Search This Blog

Sunday, April 6, 2008

കാര്‍ട്ടൂണിസ്റ്റ് റ്റോംസ് (ബോബനും മോളിയും) പറഞ്ഞ കഥകള്‍

തെങ്ങുകയറ്റക്കാരന്‍ പരവനെ കിട്ടാഞ്ഞ് ഡോക്ടര്‍ മുതലാളി വിഷമിച്ചു. ഉണങ്ങിയ രണ്ട് തേങ്ങാക്കുലകളാണ്' ഓടിട്ട പഴയ ജന്‍മിവീട്ടിലേക്ക് വീഴാറായി കിടക്കുന്നത്. പരവന്‍മാരുടെ ദൌര്‍ലഭ്യം മൂലം ഒരു പരവനെ സ്വന്തം മോളെക്കൊണ്ട് കെട്ടിച്ചയാളാണ്' ഡോക്ടറുടെ അയല്‍ക്കാരന്‍ ജന്‍മി.

ഡോക്ടറങ്ങനെ കാത്തു നില്‍ക്കുമ്പോഴുണ്ട് പരവന്‍ വരുന്നു. കാര്യമുണര്‍ത്തിച്ചു. തെങ്ങു കയറുന്നതിന്‍ 30 രൂപായാണ്' ന്‍റെ കൂലി. ഡോക്ടര്‍ക്ക് സമ്മതം. പരവന്‍ തെങ്ങുമ്മുകളിലെത്തി കുല 2 ശ്രദ്ധാപൂര്‍വം ഇട്ടപ്പോള്‍ കാര്യത്തിന്‍റെ കിടപ്പുവശം മനസിലാക്കുന്നു. എന്തു ഡിമാന്‍ഡ് ചെയ്താലും കെളവന്‍ ഡോക്ടര്‍ തരുമായിരുന്നു. തെങ്ങും മുകളിലിരുന്ന് പരവന്‍ പ്രഖ്യാപിച്ചു: തെങ്ങു കയറുന്നതിനാണ്' 30 രൂപ. ഇറങ്ങുന്നതിന്' 30 രൂപ വേറെ വേണം. എന്നാല്‍ നീ അവിടെ ഇരുന്നോ' എന്നായി ഡോക്ടര്‍ മുതലാളി.
എന്നാലെനിക്ക് വെയിറ്റിങ്ങ് ചാര്‍ജ്ജ് വേണമെന്ന് പരവന്‍.
സഹി കെട്ട മുതലാളി സമ്മതിക്കുന്നു. 60 രൂപ ഠിം!
2 മാസം കഴിഞ്ഞ് പരവന്‍റെ ഭാര്യ ഹോസ്പിറ്റലില്‍. വയറ്റില്‍ മുഴ. ഓപറേഷന്‍ ചെയ്ത് നീക്കണം. 4000 രൂപ കെട്ടി വച്ചു. ഓപറേഷന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഡോക്ടര്‍ മുതലാളി ഇറങ്ങി വന്ന് പരവനോട് പ്രഖ്യാപിക്കുന്നു: വയര്‍ കീറാനാണ്' 4000. തുന്നിക്കെട്ടാന്‍ 4000 വേറെ വേണം. (റ്റോംസ് ഫീച്ചര്‍ പ്രവാസം ഡോട്ട് കോമില്‍).

3 comments:

മാണിക്യം said...

തെങ്ങു കയറുന്നതിനാണ്' 30 രൂപ. ഇറങ്ങുന്നതിന്' 30 രൂപ വേറെ വേണം.

വയര്‍ കീറാനാണ്' 4000.
തുന്നിക്കെട്ടാന്‍ 4000 വേറെ വേണം.

ബ്ലോഗ് വായിക്കാനാണ്‍ $‌‌‌----
ഇനി കമന്റ് ഇടാന്‍ $----
എന്താ സമ്മതമാണൊ?

സുനില്‍ കെ. ചെറിയാന്‍ said...

സമ്മതം, പക്ഷെ കടം.

Meenakshi said...

സംഭവം കൊള്ളാമല്ലോ ?

Blog Archive