Search This Blog

Sunday, March 22, 2009

ബിനീഷ് കോടിയേരിക്ക് കുവൈറ്റ് മാംഗല്യം

ആഭ്യന്തരമന്ത്രി കോടിയേരി ബാലക്രിഷ്ണന്‍റെ മകന്‍ ബിനീഷ് വിവാഹിതനാകുന്നു. വധു കുവൈറ്റിലെ യുണൈറ്റെഡ് അറബ് ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍, തിരുവനന്തപുരം സ്വദേശി പ്രദീപിന്‍റെ മകള്‍ റെനീത.(തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ബികോം വിദ്യാര്‍ഥിനി). കുടുംബസമേതം കുവൈറ്റിലെ അബ്ബാസിയായില്‍ താമസിക്കുന്ന പ്രദീപ് നേരത്തേ 'കടല്‍ത്തീരത്ത്‌' എന്ന രാജീവ്നാഥ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ പ്രതിശ്രുത വധുവിന്‍റെ ഏകസഹോദരന്‍ കുവൈറ്റില്‍ ഉദ്യോഗഥനാണ്.വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല.

10 comments:

പി.സി. പ്രദീപ്‌ said...

തീയതി തീരുമാനിച്ചിട്ട് അറിയിക്ക്. അപ്പോള്‍ ആലോചിക്കാം വരണോന്ന്:)

പക്ഷപാതി :: The Defendant said...

അല്ലപ്പാ ഇതിന്റെ സ്പോണ്‍സര്‍ ആരാ?
സേവി മനോ മാത്യുവോ അതോ മറ്റാരെങ്കിലും ആണോ? എത്ര പവനാ സ്ത്രീധനം?

മുക്കുവന്‍ said...

pavan outdated buddy...

two acre plot, aside dubai lulumarket.

suraj::സൂരജ് said...

ഇനി രണ്ടാഴ്ചക്കകം ക്രൈം നന്ദകുമാരന്‍ അടിച്ചിറക്കാന്‍ പോകുന്നതും നമ്മുടെ ചാനല്‍-പത്രശിങ്കങ്ങള്‍ ഇരുട്ടിവെളുക്കെയുള്ള ഘോര ചര്‍ച്ചകളില്‍ നക്കിയും മണപ്പിച്ചും തരിപെറുക്കിയും കൊണ്ടാടാന്‍ പോകുന്നതുമായ “അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തീട്ടം” ഒന്നൂഹിച്ചാല്‍ ഏതാണ്ടിങ്ങനെയായിരിക്കും :

“പ്രതിശ്രുതവധുവിന്റെ അച്ഛന്‍ ഉദ്യോഗസ്ഥനായുള്ള യുണൈറ്റഡ് അറബ് ഷിപ്പിങ് കമ്പനിയുടെ മുഖ്യ ഷെയറ് ഫാരിസ് അബൂബെക്കറിന്റെ അമ്മാവന്റെ അളിയന്റെ മൂത്തുമ്മായുടേതാണ്.വ്യവസായമന്ത്രി എളമരം കരീം, കോഴിക്കോട് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്, അബ്ദുള്‍ നാസര്‍ മഅദനി, സൂഫിയാ മദനി എന്നിവരും ദാവൂദ് ഇബ്രാഹിമും ഒസാമാ ബിന്‍ ലാദനും പിന്നെ പേരറിയാവുന്നതും അറിയാത്തതുമായ കുറേ മുസല്മാന്മാരും ചേര്‍ന്നാണ് വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നത്. സ്ത്രീധനമായി കൊടുക്കുന്ന മെഴ്സിഡീസ് ബെന്‍സിന്റെ റജിസ്ട്രേഷന്‍ നിര്‍വഹിച്ചുകൊടുത്തതും ഫാന്‍സി നമ്പര്‍ എടുപ്പിച്ചതും മഠത്തില്‍ രഘുവിന്റെ ഹോട്ടലില്‍ നിന്നും പൊയ ഫോണ്‍ കോള്‍ വഴിയാണ്. വിവാഹപ്പാര്‍ട്ടി ഒരുക്കിയിരിക്കുന്ന ഹോട്ടല്‍ സാന്റിയാഗോ മാര്‍ട്ടിന്റെ വകേലൊരു ആങ്ങളയുടേതാണ്. ബാച്ചിലേഴ്സ് പാര്‍ട്ടിക്ക് ബ്രിട്ടനില്‍ നിന്ന് സുര്‍ജിത്തിന്റെ മകനും ബര്‍മിംങ്ഹാമില്‍ നിന്ന് പിണറായിയുടെ മകനും പങ്കെടുക്കും. സേവീ മനോമാത്യുവിന്റെ സ്വിറ്റ്സര്‍ലാന്റിലെ റിസോര്‍ട്ടിലാണ് ഹണിമൂണ്‍ ഒരുക്കുക. രമണ്‍ ശ്രീവാസ്തവ അകമ്പടി പോകുമെന്നാണ് സൂചന. എസ്.എന്‍.സി ലാവലിന്റെ ബിസ്നസ് പ്രമോട്ടര്‍ ദിലീപ് രാഹുലന്റെ അപ്പൂപ്പന്റെ ഇളയ കസിന്റെ കടയില്‍ നിന്നാണ് വിവാഹാഭരണങ്ങളെടുക്കുക. ലാവലിന്‍ അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് മി.ക്ലോസ് ട്രിയന്‍ഡിലും സാമ്രാജ്യത്വ സത്സംഗക്കാരന്‍ റിച്ചാഡ് ഫ്രാങ്കിയും ചേര്‍ന്നു കുവൈറ്റില്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറിലാവും വധു അണിഞ്ഞൊരുങ്ങുക.
ഇതിലൊക്കെയുള്ള അമര്‍ഷം കാരണം മുഖ്യമന്തി ശ്രീ അച്ചുതാനന്ദന്‍ വിവാഹത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഇല്ലാ ഇല്ലാ ഇല്ലായെന്ന് മൂന്നുവട്ടം മുക്കറയിട്ട് അമറി എന്ന് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അറിയിക്കുന്നു ”

