Search This Blog

Saturday, March 28, 2009

ബെല്‍റ്റിനു താഴെ

ഈയാഴ്ചയിലും കോണ്‍ഡം ഉപയോഗിച്ചില്ല
റിസഷന്‍, ബോസ്! റിസഷന്‍!
കടകളൊക്കെയും നേരത്തെ അടയ്ക്കുന്നു
നേരത്തേ പോയി വാങ്ങിയാലും
എക്സ്പയറി കഴിഞ്ഞ സാധനം തന്നാലോ?
സാരമില്ലെന്ന് അവള്‍ പറഞ്ഞു
പേടിക്കേണ്ടെന്നും.
പോവാന്‍ നേരം കടം പറഞ്ഞപ്പോള്‍
സാരമില്ലെന്ന് അവള്‍ പറഞ്ഞില്ല
റിസഷന്‍ കാരണമാണീപ്പണിക്കി
റങ്ങിയതെന്ന് കരഞ്ഞു അവള്‍
അതു തന്നെ എന്‍റേയും
കാരണമെന്ന് ഞാനും

1 comment:

പകല്‍കിനാവന്‍ | daYdreaMer said...

ഇത് തന്നെ ഇപ്പൊ എതോരുത്തന്റെയും കാര്യ കാരണം... :)

Blog Archive