കുവൈറ്റ് എന്‍ചിനീയേഴ്സ് ഫോറത്തിന്‍റെ വിഭവ സമ്രുദ്ധമായ ഓണസദ്യ ഭുജിക്കുവാനുള്ള ഭാഗ്യമുണ്ടായി പോയ വാരം. വിളമ്പുകാര്‍ എന്‍ചിനീയേഴ്സ് ആണ്, സദ്യയൊരുക്കാന്‍ നാട്ടില്‍ നിന്ന് ആളു വരികയായിരുന്നെന്ന് പറഞ്ഞത്. കലവറയില്‍ പോയി ആളെ കണ്ടു. പാചകക്കാരന്‍ നമ്പീശന്‍ - ത്രിശൂര്‍ പൂങ്കുന്നം ചക്കാമുക്കില്‍ താമസിക്കുന്ന സദ്യ കോണ്‍ട്രാക്റ്റര്‍ കെ മോഹന്‍ നമ്പീശന്‍, മധ്യവയസ്‌കന്‍, കുവൈറ്റ്-മലയാളി സദ്യവട്ടത്തിനായി ഒരാഴ്ച മുന്‍പേ കുവൈറ്റില്‍ വന്നയാള്‍. പിറ്റേന്ന് നാട്ടിലേക്ക് തിരിക്കും. ഏറ്റെടുത്ത ഒരുപാട് കേറ്ററിങ്ങ് സേവനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്.
എന്തു കൊണ്ട് നാട്ടില്‍ നിന്നൊരു പാചകക്കാരന്‍? നമ്പീശനെ ഏര്‍പ്പാടാക്കിയ ആളോട് അന്വേഷിച്ചു. ആള്‍ പറഞ്ഞത്:
ഇവിടെ പലരും ഓണസദ്യ കൊടുക്കാമെന്ന് പറയും, കൊടുക്കുന്നത് സാദാ ഊണ്. ഓണസദ്യയൊരുക്കണമെങ്കില്‍ അതില്‍ കൈത്തഴക്കമുള്ള ആളാവണം. നമ്മള്‍ പതിനാറു കൂട്ടം സദ്യയെന്നൊക്കെ പറഞ്ഞിട്ട് എല്ലാം ഒരുപോലിരിക്കുന്ന ഇനങ്ങള്‍ കൊടുത്താല്‍ വയറു നിറയും; മനം നിറയുമോ?
അടുത്ത വര്‍ഷം കാണാമെന്ന് പറഞ്ഞ് നമ്പീശന്‍ കൈ തന്നു.
പായസക്കഷണം: കുവൈറ്റിലെ മറ്റൊരു ഓണാഘോഷത്തിനു കൂടെ പോയി. സാദാ പരിപാടികള്‍ക്ക് ശേഷം മോശമല്ലാത്ത സദ്യ. വിളമ്പുന്നവര്‍ സംഘാടകരല്ല, കേറ്ററിങ്ങുകാരാണെന്നും പറയാന്‍ വയ്യ. സംഘാടകമിത്രം പറഞ്ഞു, സദ്യയുടെ നടത്തിപ്പുകാര്‍ അമ്മ കുവൈറ്റ് ആണ്. ടീം വര്‍ക്കിന്‍റെ ശുഷ്കാന്തി അവരുടെയിടയില്‍ കണ്ടു. ഏത് തരം സദ്യയും ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് 'അമ്മ കുവൈറ്റിന്‍റെ' ഗോപാല്‍ജി പറഞ്ഞു. അമ്രുത ട്രസ്റ്റിന്, നാട്ടിലേക്കും കുവൈറ്റില്‍ നിന്ന് അങ്ങനേയും സഹായം പോകുന്നുണ്ട്.
Search This Blog
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(85)
-
▼
October
(9)
- സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്
- ജന്നാലപ്പടിയില് മിഥുനങ്ങള്‍
- കരോക്കെ വാദ്യകലാകാരന്മാര്ക്ക് ഭീഷണി?
- കുവൈറ്റോണത്തിന്,നാട്ടീന്ന് നമ്പീശന്‍
- അഫ്ഗാന് ജോലി ഫ്രീ ദുബായ് യാത്ര മുടക്കി
- നര്‍ത്തകര്‍(സചിത്രലേഖനം)
- ഒരു മരണത്തിലൂടെ ജന്മമെടുത്ത ബ്ളോഗര്‍ കൂട്ട്
- ബ്ളോഗര്‍ നവീന്‍ കോമക്ക് വിരാമമിട്ടു
- ജ്യോനവന് റി.
-
▼
October
(9)
4 comments:
നല്ല വാര്‍ത്ത... ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയിലും കഴിഞ്ഞ ആഴ്ച്ച ഓണ സദ്യ ഉണ്ടായിരിന്നു രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഗംഭീര സദ്യ, നന്നായോ എന്നു ചോദിച്ചാല്‍ ആയി.. നന്നായിട്ടില്ലാല്ലേന്ന് ചോദിച്ചാല്‍ ഇല്ല ... രണ്ടായിരം പേര്‍ക്ക് അഞ്ചുകൂട്ട് കറിയൊരുക്കി ഓണസദ്യ വിളമ്പുക എന്നത് തന്നെ മഹാഭാഗ്യമാണ് അതും കുവൈറ്റിലെ കമ്പനി !!!
ഓണത്തിന് സദ്യ ഉണ്ടു. ഇവിടെ. കൂടെ
താമസിച്ച ബാച്ചലര്‍സിനൊപ്പം. തിരുവോണദിനത്തില്‍. നാട്ടിലേതിനേക്കാള്‍ വിഭവങ്ങള്‍. 2
നാള്‍ മുമ്പേ ആരഭിച്ച തയ്യാറെടുപ്പുകള്‍.നളപാചകം നംബീശനോളം എത്തിയോ
എന്നറിയില്ല. കാരണം ഞാന്‍ നംബീശന്റെ പാചകം രുചിച്ചില്ല. ഒന്നുറപ്പിക്കാനാകും.
എനീക്ക് 'ക്ഷ' പിടിച്ചു. ഇഞ്ചിയും,പാലട പ്രഥമനും
വ്യത്യസ്തമായ ഒരു വാര്‍ത്ത.. ഒരു സുനില്‍ ടെച്ച് ഉണ്ട്.. തുടരുക...
athum ne vaarthayakkiyo????
gooodd.....alll th bsttttttt
Post a Comment