Search This Blog

Saturday, August 27, 2011

ദൈവത്തെ അവള്‍ എന്ന് വിളിക്കുന്നതാവും...

1. കസേരനിര്‍മ്മാതാക്കളുടെ ഗൂഢാലോചനയാണ് നമ്മുടെ ഇരിപ്പ്‌സംസ്‌ക്കാരം എന്ന് എവിടെയോ വായിച്ചു. അതുകൊണ്ട് നമുക്കിനി നിന്ന് ഭക്ഷിച്ച് ടിവി കണ്ടാലോ?
2. വീട് നിലം പൊത്താറായി. ഒരു പ്‌ളാസ്‌റ്റിക് സര്‍ജറി നടത്തണം.
3. ടീവീം കൊണ്ട് കക്കൂസില്‍ പോവാന്‍ പറ്റുമോ എന്ന് പത്രക്കാര്‍ ചോദിക്കുന്നു. ടിവി തന്നെ കക്കൂസായ സ്‌ഥിതിക്ക്...
4. വയസായി. പണിയാനൊന്നും പറ്റുന്നില്ല. അതിന് വല്ല ആപ്പ് (app) ഉണ്ടോ?
5. അതേയ്, നിങ്ങളുടെ ചിരി കണ്ടിട്ടാണ് ചിമ്പാന്‍സി ചിരിക്കുന്നത്.
6. പീഡനം മറ്റൊരു നെറ്റ്‌വര്‍ക്ക് ചെയ്‌ന്‍ ഇടപാടാണ്.
7. സ്‌ത്രീശാക്തീകരണത്തിന്‍റെ മൂര്‍ത്തീമദ്‌ഭാവം ദൈവത്തെ അവള്‍ എന്ന് വിളിക്കുന്നതാവും.
8. എട്ടുകെട്ട് പൊളിച്ച് ഫ്‌ളാറ്റ് പണിയുന്നത് പോലെ ഓണസദ്യ ഇനി ഗുളികയാക്കിയാലോ?
9. ഒട്ടകത്തിന് സ്ഥലം കൊടുത്ത് പുറത്താക്കപ്പെട്ടതിന്‍റെ ഓര്‍മ്മ പുതുക്കാനാണത്രെ ഗള്‍ഫ് പ്രവാസികള്‍ ഒട്ടകത്തോട് സ്ഥലം ചോദിച്ച് വരുന്നത്.

Saturday, August 20, 2011

a bookshop breathes its last

http://kuwaittimes.net/read_news.php?newsid=NTkwMTgyOTUyNA==

After customers took to browsing on the internet, Al-Zamel Bookshop in Al-Rai began to experience a painful reality - a dying community of readers. The bookshop, mainly catered to the reading appetites of the Indian community with its Malayalam books section, in addition to stocking 9,000 English and 6,000 Arabic titles will down its shutters next week.

The only sales generated during the past six months was in the form of periodicals that flew off the shelves. But that's not enough for us survive, said Manager Alexander Chacko. Struggling to pay rent and salaries to its two employees, the bookshop has met its demise, he added.

Inaugurated two years ago, the bookshop had attracted customers thanks to the varied sections it offered, from Walt Disney books to Vampire stories to Indian fiction and non-fiction. Children's books were popular, said Alexander who loves to read classics, Once children bought their favorite books, that was end of it. Looks like parents are not encouraging their children to cultivate a reading habit.

What is worse, Alexander notes, is the hypocrisy of the literati he knew personally, The self-proclaimed saviors of literature have not turned out to buy a single book. A library in Jleeb Al-Shuyoukh, that Alexander had taken an initiative to open two months ago, faced a setback too. It was inaugurated by an award-winning Indian writer, Bahrain based Benyamin, amid much fanfare.

After kicking up a metaphorical storm to revive the vanishing habit of reading, none of them visited the library again although its boasted of a sizable collection, of books he said. The only saving grace, he said, were the students that passed by occasionally.

Meanwhile, Al-Zamel's bookshop's building owner has bought most of books in preparation for its impending closure, But the shop will no longer be in operation. The dwindling number of readers is a world-wide phenomenon in the age of Kindle. We have to take a step back for the time being. Next week 15,000 books will be stashed away in the storeroom. The first shelf to be emptied will be the classic books section.

