Search This Blog

Saturday, July 9, 2011

ഇനി ജ്യേഷ്ഠന്‍റെ വഴി: എംജി ശ്രീകുമാര്‍


ചിത്രയെ വീട്ടില്‍ പോയി ഒത്തിരി നിര്‍ബന്ധിച്ചിട്ടാണ് വീണ്ടും പാടിയത്. സ്‌നേഹം + ഇഷ്‌ടം = അമ്മ എന്ന ചിത്രത്തിനായി താരാട്ട് പാട്ട് ഞാന്‍ ട്രാക്ക് പാടി അയച്ചു കൊടുക്കുകയായിരുന്നു. റെക്കഡ് ചെയ്യുമ്പോള്‍ സംഗീതസംവിധായകനായ ഞാന്‍ സ്‌റ്റുഡിയോയില്‍ ഉണ്ടായിരുന്നില്ല. നന്നായി പാടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രയുടെ എസ്.എം.എസുമുണ്ടായിരുന്നു. രാജീവ് ആലുങ്കലിന്‍റെയാണ് വരികള്‍. യേശുദാസും ഹരിഹരനും മറ്റ് രണ്ട് ഗാനങ്ങള്‍ പാടിയിരിക്കുന്നു. ഞാന്‍ പാടിയിട്ടില്ല. എനിക്ക് പാടാമല്ലോ, അതെന്‍റെ മക്കളല്ലേ!

അറബിയും ഒട്ടകവും എന്ന ചിത്രത്തിനായി ചെയ്ത പാട്ടുകള്‍ പ്രിയദര്‍ശന്‍റെ സ്ഥിരം ഫോര്‍മാറ്റിലാണ്. സംഗീതം ചെയ്യാമെന്നേറ്റിരുന്ന പുതിയ ചിത്രം താമരശേരി റ്റു തായ്‌ലന്‍റ് കാന്‍സല്‍ ചെയ്തു. ചലച്ചിത്രരംഗത്ത് അതൊക്കെ പതിവാണ്. ചില പാട്ടുകള്‍ക്ക് രാശിയുണ്ടാവില്ല. സംഗീതസംവിധാന രംഗത്ത് ഇനി എന്‍റെ ശ്രമം എംജി രാധാകൃഷ്‌ണന്‍ ചെയ്തത് പോലെ ഓര്‍മ്മിക്കത്തക്ക മെലഡികള്‍ ചെയ്യുക എന്നതാണ്. അടിച്ചുപൊളി പാട്ടുകള്‍ വേണ്ട എന്നല്ല. ഇതുപോലുള്ള ഗാനമേളകള്‍ക്ക് കുറച്ച് അടിച്ചുപൊളിയൊക്കെ വേണ്ടേ? ഗാനമേള എന്നത് എന്‍റര്‍ടെയിന്‍മെന്‍റാണ്. അതുകൊണ്ടാണ് സംഘാടകരോട് അയ്യപ്പ ബൈജു പോലുള്ള കോമഡിക്കാരെ വേണമെന്ന് ഞാന്‍ പറഞ്ഞത്.

ചില നിര്‍മ്മാതാക്കള്‍ വന്നിട്ട് ഞങ്ങള്‍ക്ക് സൂര്യകിരീടം പോലൊരു പാട്ട് വേണമെന്ന് പറയും. എംജി ശ്രീകുമാറിന് ചെയ്യാവുന്നത് ചെയ്യാമെന്ന് ഞാന്‍ പറയും. കൂലി എന്ന ചിത്രത്തിനായ് ആദ്യമായി മദ്രാസില്‍ പോയി 'വെള്ളിക്കൊലുസോടെ' പാടുമ്പോള്‍ രവിച്ചേട്ടന്‍ (രവീന്ദ്രന്‍) തന്ന ഒറ്റരൂപ വെള്ളിനാണയം മനസിലുണ്ട്. രവിച്ചേട്ടന്‍ ഒരു മാസ്-ടറായിരുന്നു. മലയാളത്തില്‍ നമുക്ക് കുറേ മാസ്‌ടേഴ്‌സുണ്ട്. എ ആര്‍ റഹ്‌മാന്‍ മാസ്റ്റേഴ്‌സിനപ്പുറം പോകുന്ന ഒരു തലത്തിലാണ്.

എന്‍റെ വെബ്‌സൈറ്റ് നവീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. പുതിയ രൂപത്തില്‍ അത് നിങ്ങള്‍ക്ക് താമസിയാതെ കാണാം.
(കുവൈറ്റില്‍ ജീവന്‍ ടിവി പ്രവാസി പുരസ്‌ക്കാര സന്ധ്യക്ക് വന്നപ്പോള്‍ പറഞ്ഞത്.)

No comments:

Blog Archive