹത്തിന്‍റെ വരികളാണ് എന്‍റെ മലയാളം ഗസല്‍ ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മോയിന്‍കുട്ടി വൈദ്യരുടെ വരികള്‍ ഈണമാക്കുക എന്നതാണ് എന്‍റെ പുതിയ പദ്ധതി.

Friday, April 15, 2011

കടംകഥ/ക്വിസ്: പാര്‍ട്ട് 2

1. നിങ്ങള്‍ വായും പൊളിച്ച് ശ്രദ്ധിക്കേണ്ടതാരെയാണ്?
2. കണ്ണ് നഷ്‌ടപ്പെട്ടാല്‍ മൂക്ക് ബാക്കിയാവുന്നു. (ഉത്തരം ഇംഗ്‌ളീഷില്‍)
3. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവന്‍?
4. നിങ്ങളുടെ സ്വന്തം, കൂടുതല്‍ ഉപയോഗിക്കുന്നത് മറ്റുള്ളവര്‍..
5. എല്ലാവരും ഒരേ സമയത്ത് ഒരു പോലെ ചെയ്യുന്ന കാര്യം?
6. ഉപയോഗമുള്ളപ്പോള്‍ വലിച്ചെറിയും?
7. നീളമുള്ള ഒരു സാധനം. ഒരറ്റത്ത് മുടി. കാശുള്ളോന്‍ വായിലിടും; അല്ലാത്തോര് വിരലിടും.
8. തച്ചനക്കര എന്നൊരു സ്ഥലമുണ്ടെങ്കില്‍ അതിന്‍റെ അക്കരെ ഏത് സ്ഥലമാവും?
9. The lord be with you എന്ന് പുരോഹിതന്‍ പറയുമ്പോള്‍ And also with you എന്ന പ്രതികരണം പുതിയ കാത്തലിക് ലിറ്റര്‍ജി ക്രമമനുസരിച്ച് എന്തായി മാറും?
10. (ചിത്രം) ദെന്താ സംഭവം?

ജോണ്‍സണ്‍ പാട്ടുകളെക്കുറിച്ച്
http://www.pravasam.com/sunil-july.htm

Tuesday, April 5, 2011

ഇംപ്, മടിയന്‍മാര്‍, ആടമ്മ കഥകള്‍

രാത്രി ഹോംവര്‍ക്ക് കഴിഞ്ഞ് ആന്‍ഡ്രൂ ഉറങ്ങാന്‍ പോയപ്പോള്‍ നോട്ട്‌ബുക്കിലെ അക്ഷരങ്ങള്‍ എഴുന്നേറ്റ് ആഹ്‌ളാദം തുടങ്ങി. നോട്ട്‌ബുക്ക് ഇന്‍ചാര്‍ജ്ജ് - ഇംപ് - മേല്‍നോട്ടം വഹിക്കുന്നുണ്ട് അക്ഷരക്കളിക്ക്. ചില അക്ഷരങ്ങള്‍ കുറുകിയും കൂനു പിടിച്ചും ഏന്തി വലിഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ ഇംപ് അവരെ ശകാരിച്ചു. അവര്‍ നിവര്‍ന്ന് നടക്കാന്‍ തുടങ്ങിയതും പുലര്‍ച്ചെയായി. അക്ഷരക്കളിക്ക് അമാന്തമായി. രാവിലെ ആന്‍ഡ്രൂവിന്‍റെ നോട്ട്‌ബുക്ക് കണ്ട ടീച്ചര്‍ ഫുള്‍മാര്‍ക്ക് കൊടുത്തു: ഭംഗിയുള്ള കൈയക്ഷരം!

ഇംപ് എന്ന കുട്ടിഭൂതത്തെ ഉപയോഗിച്ച് റോബര്‍ട്ട് ലൂയീസ് സ്‌റ്റീവന്‍സണ്‍ ദ ബോട്ട്‌ല്‍ ഇംപ് എഴുതി (1891). അക്കഥയില്‍ ഉടമസ്ഥന്‍റെ ഏതാഗ്രഹവും സാധിച്ചു തരുന്ന ഇംപ് വസിക്കുന്ന കുപ്പി വാങ്ങുന്ന ഒരാളുടെ പ്രശ്‌നങ്ങളാണ്. ഉടമസ്ഥന്‍ മരിക്കുന്നതിന് മുന്‍പ് വാങ്ങിയതില്‍ കുറഞ്ഞ വിലക്ക് കുപ്പി വില്‍ക്കണമെന്ന വ്യവസ്ഥയുണ്ട്. ഭൂമിയിലേക്ക് ചെകുത്താന്‍ വഴി വന്ന ഇംപ്-കുപ്പി നെപ്പോളിയനിലൂടെയും മറ്റും കറങ്ങി ഇപ്പോള്‍ - സ്‌റ്റീവന്‍സണ്‍ കഥാകാലത്ത് - എണ്‍പത് ഡോളറായിട്ടുണ്ട്. കഥാനായകന്‍ കുപ്പി വാങ്ങി വിറ്റ് വലിയ വീടൊക്കെ പണിത് സുന്ദരിയെയും കെട്ടി ജീവിക്കുന്ന കാലത്ത് കുഷ്‌ഠം പിടിപെട്ടു. രോഗം ഭേദമാകണമെങ്കില്‍ കുപ്പി വീണ്ടും വാങ്ങണം. അന്വേഷിച്ചലഞ്ഞപ്പോള്‍ രണ്ട് ഡോളറാണ്. ഒരു ഡോളറിന് വാങ്ങിയാല്‍ തിരിച്ച് വില്‍ക്കാന്‍ പറ്റില്ലെങ്കില്‍ നരകത്തീപ്പോം.