Friday, August 19, 2011

ഉടുപ്പൂരിയ അച്ചന്‍റെ തുറന്നെഴുത്ത്

വിന്‍സെന്‍ഷ്യന്‍ സഭാജീവിതത്തിലെ പൊരുത്തക്കേടുകളാലും ഒറ്റപ്പെടലുകളാലും മുറിവേറ്റ് സഭയുടെ ചെലവില്‍ എംഎ സോഷ്യോളജിയും എംഎഡും മറ്റുമെടുത്ത് സ്വതന്ത്രനായി ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി കരയാംപറമ്പ്‌കാരന്‍ മുന്‍ഫാദര്‍ ഷിബു കെപിയുടെ ഗ്രീന്‍ ബുക്ക്‌സ് ആത്മകഥ, എന്‍റെ വൈദികജീവിതം ഒരു തുറന്നെഴുത്ത്, നമുക്കറിയാവുന്ന ആത്മീയപല്ലിടകുത്തലുകള്‍ വിവരിക്കുന്നു. 146 പേജുകള്‍ കുമ്പസാരരഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല ഗോസിപ്പുകളും പാരക്കഥകളും തന്‍സുരക്ഷാക്കഥകളും വിവരിച്ചിട്ടും ഷിബു ആത്മീയസ്വാതന്ത്ര്യം നേടിയോ എന്ന സംശയം പുസ്‌തകത്തിന്‍റെ മാത്രം പോരായ്‌മയല്ല. പിന്നെന്തിന് ഗ്രീന്‍ ബുക്ക്‌സ് കൃഷ്‌ണദാസ് ഈ തുറന്നെഴുത്തലിന് മുതിര്‍ന്ന് എന്നാണെങ്കില്‍ അത്തരമൊരു കാലമാണല്ലോ നാമിപ്പോള്‍ പിന്നിടുന്നത് എന്ന് സമാധാനം.


പത്താംക്‌ളാസില്‍ ഉന്നതവിജയം നേടിയതിന് ശേഷം സിഎംഐ സഭയില്‍ ചേര്‍ന്ന കാളാംപറമ്പില്‍ ഷിബുവിനെ അരയില്‍ പട്ട കെട്ടുന്ന സഭയില്‍ എന്തിന് ചേരണം എന്ന കാരണം പറഞ്ഞ് ഒരു പുരോഹിതന്‍ വിന്‍സെന്‍ഷ്യന്‍ സഭയില്‍ ചേര്‍ത്തു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന സന്ന്യാസ സമൂഹമാണ് വിന്‍സെന്‍ഷ്യന്‍ സഭ. സെമിനാരി ജീവിതത്തിലെ ഗുണ്ടായിസവും അടിമപ്പണിയും വിവരിക്കുന്ന ഷിബുവിലെ താത്വികനും സാമൂഹ്യശാസ്‌ത്രജ്ഞനും കൂടെക്കൂടെ തലപൊക്കുന്നുമുണ്ട്. സെമിനാരിയിലെ സുരക്ഷാജീവിതം ഒരാളെ യഥാര്‍ത്ഥ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടാനേ സഹായിക്കൂ; സഭാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ ഉപയോഗശൂന്യമായാല്‍ ചണ്ടി പോലെയാവുമെന്നൊക്കെ ഷിബു പറയുന്നു.

സെമിനാരിയിലെ കക്കൂസ് കുഴിയിലേക്ക് വിറക് ലോറി ചെരിഞ്ഞ് വിറക് മുഴുവന്‍ 'അച്ചന്‍കുഞ്ഞുങ്ങള്‍' കയറ്റേണ്ടി വന്നതോര്‍ത്ത് ഇപ്പോഴും ഛര്‍ദ്ദി വരുമെന്നെഴുതിയ ഷിബു പില്‍ക്കാലത്ത് മൂന്ന് നാല് വാഹനാപകടങ്ങള്‍ സഹിച്ചത് ദൈവപരിപാലനമായി കരുതുന്നു. ബെഡ്‌സോറും പിടിച്ച് കിടന്ന ഷിബുവിനെ സഭാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത് (രണ്ടവസരങ്ങളിലും വിജാതീയരാണ് ഭക്ഷണം തന്നത്) 40ല്‍ താഴെ പ്രായമുള്ളപ്പോള്‍ സഭ വിടാന്‍ ഷിബുവിനെ പ്രേരിപ്പിച്ച ഘടകമാണ്.

