
പ്രവാസി മലയാളികളുടെ ഗൃഹാതുരത്വപ്രേരിതവും നഷ്ട സ്മരണോന്മുഖവുമാായ ജീവിതത്തിന്റെ നേർപകുതിയെന്നു പറയാവുന്ന, ഒരു സാധാരണ വർൿഷോപ് തൊഴിലാളിയുടെ ജീവിതത്തിൽ നിന്ന് ഒരേട്, 30 മിനിറ്റ് ദൈർഘ്യമുള്ള ടെലിഫിലിമിന്റെ ചിത്രീകരണം കുവൈറ്റിലെ മെഹ്ബൂളയിൽ ആരംഭിച്ചു. മൂന്നോ നലോ വെള്ളിയാഴ്ചകളിലായി ഷൂട്ടിങ്ങ് തീർക്കാനാണു ഉദ്ദേശിക്കുന്നതെന്ന് ടെലിഫിലിമിന്റെ രചയിതാവും സംവിധായകനുമായ ഷെമിജ് കുമാർ ചിത്രത്തിന്റെ പൂജക്കു ശേഷം പറഞ്ഞു. സാറ്റലൈറ്റ് അവകാശം വിൽക്കുന്നതിനോടൊപ്പം ഷോർട്ട് ഫിലിം മേളകൾക്കായും ചിത്രം അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
1 comment:
അഭിനേതാക്കള്‍ കുവൈറ്റില്‍ ഉള്ളവരാണോ? ചാന്‍സ് വല്ലതുമുണ്ടോ?
Post a Comment