
ഒരു ഗുണമുണ്ടായി. ജീവിതം ബോണസ്സായി കിട്ടിയതിനാല്‍ സാജു കുടിയന്‍ എന്ന അവസ്ഥ നിന്നു. സാധാരണ ആളുകള്‍ ബോണസ്സ് കിട്ടുമ്പോള്‍ കുടിക്കുന്നത് ഞാന്‍ തിരിച്ചാക്കി. ഈശ്വരന്‍ പറഞ്ഞു നിന്‍റെ ക്വോട്ട കഴിഞ്ഞു. ഇപ്പോള്‍ നാലു വര്‍ഷമായി തൊട്ടിട്ട്. ഭക്ഷണത്തിനു പക്ഷേ കുറവൊന്നുമില്ല. വാജ്പേയി ആദ്യം അവതരിപ്പിക്കുമ്പോള്‍ (പത്ത് വര്‍ഷം മുന്‍പ് അറേബ്യന്‍ കോമഡി ഷോയില്‍) വയര്‍ കെട്ടി വയ്ക്കുകയായിരുന്നു. ഇപ്പോഴത്തേപ്പോലെ കുടവയറുണ്ടാകുവാന്‍ കൊതിച്ചിട്ടുണ്ട്. അതിനായി നറുനെയ് കഴിക്കുകയും ചെയ്തു. ഇപ്പോ തടി കുറയാന്‍ മരുന്ന് കഴിക്കേണ്ട അവസ്ഥയാണ്. കോമഡി താരങ്ങള്‍ക്ക് മിക്കവാറും പേര്‍ക്ക് കുടവയറായി. അനൂപ് യോഗ ചെയ്ത് വയറില്ലാതാക്കുന്നെന്ന് പറയുന്നു. പ്രുഥിരാജൊക്കെ വയര്‍ കുറച്ച് ഇത്ര ലക്ഷം അധികം നേടാം എന്ന കണക്കു കൂട്ടലിലാണ്. ഞങ്ങക്ക് എന്തു കണക്ക് കൂട്ടല്?
ഉഷാ ഉതുപ്പിനെ ആദ്യമായി അവതരിപ്പിക്കുന്നത് സിനിമാല പ്രോഗ്രാം നമ്പര്‍ 666 ലാണ്. ഉഷാ ഉതുപ്പിനെ ഒരു പരിപാടിക്ക് സംഘാടകര്‍ ക്ഷണിക്കാന്‍ പ്ളാന്‍ ചെയ്യുകയും കിട്ടാതായപ്പോള്‍ സാജു കൊടിയനെ ആ വേഷം കെട്ടിക്കുന്നതുമാണു പ്ളോട്ട്. സാക്ഷാല്‍ ഉഷാ ഉതുപ്പ് പ്രോഗ്രാമിനു വരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് പരിപാടിയിലെ മുഖ്യാതിഥിയായ മന്ത്രിയുടെ വേഷം കൊടുത്തു. എന്നു വെച്ചാല്‍ അവര്‍ ആണ്‍വേഷം കെട്ടി. പരിപാടിക്ക് ഉഷാ ഉതുപ്പായ ഞാന്‍ 'എന്‍റെ കേരളം' പാടിയത് മന്ത്രി കറക്റ്റ് ചെയ്യുന്നു. മുഖത്തു നിന്ന് മീശ പറിച്ചിട്ട് എടോ ഞാനാണു യതാര്‍ഥ ഉഷാ ഉതുപ്പ് എന്ന് പറഞ്ഞ് ആ പാട്ട് അവര്‍ പാടുന്നു.
പുതിയ കോമഡി: മോഹന്‍ലാലിനു കേണല്‍ പദവി കിട്ടിയതിനെക്കുറിച്ച് എ കെ ആന്‍റണി പറയുന്നു: അതു ഞാന്‍ എവനിട്ട് ഒന്നു പണിതതാണ്. പണ്ട് തിരോന്തരത്ത് ഒരു പരിപാടിക്ക് എന്നെ കണ്ടിട്ട് എവന്‍ എണീറ്റില്ല. ഇപ്പൊ എപ്പൊ കണ്ടാലും സല്യൂട്ട് തരാറായല്ല്.
സാജന്‍ പള്ളുരുത്തി: ടിവിയില്‍ സംഗീതം നിറഞ്ഞിരിക്കുന്നത് കാരണം ഇപ്പോ കോമഡിക്കാരെ വേണ്ടത് ഗള്‍ഫ്കാര്‍ക്ക് മാത്രമാണ്. കോമഡിയെ കലയായൊന്നും ഞാന്‍ കാണുന്നില്ല. അതെന്‍റെ ഉപജീവന മാര്‍ഗ്ഗമാണ്. പണ്ട് മിമിക്രി അവതരിപ്പിക്കാന്‍ ചാന്‍സൊന്നും

കിട്ടാതിരുന്നിട്ട് സ്വന്തമായി ട്രൂപ്പ് തുടങ്ങി ഞാന്‍-കലാഭാരത് പള്ളുരുത്തി. 'വ്യത്യസ്തനാം' പാടിയ പ്രദീപൊക്കെ ട്രൂപ്പിലുണ്ടായിരുന്നു. അതിനു മുന്‍പ് ഒന്‍പത് വര്‍ഷം വീട്ടില്‍ ട്യൂഷന്‍ പഠിപ്പിച്ചിരുന്നു - കണക്കും മലയാളവും.
ഇപ്പൊ എന്‍റെ മാസ്റ്റര്‍ പീസ് സ്പീഡില്‍ സംസാരിക്കുന്നതാണ്. പൊതുവേ ഞങ്ങള്‍ കൊച്ചിക്കാര്‍ സ്പീഡിലാണു വര്‍ത്താനിക്കുക. കോമഡി ഇന്‍ഡസ്ട്രിയില്‍ വെല്ലുവിളികളേറെയാണ്. എന്നേക്കാള്‍ സ്പീഡില്‍ സംസാരിക്കുന്ന ഒരാളെ കണ്ടാല്‍ ഞാന്‍ ഔട്ടാണ്.