Search This Blog

Thursday, October 29, 2009

സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്

സാജു കൊടിയന്‍: പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖം കൊണ്ട് ജീവിതമായി. പണ്ട് വാര്‍ക്കപ്പണിക്കും പ്ളംബിങ്ങ് പണിക്കൊക്കെ ആശാന്‍മാരുടെ കൂടെ പോയിരുന്നു. ഇപ്പഴും അത്തരം പണികളൊക്കെ വീട്ടില്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. കോമഡി കൊണ്ടുള്ള മെച്ചം ജീവിതത്തെ കോമഡിയായി കാണാന്‍ പറ്റുന്നു എന്നതാണ്. നാലു വര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത് കാറപകടമുണ്ടായപ്പോള്‍ കൂട്ടുകാര്‍ക്ക് പന്തലിടാന്‍ ഏതാണ്ട് അവസരം വന്നതാണ്. ഭാഗ്യം കൊണ്ട് മൂക്കില്‍ വെക്കേണ്ട പഞ്ഞി കാലിലായി. ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിലെ വീട്ടില്‍ ആറു മാസം വെറുതെയിരുന്നു. അപകടം കൊണ്ട്
ഒരു ഗുണമുണ്ടായി. ജീവിതം ബോണസ്സായി കിട്ടിയതിനാല്‍ സാജു കുടിയന്‍ എന്ന അവസ്ഥ നിന്നു. സാധാരണ ആളുകള്‍ ബോണസ്സ് കിട്ടുമ്പോള്‍ കുടിക്കുന്നത് ഞാന്‍ തിരിച്ചാക്കി. ഈശ്വരന്‍ പറഞ്ഞു നിന്‍റെ ക്വോട്ട കഴിഞ്ഞു. ഇപ്പോള്‍ നാലു വര്‍ഷമായി തൊട്ടിട്ട്. ഭക്ഷണത്തിനു പക്ഷേ കുറവൊന്നുമില്ല. വാജ്പേയി ആദ്യം അവതരിപ്പിക്കുമ്പോള്‍ (പത്ത് വര്‍ഷം മുന്‍പ് അറേബ്യന്‍ കോമഡി ഷോയില്‍) വയര്‍ കെട്ടി വയ്ക്കുകയായിരുന്നു. ഇപ്പോഴത്തേപ്പോലെ കുടവയറുണ്ടാകുവാന്‍ കൊതിച്ചിട്ടുണ്ട്. അതിനായി നറുനെയ് കഴിക്കുകയും ചെയ്തു. ഇപ്പോ തടി കുറയാന്‍ മരുന്ന് കഴിക്കേണ്ട അവസ്ഥയാണ്. കോമഡി താരങ്ങള്‍ക്ക് മിക്കവാറും പേര്‍ക്ക് കുടവയറായി. അനൂപ് യോഗ ചെയ്ത് വയറില്ലാതാക്കുന്നെന്ന് പറയുന്നു. പ്രുഥിരാജൊക്കെ വയര്‍ കുറച്ച് ഇത്ര ലക്ഷം അധികം നേടാം എന്ന കണക്കു കൂട്ടലിലാണ്. ഞങ്ങക്ക് എന്തു കണക്ക് കൂട്ടല്?

ഉഷാ ഉതുപ്പിനെ ആദ്യമായി അവതരിപ്പിക്കുന്നത് സിനിമാല പ്രോഗ്രാം നമ്പര്‍ 666 ലാണ്. ഉഷാ ഉതുപ്പിനെ ഒരു പരിപാടിക്ക് സംഘാടകര്‍ ക്ഷണിക്കാന്‍ പ്ളാന്‍ ചെയ്യുകയും കിട്ടാതായപ്പോള്‍ സാജു കൊടിയനെ ആ വേഷം കെട്ടിക്കുന്നതുമാണു പ്ളോട്ട്. സാക്ഷാല്‍ ഉഷാ ഉതുപ്പ് പ്രോഗ്രാമിനു വരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് പരിപാടിയിലെ മുഖ്യാതിഥിയായ മന്ത്രിയുടെ വേഷം കൊടുത്തു. എന്നു വെച്ചാല്‍ അവര്‍ ആണ്‍വേഷം കെട്ടി. പരിപാടിക്ക് ഉഷാ ഉതുപ്പായ ഞാന്‍ 'എന്‍റെ കേരളം' പാടിയത് മന്ത്രി കറക്റ്റ് ചെയ്യുന്നു. മുഖത്തു നിന്ന് മീശ പറിച്ചിട്ട് എടോ ഞാനാണു യതാര്‍ഥ ഉഷാ ഉതുപ്പ് എന്ന് പറഞ്ഞ് ആ പാട്ട് അവര്‍ പാടുന്നു.

പുതിയ കോമഡി: മോഹന്‍ലാലിനു കേണല്‍ പദവി കിട്ടിയതിനെക്കുറിച്ച് എ കെ ആന്‍റണി പറയുന്നു: അതു ഞാന്‍ എവനിട്ട് ഒന്നു പണിതതാണ്. പണ്ട് തിരോന്തരത്ത് ഒരു പരിപാടിക്ക് എന്നെ കണ്ടിട്ട് എവന്‍ എണീറ്റില്ല. ഇപ്പൊ എപ്പൊ കണ്ടാലും സല്യൂട്ട് തരാറായല്ല്.

