പി. ജെ. ജോസഫ് മന്ത്രിപദം ഒഴിയേണ്ടി വന്നപ്പോള്‍ കുരുവിളയെ പ്രശംസിച്ച് കമ്മിറ്റി മെംബറിലൊരാള്‍ പ്രസംഗിക്കുകയാണ്': മന്ത്രി ജോസഫ് തുടങ്ങി വച്ച കാര്യങ്ങള്‍ ബഹു. കുരുവിള പൂര്‍ത്തിയാക്കട്ടെ എന്നാശംസിക്കുന്നു. ഇതു കേട്ട മറ്റൊരു കമ്മറ്റി മെംബര്‍: 'അതിന്' ആ പെണ്ണ്' സമ്മതിച്ചിട്ടു വേണ്ടേ?' (കാര്‍ട്ടൂണിസ്റ്റ് റ്റോംസ് പറഞ്ഞത്).
ബോബനും മോളിയില്‍ നിന്നും ഓര്‍ക്കാവുന്നവ:
1. സ്വര്‍ണ്ണം വാങ്ങാന്‍ ഓടിപ്പോകുന്ന സ്ത്രീകള്‍ പറയുന്നത്: കടയില്‍ ചെല്ലുന്നതിനു മുമ്പ് സ്വര്‍ണ്ണവില പിന്നെയും കൂടിയാലോ?
2. നാളെയാണ്' മോള്‍ടെ കല്യാണം. പ്രസവത്തിന്' ഹോം നഴ്സിനെ ഇന്നലെത്തന്നെ ബുക്ക് ചെയ്തു.
3. ബസ് കണ്ടക്ടറുടെ ഇന്‍റര്‍വ്യൂവില്‍ ചോദിച്ചത്: ഒരു തീപ്പെട്ടിയില്‍ 250 കൊള്ളികള്‍ നിറക്കണം.
4. സീസണനുസരിച്ച് ഹോട്ടലിന്' സ്വാമി ശരണം, ഗീവര്‍ഗീസ്, ഷാജഹാന്‍, അയ്യങ്കാളി എന്നൊക്കെ പേരിടുന്ന ചായക്കടക്കാരന്‍ (ബോര്‍ഡുകള്‍ തിരിച്ചും മറിച്ചും തൂക്കിയാല്‍ മതി).
5. അപ്പു ടെലിഫോണ്‍സില്‍ ക്ലാര്‍ക്കായിരുന്നു. ഇപ്പോ അവന് ചെവി കേള്‍ക്കാന്‍ വയ്യ. അതുകൊണ്ട് അവനെ complaint section ലേക്ക് മാറ്റി.
6. നാളെ വരുന്ന വേലക്കാരി ചൂണ്ടലുകാരിയാന്നാ പറഞ്ഞത്. ‘അതൊരു സ്ഥലപ്പേരാ‘.
7. ഇട്ടിമാത്തന്‍റെ കല്യാണം. പെണ്ണ്'ലത്തീന്‍കാരിയാ. ഞാന്‍ കേട്ടത് പെണ്ണ്' ആലപ്പുഴക്കാരിയാണെന്നാണല്ലോ.
8. ഭര്‍ത്താവ് ആപ്പീസീന്ന് വരുമ്പോള്‍ നീ ചുംബിക്കുമെന്നോ? ഓ! അതയാള് കുടിച്ചിട്ടുണ്ടോ എന്നറിയാനാ.
9. ഈ പന്നിയേയും കൊണ്ട് എങ്ങോട്ടാ? ഇത് പന്നിയല്ലടോ, പട്ടിയാ. ഞാന്‍ പട്ടിയോടാണ്' ചോദിച്ചത്.
10.. എന്തിനാ 50 - )0 വിവാഹ വാര്‍ഷികം പത്രത്തില്‍ കൊടുക്കുന്നത്?
50 വര്‍ഷം കഴിഞ്ഞിട്ടും ഒന്നിച്ചാ ജീവിക്കുന്നതെന്നറീക്കാന്‍.
11. ഉണ്ണിക്കുട്ടാ മോന്‍റെ ടീച്ചറുടെ പേരെന്താ? രാവിലെ ഗുഡ്മോണിങ്ങ് ടീച്ചര്‍. ഉച്ച കഴിഞ്ഞ് ഗുഡാഫ്റ്റര്‍നൂണ്‍ ടീച്ചര്‍.
12. ബസ് മുട്ടി മരിച്ചവനെ കാണാനുള്ള തിരക്ക് കാരണം പത്രക്കാരന് മരിച്ചയാളുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ പത്രക്കാരന്‍ ഒരു നമ്പരിട്ടു: മരിച്ചത് എന്‍റ്റെ അപ്പനാണ്. ആളുകള്‍ ഉന്തിത്തള്ളി പത്രക്കാരനെ മരിച്ച’യാളുടെ’ മുന്നിലെത്തിച്ചപ്പോഴുണ്ട് മരിച്ചത് ഒരു കഴുത!
