Search This Blog

Saturday, September 18, 2010

മിസോഗുച്ചിയുടെ ഉഗെറ്റ്സു

ഞാനൊരു കര്‍ഷകനാണ് പാത്ര നിര്‍മ്മാണം സൈഡ് ബിസിനസ് ആണെന്ന്‍ പറയുന്ന ഗെന്‍ചുരോ എന്ന വീട്ടുകാരനാവാന്‍ മറന്നു പോയോരാള്‍; അയാളുടെ കുടുംബിനി ഗ്രാമസ്നേഹ പ്രതീകം; അയാളുടേത് പോലല്ല, സകുടുംബ ജീവിതം മാത്രം മതിയെന്ന സാധാരണ സ്വപ്നമുള്ളവള്‍; അവരുടെ വട്ടനായ, സമുരായിയാവാന്‍ നടക്കുന്ന അയല്‍ക്കാരന്‍; അയാളെ ശപിച്ച് കഴിയുന്ന, ഒടുവില്‍ ദുര്‍വിധി ഏറ്റുവാങ്ങേണ്ടി വന്ന ഭാര്യ. ഇവരിലൂടെ സ്വപ്നങ്ങള്‍ മലരണിയുകയും കൊഴിഞ്ഞു പോകയും നന്മയുടെ സുഗന്ധം അവശേഷിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ഇതളുകളുള്ള ഒന്നര മണിക്കൂര്‍. ജാപ്പനീസ് സംവിധായകന്‍ കെഞ്ചി മിസോഗുച്ചിയുടെ 1953 സിനിമാകാവ്യം ഉഗെറ്റ്സു നമ്മെ കരയിക്കും. ബുദ്ധദര്‍ശനത്തിന്റെ ഒരു കീറ് വെളിച്ചം നിഴല്‍ പോലെ ചിത്രത്തിലുടനീളം വിതറിയിരിക്കുന്നു മിസോഗുച്ചി. ആഗ്രഹങ്ങള്‍ ഇല്ലാതാക്കുകയല്ല മറി കടക്കേണ്ടവയാണെന്ന് ഒടുവില്‍ വേരുകളിലേക്ക് മടങ്ങിയ നായകന്‍ പറയുന്നു. ഭര്‍ത്താവാകാന്‍ മറന്ന അയാള്‍ക്ക് അച്ഛന്‍ ആയി പുനര്‍ജന്മം.

No comments:

Blog Archive