Search This Blog

Sunday, January 18, 2009

സ്‌ലംഡോഗ് മില്യണയര്‍

സ്‌ലംഡോഗ് മില്യണയര്‍: ഇന്ത്യന്‍ റിയലിസം, ബ്രിട്ടീഷ് റൊമാന്‍റ്റിസിസം, അമേരിക്കന്‍ ഡ്രീം മറ്റ് സസ്പെന്‍സ് മെലോഡ്രാമ ചേരുവകള്‍ സമര്‍ഥം ചേര്‍ത്ത് പാന്‍ ഇന്ത്യന്‍ അല്ല, പാന്‍ ചലച്ചിത്ര സമൂഹത്തിനായി ബുദ്ധിപൂര്‍വം ഒരുക്കിയ ചിത്രം. മുംബൈ ചേരിയെപ്പറ്റി ഒറിജിനല്‍ കഥയെഴുതിയ വികാസ് സ്വരൂപ് ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണെന്നും കേള്‍ക്കുന്നു. അദ്ദേഹത്തിന്‍റെ (ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണദ്യേം) ക്യു & എ എന്ന നോവലിലെ നായകന്‍റെ പേര്‍ റാം മുഹമ്മദ് തോമസ് എന്നാണത്രെ (സിനിമയില്‍ ജമാല്‍ മാലിക്ക്). ചേരിനായകനു പറ്റിയ നടനെത്തേടി ബോളിവുഡില്‍ വന്ന ബ്രിട്ടീഷ് സംവിധായകന്‍ ബോയ്‌ല്‍ പറഞ്ഞു: they are too tidy and well-fed!

5 comments:

Calvin H said...

ഇതിനെ വിമ‌ര്‍‌ശിച്ചു ബ്ലോഗെഴുതി കൈ പൊള്ളിയ പുള്ളി ആണു ഞാന്‍... എന്തരോ എന്തോ

paarppidam said...

വിപണന സാധ്യത എന്നാണോ ഉദ്ദേശിച്ചത്?

സുനില്‍ കെ. ചെറിയാന്‍ said...

വിമര്‍ശിച്ചതിനു കൈ പൊള്ളിയതെന്തിനാണ്? ശ്രീഹരിയുടെ അഭിപ്രായം ശ്രീഹരി പറഞ്ഞു. ആ വിമര്‍ശനലിങ്ക് ഒന്നയച്ചു തരൂ. പാര്‍പ്പിടം, സ്‌ലംഡോഗ് ഇന്ത്യയില്‍ നന്നായി കളക്റ്റ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, രാം ഗോപാല്‍ വര്‍മ്മയുടെ സത്യ പോലെ നല്ലൊരു ശ്രമമാണാ ചിത്രം.

Calvin H said...

link is here

പകല്‍കിനാവന്‍ | daYdreaMer said...

കണ്ടിട്ടില്ല കാണണം...

Blog Archive