വായിച്ചു കുളിരണിയാം കേരളമേ...കുളിരണിയാം... കാത്തിരിപ്പിന്‍ !

ബോണ്‍സ് said...

ഈ മുകളിലെ സൂരജ് ചേട്ടന്‍ ചൂടാവാന്‍ ഇവിടെ എന്താ പറഞ്ഞത്? അല്ല ഈ ബിനീഷ് കോടിയേരിയുടെ കല്യാണം നമുക്കും കാണാം.
"ഒരു രക്തഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും. പിന്നെ ഒരു ഗ്ലാസ് നാരങ്ങ വെള്ളവും കുടിച്ചു എല്ലാവരും പിരിഞ്ഞു പോകും" (കടപ്പാട്: ശ്രീനിവാസനോട്)
അല്ലെ?

കാവലാന്‍ said...

ലാവ് ലിന്‍ പാട്ടയില്‍ വീണൊരു സഖാവിനെ ചാനലിലിട്ടുരച്ചും എഴുത്തുമഷിയില്‍ മുക്കിപ്പിഴിഞ്ഞെടുത്തും ഒരു വിധം ചെമ്പട്ടുടുപ്പിച്ചു നിര്‍ത്തിയതേ ഒള്ളൂ അപ്പഴേക്കും കക്ഷി ആക്രാന്തം മൂത്ത് മതേതരന്റെ മാടപ്പെരയില്‍ എന്തിനോ പോയി! ഇനി അതൊന്ന് ഒരു വിധം അലക്കി വെടിപ്പാക്കുമ്പൊഴേക്കും ഈ കൊടിയേരിപ്പൊടി വല്ല പുലിവാലുമാണോ കേറിപ്പിടിച്ചിരിക്കുന്നതെന്ന് ഒരു ആശങ്ക ഇടതിന്റെ എഴുത്താണികള്‍ക്കുമില്ലാതിരിക്കില്ല.

Anonymous said...

ഇത് കാണ്‍‌ഗ്രസ്സുകാരുടെ മക്കളെക്കുറിച്ചൊക്കെ ആയിരുന്നെങ്കില്‍ സൂരജിനു മണപ്പിച്ചു തൊട്ടുനക്കി അതില്‍ ജീവിക്കാമായിരുന്നു രണ്ടു ദിവസത്തെ ആഹാരമായേനെ പാവത്തിനു. ലിങ്കിട്ട് ആഘോഷിക്കാമായിരുന്നു.

കമ്മുക്കളുടെ മക്കളെക്കുറിച്ചൊക്കെ എഴുതാവോ? ബിനീഷിന്റെ കല്യാണവും കൊടിയേരിയുടെ മകളുടെ കല്യാണം പോലെ വളരെ ‘ലളിത’മായിരിക്കും. പ്രത്യേകിച്ചു കള്ളപ്പണത്തില്‍ വൈറ്റാക്കുമ്പോള്‍ ലാളിത്യം നിറഞ്ഞൊഴുകും. ഈയടുത്തല്ലേ ഇവന്റെ കൂടെയുണ്ടായിരുന്ന ഈജ്യപ്ഷനെ കേന്ദ്രത്തിലെ പോലീസ് പിടിച്ച് ചാമ്പിയത്? അത് ഒന്നു തണുപ്പിക്കാന്‍ അച്ഛനും മകനും കുറേ പാടുപെട്ടല്ലോ.

