
ബംഗാളി യുവതി റൂമ ഒരു സായിപ്പിനെ കെട്ടി അമേരിക്കയില്‍ സ്ഥിരതാമസമാണ്. സായിപ്പ് സദാ ബിസിനസ് ടൂറിലായ റൂമയുടെ ദാമ്പത്യം ശരിക്കും വേരു പിടിച്ചിട്ടില്ല. ഏകമകന്‍ ആകാശുമൊത്ത് വലിയൊരു വീട്ടില്‍ കഴിയുന്ന, ഇപ്പോള്‍ ഗര്‍ഭിണിയായ റൂമയെ അവളുടെ അച്ഛന്‍ സന്ദര്‍ശിക്കുന്നതും മകള്‍ക്കും പേരക്കുട്ടിക്കും അയാള്‍ ഒരു പച്ചക്കറി-പൂന്തോട്ടം ഉണ്ടാക്കിക്കൊടുക്കുന്നതുമാണ് കഥയുടെ വികാസം. ബന്ധങ്ങളിലെ ഊഷ്മളത, വികാരങ്ങളുടെ ഭാവപ്രകടനങ്ങള്‍, ഒറ്റപ്പെടലുകള്‍...
നേരത്തേ ഭാര്യ മരിച്ച അച്ഛന്‍കഥാപാത്രത്തിന്‍റെ ഇപ്പോഴത്തെ പരിപാടി ലോകപര്യടനമാണ്. അങ്ങനത്തെ ഒരു യാത്രയില്‍ ഒരു സ്ത്രീയുമായി അയാള്‍ ചങ്ങാത്തം സ്ഥാപിക്കുന്നുമുണ്ട്. അവര്‍ക്കായി അയക്കാനിരുന്ന ഒരു കത്ത് അയാള്‍ മറന്നു പോകുന്നതും മകള്‍ അത് പോസ്റ്റ് ചെയ്യുന്നതും കഥാന്ത്യം. (അച്ഛന്‍റെ ‘വാനപ്രസ്ഥപ്രേമം’ മകള്‍ അംഗീകരിക്കുന്നു).
Unaccustomed Earth ഒരു മഹത്തായ കഥയല്ല. പക്ഷേ കുടിയേറ്റ ജീവിതത്തിന്‍റേയും മാറുന്ന ഇന്ത്യന്‍ സാഹചര്യങ്ങളുടേയും, വളരുന്ന പ്രവാസ-എഴുത്തിന്‍റേയും വിജയിച്ച കഥയാണത്.
No comments:
Post a Comment