Search This Blog

Saturday, September 25, 2010

ഐഡിയ സ്റ്റാര്‍ എനര്‍ജി

കുട്ടികള്‍ ഒന്ന് തൊടാനായി വട്ടം കൂടി; വലിയവര്‍ രസം പിടിച്ചിരുന്നു; ചിലര്‍ പതിവ് പോലെ തുള്ളി; എന്‍. എസ്. എസ് കുവൈറ്റ് ഓണാഘോഷത്തിനു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആടിപ്പാടിയ രാഹുല്‍, വിദ്യാശങ്കര്‍, ശ്രിനാഥ്, പ്രീതി വാര്യര്‍ എന്നിവര്‍ ആത്മവിശ്വാസം വഴങ്ങുന്ന ശരീരം, ശാരീരം എന്നിവയാല്‍ ഊര്‍ജ്ജം പ്രസരിപ്പിച്ച കാഴ്ച....

Saturday, September 18, 2010

മിസോഗുച്ചിയുടെ ഉഗെറ്റ്സു

ഞാനൊരു കര്‍ഷകനാണ് പാത്ര നിര്‍മ്മാണം സൈഡ് ബിസിനസ് ആണെന്ന്‍ പറയുന്ന ഗെന്‍ചുരോ എന്ന വീട്ടുകാരനാവാന്‍ മറന്നു പോയോരാള്‍; അയാളുടെ കുടുംബിനി ഗ്രാമസ്നേഹ പ്രതീകം; അയാളുടേത് പോലല്ല, സകുടുംബ ജീവിതം മാത്രം മതിയെന്ന സാധാരണ സ്വപ്നമുള്ളവള്‍; അവരുടെ വട്ടനായ, സമുരായിയാവാന്‍ നടക്കുന്ന അയല്‍ക്കാരന്‍; അയാളെ ശപിച്ച് കഴിയുന്ന, ഒടുവില്‍ ദുര്‍വിധി ഏറ്റുവാങ്ങേണ്ടി വന്ന ഭാര്യ. ഇവരിലൂടെ സ്വപ്നങ്ങള്‍ മലരണിയുകയും കൊഴിഞ്ഞു പോകയും നന്മയുടെ സുഗന്ധം അവശേഷിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ഇതളുകളുള്ള ഒന്നര മണിക്കൂര്‍. ജാപ്പനീസ് സംവിധായകന്‍ കെഞ്ചി മിസോഗുച്ചിയുടെ 1953 സിനിമാകാവ്യം ഉഗെറ്റ്സു നമ്മെ കരയിക്കും. ബുദ്ധദര്‍ശനത്തിന്റെ ഒരു കീറ് വെളിച്ചം നിഴല്‍ പോലെ ചിത്രത്തിലുടനീളം വിതറിയിരിക്കുന്നു മിസോഗുച്ചി. ആഗ്രഹങ്ങള്‍ ഇല്ലാതാക്കുകയല്ല മറി കടക്കേണ്ടവയാണെന്ന് ഒടുവില്‍ വേരുകളിലേക്ക് മടങ്ങിയ നായകന്‍ പറയുന്നു. ഭര്‍ത്താവാകാന്‍ മറന്ന അയാള്‍ക്ക് അച്ഛന്‍ ആയി പുനര്‍ജന്മം.

Thursday, September 9, 2010

അവിയല്‍ ന്യൂസ്

1. ആത്മസീരിയല്‍ക്കഥ
ബ്രിട്ടീഷ് ഗ്‌ളാമര്‍ മോഡല്‍ കേറ്റി പ്രൈസ്, 32, നാലാമത്തെ ആത്മകഥ എഴുതാന്‍ പോകുന്നു! ജോര്‍ദാന്‍ എന്നും കത്രീന എന്നും പേരുള്ള ഈ സുന്ദരി ബിസിനസ്കാരി-ടിവി താരത്തിന് 32 വയസില്‍ ഏറെ ജന്‍മങ്ങള്‍ പെയ്തു തീര്‍ന്നു എന്ന് പുതിയ ആത്മകഥക്ക് വിശദീകരണം. കേറ്റിയുടെ സംഭവബഹളമായ കഥ ആര്‍ക്കോ സിനിമയാക്കാനും പന്‍ചവല്‍സര പദ്ധതിയുണ്ടത്രെ. ആര്‍ക്കു വേണം എന്ന് ചിന്തനീയം!

2. 26 വയസ് വ്യത്യാസം
ഹോളിവുഡ് കൊമേഡിയന്‍ കെല്‍സി ഗ്രാമര്‍, 55, അച്ഛനാകാന്‍ പോകുന്നത് വിശേഷമാണോ? വാര്‍ത്താപ്രാധാന്യം അതല്ല. അച്ഛനാകാന്‍ പോകുന്നയാള്‍ക്ക് അമ്മായി അച്ഛനേക്കാള്‍ 2 വയസ് കൂടുതലാണ്. കെല്‍സിയുടെ 29 കാരി ഭാര്യയുടെ 51കാരന്‍ അച്ഛന്‍ ഇതേപറ്റി പറയുന്നു: പ്രായമൊന്നും ഇക്കാലത്ത് ഒരു പ്രശ്‌നമല്ല, ഇരുവരും സന്തോഷമായിരിക്കുന്നു. അത് തന്നെ പ്രധാനം. മനസിലാണ്, പ്രായവും പ്രേമവും.

3. തലയണ കുമ്പസാരം
കേറ്റി പെറി, 25, അമേരിക്കന്‍ പോപ് ഗായിക, ഈയിടെ ബിബിസിയോട് കുമ്പസാരിച്ചതാണ്: താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും തലയണകള്‍ മോഷ്‌ടിക്കും. 17 വയസില്‍ തുടങ്ങിയ മോഷണവാസനക്ക് ഗംഭീര തുടക്കമായിരുന്നു. ജപ്പാനിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിന്നും തലയണകളെ കൂടാതെ ലോഷനുകളും ചോക്കലേറ്റും വരെ ബാഗില്‍ ഇസ്‌ക്കിയത്രെ. കൊച്ചുകള്ളിയുടെ വെളിപ്പെടുത്തല്‍ പാമ്പിന്‍റെ വാല്‍ മാത്രം മാളത്തിന് പുറത്ത് കാണും പോലെയാണോ?

4. മകളുടെ അച്ഛന്‍
ഹോളിവുഡ് നടി, ഇപ്പോള്‍ ജയില്‍ വാസവും കേസും മറ്റുമായി മയക്കുമരുന്നിന്‍റെ പേരില്‍ നേരംപോക്കുള്ള മോഡല്‍, ലിന്‍ഡ്‌സെ ലോഹന്‍ അച്ചന് ഒരു കത്തയച്ചിരിക്കുന്നു. നടിയുടെ പേരിലുള്ള പ്രോപര്‍ട്ടികള്‍ വില്‍ക്കരുതെന്നാണ് സന്ദേശം, അഥവാ ഭീഷണി. അതിനിടെ അച്ഛന്‍ മൈക്കിള്‍ ലോഹന്‍, മയക്കുമരുന്നിന്, അടിമകളായിട്ടുള്ളവര്‍ക്കായി അഭയകേന്ദ്രം തുടങ്ങുന്നത് മകളുടെ കത്തിനേക്കാള്‍ വാര്‍ത്തയായി.

Blog Archive

Follow by Email