പുരോഹിത പരിശീലനകാലത്തെ പ്രാരംഭഘട്ടങ്ങളിലൊന്നായ നൊവിഷ്യേറ്റും മറ്റും വിവരിക്കുമ്പോള്‍ ഷിബു കാട്ടുന്ന വിശദാംശക്കണ്ണ് പിന്നീട് ലോപിച്ചു വരുന്നു. അത് കാഴ്‌ചപ്പാടിന്‍റെ കുഴപ്പമായി വായനക്കാര്‍ ശരിധരിക്കില്ലെങ്കില്‍ ഷിബുവിന്‍റെ ഭാഗ്യം!

തുറന്നുപറച്ചിലില്‍ നമ്മള്‍ കാണുന്ന കഥാപാത്രങ്ങള്‍- അച്ചന്‍റെ വീട്ടിലാരൊക്കെയുണ്ടെന്ന് നൊവിഷ്യേറ്റ് ഗുരുവിനോട് തിരിച്ചു ചോദിച്ചവന്‍, ശവാസന ധ്യാനരീതി ഇഷ്‌ടപ്പെട്ട് ഉറങ്ങുന്ന വിദ്വാന്‍മാര്, കക്കൂസില്‍ കാല് പോയി, സര്‍ജറി കഴിഞ്ഞ് കാല് ശരിയായിട്ടും പരിലാളനകള്‍ക്കായി വീല്‍ചെയര്‍ തുടര്‍ന്ന അച്ചന്‍, പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ (ജ്ഞാനദീപ വിദ്യാപീഠ്) റാഗിങ്ങ് ഭാഗമായി കണ്ണ്കെട്ടി തലയണയുദ്ധം നടത്തുന്ന ജൂനിയര്‍-സീനിയര്‍കാര്, ഓഷോപാര്‍ക്കില്‍ പോയി രമിക്കുന്ന അച്ചന്‍കന്യാസ്‌ത്രീക്കുഞ്ഞുങ്ങള്‍, സമ്മാനമായി കിട്ടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒറ്റക്ക് കക്കൂസില്‍ പോയി കഴിക്കുന്ന അച്ചന്‍, തുടങ്ങിയവരെ ഉദ്ദേശിച്ചാകാം പുസ്‌തകത്തിന്‍റെ പുറംചട്ടയില്‍ സക്കറിയ ഈ ആത്മകഥാകഥനത്തിന്‍റെ പാരായണപരതയെക്കുറിച്ച് പറഞ്ഞത്.

പുരോഹിതപട്ടത്തിന് ശേഷം മുരിങ്ങൂര്‍ ഡിവൈനില്‍ ജോലി ചെയ്ത ഭാഗം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്: പത്ത് വര്‍ഷം മുന്‍പ് അവിടെ പോയ ഒരാള്‍ ഇപ്പോള്‍ പോയാലും അന്ന് കേട്ടത് തന്നെ കേള്‍ക്കാം. പക്ഷെ, നമുക്കറിയാന്‍ സാധ്യതയില്ലാത്ത ഒരു കുമ്പസാര രഹസ്യം ഷിബു വെളിപ്പെടുത്തുന്നു: മാനന്തവാടി രൂപതയില്‍ വച്ച് പോപ്പുലര്‍ മിഷന്‍ ധ്യാനത്തിനിടെ ഒരു ചേച്ചി കുമ്പസാരിച്ചത് അവര്‍ ഒരു പന്തക്കോസ്‌ത് പാസ്‌റ്റര്‍ അവരുടെ സഭയില്‍ നിന്ന് പുറത്തുപോകാനൊരുങ്ങിയ ഒരു പെണ്‍കുട്ടിയെ കൊന്നതിന് സാക്ഷ്യം വഹിച്ചുവെന്നാണ്.