സാജന്‍ പള്ളുരുത്തി: ടിവിയില്‍ സംഗീതം നിറഞ്ഞിരിക്കുന്നത് കാരണം ഇപ്പോ കോമഡിക്കാരെ വേണ്ടത് ഗള്‍ഫ്കാര്‍ക്ക് മാത്രമാണ്. കോമഡിയെ കലയായൊന്നും ഞാന്‍ കാണുന്നില്ല. അതെന്‍റെ ഉപജീവന മാര്‍ഗ്ഗമാണ്. പണ്ട് മിമിക്രി അവതരിപ്പിക്കാന്‍ ചാന്‍സൊന്നും
കിട്ടാതിരുന്നിട്ട് സ്വന്തമായി ട്രൂപ്പ് തുടങ്ങി ഞാന്‍-കലാഭാരത് പള്ളുരുത്തി. 'വ്യത്യസ്തനാം' പാടിയ പ്രദീപൊക്കെ ട്രൂപ്പിലുണ്ടായിരുന്നു. അതിനു മുന്‍പ് ഒന്‍പത് വര്‍ഷം വീട്ടില്‍ ട്യൂഷന്‍ പഠിപ്പിച്ചിരുന്നു - കണക്കും മലയാളവും.
ഇപ്പൊ എന്‍റെ മാസ്റ്റര്‍ പീസ് സ്പീഡില്‍ സംസാരിക്കുന്നതാണ്. പൊതുവേ ഞങ്ങള്‍ കൊച്ചിക്കാര്‍ സ്പീഡിലാണു വര്‍ത്താനിക്കുക. കോമഡി ഇന്‍ഡസ്ട്രിയില്‍ വെല്ലുവിളികളേറെയാണ്. എന്നേക്കാള്‍ സ്പീഡില്‍ സംസാരിക്കുന്ന ഒരാളെ കണ്ടാല്‍ ഞാന്‍ ഔട്ടാണ്.

10 comments:

ഉറുമ്പ്‌ /ANT said...

സുനിൽ, ഇതൊക്കെ എങ്ങിനെ ഒപ്പിച്ചു എന്നുകൂടെ പറയരുതോ?
ഇവിടെങ്ങാനും വന്നോ?
കുടിയൻ/കൊടിയൻ എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ടാ.
ഒന്നു തൊടാമായിരുന്നു.
:)

വിചാരം said...
This comment has been removed by the author.
വിചാരം said...

ഉറുമ്പേ...
സുനില്‍ എന്നും വ്യത്യസ്ഥത തേടുന്നൊരാളായാണ് ആദ്യത്തെ മീറ്റില്‍ തന്നെ മനസ്സിലാക്കാനായത് .. അദ്ദേഹം എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട് അത് അദ്ദേഹം ആഗ്രഹച്ചതിനേക്കാള്‍ നന്നായി തന്നെ ഞാന്‍ നാട്ടിലെത്തിയാലുടന്‍ അയച്ചു കൊടുക്കും ..പിന്നെ ആറാം തിയ്യതിയിലെ നമ്മുടെ മീറ്റിന് സുനിലും ഉണ്ടാവുമെന്നാശിക്കുന്നു .. സുനിലിന്റെ വളരെ വ്യത്യസ്ഥമായ കുറിപ്പുകള്‍ ഇനിയും ധാരാളം നമ്മുക്ക് പ്രതീക്ഷിക്കാം
വിചാരം

ManojMavelikara said...

gooodddddddddddddd

വീ.കെ.ബാല said...

നന്നായിട്ടുണ്ട്, ഈ ടീം ഇവിടെ വന്നിരുന്നോ ? കഴിഞ്ഞവര്‍ഷം പള്ളൂരുത്തിവന്നിരുന്നു, പ്രോഗ്രാം കണ്ടിരുന്നു.

സുനില്‍ കെ. ചെറിയാന്‍ said...

കൊടിയനും പള്ളുരുത്തിയും മറ്റും ത്രിശൂര്‍ അസ്സോസിയേഷന്‍റെ പരിപാടിക്ക് വന്നപ്പോള്‍ കണ്ടതാണ്. സന്തോഷം ഉറുമ്പ്, വിചാരം, മനോജ് മാവേലിക്കര, ബാല..വരും മീറ്റിന്.

Unknown said...

vallare nannayi..... keep it up..

സാക്ഷ said...

പ്രിയ സുനില്‍,
കുറച്ചു കൂടി ഗൌരവതരമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നു....
ഏതായാലും മെനക്കെടുന്നുണ്ടല്ലോ.
സ്നേഹം തരുന്നു

കുഞ്ഞന്‍ said...

അവരുടെ വീക്ഷണവും ഇവിടെ പങ്കുവച്ചതിന് നന്ദി പറയുന്നു മാഷെ..

ഗൌരവമായ കാര്യങ്ങൾ ചെയ്താൽ എന്നെപ്പോലുള്ളവർക്ക് ബുദ്ധിമുട്ടാകും, ഇതുപോലുള്ള കാര്യങ്ങളും ഉൾപ്പെടുത്തുക അതുകൊണ്ട് നിലവാരം താഴാനും പോകുന്നില്ല..!

syshet said...

replica bags koh samui replica hermes s8u06k6o32 7a replica bags meaning click resources r4p62y1t44 replica louis vuitton bag replica bags wholesale mumbai more z6p21h4o59 replica ysl replica bags paypal accepted

Blog Archive