13. വാടകക്കാരനെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമ ബോംബ് വച്ചത്രേ. കാരണം വേറൊരു വാടകക്കാരനെ ഒഴിപ്പിക്കാന്‍ നടന്ന് കേസും വക്കാണവുമായി കെട്ടിടത്തിന്‍റെ ഇരട്ടി കാശ് ചിലവ് വന്നു.
14. നേതാവ് മുഖ്യമന്ത്രിയെ കഷണിക്കാന്‍ പോയി എന്നത് ക്ഷണിക്കാന്‍ എന്ന് തിരുത്തി വായിക്കുക.
15. സോണിയാ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ ‘ഉമ്മന്‍ ചണ്ടീ’ എന്നാണ് വിളിക്കുന്നതത്രേ.
16. ഹിപ്പിച്ചായന് പിടലിവാതം. തല ഇടത്തോട്ട് തിരിഞ്ഞേ ഇരിക്കൂ. ട്യൂട്ടോറിയലില്‍ പെണ്‍കുട്ടികള്‍ ഇടതുവശത്തല്ലേ ഇരിക്കുന്നത്?
17. ബോബനും മോളിക്കും നല്ല പനി. മരുന്നു വാങ്ങണം. ഹോമിയൊ മതി. സ്കൂള് തുറക്കാന്‍ 2 മാസമുണ്ടല്ലോ.
18. തെരെഞ്ഞെടുപ്പിന് നില്‍ക്കുന്നുണ്ടെന്ന് കേട്ടു. വീടും പറമ്പും വില്‍ക്കുമ്പോള്‍ ഒന്നു പറയണേ!
എമ്മെല്ലെ ആയെന്നു കേട്ടു. വീടുകളും പറമ്പുകളും വാങ്ങുമ്പോള്‍ ഒന്നു പറയണേ!
19. വാന നിരീക്ഷകന്‍ കിണറ്റില്‍ വീണു മരിച്ചു!
20. റ്റോംസ് പറഞ്ഞത്: ‘മോളിയുടെ പടം വരക്കുന്നതിന് അവള്‍ പഴമാങ്ങ കൊണ്ടത്തരുമായിരുന്നു. അന്വേഷിച്ചപ്പോള്‍ മനസിലായി, മാങ്ങയെല്ലം ഞങ്ങളുടെ പുരയിടത്തില്‍ നിന്നു തന്നെയായിരുന്നു.’
(റ്റോംസ് ഫീച്ചര്‍, '50 വയസ് കഴിഞ്ഞ കുട്ടികള്‍' പ്രവാസം ഡോട്ട് കോമില്‍: http://pravasam.com/april%202008-toms-sunil.htm).
Search This Blog
Tuesday, April 15, 2008
Subscribe to:
Post Comments (Atom)
4 comments:
സുനില്‍, പലപ്പോഴായ് വായിച്ച ഫലിതങ്ങളാണെങ്കില്‍ പോലും എത്ര വായിച്ചാലും പുതുമ നശിക്കാത്ത ഫലിതങ്ങളല്ലെ ശ്രീ റ്റോംസിന്റേത് ഏത് പ്രായക്കാരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കുറിക്കു കൊള്ളുന്ന ഫലിതങ്ങള്‍. ഒരിക്കല്‍ കൂടി അവ വായിക്കാന്‍ അവസരം ഒരുക്കിയതിന്‍ നന്ദി..:)
സുനില്‍ജി
ശരിക്കും ചിരിച്ചു.ശ്രീ.യേശുദാസിനെ പോലെ തന്നെ അതുല്യ പ്രതിഭയാണ് റ്റോംസും.
ന്നന്ദി
എനിക്കിഷ്ടപ്പെട്ട ഒരു തമാശ...റബര്‍ ബോര്‍ഡ് എന്നെഴുതിയ ഒരു ബോര്‍ഡില്‍ തട്ടി നോക്കിയിട്ട് പ്രസിഡണ്ട്... ‘റബറൊന്നുമല്ല വെറും തകരമാ.’
കേരളത്തെ സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരു സോഷ്യല്‍ ക്രിട്ടിക് കൂടിയാണ് ടോംസ്.
80 വയസുള്ള റ്റോംസ് ഇപ്പോഴും ബോബന്‍-മോളി ചുറുചുറുക്കോടെ ഓടി നടക്കുന്നു. ചിരി ആരോഗ്യത്തിനുത്തമം എന്നതിന്റെ കേരളാ മോഡല്‍.
Post a Comment