മാസം അയ്യായിരം രൂപ വരുമാനമുള്ള വൈദികര്‍ ഇടവകഭരണത്തിന്‍റെ മൂന്നാംവര്‍ഷം ബൈക്കും ടിവിയും വാങ്ങുന്നതെങ്ങനെയെന്ന് ചോദിച്ച് ഷിബു പറയുന്നു നാല് കുര്‍ബ്ബാനക്കുള്ള കാശ് വാങ്ങി ഒറ്റക്കുര്‍ബ്ബാനയില്‍ ഒതുക്കിക്കളയും! ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരില്‍ ഒരു നൊവേന തുടങ്ങിയാലും മതി!

അച്ചന്‍പണി ഉപജീവനമാര്‍ഗമായി കരുതുന്നവര്‍, ദാസ്യമനോഭാവക്കാര്‍, സുഖസുരക്ഷാന്വേഷകര്‍, എന്നിവരുടെയിടയില്‍ നിന്നും രക്ഷപെട്ട ഷിബു പറയുന്നത് സഭയിലെ 70% പേരും മന്ദബുദ്ധികളാണെന്നാണ്. ബുദ്ധിമാന്‍മാര്‍ പിന്‍സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നു.

ഡീക്കന്‍പട്ടം സ്വീകരിക്കാന്‍ മനശ്ചാഞ്ചല്യം തോന്നിയ ഷിബു ദൈവത്തിന്‍റെ മുന്നില്‍ വക്കുന്ന ഡിമാന്‍ഡ് ബാലിശമാണ്. മുറിക്ക് പുറത്തിറങ്ങുമ്പോള്‍ രണ്ട് കന്യാസ്‌ത്രീകളെ കാണിച്ചുതരണേ എന്നാണ്, ആ ലക്ഷണം ചോദിക്കല്‍. ഷിബു സ്‌റ്റെയര്‍കെയ്‌സില്‍ നിന്നിറങ്ങിയതും രണ്ട് കന്യാസ്‌ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു.

പൌരോഹിത്യജീവിതത്തെ ജന്മി-കുടിയാന്‍ ബന്ധമായി വിശേഷിപ്പിക്കുന്ന ഷിബുവിന്‍റെ അച്ചന്‍പട്ടത്തിന് പോക്കറ്റിലെ 3,000 ചെലവാക്കി ബിഷപ്പിന് കഴിക്കാന്‍ വാങ്ങിയ പലഹാരങ്ങള്‍ ഗായകസംഘം തിന്നത് വലിയ മുറിവാണ് ഷിബുവിനിന്നും! എംഎഡ് കഴിഞ്ഞ് സഭ മഹാരാഷ്‌ട്രയിലെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിച്ചത് കുറച്ചിലാണ് അനുസരണം വ്രതമായി അഭ്യസിച്ച ഷിബുവിന്. എവിടെയാണ് ബഹു മുന്‍അച്ചാ നിങ്ങളുടെ സമര്‍പ്പണം?

പുസ്‌തകത്തുടക്കത്തില്‍ സിസ്‌റ്റര്‍ ജെസ്‌മി പ്രശംസിച്ച ഷിബുവിന്‍റെ നിര്‍ദ്ദേശങ്ങളിലൊന്ന് 21 വയസായതിന് ശേഷം മതി സെമിനാരി പ്രവേശനം എന്നാണ്. അങ്ങനെയാണെങ്കില്‍ ഷിബുവിനെപ്പോലൊരാള്‍ സെമിനാരിയില്‍ ചേരുമായിരുന്നോ? ഷിബു പറയുംപോലെ കാലം ഉത്തരം പറയട്ടെ.

ഒരു സംശയം കൂടി: ഹോസ്‌പിറ്റലില്‍ കിടന്നപ്പോള്‍ ട്രിപ്പ് ഇട്ടു എന്ന് പറയുന്നു ഷിബു. ഡ്രിപ് അല്ലേ സര്‍ അത്? ഗ്രീന്‍ ബുക്ക്‌സാണോ ഷിബുവാണോ ഇതിനുത്തരം പറയുക!

