Search This Blog

Friday, July 23, 2010

ശ്രീധരമേനോന്‍റെ 'കേരള സംസ്‌കാരം'

സങ്കലിതവും സാര്‍വജനീനവുമായ സംസ്‌കാരം രൂപപ്പെട്ടതിനാല്‍ കേരളീയരുടെ ജീവിതവീക്ഷണത്തിന് സഹിഷ്ണുതയും വ്യാപകത്വവും കൈവന്നു. ബി.സി. 700-400 കാലത്തെ കേരള മഹാശിലായുഗാവശിഷ്ടങ്ങള്‍, കേരളത്തെപ്പറ്റി ഐതരേയാരണ്യകം എന്ന പ്രാചീന സംസ്‌ക്രുതക്രുതിയിലെ പരാമര്‍ശം, ക്രിസ്‌തുവിന് 3000 കൊല്ലം മുന്‍പുണ്ടായിരുന്ന കേരളവും വിദേശരാജ്യങ്ങളും തമ്മിലുള്ള സുഗന്ധദ്രവ്യ വ്യാപാരം...കേരളത്തിന് പ്രാചീന സംസ്‌കാരം ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകളാണ്. ഈജിപ്‌റ്റില്‍ രാജാക്കന്മാരുടെ ശവശരീരങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിന് കറുവപ്പട്ട ഉപയോഗിച്ചിരുന്നു. സോളമന്‍ രാജാവ് ഫിനീഷ്യരുടൊപ്പം അയച്ച കപ്പല്‍ പൂര്‍വദിക്കിലെ ഓംഫിര്‍ തുറമുഖത്ത് നിന്നും സുഗന്ധദ്രവ്യങ്ങള്‍ കയറ്റിക്കൊണ്ടുപോയതായി പറയുന്നു. ഈ ഓംഫിര്‍ കേരളത്തിലെന്ന് പണ്ഡിതപക്ഷം.

പരശുരാമക്ഷേത്രം ഉള്ള ഒരേ ഒരു സംസ്ഥാനം കേരളമാണ്. കേരളത്തില്‍ പരക്കെ പ്രചാരത്തിലുള്ള നാഗാരാധന ബുദ്ധമത സംഭാവനയാണ്. (അനന്തശയനവും തിരുവനന്തപുരവും സ്വാധീനങ്ങള്‍). ബുദ്ധമതം അപചയപ്പെട്ട് ഹിന്ദുമതത്തില്‍ ലയിച്ചപ്പോള്‍ ബുദ്ധന്‍ ധര്‍മ്മശാസ്താവാകുകയായിരുന്നു എന്നഭിപ്രായമുണ്ട്. ശങ്കരാചാര്യര്‍ തന്നെ പ്രച്ഛന്നബുദ്ധന്‍ എന്നാണറിയപ്പെടുന്നത്. പ്രഫസര്‍ ഹുമയൂണ്‍ കബീര്‍ പറയുന്നത് കാലടിക്കാരനായ ശങ്കരന്‍റെ അദ്വൈതത്തില്‍ കൊടുങ്ങല്ലൂരില്‍ (മുസ്സിരിസ്) വളര്‍ന്ന ഇസ്ലാമിന് പങ്കുണ്ടെന്നാണ്. ക്രിസ്തുമതം കേരളീയജീവിതത്തോട് ഇണങ്ങിയിരിക്കുന്നുവെന്നതിന്‍റെ തെളിവാണ് പ്രഫ പിസി ദേവസ്യയുടെ 'ക്രിസ്തുഭാഗവതം' എന്ന സംസ്ക്രുതമഹാകാവ്യം പോലുള്ള രചനകള്‍.

ആര്യസംസ്‌കാരം വ്യാപിച്ചതോടെ ജാതിവ്യവസ്ഥയും രൂഢമൂലമായി.

(എ ശ്രീധരമേനോന്‍റെ കേരളസംസ്‌കാരം എന്ന പുസ്തകത്തില്‍ നിന്ന്)

3 comments:

krishnakumar513 said...

timely post

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം krishnakumar513. കൊല്ലത്തെ തഴവാ, കൈതച്ചെടിയുടെ ഓല കൊണ്ട് പായ് നെയ്യുന്നതിന് പ്രസിദ്ധമാണ്, ആധുനിക ഭാരതത്തില്‍ ക്ഷേത്രകവാടങ്ങള്‍ അവര്‍ണ്ണര്‍ക്കായി ആദ്യമായി തുറന്നത് കേരളത്തിലാണ്, തുടങ്ങിയവയാല്‍ ധന്യമാണ്, ശ്രീധരമേനോന്‍റെ പുസ്തകം.

dethan said...

അന്തരിച്ച പ്രഗത്ഭ ചരിത്ര പണ്ഡിതൻ ശ്രീധര മേനോനു ആദരാഞ്ജലി അർപ്പിക്കുവാനാകാം താങ്കൾ,അദ്ദേഹത്തിന്റെ
"കേരള സംസ്കാര" ഭാഗം ഉദ്ധരിച്ചത്.പക്ഷേ ആ കാര്യം കമന്റിലെങ്കിലും സൂചിപ്പിക്കേ
ണ്ടതായിരുന്നു.മറ്റുള്ളവരുടെ ആഗ്രഹത്തിന
നുസരിച്ച് ചരിത്രം എഴുതാൻ തയ്യാറാകാതിരുന്ന ആ ചരിത്ര പണ്ഡിതനെ ഓർത്തതു നന്നായി.അഭിപ്രായവ്യത്യാസം ഉള്ളവർക്കു പോലും ആ അർപ്പണ ബോധത്തെ ആദരിക്കാതിരിക്കാൻ കഴിയില്ല.നമ്മുടെ ചരിത്രഗവേഷണ മണ്ഡലത്തിനു അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണു.
-ദത്തൻ

Blog Archive