ഭാര്യ അത് വാങ്ങി നരകവും വാങ്ങുകയോ, ഇനി നരകമാണെന്‍റെ അഭയം എന്ന് കരുതി ജീവിക്കുന്നൊരാള്‍ക്കോ ഒരിക്കലും മരിക്കില്ലെന്ന് കരുതുന്നവര്‍ക്കോ വില്‍ക്കുകയോ മറ്റോ ആവാം. സൌഭാഗ്യങ്ങള്‍ വാഴുമ്പോഴും ഭാരമായിക്കരുതേണ്ടി വരികയും എവിടെയെങ്കിലും ഇറക്കി വെക്കണമല്ലോ എന്ന ചിന്തയാല്‍ മരിച്ച് ജീവിക്കുന്നവര്‍!

മടിയന്‍മാര്‍ തമ്മില്‍ മല്‍സരം നടക്കുകയാണ്. ഒന്നാമന്‍ പറഞ്ഞു: ഉറങ്ങുമ്പോള്‍ എന്‍റെ കണില്‍ കരട് പോയെന്ന് ഞാനറിഞ്ഞെന്നിരിക്കട്ടെ, അത് കളയാന്‍ മെനക്കെടാതെ ഞാന്‍ വീണ്ടും ഉറങ്ങുകയേ ഉള്ളൂ. രണ്ടാമന്‍ പറഞ്ഞു: ആഹ്! തണുപ്പുകാലത്ത് തീ കായാനിരിക്കുമ്പോള്‍ കാലിലെങ്ങാനും തീ പിടിച്ചാല്‍ കാല് മാറ്റുന്ന ജോലി വേണ്ടെന്ന് വച്ച് കാല് കത്തട്ടെയെന്ന് ഞാനങ്ങ് കരുതേയുള്ളൂ. സമ്മാനാര്‍ഹനായ മൂന്നാമന്‍റെ വിവരണം ഇങ്ങനെ: കഴുത്തില്‍ കയറ് കുരുങ്ങി ഞാന്‍ തൂങ്ങിക്കിടക്കുമ്പോള്‍ ആരെങ്കിലും ഒരു കത്തി തന്നെന്ന് വിചാരിക്കുക. അവന്‍ വിചാരിക്കുകയേ ഒള്ളൂ, കയറ് മുറിക്കുന്നതിനും ഭേദം മരിച്ചോട്ടെയെന്ന് ഞാനങ്ങ് കരുതും.

പയറുമണികള്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു. നമ്മുടെ ഇത്തിരിപ്പോന്ന ജീവിതം കൊണ്ട് കാര്യമില്ലെന്ന് വിചാരിക്കരുത്. ചിലപ്പോള്‍ നമ്മള്‍ വളരുന്നത് കൊട്ടാരത്തിലാണെങ്കിലോ? അപ്പറഞ്ഞതു പോലെ അന്ന് സായന്തനം കൊട്ടാര പരിചാരകര്‍ വന്ന് പയറുമണികളെ കൊണ്ടു പോയി. കുമാരന് കളിത്തോക്കില്‍ ഉണ്ടയായി ഇട്ട് കളിക്കാനായിരുന്നു അത്. കുമാരന്‍ കുന്നില്‍ പോയി തോക്കില്‍ പയറുമണികള്‍ നിറച്ച് നാലു പാടും വെടി വച്ചു. ഒരു മണി ചെന്നു വീണത് ഒരു പഴയ വീടിന്‍റെ ജനാലയില്‍. പായലും മണ്ണും അതിനെ മൂടി. ജനാലക്കപ്പുറം മരണം കാത്ത് ഒരാള്‍ കിടപ്പുണ്ടായിരുന്നു. ഒരു ദിവസം രാവിലെ അയാള്‍ ജനാലയിലൂടെ നോക്കിയപ്പോള്‍ കണ്ട പയറു ചെടി അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു.