Thursday, August 18, 2011

ജോണ്‍സന്‍റെ പാട്ടുകളെക്കുറിച്ച്

സംഗീതസംവിധായകന്‍ ജോണ്‍സന്‍റെ പാട്ടുകളെക്കുറിച്ച് നേരത്തെ ചെയ്ത ഒരു പോസ്‌റ്റ്

Tuesday, August 16, 2011

കുവൈറ്റില്‍ ഒരു സംഘടന കൂടി

ഡൈന എന്ന പേരില്‍ ജാതി, പ്രാദേശിക ഭേദമന്യേ ഒരു സംഘടന പിറവിയെടുക്കുന്നു. ഡൈന എന്നാല്‍ ഡ്രീംസ് ഒഫ് യൂത്ത് ഇന്‍ഡ്യ നാഷണല്‍ അസോസിയേഷന്‍. കുവൈറ്റിലും ഇന്ത്യയൊട്ടുക്കുമുള്ള പ്രദേശങ്ങളിലും‍ ജീവിക്കുന്ന മലയാളി യുവത്വത്തിന്‍റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍റെ ഭാഗമായാണ് സംഘടന രൂപീകരിക്കുന്നതെന്ന് ഡൈന വക്താവ് കുവൈറ്റിലെ മംഗഫില്‍ താമസിക്കുന്ന പൌലോസ് തെക്കേടത്ത് പറഞ്ഞു.

യുവജനങ്ങളിലാണ് ഇനി ലോകത്തിന്‍റെ തന്നെയും പ്രതീക്ഷയെന്ന് കരുതുന്ന പൌലോസ് ഡൈനയുടെ പ്രഥമ പ്രവര്‍ത്തനമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്‌തകദാനം നിര്‍വഹിക്കുമെന്ന് പറഞ്ഞു. ലേബര്‍ ക്യാംപുകളിലെ മലയാളി വായനക്കാര്‍ക്ക് പത്ര മാഗസിനുകള്‍ വായിക്കുന്നതിനുള്ള സൌകര്യമേര്‍പ്പെടുത്തും. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, വ്യക്തിവികസന കളരികള്‍, തുടങ്ങി ഒട്ടേറെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ് ഡൈന. ഉദ്‌ഘാടന മാമാങ്കവും ഓണാഘോഷ പകിട്ടുകളും മറ്റും ഡൈനയുടെ അവസാന പരിഗണനകളാണെന്നും ഡൈനപൌലോസ് പറഞ്ഞു.

Tuesday, August 9, 2011

നോര്‍വെ: മള്‍ട്ടികള്‍ച്ചറലിസം പരാജയപ്പെട്ടോ?

http://chintha.com/node/113512

നോര്‍വെയുടെ നോവുകളെക്കുറിച്ചുള്ള വിശകലനങ്ങളാല്‍ മീഡിയ നിറയുന്നത് പ്രധാനമായും എന്തുകൊണ്ട് നോര്‍വെയിലേത് ഒരു ഭീകരാക്രമണമായി വിശേഷിക്കപ്പെട്ടില്ല എന്ന ചോദ്യം കൊണ്ടാണ്. ബ്രൈവിക് എന്ന ആക്രമണകാരി - മാര്‍ക്‌സിസ്‌റ്റുകാരുടെ, മുസ്‌ലിമുകളുടെ, മള്‍ട്ടികള്‍ച്ചറലിസ്‌റ്റുകളുടെ മഷിയേല്‍ക്കാത്ത ഒരു നോര്‍വെ സ്വപ്‌നം കാണുന്നുവെന്ന് പറയുന്ന ക്രിസ്ത്യന്‍ ഫണ്ടമെന്‍റലിസ്‌റ്റ് - മുസ്‌ലിമായിരുന്നെങ്കില്‍ ഇസ്‌ലാമിക ഭീകരവാദത്തിന്‍റെ കരാളമുഖമായി ഓസ്‌ലോ ബോംബ് ചിത്രീകരിക്കപ്പെടുമായിരുന്നെന്നാണ് ചില അനലിസ്‌റ്റുകളുടെയെങ്കിലും അക്ഷരകലാപം. (അമ്പത് ലക്ഷം ജനസംഖ്യയുള്ള നോര്‍വെയില്‍ ഒരു ലക്ഷത്തോളം ഇസ്‌ലാം മത വിശ്വാസികളുണ്ട്). എന്തുകൊണ്ട് ബ്രൈവിക് മീഡിയാ ഭാഷയില്‍ ഗണ്‍മാന്‍ മാത്രമായി, ടെററിസ്‌റ്റ് ആയില്ല, ആക്രമണകാരി ബുദ്ധിസ്ഥിരതയില്ലാത്തയാളായി ചിത്രീകരിക്കാനുണ്ടായതിലെ തിടുക്കം, നോര്‍വെയിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ കൂടെ സങ്കരമായാല്‍ തനത് നോര്‍വെ പങ്കിലമാകുമോ, അങ്ങനെ കലാപവിലാപങ്ങള്‍ നിറഞ്ഞു തുളുമ്പി.

