Search This Blog

Monday, April 14, 2008

‘സ്റ്റാര്‍‌-സിം‌ഗര്‍‌ ഉടക്കി’ വരുണ്‍ ജയ തിലക് പറയുന്നത്:

കുവൈറ്റിലെ ഒരു ഗാനമേളക്കിടെയാണ് വരുണിനെ കാണുന്നത്. ‘സ്റ്റാര്‍‌-സിം‌ഗര്‍‌ ഉടക്കി’ എന്ന പ്രയോഗത്തില്‍ താല്‍‌പര്യമില്ലെന്ന് പറഞ്ഞ് തുടങ്ങിയ ഈ എം ബി എ ക്കാരന്‍ ഹ്യൂമന്‍ റിസോഴ്സിലെ ജോലി കളഞ്ഞ് മുഴുവന്‍ സമയ സംഗീത സപര്യക്ക് ഇറങ്ങിത്തിരിച്ചിരിക്കയാണ്.

വരുണിന്‍ വാക്കുകള്‍: ‘ഏഷ്യനെറ്റുമായി യാതൊരു ഉടക്കുമീല്ല. അവരുടെ നിബന്ധനകളാണ് യോജിക്കാന്‍ പറ്റാത്തത്. സ്റ്റാര്‍‌-സിംഗര്‍‌ പരിപാടിക്കിടെയോ ഫൈനലിന് ശേഷം ഒരു വര്‍‌ഷത്തേക്കുമോ മറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കരുതെന്ന നിബന്ധന ഞാന്‍ റൂള്‍ ഔട്ട് ചെയ്തു. മറ്റൊന്ന്, ശരത് എന്റെ അപ്പച്ഛി (വല്യച്ഛന്‍‌റ്റെ സഹോദരി)യുടെ മകനാണ്. അവരൊക്കെ ശ്രുതിക്കൊപ്പം സ്തുതിയും ഇഷ്ടപ്പെടുന്നവരാണ്. സോപ്പിടാന്‍ എന്നെ കിട്ടില്ല. വലിയ നാടകമാണ് അവിടെ നടക്കുന്നത്. മത്സരാര്‍‌ഥികള്‍ സംശയമൊന്നുമില്ലേലും ജഡ്ജ്മാരുടേയും പക്കമേളക്കാരുടേയും പിന്നാലെ നടക്കും. അവര്‍‌ പറഞ്ഞ് തരുന്നത് കേട്ട് ‘ഓ! അങ്ങനെയാണല്ലേ? എനിക്കറിഞ്ഞു കൂടായിരുന്നു’ എന്ന മട്ടില്‍ നില്‍ക്കും. സംഗീതരംഗത്ത് മേല്‍‌വിലാസമുണ്ടാക്കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. സ്റ്റാര്‍‌-സിംഗറിനെ അധിക്ഷേപിച്ചു, ജഡ്ജസുമായി ഉടക്കി എന്ന ഇമേജല്ല എനിക്ക് വേണ്ടത്’.

7 comments:

NITHYAN said...

സ്വന്തമായി നട്ടെല്ലില്ലാത്തവര്‍ക്കു പിടിക്കാനുള്ളതാണു കാലുകള്‍. കഴുതകളുടേതാകുമ്പോള്‍ ഗുണം കൂടും.

കുഞ്ഞന്‍ said...

സുനില്‍,

ഇത്തരം ഷോകളുടെ സമ്മാനത്തുക ആയിരമൊ അയ്യായിരമൊ ആയിരുന്നെങ്കില്‍, ഇതിനകം ഈ ജഡ്ജിമാര്‍ ഓടി താമരപ്പൂവില്‍ ഒളിച്ചിരുന്നേനെ.. അപ്പോള്‍ സമ്മാനത്തുകയാണു താരം..!

തോന്ന്യാസി said...

ആണ്‍‌കുട്ടി...........

യാരിദ്‌|~|Yarid said...

മലയാളിയെ തല്ലണം..ജഡ്ജസുമാരുടെ ഈ കോമാളിത്തരം കണ്ടുകൊണ്ടിരിക്കുന്നതിന്‍..

വിന്‍സ് said...

മിടുക്കന്‍.

nandakumar said...

വരുണേ മോനെ, നീയാടാ ആണ്‍കുട്ടി. പേരിനും പ്രശസ്തിക്കും വേണ്ടി ‘ഏതറ്റവും വരെ പോകാന്‍‘ തയാറായ മത്സരാര്‍ത്ഥികളും അവരുടെ തള്ള തന്തമാരും ഉള്ളിടത്ത് നട്ടെല്ലു നിവര്‍ത്തി ഈ കോപ്രായത്തില്‍ നിന്നിറങ്ങി പോന്ന വരുണെ അഭിനന്ദിക്കാതെ വയ്യ.

സുനില്‍ കെ. ചെറിയാന്‍ said...

മുഖസ്തുതി പാടുന്നതിന്' പ്രജാപതിയുടെ തീട്ടം തിന്നുകയെന്നാണ്' ഒ. വി. വിജയന്‍ 'ധര്‍മ്മപുരാണ'ത്തില്‍ പറഞ്ഞത്. റിയാലിറ്റി ഷോകള്‍ നമ്മെ ആലസ്യരാക്കുന്നതിനൊപ്പം വിധേയരാക്കുക കൂടി ചെയ്യുന്നുണ്ട്. കമന്‍റുകള്‍ക്ക് നന്ദി

Blog Archive