തന്‍റെ ആറ് കുട്ടികളെ വിഴുങ്ങിയ ചെന്നായയുടെ വയറ് കീറി കുട്ടികളെ മരണത്തില്‍ നിന്നും തിരികെ കൊണ്ടുവരുന്നു ഒരു ആടമ്മയുടെ കഥയില്‍. ആടമ്മ രാവിലെ പുറത്തു പോകാന്‍ നേരം കുട്ടികള്‍ക്ക് ചെന്നായയുടെ മുന്നറിയിപ്പ് കൊടുത്തിരുന്നു. ചെന്നായ വന്ന് വിളിച്ചപ്പോള്‍ കുട്ടികള്‍ വാതില്‍ തുറന്നില്ല. ഞങ്ങളുടെ അമ്മയുടെ സ്വരം ഇങ്ങനെയല്ലെന്ന് അവര്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ് തേന്‍ കുടിച്ച് വന്ന ചെന്നായ മധുരസ്വരത്തില്‍ നീട്ടി വിളിച്ചു, കുട്ടികളേ ഞാന്‍ കൊണ്ടുവന്നിരിക്കുന്ന സമ്മാനങ്ങള്‍ നോക്കൂ. കതകിനടിയിലൂടെ സമ്മാനങ്ങള്‍ നീട്ടിയ ചെന്നായയുടെ നഖം കണ്ട് അവര്‍ പറഞ്ഞു, ഞങ്ങളുടെ അമ്മയുടെ കാല്‍ ഇങ്ങനെയല്ല. ബ്രെഡ് മാവ് കൊണ്ട് ആടിന്‍റെ പാദം ഫിറ്റ് ചെയ്താണ് ചെന്നായ പിന്നെ വന്നത്. കുട്ടികള്‍ക്ക് വിശ്വാസമായി. വാതില്‍ തുറന്നയുടനെ ഒരാളെയൊഴികെ ചെന്നായ ഝടുതിയില്‍ അകത്താക്കി. അടുത്തുള്ള മരത്തണലില്‍ സുഖനിദ്രയുമായി. രക്ഷപെട്ട ഇളയവന്‍ പറഞ്ഞത് കേട്ട ആടമ്മ സുഷുപ്തിയിലായിരുന്ന ചെന്നായയുടെ വയറ് കീറി കുട്ടികളെ പുറത്തെടുത്തു. പകരം കല്ല് വച്ച് തുന്നി. ദാഹിച്ച് ഉറക്കമുണര്‍ന്ന ചെന്നായ വെള്ളം കുടിക്കാന്‍ നദിക്കരെ പോയിട്ട് മടങ്ങി വന്നില്ല.

മറ്റ് കഥകള്‍ക്ക്: http://varthapradakshinam.blogspot.com/2011/03/blog-post_09.html

Friday, April 1, 2011

on her way to prison..

When the verdict on her ongoing case is declared or the case dismissed late this month, Rejula will not shed tears. She has been shedding them for the past five years. The case, that has so far been so painful for her, was filed against her in 2006 when the man with whom she shared her accommodation absconded.

It subsequently transpired that he was wanted by the police for the illegal Internet phone business he was running using the landline at the flat - which was in Rejula's name. Fifty-four-year-old Rejula, who signed as the guarantor for the man to enable him to get his passport from his sponsor, is now facing charges, and a destiny she almost, however unintentionally, wrote for herself.

I'm ready to go to prison", Rejula told the Friday Times, breaking down in tears as she unfolded her life story. A widow for many years who worked as a lab technician for 24 years, Rejula struggled throughout much of her life to up bring her now employed son and her student daughter.

With no savings left after working 14 years in Kuwait and 10 years in Saudi, she is now jobless. As if this weren't enough, she's heard that the young Indian fraudster who she blames for her misery has been spreading slanderous lies about her back home which makes her nights all the more sleepless.

It's a complicated story. The loops and layers in her life story are so heavily tangled that one wonders how she manages in the maze that she is trapped in. I asked her why she signed as the guarantor for a man she knew had no straight record. "Because I trusted him," she answered.

Prior to all this taking place, she explained, her children had stayed at the man's house back in India as paying guests. On another occasion, while she was holidaying back home, he had helped her ageing mother by taking her to hospital for treatment. So, she explains, there was great trust between them until subsequent events completely destroyed it and caused a chasm between them.

Before getting his passport back from his sponsors and departing Kuwait, Rejula goes on, he led her to believe that he would certainly be returning. After leaving Kuwait, however, he disappeared off the radar and she has been unable to contact him. While Rejula could contact her son in India to ask him to set about tracing the former friend, she vehemently opposes this idea: "I don't want my children to undergo any court procedures," she insists.

By April, Rejula said, she hopes that the long court procedure and her suffering over her former friendship will come to end, one way or the other: "I'm prepared for the worst - a jail term - but I just want this to end," she states.
I asked Rejula why she had chosen to tell her story in the media, which could simply bring her fresh condemnation.

She answered, "Because I want to warn people that there are traps everywhere and that if you're not careful you'll end up victimized." Whether Rejula was an accidental victim or simply made poor choices is a question left unanswered.

http://www.kuwaittimes.net/read_news.php?newsid=MzkyNTIwNjA2

Blog Archive

Follow by Email