ഈ വായനകലാപത്തിനിടയില്‍, പക്ഷെ, ആനന്ദ് ഗിരിധരദാസ് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ കുറിപ്പ് ശ്രദ്ധേയമെന്ന് തോന്നി. 1917-ല്‍ നൊര്‍വീജിയന്‍ എഴുത്തുകാരനായ നട്ട് ഹാംസന്‍ എഴുതിയ ഗ്രോത്ത് ഒഫ് ദ സോയില്‍ എന്ന നോവലിലെ നോര്‍വെ ഓര്‍ത്തെടുക്കുന്നു ഗിരിധരദാസ്. (നാഗരിഗകതയോട് പുറം തിരിഞ്ഞ് നിന്ന്, ജീവിതപൂര്‍ത്തീകരണം മണ്ണിലാണെന്ന മട്ടില്‍ എഴുത്ത് അര്‍പ്പിച്ചയാളാണ് ഹാംസന്‍. ആ എഴുത്തുകാരന്‍ സ്വജീവിതത്തിന്‍റെ പടവുകള്‍ കിളച്ചപ്പോഴൊക്കെ സിവിലൈസേഷനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി. സാഹിത്യ നൊബേല്‍ 1920ല്‍).

'മണ്ണിന്‍റെ വളര്‍ച്ച'യില്‍ ചുവന്ന ഇരുമ്പു താടിയുള്ള ഐസക്, വനത്തില്‍, മണ്ണില്‍, സ്വന്തം ആകാശവും ഭൂമിയും കണ്ടെത്തി. ആടുകളോടൊപ്പം ഒരു പെണ്ണും സ്വന്തമായി സസുഖം വാണു. നിലാവില്‍ ഉറങ്ങി. ഐസക്കിന്‍റെ മണ്ണും പെണ്ണും വിണ്ണും ഐസക്കിന്‍റേതായിരുന്നു. തികച്ചും സ്വാശ്രയം. ആ ലോകത്തേക്ക് ഗവണ്‍മെന്‍റ് വന്നു, ബ്യൂറോക്രസി വന്നു, ക്രമം വന്നു. അവര്‍ അതിര്‍ത്തികളെക്കുറിച്ചും നികുതിയെക്കുറിച്ചും വാര്‍ഷിക തവണകള്‍ വരിസംഖ്യാദികളെക്കുറിച്ചും സംസാരിച്ചു. ഐസക് ഒടുവില്‍ ഒപ്പു വച്ചു - ഈ ഭൂമി നടത്തിക്കൊണ്ടു പോകാന്‍ അനുമതിയുണ്ടാകണം എന്നെഴുതിയതിന് താഴെ. ഐസക്കിന്‍റെ മേല്‍ നിഴല്‍ വീഴ്‌ത്തിയ 'അവര്‍' പക്ഷെ വര്‍ദ്ധിക്കുകയായിരുന്നു. ദൂരെ മറ്റിടങ്ങളില്‍ നിന്നും വന്നവര്‍ അയാളെ ഭ്രാന്ത് പിടിപ്പിച്ചു.