Inji Pennu said...

കൊടിയേരിയുടെ മകളുടെ കല്യാണം സിമ്പിളായിരുന്നു. അതെ അതെ. കല്യാണം കൂടിയവരും സിമ്പ്ലിസ്റ്റിയെക്കുറിച്ചു വര്‍ണ്ണിച്ചിരുന്നു. കല്യാണം ഒക്കെ മക്കളുടെ നന്നായി തന്നെ നടത്തട്ടെ. അതൊക്കെ അച്ഛന്റേയും അമ്മയുടേയും ആഗ്രഹങ്ങളാണ്. അതില്‍ നമ്മള്‍ ചാടിത്തുള്ളിയിട്ടു എന്തു കാര്യം?

സഖാക്കന്മാരുടെ മക്കള്‍ എന്തായാലും രാഷ്ട്രീയത്തിലേക്കുണ്ടാവില്ല എന്ന് ഉറപ്പിക്കാം. പിണറായിടേയോ/ശ്രീമതിയുടേയോ/എം.എ ബേബിയുടേയോ/കൊടിയേരിയുടേയോ ഒക്കെ മക്കളെ കണ്ടാല്‍ സഖാക്കന്മാരു തന്നെ വളഞ്ഞുവെച്ച് ഇടിക്കും. അത്രയും പേരു കേള്‍പ്പിച്ചിട്ടുണ്ട്. അപ്പോള്‍ അവിടെ ഫ്യൂഡലിസം ഉണ്ടാവാതെ ഇരിക്കുവാന്‍ മാതാപിതക്കന്മാര്‍ കിണഞ്ഞുപരിശ്രമിച്ചു എന്നു വേണം നമ്മള്‍ ജനങ്ങള്‍ മനസ്സിലാക്കാന്‍.

സുനില്‍ കെ. ചെറിയാന്‍ said...

കല്യാണത്തേയും കക്ഷിരാഷ്ട്രീയത്തിന്‍റെ കള്ളി തിരിച്ച് കാണണമെന്നില്ലെന്ന് തോന്നുന്നു. ബിനീഷ് കെട്ടാന്‍ പോണ പെണ്ണിന്‍റെ ഒരു കസിനെ കരുണാകര-പത്മജ കുടുംബത്തിലേക്കാണു കല്യാണിച്ചിരിക്കുന്നത്. അപ്പോള്‍ തീര്‍ന്നില്ലേ കമ്മ്യൂ-കാങ്ക്രസ്സ് കടിപിടി! കല്യാണം ഒരു നീക്കുപോക്കാണു. കാവ്യ മാധവനു പിറകേ മറ്റൊരു കേരള-കുവൈറ്റ് കല്യാണബന്ധമാണു പോസ്റ്റിനു നിദാനം. സന്തോഷം പിസി പ്രദീപ്, പക്ഷപാതി, മുക്കുവന്‍, സൂരജ് (രണ്‍ജി പണിക്കരിനു പഠിക്കുന്നു?), ബോണ്‍സ്, കാവലാന്‍, അനോണിമസ്, ഇന്‍ചിപ്പെണ്ണു...

Anonymous said...

ങ്ങ്ഹും! രഞ്ജി പണിക്കര്‍ എന്നൊക്കെപ്പറഞ്ഞ് സൂരജ് വൈദ്യരെ അങ്ങനെ താഴ്ത്തിക്കെട്ടാതെ. അദ്ദേഹമല്ലിയോ ഇപ്പോള്‍ മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ വൈദ്യം പഠിക്കാനെന്ന വ്യാജേന പോയി ഒബാമയെ കമ്യൂണിസം പഠിപ്പിക്കുക എന്ന രഹസ്യ അസൈന്മെന്റ് ചെയ്യുന്നത്. പഠിപ്പിക്കാന്‍ മിടുക്കനാ! സോഷ്യലിസ്റ്റ് വരെ ആക്കിയെടുത്തു!

വൈദ്യര് അസാമാന്യപ്രതിഭയാ.. പക്ഷേ അദ്ദേഹം കമ്മ്യൂണിസ്റ്റുകാരുടെ കൊള്ളരുതായ്മ കാണുന്നത് പൂച്ച പാലുകുടിക്കുന്നപോലാ..കണ്ണടച്ച്!

ഞാന്‍ പോട്ടെ. ടേയ്....ആ കോളാമ്പി എന്തിയേ....ഒന്നെടുത്തോ...

Blog Archive

Follow by Email