Search This Blog

Tuesday, April 8, 2008

പുതിയ വാക്ക്‌/ശൈലി: tattoo regret (പച്ചകുത്ത്‌ ദുഃഖം):

പുതിയ വാക്ക്‌/ശൈലി: റ്ററ്റൂ റിഗ്രറ്റ്‌ (പച്ചകുത്ത്‌ ദുഃഖം): ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌; ഭാഷാവിദഗ്ദ്ധന്‍ വില്യം സഫയര്‍ ന്യൂയോര്‍ക്ക്‌ ടൈംസില്‍ അവതരിപ്പിച്ചത്‌. (പച്ചകുത്ത്‌ മായ്ക്കാന്‍ പറ്റുമെന്ന കാര്യം വേറെ. അത്‌ ശാസ്ത്രത്തിന്‌; അവശേഷിപ്പിക്കുന്ന വികാരം ഭാഷക്ക്‌).

എവിടെയോ വായിച്ചത്‌: നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ തെറ്റായ സമയം പറഞ്ഞു തരും വക്കീലന്‍മാര്; നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ സമയം അതിക്രമിച്ചെന്നു പറയും ഡോക്ടര്‍മാര്; വാച്ച്‌ ചുവര്‍ ഘടികാരമാക്കിത്തരാമെന്നാവും ബാങ്കുകാര്; പുതിയ വാച്ച്‌ തരാമെന്ന്‌ രാഷ്ട്രീയക്കാര്; പുതിയ സമയം തരാമെന്ന് എഴുത്തുകാര്; നിങ്ങളുടെ വാച്ച്‌ വാങ്ങി നിങ്ങളോട്‌ സമയത്തിന്‌ വിലയില്ലെന്ന് പറയും തത്വചിന്തകര്‍; സമയമായില്ലെന്ന് പറഞ്ഞിട്ട് പൊടുന്നനെ നിങ്ങളുടെ സമയമായി എന്ന് മതനേതാക്കള്‍.

പ്രദക്ഷിണം‌: പീപ്പിള്‍ മാഗസിനില്‍ ഇറാഖില്‍ നിന്ന് മടങ്ങിയ അമേരിക്കന്‍ സൈനികരുടെ ഫോട്ടോ ഫീച്ചര്‍.

ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഒരു വിവാഹ ഫോട്ടോ. സുന്ദരിയായ വധുവിന്‍റെ വിഷാദമുഖം. വരന്‌ മുഖമില്ല! യുദ്ധഭൂമിയില്‍ ആളിക്കത്തിയ ട്രക്കിലകപ്പെട്ട വരന്‍റെ മുഖം വെന്തു പോയിരുന്നു. ടെക്സാസിലെ ബ്രൂക്ക്‌ ആര്‍മി മെഡിക്കല്‍ സെന്‍ററില്‍ 19 സര്‍ജറിക്ക്‌ വിധേയനായ അയാള്‍ ഒരു മുഖംമൂടി വച്ചിരിക്കുന്നതാണെന്നു തോന്നും ഫോട്ടോ കണ്ടാല്‍. കാലുകളുടെ സ്ഥാനത്ത്‌ സ്റ്റീല്‍ കമ്പികളുള്ള, എന്നാല്‍ ചിരിക്കുന്ന മുഖങ്ങളോട്‌ കൂടിയ വേറെയും പട്ടാളക്കാരുടെ സംസാരിക്കുന്ന ഫോട്ടോകള്‍ 'പര്‍പ്പിള്‍ ഹാര്‍ട്ട് സ്: ബാക്ക്‌ ഫ്രം ഇറാഖ്‌' എന്ന പേരില്‍ പുസ്തകമാക്കും (ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത).

ഇന്ത്യയും ചൈനയും വന്‍ സാമ്പത്തികശക്തികളായി വളരുന്നതിനെപ്പറ്റി പുതിയൊരു പുസ്തകം: ദി എലഫന്‍റ്' ആന്‍ഡ്‌ ദ ഡ്രാഗണ്‍.

ലോകത്തിനു വേണ്ടി ചൈന ഫാക്ടറിയും ഇന്ത്യ അതിന്‍റെ 'ബാക്ക്‌ ഓഫീസു'മാകുന്ന ആഗോള പ്രതിഭാസമാണ്‌ 'ആനസര്‍പ്പ'ത്തിന്‍റെ വിഷയം. ഫ്രാങ്ക്ഫര്‍ട്ട്‌ നഗരത്തിന്‍റെ വലിപ്പമുള്ള മുംബയ്‌ ചേരിയിലെ ജീവിതം എക്സ്പെന്‍സീവ്‌ ആയതിനാല്‍ ഫുട്പാത്തില്‍ കിടന്നുറങ്ങു ഇന്ത്യാക്കാര്‍ എന്ന വാസ്തവമ്; ഇന്ത്യയില്‍ നിന്നും അമേരിക്ക-ചൈന വഴി തിരികെ ഇന്ത്യയിലെത്തുന്ന ഒരു ഷര്‍ട്ടിന്‍റെയത്രയും അത്‌ ധരിക്കുന്നയാള്‍ സഞ്ചരിക്കുന്ന്ല്ല തുടങ്ങിയ കൌതുകങ്ങള്‍; ഹോങ്കോങ്ങില്‍ ഫോര്‍ബ്സ്‌ മാഗസിന്‍റെ പത്രാധിപരായ ഗ്രന്‍ഥകാരി റോബിന്‍ മെറിഡിത്തിന്‍റെ അമേരിക്കന്‍ പുസ്തകം.

3 comments:

Santhosh said...

ഇപ്പറഞ്ഞതിന്‍റെയൊക്കെ ലിങ്ക് നല്‍കിയെങ്കില്‍ ഉപകാരമായേനെ.

സുനില്‍ കെ. ചെറിയാന്‍ said...

പല സോഴ്സുകളാണ്'; ടൈം മാഗസിന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഔട്ട്ലുക്ക് വാരിക തുടങ്ങിയവ. കുറച്ചു നാള്‍ മുന്‍പ് വായിച്ച് കുത്തിക്കുറിച്ച് വച്ചിരുന്നവയാണ്'

Unknown said...

സന്തോഷിന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു

Blog Archive