ഗ്രോത്ത് ഒഫ് ദ സോയില്‍ ഉദ്ധരിച്ച് ഗിരിധരദാസ് പറയുന്നു: വരുമാനവും നികുതിയും കൂടുതലായ നോര്‍വെയില്‍ മനുഷ്യര്‍ സൃഷ്‌ടിച്ച ഓര്‍ഡര്‍, ഐസക്ക് വെറുത്ത ക്രമം, ഇപ്പോള്‍ ആ രാജ്യത്തിന്‍റെ രക്ഷക്കെത്തിയിരിക്കുന്നു. മദ്യശാലകള്‍ കുറവ്, ചെറുകിട വ്യാപാരങ്ങള്‍ക്ക് പോലും പ്രത്യേക ലൈസന്‍സ് വേണമെന്ന് ഗവണ്‍മെന്‍റ്. ജനങ്ങളെ അവരില്‍ നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ നിയമങ്ങളുണ്ടാക്കിയതെന്ന് ഒരു മധ്യവയസ്‌ക്ക ഗിരിധരദാസിനോട് പറഞ്ഞു. നോര്‍വെ ഭൂതത്തെ പഴിക്കാതെ മുന്നോട്ട് നീങ്ങുന്നു എന്ന് പറഞ്ഞ് ഗിരിധരദാസ് കുറിപ്പ് അവസാനിപ്പിക്കുന്നു.

നോര്‍വെ സര്‍ക്കാര്‍ മള്‍ട്ടികള്‍ച്ചറലിസം അനുവദിക്കുന്നു. അതിനാലാണല്ലോ 'ഗണ്‍മാന്‍' ഒരു സര്‍ക്കാര്‍ ഓഫീസ് ബോംബ് വച്ചത്. ബ്രൈവിക് എരിച്ചൊടുക്കിയ ദ്വീപില്‍ ഏറിയവരും കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരായിരുന്നു. നോവലിലെ ഐസക് ബ്രൈവിക്കിലൂടെ അവതരിച്ചോ? അത് വായനക്കാരുടെ പല അടരുകളിലുള്ള വായനക്ക് വിടാം. പക്ഷെ സംസ്‌ക്കാരവൈവിധ്യം ഒരു ബ്രൈവിക്കിനാല്‍ പരാജയപ്പെടാനുള്ളതല്ല.

Monday, August 1, 2011

no news on expat kidnapped

http://www.kuwaittimes.net/read_news.php?newsid=MTg3Njg2ODQzMA==

The whereabouts of an Indian expat, Biju Kolara Veettil (36) who was abducted in the Philippines on June 23, remain unknown even after a month. Biju worked as Operations Manager at Brons Al-Taus Co and has been in Kuwait for the past 10 years, residing in Mangaf. He was kidnapped while visiting his wife Elina's hometown in the Philippines. No individual or group has claimed responsibility for the act, his wife's family said, and they have not received any ransom calls.


Biju's relatives who are in Kuwait have filed complaint with the Embassy of the Philippines. The embassy had responded by reporting the matter to the Ministry of Foreign Affairs in the Philippines, which initiated a meeting between the Indian ambassador in the Philippines and the police general there. But so far, no trace has been found of the young man. His wife and children - Arjun (6) and Ajay (3) - who went from Kuwait on a vacation are still in the Philippines.

An official from the Philippines Embassy in Kuwait said the Department of Foreign Affairs in Manila has set up a meeting between the Indian Ambassador in Manila and the Philippine National Police (PNP) Deputy Chief of Operations Raul Castaneda. The PNP has provided updates on Biju's situation. According to PNP, a Crisis Management Committee chaired by Patikul Mayor Kabir Harudin has been set in motion to address the early resolution of the case.

The Indian ambassador met with officials of the National Security Council (NSC) to discuss measures on how the case may be successfully resolved at the earliest. It advised the Indian Embassy not to be involved in negotiations with the kidnappers, and to allow the police authorities to devise the best way to ensure the victim's safe rescue.

According to PNP, abductors are believed to include Asman Salawadjan of the Abu Sayyaf group. A search is being conducted in Barangay Tempook and Barangay Tanum in the Palikul, Sulu area of the Philippines.

An official from the Philippines embassy added that it will schedule a meeting with the victim's family once it receives more relevant information from police authorities on the developments of rescue efforts undertaken by the Philippine government.

Blog Archive

Follow by Email